മഴ നിന്റെ നെറുകയിൽ തൊടുന്നു
മീശച്ചില്ലകളെ നനച്ച് കുതിർക്കുന്നു.
ചുണ്ടിൽ അരുവികളുണ്ടാക്കുന്നു
ആൺമുലക്കാടുകൾക്കിടയിലൂടെ
പതഞ്ഞൊഴുകുന്നു
പൊക്കിൾച്ചുഴിയിൽ
ജലപാതലാസ്യം
പിന്നെ മദിച്ചുപുളഞ്ഞ് താഴേക്ക് …
ഞാൻ നിന്റെ മഴയാകട്ടെ ?
അയാൾ മഴനനയുമ്പോൾ
ഒരു മഴരാത്രിയിലാണ് അയാൾ വിളിച്ചത്. ഞാനാകട്ടെ മഴയി
ല്ലാത്തൊരിടത്തിരുന്ന് മഴയെ ധ്യാനിക്കുകയായിരുന്നു. ശരീര
ത്തിൽ ഉഷ്ണത്തിന്റെ ചാറ്റൽമഴ. നഗരത്തിന്റെ അരികിൽ കാറൊതുക്കിയിട്ട്
അയാൾ പറഞ്ഞു: മഴയാണ്, മിന്നൽത്തിളക്കങ്ങ
ളുണ്ട്, നനഞ്ഞു നടക്കാൻ തോന്നുന്നു. നൊടിയിടകൊണ്ട് ആകാശചാരിയായി
ഞാനവിടെയെത്തി അയാൾക്കൊപ്പം മഴ നനഞ്ഞു.
അങ്ങനെ ഇപ്പോൾ ഒരാൾ തനിച്ച് മഴ കാണേണ്ട. നഗരവിളക്കുകളുടെ
വെട്ടം. മരക്കൂട്ടങ്ങൾ മഴയിൽ കുതിർന്നു. മഴ നനഞ്ഞ മര
ങ്ങൾ കുളി കഴിഞ്ഞ് നിൽക്കുന്ന പെൺകുട്ടികളെപ്പോലെയാണ്.
ഇലത്തുമ്പിലെന്നപോലെ ജലത്തുള്ളികൾ മുലത്തുമ്പിൽ നി
ന്നും പെയ്തുകൊണ്ടിരിക്കും. അയാൾ പൊട്ടിച്ചിരിച്ചു. ഞാൻ അയാളെ
മഴയിലേക്ക് തള്ളിയിട്ടു. മഴയിലെ പുരുഷൻ പൊള്ളുന്ന സർ
പ്പത്തെപ്പോലെയാണ്. പിണഞ്ഞുപെയ്യും. കാറിന്റെ ഡോർ തുറന്ന്
അയാൾ മഴയിലേക്ക് എന്റെ കൈപിടിച്ചു. നനവിലേക്കെന്റെ
പാദസരക്കാൽ തൊട്ടനേരം അയാളെന്നെ എടുത്തുയർത്തി. അയാൾക്ക്
എന്നെക്കാൾ വളരെ പൊക്കമുണ്ടായിരുന്നു. ആദ്യമായി
അയാളെ കണ്ടനേരം എന്നെ എടുത്തുയർത്തിയിരുന്നെങ്കിലെന്ന്
രഹസ്യമായി ആഗ്രഹിച്ചിരുന്നു. ഇപ്പോഴിതാ എടുത്ത് ആകാശത്തെ
തൊടുവിക്കുന്നു. മഴയെ തൊടുവിക്കുന്നു. ആഹ്ലാദത്തോടെ
ഞാനാ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് കാതിൽ തുമ്പിൽ പെയ്തുകൊണ്ടിരുന്ന
മഴനുണഞ്ഞു.
മഴ മിണ്ടൽ
ആർത്തലച്ചുപെയ്യുന്ന മഴപോലെ ആയിരുന്നു അയാളുടെ സംസാരം.
വർത്തമാനത്തിനിടയ്ക്ക് ശ്വാസമെടുക്കാൻ കഴിയുന്നുണ്ടാകുമോ
എന്ന് ഞാൻ കൗതുകത്തോടെ ശ്രദ്ധിച്ചു. വാക്കുകളുടെ വേഗതയ്ക്കൊപ്പം
ഓടിക്കിതച്ചെത്താൻ പലപ്പോഴും എനിക്ക് കഴി
ഞ്ഞിരുന്നില്ല. അതിനാൽ അയാൾ മിണ്ടുമ്പോഴൊക്കെ ഞാൻ വെറുതെ
അയാളുടെ പാതിമയങ്ങിയ മിഴികളിലേക്കും മീശക്കറുപ്പിലേ
ക്കും നോക്കിയിരുന്ന് ആ ചലനങ്ങളെ ആസ്വദിച്ചു. അയാളുടെ കവിളുകൾ
കനത്ത് തുടുത്തിരുന്നു. മുഖക്കുരുപ്പാടുകൾ കൊത്തുപണിചെയ്ത
കവിളിറച്ചി കടിച്ചു തിന്നാലെന്തെന്ന് ഞാനാലോ
ചിച്ചു. അന്നേരമാണ് ഒരു മഴ പെയ്തത്. അപ്പോൾ അയാൾ ഇളംകാറ്റുപോലെ
കാതോരം വന്ന് മൃദുവായി ചോദിച്ചു. മഴയിലൂടെ
കാറോടിച്ചു പോകാൻ എനിക്കിഷ്ടമാണ്. നീ വരുന്നോ? എന്ന്
തീത്തുള്ളികൾ
പ്രേമം തീക്ഷ്ണമായ തീത്തുള്ളിയാണ്. ശംഖിനുള്ളിലെ കടൽ
ത്തിളയ്ക്കൽ പോലെ ആരുമറിയാതിരമ്പും. കടലു കടഞ്ഞ് ഒളി
പ്പിച്ചു വച്ച അത് ഒട്ടും പ്രതീക്ഷിക്കാത്തൊരു നിമിഷത്തിൽ പടർ
ന്നു കത്തും. ഇത്രകാലവും ഇവിടെയുണ്ടായിരുന്നുവോ എന്ന് നെഞ്ചൊന്നു
കുറുകിത്തുടിക്കും. സ്നേഹാർദ്രതയുടെ എണ്ണിത്തീരാ
ത്ത ഇലച്ചില്ല വന്ന് അകത്തേക്ക് ശാന്തമായി നോക്കും. ആ സന്ധ്യയ്ക്ക്
യാത്രപറഞ്ഞ് പോരാൻ നേരം അദ്ദേഹം വലംകയ്യാൽ
എന്റെ ശിരസ്സിനെ ചുറ്റിപ്പിടിച്ച് ഉച്ചിമേൽ ചുംബിച്ചു. അസാധാരണമായ
ആ സ്നേഹപ്രകടനത്തിൽ എന്റെ മേൽ ചിറകു മുളച്ചു.
പൊടുന്നനെ പൂവിതളാൽ തുന്നിയ തിരശ്ശീല വന്ന് ആൾക്കൂട്ടത്തി
നിടയിൽ നിന്നും ഞങ്ങളെ മറച്ചുകളഞ്ഞു. മടക്കയാത്രയിലുടനീ
ളം ശിരസ്സിന്മേൽ പറ്റിപ്പിടിച്ച അധരങ്ങളെ ഞാൻ തൊട്ടുകൊണ്ടേയിരുന്നു.
മഴ പെയ്യുന്നുണ്ടായിരുന്നു. ഹെഡ്ലൈറ്റിന്റെ വെളിച്ച
ത്തിൽ സ്വർണനൂലുകൾ തിളങ്ങി. ഏകാന്തയാത്രയിൽ, മഴരാത്രി
യിൽ പ്രണയം വന്ന് എന്നെ മൂടിപ്പുതപ്പിച്ചു. അധരങ്ങളുടെ ഹൃദ്
സ്പന്ദനം കേട്ടുകൊണ്ടേയിരുന്നു. സ്ഥലകാലങ്ങൾ മറന്ന് പ്രണയമഴ
നനഞ്ഞ് ഇരുട്ടിനെയും വെളിച്ചത്തെയും വിസ്മരിച്ച് പ്രപഞ്ചത്തിന്റെ
അതിരിലേക്ക് ഞാൻ സഞ്ചരിച്ചുകൊണ്ടിരുന്നു.
നഗ്ന മഴ
തന്റെ പ്രണയ പുരുഷനെ നഗ്നനായി കാണുക എന്നത് മനോഹരമായ
പെണ്ണനുഭവമാണ്. അവൾക്ക് തന്നെ വേണം എന്ന തി
രിച്ചറിവിന്റെ ആത്മബലത്തിൽ, അവൾ എന്ന ഒറ്റച്ചിന്തയിൽ അയാൾ
സ്വയം വെളിപ്പെടുന്നു. പ്രണയത്തിലാണ് നഗ്നതയ്ക്ക് സൗന്ദര്യമേറുന്നത്.
സകല ലജ്ജയ്ക്കുമപ്പുറത്തേക്ക് അവനും അവളും
ഒറ്റലോകം തീർക്കുന്നു. മഴ നനയുന്ന നഗ്നപുരുഷൻ വന്യമായ
ആണനുഭവമാണ്. മേനിയിലൂടെ മഴനീരൊഴുക്കി അവൻ ഒരു
കാട്ടുപുഴയാകും. രോമക്കാടുകൾ നനഞ്ഞൊട്ടും. തുള്ളിപെയ്യും.
ആൺപൊക്കിൾ പ്രണയത്തിന്റെ അഗ്നിച്ചുഴിയാണ്. ആനന്ദത്തി
ന്റെ താമരപ്പൂക്കളെ മയക്കിക്കിടത്തുന്നിടം. സൃഷ്ടി ദേവൻ പ്രണയ
മന്ത്രങ്ങളുരുക്കഴിച്ച് ഉന്മാദിതനാകുന്ന രഹസ്യബിന്ദു. തീച്ചുഴി
യിലെ നീർത്തടാകങ്ങളെ പെൺനാവുകൊണ്ട് ഊറ്റിക്കുടിച്ച് കൊടുങ്കാറ്റുകളെ
സ്വതന്ത്രമാക്കണം.
ലഹരി മഴ
അന്നത്തെ രാത്രിയിൽ നല്ല മഴയായിരുന്നു. മിന്നൽത്തിളക്ക
ങ്ങളോ കാറ്റുവീശലുകളോ ഇല്ലാത്ത പ്രേമമഴ. അത് മണ്ണിലും മനസ്സിലും
നിർത്താതെ പെയ്തു കുളിർപ്പിച്ചു. ലൈറ്റുകൾ അണ
ച്ച് വാതിലും ജനാലയും തുറന്നിട്ട് ഞങ്ങൾ മഴയോട് പുലരും വരെ
പെയ്തുകൊള്ളാൻ പ്രാർത്ഥിച്ചു. അയാൾ ചില്ലുഗ്ലാസിൽ ‘റോയൽ
ചലഞ്ച്’ പകർന്ന് മഴയിലേക്ക് നീട്ടി. വെള്ളിച്ചില്ലുകൾ അതി
ലേക്ക് വീണുതുളുമ്പി. ‘ഇത്തരമൊരു കാല്പനിക മദിരാലാസ്യം
എവിടെയോ വായിച്ചിട്ടുണ്ട്’. ഞാൻ പറഞ്ഞു ‘നീ മഴയെ കുടിക്കൂ’
ഒടടപപട മഡള 2018 ഛടളളണറ 01 7
അയാൾ ഗ്ലാസ് എന്റെ ചുണ്ടിൽ മുട്ടിച്ചു. ഉണർന്നപ്പോൾ വെളിച്ചം
തോർത്തിയ ഈറൻ മേഘച്ചുവടെ ഇലകൾ പെയ്യുന്നതും നോ
ക്കി അയാൾ നിന്നിരുന്നു.
മഴമുഖങ്ങൾ
ഒരു വൈകുന്നേരമഴയുണ്ട്. സന്ധ്യച്ചോപ്പിൽ മാനം തുടുക്കുന്നതിനുമുമ്പ്
ഇളംകാറ്റുപോലെ അതു വരും. കൊതിപ്പിക്കുന്ന തുള്ളികൾ
കൊണ്ട് മുത്തിച്ചുവപ്പിക്കും. ബാൽക്കണിയിൽ ഇരുന്ന് അയാൾ
മഴ കാണുകയായിരുന്നു. ഞാനാകട്ടെ ടെറസിലേക്കു ചാ
ഞ്ഞുനിന്നിരുന്ന മാവിൻ ചില്ലകൾക്കും പലവർണ കടലാസുപൂ
ക്കൾക്കും ഇടയിലൂടെ മാനത്തേക്ക് മുഖം തിരിച്ച് മഴ കൊള്ളുകയായിരുന്നു.
അപ്പോഴേക്കും റോഡിനപ്പുറത്തെ ചെറുമൈതാന
ത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെല്ലാം പൊയ്ക്കഴിഞ്ഞിരുന്നു.
മൈതാനത്തിന്റെ അതിരിൽ നിറയെ കായ്ച്ചുലഞ്ഞ മാവുകളും
മറ്റു വൃക്ഷങ്ങളും മഴത്താളത്തിന്റെ വേഗതകൂട്ടി. അതുവഴി
കൈകോർത്ത് മഴ നനഞ്ഞ് നടക്കാമെന്ന് കരുതി. മഴയിലൂടെ കുട
ചൂടി നടന്നുപോകുന്നവരോ മറ്റേതെങ്കിലും ജാലകത്തിലൂടെ മഴ
കാണുന്നവരോ പ്രപഞ്ചത്തിലെ ആദ്യത്തെ മഴപ്രണയികളെ
അത്ഭുതത്തോടെ നോക്കട്ടെ. ഞാൻ ദയയില്ലാതെ പൂക്കളിറുത്തു.
മഴയിലേക്ക് വിതറി. അയാളുടെ മുഖത്തേക്ക് നോക്കി. കണ്ണിമകളിൽ
കൊടുങ്കാറ്റ്. ഷർട്ടണിഞ്ഞിട്ടില്ലാത്ത മേനിയിൽ മഴയുടെ ഇന്ദ്ര
ജാലകുളിരുകൾ. ഞാൻ ഓടിച്ചെന്ന് എന്റെ മുഖമഴയെ അയാളുടെ
മുഖത്തേക്ക് ചേർത്തു വച്ചു.
പൂമഴ
അതൊരു പുരാതനമായ തിയേറ്റർ ആയിരുന്നു. നഗരത്തിന്റെ
ബഹളങ്ങളിൽ നിന്ന് ഒഴിഞ്ഞ് ഒരിടവഴിയുടെ അങ്ങേയറ്റത്ത് അത്
നിലയുറപ്പിച്ചു. ‘നീ അധികം സിനിമ കാണാറില്ലല്ലോ. ഇത് പുതി
യൊരു അനുഭവമായിരിക്കും’. ശരിയായിരുന്നു അത്. എന്റെ ചല
ച്ചിത്രക്കാഴ്ചകൾ മിക്കവാറും ടെലിവിഷനെ ആശ്രയിച്ചായിരുന്നു.
സി.ഡി.കളുടെ വെള്ളിവട്ടത്തിൽ സിനിമകൾ ചുരുങ്ങിപ്പോയി
രുന്നു. കാഴ്ചയുടെയും കേൾവിയുടെയും ആർദ്രതയിലൂടെ
പുതിയ കാലത്തെ ചലച്ചിത്രത്തെ ഞങ്ങൾ ഉള്ളറിഞ്ഞു. വെറും
ഇരുപത്തിയാറുപേരേ കാണികളായി ഉണ്ടായിരുന്നുള്ളൂ. അവരവർക്ക്
ഇഷ്ടമുള്ള ഇടങ്ങളിലിരുന്ന് അവർ സിനിമ കണ്ടു.
മാനോഹരമായ സിനിമയായിരുന്നു അത്. രണ്ടരമണിക്കൂർ നേരം
തന്റെ വലം കൈ കൊണ്ട് അയാൾ എന്റെ ഇടംകയ്യിൽ മുറുകെപ്പി
ടിച്ചിരുന്നു. ഇടയ്ക്ക് എനിക്ക് കൈകൾ സ്വതന്ത്രമാക്കണമെന്നുണ്ടായിരുന്നു.
അത്രയ്ക്കു ഗാഢവും തീവ്രവുമായ അനുരാഗവായ്പിൽ
വിസ്മയിച്ച് ഞാൻ എന്റെ കൈകൾ ചലിപ്പിച്ചതേയില്ല.
സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ മുറ്റത്തെ ചരൽകല്ലുകളിന്മേൽ
നനവു പടർന്നിരുന്നു. ഒതുക്കിയിട്ടിരുന്ന പ്രണയചന്ദന കാറിനുമേൽ
മഴയും ഇരുട്ടും പാലപ്പൂക്കളും പെയ്തുകൊണ്ടിരുന്നു.
ഉമിനീർമഴ
ഒരു രാത്രിയിൽ ചില സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴി
ക്കുകയായിരുന്നു. മഴത്തണുപ്പിനെ ആറ്റി തപിപ്പിക്കാൻ ചൂടുക
ഞ്ഞിയും, കണ്ണിമാങ്ങ അച്ചാറും, പയറുതോരനും. രാത്രി വണ്ടി
യിൽ എനിക്ക് മടങ്ങിപ്പോകണമായിരുന്നു. അവൻ എന്നെ നിർബന്ധിച്ച്
ഊട്ടിക്കൊണ്ടിരുന്നു. വൈകിയതിനാൽ മുഴുവൻ കഴി
ക്കാതെ തിടുക്കപ്പെട്ട് ഞാനെഴുന്നേറ്റു. അപ്പോഴേക്കും അവൻ ആ
കഴിച്ച പാത്രം തന്റെ അരികിലേക്ക് നീക്കിവച്ച് അതിൽ വിളമ്പി
കഴിച്ചു. ആ പ്രണയാർദ്രത ഞങ്ങളെ അമ്പരിപ്പിച്ചു. സ്നേഹ
ത്തിന്റെ വല്ലാത്തൊരാഴം അവിടെയെങ്ങും നിറഞ്ഞു. മധുര നിശബ്ദത.
അവനല്ലാതെ മറ്റാർക്ക് അത്രയും ആർദ്രമായി പ്രണയി
ക്കാൻ കഴിയും? അത്രയും തീവ്രമായി എന്നെ നെഞ്ചിൽ ചേർത്തു
പിടിക്കാൻ കഴിയും? മടങ്ങിപ്പോകാൻ നേരം ആ കവിളിൽ ഞാൻ
മുത്തമിട്ടു. ഒരിക്കലും അടരാത്തവിധം. അവന്റെ കവിളിൽ
പെയ്ത ഉമിനീർ മഴയെ താലോലിച്ച്, ഇരുളിൽ എന്നെയും കൊണ്ട്
അകന്നുപോകുന്ന വാഹനത്തെയും ഉറ്റുനോക്കി അവൻ നിന്നു.