ഈ വര്‍ഷത്തെ എം. എന്‍ സത്യാര്‍ത്ഥി പുരസ്‌കാരം പ്രമുഖ വിവര്‍ത്തകയായ ശ്രീമതി ലീലാ സര്‍ക്കാരിന് ജ്ഞാനപീഠജേതാവ് ശ്രീ എം. ടി വാസുദേവന്‍ നായര്‍ സമര്‍പ്പിക്കുന്നു. ഡോ. ആര്‍സു, ഡോ. ഖദീജാ മുംതാസ്, ഐ. വി ശശാങ്കന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊല്‍ക്കത്ത കൈരളി സമാജവും എം. എന്‍ സത്യാര്‍ത്ഥി ട്രസ്റ്റും മാതൃഭൂമി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ചടങ്ങ് 2017 ആഗസ്റ്റ് 22 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കാണ്. കോഴിക്കോടുള്ള കെ. പി കേശവമേനോന്‍ ഹാളില്‍വച്ച് നടത്തുന്ന ഈ പുരസ്‌കാരദാനച്ചടങ്ങിനോടനുബന്ധിച്ച് ലീലാ സര്‍ക്കാര്‍ വിവര്‍ത്തനം ചെയ്ത രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.
തുടര്‍ന്ന് പ്രശസ്ത സന്തൂര്‍ വാദകന്‍ ശ്രീ ഹരിദാസ് ആലങ്കോട് സന്തൂര്‍ കച്ചേരി അവതരിപ്പിക്കും.
മലയാളവും ബംഗാളും തമ്മിലുള്ള സാംസ്‌കാരിക സമന്വയത്തിന് മുന്നിട്ടിറങ്ങിയിട്ടുള്ള കലാ സാംസ്‌കാരിക സംഘടനയാണ് കൊല്‍ക്കത്ത കൈരളി സമാജം.