ഡോംബിവ്ലി: സിങ്കപ്പൂർ കേന്ദ്രമായുള്ള ‘തുളസി ബുക്സി’ന്റെ
‘സ്വാമി നിർമലാനന്ദ അവാർഡ്’ ശാരദ ദാമോദരൻ നായർക്ക് സമ്മാനിച്ചു.
ഡോംബിവ്ലിയിൽ ശാരദാനായരുടെ ഭവനത്തിൽ നടന്ന
ചടങ്ങിൽ സ്വാമി നിർമലാനന്ദ അവാർഡ് കമ്മിറ്റി ചെയർമാനും ഒറ്റപ്പാലം
ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റുമായ സ്വാമി കൈവല്യാനന്ദയാണ്
ഒരു ലക്ഷം രൂപ, പ്രശസ്തിപത്രം, വൈദികാംഗവസ്ത്രം
എന്നിവ ഉൾപ്പെട്ട അവാർഡ് കൈമാറിയത്. നിർമലാനന്ദ സ്വാമി
യുടെ ശിഷ്യരിൽ ജീവിച്ചിരിക്കുന്ന ഏക വനിതയാണ് ശാരദാനായർ.
മലയാളത്തിന്റെ മഹാനിഘണ്ടു ശബ്ദതാരാവലിയുടെ രചയി
താവായ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ഇളയ മകൻ പി.
ദാമോദരൻ നായരുടെ പത്നിയായ ശാരദാനായർ നിഘണ്ടുവിന്റെ
നിർമാണപ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു.
അവാർഡ് കമ്മിറ്റി അംഗങ്ങളായ രമേഷ് പിള്ള, ഇന്ദിരാബായി,
തുളസി ബുക്സ് സിങ്കപ്പൂർ പബ്ലിഷർ പ്രകാശ് കാമനാത് എന്നി
വർ സംബന്ധിച്ച
Related tags :