കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2013 നവംബർ 23-ന് മുംബയിൽ നടത്തിയ ശില്പശാല നഗരത്തിലെ സാഹി
ത്യപ്രേമികൾക്ക് പുതിയൊരനുഭവമായിരുന്നു. കേരളത്തിൽനി
ന്നെത്തിയ സക്കറിയ, പെരുമ്പടവം ശ്രീധരൻ, ചന്ദ്രമതി, അക്ബർ
കക്കട്ടിൽ, ആർ. ഗോപാലകൃഷ്ണൻ, ഡോ. ഷൊർണൂർ കാർത്തി
കേയൻ, ഡോ. അജിതൻ മേനോത്ത് എന്നിവരെ കൂടാതെ ഡോ.
ഇ.വി. രാമകൃഷ്ണൻ, ബാലകൃഷ്ണൻ, കൃഷ്ണമാചാരി
ബോസ്, ലക്ഷ്മൺ ഗെയ്ക്‌വാദ്, ലീലാസർക്കാർ, സചിൻ
കെത്കർ എന്നീ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ
സാന്നിദ്ധ്യം ശില്പശാലയെ വേറിട്ടൊരനുഭവമാക്കിത്തീർത്തു.
മുംബയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വിപുലമായ ഒരു
സാഹിത്യസമ്മേളനം അരങ്ങേറുന്നത്. ഒരു ദിവസം മുഴുവൻ
നീണ്ടുനിന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സക്കറിയ
വർഗീയ സ്വേച്ഛാധിപതികൾ ഫണമുയർത്തുന്ന ഈ സാഹചര്യ
ത്തിൽ എഴുത്തുകാർ ജാഗ്രത പുലർത്തണമെന്ന് ഉദ്‌ബോധിപ്പി
ച്ചു.
മത, വർഗീയ, രാഷ്ട്രീയ, പുരുഷ മേധാവിത്വ സമൂഹത്തിൽ
ഏകപക്ഷീയമായ സ്വാതന്ത്ര്യപ്രഖ്യാപനം നടത്താൻ എഴുത്തുകാരനു കഴിയണം. എഴുത്തുകാരൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാഗത്തു നിൽക്കേണ്ടവനാണ്. മഹത്തായ
കൃതികൾ എഴുതിയെന്നു കരുതി ചാരുകസേരയിൽ ഇരുന്നാൽ
പോരാ, ആശയസംവേദകനെന്ന നിലയിൽ സമൂഹത്തിനുവേണ്ടി
ജാഗരൂകനാകണം. ബാഹ്യശക്തികൾക്കുവേണ്ടി സമൂഹത്തെ
വഞ്ചിക്കുകയാണ് ചില എഴുത്തുകാർ. എത്ര വലിയ എഴുത്തുകാരനായാലും അത്തരക്കാരൻ വഞ്ചകൻതന്നെ. സ്വതന്ത്രനായി
രിക്കുകയെന്നതാണ് എഴുത്തുകാരന്റെ ഒന്നാമത്തെ കടമ. സ്വതന്ത്രനല്ലെങ്കിൽ ആധുനികനല്ല. എഴുത്തുകാരൻ സ്വതന്ത്രനെങ്കിൽ
വായനക്കാരനും സ്വതന്ത്രനാകുന്നു. സാഹിത്യത്തേക്കാൾ വലുതാണ് മനുഷ്യൻ, സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവ. ഇന്ത്യയെ
മാറോടണച്ചു സംരക്ഷിക്കാൻ സമയമായെന്നും സക്കറിയ പറ
ഞ്ഞു. എന്താണ് യഥാർത്ഥ രാജ്യസ്‌നേഹമെന്ന് തിരിച്ചറിയപ്പെടണം. ക്രിക്കറ്റ്, യുദ്ധം തുടങ്ങിയവയുടെ പേരിലുള്ള രാജ്യസ്‌നേഹം
നുണക്കഥയാണ്. മുദ്രാവാക്യത്തിന് അപ്പുറത്ത് എഴുത്തുകാരന്
ഇന്ത്യയ്ക്കുവേണ്ടി കരുതൽ വേണം. ഇന്ത്യയ്ക്കു വേണ്ടി എഴുത്തുകാ
ർക്ക് എന്തു ചെയ്യാനാകും എന്ന വിഷയം ആധാരമാക്കിയാണ്
സക്കറിയ പ്രസംഗിച്ചത്.
ഭാഷയുടെ പഴക്കം നോക്കിയല്ല അതിന്റെ മഹത്വം നിശ്ചയി
ക്കേണ്ടതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ സാഹിത്യ അക്കാദമി
പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ പറഞ്ഞു. ഭാഷ ഉൾക്കൊള്ളുന്ന
മഹത്തായ സാഹിത്യത്തെയും കൃതികളെയും നോക്കിയാണ്
ഭാഷയുടെ മഹത്വം നിശ്ചയിക്കേണ്ടത്. മലയാളത്തിന് പാരമ്പര്യം, കുലീനത, ആഭിജാത്യം തുടങ്ങിയവയുണ്ട്. ഏതൊരു മനുഷ്യാനുഭവത്തെ ഉൾക്കൊള്ളാനും പ്രകാശിപ്പിക്കാനും സാധിക്കുന്ന
ഭാഷയാണ് മലയാളം. ലോകത്ത് എവിടെയുമുള്ള സാഹിത്യദർ
ശനങ്ങളെ സ്വാംശീകരിക്കാനും മലയാളത്തിനു കഴിയും. മലയാളി എവിടെയാണെങ്കിലും ഭാഷയുടെയും സാഹിത്യത്തിന്റെയും
പേരിൽ അവിടെ എത്തിച്ചേരാനാണ് കേരള സാഹിത്യ അക്കാദമി
ശ്രമിക്കുന്നതെന്ന് പെരുമ്പടവം ശ്രീധരൻ പറഞ്ഞു.
കേരള സാഹിത്യ അക്കാദമി എല്ലാ മലയാളികളുടെയും സമ്പ
ത്താണ്. പുതിയ ആശയങ്ങൾ അന്വേഷിക്കുകയും കണ്ടെത്തുകയും നിറവേറ്റുകയും ചെയ്യുന്നതിലാണ് അക്കാദമിയുടെ താൽ
പര്യമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം എന്നത് കേവലം ഭാഷ മാത്രമല്ല, സംസ്‌കാരം കൂടി
യാണെന്ന് തിരിച്ചറിഞ്ഞവരാണ് മറുനാടൻ മലയാളികൾ എന്ന്
കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ
പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയും സങ്കേതങ്ങളും ഉപയോഗിച്ചില്ലെങ്കിൽ പുതിയ തലമുറയ്ക്ക് മലയാളം അന്യമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതം, ജാതി, രാഷ്ട്രീയ ഗ്രൂപ്പ് എന്നിവയിലേക്ക് മനുഷ്യൻ ചുരു
ങ്ങിപ്പോയെന്ന് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്
അക്ബർ കക്കട്ടിൽ പറഞ്ഞു. നഷ്ടപ്പെട്ടുപോയ മനുഷ്യനെ തിരി
ച്ചുകൊണ്ടുവരാനാവണം. പ്രവാസജീവിതവുമായി ബന്ധപ്പെട്ട
രചനകൾ വേണം. കരുത്തുറ്റ രചനകൾക്കുള്ള സാദ്ധ്യതകളുണ്ട്.
അത് ഉപയോഗിക്കണം. ഫേസ്ബുക്കിലും ബ്ലോഗിലുമെല്ലാം നല്ല
രചനകൾ കാണാം. വിദേശിയെന്നോ പരദേശിയെന്നോ നോക്കാതെ, വായനയെ ഗൗരവപൂർവം സമീപിക്കുന്നവരുടെയിടയിൽ
ശ്രദ്ധിക്കപ്പെടുന്ന രചനകൾ അംഗീകരിക്കപ്പെടുന്നുണ്ട്. രണ്ടുതരം
രചനകളേയുള്ളൂ. നല്ല രചനകളും ചീത്ത രചനകളും – അക്ബർ
കക്കട്ടിൽ പറഞ്ഞു.
ശില്പശാലയോടനുബന്ധിച്ച് ‘പ്രവാസിസാഹിത്യവും ജീവിതവും’ ശില്പശാല എഴുത്തുകാരി ചന്ദ്രമതി ഉദ്ഘാടനം ചെയ്തു.
നല്ല എഴുത്തിന് വായനയും അനുഭവവും ധാരാളം വേണമെന്ന് ചന്ദ്രമതി അഭിപ്രായപ്പെട്ടു. താൻ എഴുതിത്തുടങ്ങിയ
കാലത്ത് ‘ജനയുഗ’ത്തിൽ വന്ന ബാലകൃഷ്ണന്റെ നോവൽ
കൗതുകത്തോടെ വായിച്ച കാര്യം ഓർമിച്ചു. മുംബയ്ക്ക് ഇങ്ങനെ
ഒരു മുഖമുണ്ടെന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തുന്നതായും ചന്ദ്രമതി ടീച്ചർ അഭിപ്രായപ്പെട്ടു.
നോവലിസ്റ്റ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.
ഷൊർണൂർ കാർത്തികേയൻ, ഡോ. അജിതൻ മേനോത്ത്, രാജേ
ന്ദ്രൻ കുറ്റൂർ, ഡോ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. വാർ
ത്താവിനിമയരംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങൾ നടക്കുമ്പോൾ ഇന്ത്യയിൽ വിവിധ ഭാഷകളും സംസ്‌കാരങ്ങളും തമ്മി
ലുള്ള കൈമാറ്റങ്ങൾ കുറഞ്ഞുവരികയാണെന്നും ഇത് അപകടകരമാണെന്നം മറാഠി കവിതകളെ കുറിച്ച് സംസാരിച്ച സച്ചിൻ
കേത്കർ പറഞ്ഞു.
മറാഠി-മലയാളം സാഹിത്യസംവാദങ്ങൾ സജീവമാക്കേണ്ടിയി
രിക്കുന്നതായി ഇ.വി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഹിന്ദി-ഉർ
ദു, മലയാളം-തമിഴ്, മറാഠി-ഗുജറാത്തി കവിതകൾ കൈകോർ
ത്തുനിന്ന ഒരു കാലമുണ്ടായിരുന്നു. സാഹിത്യപരമായും
സാംസ്‌കാരികമായും കൂടുതൽ പങ്കുവയ്ക്കലുകൾ ഉണ്ടാകണം.
സാമൂഹിക പ്രസ്ഥാനങ്ങൾക്കൊപ്പം സഞ്ചരിച്ചപ്പോഴാണ് കവിത
മലയാളത്തിൽ ഏറ്റവും ശക്തമായത്. എന്നാൽ, ഇപ്പോൾ കവി
കളുടെ എണ്ണം വർദ്ധിക്കുന്നു എന്നത് ശ്രദ്ധേയവും ആശാവഹവുമാണ് – ഇ.വി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.
തുടക്കം മുതൽ തന്നെ കാക്ക ത്രൈമാസിക നടത്തിപ്പോരുന്ന
സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പ്രശസ്ത ചിത്രകാരനായ ബോസ് കൃഷ്ണമാചാരി പറ
ഞ്ഞു. സാഹിത്യവും ചിത്രകലയും സംഗീതവുമെല്ലാം മനുഷ്യ
സംസ്‌കാരത്തെ ഉന്നതിയിലേക്ക് നയിക്കുന്നുവെന്നും ഈ
അക്കാദമികളെല്ലാം ഒരുമിച്ചു പ്രവർത്തിക്കേണ്ട ഒരു കാലഘട്ടമാണിതെന്നും ബോസ് അഭിപ്രായപ്പെട്ടു. ആദ്യ ലക്കം മുതൽതന്നെ
ചിത്രകലയ്ക്കായി ഒട്ടേറെ പേജുകൾ മാറ്റിവയ്ക്കുന്ന ‘കാക്ക’ മറ്റ്
പ്രസിദ്ധീകരണങ്ങൾക്ക് ഒരു മാതൃകയാണെന്നും ബോസ് പറ
ഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളായ
ലക്ഷ്മൺ ഗെയ്ക്‌വാദ്, ലീലാസർക്കാർ എന്നിവരും പ്രവാസി
ശബ്ദം പത്രാധിപർ കെ. ഹരിനാരായണനും ചടങ്ങിൽ സംസാരി
ച്ചു.
കവിസമ്മേളനത്തിൽ പി.ബി. ഹൃഷികേശൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് മേനോൻ, കെ.വി. മണിരാജ്, സന്തോഷ് പല്ലശ്ശന, സ്വപ്ന നായർ, ആശിഷ് ഏബ്രഹാം എന്നിവർ കവിത അവതരിപ്പിച്ചു. മോഹൻ കാക്കനാടൻ സ്വാഗതവും എൻ. ശ്രീജിത്ത്
നന്ദിയും പറഞ്ഞു.
മുംബയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘സണ്ണി ന്യൂസ്’ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
Related tags :