ഓ.. ഇവിടെയും വലിയ തിരക്കണല്ലോ, ചേട്ടാ ഇത്തിരി സ്ഥലം തരുമോ ഇതൊന്നു കൊടുത്തിട്ട് വേണം ബാക്കിയൊക്കെ ചെയ്യാൻ. നാളത്തെ പത്രത്തിൽ തന്നെ വരണേ അതാ.
ഞങ്ങളും തിരക്കുള്ളവര ഞങ്ങളും ചെന്നിട്ട് ചെയ്യാനുള്ളവര, അനിയൻ പോയി ടോക്കൺ എടുക്ക് അല്ലേൽ ഇനിയും താമസിക്കും.
എന്ത് ടോക്കണോ ! ?
അതേന്നെ ടോക്കൺ ദാ ഇതുപോലൊന്നു, അവിടെ പോയി ഞെക്കിയാൽ കിട്ടും വേഗം ചെന്നോ ഇല്ലേൽ ഇനിയും താമസിക്കും.
സൈലന്റ്സ് പ്ലീസ്..!
എന്ത്! എൺപത്തിനാലോ? ഇന്നത്തെ നമ്പർ തന്നെ ആകുമോ ഇത് ?
ഇത് ഇന്നത്തെ തന്നെയാ. കണ്ടില്ലേ ഞാൻ 26 ആണ്. എന്നത്തേക്കാളും ഇന്ന് കുറവാണ്.
ചേട്ടൻ അതിനു ഇവിടെ എന്നും വരുമോ ?
എന്റെ പണിതന്നെ ഇതല്ലേ, നിങ്ങളപ്പോലെ തിരക്കുള്ളവർ എന്നെ ഏൽപ്പിച്ചു പോകും പരസ്യത്തിന്റെ വിലകൂടാതെ 500 രൂപ ആണ് ഫീ, ഡിസ്‌കൗണ്ടും ഉണ്ട് ചിലതിന്. എന്താ ഏല്പിക്കുന്നോ ? സംശയിക്കേണ്ട നാളത്തെ പത്രത്തിൽ തന്നെ വരും.
വേണ്ട, കുറച്ചു മോഡേൺ ആയി ചെയ്യാൻ ആണ്, നിന്ന് ചെയ്യിക്കേണം എന്നാ പറഞ്ഞത്.
നെക്സ്റ്റ്… ടോക്കൺ നമ്പർ… പതിനാറ്.
ഈശ്വര ഇനിയും കുറെ സമയമെടുക്കുമല്ലോ !
കേട്ടപാടെ ഓടിയതാ. കയ്യിൽ ഈ സെൽഫി അല്ലാതെ വേറൊന്നും ഇല്ല. ആരോടെലും ചോദിക്കാമെന്നു വെച്ചാൽ സ്റ്റേറ്റുസും ഇട്ട് എല്ലാം ഓടുവാ. ഒരുത്തനും റിപ്ലയും തരുന്നില്ല. വിളിച്ചാൽ ഫോണും എടുക്കുന്നില്ല. പണ്ടൊക്കെയാണേൽ സ്റ്റാറ്റസ് സേവ് എങ്കിലും ചെയ്യാമായിരുന്നു ഇപ്പൊ അതിനും പറ്റില്ല ഒരു ഒടുക്കത്തെ പ്രൈവസി കൺസേൺ.
ടോക്കൺ നമ്പർ ഇരുപത്തി….എഴുപത്തി രണ്ട്.
നമ്പർ അടുക്കാറായല്ലോ, എന്തൊക്കെ ആകും ചോദിക്കുക? ഒന്നിനും ഒരു പിടിയുമില്ല. മ്മ്മ് വരട്ടെ…
ടോക്കൺ നമ്പർ എൺപത്തിനാല്.
സർ ഞാനാണ് എണ്പത്തി നാല് .
ശെരി പേരും വയസ്സും പറയൂ ?
എന്റെയോ ?
തന്റെ പേരെനിക്കെന്തിനാ ?
ഓ സോറി . അജയ് , പതിനേഴ് വയസ്സ്
മാതാപിതാക്കളുടെ പേരും മറ്റു വിവരങ്ങളും കൂടി.
ദിനൻ അച്ഛൻ, അമ്മ അംബിക, ഒറ്റമകൻ, ഫ്ലാറ്റ് നമ്പർ എസ് 2, ലിവ് ലൈൻ, പീ നഗർ .
സബ്ജെക്റ്റിലേക്ക് വരൂ…ആക്സിഡന്റ് , ആത്മഹത്യ, കൊലപാതകം,സാധാ മരണം, അസുഖം വന്നുള്ളത്, വൈറൽ ആക്‌സിഡന്റസ് ഇവയിൽ ഏതാണ് ?.
ആക്സിഡന്റ് ആയിരുന്നു. പക്ഷെ വയറൽ പേജിൽ കൊടുത്താൽ മതി.വിഇല്ലേൽ ഫാമിലിയുടെ ഇമേജ്…
മ്മ്മ്..ഓരോന്നിനും റേറ്റ് വേറെയ. വയറലിന് 2000 ആകും. മാത്രവുമല്ല നിങ്ങളുടെ കയ്യിൽ അതിനു പ്രൂഫുണ്ടോ ? വയറൽ ആക്‌സിഡന്റിൽ ക്യു ആർ കോഡ് സ്കാൻ ഉണ്ട്. അത് ചെയ്യുമ്പോൾ കണ്ടില്ലേൽ…അല്ലേൽ വേണ്ട ഒരു അഞ്ഞൂറ് കൂടി കൂട്ടി അടയ്ക്ക്, ഡ്യൂപ്പിനെ വെച്ച് ചെയ്യിക്കാം, ആളുടെ അളവും ഒരു ഫോട്ടോയും തന്നാൽ മതി.
സെൽഫി മതിയോ ?
മതിയാകും, അത് നിൽക്കട്ടെ എങ്ങനുള്ള ആക്സിഡന്റ് ആയിരുന്നു? ബൈക്ക് ആണോ കാർ ആണോ ? അതോ മറ്റെതെങ്കിലുമോ? ബൈക്ക് ആണേൽ 500 , കാർ ആയാൽ 1000, ബൈക്കിന്റെയും കാറിന്റെയും മോഡലിനും അനുസരിച്ചു വില വ്യത്യാസം ഉണ്ടേ…
ബൈക്ക് മതി , സ്റ്റാറ്റസ് ലെവലിൽ ഉള്ളത് മതി.
യെങ്കിൽ ബുള്ളെറ്റ് ആക്കാം ?
അത് വേണ്ട Duke മതി.അപ്പൊ എങ്ങനാ റേറ്റ് ? ഡിസ്‌കൗണ്ട് കൂടി വേണേ…!
6000 ആകും 1000 ഡിസ്കോണ്ട് ആണ്.
അയ്യോ ക്യാഷ് ആയി ഇത്രേം കയ്യിൽ ഇല്ല. മൊബൈൽ ബാങ്കിങ് ചെയ്‌താൽ മതിയോ ?
മതി! ആ ക്യു ആർ കോഡ് സ്കാൻ ചെയ്തോളൂ, അതാകുമ്പോൾ സ്‌ക്രാച്ച് കാർഡും കിട്ടും. വീഡിയോ ഒരു അരമണിക്കൂറിനുള്ളിൽ വയറൽ ചാനലിൽ അപ്‌ലോടു ചെയ്യും. നമ്പർ തരു, ഒപ്പം ഒരു ലിങ്ക് കൂടി അയക്കാം അതിൽ കേറി റിവ്യൂവും ഇട്ടേക്കണേ.
ടോക്കൺ നമ്പർ എണ്പത്തിയഞ്ചു…
ഹാ ഈ പരിപാടി കൊള്ളാം ഇത്തിരി ക്യു നിന്നാൽ എന്താ, നല്ല ഡിസ്‌കൗണ്ടും കിട്ടി കുടുംബത്തിനൊരു ഇമേജും കിട്ടി. ഇനി അടക്കിന് ആ ഇവന്റ് മാനേജുകാരെ കൂടി സെറ്റാക്കണം. എല്ലാവരും വന്നു കാണുമോ ആവോ? ഒന്ന് വിളിച്ചു നോക്കാം. ആഹാ ലിങ്കും വന്നോ, ഇനി ഇതൊന്നു ഷെയർ ചെയ്തിട്ടാവാം ബാക്കിയൊക്കെ. ഇതെന്താ തുറക്കാനും പറ്റുന്നില്ലല്ലോ, എന്തോ എഴുതിക്കാണിക്കുന്നുണ്ടല്ലോ, എന്ത്.. ! ‘ നിങ്ങൾ ക്യുവിലാണെന്നോ ‘ !.
സോറി ” യു ആർ ഇൻ ക്യു ”
വീഡിയോ സ്റ്റാർട്ട് ഇൻ എ ഫ്യു മിനിട്സ്.
മൊബൈൽ: 8086012307