ഈ ജന്മം
മാലാഖമത്സ്യത്തിൻ ചിറകിലായി
നീ എന്നതു മറന്നീടണം
നീന്തുവാനേറെ ദൂരമുണ്ടെന്നതോർത്തീടണം
അക്കരെയെന്നതൊരു മിഥ്യ
ഇക്കരെയെന്നതും.
ഇതിനിടയിലാണ് നീ തുഴയേണ്ടത്
കണ്ടീടുന്ന കാഴ്ചകളെ മിഴി നിറയെ കണ്ടീടണം
ഇന്നെന്നതു സന്തോഷമായി കരുതീടണം
യാത്രികനായി നിറയെ നിറയെ പോയീടണം
ഇടങ്ങളെയെല്ലാം അത്ഭുതമാക്കീടണം
കുഞ്ഞിന്റെ നിഷ്കളങ്കത കരുതീടണം
വലുതെന്നും ചെറുതെന്നുമില്ലാതെ സമമാക്കീടണം
പകലിരവുകൾ ആഘോഷമാക്കീടണം
വർണ്ണച്ചിറകുകൾ മുളപ്പിച്ചീടണം
മാലാഖമത്സ്യമായി തീർന്നീടണം…
മൊബൈൽ: 98951 20027