നെരൂൾ ന്യൂബോംബെ കേരളീയ സമാജത്തിൽ
‘തൊഴിൽ മേഖലയും സ്ത്രീസുരക്ഷയും’
എന്ന വിഷയത്തിൽ
സെമിനാർ നടന്നു. മലയാളംമിഷൻ ഡയറക്ടർ
സുജ സൂസൻ ജോർജ് മുഖ്യാതി
ഥിയായിരുന്നു.
ജനിക്കുമ്പോൾ മുതൽ ഒരാൺകു
ഞ്ഞിനെ സ്ത്രീവിരുദ്ധനാകുവാൻ ശീലി
പ്പിക്കുന്നു. പെൺകുഞ്ഞിനെയാകട്ടെ
കർത്തവ്യങ്ങൾ നിർവഹിക്കാനും. എത്രയൊക്കെ
ഉയർന്ന വിദ്യാഭ്യാസം ലഭിക്കുമ്പോഴും
ഈ ശീലങ്ങൾ പാലിക്കേണ്ട
താ യി വ രും. ജാ തി വ്യ വസ്ഥയെ
തോല്പിച്ചിട്ടുണ്ടെങ്കിലും പുരുഷാധിപത്യ
ത്തെ പരാജയപ്പെടുത്താനായിട്ടില്ല – സു
ജ സൂസൻ ജോർജ് പറഞ്ഞു.
അമ്മമാർക്ക് കുട്ടികളോട് എന്തുകാര്യവും
ഭീതി കൂടാതെ തുറന്നുപറയുവാൻ
സാധിക്കുന്ന നല്ല സൗഹൃദ ബന്ധമു
ണ്ടാക്കണം. സ്ത്രീയോടൊത്തു നിൽക്കു
ന്ന പുരുഷന്മാരെയും ഒറ്റപ്പെടുത്തുന്ന അവസ്ഥയാണ്
സമൂഹത്തിൽ നിലനിൽ
ക്കുന്നത്. ഒരു ലോകസൃഷ്ടിക്കായി സ്ത്രീനൽകുന്നത്
ചോരയും കണ്ണീരുമാ
ണെന്നും മതം നിലനിർത്തേണ്ടത് പുരുഷന്റെയും
പൗരോഹിത്യത്തിന്റെയും ആവശ്യമാണെന്നും
സുജ സൂസൻ ജോർജ്
അഭിപ്രായപ്പെട്ടു.
ഇരകൾ അനുഭവങ്ങൾ സ്വന്തം അ
മ്മയോടു പോലും പറയാൻ ഭയപ്പെടുന്ന
തായി സാമൂഹികപ്രവർത്തക ഷേർളി
പോൾ പറഞ്ഞു. ആത്മാവിനു ശരിയെ
ന്നു തോന്നിയാൽ പ്രതികരിക്കാനുളള
ധൈര്യം സ്വയം വന്നുചേരുമെന്ന് സ്വ
ന്തം അനുഭവങ്ങളെ സാക്ഷി നിർത്തി
അവർ പറഞ്ഞു.
അടുക്കളയാണ് സ്ത്രീയുടെ ഏറ്റവും
വലിയ തൊഴിലിടമെന്നും അത് മോശപ്പെട്ട
കാര്യമല്ലെന്നും സാമൂഹികപ്രവർ
ത്തക ബീന തമ്പി പറഞ്ഞു.
ശീതൾ ബാലകൃഷ്ണൻ കവിത അവതരിപ്പിച്ചു.
അഡ്വ. പ്രേമ മേനോൻ, ലീ
ലാമ്മകുമാർ, ബിന്ദു ജയൻ, സൂര്യ ആർ.
പിള്ള, രഞ്ജൂരാജ തുടങ്ങിയവർ ചർച്ച
യിൽ പങ്കെടുത്തു.
ചോദ്യങ്ങൾക്ക് സുജ
സൂസൻ ജോർജും ഷെർലി പോളും മറുപടി
നൽകി. സമാജം വൈസ് പ്രസി
ഡന്റ് ലത ഷിബു അദ്ധ്യക്ഷത വഹിച്ചു.
സുമ രാമചന്ദ്രൻ സ്വാഗതവും ഷൈമ പ്രദീപ്
നന്ദിയും പറഞ്ഞു.