ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ആർ.ഐ.
വെൽഫെയർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മഹാത്മാഗാന്ധി സമ്മാൻ പുരസ്കാരത്തിന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ഉമ്മൻ ഡേവിഡ് അർഹനായി.
ഡോംബിവ്ലി ഹോളി ഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ സ്ഥാപക
പ്രിൻസിപ്പലും ഡയറക്ടറുമാണ് ഉമ്മൻ ഡേവിഡ്. ബ്രിട്ടീഷ് പാർ
ലമെന്റ് ഹൗസിൽ നടന്ന വർണശബളമായ ചടങ്ങിൽ ലോകത്തി
ന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ വംശജർ പങ്കെടുത്തു.
നാല് പതിറ്റാണ്ടു കാലമായി ഹോളി ഏഞ്ചൽസ് സ്കൂളിന്റെ പ്രവർ
ത്തനങ്ങളിൽ സജീവ പങ്കു വഹിച്ചിട്ടുള്ള, ട്രിനിറ്റി എഡ്യൂക്കേഷൻ
ട്രസ്റ്റിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ ലീല ഉമ്മനും അവാർ
ഡിന് അർഹയായി. വിദ്യാഭ്യാസ മേഖലയിൽ നൽകിയ ശ്രദ്ധേയമായ സംഭാവനകളും സാമൂഹിക-സാംസ്കാരിക രംഗത്തെ മികവുറ്റ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് അവാർഡ് സംഘടിപ്പിച്ചിട്ടുള്ളത്.
ഇന്ത്യയുടെ മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവ ഗൗഡ ചടങ്ങിൽ
അധ്യക്ഷനായിരുന്നു.
ഇംഗ്ലണ്ട്, യു.എസ്.എ., ആസ്ട്രേലിയ, ഗ്രീസ് തുടങ്ങി എല്ലാ
രാജ്യങ്ങളിലെയും തിരഞ്ഞെടുത്ത ഇന്ത്യക്കാർക്ക് വിവിധ മേഖലയിൽ പുരസ്കാരം നൽകുകയുണ്ടായി.
വിദ്യാഭ്യാസ സംബന്ധമായ പ്രവർത്തനങ്ങൾക്ക് ഉമ്മൻ ഡേവിഡിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശ്രീലങ്ക യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് ലഭിച്ചിട്ടുള്ള ഉമ്മന് റോട്ടറി രത്ന പുരസ്കാരം, ഇന്ത്യൻ ജേർണലിസ്റ്റ് കൊമ്പിടിയും ഏർപ്പെടുത്തിയിട്ടുള്ള ക്വാളിറ്റി എക്സലൻസ് പുരസ്കാരം, കാശ്മീർ റ്റു കേരളം ഫൗണ്ടേഷന്റെ ബെസ്റ്റ് എഡ്യൂേക്കഷനിസ്റ്റ് അവാർഡ്, ഛത്രപതി ശിവാജി മഹാരാജ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഈയടുത്ത കാലത്താണ് മഹാരാഷ്ട്രയിലെ പ്രൈവറ്റ് അൺ
എയ്ഡഡ് സ്കൂൾ മാനേജ്മന്റ് അസോസിയേഷൻ (പുസ്മ) അവാർഡ് ഉമ്മൻ ഡേവിഡിന് ലഭിച്ചത്.