നീണ്ട അമ്പതു വർഷങ്ങളായി ഒരു യുവാവായി സാഹിത്യരംഗത്ത്
നിൽക്കുന്ന എം. മുകുന്ദൻ എന്ന മഹാപ്രതിഭാസത്തിന്റെ
നക്ഷത്ര രഹസ്യം എന്താണ്? ഇന്നും യുവാക്കളെ വെല്ലുന്ന മിന്നുന്ന
സാഹിത്യകൃതികൾ എം. മുകുന്ദനിൽ നിന്ന് എങ്ങനെയാണു
പിറവി കൊള്ളുന്നത്? നാല് പതിറ്റാണ്ടെങ്കിലും നമ്മുടെ മുഖ്യധാരാ
പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാർ ഓരോരുത്തരും തങ്ങ
ളുടെ വിശേഷാൽ പ്രതിയിൽ മുകുന്ദനെക്കൊണ്ട് എഴുതിക്കുവാനായി
ശരിക്കും മത്സരിച്ചിട്ടുണ്ട്. ഇന്നും മാറ്റമൊന്നും അതിന് ഉണ്ടായിട്ടിെല്ലന്നതാണ്
സത്യം. ക്ഷീണിക്കാത്ത പ്രതിഭ എന്ന്
കെ.പി അപ്പന്റെ ഒരു സൗന്ദര്യ നിരീക്ഷണം ചേരുന്നത് എം. മുകുന്ദനുതന്നെയാണെന്നു
തോന്നുന്നു.
എം. മുകുന്ദൻ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ
ഒരാളാണ്. അര നൂറ്റാണ്ടിലേറെയായി അദ്ദേഹം മി
കച്ച എഴുത്തുകാരൻ എന്ന പതാക പാറിക്കുന്ന ഒരാളുമാണ്. ആധുനികത
മലയാളത്തിൽ കൊണ്ടു വന്ന കാക്കനാടനേക്കാൾ, പ്രശസ്തിയുടെ
കാര്യത്തിൽ മറ്റൊരു കൊടി കൂടി പാറിച്ച എഴുത്തുകാരൻ
കൂടിയാണ് എം. മുകുന്ദൻ.
മമ്മൂട്ടിയെപ്പോലെയോ, മോഹൻലാലിനെപ്പോലെയോ ലക്ഷ
ക്കണക്കിന് ആരാധകരെ വശീകരിക്കാൻ കഴിഞ്ഞ ഒരു എഴുത്തുകാരനാണ്
എം. മുകുന്ദൻ.
സാഹിത്യരംഗത്ത് മുകുന്ദന്റെ പ്രശസ്തിക്കു മുകളിൽ ഒരു പേരേ,
നമ്മുടെ മുന്നിലുള്ളൂ. അത് എം.ടി വാസുദേവൻ നായരാണ്.
ചങ്ങമ്പുഴയ്ക്ക് ശേഷം മലയാളസാഹിത്യത്തിൽ ഏറ്റവും പേരെടുപ്പുള്ള
എഴുത്തുകാരനാണ് എം.ടി.
എം. മുകുന്ദനെ ഇന്നത്തെ അതിപ്രശസ്തനായ എം. മുകുന്ദനാക്കിയത്
അദ്ദേഹം എഴുതി വിട്ട സാഹിത്യത്തിന്റെ പ്രത്യേകതയായിരിക്കണമല്ലോ.
അതിനു സഹായകമായി അദ്ദേഹത്തിന്റെ
തലച്ചോറിൽ എഴുത്തിന്റെ പോക്രികളും മാലാഖമാരും സ്വപ്‌നഗന്ധർവങ്ങളും
വസിച്ചിരിക്കണം. ‘വേശ്യകളെ നിങ്ങൾക്കൊരമ്പ
ലം’, ‘മുണ്ഡനം ചെയ്യപ്പെട്ട ജിവിതം’, ‘രാധ രാധ മാത്രം’, ‘ഡൽ
ഹി’, ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’ തുടങ്ങിയവ ആ തലച്ചോറിലെ
പോക്രികൾ ജനിപ്പിച്ച വിവാദ സൃഷ്ടികളാെണന്നു നമുക്ക
റിയാം. അതിലൊക്കെ അസാധാരണമായ ജീവിത നീക്കങ്ങളായി
രുന്നെന്നും നമ്മൾ കണ്ടു. സാൽവദോർ ദാലിയൻ മുകുന്ദദർശനങ്ങളായിരുന്നു
നമ്മെ അതിലൊക്കെയും നേരിട്ടത്.
എന്നാൽ മാലാഖമാരും സ്വപ്‌നഗന്ധർവങ്ങളും നിറഞ്ഞതായിരുന്നല്ലോ
മയ്യഴിപ്പുഴയും, ദൈവത്തിന്റെ വികൃതികളും, ആദിത്യ
നും രാധയും മറ്റു ചിലരും ഒക്കെ. പുതുമയുടെ സൂര്യമുനയിൽ നിർ
ത്തുന്ന എഴുത്തിന്റെ ലോകമായിരുന്നു, മുകുന്ദനെ വിഖ്യാതനാക്കിയത്.
നമുക്ക് ഡൽഹിയുടെ പഴയ കാലത്തേക്ക് പോവാം. മലയാളസാഹിത്യത്തിലെ
പ്രതിഭാശാലികളുടെ ഒരു വൻ കൂട്ടം നിലനി
ന്നിരുന്ന ഡൽഹികാലമായിരുന്നു അറുപതുകൾ. ഒ.വി വിജയൻ,
കാക്കനാടൻ, എം.പി നാരായണ പിള്ള, വി.കെ.എൻ, കുറച്ചു ജൂനിയർ
ആയി സക്കറിയ, സേതു (കുറച്ചു കാലം) എന്നീ കഥാകാരന്മാരുടെയും
പോത്തൻ ജോസഫ്, എടത്തട്ട നാരായണൻ, സി.പി
രാമചന്ദ്രൻ, കാർട്ടൂണിസ്റ്റ് ശങ്കർ തുടങ്ങിയ പത്രപ്രവർത്തകരുടെയും
വലിയ ലോകത്തേക്കായിരുന്നു യുവാവായി മണിയമ്പത്ത്
മുകുന്ദൻ മയ്യഴിയിൽ നിന്ന് ഡൽഹിയിൽ എത്തിച്ചേർന്നത്. അയാൾക്കഭയം
തന്റെ മൂത്ത സഹോദരനും എഴുത്തുകാരനുമായ
എം. രാഘവനായിരുന്നു.
നോക്കൂ, മലയാളസാഹിത്യത്തിലെ വമ്പന്മാരായ ഒ.വി വിജ
യൻ, വി.കെ.എൻ, കാക്കനാടൻ എം.പി. നാരായണ പിള്ള, ഇടയ്ക്കിടയ്ക്ക്
പ്രത്യക്ഷപ്പെടുന്ന രാജൻ കാക്കനാടൻ, വിമാന സർ
വീസിൽ ജോലി ചെയ്യുന്ന തമ്പി കാക്കനാടൻ എന്നീ പടുകൂറ്റൻ
ഗോപുരങ്ങൾക്ക് ചുവടെ ചെറിയൊരു മന:പ്രയാസം പോലാണ്
എം. മുകുന്ദൻ തന്റെ സാഹിത്യ യാത്ര തുടങ്ങുന്നത്.
ചേട്ടൻ എം. രാഘവന് ഫ്രഞ്ച് എംബസിയിലായിരുന്നു ഉദ്യോഗം.
ഫ്രഞ്ച് വിദ്യാഭ്യാസം ഉള്ളതിനാൽ അനിയനും എംബസി
യിൽ ജോലി കിട്ടി. ചേട്ടനും ചേട്ടത്തിയമ്മയ്ക്കും ഒപ്പമാണ് താമസം.
സാഹിത്യപ്രവർത്തനം തുടരുന്നു. വിവാഹിതനും അച്ഛനും
ആവുന്നു. പ്രശസ്തിയിലേക്ക് തിരി കൊളുത്തുന്നു.
ഇനിയാണ് എം. മുകുന്ദന്റെ സാഹിത്യ ജീവിതത്തിന്റെ ഉയർ
ച്ചയുടെ പടവുകളുടെ സാക്ഷാൽ രഹസ്യം അന്വേഷിക്കേണ്ടത്.
ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽതന്നെ ചെറിയ കുടുബത്തെ
ഒരു ബർസാത്തിയിൽ താമസിപ്പിച്ചു. രാവിലെ ഒൻപതു മണിക്ക്
ഒരു ലാംബ്രട്ട സ്‌കൂട്ടറോടിച്ച് ഓഫീസിലേക്കു പോവും.
രാത്രി എഴരയാവും മടങ്ങിയെത്താൻ. ഞായർ ലീവാണ്. ഈ സമയ
പരിധിക്കുള്ളിൽ നിന്നാണ് എണ്ണമറ്റ നോവലുകളും ചെറുകഥകളും
എഴുതി എം. മുകുന്ദൻ മലയാള സാഹിത്യത്തിൽ മുൻനി
രയിലെത്തിയത്. എന്നും വൈകുന്നേരം എഴരയ്ക്ക് ഓഫീസിൽ
നിന്ന് വന്നിരുന്ന് ഉറക്കമിളച്ച് എഴുതി ഉണ്ടാക്കിയതാണ് ആ സ്ഥാനം.
ശരി, സമ്മതിക്കുന്നു. സ്ഥിരോത്സാഹം കൊണ്ട് നേടിയ വിജ
യം എന്ന് പറഞ്ഞ്, മുകുന്ദന് മാത്രം കിരീടം വച്ച് കൊടുക്കുമ്പോൾ
ഒരാളെ മറക്കുന്നു നിങ്ങൾ.
ശ്രീമതി ശ്രീജയെ. അതെ, എം. മുകുന്ദന്റെ ധർമ്മപത്‌നിയെ.
എം. മുകുന്ദനെ ഇന്നത്തെ അതിപ്രശസ്തിയിലേക്ക് ഉയർത്തി
യതിൽ പകുതിയിലേറെ പങ്കു വഹിച്ചത് ശ്രീജാമുകുന്ദൻതന്നെ
യാണ്. അത് എം. മുകുന്ദനും സമ്മതിക്കുന്ന കാര്യമാണ്.
എങ്ങിനെ സഹായിച്ചു? ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ
പത്‌നി മെഴ്‌സിഡയിസ് എങ്ങനെ മാർകേസിന്റെ എഴുത്തുജീവി
തത്തെ തുണച്ചുവോ അതിനും എത്രയോ അപ്പുറമാണ് ശ്രീജ, മുകുന്ദനെ
ഉയരാൻ സഹായിച്ചത്.
കുട്ടികളുടെ വിദ്യാഭ്യാസം, കുടുബ പരിപാലനം, സാമ്പത്തി
ക ചിട്ടകൾ തുടങ്ങിയ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു നടത്തി, ഓഫീസ്
കഴിഞ്ഞു വീട്ടിലെത്തുന്ന ഭർത്താവിനെ ഒരു കാര്യങ്ങളിലും
അലട്ടാതെ ശ്രീജ എന്ന ഭാര്യ ഒരുക്കിക്കൊടുത്ത കസേരയാണ് മുകുന്ദനെ,
പ്രശസ്ത മുകുന്ദൻ ആക്കിയത്.
എം.ജി രാധാകൃഷ്ണൻ ഇടപെട്ടു സംസാരിക്കട്ടെ.
ശ്രീജ ചേച്ചിയുടെ ത്യാഗം ആരും കാണാതെ പോവരുത്. അത്
മുകുന്ദേട്ടന്റെ സാഹിത്യ ജീവിതത്തിനു മുമ്പിൽ നൂറു തിരികളിട്ടു
കത്തിച്ച നിലവിളക്കാണ്. തകഴിക്കു കാത്ത ചേച്ചി എന്ന പോലെ.
തകഴിയെപ്പോലെ നാടൻ സ്വബോധത്തിലായിരുന്നോ ഡൽ
ഹിയിലെ എം. മുകുന്ദൻ? ഫ്രഞ്ച് തത്വ ചിന്തകരും എഴുത്തുകാരും
വർഷിച്ച ദാർശനിക തീയിൽ വെന്തുരുകുകയും, ബോർഹെസിന്റെയും
സാൽവദോർ ദാലിയുടെയും ആന്തരികജ്ഞാനത്തി
ന്റെ യൗവനം നെഞ്ചിൽ നിറയ്ക്കുകയും ഒക്കെ ചെയ്ത വലിയ
ലഹരികളുടെ ലോകത്തായിരുന്നില്ലേ എം. മുകുന്ദൻ?
കഷ്ടിച്ച് ഒരു പെഗ് പോലും കഴിക്കാത്ത യഥാർത്ഥ മുകുന്ദൻ
എന്റെ തലമുറയെ എത്രയോ കുടിപ്പിച്ച് ആനന്ദിപ്പിച്ചു? എം. മുകുന്ദന്റെ
സാഹിത്യം തന്ന ലഹരിപോലെ ആരാണ് ഞങ്ങളുടെ തല
മുറയ്ക്ക് തന്നിട്ടുള്ളത്? പുള്ളിയെ ശ്രീജ ചേച്ചി കുശാലാക്കിയിരുത്തിയത്
കൊണ്ടല്ലേ മികച്ച സൃഷ്ടികളിലൂടെ ഞങ്ങൾക്ക് മുകുന്ദേട്ടൻ
ആനന്ദം നൽകിയത് ?
ഒരു സത്യം വിളിച്ചുപറയാതിരിക്കാൻ കഴിയുന്നില്ല, എം. മുകുന്ദന്റെ
എഴുത്തുജീവിതത്തിന്റെ തലയ്ക്കു മുകളിൽ ഉദിച്ചു നിൽ
ക്കുന്ന ഒരുമഹാതേജസ്സാണ് എന്നും ശ്രീജ എന്ന ഭാര്യ.
ലക്ഷോപലക്ഷം ആരാധകരും, അതിന്റെ പ്രശസ്തിയും എം.
മുകുന്ദനെ പൊതിയുമ്പോൾ, നിരവധി പുരസ്‌കാരങ്ങളും കാഷ്
പ്രൈസുകളും ലഭിക്കുമ്പോൾ – പ്രിയപ്പെട്ട മുകുന്ദേട്ടാ, നിങ്ങൾ ശ്രീജ ചേച്ചിക്കും കൂടി സമർപ്പി
ക്കണം.
മറ്റൊന്നുകൂടി, ഇനി കിട്ടാനുള്ള വലിയ പുരസ്‌കാരം ജ്ഞാനപീഠം
ആണല്ലോ. അത് തീർത്തും ശ്രീജ ചേച്ചിയെകൊണ്ട് വാങ്ങി
പ്പിക്കണം. അതവർക്ക് മാത്രമാെണന്നു പ്രഖ്യാപിക്കണം. എന്നി
ട്ട് ആ ത്യാഗത്തിനു മുമ്പിൽ എം. മുകുന്ദൻ എന്ന എഴുത്തുകാരനെ
സമർപ്പിക്കണം.
സ്‌നേഹം വിങ്ങിപ്പൊട്ടി ശ്രീജയ്ക്കുവേണ്ടി കണ്ണുകൾ നിറയണം.
ഉവ്വ്. അവരാണ് എം. മുകുന്ദന്റെ സാഹിത്യത്തിനു നിശ്ശബ്ദമായി
പ്രാണൻ കൊടുത്തത്.