ജീവാതാനുഭവങ്ങളുടെ സർവകലാശാലയാണ് ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്റെ ജീവിതം. തന്റെ സിനിമയിൽ
പ്രതിരോധ രാഷ്ട്രീയത്തെ സന്നിവേശിപ്പിക്കാൻ പ്രിയൻ എന്നും
ശ്രമിച്ചിട്ടുണ്ട്. അപ്രിയമായ സത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യം
കാണിക്കുകയും അത്തരം പ്രതികരണങ്ങളെ സ്വയം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.
സിനിമയുടെ വലിയ സർവകലാശാലകളിലല്ല പ്രിയൻ പഠിച്ചത്. സാധാരണക്കാരന്റെ പ്രശനങ്ങൾക്ക് ചെവി കൊടുത്ത സംവിധായകർക്കൊപ്പം നിലകൊള്ളുകയും അവിടെ നിന്ന് സിനിമ
പഠിച്ചെടുക്കുകയും ചെയതു. താൻ ആവിഷ്‌കരിച്ച സിനിമകൾ
തന്റെ ജീവിതാനുഭവം ചേർത്ത് വിളിയിച്ചെടുക്കാൻ പ്രിയനന്ദനനായി. തന്നോടൊപ്പം ചേർത്തുനിർത്തുന്ന ഇടതുപക്ഷ രാഷ്ട്രീ
യവും അതിന്റെ വ്യതിയാനങ്ങളും തന്റെ ഓരോ സിനിമയുടെയും
അന്തർധാരയായി നിലകൊള്ളുന്നുണ്ട്.
നാടകരംഗത്ത് ദീർഘകാലത്തെ പരിചയം, അഭിനേതാവ്, സംവിധായകൻ എന്നീ നിലകളിലുള്ള കഴിവ്, അത് തന്റെ സിനി
മയ്ക്കും ഗുണമായി മാറി. നൂറുകണക്കിന് നാടകവേദികളിൽ നല്ല അഭിനേതാവിനുള്ള പുരസ്‌കാരം വാങ്ങിയ പ്രിയൻ വായനയി
ലൂടെയാണ് തന്റെ ലോകത്തെ മനോഹരമായി ആവിഷ്‌കരിച്ചത്.
ഇ.എം.എസിന്റെ ജീവിതത്തോടൊപ്പം അപ്പമേസ്ത്രി എന്ന സാധാരണക്കാരന്റെ ജീവിതത്തെ ആവിഷ്‌കരിച്ച നെയ്ത്തുകാരൻ,
ദേശീയ പുരസ്‌കാരം നേടിയ പുലിജന്മം, സൂഫി പറഞ്ഞ കഥ, ഭ
ക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, പാതിരാകാലം, സൈലൻസർ ഉൾ
പ്പെടെ ശ്രദ്ധേയമായ ചിത്രങ്ങൾ പ്രിയന്റെ കരിയർഗ്രാഫിലുണ്ട്.
നിരവധി ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്.
പൂച്ചിന്നിപ്പാടം തൊട്ടിപ്പറമ്പിൽ പരേതനായ രാമകൃഷ്ണന്റെ
യും കൊച്ചമ്മിണിയുടെയും മകനാണ് പ്രിയനന്ദനൻ. തൃശ്ശൂർ വല്ലച്ചിറ സ്വദേശി. സാമ്പത്തികപ്രശ്‌നങ്ങൾ കാരണം ഏഴാം ക്ലാസ്സിൽ വച്ച് സ്‌കൂൾപഠനം നിർത്തി. ഓട് നിർമാണ ഫാക്ടറിയിൽ
തൊഴിൽ തുടർന്ന് സ്വർണ്ണപ്പണി പരിശീലിച്ചു. വായനയിലൂടെ തന്റെ പഠനം പൂർത്തീകരിക്കാൻ ശ്രമിച്ചു.
വല്ലച്ചിറയിലും പരിസരങ്ങളിലുമുള്ള നാടകസംഘങ്ങളുടെ രംഗാവതരണങ്ങളിൽ അഭിനേതാവായാണ് കലാരംഗത്ത് സജീവമാകുന്നത്. പിന്നീട് നാടകവേദിയിലെ ആധുനികപ്രവണതകൾ
മനസ്സിലാക്കുകയും നാടകസംവിധാനം ആരംഭിക്കുകയും ചെയ്തു.
പ്രിയൻ വല്ലച്ചിറ എന്ന പേരിലായിരുന്നു ഇക്കാലത്ത് അറിയപ്പെട്ടത്. പി.ടി. കുഞ്ഞുമുഹമ്മദ്, കെ.ആർ. മോഹനൻ, മണിലാൽ
എന്നിവരുടെ സംവിധാനസഹായിയായും സഹസംവിധായകനുമായാണ് ചലച്ചിത്രരംഗത്ത് കടന്നുവന്നത്. അജിതയാണ് ഭാര്യ.
മകൾ അപർണ, പ്രമുഖ ക്യാമറാമാൻ അശ്വഘോഷൻ മകനാണ്.
Related tags :