മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, ഡോംബിവ്ലി ഹോളി ഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ഡയറക്ടർ ഡോ. ഉമ്മൻ ഡേവിഡിനെ പൊന്നാട ചാർത്തിയും ഉപഹാരം നൽകിയും ആദരിച്ചു. മൂംമ്പൈ റോഹയിൽ നടത്തപ്പെട്ട ഓ.സി.വൈ.എം. ഗ്ലോബൽ കോൺഫറൻസിന്റെ വേദിയിലാണ് ആദരിക്കപ്പെട്ടത്. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഗീവർഗീസ് മാർ കുറിലോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, മറ്റു വൈദിക ശ്രേഷ്ടർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
Dr. Oommen David ,Director and founder Principal of Holy Angels School and Junior College Dombivli is felicitated at the hands of the Catholicose of the East, His Holiness Moran Mar Baselios Marthoma Paulos II at a Global Conference in the presence of most Rev. Bishops nd Rev. Fathers Orthodox church, held at Roha,Navi Mumbai.