ചിത്ര പാടുമ്പോള്‍
വിചിത്രമാം വീണയില്‍
സ്വപ്നവിരല് ചേര്ത്തിരിപ്പൂ
നാദമതേതോ ശ്രുതിയിണങ്ങി,യെന്റെ
ചേതനയില്‍ രാഗലോലം.
ചിത്ര പാടുമ്പോള്‍
സചിത്രമേതോ നിലാ_
വുച്ചിയിലായ് പൂത്തിരിപ്പൂ
നിശ്ചലമെന്നായാക്കണ്ഠരവങ്ങങ്ങളില്
സ്വച്ഛമാമാലാപനാര്ദ്രം.
ചിത്ര പാടുമ്പോള്‍
ചിദാനന്ദമാര്ന്നതാം
ചൈത്രമെന്നായുള്ളിരിപ്പൂ
അത്രമേല്‍ വര്ണ്ണസരളസംവീചിയില്
മുഗ്ദ്ധമരാളാദിനൃത്തം.
ചിത്ര പാടുമ്പോള്‍
വിരഹാധിയാല് കുയില്‍
ഒറ്റയ്ക്കൊളിഞ്ഞൂ നിഴലില്‍
തെറ്റാതെ നേര്ശ്രുതിയെന്നേ മധുരമായ്
നിത്യതയില്‍ മാരതാപം.
ചിത്ര പാടുമ്പോള്‍
തപനവിശ്രാന്തിയില്
നിര്മുക്തമെന്നാം പ്രപഞ്ചം.
നിത്യതയില്‍ പ്രാണഹര്‍ഷം,നിര്വേദമാം
സ്വപ്നാംബുധിയില് ശമനം.
മൊബൈൽ: 9496421481