വീശിയെറിയുകയാണൊരു തൊപ്പി ഞാൻ
പറന്നിരിക്കുവാൻ പലരിൽ പാകമാകുന്ന ശിരോതലത്തിൽ.
അറിയുകയിതു നിങ്ങൾതൻ
പേരുചൊല്ലി നല്കുവാനിത്തലപ്പാവൊരു
സമ്മാനപ്പൊതിയല്ല.
മുഴക്കം കുറയാതെയിന്നും,
ഗുരുവിന്റെ വിമർശന മെതിയടിശബ്ദം
മറവി വളർന്നു മറയാതെ,
ആ വഴിയിലിപ്പഴും മുളപൊട്ടി കിടക്കുന്നു
പരിഹാസ വിത്തുകൾ.
അവ വളർന്ന ഓല നെയ്തു ഇനിയുമെറെ
തലയിൽ എറിയണം.
ആരോക്കെയാണവർ,
മുന്നിൽ കുനിഞ്ഞെത്ര ശിരസുകൾ,
നിന്നും ഇരുന്നും, നടന്നും, നടിച്ചും,
ചിരിച്ചും, കരഞ്ഞും കലഹം കടുപ്പിച്ചും,
കാമം കനപ്പിച്ചു കാര്യം ഭരിച്ചും,
കവിത പറഞ്ഞും, കഥയാടിയും പാപിയെ
പ്രാപിച്ചു പാപം പകർന്നവർ.
ഇനി, പേരു വിധിക്കുവാൻ
നുണ പറയാത്ത ഒരു രാജാവ് വേണം.
തെളിവ് പറയാൻ,
സ്വയം കണ്ണടച്ചു കുരുടനാവാത്ത മന്ത്രി.
എറിഞ്ഞു വീഴ്ത്താൻ,
പെരുവിരൽ അറുക്കാത്ത സേനാപതി
കാഴ്ചക്കാരായി,
അഭിനയിക്കാനറിയാത്ത കുഞ്ഞുങ്ങൾ.
ഇത്രയും ആയാൽ, പറയുക
തൊപ്പി മെടഞ്ഞു വെച്ചിട്ടുണ്ട് ഞാൻ.
അല്ല, നമ്മൾ.
Mobile: 0971-55716 4151