ആൺകുട്ടിയെപോലെ വേഷം ധരിച്ച്
മറ്റുള്ള കുട്ടികളോട് കളിക്കുന്നതിൽ
അമ്മ എന്നെ വിലക്കിയില്ല.
പത്ത് വയസായപ്പോഴേക്കും
എന്റെ തുടകൾ മറയ്ക്കേണ്ടി വന്നു
ഞാൻ സ്കർട്ട് ധരിച്ചു തുടങ്ങി.
സ്കൂളിൽ
എന്നും എന്റെ ഇരിപ്പിടം മാറ്റിയിരുന്നു
പരീക്ഷ സമയത്തു എല്ലാവരും
ഉത്തരം എഴുതുമ്പോൾ
ഞാൻ എന്തൊക്കയോ കുത്തിക്കുറിച്ചു
ഉത്തരക്കടലാസിൽ.
രാവിലെ കണ്ണാടിയുടെ മുൻപിൽ നിന്ന്
ഞാൻ എന്നോട് തന്നെ പറഞ്ഞു
നിന്റെ ശരീരം ഒരു പ്രദർശന വസ്തുവല്ല.
ട്രാൻസ്നോട്ട് എഴുതി വെച്ച് ഞാൻ
പള്ളിയിലേക്കു പോയി
എന്റെ പ്രാർത്ഥനകൾ
തൊണ്ടയിൽ കുരുങ്ങി പോകുന്നു.
ഞാൻ കർത്താവിനോടു ചോദിച്ചു
ഞാൻ ആരാണ്?
അവന്റെ ഉള്ളംകൈയിൽ നിന്ന്
വാർന്ന രക്തത്തിൽ
എല്ലാ ഉത്തരങ്ങളും അടങ്ങിയിരുന്നു.
മൊബൈൽ: 8281588229