കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പാദന ശൃംഖലയായ നമ്പൂതിരീസ് മുംബയിൽ തങ്ങളുടെ ഉത്പന്നങ്ങൾ പുറത്തിറക്കി. വിവിധയിനം അച്ചാറുകൾ, പുട്ടു പൊടി, മുളക്, മല്ലി, മഞ്ഞൾ, എന്നിങ്ങനെ നമ്പൂതിരീസിന്റെ നിരവധി ബ്രാൻഡ് ഉത്പന്നങ്ങൾ പശ്ചിമ മേഖലയായ മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ ലഭ്യമാകുന്നതാണെന്നു നമ്പൂതിരീസ് മാനേജിങ് ഡയറക്ടർ ഇന്നലെ മുംബൈ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.
കീടനാശിനി മുക്തമായ, കലർപ്പില്ലാത്ത ഉത്പന്നങ്ങൾ കേരളത്തിന്റെ തനതു രുചിയോടെ ഈ പ്രദേശങ്ങളിലും എത്തിക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ രാജീവ് ജി കൈമൾ പറഞ്ഞു. നമ്പൂതിരീസിന്റെ ഉത്പന്നങ്ങൾ മുംബൈ വിപണിയിലെത്തിക്കുന്നത് പ്രതാപ് നായരുടെ ഉടമസ്ഥതയിലുള്ള ടാസ്മേഷ് വെയർ ഹവ്സ് പ്രൈവറ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്.
അടുത്ത ഒരു വർഷത്തിനിടയിൽ തങ്ങൾ 100 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നതായി കൈമൾ പറഞ്ഞു.
[nectar_slider full_width=”true” arrow_navigation=”true” bullet_navigation=”true” desktop_swipe=”true” loop=”true” location=”home-right” slider_height=”” autorotate=””]