മഹാനഗരത്തിലെ മലയാള
നാടിനെ വീണ്ടെടുക്കുക എന്ന
ലക്ഷ്യത്തോടെ മലയാള ഭാഷ
പ്രചാരണ സംഘം നടത്തിവരുന്ന മലയാളോത്സവത്തിന്റെ
നാലാം പതി
പ്പിന്റെ ഉദ്ഘാടനം ആകർഷകമായ
പരിപാടികളോടെ നടന്നു.
ചെമ്പൂർ
ആദ ർശ വിദ്യാ ല യത്തി ൽ നടന്ന
പരിപാടി കാലിക്കറ്റ് സർവകലാശാല
ഫോക് ലോർ വിഭാഗം തലവ ൻ
ഡോ.ഇ.കെ. ഗോവിന്ദ വർമ രാജ ഉദ്ഘാടനം
ചെയ്ത ു. മലയാള ഭാഷാ
പ്രചാരണ സംഘത്തിന്റെ യുവ കലാ
വിഭാഗം അവതരിപ്പിച്ച നാടൻ പാട്ടോടുകൂടിയാണ്
പരിപാടികൾക്ക് തുടക്ക
മായത്.
കേരളാ പീപ്പിൾസ് എഡ്യൂ
ക്കേഷൻ സൊസൈറ്റിയുമായി സഹ
കരിച്ച് വർഷാവർഷം നടത്താറുള്ള
മഹാരാഷ്ട്ര സിലബസ്സിൽ നിന്നും
മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്ത്
എസ്.എസ്.സി., ഹയർ
സെക്കൻഡറി പരീക്ഷകളിൽ മികച്ച
വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും,
മലയാള ഭാഷാ പ്രചാരണ
സംഘത്തിന്റെ ഔദ്യോഗിക വെബ്
സൈ റ്റിന്റെ ഉദ്ഘാ ടനവും ഇതേ
വേദിയിൽ നടന്നു.
കേരളത്തിലെ പുത്തൻ സാംസ്കാ
രിക അധിനിവേശത്തെ ചെറുക്കാനുള്ള
ഏറ്റവും നല്ല സമരം നാട്ടറിവിലൂടെ
ഭൂതകാല ചരിത്രത്തെ പുത്തൻ തല
മുറയ്ക്ക് പകർന്നു കൊടുക്കുക മാത്ര
മാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത്
സംസാരിക്കവെ ഗോവിന്ദവർമ രാജ
പറഞ്ഞു. ഏതൊരു ഭാഷയുടെയും
നിലനില്പ് ആ ഭാഷയുടെ നിത്യ ജീവി
തത്തിലെ ഉപയോഗപ്പെടുത്തലിനെ
ആസ്പ ദമാക്കിയാണെന്നും അത്തര
ത്തിൽ ഒരു വ്യവഹാരഭാഷ അല്ലാത്തതു
കൊണ്ടാണ് സംസ്കൃത ഭാഷ കാലഹരണപ്പെട്ടതെന്നും
അദ്ദേഹം സൂചിപ്പിച്ചു.
ഗുരുവായൂരപ്പൻ കോളേജ് മുൻ പ്രി
ൻസിപ്പാൾ രതി താമ്പാട്ടി, ഗോരെഗാവ്
വിവേക് വിദ്യാലയത്തിലെ പ്രധാന
അദ്ധ്യാപകൻ ഡോ. സുരേഷ് നായർ,
കേരളാ പീപ്പിൾസ് എഡ്യൂക്കേഷൻ
സൊസൈറ്റി ട്രഷറർ കെ.പി. രാമ
ചന്ദ്രൻ, സ്ഥാപക പ്രവർത്തകൻ വി.വി.
ഫ്രാൻസിസ്, മലയാള ഭാഷാ പ്രചാരണ
സംഘം ഉപദേശക സമിതി ചെയർമാൻ
ടി.കെ. ബാബുരാജ്, അഡ്വ: പ്രേമ
മേനോൻ എന്നിവർ സംസാരിച്ചു.
മലയാള ഭാഷാ പ്രചാരണ സംഘം
പ്രസിഡന്റ് ബിന്ദുജയൻ അദ്ധ്യക്ഷനായിരുന്നു.
ജനറൽ സെക്രട്ടറി ആർ.ഡി.
ഹരി കുമാർ സ്വാഗതവും മല യാ
ളോത്സവം കൺവീനർ രാമചന്ദ്രൻ
മഞ്ചറമ്പത്ത് നന്ദിയും പറഞ്ഞ.