കാട്ടിൽ
ഉരുൾ പൊട്ടി;
ചത്തു പൊങ്ങിയ
ആനകളെ
അണക്കെട്ടിൽ
കണ്ടുമുട്ടി;
പ്രസവാനന്തര
ശ്രശൂഷകളിൽ
ഒരാനയുടെ
ഗർഭപാത്രത്തിൽ
നിന്ന്
ചീർത്ത
പ്ലാസ്റ്റിക് കുടയും
കണ്ടെടുത്തു;
ഏതാണ്ട്
നേർത്ത
ചിമ്മിനി
പോലെയായി;
എക്കൽ
അടിഞ്ഞുകൂടി;
കഴുകിയിറക്കാൻ
പറ്റുന്നില്ല;
എന്നാൽ
അങ്ങനെ
മതിയെന്ന്
തീരുമാനമായി
കുടയാരാണ്
മറന്നു വച്ചതെന്ന്
ഈ ലേഖകൻ
തിരക്കി നോക്കി;
അത്
സഹ്യന്റെ
അസഹ്യമാം
തലപ്പൊക്കംതന്നെ;
പൊങ്ങച്ചം
കുറയ്ക്കാൻ
സ്വല്പം
കുഴിച്ചു നോക്കി;
ചെമ്പുയുഗത്തിനും
അടിയിലായി;
പാർപ്പുറപ്പിച്ചു!
മൊബൈൽ: 963379888