മലയാളം വായനയെ സർവലൗകികമാക്കി എടുക്കാൻ ഓരോ മലയാളിയും ശ്രമിക്കണമെന്ന് ഡോംബിവ്ലി ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് ഡയറക്ടർ ഡോക്ടർ ഉമ്മൻ ഡേവിഡ് അഭിപ്രായപ്പെട്ടു. അന്യ സംസ്ഥാനങ്ങളിലും ലോകത്തെമ്പാടുമുള്ള മലയാളികൾ അവരുടെ കുട്ടികൾക്കും മലയാളം പഠിപ്പിച്ചുകൊടുക്കേണ്ടത് മലയാളത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുംബയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിയുടെ കാക്ക ത്രൈമാസികയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോക്ടർ ഉമ്മൻ ഡേവിഡ്.
സാങ്കേതിക വിദ്യയുടെ അഭൂതപൂർവമായ വളർച്ചയോടെ മലയാളം ലോകത്തിന്റെ ഏതുകോണിലിരുന്നും പ്രാപ്തമാക്കാൻ ഇന്ന് സാധിക്കുന്നുണ്ട്. ധാരാളം വെബ് സൈറ്റുകൾ നമുക്കുണ്ട്. കാക്കയുടെ വരവോടെ മലയാളത്തെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നു നമുക്ക് മനസ്സിലാക്കാം.
പ്രസിദ്ധീകരണത്തിന്റെ എട്ടാം വർഷത്തിലേക്കു കടക്കുന്ന ഈ മാഗസിൻ വെബ്സൈറ്റ് കൂടി ആരംഭിച്ചതോടെ മുന്നോട്ടുള്ള ശക്തമായ ഒരു കുതിപ്പാണ് നടത്തിയിരിക്കുന്നത്, ഉമ്മൻ ഡേവിഡ് പറഞ്ഞു.
ഇനി www.mumbaikaakka.com -മിലൂടെ കാക്ക ഏല്ലാവർക്കും വായിക്കാം. ഗൾഫിലും അമേരിക്കയിലും മറ്റുമുള്ള ധാരാളം വായനക്കാരുടെ പരാതി ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് തങ്ങൾ കരുതുന്നതായി കാക്കയുടെ പത്രാധിപർ മോഹൻ കാക്കനാടൻ പറഞ്ഞു.
മാതൃഭൂമി ലേഖകനായ കാട്ടൂർ മുരളി, രാജൻ പണിക്കർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
Photo Caption: ഡോക്ടർ ഉമ്മൻ ഡേവിഡ് വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിക്കുന്നു. സമീപം കാക്കയുടെ പ്രവർത്തകർ.