എൽ.ഐ.സി. ഗേറ്റ്വേ ലിറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം കൊസലി കവി ഹൽദർ നാഗ്, ബംഗാളി കവി സുബോധ്
സർക്കാർ, പ്രശസ്ത ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദ
ൻ, ജ്ഞാനപീഠം ജേതാവ് രഘുവീർ ചൗധരി എന്നിവർ വിവിധ ഭാഷകളിലെ അക്ഷരങ്ങൾ പ്രദർശിപ്പിച്ചുകൊ
ണ്ട് നിർവഹിച്ചു.
കാക്ക ത്രൈമാസികയും കമ്മ്യൂണി
ക്കേഷൻ കമ്പനിയായ പാഷൻ ഫോർ
കമ്മ്യൂണിക്കേഷനും ചേർന്നു സംഘടി
പ്പിക്കുന്ന എൽ.ഐ.സി. ഗേറ്റ് വേ ലിറ്റ്ഫെസ്റ്റിന്
സാഹിത്യാസ്വാദകർക്കിടയി
ൽ ഇതിനകം വ്യാപകമായ സ്വീകാര്യത
ലഭിച്ചിട്ടുണ്ട്
മുംബൈ എൻ.സി.പി.എയിൽ ഫെബ്രുവരി
25, 26 തീയതികളിലായി നടന്ന
മൂന്നാമത് എൽ.ഐ.സി. ഗേറ്റ്വേ ലിറ്റ്ഫെസ്റ്റിൽ
പതിനഞ്ചു പ്രാദേശിക ഭാഷകളിൽ
നിന്നായി അമ്പതോളം എഴുത്തുകാർ
പങ്കെടുത്തു.
വിവിധ ഭാഷയിൽ നിന്നുള്ള എഴു
ത്തുകാർ ഭാഷാ സമന്വയത്തിന്റെ അടയാളമായി
സ്വന്തം ഭാഷയിൽ എഴുതിയ
അക്ഷരങ്ങൾ പ്രദർശിപ്പിച്ചും ഇന്ത്യാ ഭൂപടത്തിൽ
കൈയൊപ്പു ചാർത്തിയുമാണ്
ലിറ്റ് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം
നിർവഹിച്ചത്.
വിഖ്യാത ചലച്ചിത്രകാരനും ലിറ്റ്ഫെ
സ്റ്റ് ഉപദേശക സമിതി ചെയർമാനുമായ
അടൂർ ഗോപാലകൃഷ്ണന്റെ ആമുഖ പ്രഭാഷണത്തോടെ
ചടങ്ങിനു തുടക്കമായി.
തുടർന്ന് ലിറ്റ് ഫെസ്റ്റിന്റെ പ്രഥമ ലൈഫ്
ടൈം അച്ചീവ്മെന്റ് അവാർഡ് കൊസലി
ഭാഷയിലെ ജനകീയ കവി പത്മ
ശ്രീ. ഹൽദർ നാഗിനു അടൂർ ഗോപാലകൃഷ്ണർ
സമ്മാനിച്ചു. 50,001 രൂപയും ശില്പവും
നൽകിയാണ് നാഗിനെ ആദരിച്ച
ത്.
ജ്ഞാനപീഠം ജേതാക്കളെ ആദരി
ക്കുന്നതിന്റെ ഭാഗമായി രഘുവീർ ചൗധരിക്ക്
ബംഗാളി കവി സുബോധ് സർക്കാ
ർ ഉപഹാരം നൽകി. അനാരോഗ്യം കാരണം
ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതി
രുന്ന ജ്ഞാനപീഠജേതാവ് കേദാർനാഥ്
സിംഗ് വീഡിയോ സന്ദേശത്തിലൂടെ
ഫെസ്റ്റിന് അഭിവാദ്യമർപ്പിച്ചു. സാഹി
ത്യോത്സവങ്ങളിൽ പ്രാമുഖ്യം ലഭിക്കാ
ത്ത ഇന്ത്യൻ ഭാഷകളെ ആദരിക്കുക വഴി
മഹത്തായൊരു തുടക്കമാണ് ഗേറ്റ് വേ
ലിറ്റ്ഫെസ്റ്റിന്റെ സംഘാടകർ നിർവഹി
ച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പുരുഷ ശാക്തീകരണം
അനിവാര്യം: കെ.ആർ. മീര
പുതിയ കാലത്തിനനുസരിച്ച് പുരുഷനെ
ശാക്തീകരിക്കുക എന്നതാണ് സമകാലിക
സ്ത്രീസമൂഹം നേരിടുന്ന വെല്ലുവിളിയെന്ന്
പ്രസിദ്ധ എഴുത്തുകാരി
കെ.ആർ. മീര അഭിപ്രായപ്പെട്ടു. ലോകം
പുരുഷന്റേതാണെങ്കിലും തിരിച്ചറിവുകളിലൂടെ
സ്ത്രീകൂടുതൽ ശക്തി നേടിക്ക
ഴിഞ്ഞു. പുരുഷന്റെ നിസ്സഹായാവസ്ഥ
സമൂഹത്തെ പിന്നോട്ടു നയിക്കും. ഈ
സാഹചര്യത്തിലാണ് പുരുഷനെ ശാ
ക്തീകരിക്കുക കാലഘട്ടത്തിന്റെ വെല്ലുവിളിയായി
മാറുന്നതെന്ന് അവർ പറ
ഞ്ഞു. ഇന്ത്യൻ സാഹിത്യത്തിന്റെ സമകാലിക
മുഖം എന്ന വിഷയത്തിൽ മലയാള
സാഹിത്യം കേന്ദ്രീകരിച്ചു നടന്ന ച
ർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
ഓപ്പൺ മാഗസിൻ പത്രാധിപർ
എസ്. പ്രസന്നരാജൻ നയിച്ച ചർച്ചയി
ൽ പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദ
നും പങ്കെടുത്തു.
വീട്ടിൽ പോലും പെണ്ണിനു തുല്യതയില്ല.
പുറം ലോകത്തെ കാര്യം പറയാനുമില്ല.
ലോകം പുരുഷന്റേതാണ്. എന്നാ
ൽ ആത്മീയമായി പുരുഷൻ നിസഹായനായിത്തീർന്നിരിക്കുന്നു.
വിമോചിത
യായ സ്ത്രീയെ മനസിലാക്കാൻ അവനു
കഴിയുന്നില്ല. മീര വിലയിരുത്തുന്നു.
സാഹിത്യത്തിന്റെ അഭാവത്തിൽ ലോകം
ഇതിലും വഷളാകുമായിരുന്നു. രച
നകൾക്ക് സമൂഹത്തിൽ മാറ്റങ്ങളുണ്ടാ
ക്കാൻ കഴിയുമോ എന്ന ചോദ്യത്തിനു മറുപടിയായി
അവർ പറഞ്ഞു. എല്ലാവർ
ക്കും സ്വാതന്ത്ര്യവും തുല്യതയും ലഭിക്കു
ന്ന സോഷ്യലിസമാണ് ആവശ്യം. വാ
ക്കുകൾക്കും ചിന്തകൾക്കും സമൂഹ
ത്തെ തീർച്ചയായും മാറ്റാൻ കഴിയും. കഥയ്ക്കും
നോവലിനും സാമൂഹ്യ ലക്ഷ്യ
മുണ്ട്. അച്ചടക്കമില്ലാത്ത സമൂഹത്തിൽ
ആത്മീയമായ പ്രക്ഷോഭങ്ങളാണാവ
ശ്യം. അവർ പറഞ്ഞു.
കരുത്തരായ എഴുത്തുകാരുടെ നിര
ഉൾക്കൊള്ളുന്ന മുൻതലമുറയെ സർഗപ്രക്രിയയിൽ
മറികടക്കാൻ വലിയ ത
യ്യാറെടുപ്പുൾ ആവശ്യമുണ്ട്. രചനാരീതി
യിലും മാറ്റം വേണം. ഏറെ ശ്രദ്ധിക്കപ്പെ
ട്ട ആരാച്ചാരുടെ ക്രാഫ്റ്റിനെക്കുറിച്ചുള്ള
ചോദ്യത്തിനു മറുപടിയായി അവർ പറ
ഞ്ഞു.
കയർ പിരിച്ചെടുക്കുന്നതുപോലെ
ഇഴകൾ ചേർത്താണ് ഈ നോവലെഴുതിയത്.
മുൻ തലമുറയിൽ മകുന്ദേട്ടന്റെ
(എം. മുകുന്ദന്റെ) രചനാകൗശലം അസൂയാവഹമാണ്.
പിന്നാലെ വന്നവരെ തുറന്ന
ഹൃദയത്തോടെ പ്രോത്സാഹിപ്പി
ക്കാൻ അദ്ദേഹത്തിന് ഒട്ടും മടിയില്ല. ഇംഗ്ളീഷിൽ
എഴുതി മലയാളത്തിലെ വായനക്കാരെ
നഷ്ടപ്പെടുത്താൻ ഉദ്ദേശിക്കു
ന്നില്ലെന്നും അവർ പറഞ്ഞു. അടുത്ത
നോവൽ ദൽഹി കേന്ദ്രീകരിച്ചാണ് എഴുതുന്നത്.
കേരളത്തിന്റെ പാശ്ചാത്തല
ത്തിൽ മറ്റൊരു ബ്രഹദ് നോവലിനും പ
ദ്ധതിയുണ്ടെന്ന് മീര വെളിപ്പെടുത്തി.
കമ്മ്യൂണിസ്റ്റുകാരെ വിശ്വാസമില്ല:
എം. മുകുന്ദൻ
കമ്മ്യൂണിസത്തിൽ വിശ്വാസമുണ്ടെ
ങ്കിലും കമ്മ്യൂണിസ്റ്റുകാരെ വിശ്വാസമി
ല്ലെന്ന് ചർച്ചയിൽ പങ്കെടുത്തു സംസാരി
ക്കവേ എം. മുകുന്ദൻ പറഞ്ഞു. രാഷ്ട്രീയമായി
ശരിയല്ലെങ്കിൽ കേരളത്തിൽ നോവലെഴുതി
വിജയിക്കില്ല. ജൂതന്മാരെ കേന്ദ്രീകരിച്ചെഴുതപ്പെട്ട
നോവൽ വായന
ക്കാർ തള്ളിക്കളഞ്ഞ കാര്യം സൂചിപ്പിച്ചുകൊണ്ട്
അദ്ദേഹം പറഞ്ഞു. ഫലസ്തീ
ൻ പ്രശ്നത്തിൽ കേരളീയർക്കുള്ള ജൂത
വിരുദ്ധ വികാരമാവാം ഇതിനു കാരണം.
സംസ്ഥാനത്തെ ഏഴായിരത്തോളം
ലൈബ്രറികൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ
നിയന്ത്രണത്തിലാണ്. അവർ വിചാരിച്ചാൽ
എഴുത്തുകാരെ തകർക്കാൻ കഴി
യും. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ
എതിർക്കുന്നവരെ ഒറ്റപ്പെടുത്തുന്ന
ശൈലിയാണിവരുടേത്.
കേരളം ഒരു സർറിയലിസ്റ്റിക് ഭൂപ്രദേശമാണ്.
ഭക്ഷണവും വസ്ത്രവുമായിരു
ന്നു പണ്ട് വലിയ പ്രശ്നങ്ങൾ. ഇന്നത്
കാർ പാർക്കിംഗ് പോലുള്ള നിസാര കാര്യങ്ങളിൽ
എത്തിനിൽക്കുന്നു. വിദ്യാഭ്യാസ
രംഗത്ത് വലിയ മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും
കേരളത്തിൽ സ്ത്രീകളൾക്ക്
ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയു
ണ്ട്. വലിയവരും ചെറിയവരും തമ്മിലു
ള്ള പോരാട്ടത്തിൽ ചെറിയവരോടാണ്
തന്റെ ഐക്യദാർഢ്യമെന്നും അദ്ദഹം പറഞ്ഞു.
ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക്
മീരയും മുകുന്ദനും മറുപടി നൽകി.
തുടർന്ന് ലിപിയില്ലാത്ത ഭാഷകൾ
നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നട
ന്ന ചർച്ച ആസാം, മേഘാലയ എന്നിവി
ടങ്ങളിൽ സംസാരിക്കുന്ന ഖാസി ഭാഷയിലെ
പ്രസിദ്ധ കവി ഡെസ്മണ്ട് കർമവഫ്ലാംഗ്
നിയന്ത്രിച്ചു. ഇതര ഭാഷാലി
പികൾ ഉപയോഗിക്കുന്ന ഭാഷകൾ നേരിടുന്ന
വെല്ലുവിളികൾ സങ്കീർണമാ
ണെന്നും ഭാഷകളുടെ നാശത്തിലേക്കു
നയിക്കുന്നവയാണെന്നും ചർച്ചയിൽ പങ്കെടുത്തു
സംസാരിച്ച പ്രമുഖർ പറ
ഞ്ഞു. ചന്ദനാ ദത്ത് (മൈഥിലി), ദാമോദർ
മൗസോ (കൊങ്കിണി), ഹൽദർ നാഗ്
(കൊസാലി), പരിചയ്ദാസ് (ബോജ്പുരി),
രമേശ് സൂര്യവൻശി (അഹിരാണി)
എന്നിവരാണ് ചർച്ചയിൽ പങ്കെടുത്ത
ത്.
ഇന്ത്യൻ ഇംഗ്ളീഷ്
സാഹിത്യത്തിന്റെ കടന്നു കയറ്റം
ഇന്ത്യൻ ഇംഗ്ളീഷ് സാഹിത്യത്തി
ന്റെ കടന്നു കയറ്റം രാജ്യത്തെ പ്രാദേശി
ക ഭാഷകൾക്ക് വെല്ലുവിളി ഉയർത്തുന്ന
തായി സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ
എഴുത്തുകാർ അഭിപ്രായപ്പെട്ടു. പ്രാദേശിക
ഭാഷകളുടെ ഇടം ഇംഗ്ളീഷ് കവരു
ന്നു എന്ന ഉത്കണ്ഠ അവർ പങ്കുവച്ചു.
ഇന്ത്യൻ സാഹിത്യം എത്രമാത്രം ഇ
ന്ത്യൻ ആണ് എന്ന വിഷയം കേന്ദ്രീകരി
ച്ചു നടന്ന ആദ്യസെഷനിൽ പങ്കെടുത്ത
എം. മുകുന്ദൻ, പിന്തള്ളപ്പെടുന്ന പ്രാദേശിക
ഭാഷകളുടെ പ്രസക്തി നിലനി
ർത്താനും അവയെ പുനരുജ്ജീവിപ്പിക്കാനും
കൂടുതൽ മൊഴിമാറ്റങ്ങൾ ആവശ്യമാണെന്ന്
അഭിപ്രായപ്പെട്ടു. പരിഭാഷകളി
ലൂടെ മാത്രമേ ഒരു ഭാഷയിലെ സാഹി
ത്യം ഇതര ഭാഷകളിലേക്ക് എത്തിപ്പെടുകയുള്ളുവെന്നും
ഭാഷകളുടെ വീണ്ടെടു
പ്പിന് ഇതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭാഷയിൽ സ്വപ്നം കാണു
ന്ന തനിക്ക് ആ ഭാഷയിലേ എഴുതാൻ കഴിയു.
എന്നാൽ സ്വപ്നം കാണുന്നത് മാതൃഭാഷയിലാണെങ്കിലും
ഇംഗ്ളീഷിൽ
എഴുതിയാലേ വിജയിക്കൂ എന്ന അവ
സ്ഥയുണ്ട്. അദ്ദേഹം പരിതപിച്ചു.
ബംഗാളി ഉൾെപ്പടെ ഇതര ഭാഷകളി
ൽ നിന്നു ധാരാളം വിവർത്തനങ്ങൾ മലയാളത്തിൽ
പ്രസിദ്ധീകരിക്കുമ്പോൾ മലയാള
ഭാഷാകൃതികൾ വിരളമായേ ഇതര
ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റപ്പെ
ടുന്നുള്ളൂവെന്നത് ഖേദകരമായ യാഥാർ
ത്ഥ്യമാണെന്ന് അടൂർ ഗോപാലകൃഷ്
ണൻ പറഞ്ഞു. ശരത് ചന്ദ്ര ചാറ്റർജിയുടെയും
പ്രേംചന്ദിന്റെയും ക്രിട്ടിക്കൽ മൂലകൃതികളെപോലെതന്നെ
മലയാളി
കൾക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ടെ
ന്ന് അടൂർ പറഞ്ഞു.
സമ്പന്നരുടെ ഇന്ത്യയും ദരിദ്രരുടെ ഇ
ന്ത്യയും തമ്മിലുള്ള അന്തരമാണ് ഇന്ത്യൻ
ഇംഗ്ളീഷ് സാഹിത്യവും പ്രാദേശിക ഭാഷാ
സാഹിത്യവും തമ്മിലുള്ളതെന്ന് സെഷനിൽ
അധ്യക്ഷത വഹിച്ച സുബോധ്
സർക്കാർ അഭിപ്രായപ്പെട്ടു. വിദേശികൾ
ഇന്ത്യയിൽ വന്നു താമസിച്ച് ഗവേഷണം
നടത്തി ഇംഗ്ളീഷിൽ എഴുതുന്ന കൃതി
കൾ വിൽക്കപ്പെടുമെങ്കിലും ഉത്തമ സാഹിത്യമായി
പരിഗണിക്കാൻ കഴിയില്ലെ
ന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ
ഭാഷകളെ ഒതുക്കാൻ ഇംഗ്ലീഷിനാവില്ലെ
ന്ന് സുബോധ് പ്രസ്താവിച്ചു. പുറംരാജ്യ
ങ്ങളിലുള്ളവർ ഇവിടെ വന്നു ഗവേഷണം
നടത്തി എഴുതുന്ന പുസ്തകങ്ങൾ വി
ൽക്കപ്പെടുന്നുണ്ടെങ്കിലും അവയെ ഉത്ത
മ സാഹിത്യമായി കാണാനാവില്ല. ഒരു
സംസ്കാരത്തിലിരുന്ന് മറ്റൊരു സംസ്
കാരത്തെക്കുറിച്ചെഴുതാൻ പ്രയാസമാ
ണ്. അതുകൊണ്ട് മികച്ച കൃതികൾ എഴുതണമെങ്കിൽ
അവർ സ്വന്തം സംസ്കാര
ത്തിലേക്ക് തിരിച്ചു വരണം.
വിവർത്തനം വളർത്താൻ
നിയമം വരണം: മിനി കൃഷ്ണൻ
പരിഭാഷയിലെ പുതിയ പ്രവണതകളും
വെല്ലുവിളികളും എന്ന സെഷനിൽ
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രെ
സ്സിന്റെ എഡിറ്റർ ആയ മിനി കൃഷ്ണൻ
അധ്യക്ഷയായിരുന്നു. പെൻഗ്വിൻ എഡി
റ്റർ അംബർ സാഹിൽ ചാറ്റർജി, വാണിപ്രകാശൻ
എഡിറ്റർ അതിഥി മഹേശ്വരി,
ക്രോസ്വേർഡ് ബുക് സ്റ്റോർ റൈ
റ്റ്പ്ലേസ് മേധാവി അനൂപ് ജെറാജാനി
എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
വിവർത്തനങ്ങൾ പ്രോത്സാഹിപ്പി
ക്കാനും വിവർത്തകർക്കു പരിശീലനം
നൽകാനും പദ്ധതികൾ ആവിഷ്കരിക്ക
പ്പെടണമെന്ന് മിനി കൃഷ്ണൻ അഭിപ്രായപ്പെട്ടു.
പ്രാദേശിക ഭാഷകളുടെ വികാസ
ത്തിനും നിലനില്പിനും വിവർത്തന
ങ്ങൾ അത്യന്താപേഷിതമാണെന്ന് ചർ
ച്ചയിൽ അഭിപ്രായമുണർന്നു. ഹിന്ദിയി
ലും മലയാളത്തിലുമുള്ള പല വിവർത്ത
നകൃതികൾക്കും മൂലകൃതികളെക്കാൾ
വായനക്കാരെ ലഭിക്കുന്നുണ്ടെന്ന് മിനി
കൃഷ്ണൻ ചൂണ്ടിക്കാട്ടി. എന്നാൽ, വി
വർത്തകർക്കു മതിയായ പ്രതിഫലമോ
അംഗീകാരമോ ലഭിക്കുന്നില്ല. ഈ വിഷയത്തിൽ
ഉപരിപഠനത്തിനോ ഗവേഷണത്തിനോ
വേദികളില്ല. വിവർത്തനത്തെ
പ്രോത്സാഹിപ്പിക്കുന്നതിനായി
സർക്കാർ കൊണ്ടുവന്ന പദ്ധതികളെല്ലാം
പരാജയപ്പെട്ടിരിക്കുന്നതായി കാണാം,
അവർ പറഞ്ഞു.
അറിയപ്പെടാത്ത ഭാഷയിലെ അറി
യപ്പെടാത്ത ഒരു എഴുത്തുകാരന്റെ കൃതി
കണ്ടെത്തി ഒട്ടും പ്രശസ്തനല്ലാത്ത ഒരാളെക്കൊണ്ട്
വിവർത്തനം ചെയ്യിപ്പിച്ചെ
ടുത്തു വ്യാപാര വിജയം നേടാൻ സാധ്യ
മല്ലെന്നും അതാണ് വിവർത്തനത്തെ
പൊതുവെ ആരും പ്രോത്സാഹിപ്പിക്കാ
ത്തതെന്നും മിനി കൃഷ്ണൻ പറഞ്ഞു. ഉ
ന്നത നിലവാരമുള്ള വിവർത്തനങ്ങളി
ലൂടെ പ്രാദേശിക ഭാഷയിലെ കൃതികൾ
മറ്റു ഭാഷകളിലെത്തിക്കുന്നതിന് സർവകലാശാലകളുടെയും
സർക്കാരിന്റെയും
സത്വര നടപടികളുണ്ടാവണമെന്ന് അവർ
അഭിപ്രായപ്പെട്ടു.
നോബൽ സാഹിത്യ ജേതാവ് ഹെർ
മൻ മുള്ളറുടെ കൃതികൾ ഹിന്ദിയിലേക്ക്
വിവർത്തനം ചെയ്യാൻ ജർമൻ സർ
ക്കാർ സഹായിച്ചതായി അതിഥി ചൂണ്ടി
ക്കാണിച്ചു. എന്നാൽ സാഹിത്യ അക്കാദമി
പോലൊരു വലിയ സ്ഥാപനമുണ്ടായിട്ടു
പോലും ഇന്ത്യയിൽ അത്തരം സഹായങ്ങൾ
ആരും ചെയ്യുന്നില്ല. വിവിധ
ഭാഷകളിലെ പ്രസാധകർ ഒന്നിച്ച് അതി
നൊരു വേദിയുണ്ടാക്കണമെന്നും അതി
നു വൻകിട കമ്പനികളുടെ സഹായം ലഭ്യമാക്കണമെന്നും
അവർ നിർദേശിച്ചു.
പ്രാദേശിക ഭാഷകളിലെ എഴുത്തുകാർ
ഇംഗ്ലീഷിനെ ഭീഷണിയായി എടു
ക്കാതെ സാധ്യതയായി കാണണമെന്ന്
ആംബർ സഹിൽ ചാറ്റർജി പറഞ്ഞു.
പ്രാദേശിക ഭാഷകളിൽ തീക്ഷ്ണഭാവ
ങ്ങളോടെ ആവിഷ്കരിക്കപ്പെടുന്ന കൃതികൾ
മൊഴി മാറ്റിയിറക്കിയാൽ ഇംഗ്ലീ
ഷിലെ വായനക്കാർക്ക് അത് ഒരു നല്ല
അനുഭവമായിരിക്കുമെന്ന് ആംബർ പറ
ഞ്ഞു. സാഹിത്യം മാത്രമല്ല പ്രാദേശിക
ചരിത്രവും മറ്റു ഭാഷകളിൽ അവതരിപ്പി
ച്ചാൽ നല്ല വായനക്കാരുണ്ടാകുമെന്ന്
അനൂപ് ജെരാജനി അഭിപ്രായപ്പെട്ടു.
ഞാൻ ദലിതനെങ്കിലും ദലിത് എഴു
ത്തുകാരനല്ല: ചോ ധർമൻ
സമകാലിക ഇന്ത്യൻ സാഹിത്യം കേന്ദ്രീകരിച്ച്
തമിഴ് ഭാഷയെക്കുറിച്ചു നടന്ന
ചർച്ചയിൽ മാധ്യമ പ്രവർത്തക എം.സി.
വൈജയന്തി അധ്യക്ഷയായിരുന്നു. പ്രമുഖ
കവയിത്രിയും നോവലിസ്റ്റുമായ സ
ൽമ, ചോ ധർമൻ എന്നിവർ ചർച്ച സജീ
വമാക്കി.
സൽമ തന്നെ ദളിത് എഴുത്തുകാരനെന്നു
വിശേഷിപ്പിച്ചതിൽ ചോ ധർമൻ
വിയോജിപ്പ് പ്രകടിപ്പിച്ചു. തൻ ഒരു ദളിതനാണെങ്കിലും
ഒരു ദളിത് എഴുത്തുകാരനല്ല
എന്ന് അദ്ദേഹം ഉദാഹരണസഹിതം
വ്യക്തമാക്കി. തമിഴിൽ താനെഴുതിയ ഒരു
കഥ പറഞ്ഞുകേൾപ്പിച്ച ശേഷം അദ്ദേ
ഹം ചോദിച്ചു, ഇത് ദളിത് കഥയോ അതോ
ഒരു സാമൂഹ്യ കഥയോ? കേൾവി
ക്കാർ ഒന്നടങ്കം ചോ ധർമനെ അനുകൂലി
ച്ചു. പ്രസിദ്ധ എഴുത്തുകാരായ മാർക്സി
നെപ്പോലുള്ളവരുടെ ഭാഷ ശ്രദ്ധിച്ചാണ്
താൻ എഴുതുന്നതെന്ന് അദ്ദേഹം തുറ
ന്നു പറഞ്ഞു. തമിഴ് ഭാഷയെ നശിപ്പിച്ച
തിൽ ഡി.എം.കെ. അടക്കമുള്ള രഷ്ട്രീ
യപാർട്ടികൾക്ക് വളരെയധികം പങ്കു
ണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുന്ദരരാമസ്വാമിയാണ്
തമിഴിൽ ഒരു യഥാർത്ഥ ര
ചനാരീതി കൊണ്ടുവന്നതെന്ന് ചോ പറ
ഞ്ഞു. തൊണ്ണൂറുകൾക്കു ശേഷം ആധുനികത
തമിഴിൽ പുതിയൊരു പാത സൃഷ്ടിക്കുകയായിരുന്നെന്ന്
സൽമ അഭി
പ്രായപ്പെട്ടു. നാട്ടുഭാഷയുടെ വഴക്കം പലപ്പോഴും
വിവർത്തനങ്ങളിൽ വേണ്ടത്ര
അനുഭവപ്പെടാറില്ലെന്ന് രണ്ടുപേരും പറ
ഞ്ഞു. ഇസ്ലാം മതത്തിൽ പെട്ട തനിക്കു
പോലും തമിഴ്നാട്ടിലെ പല പ്രദേശങ്ങ
ളിലുമുള്ള മുസ്ലീങ്ങൾ സംസാരിക്കുന്ന ഭാഷ
അപരിചിതമായി തോന്നാറുണ്ടെന്ന്
സൽമ വ്യക്തമാക്കി.
ബംഗാളി ഭാഷാ ചർച്ചയിൽ തിലോ
ത്തമ മജുംദാറും സുബോധ് സർക്കാരും
പങ്കെടുത്തു.
ബോളിവുഡല്ല ഇന്ത്യൻ സിനിമ എ
ന്ന ശീർഷകത്തിൽ നടന്ന ചലച്ചിത്ര ച
ർച്ചയിൽ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷത
വഹിച്ചു. അഞ്ജലി മേനോൻ,
ബിജോയ് നമ്പ്യാർ, സുബോധ് ഭാവെ,
വസന്തബാലൻ എന്നിവർ ചർച്ചയിൽ
പങ്കാളികളായി.
ബി.ജെ.പിയോടൊപ്പം നിൽക്കുന്ന
തില് തെറ്റില്ല: ലിംബാളെ
മറാത്തി ഭാഷയിലെ ദളിത് രചനക
ൾ കേന്ദ്രീകരിച്ചു നടന്ന ചർച്ച നയിച്ചത്
പ്രമുഖ പത്രപ്രവർത്തകനും പദ്മശ്രീജേ
താവുമായ കുമാർ കേട്കറാണ്.
ദളിത് പ്രസ്ഥാനങ്ങളെ അംഗീകരി
ക്കാൻ ബി.ജെ.പി. തയ്യാറാകുമ്പോൾ അവരോടൊപ്പം
നിൽക്കുന്നതിൽ തെറ്റില്ലെ
ന്ന് പ്രസിദ്ധ എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ
ശരൺകുമാർ ലിംബാളെ
ആഭിപ്രായപ്പെട്ടു. വളരെക്കാലമായി
നാം നടത്തി വന്ന പ്രക്ഷോഭങ്ങൾ കൊണ്ടൊന്നും
കാര്യങ്ങൾക്ക് യാതൊരു മാറ്റ
വും ഉണ്ടാക്കാൻ സാധിച്ചില്ല. എല്ലാ ബ്രാ
ഹ്മണരേയും ഒരുപോലെ പ്രതിസ്ഥാന
ത്തു നിർത്തി നടത്തുന്ന പോരാട്ടങ്ങൾ
ക്ക് അർത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചർച്ചയിൽ പങ്കെടുത്ത യുവ മറാത്തി എഴുത്തുകാരായ
മങ്കേഷ് കാലെയും സലീ
ൽ വാഗും ലിംബാളെയുടെ നിലപാടുകളോട്
ശക്തമായി വിയോജിച്ചു.
എന്തു തിന്നണം എന്തെഴുതണം എന്നെല്ലാം
തീരുമാനിക്കുന്ന ശക്തികളോട്
കൈകോർക്കാൻ മുതിർന്ന എഴുത്തുകാരനായ
ശരണിന് എങ്ങിനെ കഴിയുന്നുവെന്ന്
മങ്കേഷ് കാലെ ചോദിച്ചു. മനുഷ്യ
ത്വത്തിനെതിരെ പ്രവർത്തിക്കുന്ന പാ
ർട്ടികളെ പിന്തുണയ്ക്കുന്ന എഴുത്തുകാരെ
അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം
പറഞ്ഞു. ഈ അഭിപ്രായത്തോട്
സലീൽ വാഗും യോജിപ്പു പ്രകടിപ്പിച്ചു. മറാത്തിയിൽ
ദളിത് പ്രതിരോധ പ്രസ്ഥാനത്തിന്
പത്തൊമ്പതാം നൂറ്റാണ്ടിൽ മഹാത്മാ
ഫൂലേയുടെ കാലത്തു തന്നെ
തുടക്കം കുറിച്ചതായി ചർച്ച നയിച്ച കുമാർ
കേത്കർ പറഞ്ഞു. ജാതി, വർഗ
കേന്ദ്രീകൃതമായ രാഷ്ട്രീയം പണ്ടു മുതലേ
ഉണ്ടായിരുന്നു. മുൽക് രാജ് ആനന്ദ്,
അമൃതാ പ്രീതം എന്നിവരുടെ കാല
ത്തുതന്നെ ഇത്തരം രചനകൾ ഉണ്ടായി
രുന്നു. സ്വത്വ കേന്ദ്രീകൃത രാഷ്ട്രീയം ദുര
ന്തമാണ് കൊണ്ടുവരികയെന്നും അദ്ദേ
ഹം നിരീക്ഷിച്ചു.
ഇന്ത്യൻ സാഹിത്യത്തിന്റെ സമകാലിക
മുഖം എന്ന വിഷയം കേന്ദ്രീകരിച്ച്
പഞ്ചാബി ഭാഷയെക്കുറിച്ചു നടന്ന ച
ർച്ചയിൽ ഡോക്ടർ മൻമോഹൻ സിംഗ്
ഐ.പി.എസും ദേശ് രാജ് കലിയും സംബന്ധിച്ചു.
പഞ്ചാബി ഭാഷയ്ക്ക് സൂഫി
ധാര ഉൾപ്പെടെ നിരവധി സമ്പ്രദായങ്ങ
ളോട് കടപ്പാടുണ്ട്. അംബേദ്കറിനു മു
മ്പു തന്നെ പഞ്ചാബിയിൽ ദളിത് സാഹിത്യം
ഉണ്ടായിരുന്നു. പടിഞ്ഞാറൻ പ
ഞ്ചാബിൽ കഥയും നോവലും ശക്തമാണെങ്കിലും
കവിതയിൽ വലിയ മുന്നേറ്റ
മുണ്ടായിട്ടില്ലെന്ന് ഇരുവരും നിരീക്ഷിച്ചു.
പാകിസ്ഥാനിലെ പഞ്ചാബിൽ ഭാഷയ്
ക്ക് ഉർദു ലിപി ഉപയോഗിക്കുമ്പോൾ ഇ
ന്ത്യയിൽ ഗുർമുഖിയാണുപയോഗിക്കു
ന്നത്.
ഇന്ത്യൻ കവിതയിലെ പുതുമയുടെ
പാരമ്പര്യവും പാരമ്പര്യത്തിലെ പുതുമയും
എന്ന വിഷയത്തിൽ നടന്ന ചർച്ച
അതിന്റെ വൈവിധ്യത്താൽ ഏറെ ശ്ര
ദ്ധിക്കപ്പെട്ടു.
പാരമ്പര്യം എഴുത്തിൽ ബന്ധനമാവരുത്:
അഞ്ജു മഖിജ
ബറോഡ യൂണിവേഴ്സിറ്റിയിലെ
ഇംഗ്ലീഷ് പ്രൊഫസറായ സച്ചിൻ കേത്കറുടെ
അധ്യക്ഷതയിൽ നടന്ന കവിതയെക്കുറിച്ചുള്ള
ആശയ സംവാദത്തിൽ
വിവിധ ഇന്ത്യൻ ഭാഷകളെ പ്രതിനിധീ
കരിച്ച് അഞ്ജു മഖിജ, ഹേമന്ത് ദിവാതെ,
മിഹിർ ചിത്രെ, ഷാഫി ഷൗക്ക്, സ
ഞ്ജീവ് ഖണ്ഡേക്കർ എന്നിവർ സംബ
ന്ധിച്ചു. പാരമ്പര്യവുമായി ബന്ധം ആവശ്യമാണ്.
പക്ഷെ എഴുത്തുകാർക്ക് അത്
ബന്ധനമായി മാറരുതെന്ന നിലപാട്
സിന്ധി കവയിത്രി അഞ്ജു മഖിജ ഉയർ
ത്തിപ്പിടിച്ചു. പാരമ്പര്യത്തിന്റെ പ്രധാന്യം
ഉൾക്കൊണ്ട് അതു സംരക്ഷിക്കാൻ
പുതുവഴികൾ തേടുകയാണു വേണ്ടതെ
ന്ന് സഞ്ജീവ് ഖണ്ഡേക്കർ അഭിപ്രായപ്പെട്ടു.
പുതിയ സൃഷ്ടികൾ നടത്താൻ പരമ്പരാഗത
സാഹിത്യത്തിന്റെ വായന
അനിവാര്യമാണന്ന് ഹേമന്ത് ദിവാതെ
പറഞ്ഞു. ഇന്ത്യൻ ഭാഷകൾ പലവിധ
അന്ധവിശ്വാസങ്ങളാൽ നശിച്ചുപോവുകയാണ്.
തുറന്ന മനസോടെയുള്ള കൊടുക്കൽ
വാങ്ങലുകളിലൂടെ മാത്രമേ അവയെ
നിലനിർത്താൻ കഴിയൂ, കാശ്മീ
രി കവി ഷാഫി ഷൗഖ് അഭിപ്രായപ്പെട്ടു.
തുടർന്നു നടന്ന കവിതാപാരായണത്തി
ൽ അഞ്ജു മഖിജ, ദേവാംശു നാരംഗ്,
ഹൽദാർ നാഗ്, ഹേമന്ത് ദിവാതെ, ഡോക്ടർ
മൻമോഹൻ, സൽമ, മാതൃഭൂമി
മുംബൈ ബ്യൂറോ ചീഫ് എൻ. ശ്രീജിത്
എന്നിവർ പങ്കെടുത്തു.
കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ
സംവാദത്തിൽ് മികച്ച പ്രാസംഗികരായി
സുബിന് മിത്രയും (സെന്റ്
സേവ്യേഴ്സ്) സുഹാസിനി നായരും (വി
ത്സൺ കോളേജ്) തെരഞ്ഞെടുക്കപ്പെ
ട്ടു. മികച്ച ടീമിനുള്ള ഒന്നാം സ്ഥാനം രോഹിത്
ജെയിംസ് ജോസഫ്, സുബിൻ മി
ത്ര എന്നിവരടങ്ങിയ സെന്റ് സേവ്യേഴ്സ്
കോളേജിനാണ് ലഭിച്ചത്. വിത്സൺ
കോളേജിനെ പ്രതിനിധീകരിച്ചെത്തിയ
മനാലി ശർമ, സുഹാസിനി നായർ ടീമി
നാണ് രണ്ടാം സ്ഥാനം. ഇവർക്ക് യഥാക്രമം
10,001, 5001 രൂപ വീതം കാഷ്
പ്രൈസ് നൽകി.
തൊഴിൽപരമായ കാരണങ്ങളാൽ
ഇംഗ്ലീഷ് ഭാഷാപഠനം അനിവാര്യമാ
ണെങ്കിലും മാതൃഭാഷ പഠിക്കാനും അവയുടെ
ഊർജം നിലനിർത്താനും പുതിയ
തലമുറയ്ക്ക് ബാധ്യതയുണ്ടന്ന് സെമി
നാർ അഭിപ്രായപ്പെട്ടു. ചേതൻ ഭഗതി
നെ വായിക്കാൻ എളുപ്പമാണ്. ടാഗോറി
നെ വായിക്കുക അത്ര എളുപ്പമല്ല. എ
ന്നാൽ ഭാഷയുടെ ആത്മാവറിയാൻ ഈ
വായന അനിവാര്യമാണ്. പ്രസംഗകർ
പറഞ്ഞു.
12 കോളേജുകളിൽ നിന്നായി എട്ടു
ടീമുകളാണ് ഡിബേറ്റിൽ പങ്കെടുത്തത്.
മികച്ച ടീമിന് അടൂർ ഗോപാലകൃഷ്ണനും
രണ്ടാം സ്ഥാനക്കാർക്ക് എം. മുകുന്ദ
നും സമ്മാനം നൽകി. മികച്ച പ്രസംഗക
ർക്കുള്ള സമ്മാനം സച്ചിന് കേത്കറാണ്
നൽകിയത്.
സമാപന സമ്മേളനത്തിൽ അടൂർ
ഗോപാലകൃഷ്ണൻ അധ്യക്ഷത വഹി
ച്ചു. ഇന്ത്യൻ സാഹിത്യം വളരെ സജീവവും
തീർത്തും ആധുനികവും പാരമ്പര്യ
ത്തിൽ ഊന്നിയതുമാണെന്ന് രണ്ടു ദിവസം
നീണ്ടു നിന്ന സാഹിത്യോത്സവത്തി
ലൂടെ തെളിയിക്കപ്പെട്ടതായി അദ്ദേഹം
പറഞ്ഞു
നാടോടി ഗായകൻ സംബാജി ഭഗതും
സംഘവും അവതരിപ്പിച്ച ചൊ
ൽക്കാഴ്ചയും ഉണ്ടായിരുന്നു. ജനഹൃദയങ്ങളിൽ
സ്ഥാനം നേടിയ നിരവധി മറാത്തി
ഗാനങ്ങൾ സംബാജിയുടേതായിട്ടുണ്ട്.
അധ:സ്ഥിതരുടെ ഉന്നമനം ല
ക്ഷ്യം വച്ചുള്ള അംബേദ്കർ സന്ദേശങ്ങ
ളാണ് ഇവയിൽ മിക്കതും.