മനോജ് കുറൂർ കവിയാണ്, ചെണ്ടവാദകനാണ്. കേരളീയ
താളങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ആളാണ്. ‘തൃത്താള
കേശവൻ’ പോലെ ഒന്നാംതരം കവിത മനോജ് എഴുതിയിട്ടുണ്ട്.
ആട്ടക്കഥ രചിച്ചിട്ടുണ്ട്. ‘കോമ’ പോലെ ദീർഘകവിതകൾ എഴുതി
യിട്ടുണ്ട്. കവിത വല്ലാതെ കുറുകിപ്പോയ, താളവും വൃത്തവുമൊെ
ക്ക കവിതയിൽ നിന്ന് അപ്രത്യക്ഷമായ ഒരുകാലത്ത് വ്യത്യ
സ്തമായ കവിതകൾ എഴുതിയ കവിയാണ് മനോജ് കുറൂർ.
ഭാഷയിൽ ഈ അടുത്തകാലത്ത് നടന്ന സവിശേഷമായ ഒരു
പരീക്ഷണത്തിന്റെ പരിണത ഫലമാണ് മനോജ് കുറൂരിന്റെ നി
ലം പൂത്തു മലർന്ന നാൾ എന്ന നോവൽ. സംഘകാല തമിഴകെ
ത്ത പശ്ചാത്തലമാക്കി ദ്രാവിഡ പദങ്ങൾ ഉപയോഗിച്ചുള്ള ഈ
രചനയിൽ മലയാള അക്ഷരമാലയിൽ ഉപയോഗിക്കുന്ന സംസ്‌കൃത
പദങ്ങൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല എന്നതാണ് പ്രത്യേ
കത.
ഇത്തപരം പരീക്ഷണം നമ്മുടെ പദ്യസാഹിത്യത്തിൽ നടന്നി
ട്ടുണ്ട്. ആദ്യകാലത്തെ ‘പാട്ട്’ എന്ന കാവ്യപ്രസ്ഥാനം ദ്രമിഡസംഘാ
താക്ഷരനിബദ്ധമായിരുന്നു. എന്നാൽ അവയിൽ ധാരാളം
സംസ്‌കൃത പദങ്ങൾ തത്ഭവരൂപത്തിൽ ഉപയോഗിച്ചിരുന്നു. വട
മൊഴി ഒഴിവാക്കിയുള്ള പരീക്ഷണം പിന്നീട് മലയാളകവിതയിൽ
നടന്നത് നിയോക്ലാസിക് കാലഘട്ടത്തിന്റെ അന്ത്യത്തിലാണ് –
പത്തൊമ്പതാം നൂറ്റാണ്ടിൽ. വെണ്മണിക്കവികളും കുണ്ടൂരും
ഒക്കെകൂടി പച്ചമലയാളപദങ്ങൾ മാത്രം ഉപയോഗിച്ച് കവിതകൾ
എഴുതുകയുണ്ടായി. ‘പച്ചമലയാളപ്രസ്ഥാനം’ എന്ന് അത്
നമ്മുടെ കവിതാസാഹിത്യചരിത്രത്തിൽ അടയാളപ്പെട്ടുകിടക്കുന്നു.
എന്നാൽ പച്ചമലയാളപ്രസ്ഥാനം അതിന്റെ ഭാവപരമായ
ഉപരിപ്ലവത ഉൾപ്പെടെയുള്ള കാരണങ്ങളാൽ വെറുമൊരു പരീക്ഷണകൗതുകം
മാത്രമായി സാഹിത്യചരിത്രത്തിൽ ഒതുങ്ങിപ്പോയി.
പ്രണയത്തിന്റെയും ദു:ഖത്തിന്റെയും അപാരമായ ആഴങ്ങൾ
സംസ്‌കൃതപദനിബദ്ധമായ ഭാഷയുപയോഗിച്ച്, മുറുകിയ
സംസ്‌കൃതവൃത്തങ്ങളിൽ ആവിഷ്‌കരിച്ച കുമാരനാശാന്റെ കവി
തകളിലൂടെ മലയാളകാവ്യനദി ദിശമാറിയൊഴുകി.
ദ്രാവിഡീയമായ അനുഭൂതികൾ പകർന്നുതരുന്ന ചില മലയാള
നോവലുകൾ ഉണ്ടായിട്ടുണ്ട്. ഭൂതരായരിലും തോറ്റങ്ങളിലും മാവേലി
മന്റത്തിലും ദ്രാവിഡ അനുഭവങ്ങളുണ്ട്. പക്ഷേ, ആ നോവലുക
ളൊന്നും പദാവലിയിൽ പരീക്ഷണങ്ങൾ ‘നിലം പൂത്തു മല
ർന്ന നാളി’ലേതുപോലെ ദ്രാവിഡജാഗ്രത പുലർത്തുന്നില്ല.
തമിഴിന്റെ പുത്രിയോ സഹോദരിയോ ആയ മലയാളം (ഇക്കാര്യ
ത്തിൽ ഭാഷാശാസ്ര്തകാരന്മാരുടെ സംശയവും തർക്കവും
ഇനിയും അവസാനിച്ചിട്ടില്ല) സ്വതന്ത്രമായി പിരിഞ്ഞതിനുശേഷം
ഏറെക്കാലം സംസ്‌കൃതത്തോട് ബാന്ധവം പുലർത്തി. കണ്ടാല
റിയാത്തവിധം തമിഴിൽ നിന്ന് മലയാളം ഭേദപ്പെട്ടു. മുത്തും പവി
ഴവും ചെന്നൂലിൽ കോർത്താലെന്നപോലെ മലയാളവും
സംസ്‌കൃതവും മേളിച്ച കാവ്യഭാഷയുണ്ടായി. ഇരുപതാം നൂറ്റാ
ണ്ടിന്റെ ആരംഭത്തോടെ കേരളത്തിൽ ആധുനികീകരണം സംഭവി
ക്കുന്നു. ഭാഷയിലും സാഹിത്യത്തിലും വലിയ മാറ്റമുണ്ടാകുന്നു.
നൂതന സാഹിത്യരൂപങ്ങൾ വിശേഷിച്ച് ഗദ്യത്തിൽ ആവിർഭവി
ക്കുന്നു. സംസ്‌കൃതത്തിന്റെ സ്ഥാനത്തേക്ക് ഇംഗ്ലീഷ് കടന്നുവ
രുന്നു. അങ്ങനെ എത്തിയ ഏറ്റവും പ്രധാന സാഹിത്യരൂപമാണ്
നോവൽ. നോവൽ എന്ന പദത്തിനു പകരമായി ഒരു മലയാള
പദം നാം ഉപയോഗിച്ചുപോലുമില്ല. ആഖ്യായിക എന്നൊക്കെ പറയാൻ
ശ്രമിച്ചത് മറന്നുകൊണ്ടല്ല ഇങ്ങനെ എഴുതിയത്. ആഖ്യായി
കയ്ക്ക് നിൽക്കക്കള്ളിയില്ലാതെപോയല്ലോ. ചന്തുമേനോനും
സി.വി. രാമൻപിള്ളയും ഇംഗ്ലീഷ് നോവലുകളെ മാതൃകയാക്കി
യെന്നതും സത്യമാണ്. നോവൽ സാഹിത്യത്തിന്റെ ലക്ഷണം മലയാ
ളിയെ പരിചയപ്പെടുത്തിയ എം.പി. പോൾ ഇ.എം. ഫോസ്റ്ററി
നെ പിൻപറ്റി എന്നതും ശരിയാണ്. എന്നാൽ എന്തും കുത്തി
നിറയ്ക്കാവുന്ന കീറച്ചാക്ക് എന്ന നോവലിനെക്കുറിച്ചുള്ള സായി
പ്പിന്റെ വിലക്ഷണ നിർവചനത്തെ നമ്മുടെ നോവലിസ്റ്റുകൾ ഒരുകാ
ലത്തും സ്വീകരിച്ചില്ല. ചന്തുമേനോനും സി.വി. രാമൻപിള്ളയും
യാന്ത്രികമായി ഇംഗ്ലീഷ് നോവലുകളെ അനുകരിക്കുകയായിരുന്നി
ല്ല. അവർ കേരളത്തിന്റെ മണ്ണും മനസ്സും തങ്ങളുടെ നോവലുക
ളിൽ വിടർത്തിയിട്ടു. കഥ പറയുന്ന രീതിയിലും വർണനയിലും
കഥാപാത്ര സ്വഭാവ ചിത്രീകരണത്തിലും തനതായ ഒരു രീതി
അവർ സൃഷ്ടിച്ചു.
ഭാരതീയമായ, കേരളീയമായ ഒരു കഥനരീതി പിന്തുടർന്നവരാണ്
നമ്മുടെ മികച്ച നോവലിസ്റ്റുകളെല്ലാം. പ്രമേയത്തിൽ കാമുവി
നെയും സാർത്രിനെയും കാഫ്കയെയും അനുകരിച്ചവർ
പോലും ആഖ്യാനരീതിയിൽ പടിഞ്ഞാറോട്ടു നോക്കിയില്ല. ഭാഷയുടെ
ഗോത്രപരമായുള്ള വൈജാത്യത്തെക്കുറിച്ച് അത് ഉപയോഗി
ക്കുന്നവർക്ക് കൃത്യമായി ബോധം കാണുമല്ലോ. ഭാരതീയ ഇതി
ഹാസങ്ങൾ ശ്ലോകരൂപത്തിലാണെങ്കിലും അനേകം ആഖ്യാനകഥ
കളാലും ഉപകഥകളാലും കൊരുക്കപ്പെട്ടവയാണെങ്കിലും കലാത്മ
കമായ ഒരു ശില്പസൗഷ്ഠവം അവയിലുണ്ട്. ഭാരതത്തിലെങ്ങും
പിന്നീടുണ്ടാകുന്ന കഥാകാവ്യങ്ങളിൽ ഈ പാരമ്പര്യത്തിന്റെ തുട
ർച്ച കാണാം. നമ്മുടെ ആട്ടക്കഥകളിൽ, ചമ്പുക്കളിൽ, മഹാകാവ്യങ്ങ
ളിൽ ഈ മാതൃക നമുക്ക് കാണാം. നമ്മുടെ നോവലിസ്റ്റുകൾ
പാശ്ചാത്യ മാതൃകകളെ ഉൾക്കൊള്ളുമ്പോഴും കഥപറച്ചി
ലിൽ, ശില്പത്തിൽ, നമ്മുടെ പാരമ്പര്യത്തെ ബോധപൂർവമോ
അബോധപൂർവമോ സ്വീകരിക്കുന്നു. സി.വിയുടെ നോവലുകളെ
നായർ മഹാകാവ്യങ്ങൾ എന്നു വിശേഷിപ്പിച്ചത് എം.പി. പോളാണെ
ന്നുകൂടി ഓർക്കുക. കേസരിയുടെ ഗുരുകുലത്തിൽ നിന്നു
വന്ന തകഴി ‘കയർ’ മഹാഭാരതത്തിന്റെ ആഖ്യാനസമ്പ്രദായത്തി
ലാണ് പിരിച്ചെടുത്തതെന്ന് എഴുതിയിട്ടുണ്ടല്ലോ. ഒ.വി. വിജയന്റെ
നോവൽ ഖസാക്കിന്റെ ഇതിഹാസമാണല്ലോ!
ഇതിഹാസം എന്ന വാക്കിന്റെ അർത്ഥം ‘ഇങ്ങനെ ഉണ്ടായിരുന്നു
പോൽ’ എന്നാണല്ലോ. ചരിത്രത്തിന്റെയും കവിഭാവനയുടെയും
ഒരു മേളനം ഇതിഹാസത്തിലുണ്ട്. ഇതിഹാസത്തിന്റെ
ഈ സ്വഭാവത്തെ ഉൾക്കൊള്ളാൻ നിരന്തരം ശ്രമിക്കുന്ന സാഹി
ത്യരൂപമാണ് നോവൽ. ചരിത്രവും ഭാവനയും പുതുമയാർന്ന തര
ത്തിൽ മേളിക്കുന്നു എന്നതാണ് ‘നിലം പൂത്തു മലർന്ന നാൾ’
എന്ന നോവലിന്റെ മേന്മകളിലൊന്ന്.
മനോജ് കുറൂർ കവിയാണ്, ചെണ്ടവാദകനാണ്. കേരളീയ
താളങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ആളാണ്. ‘തൃത്താള
കേശവൻ’ പോലെ ഒന്നാംതരം കവിത മനോജ് എഴുതിയിട്ടുണ്ട്.
ആട്ടക്കഥ രചിച്ചിട്ടുണ്ട്. ‘കോമ’ പോലെ ദീർഘകവിതകൾ എഴുതി
യിട്ടുണ്ട്. കവിത വല്ലാതെ കുറുകിപ്പോയ, താളവും വൃത്തവുമൊെ
ക്ക കവിതയിൽ നിന്ന് അപ്രത്യക്ഷമായ ഒരുകാലത്ത് വ്യത്യ
സ്തമായ കവിതകൾ എഴുതിയ കവിയാണ് മനോജ് കുറൂർ. സംഘകാ
ലത്തു വിരചിതമായ കവിതകളിൽ നിന്ന് – അകം പുറം കവി
തകളിൽ നിന്ന് – വാറ്റിയെടുത്തതാണ് നോവലിലെ ചരിത്രാംശം.
പരണർ, കപിലർ, ഔവയാർ എന്നീ മൂന്നു കവികൾ നോവലിൽ
കഥാപാത്രങ്ങളാകുന്നുണ്ട്. പാട്ടും കൂത്തും കുലത്തൊഴിലാക്കിയ,
അതുകൊണ്ട് കാലയാപനം നടത്തുന്ന പാണരും കൂത്തരുമാണ്
കഥയിലെ കേന്ദ്രകഥാപാത്രങ്ങൾ. പശിയകറ്റി കഴിഞ്ഞുകൂടാൻ
പറ്റിയ തിണ തേടിയുള്ള നൃത്തഗീത കലാകാരന്മാരുടെ യാത്രയാണ്
നോവലിന്റെ പ്രധാന കഥാതന്തു. പറയുടെ, യാഴിന്റെ,
…..ന്റെ മേളത്തിനും താളത്തിനുമൊപ്പം ജീവിക്കുന്നവർ. പ്രാചീ
നമായ, ദ്രാവിഡീയമായ ഈ താളം നോവലിന്റെ ഭാഷയിലാകെ
നിറഞ്ഞുതുളുമ്പുന്നുണ്ട്. സംഘം കവികൾ ഉപയോഗിച്ച രൂപക
ങ്ങളുടെ നിറവും മണവും ഈണവും രുചിയും വായനക്കാരെ
നോവലിൽ ആദ്യന്തം വന്നു തൊടുന്നുണ്ട്.
കാവ്യാത്മകമായ പ്രകൃതിവർണനകൾ കൊണ്ട് നോവൽ കവി
തയോടടുത്ത് നിൽക്കുന്നു. ഉത്തരാധുനിക കാലത്ത് ഗദ്യഭാഷഒടടപപട
യിൽ ചമച്ച ഒരു ദ്രാവിഡ മഹാകാവ്യമെന്ന് ആലങ്കാരികമായി
‘നിലം പൂർത്തു മലർന്ന നാൾ’ എന്ന കൃതിയെ വിളിക്കാം. പ്രകൃതി
വർണനയുടെ നിഴലിലാണ് പ്രണയവർണങ്ങൾ വെളിച്ചപ്പെടു
ന്നത്. അകം കവിതയുടെ നിഴലാട്ടങ്ങൾ. ചിത്തിരയും മകീരനും
തമ്മിലുള്ള പ്രണയവും പാർപ്പും കളറിനെയും കറുപ്പിനെയും ഒരേസ
മയം ഓർമിപ്പിക്കുന്നു. നോവലിന്റെ ഭാവത്തിനൊത്ത വണ്ണം
കവിത കിനിയുന്ന ഭാഷ ഈ നോവലിന്റെ അഴകാണ്.
നാടായാലും കാടായാലും?
കുഴിയായാലും കുന്നായാലും
നല്ലവർ പാർക്കുന്നെങ്കിൽ
നീയും നന്നേ! വാഴുക നിലമേ!
എന്ന അവ്വയാറിന്റെ നന്മ നിറഞ്ഞ വരികൾ നോവലിലാകെ
പൂത്തുലഞ്ഞ് സൗരഭ്യം പരത്തി നിൽക്കുന്നു.
പുറംകവിതകളുടെ പ്രമേയമായ യുദ്ധവും നോവലിലെ
പ്രധാന പ്രതിപാദ്യമാണ്. കലാപഭൂമിയാണ് അന്നത്തെ തമിഴകം.
പരസ്പരം പോരാടിയിരുന്ന ചേര-ചോള-പാണ്ഡ്യന്മാർ സന്ധി
ചെയ്ത് ഇണങ്ങുന്ന കാലമാണ് നോവലിലെ കഥാകാലം. അവർ
മറ്റു ചെറിയ രാജ്യങ്ങളെ കീഴടക്കാൻ ശ്രമിക്കുന്നു. ഏഴിമലയിലെ
നന്നനൊക്കെ പരാജയപ്പെടുന്ന ചരിത്രസന്ദർഭത്തെ കേന്ദ്രീകരിച്ചാണ്
നോവലിസ്റ്റ് ഭാവനയിൽ നിന്നു തോറ്റിയെടുത്ത കൊലുമ്പനെയും
മയിലനെയും ചന്തനെയും മകീരനെയും ചീരയെയും ചിത്തിര
യെയും പാണരെയും മറവരെയും കൂത്തരെയും വച്ച് കഥ നെയ്തിരി
ക്കുന്നത്. ഒറ്റാടലുകാരുടെ – ചാരസംഘങ്ങളുടെ ഗൂഢവൃത്തി
കളും നേരിട്ടുള്ള പോരുകളും നോവലിലുണ്ട്. മയിലനും മകീരനും
ഒറ്റാടലുകാരും പോരാളികളുമാണ്. മേലാകെ ചോര പുരണ്ടു നിൽ
ക്കുന്ന പടയാളികൾ, തറഞ്ഞുകയറുന്ന പടക്കരുവികൾ, പിടയുന്ന
ഉടലുകൾ, എതിരാളികളെ അമർച്ച ചെയ്തിട്ടുള്ള കൂത്തുകൾ. ചരി
ത്രവും ഭാവനയും ഒന്നായി മാറുന്ന നിമിഷങ്ങളാണവ. ഇത്തരം
സന്ദർഭങ്ങളിൽ വീരം നോവലിലെ അംഗിരസമായി മാറുന്നു. ഭാഷ
അതിനനുസരിച്ച് മുറുകുന്നു. കപിലരും പരണരും അവ്വയാറും
രാജ്യതന്ത്രത്തിന്റെയും യുദ്ധത്തിന്റെയും മുഖമായി മാറുന്നു.
അവർ രാജാക്കന്മാരുടെ ഏറ്റവും പ്രിയപ്പെട്ടവരാണ്. പോരിനിറ
ക്കാനും പോരു നിർത്താനും ദൂതു പോകാനും കെല്പുള്ളവരാണവർ.
അന്തണനായ കപിലരെ അന്നന്നു കാണ്മതിനെ വാഴ്ത്തുന്ന
കവിയായി നോവലിൽ ചിത്രീകരിക്കുന്നു. അതിൽ പശ്ചാത്തപിച്ച്
വടക്കിരുന്ന് മരിക്കുന്ന കപിലർ നോവലിലെ തേജോമയനായ
കഥാപാത്രമാണ്. അന്നത്തെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ,
വേഷഭൂഷാദികൾ, സ്ഥലവിശേഷങ്ങൾ എല്ലാം സൂക്ഷ്മമായി
ആവിഷ്‌കരിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. രാജാക്കന്മാരുടെയും
കവികളുടെയും ഭാവനയിൽ ഉയിർകൊണ്ട കഥാപാത്രങ്ങ
ളുടെയും ദുരന്തങ്ങൾ നോവലിലാകെ കാളിമ പരത്തി കിടക്കുന്നു.
ദു:ഖവും ദുരന്തവുമാണ് ഈ നോവലിന്റെ ആധാരശ്രുതി.
ദാക്ഷിണ്യമില്ലാത്ത ദൈവനീതിയുടെ കഥതന്നെ നിലം പൂത്തു
മലർന്ന നാളും. തമിഴകമാകെ ആളിപ്പടർന്നു കിടക്കുന്ന കണ്ണകി
യുടെ മിത്തിനെ ഭാവബന്ധുരമായി നോവലിൽ ഇണക്കിയിരിക്കുന്നു.
ഈ നോവലിനെതിരെ ഉയർന്ന ഒരു പ്രധാന വിമർശനം
ഇതിനു പാരായണക്ഷമത കുറവാണെന്നതാണ്. വളരെ പതുെ
ക്കയേ നോവൽ വായിക്കാനാകുന്നുള്ളൂ എന്ന് ചില വായനക്കാർ
പരാതിപ്പെടുന്നത് കേൾക്കാനിടയായിട്ടുണ്ട്. നമ്മിൽനിന്നകന്നുപോയ,
അടർന്നുപോയ ദ്രാവിഡപദങ്ങൾ നൽകുന്ന അപരിചി
തത്വമാണ് ഇതിനു കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. ഇതി
വൃത്തസംബന്ധമായും ചില ആക്ഷേപങ്ങൾ ഉന്നയിച്ചവരുണ്ട്.
‘ഭിന്നരുചിർഹിലോക’ എന്ന ന്യായം വച്ച് അവയെ അവഗണി
ക്കാം. എന്നാൽ ദ്രാവിഡീയമായ ഏതോ പൂർവജന്മസ്മൃതികൾ
മനസ്സിൽ ഉറങ്ങിക്കിടക്കുന്നതുകൊണ്ടാകാം ഈ നോവൽ
വല്ലാത്ത ഒരു അനുഭവം പ്രദാനം ചെയ്യുന്നുണ്ട്. വളരെ വേഗം ഒരു
തട്ടും തടയും കൂടാതെ ഈ കൃതി വായിക്കാൻ കഴിഞ്ഞ ആളാണ്
ഞാൻ. പടേനിപോലെ ദ്രാവിഡപ്പറ്റുള്ള അനുഷ്ഠാനകലകൾ
കാണുമ്പോഴുണ്ടാകുന്ന ഒരു അനുഭൂതി ഈ നോവൽ വായിച്ച
പ്പോൾ ഉണ്ടായി.
എം. ഗോവിന്ദന്റെ കവിതകളോ, ടി.ആറിന്റെ കൊരുന്നേടത്ത്
കോമൂട്ടിയോ കെ.ജെ. ബേബിയുടെ മാവേലിമൻറമോ കോവി
ലന്റെ തട്ടകമോ നൽകുന്ന അനുഭവമല്ല നിലം പൂത്തു മലർന്ന
നാൾ പകരുന്നത്. മലയാളിയിൽ നിന്നു പൊഴിഞ്ഞുപോയ ഭൂത
കാല സ്മൃതികളെ തോറ്റിയുണർത്തുകയാണ് ഈ നോവൽ.
വ്യത്യസ്തമായ ഒരു നോവൽ എന്ന നിലയിൽ മലയാള സാഹിത്യ
ചരിത്രത്തിൽ തിളങ്ങിനിൽക്കും ‘നിലം പൂത്തുമലർന്ന നാൾ’.
ആണ്ടിലൊരിക്കൽ തിരളുന്ന കായാവിന്റെ നീലപ്പൂക്കൾ പോലെ
അപൂർവമായേ ഭാഷാസാഹിത്യനിലങ്ങൾ പൂത്തുമലരുകയുള്ളൂ.