അമാവാസിക്ക് ഞാഞ്ഞൂലിനും സട വിരിയും, വിഷം
വയ്ക്കും എന്നു കേട്ടിട്ടുണ്ട്. ആയതിന് ജനറ്റിക് സയൻസിന്റെ
സർട്ടിഫിക്കറ്റും കിട്ടും എന്നു ബോദ്ധ്യമായത് ഇക്കഴിഞ്ഞ ജനുവരി
നാലിനാണ്. 102-ാം ഇന്ത്യൻ സയൻസ് കോൺഗ്രസിന്
കലീനയിലെ മുംബയ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ കൊടി
യിറങ്ങിയപ്പോൾ ദേശാഭിമാനം വിജൃംഭിച്ച് രോമകൂപം
അപ്പാടെ പൊങ്ങി, പിഴുതുപോയി. കഷണ്ടിക്ക് ചരകസംഹി
തയിലോ ഭാരദ്വാജീയത്തിലോ നിശ്ചയമായും മറുമരുന്നുണ്ടാവുമെന്ന
പ്രതീക്ഷയിൽ ആവേശോജ്ജ്വലമായ ടി ഐതിഹ്യ
മാല തുടങ്ങട്ടെ:
200 അടി നീളമുള്ള വിമാനങ്ങൾ. മുന്നോട്ടും പിന്നോട്ടും
വശങ്ങളിലേക്കും പറപ്പിക്കാവുന്ന ഉത്തരാധുനിക വ്യോമ
നൗകകൾ. യുദ്ധാവശ്യത്തിനാണെങ്കിൽ 30 വ്യത്യസ്ത എഞ്ചി
നുകൾ, 20 സിസ്റ്റങ്ങൾ. മോഡേൺ എയ്‌റോനോട്ടിക്‌സിനെ
ഇസ്‌പേഡാക്കുന്ന ഈ സെമറ്റിക് ശാസ്ര്തം സയൻസ് കോൺ
ഗ്രസിൽ അവതരിപ്പിച്ചത് റിട്ട. ക്യാപ്റ്റൻ ആനന്ദ് ബോഡസ്.
ദോഷം പറയരുതല്ലോ, ഇത് ക്യാപ്റ്റന്റെ കണ്ടെത്തലല്ല,
പ്രാചീന ഭാരതത്തിലെ അതിഗംഭീര ശാസ്ര്തവികാസത്തിന്റെ
എളിയ ഒരു മാതൃക മാത്രം. യോഗാ ന്യൂറോളജി തൊട്ട് വാസ്തുശാസ്ര്തം
വരെ ആറ് ഘനഗംഭീര പ്രബന്ധങ്ങളാണ് കോൺഗ്രസിൽ
അവതരിപ്പിക്കപ്പെട്ടത്. ആധുനിക ശാസ്ര്തത്തിലൂടെ
പച്ച പിടിച്ച ശാസ്ര്തകാരന്മാരടങ്ങുന്ന സദസ്സിനെ അങ്കണവാടിപ്പിള്ളേരാക്കുന്ന
പ്രകടനം. ക്യാമ്പസിൽ മറ്റൊരു പ്രദർശനമേളയുമുണ്ടായി
– വിജ്ഞാനഭാരതി എന്ന സ്വദേശി ശാസ്ര്ത
സംഘടനയുടെ അദ്ധ്യക്ഷൻ വിജയ് ഭട്കർ നേതൃത്വം
കൊടുത്ത ഈ കലാപരിപാടി നിറയെ പ്രാചീന സംസ്‌കൃത
ഗ്രന്ഥങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉണ്ടാക്കിയ
‘സാങ്കേതികത്വ’ത്തിന്റെ പ്രകടനമായിരുന്നു. പ്രാചീന റോക്ക
റ്റുകൾ, മഴയും മഞ്ഞും വഴിമാറ്റിവിടാവുന്ന ഉപകരണങ്ങൾ,
ഇലക്‌ട്രോലൈറ്റ് സെൽ, പരുത്തി കഴുകാനുള്ള വാഷിംഗ്
മെഷീൻ എന്നുവേണ്ട ഭൂമിയുടെ ഭ്രമണം അനുകരിക്കുന്ന
ഗണിത സൂക്ഷ്മതയുള്ള കറക്കുയന്ത്രം വരെ. ഇതൊക്കെ
കണ്ടിട്ടും ഭാരതീയ പൈതൃക മഹിമ തിരിയാത്തവർക്കായി
വിജയ് ഭട്കറുടെ വാണി വേറെയുണ്ട്: ”ഗണിതശാസ്ര്ത
ത്തിലെ നോബൽപ്രൈസായ ഫീൽഡ്‌സ് മെഡൽ നേടിയ
ഏക ഇന്ത്യക്കാരൻ മഞ്ജുൾ ഭാർഗവയുടെ ഗണിതം മുഴുക്കെ
അദ്ദേഹത്തിന്റെ മുത്തച്ഛൻ സംസ്‌കൃതത്തിലൂടെ പഠിപ്പിച്ചതാണ്”.
ഗതികേടിന് സാക്ഷാൽ ഭാർഗവ ഇതിനെ ശരിവയ്ക്കാതെ
പോയി. ”ഇന്ത്യൻ ഗണിതത്തിൽ താൽപര്യമൊക്കെയുണ്ട്.
പക്ഷെ ബി.സി. 600നുശേഷമുള്ള ഇന്ത്യൻ ഗണിതത്തിൽ
നിന്നാണ് ഈ ശാസ്ര്തമുണ്ടായതെന്ന് അഭിപ്രായമില്ല. ബി.സി.
2500ൽ ഈജിപ്ത്, 1800ൽ മെസപ്പൊട്ടാമിയ തുടങ്ങി അതിലും
പ്രാചീനമായ വേരുകൾ ഗണിതത്തിനുണ്ട്”. വിജ്ഞാനഭാരതിക്ക്
അതൊന്നും പ്രശ്‌നമില്ല. കാരണം, പറഞ്ഞുവന്നാൽ ഇപ്പ
റയുന്ന അതിപ്രാചീനവും ഇന്ത്യയിൽ നിന്നു പോയതാണെന്ന്
അവർ കൂളായി തട്ടിവിടും. തത്കാലം ടിയാൻ മറ്റൊരു ‘തെളി
വി’ലേക്ക് വിരൽ ചൂണ്ടുന്നു. ”എന്താണ് ചൊവ്വയിലെ ഹെൽ
മെറ്റ്? രണ്ട് ഭാരതീയ രാജാക്കന്മാർ തമ്മിൽ പൊരിഞ്ഞ
യുദ്ധം. ഒടുവിൽ ഒരാൾ അപരനെ ചന്ദ്രനിൽ നിന്ന് ചൊവ്വയി
ലേക്ക് തുരത്തി. പിന്നാലെ ചെന്ന് അയാളുടെ ശിരോകവചം
തല്ലിപ്പൊളിച്ചു. അതാണ് നാസ ഇപ്പോൾ കണ്ടുപിടിച്ചിട്ടുള്ള
ഹെൽമെറ്റ് ഓൺ മാഴ്‌സ്. വിശ്വാസമില്ലാത്തവർ ഗൂഗ്ൾ
സേർച്ച് ചെയ്തുനോക്കുക”.
വിജയ് ഭട്കർ ഇവിടെ ഒറ്റയ്ക്കല്ല. ഇന്ത്യയുടെ സയൻസ്
ആന്റ് ടെക്‌നോളജി വകുപ്പുമന്ത്രി ഡോ. ഹർഷ്‌വർദ്ധൻ ഈ
കോൺഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞതിങ്ങനെ:
”ലോകത്തിന് ആൾജിബ്രയും പിതാഗറസ് തിയറവും സമ്മാനിച്ചത്
നമ്മുടെ പൂർവികരാണ്”.
ഇമ്മാതിരി ഭൂതകാലമഹിമയുടെ ധൂസരമായ പൊടിപടലമുയർത്തി
സംശുദ്ധമായ ഊളത്തരത്തെ ശാസ്ര്തീയനേട്ടമായി
അവതരിപ്പിക്കുന്ന കലാപരിപാടി ഇന്നോ ഇന്നലെയോ തുട
ങ്ങിയതല്ല. നേരിനൊരു വ്യക്തമായ രാഷ്ട്രീയചരിത്രവും
മന:ശാസ്ര്തവുമുണ്ട്. മേല്പറഞ്ഞ വിമാനക്കഥതന്നെ ആദ്യമെടുക്കാം.
1904 ഡിസംബർ 17ന് റൈറ്റ് സഹോദരന്മാർ ലോക
ത്താദ്യമായി വിമാനം പറത്തിയതിനു തൊട്ടുപിന്നാലെയാണ്
ഇന്ത്യയിൽ പ്രാചീന ഭാരത വൈമാനികശാസ്ര്തം എന്ന നമ്പ
റുമായി ആളിറങ്ങിയത്. റൈറ്റ് സഹോദരന്മാരുടെയും സമാന
പരീക്ഷണത്തിലേർപ്പെട്ട പടിഞ്ഞാറന്മാരുടെയും ശ്രമങ്ങൾ
സത്യത്തിൽ അതിനും 10 കൊല്ലം മുമ്പേ ചർച്ചയായിരുന്നു.
അങ്ങനെയിരിക്കെ 1895ൽ മുംബയ് ചൗപ്പാട്ടിയിൽ പ്രാചീന
വൈമാനിക ശാസ്ര്തപ്രകാരം വിമാനം പറത്തിക്കാട്ടി എന്നു
പറഞ്ഞ് ഒരു വാർത്താഘോഷമുണ്ടായി. പൂനെയിൽ
നിന്നുള്ള ശിവാകർ തൽപഡെയായിരുന്നു ഈ പ്രചാരണ
ത്തിന്റെ മുഖ്യസംഘാടകൻ. 1500 മീറ്റർ വരെ ടി വിമാനം
പൊങ്ങിയെന്നു പറഞ്ഞ് ദൃക്‌സാക്ഷികളെ അവതരിപ്പിച്ചുകൊണ്ട്
തൽപഡെ പത്രവാർത്തകൾ നൽകി. ഡെക്കാൺ
ഹെറാൾഡ്, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങളുടെ ലേഖകർ നട
ത്തിയ അന്വേഷണത്തിൽ ചില ദൃക്‌സാക്ഷികൾ വിമാനം
പൊങ്ങി എന്നുതന്നെ പറഞ്ഞു. ചിലർ പറഞ്ഞു, തൽപഡെയാണ്
പറത്തിയത്; ചിലർ പറഞ്ഞു, പൈലറ്റില്ലാത്ത പറക്ക
ലായിരുന്നു. മറ്റു ചിലർ പറഞ്ഞത്, സംഗതി പൊങ്ങിയതേയി
ല്ല, കടപ്പുറത്ത് ഇരുന്നതേയുള്ളൂ എന്നാണ്. അതെന്തായാലും
1985ൽ ഡി.കെ. കാഞ്ചലാൽ ഇതുസംബന്ധിച്ച് ഒരു പുസ്തകംതന്നെയിറക്കി. മറാഠി,
ഗുജറാത്തി പത്രങ്ങളെ ഉദ്ധരിച്ചാണ് വർണന.
മരുത് ശാഖ എന്നാണ് തൽപഡെ ഇതിനെ വിശേഷിപ്പി
ച്ചിരുന്നത്. ഋഗ്വേദത്തിൽ നിന്നുള്ള ശ്ലോകങ്ങളുടെ അടിസ്ഥാനത്തിൽ
പൂനെയ്ക്കടുത്തുള്ള ഒരു ഗ്രാമീണനായ പണ്ഡിറ്റ് സുബ്ബ
രായ ശാസ്ര്തിയാണ് വിമാനം നിർമിച്ചതെന്ന് ടിയാൻ പ്രചരിപ്പി
ച്ചു. താനദ്ദേഹത്തിന്റെ ശിഷ്യനാണെന്നും ശാസ്ര്തിക്കിതു കിട്ടി
യത് കർണാടകത്തിലെ കോളാറിനടുത്ത് വനത്തിലുള്ളൊരു
സന്യാസിയിൽ നിന്നാണെന്നും. 1878ൽ ദയാനന്ദ സരസ്വതി
ആര്യസമാജം സ്ഥാപിച്ചതിനു പിന്നാലെ ഋഗ്വേദ ഭാഷ്യ ഭൂമി
കയിൽ വൈമാനിക ശാസ്ര്തമുണ്ടെന്നു പറഞ്ഞ് മറ്റൊരു പ്രച
രണം സമാന്തരമായി നടത്തിയിരുന്നു. ഡൽഹിയിലെ ആര്യ
പ്രതിനിധിസഭ 1973ൽ ബൃഹദ് വിമാന ശാസ്ര്ത എന്നൊരു
ഒടടപപട ഏടഭഴടറസ 2015 ഛടളളണറ 3 4
പുസ്തകമിറക്കി. യോഗാദ്ധ്യാപകനായ ബ്രഹ്മമുനി പരിവ്രാജ
കനാണ് കർത്താവ്. അതിലും വിമാനസൂത്രം ശാസ്ര്തിക്കു
മാത്രമറിവുള്ള സംഗതിയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്ന
ത്.
1940കളിൽ ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിൽ ആദ്യമായി വിമാനമിറ
ക്കിയപ്പോൾ എയർവൈസ് മാർഷൽ (റിട്ട.) എസ്.ബി.
ഗോയൽ ഈ ലോക്കൽ വാചകമടിയിൽ വല്ല നേരുമുണ്ടോ
എന്നറിയാൻ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയ
ൻസസിനെ സമീപിച്ചു. അതനുസരിച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ
എയ്‌റോനോട്ടിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ
എഞ്ചിനീയറിംഗ് വകുപ്പുകളിൽ നിന്നുള്ള അഞ്ച് ശാസ്ര്ത
ജ്ഞരെ അന്വേഷണത്തിനായി നിയോഗിച്ചു – എച്ച്.എസ്.
മുകുന്ദ, എസ്.എം. ദേശ്പാണ്ഡെ, എച്ച്.ആർ. നാഗേന്ദ്ര, എ.
പ്രഭു, എസ്.പി. ഗോവിന്ദരാജു. അവർ ഒരു വർഷം അദ്ധ്വാനിച്ചു
പഠിച്ചപ്പോൾ ഒരു വസ്തുത ബോദ്ധ്യമായി. ഗ്രാവിറ്റി, മെറ്റ
ലർജി, എയ്‌റനോട്ടിക്‌സ് എന്നിവയുടെ അടിസ്ഥാന ഭൗതികശാസ്ര്ത
നിയമങ്ങളെ ലംഘിക്കുന്നവയാണ് മേപ്പടി ‘ശാസ്ര്ത’
ത്തിലെ വിവരണമത്രയും. എന്നാലും വല്ലതും വിട്ടുപോയി
ട്ടുണ്ടോ എന്നറിയാൻ അവർ ശാസ്ര്തിയുടെ ജീവിച്ചിരിക്കുന്ന
ദത്തുപുത്രൻ വെങ്കട്ടരമണനെ സമീപിച്ചു. അയാൾ കൊടുത്ത
കയ്യെഴുത്തുപ്രതികളും കുറിപ്പുകളുമെല്ലാം പഠിച്ച സംഘം ഒരു
വസ്തുത കൂടി മനസിലാക്കി. അതായത്, ശാസ്ര്തിയുടെ ജീവച
രിത്രം എഴുതിയ ശർമയും കൃഷ്ണസ്വാമി അയ്യങ്കാറും ‘സമരംഗന
സൂത്രധാം’ എന്ന അഞ്ചാമദ്ധ്യായത്തിൽ സൂചിപ്പിക്കുന്നു
ണ്ട്, സാക്ഷാൽ ശാസ്ര്തിക്കുതന്നെ തന്റെ വിമാനാശയത്തിൽ
അത്ര ഉറപ്പില്ലായിരുന്നെന്ന്. മാത്രമല്ല, വിമാനത്തിന്റെ നിർമാണത്തിനു
വേണ്ട കൂടുതൽ വിശദാംശങ്ങൾ പുറത്തു പറയാൻ
പറ്റില്ലെന്നാണ് എഴുതിയിരിക്കുന്നത്. കാരണം, ”മറ്റുള്ളവർ
ദുഷ്ടലാക്കിനായി ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ട്”
എന്ന്! ഏതായാലും ഒരു കൊല്ലത്തിലേറെ മെനക്കെട്ട ശാസ്ര്ത
ജ്ഞന്മാർ എഴുതി, ഇത് പറക്കുന്ന ഉരുപ്പടിയല്ല, വൈമാനികശാസ്ര്തവുമായി
ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുത്താവുന്ന
ചരക്കുമല്ല. പിന്നീടവർ ഭാഷാപരമായ അപഗ്രഥന
ത്തിന് ഭാഷാവിദഗ്ദ്ധരെ നിയോഗിച്ചു. അപ്പോൾ മനസിലായി
ഇപ്പറയുന്ന പൗരാണിക വൈമാനികശാസ്ര്തം വിശദീകരി
ക്കുന്ന സംസ്‌കൃതശ്ലോകങ്ങൾ വേദകാലത്തേതല്ല, 19-ാം നൂറ്റാ
ണ്ടിലെ ആധുനിക സംസ്‌കൃതവും അതിന്റെ മീറ്ററുമുപയോഗി
ച്ചുള്ള കുറിപ്പടികളാണെന്ന്
ഒരു രാജ്യത്തിന്റെ സയൻസ് കോൺഗ്രസിൽ ഇമ്മാതിരി
ഊളത്തരത്തിന് കസേര കൊടുത്തതാരെന്ന ചോദ്യം ആരുമുയർത്തുന്നില്ല.
കാരണം സയൻസ് ആന്റ് ടെക്‌നോളജി മന്ത്രി
ചൂട്ടുപിടിക്കുന്നത് ഭരണകക്ഷിയുടെ ചിരകാലമോഹങ്ങൾ
ക്കാണ്. സാക്ഷാൽ പ്രധാനമന്ത്രി കഴിഞ്ഞ ഒക്‌ടോബറിൽ
മുംബയിൽ അംബാനിയുടെ ആശുപത്രി ഉദ്ഘാടനം ചെയ്ത്
പ്രസംഗിച്ചതോർമയില്ലേ? മഹാഭാരതത്തിലെ കർണൻ പിറ
ന്നത് കുന്തിയുടെ ഗർഭപാത്രത്തിനു പുറത്തുനിന്നാണെന്നും
അത് ജനറ്റിക് സയൻസ് അന്നു നിലവിലുണ്ടായതിന്റെ തെളി
വാണെന്നും! മഹാബയോളജിസ്റ്റായ നരേന്ദ്രജി അവിടംകൊണ്ടും
നിർത്തിയില്ല, ഗണപതിക്ക് ആനത്തല തുന്നിപ്പിടി
പ്പിച്ചത് പ്ലാസ്റ്റിക് സർജറിയുടെ വികാസദശയാണത്രെ തെളി
യിക്കുന്നത്. മോഡി ഇമ്മാതിരി ഉദ്‌ബോധനം നടത്തുന്നത്
ഇതാദ്യമല്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അവിടുത്തെ
ഒരു സ്റ്റേറ്റ് പാഠപുസ്തകത്തിന് ആമുഖമെഴുതുകയുണ്ടായി –
സ്റ്റെംസെൽ സയൻസ് പ്രാചീനഭാരതത്തിന്റെ സംഭാവനയാണെന്ന്.
ദേശീയ കരിക്കുലം ഫ്രെയിം വർക്കിൽ നിന്ന് പാടേ
ഒഴിവാക്കിയ ഗുജറാത്ത് പള്ളിക്കൂടങ്ങളിലെ മറ്റൊരു പാഠപു
സ്തകം പരമശിവന്റെ ഉപദേശമാണ് ആരോഗ്യം, ഭക്ഷണം
വിഷയങ്ങളിൽ വിളമ്പിയിരിക്കുന്നത്. മഹാഭാരതയുദ്ധം
ഹസ്തിനപുരത്തിരുന്ന് ദിവ്യദൃഷ്ടിയിലൂടെ കണ്ട് അന്ധനായ
ധൃതരാഷ്ട്രർക്ക് റണ്ണിംഗ് കമന്ററി കൊടുത്ത സഞ്ജയന്റെ കഥ
വച്ച് ടെലിവിഷൻ പണ്ടേ ഇവിടെയുണ്ടെന്നതാണ് മറ്റൊരു
പാഠപുസ്തകജ്ഞാനം. മൂന്നാംക്ലാസിലെ പുസ്തകപ്രകാരം
ലോകത്താദ്യമായി വിമാനം പറത്തിയത് അയോദ്ധ്യാരാമനാണ്.
വിശ്വകർമാവോ പുലസ്ത്യനോ കുബേരനോ രാവണനോ
പോലുമല്ല! നോക്കണേ, പുരാണം പോലും മോഡിശാസ്ര്ത
ത്തിനു വേണ്ടി സൗകര്യംപോലെ പ്ലാസ്റ്റിക് സർജറി ചെയ്യപ്പെ
ടുന്നു.
പ്രധാനമന്ത്രിക്ക് പൃഷ്ഠത്തിൽ ആലു മുളച്ചാൽ, കിങ്കര
ന്മാർ അതിന്മേൽ കയറി കൊടി കെട്ടും. ഉത്തരാഖണ്ഡ് മുൻ
മുഖ്യമന്ത്രിയും ഇപ്പോൾ ലോക്‌സഭാംഗവുമായി ആർ.പി.
നിശാങ്ക് പ്രഖ്യാപിച്ചു, ”ലോകത്തെ ഏറ്റവും വലിയ ശാസ്ര്തം
ജ്യോത്സ്യമാണ്. മറ്റെല്ലാ ശാസ്ര്തങ്ങളും അതിന്റെ കീഴിലേ നിൽ
ക്കൂ”. ഭൂമിയിൽ ആദ്യമായി അണുവിസ്‌ഫോടനം നടത്തിയത്
കണാദമഹർഷിയാണെന്ന കണ്ടെത്തലും ടിയാൻ നടത്തി.
എങ്കിൽ ബി.സി. രണ്ടാം നൂറ്റാണ്ടിനുശേഷം എ.ഡി. 1974 വരെ
സംഗതി ഒന്നു നടത്തിക്കിട്ടാൻ ഭാരതം എന്തേ കാത്തിരുന്നു
എന്നു ചോദിച്ചാൽ ഉടൻ വരും മറുകുറി – ”അതിന് ഇക്കാലയളവിലൊന്നും
ഭാരതീയ ജനതാപാർട്ടി ഭരിച്ചല്ലോ”.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റേതാണ് അടുത്ത
ഊഴം. കോളേജിൽ ഫിസിക്‌സായിരുന്നു ഐച്ഛികവിഷയം.
അതുകൊണ്ട് അതിനൊത്ത നിലവാരത്തിൽതന്നെ കാച്ചി, ”
ഹൈസൻബർഗിന്റെ അൺസേർട്ടനിറ്റി പ്രിൻസിപ്പാൾ വേദ
ങ്ങളിൽ നിന്നെടുത്തതാണ്”. രണ്ടു പുസ്തകങ്ങളാണ് ഈ അടി
ച്ചുമാറ്റലിന്റെ തെളിവായി പ്രൊഫ. ആഭ്യന്തരൻ ചൂണ്ടിക്കാട്ടി
യത് – താവോ ഒഫ് ഫിസിക്‌സും അൺകോമൺ
വിസ്ഡവും. രണ്ടും എഴുതിയത് ബെർക്‌ലി യൂണിവേഴ്‌സിറ്റി
യിൽ കുറച്ചുകാലം ഫിസിക്‌സ് പഠിപ്പിച്ച ഫ്രിജോഫ് കാപ്ര.
ആദ്യത്തേതിൽ കാപ്ര നടത്തിയത് ആനുഷംഗികമായ ഒരലങ്കാര താരവുമായിരുന്നു. പദാർത്ഥത്തിന്റെ സൂക്ഷ്മതല
ത്തിൽ അതിന്റെ സ്ഥാനവും ചലനവേഗവും ഒരേനേരം നിർ
ണയിക്കാൻ പറ്റില്ലെന്ന ഹൈസൻബർഗിന്റെ അനിശ്ചിതത്വ
നിയമം ഭൗതികശാസ്ര്തത്തിൽ റാഡിക്കലായ സംഭവമായിരു
ന്നു. 1927ൽ പ്രഖ്യാപിച്ച ഈ നിയമം യാഥാർത്ഥ്യത്തിന്റെ
ക്വാണ്ടം തല സങ്കല്പനത്തിൽ വൻവ്യതിയാനമാണുണ്ടാക്കി
യത്. ലളിതമാക്കിയാൽ, ഒരു വസ്തുവിനെ നിരീക്ഷിക്കുമ്പോൾ
നിരീക്ഷകനും അയാളുടെ സ്ഥാനീയതയും പ്രധാനമാകുന്നു.
യാഥാർത്ഥ്യത്തിന്റെ ദ്വൈതാവസ്ഥയെപ്പറ്റി പരാമർശിക്കു
ന്നിടത്ത് കാപ്ര ഉപനിഷദ് വാക്യങ്ങൾ ചിലതുദ്ധരിക്കുന്നുണ്ട്.
തൊട്ടുപിന്നാലെ പ്രാചീന ചൈനയിലെ ഷുവാംഗ് ഷൗവിന്റെ
ഗ്രന്ഥത്തെയും. ഇതിൽ ചൈനീസ് ഉദ്ധരണി സമർത്ഥമായി
വിഴുങ്ങിക്കൊണ്ട് നമ്മുടെ ആഭ്യന്തരൻ (കറ തീർന്ന ദേശാഭി
മാനികൾ അങ്ങനെയാണ്) ഹൈസൻബർഗിനെ മോഷ്ടാവാ
ക്കുന്നു. ഇതേ കാപ്ര പല പ്രമുഖരുമായി നടത്തിയ അഭിമുഖ
ങ്ങളുടെ സമാഹാരമാണ് അൺകോമൺ വിസ്ഡം. അതിൽ
രബീന്ദ്ര നാഥ ടാഗോറുമായി താൻ നടത്തിയ കൂടിക്കാഴ്ചയെ
പ്പറ്റി കാപ്രയോട് ഹൈസൻബർഗ് പറയുന്നുണ്ട്. താൻ കണ്ടെ
ത്തിയ തത്വത്തിന് ഉപനിഷദ് ദർശനങ്ങളോളം മഹത്വമുണ്ടെന്ന്
ടാഗോർ പറഞ്ഞുകേട്ടപ്പോൾ വലിയ ആനന്ദമുണ്ടായി
എന്നാണ് ഹൈസൻബർഗ് പറഞ്ഞത്. ടാഗോറിനെ ഈ ജർ
മൻ ശാസ്ര്തജ്ഞൻ കാണുന്നത് 1929-ൽ. അൺസേർട്ടനിറ്റി
പ്രിൻസിപ്പിൾ ശാസ്ര്തലോകം പ്രഖ്യാപിക്കുന്നത് അതിനും
രണ്ടു കൊല്ലം മുമ്പ്. മാത്രമല്ല, ടാഗോർ ചെന്നു കണ്ടതുതന്നെ
ഈ തത്വപ്രഖ്യാപനം അറിഞ്ഞ പശ്ചാത്തലത്തിലാണുതാനും.
നമ്മുടെ ആഭ്യന്തര പ്രൊഫസർക്ക് അതൊന്നും വിഷയമല്ല.
കാരണം, അദ്വൈത ദർശനത്തിലെന്ന മാതിരി ഇവി
ടെയും വിഷയാ-വിഷയഭേദം ഇല്ല. കാരണം, സാങ്കേതികമായി
തങ്ങളാണ് ഉന്നതർ എന്നു വരുത്തിയാലേ ഹിന്ദുത്വ
രാഷ്ട്രീയത്തിന് സ്വന്തം അജണ്ടകൾ സമർത്ഥിക്കാനും ആധി
പത്യം സ്ഥാപിക്കാനും നിവൃത്തിയുള്ളൂ. ഇസ്ലാം തൊട്ടം
ബുദ്ധിസം വരെയുള്ള ന്യൂനപക്ഷ മതങ്ങൾ വൈദിക ഹിന്ദുമതത്തേക്കാൾ
താഴേപ്പടിയിലുള്ളവയാണെന്നും അവയുടെ
തത്വചിന്തയടക്കം അയുക്തികവും അയഥാർത്ഥവുമാണെന്നും
സ്ഥാപിച്ചെടുക്കലാണ് ഇതിന്റെ പ്രധാന പടി. പടി
ഞ്ഞാറൻ ശാസ്ര്തത്തിന്റെയും സാങ്കേതികത്വത്തിന്റെയും
വികാസവും ഗരിമയും ഇപ്പറയുന്ന ഹൈന്ദവീയതയ്ക്ക് അവകാശപ്പെടാൻ
യാതൊരു പാങ്ങുമില്ലല്ലോ. അബ്രഹാമിക പാരമ്പ
ര്യത്തിലെ സെമിറ്റിക് മതങ്ങളുടെ ലോകവീക്ഷണ പ്രകാരമുള്ള
ജ്ഞാനഭൂമികയായിട്ടാണ് ആധുനികശാസ്ര്തത്തെ ഈ
കക്ഷികൾ കാണുന്നത്. അതേസമയം അതിന്റെ നേട്ടങ്ങളെ
വിലയിടിച്ചു കാണാനും നിവൃത്തിയില്ല. അതുകൊണ്ട് തങ്ങ
ൾക്ക് അതിലും കേമമായ ഉപ്പൂപ്പമാരും അവർക്കൊക്കെ ഗമ
ണ്ടൻ ഐരാവതങ്ങളുണ്ടായിരുന്നു എന്ന ‘മാച്ചോ’ പ്രതി
ഛായ കൊണ്ട് പുകമറയുണ്ടാക്കലാണ് സ്ഥിരം സൂത്രം.
ഇതിന് ശാസ്ര്തവുമായോ മനുഷ്യപുരോഗതിയുമായോ ബന്ധ
മൊന്നുമില്ല. അതുണ്ടാക്കിക്കിട്ടാൻ നിവൃത്തിയുമില്ല. ‘വൈമാനികശാസ്ര്തം’
വച്ച് വിമാനമുണ്ടാക്കാൻ പോയതിന്റെ ഗതി
കണ്ടില്ലേ?
പകരം പ്രചരണമാണ് ശക്തിവേൽ. ആവർത്തിച്ചുകൊണ്ടേയിരിക്കുക,
ഭൂതപ്രതാപത്തിന്റെ തിരഞ്ഞെടുത്ത ഐറ്റം
നമ്പറുകൾ. രണ്ടു ഘടകങ്ങളാണ് ഈ പ്രചാരവേലയുടെ മർ
മം. ഒന്ന്, ആധുനികശാസ്ര്തത്തിന്റെ തെളിയിക്കപ്പെട്ട മേന്മകൾ
അവർക്ക് ആവശ്യമുണ്ട്. അതിന്റെ പിൻബലത്തിലേ തങ്ങൾ
ഉയർത്തിക്കാട്ടുന്ന ഭൂതകാല’നേട്ട’ത്തിന് മൈലേജ് കിട്ടൂ.
അഥവാ ആധുനികശാസ്ര്തത്തിന്റെ അംഗീകാരമാണ് അവ
ർക്കും വേണ്ടത്. രണ്ട്, തലമുറ തലമുറകളായി ഇന്ത്യയിലെ
സാധാരണ ജനാവലി ആർജിച്ചതും വികസിപ്പിച്ചതുമായ
തനത് നേട്ടങ്ങൾ ഈ പൊങ്ങച്ചപുരാണത്തിൽ കടന്നുവരി
കയേയില്ല. കാരണം, കടയായാലും കരവിരുതായാലും
അതൊക്കെ വികസിപ്പിച്ചത് ജാതിയിൽ താണ തച്ചനും?
കമ്മാളനുമൊക്കെയാണ്. ഹിന്ദുത്വശ്രേണിയിലെ അടുക്കഴി
വർഗങ്ങൾക്ക് മേല്പറഞ്ഞ ‘മഹാദർശന’ങ്ങളിൽ കാര്യമില്ല.
‘ബഹുഭൂരിപക്ഷം’ വരുന്ന സാധാരണ ജനാവലിയുടെ ‘മത’മായിരുന്ന
ചാർവാകചിന്തയെ (ലോകായതം) ചവുട്ടിയൊതുക്കി
അതത്രയും അസതയമെന്നു മുദ്രയടിച്ച ആസ്തികന്മാരും
ഇതേ കർമത്തിന് വിടുപണി ചെയ്ത നാസ്തിക പ്രമാണികളായ
ജൈന, ബുദ്ധ മതങ്ങളും ഇക്കാര്യത്തിൽ ഐക്യമുന്നണിയാണ്.
ഓർക്കണം, ഇന്ത്യൻ തത്വചിന്താപദ്ധതികളിലെ ഒമ്പത്
ധാരകളിൽ എട്ടെണ്ണത്തിന്റെയും പ്രമാണ ഗ്രന്ഥാവലി തൊട്ട്
ഏഴാംകിട വ്യാഖ്യാനങ്ങൾ വരെ ഇന്നും സുലഭമാണ്. ഒരേയൊരു
ചിന്താപദ്ധതിയുടെ ഒരൊറ്റ മൗലികഗ്രന്ഥം പോലും
ഭൂമിയിലില്ല. കാരണം അവയത്രയും വേദത്തിന്റെ മൂടുതാങ്ങി
കൾ കത്തിച്ചുകളഞ്ഞു. ബൃഹസ്പതി ആഗമം തൊട്ടുള്ള
ലോകായത പ്രമാണങ്ങൾ ഇന്നു നാമറിയുന്നത് ലോകായതത്തെ
നശിപ്പിക്കാനും താഴ്ത്തിക്കെട്ടാനും വേണ്ടി മാത്രം
സാംഖ്യം തൊട്ട് വേദാന്തം വരെയുള്ള പദ്ധതിയുടെ ആചാര്യ
ഗണം എടുത്തുദ്ധരിക്കുന്ന ഉദ്ധരണികൾ വഴി മാത്രമാണ്.
അത്രയ്ക്കായിരുന്നു ഈ വ്യത്യസ്ത ചിന്താപദ്ധതിയുടെയെല്ലാം
ലസാഗുവായ ലോകായതപ്പേടി.
ആധുനിക ശാസ്ര്തം കണ്ടെത്തിയതൊക്കെ തങ്ങളുടെ
ഗ്രന്ഥത്തിലുണ്ടെന്നു ബഡായി പറയുമ്പോൾ ഇവ്വിധം
തമസ്‌കരിക്കപ്പെടുന്ന മറ്റൊന്നു കൂടിയുണ്ട്. ഇതേ ആധുനികശാസ്ര്തത്തിൽ
യാതൊരു പഴഞ്ചരക്കിന്റെയും പിൻബലമി
ല്ലാതെ ഗണനീയ സംഭാവനകൾ ചെയ്തുകൊണ്ടിരിക്കുന്ന
ഇന്ത്യൻ ശാസ്ര്തജ്ഞർ. സ്ട്രിംഗ് തിയറി, ഡാർക് മാറ്റർ ഗവേഷണം,
ഗാമാ-റേ അസ്‌ട്രോണമി, ഗ്രാവിറ്റേഷൻ, ലാർജ്
ഹാഡ്രൻ കൊളൈഡർ പരീക്ഷണം ഉൾപ്പെട്ട ഹൈ എനർജി
ഫിസിക്‌സ് തുടങ്ങിയ ആധുനിക ശാസ്ര്തത്തിന്റെ നടപ്പുമേഖലകളിലേക്ക്
ചൈതന്യവത്തായ സംഭാവനകൾ ചെയ്തുവരുന്ന
ഇന്ത്യൻ പ്രതിഭകൾ ഈ പഴമ്പുരാണ ഡംഭിന് നിരക്കു
ന്നതല്ലല്ലോ. ആ ഭാഗത്തിന് ‘സാംസ്‌കാരിക’പ്രസക്തിയില്ല.
ഇവിടെയാണ് മോഡിഭരണത്തിനു കീഴിൽ സട വിരിക്കുന്ന
ഞാഞ്ഞൂലുകളുടെ രാഷ്ട്രീയം തിരിച്ചറിയേണ്ടത്.
ദയാനന്ദ സരസ്വതി തുടങ്ങിയിട്ട വേദാധിപത്യ പ്രചരണ
ത്തിന് സ്വാതന്ത്ര്യലബ്ധിയോടെ മാർക്കറ്റ് ഇടിഞ്ഞിരുന്നു. ആര്യ
സമാജത്തിന്റെ തത്വങ്ങൾ പലതും പോഷകാംശം കൂടുതലു
ള്ളതാണ്. ആ ഒത്തുപൊരുത്തമാണ് 1978ൽ വിദ്യാഭാരതി
അഖില ഭാരതീയ ശിക്ഷാ സംസ്ഥാൻ എന്ന സംഘടനയുടെ
സൃഷ്ടിയിൽ കലാശിച്ചത്. വേദാധിപത്യം ശക്തമായി പ്രചരിപ്പിക്കാൻ സ്‌കൂൾപാഠ്യപദ്ധതിയിൽ സംഗതി കയ
റ്റണം. ലക്ഷ്യം ലളിതം – ഇന്ത്യയിലെ വിദ്യാഭ്യാസത്തെ ഹിന്ദുത്വലൈനിലേക്ക്
മാറ്റിയെടുക്കുക. ഇന്ന് രാജ്യത്തൊട്ടാകെ
13,514 സ്ഥാപനങ്ങളും 31,37,930 വിദ്യാർത്ഥികളുമായി പടർ
ന്നിരിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ ചില പ്രചരണങ്ങൾ കേൾ
ക്കുക:
(1) വാല്മീകിയുടെ രാമായണത്തിൽ നിന്നാണ് ഹോമർ
‘ഇലിയഡ്’ ഉണ്ടാക്കിയത്. (2) ഹെറഡോട്ടസ്, അരിസ്റ്റോഫേ
ൻസ് തുടങ്ങിയ യവനചിന്തകർ ഭാരതീയ വേദത്തിന്റെ
സ്വാധീനത്തിൽ ചിന്ത മാറ്റിയവരാണ്. (3) ഈജിപ്ഷ്യൻ
വിശ്വാസങ്ങൾ ഭാരതീയാധിഷ്ഠിതമെന്ന് പ്ലേറ്റോയും പിതാഗറസും
പറഞ്ഞിട്ടുണ്ട്. (4) റെഡിന്ത്യക്കാരുടെ ഭാഷ പ്രാചീന
ഇന്ത്യൻ ഭാഷയാണ്. (5) യേശു ഹിമാലയത്തിൽ വന്ന് ഭാരതീയാശയങ്ങൾ
പഠിച്ചിട്ടാണ് യെരുശലേമിൽ തിരിച്ചുചെന്ന്
വലിയ വ്യക്തിത്വമായത്.
ഈ ലൈനിലുള്ള കണ്ടിന്യൂയിംഗ് വിദ്യാഭ്യാസമാണ്
്ആഅആേേന്റെ ‘സംസ്‌കൃതജ്ഞാന’ പരമ്പരയുടെ അടിവര.
ലോവർ പ്രൈമറി തലം തൊട്ട് യൂണിവേഴ്‌സിറ്റി തലം വരെ
പ്രചരിപ്പിക്കപ്പെടുന്ന ഈ ചരക്ക് പാഠ്യക്രമത്തിൽ ഔദ്യോഗി
കമായി കയറ്റിവരുന്നു. ഗുജറാത്ത് അതിന്റെ ലബോറട്ടറിയായിരുന്നു.
വാജ്‌പേയി ഭരണകാലത്ത് മുരളി മനോഹർ ജോഷി
യുടെ പ്രത്യേക ശുഷ്‌കാന്തിയിൽ ഈ കാര്യക്രമം ഒരു പരിധി
വരെ ദേശീയതലത്തിൽ വിജയിപ്പിക്കാൻ കഴിഞ്ഞു.
ജ്യോത്സ്യം, വാസ്തു ഇത്യാദിക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റും
പി.എച്ച്.ഡി. സൗകര്യവും നൽകി. എൻസിഇആർറ്റിയുടെ
ശക്തമായ എതിർപ്പ് വലിയൊരളവിൽ ഈ പൗരാണികവത്കരണത്തിന്
തടസ്സമായി. ്ആഅആേേ പദ്ധതിയെപ്പറ്റി എൻസി
ഇആർറ്റി 1998ൽതന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
(അന്നു തൊട്ട് ഹിന്ദുത്വ ബ്രിഗേഡിന്റെ ശത്രുവായി
എൻസിഇആർറ്റി). അതിൽ വലിയ അത്ഭുതമില്ല. ചേർത്തുവായിക്കാൻ
ഒരു ടിപ്പണി തരാം, ഇപ്പറഞ്ഞ സംസ്‌കൃത സീരി
സിനെപ്പറ്റി ആർഎസ്എസ് വെബ്‌സൈറ്റിൽ നിന്നുള്ള മുദ്രാവാക്യം.
ഈ ശിക്ഷാഭ്യാസത്തിലൂടെ വിരിഞ്ഞുവന്ന ഒരു കുഞ്ഞ്
ഇന്ന് പ്രധാനമന്ത്രിക്കസേരയിലിരിക്കുന്നു. അതിന്റെ ദർബാറിലെ
കസേരകളിൽ സമാന ഇൻകുബേഷൻ കഴിച്ച മറ്റു
കുഞ്ഞുങ്ങളും. ചെയ്യാൻ ചില്ലറ കാര്യങ്ങളേ ബാക്കിയുള്ളൂ.
എയ്‌റനോട്ടിക്കൽ എഞ്ചിനീയറിംഗിന് തൽപാഡെയുടെ
ഗ്രന്ഥം പ്രിൻസിപ്പൽ ടെക്സ്റ്റാക്കുക, ബിഎആർസിയിൽ
കണാദഭാഷ്യം പഠിപ്പിക്കുക, പ്ലാസ്റ്റിക് സർജറിയുടെ പേറ്റന്റ്
വിനായക് ട്രസ്റ്റിനാക്കുക എന്നിങ്ങനെ. വാല്മീകിക്ക് ഒരു
പോസ്തുമസ് നോബൽ സംഘടിപ്പിക്കാൻ സ്വീഡിഷ് അക്കാദമിയിലേക്ക്
കർസേവകരെ അയയ്ക്കുക കൂടിയായാൽ സർവം
സ്വച്ഛ് ഭാരത്.