(നോവൽ)
ഇ സന്തോഷ് കുമാര്‍
ഡി സി ബുക്സ്
വില: 360 രൂപ
ദശകങ്ങളായി അഭയാര്‍ത്ഥിപ്രവാഹങ്ങളുമായി ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന കൊല്‍ക്കത്ത എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരും അഭയാര്‍ത്ഥികളാണ്. വേരുകള്‍ ഉറപ്പിക്കാനായി അവര്‍ അലഞ്ഞു കൊണ്ടേയിരിക്കുന്നു. സ്നേഹത്തിനു വേണ്ടിയുള്ള മഹാപ്രയാണം. ജീവിതവ്യസനങ്ങളുടെ ദുരൂഹലിപികളുടെ വായനയാണ് ഇ സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവല്‍ ‘തപോമയിയുടെ അച്ഛൻ’ .