‘ശബ്ദതാരാവലി’യുടെ രചനയിൽ ശ്രീകണ്‌ഠേശ്വരം പത്മനാഭപി
ള്ളയുടെയും തുടർന്ന് മകൻ പി. ദാമോദരൻ നായരുടെയും സഹായി
യായി പ്രവർത്തിച്ച ശാരദാനായരെ കേരള സാഹിത്യ അക്കാദമി ആദരിച്ചു.
നവിമുംബയിലും പൂനെയിലുമായി സംഘടിപ്പിച്ച രണ്ടുദിവസത്തെ
സാഹിത്യശില്പശാലയിൽ പങ്കെടുക്കാനെത്തിയ അക്കാദമി പ്രസിഡ
ന്റ് പെരുമ്പടവം ശ്രീധരൻ, സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ,
വൈസ് പ്രസിഡന്റ് അക്ബർ കക്കട്ടിൽ എന്നിവരാണ്
ഡോംബിവ്‌ലിയിലെ വസതിയിൽ എത്തി ശാരദാനായരെ ആദരിച്ചത്.
നിഘണ്ടുനിർമാണം എന്ന അത്യന്തം ക്ലേശകരമായ ദൗത്യം ഏറ്റെടുത്ത് അതിനുവേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണ് ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയെന്നും, പിൻമുറക്കാർ നിഘണ്ടു പരിഷ്‌കരിക്ക
ണമെന്ന അദ്ദേഹത്തിന്റെ അഭീഷ്ടപ്രകാരം മകൻ ദാമോദരൻ നായർ
അതേറ്റെടുത്ത് സ്തുത്യർഹമാംവിധം നിർവഹിക്കുകയാണുണ്ടായതെന്നും പെരുമ്പടവം അനുസ്മരിച്ചു. ആ കർമകാണ്ഡത്തിൽ പങ്കാളിയായ, ദാമോദരൻ നായരുടെ പത്‌നി, ശാരദാനായരെ അക്കാദമി
യുടെ പേരിൽ ആദരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏതൊരു ഭാഷയുടെയും ആത്മബലം അതിന്റെ ശബ്ദകോശമാണ്. മലയാളത്തിൽ ശ്രീകണ്‌ഠേശ്വരത്തിന്റെ ‘ശബ്ദതാരാവലി’യാണ്
ഏറ്റവും പ്രമുഖമായിട്ടുള്ളത്. പിന്നീട് വന്നിട്ടുള്ള എല്ലാ ശബ്ദകോശ
ങ്ങളും അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉണ്ടായിട്ടുള്ളവയാണ്.
വീടുകളിൽ ‘രാമായണം’ പോലെതന്നെ ശബ്ദതാരാവലിയും
ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം. ശ്രീകണ്‌ഠേശ്വരം ഇന്ന് ജീവി
ച്ചിരുന്നുവെങ്കിൽ, എഴുത്തച്ഛനെപ്പോലെതന്നെ അദ്ദേഹത്തെ നമ്മൾ
കാണുമായിരുന്നു.
ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയോടും കുടുംബത്തോടും എന്നും
മലയാളികൾക്ക് കടപ്പാടുണ്ട്. വരുംതലമുറയ്ക്കും അതിൽനിന്ന് ഒഴി
ഞ്ഞുനിൽക്കാൻ കഴിയുന്നതല്ല. വേറെ ഏതു നിഘണ്ടു ഉണ്ടെന്നു പറ
ഞ്ഞാലും അതിന്റെ ആധികാരിക ഗ്രന്ഥം എന്നു പറയുന്നത് ശബ്ദതാരാവലി തന്നെയാണ്. ഏത് മലയാളിക്കും ആ കടപ്പാട് വിസ്മരിക്കാൻ
കഴിയില്ല.
ശ്രീകണ്‌ഠേശ്വരത്തിന്റെ ഓർമ നിലനിർത്താൻ അദ്ദേഹത്തിന്റെ
പ്രതിമ സ്ഥാപിക്കേണ്ടതിന്റെയോ ശബ്ദതാരാവലിയുടെ പേരിൽ
അവാർഡ് ഏർപ്പെടുത്തേണ്ടതിന്റെയോ ആവശ്യമില്ലെന്ന് പെരുമ്പടവം അഭിപ്രായപ്പെട്ടു.
മലയാളഭാഷയുമായി ഇടപെടുന്ന ആർക്കും
ശബ്ദതാരാവലിയെ ആശ്രയിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും
ആ അംഗീകാരമാണ് ഏറ്റവും വലുതെന്നും ഇതിനേക്കാൾ മികച്ചതായി മറ്റൊന്നും കണക്കാക്കാനാവില്ലെന്നും പറഞ്ഞ പെരുമ്പടവം,
മലയാളഭാഷയിൽ എഴുത്തച്ഛനോളം പ്രാമുഖ്യം അവകാശപ്പെടാവുന്ന
വ്യക്തിയാണ് ശ്രീകണ്‌ഠേശ്വരമെന്നും കൂട്ടിച്ചേർത്തു.
ശബ്ദതാരാവലി രചനാവേളയിലെ അനുഭവങ്ങൾ ശാരദാനായർ
അക്കാദമി ഭാരവാഹികളുമായി പങ്കുവച്ചു.
ചടങ്ങിൽ എം.ജി. രാധാകൃഷ്ണൻ, സി. വിമൽകുമാർ, നാണപ്പൻ
മഞ്ഞപ്ര, രാജൻ പണിക്കർ, സുരേഷ്‌കുമാർ ടി., സത്യൻ, ലിജു തുട
ങ്ങിയവർ പങ്കെടുത്തു. ശാരദാനായരുടെ മകൻ ഡി.ആർ. നായർ നന്ദി
പറഞ്ഞ