കുഴലൂത്തുകാരന്റെ
പിന്നാലെ
ഒരു പറ്റം
കുതിരകളും കഴുതകളും
നടന്നു പോകുന്നുണ്ട്.
സൂക്ഷ്മമായി
നോക്കുമ്പോൾ
വേഗത്തെ മുന്നിലേക്കു
നീക്കി നിർത്തി
ചില വവ്വാലുകൾ
കിണറുകളിൽ
പറന്നിറങ്ങുന്നു.
ചിലർക്കു പിന്നിൽ ഒന്ന്
ചിലർക്ക് രണ്ട്
ചിലർക്ക് അതിലേറെ
എണ്ണം കൂടുന്നു
ഒടുവിൽ
എല്ലാം തിരികെപ്പോകുന്നു.
കുഴലൂത്തുകാരനു
പിന്നാലെ
ഒരു പറ്റം
കുതിരകളും
കഴുതകളും
നടന്നു പോകുന്നുണ്ട്.