രണ്ട് ഡസനിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ; INDIA) സഖ്യം സീറ്റ് വിഭജനം സംബന്ധിച്ച് ഉടൻ ചർച്ച നടത്തുമെന്ന് നേതാക്കൾ പറഞ്ഞത് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഇപ്പോൾ തന്നെ ഗ്രൂപ്പിനെ ഉറപ്പിച്ചു നിർത്താനുള്ള ഒരു നീക്കമായി വിദഗ്ധർ കരുതുന്നു.
സീറ്റ് വിഭജനത്തിനായി, അതാതു സംസ്ഥാനത്തെ ഘടക കക്ഷികളുമായി ചർച്ച നടത്താൻ സംസ്ഥാനതല കമ്മിറ്റികൾ രൂപീകരിക്കാനാണ് ഉദ്ദേശം.
ഒക്ടോബർ ആദ്യവാരം ഭോപ്പാലിൽ ആദ്യ പൊതുയോഗം നടത്താനും പദ്ധതിയുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, ബിജെപി സർക്കാരിന്റെ അഴിമതി, ജാതി സെൻസസ് വിഷയം തുടങ്ങിയവയായിരിക്കും ഭോപ്പാൽ യോഗത്തിൽ മുന്നിലേക്ക് വരിക.
എന്നാൽ,സഖ്യകക്ഷികളുടെ കൈവശമുള്ള സീറ്റുകൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും എൻഡിഎ കക്ഷികളുടെ സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറയുന്നത്.
ഇന്ത്യ സഖ്യത്തിലെ 14 അംഗ കോർഡിനേഷൻ കമ്മിറ്റിയിൽ
കെസി വേണുഗോപാൽ (കോൺഗ്രസ്), ശരദ് പവാർ (എൻസിപി), ടിആർ ബാലു (ഡിഎംകെ), ഹേമന്ത് സോറൻ (ജെഎംഎം), സഞ്ജയ് റാവത്ത് (എസ്എസ്), തേജസ്വി യാദവ് (ആർജെഡി), അഭിഷേക് ബാനർജി (ടിഎംസി), രാഘവ് ഛദ്ദ (എഎപി), ജാവേദ് അലി ഖാൻ (എസ്പി), ലല്ലൻ സിംഗ് (ജെഡി(യു)), ഡി രാജ (സിപിഐ), ഒമർ അബ്ദുള്ള (എൻസി), മെഹബൂബ മുഫ്തി (പിഡിപി) എന്നിവരാണ് ഉള്ളത്. തൃണമൂൽ കോൺഗ്രസ് ആണ് മറ്റൊരംഗം.
ഇതിനിടയിൽ, ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ അടുത്തിടെ സനാതനത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നടത്തിയത് ബ്ലോക്കിനെ “ഹിന്ദു വിരുദ്ധ ഏകോപന സമിതി” യുടെ ഒത്തുചേരലായി ആക്ഷേപിക്കാൻ ബി ജെ പി-യെ പ്രേരിപ്പിച്ചിട്ടുണ്ട്.
ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനാണ് ഇന്ത്യാ സഖ്യ യോഗം നടക്കുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞത് ബി ജെ പി അത് തെരഞ്ഞെടുപ്പിൽ ഒരു മുഖ്യ വിഷയമായി കൊണ്ടുവരാനിടയുണ്ടെന്നതിന്റെ സൂചനയായി നിരീക്ഷകർ കരുതുന്നു
.