ചോദ്യങ്ങൾക്ക് തുടക്കമിടുന്നത് എല്ലായ്‌പോഴും അമാനുള്ളമാരാണല്ലോ.
”എന്തിനീ പാവം വൃദ്ധൻ ഈ പടുമരത്തിൽ തൂങ്ങിമരിച്ചു”
മടിച്ചുമടിച്ചാണങ്കിലും അവിടെ കൂടി നിന്നവരോട് അമാനുള്ള ചോദിച്ചു. മറുപടി തേടിക്കൊണ്ട് ജനം മരച്ചില്ലയിൽ തൂങ്ങിയാടുന്ന
വൃദ്ധജഡത്തെ പകച്ച കണ്ണുകളോടെ നോക്കി. ഞങ്ങൾക്കറിയാമെന്നു പറഞ്ഞ് അവരിൽ ചിലർ മുന്നോട്ടു വന്നു. വിധാൻസഭയോട് ചേർന്നുനിൽക്കുന്ന ഈ മരം മുമ്പും പല ദുർമരണങ്ങൾ
ക്കും സാക്ഷിയായിട്ടുണ്ടെന്ന് അമാനുള്ളയോട് അവർ പറഞ്ഞു.
ഇതുവഴി വരുന്ന ഞങ്ങൾ പലവട്ടം ആ കാഴ്ച കണ്ടിട്ടുണ്ട്. സത്യമാണ്. ഞങ്ങൾ കള്ളം പറയാറില്ല. അതെയോ? ചുറ്റുപാടുകൾ
ഒന്ന് നിരീക്ഷിച്ച അമാനുള്ള അവരെ ശരിക്കും ശ്രദ്ധിച്ചത് അപ്പോഴായിരുന്നു. അവർ നഗരത്തിലെ പാവം കൂലിത്തൊഴിലാളികൾ
ആയിരുന്നു. അതെ! ശവം ഇറക്കുകയും കൊണ്ടുപോവുകയും
മറവു ചെയ്യുകയും ചെയ്യുന്നവർ. ഞാനും കണ്ടിട്ടുണ്ട്. അമാനുള്ള അവരെ ന്യായീകരിച്ചു. ഗ്രാമത്തിൽ എന്നപോലെ നഗരത്തി
ലും തൂങ്ങിമരണങ്ങൾക്ക് മരങ്ങൾ വേണമല്ലോ. അത് നിർവഹി
ക്കാൻ ഇങ്ങനെയും നഗരമധ്യത്തിൽ ഒരു മരം ഉണ്ടായിരിക്കുന്നു.
കണ്ടിട്ട് ബാക്ക്‌ബേ റിക്ലമേഷനു മുമ്പെങ്ങോ, കോളനിഭരണം തുടങ്ങിവച്ച കാലത്ത് ബ്രിട്ടീഷ് മുനിസിപ്പാലിറ്റി നട്ടുപിടിപ്പിച്ച ഒരു മരമാണിതെന്നു തോന്നുന്നു. മറ്റ് മരങ്ങളിൽ നിന്നും ഈ മരത്തി
ന് ഒരു വ്യത്യാസം ഉണ്ട്. വിധാൻസഭയ്ക്കുള്ളിലെ അശ്ലീലങ്ങളും
മുണ്ടുപൊക്കി കാണിക്കലും കള്ളത്തരങ്ങളും ചളിവാരിയെറിയലുകളും ഒക്കെ കണ്ടും കേട്ടും കണ്ണും കാതും മരവിപ്പിച്ച ഒരു ഇ
ച്ഛാഭംഗമോ നിസ്സംഗതയോ ഈ മരത്തിന്റെ മുഖത്ത് എല്ലായ്‌പോഴും കാണാം. ആ പാവം മരം പൂത്തിട്ടും കായ്ച്ചിട്ടും വർഷങ്ങൾ
പലതാകുന്നുവെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി തരി
മ്പും ഉണ്ടാവില്ല. അന്തിമയാത്രയ്ക്ക് വൃദ്ധൻ ഈ മരം തിരഞ്ഞെ
ടുത്തതിലെ അത്ഭുതമേ ഇനിയും ബാക്കിയുള്ളൂ. അതാണ് ഇനിയും കണ്ടുപിടിക്കേണ്ടത്.
വൃദ്ധജഡത്തെപ്പറ്റി ആളുകൾ പരസ്പരം തിരിഞ്ഞും മറി
ഞ്ഞും അതുമിതും പറഞ്ഞു തുടങ്ങിയിരുന്നു. പല ഭിന്നാഭിപ്രായങ്ങളും ഒന്നിനു പിറകെ ഒന്നായി മുന്നോട്ട് വന്നു. അത്രയുമായപ്പോൾ ഒരു പൊതുകാഴ്ചക്കാരൻ എന്ന നിലയ്ക്കപ്പുറം അമാനുള്ള ആ മരണകാരണത്തെപ്പറ്റി മറ്റുള്ളവരേക്കാൾ കടന്നു ചി
ന്തിക്കാൻ പ്രേരിതനായി. വളരെയൊരു ദൂരദിക്കിൽ നിന്നും നഗരത്തിൽ വന്ന ഒരു പരദേശിയാണ് ആ വൃദ്ധനെന്നു നിസ്സംശയം
പറയാം. അല്പദിവസങ്ങളായി ഈ മരച്ചുവട്ടിൽ ആ വൃദ്ധനെ കാണാൻ തുടങ്ങിയിട്ട്. മുഖം കുലീനമെങ്കിലും ഉടുത്തിരുന്ന ധോത്തി
യും കുർത്തയും ആകെ മുഷിഞ്ഞുപോയിരുന്നു. തലയിൽ അണിഞ്ഞിരുന്ന ഗാന്ധിത്തൊപ്പിയും അവിടവിടെ തുളകൾ വീണു
പിഞ്ചിക്കീറി നശിക്കാറായ നിലയിൽ ആയിരുന്നു. പാതി ഊരി
യ ആ തൊപ്പി വൃദ്ധശിരസ്സിൽ നിന്നും ഉതിർന്നു വീണ് മൃതദേഹത്തിന്റെ മുടിത്തുമ്പിൽ തങ്ങിനിൽക്കുന്നത് കണ്ടതും ഗാന്ധി
വെടികൊണ്ട് വീണു മരിച്ച രംഗമാണ് അമാനുള്ളയ്ക്ക് ഓർമവന്നത്. വൃദ്ധൻ ഒരിക്കലും ഒരു ഭിക്ഷാടകൻ ആയിരുന്നില്ലെന്നുള്ളത് അമാനുള്ളയെ ശരിക്കും സ്പർശിച്ചു. ജീവിതത്തോടുള്ള വെറുപ്പും നിരാശയും വിരക്തിയുമായിരുന്നു ആ കണ്ണുകളിൽ നിറ
ഞ്ഞുനിന്നിരുന്നത്. ആരോടൊക്കെയോയുള്ള പക കലർന്ന് അമർഷം കടിച്ചമർത്തിയ ദയനീയമായ നോട്ടം. എൻ സി പി എ പരി
സരത്ത് വച്ചും ഒരു പ്രാവശ്യം വൃദ്ധനെ അമാനുള്ള കണ്ടിരുന്നു.
അകത്ത് പ്രമുഖ മറാട്ടി സംവിധായകൻ പ്രവീൺ അത്രെയുടെ,
വരർച്ചയെ സംബന്ധിച്ചുള്ള, അതിനകം പേരെടുത്തു കഴിഞ്ഞി
രുന്ന ഒരു പ്രാദേശിക ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടക്കുന്ന നേരം. തന്നെ അകത്തു കടത്തിവിടാത്തതിന്റെ രോഷത്തിൽ വൃദ്ധൻ
കവാടത്തിൽ നിന്നിരുന്ന സെക്യൂരിറ്റിയുമായി വളരെ നേരം ഇട
ഞ്ഞു. ആട്ടിപ്പായിച്ചിട്ടും പോകാതെ അയാൾ അവിടെതന്നെ ചുറ്റിപ്പറ്റി നിന്നു. അതുവഴി റൗണ്ടപ്പിനു വന്ന പോലീസ് വണ്ടി അയാളെ അവിടെ നിന്നും ഓടിച്ചുവിട്ടു. മാന്യന്മാർ വരുന്നിടത്ത് കുഴപ്പങ്ങൾ ഉണ്ടാക്കരുതെന്ന് രോഷം പൂണ്ട കോൺസ്റ്റബിൾ അയാളോട് കയർത്തു. അയാൾ വിളിച്ചു പറഞ്ഞ തെറിയും കേട്ട് കുനി
ഞ്ഞ മുഖത്തോടെ റോഡ് മുറിച്ച് കടന്ന് വൃദ്ധൻ നടന്നകന്നു. അത്രയുമായപ്പോഴേക്കും അയാളൊരു സാധാരണ മനുഷ്യനെല്ലന്ന്
അമാനുള്ളയ്ക്ക് ഉറപ്പായി. മുനിഞ്ഞ കണ്ണുകൾ കൊണ്ട് ശവം
കൊണ്ടുപോകുന്ന കൂലിത്തൊഴിലാളികൾ വൃദ്ധജഡത്തെ ഉറ്റുനോക്കി അക്ഷമയോടെ ഓരോന്ന് പിറുപിറുത്തു. ആ ആത്മഹത്യയുടെ ഹേതു, അത് എന്തായാലും, പുറത്തു കൊണ്ടുവരണമെന്നുതന്നെ അമാനുള്ള നിശ്ചയിച്ചു. ആ ഹേതുവിനെ അങ്ങ
നെയങ്ങ് വെറുതെ വിട്ടാൽ പറ്റില്ലല്ലോ. ഒരുതരത്തിൽ പറഞ്ഞാൽ
കാണികളുടെ ഭാഷ്യത്തിൽ അമാനുള്ളയുടെ രക്തം തിളച്ചുവെന്ന് പറയുകയാവും ശരി. യുക്തിബോധം ഉണർന്ന് അയാൾ വളരെ പെട്ടെന്ന് കാര്യഗൗരവമുള്ളവനായി മാറി. വൃദ്ധൻ ഒരിക്കലും
ഒരു ഭിക്ഷാടകൻ ആയിരുന്നില്ലെന്നുള്ളതായിരുന്നു അമാനുള്ളയ്ക്ക് മുന്നിലുള്ള ഏക സമസ്യ. തന്റെ മുന്നിൽ വന്നു വീഴുന്ന ചി
ല്ലറകളെ വൃദ്ധൻ അവഗണിക്കുന്ന കാഴ്ചയാണ് ഇന്നലെവരെയും ജനം കണ്ടത്. അജ്ഞാതമായൊരു ഭീതി അപ്പോഴേക്കും പരിസരം വലയം ചെയ്യാൻ തുടങ്ങിയിരുന്നു. അമാനുള്ളയ്ക്കും മനസ്സിൽ ആകെക്കൂടി ഒരു അസ്വസ്ഥത തോന്നി. മുഖത്തും ദേഹ
ത്തും പൊള്ളൽ ഏറ്റ അവസ്ഥ. വേദനയുടെ ആഴച്ചുഴികളിൽ നി
ന്നും വേച്ചുവേച്ച് എണീറ്റ് വരുന്ന ദുരിതക്കടലിൽ വീണ കെടുതി
കളുടെയും ദാരിദ്ര്യത്തിന്റെയും കയത്തിൽ വീണ ജീവനുള്ള ഒരു
നാട്ടിൻപുറത്തുകാരൻ ശവക്കുഴിയിൽ നിന്നും എണീറ്റ് തന്റെ നേ
ർക്ക് നടന്നുവരുമ്പോലെയുള്ള ഒരു വിഭ്രമം. ഒട്ടിയ വയറും തളർ
ന്ന നോട്ടവും മുരടിച്ച കൈകാലുകളും ചുക്കിച്ചുളിഞ്ഞ തൊലി
യുമുള്ള ആ രൂപം ഒരു നാടിന്റെ മുറവിളിയുമായി തന്റെ നേർക്ക്
അങ്ങിനെ നടന്നടുക്കുകയാണ്. അധികാരികൾ ഈ നേരമായി
ട്ടും ഉണരാത്തതിൽ അമാനുള്ള പല്ലു ഞെരിച്ചു. കൂലിത്തൊഴിലാളികളുടെ കണ്ണുകളിലും ക്ഷോഭം നുരച്ചു. കാറ്റിലാടുന്ന വൃദ്ധജ
ഡം കാറ്റടങ്ങുമ്പോൾ ഒന്ന് നിൽക്കും. കാറ്റ് വരുമ്പോൾ ആട്ടം
തുടരും. ശപിക്കപ്പെട്ട കുറെ മിനിറ്റുകൾ അങ്ങനെ കടന്നുപോയി.
വിധാൻ സഭയുടെ അകത്തളങ്ങളിൽ നിന്ന് വരൾച്ചയുടെയും ക
ർഷക ആത്മഹത്യകളുടെയും ചൂടുപിടിച്ച മാരത്തോൺ ചർച്ചകളുടെ ബഹളങ്ങൾ പുറത്തേക്ക് തെറിച്ചുവീണുകൊണ്ടിരുന്നു. സാമാജികർ പരസ്പരം വാളെടുത്ത് വെട്ടുകയാണ്. അമാനുള്ളയ്ക്ക്
ചിരി വന്നു. ചിരിച്ചിട്ട് എന്തു കാര്യം? ആര് ആരെ പഴിക്കാൻ? ആരാലും അവഗണിക്കപ്പെട്ടാലും സിറ്റി പോലീസ് കാര്യാലയം അത്ര ദൂരത്തൊന്നുമല്ല, വൃക്ഷത്തലപ്പിലെ ഈ വൃദ്ധജഡത്തെ ഇത്രമാത്രം അവഗണിക്കാനുംമാത്രം. ഇങ്ങനെ ഒരു മനുഷ്യൻ ഇവിടെ തൂങ്ങിനിൽക്കുന്നത് ഇത്ര സമയമായിട്ടും അധികാരികൾ
അറിയാതെ പോയത് തികഞ്ഞ അവഗണനതന്നെയാണ്. കൃമി
കീടങ്ങൾ ജഡത്തെ ആക്രമിക്കാൻ തുടങ്ങിയതും അമാനുള്ള പരിസരം വിട്ടു. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി ഡ്യൂട്ടി ഇൻസ്‌പെക്ടറെ അയാൾ മുഖം കാണിച്ചു.
ഒടടപപട മഡളമഠണറ 2019 ഛടളളണറ 01 5
”ബോലോ കൈസേ ആനാ ഹുവാ?”
ഏതോ സ്വകാര്യതയിൽ ലയിച്ചിരുന്ന തടിയനും പരുക്കനുമായ ഇൻസ്‌െപക്ടർ ശല്യം ചെയ്തതിനുള്ള ശിക്ഷപോലെ അമാനുള്ളയെ കടിച്ചു കീറും മട്ടിൽ നോക്കി. മുഖത്ത് ആവുന്നത്ര ബഹുമാനം വരുത്തി ശബ്ദം പരമാവധി മയപ്പെടുത്തി അമാനുള്ള
ഇൻസ്‌പെക്ടറെ അഭിമുഖീകരിച്ചു.
”സാബ് ഒരു സംഭവം ബോധിപ്പിക്കാനുണ്ടായിരുന്നു. ഏക് ലാശ്, വിധാൻ സഭാ കെ സാമ്‌നെ ഓ പീപ്പൽ കെ ജാട് മേം, ഏക്ബുജുർക്ക് ആദ്മി ഹെ സാബ്”.
വളരെ ദൂരെ നിന്നും വന്നതാെണന്നു തോന്നുന്നു. തൂങ്ങിമരി
ച്ചിരിക്കുന്നു. ഒന്ന് വിയർത്തശേഷം അമാനുള്ള അറിയിച്ചു.
വിധാൻ സഭ എന്ന് കേട്ടതും ഇൻസ്‌െപക്ടർ നെറ്റി ചുളിച്ചു.
നിമിഷനേരം അയാൾ ആലോചനയിൽ അമർന്നു. ആ പരിസരം
ഈ പോലീസ് സ്റ്റേഷന്റെ പരിധിയിൽ പെടുന്നതെല്ലങ്കിലും വിനകൾ വേണ്ടെന്നു കരുതി അയാൾ അമാനുള്ളയ്ക്ക് ചില മാർഗ
നിർേദശങ്ങൾ കൊടുത്തു. ”ജാവോ ജാക്കെ നരിമാൻ പോയന്റ്
സ്റ്റേഷൻ മേം ടക്രാർ കരോ”. അവർ നിങ്ങളെ സഹായിക്കും. അയാൾ പറഞ്ഞു. ”ഠീക് ഹേ സാബ്”. സമയം കളയാതെ അമാനുള്ള നരിമാൻ പോയന്റ് സ്റ്റേഷനിൽ വിവരം എത്തിച്ച് മരച്ചുവട്ടിൽ
തിരിച്ചു വന്നു. എന്തോ സാധിച്ച വല്ലാത്തൊരു ആശ്വാസത്തോടെ അയാൾ മരക്കൊമ്പിലേക്ക് നോക്കി. വൃദ്ധജഡം അവസ്ഥ മോശമായിക്കൊണ്ടിരുന്നു. കാണികളെ ഭയപ്പെടുത്തും വിധം അത്
ആകെ കറുത്ത് കരുവാളിച്ചിരുന്നു.
പോസ്റ്റ് ലഞ്ച് സെഷൻ കഴിഞ്ഞ് പുറത്തേക്ക് പോയ കൃഷിവകുപ്പുമന്ത്രിയുടെ കാർ അബദ്ധത്തിന് അതുവഴി വന്നു. മന്ത്രി
ഗ്ലാസ് ഷട്ടർ താഴ്ത്തി തല വെളിയിലേക്കിട്ട് സംഭവം എന്തെന്ന്
തിരക്കി. ആൾക്കൂട്ടം ആവേശത്തോടെ കാറിനെ പൊതിഞ്ഞു.
വഴി തടയാതെ മാറി നിൽക്ക്. സുരക്ഷാഭടന്മാർ അവരെ ചിതറി
പ്പായിച്ചു. ഒന്നും സംഭവിക്കാത്ത മട്ടിൽ ചോദ്യോത്തരങ്ങളൊന്നുമില്ലാതെ മന്ത്രിവാഹനം വിധാൻസഭയ്ക്കുള്ളിലേക്ക് കയറിപ്പോയി. ചൗക്കിയിൽ നിന്നും ഡേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു പോലീസുകാർ സംഭവസ്ഥലത്ത് എത്തി. നൈറ്റ് ഡ്യൂട്ടിക്കാരെ പഴി
ച്ചുകൊണ്ട് അവർ അമാനുള്ളയെ അരികിലേക്ക് വിളിച്ചു. സംഭവം നടന്നത് രാത്രിയിൽ ആയിരുന്നല്ലോ, അതിന്റെ വൈരാഗ്യം
അവർ അമാനുള്ളയോട് തീർത്തു. ശവം താഴെയിറക്കാനും വണ്ടി
യിൽ കയറ്റാനും കൂലിത്തൊഴിലാളികൾ പരസ്പരം മത്സരിച്ചു.
കിട്ടിയ കാശ് അവർ പങ്കിട്ടെടുത്തു. പഞ്ചനാമയിൽ സാക്ഷിയുടെ സ്ഥാനത്ത് പോലീസുകാർ അമാനുള്ളയുടെ പേര് ചേർത്തു.
”തുടങ്ങി നിന്റെ കഷ്ടകാലം”. പോലീസുകാരിൽ ഒരാൾ അമാനുള്ളയെ തുറിച്ചുനോക്കി. ”കോടതി കയറിയിറങ്ങുമ്പോഴേ നീയൊക്കെ പഠിക്കു” ആ പോലീസുകാരൻ അമാനുള്ളയെ കളിയാക്കും
മട്ടിൽ ഗൂഢം മന്ദഹസിച്ചു. ”മ് കയറ് വണ്ടിയിൽ. പോസ്റ്റുമോർ
ട്ടം തീരുംവരെയും നിന്നെ ഞങ്ങൾക്ക് ആവശ്യമുണ്ട്. അത് കഴി
ഞ്ഞാൽ പോകാം. കോടതിയിൽ കാണാം”.
വൃദ്ധജഡം സിവിൽ ആശുപത്രിയിൽ എത്തിയിട്ട് മണിക്കൂറുകൾ കഴിയുന്നു. മോർച്ചറിയോട് ചേർന്നു കിടന്ന സിമന്റ് ബെഞ്ചിൽ അമാനുള്ള ഇരുന്നു. ഉള്ളകം പൊരിയുകയായിരുന്നു. മറാത്ത്‌വാഡയിലെ കുഗ്രാമങ്ങളിലെ പുകയുന്ന കർഷക വയലുകളിൽ മുറിവേറ്റ ചിന്തകൾ പാഞ്ഞു നടന്നു. കത്തിത്തിളയ്ക്കുന്ന കൊടുംവേനലിൽ വെന്തുരുകുന്ന മനുഷ്യരും മരങ്ങളും കാലികളും പക്ഷികളും ഓർമകളെ കാർന്നു തിന്നു. എങ്ങും വീശി
യടിക്കുന്ന വറുതിയുടെ തീക്കാറ്റ്. വെറും നിലത്ത് വിറങ്ങലിച്ചു
കിടക്കുന്ന വൃദ്ധജഡത്തെ അമാനുള്ള വേദനയോടെ നോക്കി.
ഈ മനുഷ്യനും അവരിൽ ഒരാളായിരുന്നുവെന്നോർത്തതും അമാനുള്ളയ്ക്കുള്ളിൽ നൊമ്പരം പൊട്ടി.
”നശിച്ച വക”.
മോർച്ചറി അറ്റന്റർ അമാനുള്ളയെ നോക്കി പരിഹാസ വാക്കുകൾ ചൊരിഞ്ഞു. വലിഞ്ഞു കേറി വന്നോളും ഓരോരുത്തര്, സാമൂഹ്യപ്രവർത്തകരാണന്നും പറഞ്ഞുകൊണ്ട്, മനുഷ്യനെ ശല്യംചെയ്യാനായി! അന്നേരത്ത് അമാനുള്ളയ്‌ക്കൊപ്പം വന്ന പോലീസുകാരൻ പൊടി പിടിച്ച പഴയൊരു ക്യാമറ കൊണ്ട് വൃദ്ധജഡത്തെ
ഒപ്പിയെടുത്തു. ശവങ്ങളുടെ സർജൻ അമാനുള്ളയെ തുറിച്ചുനോ
ക്കി. രണ്ടുപേർ ചേർന്ന് അതിനകം വൃദ്ധജഡം വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. പിന്നെയും കുറെ ഒപ്പുകൾ അമാനുള്ളയിൽ നിന്നും അധികൃതർ വാങ്ങി. അകത്ത് സാമ്പ്രാണികൾ പുകയുന്ന വാട. കത്തികൾ ഉരസുന്ന ഒച്ച. ഉദാസീ
നതയുടെ ആരോ വരച്ചിട്ട ഭൂപടത്തിനുള്ളിൽ ഒരു കൃമികീടത്തെ
പോലെ അമാനുള്ള പറ്റിപ്പിടിച്ചിരുന്നു. കുറെ കഴിഞ്ഞപ്പോൾ കീ
റിമുറിക്കപ്പട്ട വൃദ്ധജഡം ചോര നിലച്ച ഒരു കറുത്ത മാംസക്കഷണം പോലെ പുറത്തുവന്നു. മോർച്ചറിയുടെ തണുപ്പിലേക്ക് അത് ഉരുണ്ടുരുണ്ട് പോയി. നേരം വല്ലാതെ ഇരുണ്ടുകഴിഞ്ഞിരുന്നു.
വാതിലുകൾ ഓരോന്നായി അടഞ്ഞുതുടങ്ങിയിരുന്നു. എല്ലാവരും
പോയിക്കഴിഞ്ഞിരുന്നു. അവസാനത്തെ മനുഷ്യനും പോയിക്ക
ഴിഞ്ഞപ്പോൾ അമാനുള്ള എഴുന്നേറ്റു. തുറന്നു കിടന്ന വാതിലി
ലൂടെ അമാനുള്ള പുറത്തു കടന്നു. പിന്നെ പതുക്കെ പതുക്കെ
തെരുവുകൾ കാട്ടിയ ഇരുട്ടിലേക്ക് അയാൾ ഇറങ്ങി.
Related tags :