കവിയും എഴുത്തുകാരനും
പത്രപ്രവർത്തകനും മുംബൈയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും
സംഘാടകനുമായി
രുന്ന ശ്രീമാന്റെ സ്മരണാർത്ഥം പൂനെയിൽ
നിന്നു പ്രസിദ്ധീകരിക്കുന്ന പ്രവാസിശബ്ദം
മാസിക ഏർപ്പെടുത്തിയ സാഹിത്യ
പുരസ്‌കാരം നോവലിസ്റ്റ് ബാലകൃഷ്ണന്
സമ്മാനിച്ചു. നെരൂൾ ന്യൂ
ബോംബെ കേരളീയ സമാജം ഹാളിൽ
പ്രവാസിശബ്ദം ചീഫ് എഡിറ്റർ കെ. ഹരിനാരായണന്റെ
അദ്ധ്യക്ഷതയിൽ ചേർ
ന്ന അനുസ്മരണ സമ്മേളനത്തിൽ ശ്രീ
മാന്റെ പത്‌നി രുഗ്മിണി ശ്രീമാന്റെ സാന്നി
ദ്ധ്യത്തിൽ സാഹിത്യകാരി ലീല സർക്കാരാണ്
പുരസ്‌കാരം നൽകിയത്. 25,000
രൂപയും ഗോപികുമാർ രൂപകല്പന ചെ
യ്ത സ്മൃതിചിഹ്നവുമടങ്ങുന്നതായിരു
ന്നു പുരസ്‌കാരം.
കെ. ഹരിനാരായണൻ, കെ. രാജൻ,
ഇ.ഐ.എസ്. തിലകൻ, സജി ഏബ്രഹാം,
മോഹൻ കാക്കനാടൻ, ലീല സർ
ക്കാർ, ബാലകൃഷ്ണൻ, യു.എൻ. പൊതുവാൾ
എന്നിവർ സംസാരിച്ചു. രാജേ
ന്ദ്രൻ കുറ്റൂർ ശ്രീമാന്റെ കവിത ആലപി
ച്ചു. നെരൂൾ ന്യൂബോംബെ കേരളീയ സമാജം
ഭാരവാഹികൾ ബാലകൃഷ്ണനെ
ആദരിച്ചു.
ബാലകൃഷ്ണന്റെ രചനകൾ ഏറെ
ഇഷ്ടമാണെന്നും അതീവ താത്പര്യ
ത്തോടെയാണ് അവ വായിക്കാറുള്ളതെ
ന്നും വ്യക്തമാക്കിയ ലീല സർക്കാർ, വി
വിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച
ഉന്നതസ്ഥാനീയനായ ശ്രീമാന്റെ സ്മരണയ്ക്കായി
പുരസ്‌കാരം ഏർപ്പെടുത്തി
യ പ്രവാസിശബ്ദത്തെ അഭിനന്ദിക്കുകയും
അത് ബാലകൃഷ്ണന് നൽകാനു
ള്ള തീരുമാനത്തെ പ്രകീർത്തിക്കുകയും
ചെയ്തു.
ശ്രീമാനുമായി വളരെ അടുത്ത ബ
ന്ധമാണ് ഉണ്ടായിരുന്നതെന്നും അദ്ദേ
ഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ലഭി
ച്ചതിൽ അഭിമാനമുണ്ടെന്നും പ്രവാസി
ശബ്ദത്തിന് നന്ദി രേഖപ്പെടുത്തുന്നുവെ
ന്നും ബാലകൃഷ്ണൻ പറഞ്ഞ