കവിത

പെൺ മരണം

പാതി വെന്ത് ചത്തവളുടെ ഉടലിൻ പഴുതിലൂടെ ആരെയോ നോക്കി നിലവിളിക്കുന്നു രാത്രി. തീവ്രമാണ് ഇരയുടെ ഉടലിൽ അണിയും തീവ്രഭാവങ്ങൾ. മഞ്ഞയിൽ, നീലയിൽ ഇളവെയിലിൽ അലിയും നിഴലിനും എല്ലാം മരണഭാരം. ഒച്ചയില്ലാതെ ഒറ്റുകാരനെ...

Read More
കവിത

ഡിഗ്രഡേഷൻ

കുളിക്കാതെ പുണരും, പല്ലുതേയ്ക്കാതെ ഉമ്മവയ്ക്കും, നഖങ്ങൾ നീട്ടി പുലിത്തേറ്റകളാക്കും, ജടപിടിച്ച മുടിയിലെ പേനുകൾ തുള്ളിച്ചാടി വർഗസങ്കരണത്തിന്റെ ഗാഥകൾ പാടും, പകൽത്തണുപ്പിൽ ഇളംവെയിലിന്റെ ചില്ലകൾ കൂട്ടിയിട്...

Read More
കവിത

ആ കരിഞ്ഞ ഇതളുകൾ

ഒരു പൂവ് പ്രണയത്തിന്റെ ആദ്യ നാളിൽ അവൻ ഒരു ചെമ്പക പൂവ് തന്നിരുന്നു സമ്മാനങ്ങൾ തരിക ശീലമല്ല അവന് അതുകൊണ്ടുതന്നെ അത് അമൂല്യമായിരുന്നു ഭംഗിയുള്ള കുങ്കുമ ചെപ്പിൽ അടച്ചു വയ്ക്കുമ്പോൾ മനോഹരമായ് പ്രതീക്ഷ പോ...

Read More
കവിത

മരിപ്പ്

പതിനാറാമത്തെ നിലയിൽ അവൾ, അരയ്ക്ക് കൈയും കുത്തി ഒറ്റ നില്പായിരുന്നു. ഉച്ചയായപ്പോഴും രാത്രിയായപ്പോഴും അതേ നില്പിൽ അവളുണ്ടായിരുന്നു. പുലർച്ചയ്ക്ക് കുരിശ് പോലായി... പിന്നെ, വെറും നിലത്ത് പുറ്റ് പോലെ ചോന്ന...

Read More
കവിത

ഡ്രാക്കുള

നിശബ്ദതയുടെ നിറം കറുപ്പാണ്. ഇരുട്ടിലൂടെ നീണ്ട് ... നീണ്ട്... വിഭ്രാന്തിയിലൂടെ സഞ്ചരിച്ച് അതൊടുവിൽ ഏതോ ഒരു ബിന്ദുവിൽ ചെന്നു തൊടും. കൂർത്ത അഗ്രങ്ങളിൽ ചോരയൊലിപ്പിച്ച് നിലാവിനെ കൈപ്പിടിയിലൊതുക്കി നടക്കാന...

Read More
കവിത

നഗരത്തിലെ ചിത്രകാരൻ (ടി.കെ. മുരളീധരന്)

എല്ലാ ദിവസവും, ഇരുപുറമിരമ്പുന്ന ഗലികൾക്കിടയിലൂടെ അമർത്തിച്ചവിട്ടി നീ പണിയിടത്തിൽ നിന്നു പണിയിടത്തിലേക്ക് ധൃതിപ്പെട്ടു കുതിക്കുമ്പോൾ പെട്ടെന്ന് പതിനൊന്നു മണിസ്സൂര്യനു നേരെ കണ്ണുയർത്തുന്ന ഞൊടിയിൽ ആയി...

Read More
കവിത

ആപേക്ഷികം

പറയേണ്ടതായ പ്രധാനപ്പെട്ട കാര്യങ്ങളൊന്നും നിന്നോടു ഞാൻ പറയുന്നില്ലെന്ന്‌നിനക്കു പരാതി. പറയേണ്ടതില്ലാത്ത അപ്രധാനമായ പലതും ചിലപ്പോൾ പറയരുതാത്തതും പറയുന്നുണ്ടെന്നും. വഴിയിൽ മണ്ണു പുതഞ്ഞു കിടന്ന ഭംഗിയുള്...

Read More
കവിത

മരണത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ

നീ അല്ലെങ്കിൽ ഞാൻ വെടിയേറ്റാണ് മരിക്കുകയെങ്കിൽ ആ ചോരയിൽ നിന്ന് ഏതു പൂവുള്ള ചെടിയാവും മുളയ്ക്കുക ചുകന്നതോ കരുവാളിച്ചതോ തൂങ്ങിയാണ് മരിക്കുകയെങ്കിൽ അച്ചുടലയിൽ നിന്ന് തൂങ്ങി മരണത്തിന്റെ സ്മൃതികൾ ഒളിപ്പിച...

Read More
കവിത

സമസ്തപദങ്ങൾ

വാക്കുകളെ മുറിക്കുന്ന ഒരക്ഷരദൂരത്തിനപ്പുറത്തേക്കും ഇപ്പുറത്തേക്കും പടർന്ന് ഞാനും നീയും അവരും നമ്മളാവുന്നു. നമ്മൾ നടന്ന വഴിയെന്ന ചരിത്രമുണ്ടാകുന്നു. നമ്മൾ നടന്ന വഴിയിലെ ക്രിയകളിലും കർമങ്ങളിലും എത്ര ഞാ...

Read More
കവിത

മകൻ വരുമ്പോൾ

മകനവധിക്കു വരുമ്പോൾ താനേ പാടും, പാട്ടുപാടുന്ന യന്ത്രങ്ങളൊക്കെയും സ്വീകരണമുറിയിൽ തലങ്ങും വിലങ്ങും ഓടും, കുത്തി മറിയും ചിരിക്കും തമാശ പറയും, പിണങ്ങും, മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും നിവിൻപോളിയ...

Read More