നാഗരികതയുടെ അധിനിവേശവും അനിയന്ത്രിതമായ വ്യാപാരവത്കരണവും
വർത്തമാന സമൂഹത്തെ പ്രതിസന്ധിയിലേക്കു
നയിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി ഒരേസമയം ചൂഷണം ചെയ്യ
പ്പെടുകയും മലിനീകരിക്കപ്പെടുകയുമാണ്. വികസനം ഏകപക്ഷീ
യമായ മുറവിളിയാകുമ്പോൾ പ്രകൃതിയോടും ജീവജാലങ്ങളോടും
കാരുണ്യമില്ലാത്തവനായിത്തീരുന്നു മനുഷ്യൻ. ആഗോളീകരണാനന്തരകാലം
നിർമിച്ചെടുത്ത ആത്മഹത്യാപരമായ പരിതോവസ്ഥയാണിത്.
മലയാള കഥയിൽ പരിസ്ഥിതിബോധത്തിന്റെ തിരിതെളിച്ച പ്രതിഭാധനന്മാർ
പലരുമുണ്ട്. വൈക്കം മുഹമ്മദ് ബഷീറും ഒ.വി. വി
ജയനും അവരിൽ മുന്നിട്ടുനിൽക്കുന്നു. ‘ഒരഞ്ഞൂറു കൊല്ലത്തിനകത്ത്
ഈ ഭൂമിയിലുള്ള സർവജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും
എല്ലാം മനുഷ്യൻ കൊന്നൊടുക്കും. മരങ്ങളെയും ചെ
ടികളെയും നശിപ്പിക്കും. മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷി
ക്കും. എന്നിട്ട് ഒന്നടങ്കം ചാകും’ എന്ന ബഷീറിന്റെ ദീർഘദർശനം
ആധുനിക മനുഷ്യന്റെ മൗഢ്യത്തിനു നേർക്കുള്ള പ്രഹരമാണ്.
പ്രകൃതിയെ ചൂഷണം ചെയ്യുന്നവർ അവരവരെത്തന്നെയാണ്
ചൂഷണം ചെയ്യുന്നത്. പാരിസ്ഥിതികമായ ഇതിവൃത്തബോധം
മലയാളകഥയിൽ സജീവമാകേണ്ട കാലമാണിത്. ഈ സാഹചര്യത്തിൽ
‘മലയാളത്തിലെ പരിസ്ഥിതി കഥകൾ’ ചർച്ച ചെ
യ്യപ്പെടേണ്ട ഒരു പുസ്തകമാണ്.
ഭൂമിക്കെതിരായ ഏതു പോരാട്ടത്തിലും ആത്യന്തിക പരാജയം
ഏറ്റുവാങ്ങുന്നത് മനുഷ്യനായിരിക്കും. സമാഹാരത്തിലെ ആദ്യ
കഥയായ പി. വത്സലയുടെ ‘ഒരു ചുവന്ന ചൂണ്ടുവിരൽ’ ഈ സന്ദേശമാണ്
നൽകുന്നത്. മുറ്റത്തും മുറികളിലും ചൂണ്ടുവിരലിന്റെ
വലുപ്പത്തിൽ വളർന്നുവരുന്നത് ചിതൽപ്പുറ്റുകളാണ്. പതിയെ വീ
ടിന്റെ ഒരോ മുറിയിലേക്കും ഭീമാകാരമായി അത് വളർന്നുകയറുന്നു.
ഒടുവിൽ ഗത്യന്തരമില്ലാതെ വീടുപേക്ഷിക്കാൻ ഉടമസ്ഥർ നിർ
ബന്ധിതരാകുന്നു. ചിതലുകളുടെ ആവാസത്തിനുള്ള അവകാശം
വിശ്വാസയോഗ്യമായി കഥയിൽ സ്ഫുടീകരിക്കുന്നു. മനുഷ്യരൊഴിച്ചുള്ള
ഇതരജീവികളുടെ ഭൂമിയിലെ അവകാശം നിഷേധിക്കാനാവാത്തതാണെന്നും
സ്ഥാപിക്കുന്നു. ചിതലുകളുടെ ജൈവികാധിനിവേശം
നീതീകരിക്കപ്പെടുന്നത് ഇങ്ങനെ:
‘ഒരു രഹസ്യപ്പട്ടാളം മറഞ്ഞുനിന്ന് ഗൊറില്ലായുദ്ധത്തിൽ ഏർ
പ്പെട്ടിരിക്കയാണ്. ഊണില്ലാതെ, ഉറക്കമില്ലാതെ കുഞ്ഞുങ്ങളെ മാറിലടക്കിപ്പിടിച്ച
അമ്മമാരും മുട്ട ചുമക്കുന്ന തൊഴിലാളിക്കൂട്ടവും
രാജാവും റാണിയും ബീജവാഹകരായ അലസന്മാരും എല്ലാമുണ്ട.്
വാസ്തവത്തിൽ നമ്മളല്ലേ ഇവിടെ അതിക്രമിച്ച് കടന്നത്!
ഈ വീടിനിപ്പഴ് ഇരുപതായുസ്സായി.. അടുക്കള അവർക്ക്, തീൻമേശയും
കിടപ്പറയും നമുക്ക് – അങ്ങനെ സമാധാനസന്ധിയിൽ ഒപ്പുവയ്ക്കാം
എന്താ?’ എന്ന വിട്ടുവീഴ്ചയും ഫലിക്കാതെയാണ്
ചിതലുകൾക്കു മുന്നിലെ വീട്ടുകാരുടെ കീഴടങ്ങൽ. കോടാനുകോടി
ജീവികളുടെ അതിജീവനത്തിന്റെ പ്രതീകമാണ് കഥയിലെ ചി
തലുകൾ. സ്വന്തം ആർത്തിക്കുവേണ്ടി മാത്രമുള്ളതാണ് ഭൂമിയെന്ന
മനുഷ്യന്റെ മൗഢ്യത്തെയാണ് കഥയിൽ വിചാരണ ചെയ്യുന്ന
ത്.
അശോകൻ ചരുവിലിന്റെ ‘ആമസോൺ’ ഉൾക്കാടിന്റെ സൗന്ദര്യത്തിലേക്കുള്ള
തീർത്ഥയാത്രയാണ്. വിശാലമായ ജൈവികതയാണ്
പ്രകൃതിയുടെ നിലനില്പിനുള്ള ആധാരം. സ്ത്രീപുരുഷ
ബന്ധത്തെയും ഇതേ വീക്ഷണത്തിലാണ് കഥാകൃത്ത് വിലയി
രുത്തുന്നത്. അതുവഴി നാഗരികജീവിതത്തിന്റെ കൃത്രിമത്വത്തെ
അപനിർമിക്കാനും ശ്രമിക്കുന്നു.
ആഗോളതാപനത്തിന്റെ ഗുരുതരമായ പ്രത്യാഘാതം ലോകമെമ്പാടും
അനുഭവപ്പെടുന്നുണ്ട്. ജീവികൾ ഒന്നൊന്നായി വംശനാശഭീഷണിയുടെ
പരിധിയിലേക്കു വന്നുകൊണ്ടിരിക്കുന്നു. ഭൂമി
ക്കു വെളിയിൽ പോലും മനുഷ്യർ താവളം തേടുന്ന സമകാലത്ത്
ഡാർവിന്റെ സമുദ്രയാത്ര അവതരിപ്പിച്ച് പരിസ്ഥിതിനാശത്തിന്റെ
ഭയാനക ദൃശ്യങ്ങൾ പങ്കുവയ്ക്കുന്ന മികച്ച കഥയാണ് ‘വിപരി
ണാമം’ (പി. സുരേന്ദ്രൻ).
‘കപ്പലിൽനിന്നും വലിച്ചെറിയുന്ന വിഷമാലിന്യങ്ങൾ നിറഞ്ഞ
പ്ലാസ്റ്റിക് സഞ്ചിക്കു മുകളിൽ ഒറ്റയ്ക്കിരിക്കുന്ന കടൽപ്പറവയെ
കാണുമ്പോൾ ഡാർവിന് വേദന തോന്നും. അന്യംനിന്നുപോകുന്ന
ഒരു വംശത്തിലെ അവസാന കണ്ണിയായിരിക്കാം അതെന്നും.
ആയുധമണിഞ്ഞ വംശീയത ഭൂമിക്കുമേൽ അതിരുകൾ നി
ശ്ചയിച്ച് മനുഷ്യരെ പിറന്ന മണ്ണിൽനിന്ന് ആട്ടിപ്പായിക്കുന്നു’. ഇത്തരത്തിൽ
ഉദ്ധരിക്കാവുന്ന ഉചിതമായ കഥാസന്ദർഭങ്ങൾ ധാരാളമുണ്ട്.
പ്രകൃതിയെ മാത്രമല്ല സഹജീവികളെയും ദ്രോഹിക്കുന്ന
മനുഷ്യന്റ നൃശംസകളാണ് ഡാർവിൻ കാണുന്നത്. പുരോഗതിയിലേക്കല്ല,
അധ:പതനത്തിലേക്കാണ് സംഹാര ശക്തിയാർ
ജിച്ചുകൊണ്ടുള്ള
ത്തെ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്ന കഥയാണ് വി.എസ്
അനിൽകുമാറിന്റെ ‘ലോകാവസാനം’. ഒരു കുളത്തിന്റെ മരണമാണ്
ഇതിവൃത്തം. മനുഷ്യർ മണ്ണിട്ടുനികത്തുന്ന ആ കുളത്തിൽ ഏതാനും
തവളകളും മീനുകളും ആമയും ഇത്തിരി ചെടികളുമുണ്ട്.
കുളത്തിന്റെ അവകാശികളായ തവളകളുടെയും ആമയുടേയും ആത്മവിചാരത്തിലൂടെയാണ്
കഥ അവതരിപ്പിക്കുന്നത്. മറ്റാർക്കും
രക്ഷപ്പെടാനായില്ലെങ്കിലും ആമയ്ക്ക് ഈ പ്രതിസന്ധിയെ അതി
ജീവിക്കാനാകുമെന്ന ഇതരജീവികളുടെ കണക്കുകൂട്ടലിൽ അർ
ത്ഥമില്ലെന്ന് ആമ പ്രതികരിക്കുന്നു. ‘ലോകത്തിലെ ആമകളെല്ലാം
ചേർന്നു കുത്തിയാലും ഇളകാത്ത വിധത്തിൽ മനുഷ്യർ മണ്ണിനു
മുകളിൽ സിമന്റു ടൈലുകൾ പാകിയിരുന്നു’. ഭൂമിയിലെ ജൈവി
കതയ്ക്കു നേർക്കുള്ള മനുഷ്യരുടെ മഹാപാതകം ഇത്തരത്തിൽ
പെരുകുമ്പോൾ അതിനെതിരായ കുറ്റപത്രമാണ് ഈ കഥയെന്ന്
തിരിച്ചറിയപ്പെടണം.
മനുഷ്യജീവിതത്തിന് പ്രകൃതിയുമായി അഭേദ്യമായ ബന്ധമുണ്ട്.
ജൈവികതയെന്ന വിശാലമായ സംജ്ഞയുടെ ഒരു അംശം
മാത്രമാണ് മനുഷ്യൻ. എന്നാൽ ചരാചരങ്ങളുടെ ബൃഹത്തായ
ആവാസവ്യവസ്ഥയിൽ ആധുനികമനുഷ്യന്റെ അധിനിവേശം വർ
ദ്ധിച്ചു. മനുഷ്യന്റെ ആർത്തികൾ നിവൃത്തിക്കുന്നതിനുള്ള ഉപാധി
മാത്രമായിതീർന്നിരിക്കുന്നു ഭൂമി. താനൊഴിച്ച് മറ്റ് ചരാചരങ്ങ
ളെല്ലാം അപ്രസക്തമാണെന്ന മിഥ്യാധാരണയാണ് മനുഷ്യസമൂഹം
വച്ചുപുലർത്തുന്നത്. ഇതോടെ പ്രകൃതിയുടെ തിരിച്ചടി ഏറ്റുവാങ്ങുവാൻ
സമൂഹം ബാദ്ധ്യസ്ഥമായിരിക്കുന്നു എന്നതാണ് മറുപുറം.
സമകാലത്തിന്റെ ഗൗരവമായ ഈ പ്രമേയപരിസരമാണ്
‘ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം’ എന്ന കഥയിൽ അയ്മനം
ജോൺ. അവതരിപ്പിക്കുന്നത്.
പ്രകൃതിയെ നശിപ്പിച്ച് മുന്നേറുന്ന മനുഷ്യചരിത്രത്തെ വിചാരണ
ചെയ്യുവാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. മനുഷ്യചരിത്രം
പ്രമേയമായ പുസ്തകമാണ് കഥാനായകൻ വായിച്ചുകൊണ്ടിരുന്നത്.
അതിനിടെ ഫാന്റസിയിലൂടെ മനസ്സിന്റെ എതിർപക്ഷത്ത്
എഴുതപ്പെടാത്ത ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം പ്രത്യ
ക്ഷപ്പെടുന്ന രീതിയിലാണ് ആഖ്യാനം. ഈ പുസ്തകം സ്വയം ഇടപെട്ടുകൊണ്ട്
കഥാനായകനെ വിചാരണ ചെയ്യുന്നു. വളർത്തുമൃഗങ്ങൾ
പോലും മനുഷ്യരെ ശത്രുക്കളെപോലെ സമീപിക്കുന്ന
കാലത്ത് പ്രകൃതിയിൽനിന്നുള്ള മനുഷ്യന്റെ ഒറ്റപ്പെടൽ പൂർണമാകുന്നുവെന്ന്
സ്ഥാപിക്കപ്പെടുന്നു.
സ്വന്തമായി ഒരു തുണ്ടു ഭൂമി, അതിൽ തരക്കേടില്ലാത്ത വീട്, മനസ്സിനെ
കുളിർപ്പിക്കുന്ന ഹരിതസമൃദ്ധിയുള്ള പരിസരം. ഇതൊക്കെ
ഒരു സാധാരണക്കാരന്റെ അടിസ്ഥാന സ്വപ്‌നങ്ങളാണ്. എന്നാൽ
ഇതെല്ലാം സാക്ഷാത്കരിക്കാൻ ഇടത്തട്ടുകാരായ ഉദ്യോഗസ്ഥന്മാർപോലും
ക്ലേശിക്കുന്നു. ഭൂമിയുടെ ഉയർന്ന വില, ഗൃഹനിർമാണച്ചെലവിലെ
ക്രമാതീതമായ വർദ്ധന എന്നിങ്ങനെ നിരവധി
പ്രശ്‌നങ്ങൾ. കാലികമായ ഇത്തരം പ്രശ്‌നങ്ങളെ മുൻനിർ
ത്തിയുള്ള മനോഹര രചനയാണ് സുസ്‌മേഷ് ചന്ത്രോത്തിന്റെ ‘ഹരിതമോഹനം’.
പ്രചോദനാത്മകമാണ് ഈ കഥയുടെ സർഗപഥം.
തുടക്കം മുതൽ ഒടുക്കം വരെ വായനയെ പ്രചോദിപ്പിക്കുന്ന
പദങ്ങളും വാചകങ്ങളും ഒരു ഗൃഹനിർമിതിയുടെ ചാരുതയോടെ
ക്രമീകരിച്ചിരിക്കുന്നു. മികച്ച കഥാസങ്കേതവും ആശയത്തെ നീ
തീകരിക്കുന്ന പദനിർമിതികളും ‘ഹരിതമോഹന’ത്തിന്റെ സവി
ശേഷതകളാണ്. ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുമ്പോഴും സ്വന്ത
മായി വാങ്ങാനിരിക്കുന്ന ഭൂമിയിൽ ഒരു വീടു വേണമെന്നും പരിസരത്ത്
ഒരു പൂങ്കാവനമുണ്ടാക്കണമെന്നുമുള്ള കലശലായ ആഗ്രഹമാണ്
കഥാനായകന്. എന്നാൽ ആഗ്രഹപൂർത്തീകരണം അനി
ശ്ചിതമായി നീണ്ടുപോകുന്നു. എന്നാൽ മനസ്സിൽ ഒരു ഹരിതഭൂമിയും
പേറിനടക്കുന്ന കഥാനായകൻ ഫ്‌ളാറ്റിന്റെ ടെറസ്സിൽ ഓരോ
വൃക്ഷത്തൈയും ചെടിയും വാങ്ങി സൂക്ഷിക്കുന്നു. ക്രമേണ ചെടി
കളും വൃക്ഷങ്ങളും വളർന്ന് ഫ്‌ളാറ്റിനു മുകളിൽ ഒരു ഹെർബേറിയമായി
രൂപാന്തരപ്പെടുന്നു. ഇതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും
സംഭവവികാസങ്ങളുമാണ് നർമമധുരമായി അവതരിപ്പിക്കപ്പെടുന്നത്.
എബോള (കെ. അരവിന്ദാക്ഷൻ) എന്ന കഥയിൽ വൻമരവും
മണ്ണിരയും ഉറുമ്പുകളും ചെടിപ്പടർപ്പുകളും ഇതര ചരാചരങ്ങളും
തമ്മിലുള്ള ജൈവിക പാരമ്പര്യത്തിന്റെ ദൃശ്യചാരുതയുണ്ട്. ഉയരമളക്കാനാവാതെ
ആകാശത്തേക്ക് ശിഖരങ്ങൾ നീട്ടിവളർന്നു പന്തലിച്ചുനിൽക്കുന്ന
വൻമരമാണ് മുഖ്യകഥാപാത്രം. മൃഗങ്ങൾക്കും
പക്ഷികൾക്കും കീഴടക്കാനാവാത്ത പ്രകൃതിശക്തിയുടെ പ്രതീകമാണത്.
എന്നാൽ മനുഷ്യൻ ആ വൻമരത്തെ നശിപ്പിച്ച് സർവനാശം
ക്ഷണിച്ചുവരുത്തുന്നു. കാലികമായ പ്രമേയത്തോടൊപ്പം
ആഖ്യാനത്തിലും മികച്ചുനിൽക്കുന്ന കഥയാണിത്.
പ്രകൃതിനാശത്തിന്റെ തിരിച്ചടി എത്രത്തോളം ഭയാനകമായി
രിക്കുമെന്ന് മുന്നറിയിപ്പു നൽകുന്ന കഥയാണ് കണ്ടൽക്കാട്
(എസ്. മഹാദേവൻ തമ്പി). കണ്ടലുകളുടെ ശാസ്ത്രീയവും വൈദ്യപരവുമായ
സിദ്ധികൾ വിവരിക്കുന്ന ഇക്കഥയിൽ റിയൽ എസ്റ്റേ
റ്റ് മാഫിയയുടെ കടന്നുകയറ്റം ഉളവാക്കുന്ന ആത്മഹത്യാപരമായ
പ്രത്യാഘാതങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. എം.
കമറുദ്ദീന്റെ ‘ചതുപ്പ്’ എന്ന കഥയും ഇതേ ഗണത്തിൽ ഉൾപ്പെടുന്നു.
മനുഷ്യന് ഒരിക്കലും പ്രകൃതിയെ അതിജീവിക്കാനാവില്ലെ
ന്ന യാഥാർത്ഥ്യമാണ് കഥയുടെ പ്രമേയം.
പ്രകൃതിയുടെ അതിജീവനത്തിന്റെ പ്രതീകമാണ് കടലാമകൾ.
എന്നാൽ ആഗോളതാപനത്തിന്റെ ഫലമായി ആമകൾപോലും
വംശനാശഭീഷണി നേരിടുകയാണ്. ഈ സാഹചര്യത്തിൽ ആമകളെ
സംരക്ഷിക്കാൻ ശ്രമിക്കുന്ന നല്ല മനുഷ്യരെ അവതരിപ്പിച്ച്
സോദ്ദേശപരമായ ഭാവുകത്വമാണ് ‘നീരാളിയൻ’ എന്ന കഥയിലൂടെ
അംബികാസുതൻ മാങ്ങാട് സൃഷ്ടിക്കുന്നത്. ജലത്തിന്റെ വി
പണിവത്കരണം ഇന്ന് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ അതി
നു വഴങ്ങിക്കൊടുക്കുന്നത് നാംതന്നെയാണ്. ഈ പ്രമേയത്തിന്റെ
സ്വഭാവികത നിലനിർത്തിക്കൊണ്ടുള്ള കഥയാണ് ജലരാശി (കെ.
വി മോഹൻ കുമാർ).
പൂർവികർ പൈതൃകമായി കരുതിയിരുന്നതെല്ലാം വിറ്റുതുലച്ച്
പണമുണ്ടാക്കണമെന്ന മോഹമാണ് പുതുതലമുറയെ ഗ്രസിച്ചി
രിക്കുന്നത്. കുന്നും പറമ്പും വൃക്ഷലതാദികളും ഹരിതസമൃദ്ധി
യുമെല്ലാം അ്രപത്യക്ഷമാകുന്നതിനുള്ള മുഖ്യ കാരണമിതാണ്. വി
നോയ് തോമസ് ‘മൂർഖൻപാമ്പ്’ എന്ന കഥയിൽ ഈ സമീപനത്തെ
വിചാരണ ചെയ്യുന്നു. വിമാനത്താവളത്തിനു വേണ്ടി സ്ഥ
ലം ഏറ്റെടുക്കാത്തതിന്റെ പേരിൽ നിരാശനായി ആത്മഹത്യ ചെ
യ്യുന്ന കഥാപാത്രത്തിലൂടെ പുതുതലമുറയുടെ ലാഭക്കൊതി ദുരന്തഫലിതത്തോടെ
അവതരിപ്പിക്കുന്നു.
ഹിംസയുടെ വകഭേദമാണ് പരിസ്ഥിതിനാശം. ഈ ഹിംസയിൽ
നടുങ്ങുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. മാത്രവുമല്ല അത്തരക്കാരെ
ഉന്മാദികളായി മുദ്രകുത്താനും പരിഷ്‌കൃതസമൂഹം
തയ്യാറാവുന്നു. ‘കാലാവസ്ഥ’ എന്ന കഥയിൽ പി.വി ഷാജികുമാർ
സമർത്ഥമായി ഈ വിഷയം കൈകാര്യം ചെയ്യുന്നു. മണ്ണിരകളെപ്പോലും
ഭൂമിയിൽനിന്ന് കടത്തിക്കൊണ്ടുപോകുന്ന ആപത്കരമായ
വ്യാപാരവത്കരണമാണ് ‘ഇരകൾ’ (പി.എൻ. വിജ
യൻ) എന്ന കഥയിലുള്ളത്. ഭൂമിയിലെ ഓരോ ജീവിയും സംരക്ഷ
ണം അർഹിക്കുന്നു. പാമ്പിനേയും അത്തരത്തിൽ സ്‌നേഹിക്ക
ണമെന്ന സന്ദേശം ‘ഭൗമം’ ( പി.ജെ.ജെ ആന്റണി) എന്ന കഥയെ
വേറിട്ട അനുഭവമാക്കുന്നു. തിര്യഗ് (രവി), പാൽക്കൂൺ (സി.എസ്
ചന്ദ്രിക, ഭൂവിസ്മയങ്ങൾ (ദാമോദരൻ കുളപ്പുറം), മീനുകളുടെ ആകാശവും
പറവകളുടെ ഭൂമിയും (അർഷാദ് ബത്തേരി) എന്നിവയുൾപ്പെടെ
20 കഥകൾ ഈ സമാഹാരത്തെ ധന്യമാക്കുന്നു.
രോഗാതുരമായ സമൂഹവ്യവസ്ഥയിൽ നിന്ന് പ്രകൃതിയെയും
മനുഷ്യനെയും സംരക്ഷിക്കുന്നതിനുള്ള നിശ്ശബ്ദ വിലാപങ്ങൾ
നമുക്കു ചുറ്റും ഉയർന്നുകൊണ്ടിരിക്കുന്നു. പരിസ്ഥിതിപ്രധാനമായ
രചനകൾക്ക് സാംഗത്യം വർദ്ധിക്കുന്നത് ഈ സാഹചര്യത്തി
ലാണ്. മനുഷ്യൻ മാത്രമല്ല പ്രകൃതിയും മറ്റു ജീവജാലങ്ങളും കഥാവിഭവമാവുകയും
പുതിയ ഭാവുകത്വം സൃഷ്ടിക്കപ്പെടുകയും
വേണം. ഈ സാഹചര്യത്തിൽ പാരിസ്ഥിതികമായ അവബോധവും
ഉൾക്കാഴ്ചയും നൽകുന്ന ഈ സമാഹാരത്തിലെ കഥകൾ
വായിക്കപ്പേടേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതുമാണ്.
‘മലയാളത്തിലെ പരിസ്ഥിതികഥകൾ’
എഡിറ്റർ – അംബികാസുതൻ മാങ്ങാട്
മാതൃഭൂമി ബുക്‌സ്, വില: 200 രൂ.