Skip to content

Kairali's Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കെ.ആർ. മോഹനൻ: മാനവികതയുടെ സിനിമാമുഖം

ഇമ ബാബു August 25, 2017 0

മാനവികതയ്ക്ക് ഒരു സിനിമാമുഖമുണ്ടെങ്കിൽ
മോഹനേട്ടൻ എന്ന് എല്ലാവരും
വിളിക്കുന്ന കെ.ആർ. മോഹനനോടാണ്
അതിന് ഏറെ അടുപ്പം. ഇടയ്ക്കു
വച്ച് അവസാനിച്ച ചലച്ചിത്രംതന്നെയായിരുന്നു
കെ.ആർ. മോഹനൻ. ജീവിത
ത്തിലും സിനിമയിലും അതങ്ങിനെതന്നെയായി.
ശ്രദ്ധേയമായ വൈറ്റ്ബാ
ലൻസ് എന്ന തിരക്കഥയ്ക്ക് ദൃശ്യരുപം
നൽകാൻ കഴിയാത്തപോലെ, പൂർത്തി
യാവാത്ത വീടും ഉപേക്ഷിച്ചാണ് മോഹനേട്ടൻ
നടന്നുപോയത്.

1948-ൽ കെ.എസ്. രാമൻ മാസ്റ്ററുടെയും
കെ.വി. പാറുക്കുട്ടിയുടെയും മകനായി
തൃശ്ശർ ജില്ലയിലെ ചാവക്കാട്ട് ജനിച്ച
കെ.ആർ. മോഹനൻ, തിരുവത്ര സ്‌കൂളി
ലും ചാവക്കാട് ഹൈസ്‌കൂളിലും തൃശ്ശൂർ
സെന്റ് തോമസ് കോളേജിലും പഠിച്ച് സുവോളജിയിൽ
ബിരുദമെടുത്തതിനു ശേഷം
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്
സിനിമാസംവിധാനത്തിൽ ഡിപ്ലോമ
നേടി.

അശ്വത്ഥാമാവാണ് ആദ്യചിത്രം. മാടമ്പ്
കുഞ്ഞുകുട്ടന്റെ നോവലിനെ അടി
സ്ഥാനപ്പെടുത്തി നിർമിച്ച ചിത്രം ആ
വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനു
ള്ള സംസ്ഥാന പുരസ്‌കാരം നേടി. മാട
മ്പ് കുഞ്ഞുകുട്ടന്റെ കഥയും സംഭാഷണവും.
അദ്ദേഹംതന്നെ മുഖ്യവേഷത്തിലഭിനയിച്ചു.
മധു അമ്പാട്ട് (ഛായ), കൃഷ്ണനുണ്ണി
(ശബ്ദലേഖനം), സി.എൻ. കരുണാകരൻ
(കലാസംവിധാനം) എ
ന്നീപ്രമുഖരും പിന്നണിയിലുണ്ടായിരു
ന്നു. പനോരമ വിഭാഗത്തിൽ പ്രദർശിപ്പി
ച്ച അശ്വത്ഥാമാവ് ഫ്രാൻസിൽ നടന്ന
നാന്റ്‌സ് ഫിലിം ഫെസ്റ്റിവലിൽ മത്സര
വിഭാഗത്തിലും പ്രശസ്തമായ ബർലിൻ
ഫിലിം ഫെസ്റ്റിവലിൽ ഫോറം ഫോർ യ
ങ് വിഭാഗത്തിലും പ്രദർശിപ്പിച്ചു.
1987-ലാണ് കെ.ആർ. മോഹനന്റെ
രണ്ടാമത്തെ സിനിമ, പുരുഷാർത്ഥം
പൂർത്തിയായി പുറത്തു വന്നത്. സി.വി.
ശ്രീരാമന്റെ രണ്ടു കഥകളെ – പുരുഷാർ
ത്ഥം, ഇരിക്കപ്പിണ്ഡം – അവലംബമാ
ക്കി സംവിധായകൻതന്നെ തയ്യാറാക്കി
യ തിരക്കഥയാണ് പുരുഷാർത്ഥത്തിന്റേ
ത്. എം.ബി. ശ്രീനിവാസനായിരുന്നു സംഗീതം.

മധു അമ്പാട്ടും കൃഷ്ണനുണ്ണിയും
ഈ ചിത്രത്തിലും ഛായയും ശബ്ദലേഖന
മിശ്രണവും നിർവഹിച്ചു. സുജാതാമേ
ത്ത, അടൂർഭാസി, ശ്രീരാമൻ എന്നിവരോടൊപ്പം
മാടമ്പു കുഞ്ഞുകുട്ടനും അഭി
നയിച്ചു. രണ്ടു ജീവിത വ്യവസ്ഥകൾ ത
മ്മിലുള്ള സംഘർഷമാണ് ഈ ചിത്ര
ത്തിന്റെ പ്രമേയം. ഏറ്റവും നല്ല മലയാള
സിനിമയ്ക്കുള്ള ആ വർഷത്തെ ദേശീയ
അവാർഡും, ഏറ്റവും നല്ല സിനിമയ്ക്കു
ള്ള സംസ്ഥാന അവാർഡും നേടിയ പുരുഷാർത്ഥം,
1988-ൽ തിരുവനന്തപുരത്ത്
നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചി
ത്രമേളയിൽ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചു.
1992-ൽ പുറത്തു വന്ന സ്വരൂപം ഏറെ
സവിശേഷതകളുള്ള സിനിമയായി
രുന്നു. കെ.ആർ. മോഹനന്റേതുതന്നെ
യായിരുന്നു കഥയും തിരക്കഥയും എല്ലാം.
മധു അമ്പാട്ടും കൃഷ്ണനുണ്ണിയും
ഈ ചിത്രത്തിലും മുഖ്യ സാങ്കേതിക പി
ന്നണിക്കാരായി. എൽ. വൈദ്യനാഥനായിരുന്നു
സംഗീതം. ശ്രീനിവാസനും തിലകനും
സന്ധ്യാരാജേന്ദ്രനുമായിരുന്നു മുഖ്യ
വേഷങ്ങൾ ചെയ്തത്. മാറി മറിഞ്ഞ
ഇന്ത്യയുടെ സാംസ്‌കാരിക-വർഗീയ-
രാഷ്ട്രീയ-മത പരിസരങ്ങളെക്കുറിച്ചുള്ള
ഓർമപ്പെടുത്തലായിരുന്നു സ്വരൂപം. ശ്രീ
നിവാസൻതന്നെ മുഖ്യവേഷത്തിലഭിനയിച്ച്
സംവിധാനം ചെയ്ത ചിന്താവിഷ്ട
യായ ശ്യാമളയുടെ ചോദനയ്ക്കു പി
ന്നിൽ സ്വരൂപത്തിന്റെ സ്വാധീനം ആരോപിക്കപ്പെട്ടിരുന്നു.

ഏറ്റവും നല്ല മലയാള
സിനിമയ്ക്കുള്ള ദേശീയ അവാർ
ഡ് നേടിയ സ്വരൂപം, 1993-ൽ ദില്ലിയിൽ
നടന്ന ഇഫിയിൽ പനോരമ വിഭാഗത്തി
ലുണ്ടായിരുന്നു.
കേരള സംസ്ഥാന ചലച്ചിത്ര വികസന
കോർപറേഷനിൽ ഉദ്യോഗസ്ഥനായിരുന്ന
അദ്ദേഹം, കൈരളി ചാനലിന്റെ
തുടക്കക്കാലത്ത് പ്രോഗ്രാം ഡയറക്ടറുടെ
ചുമതലയിലും ജോലി ചെയ്തിരു
ന്നു. പിന്നീട് കേരള സംസ്ഥാന ചലച്ചി
ത്ര അക്കാദമിയുടെ ചെയർമാനായി പ്രവർത്തിച്ചു.
മേളകളും അവാർഡുകളും
മാത്രമല്ല, കേരളത്തിന്റെ ഗ്രാമങ്ങളിലേ
ക്ക് ടൂറിംഗ് ടാക്കീസും ആസ്വാദനക്യാമ്പുകളും
ഫെല്ലോഷിപ്പുകളുമായി ആ ലോക
ത്തെ വി ക സി പ്പി ക്കു ന്ന തിൽ
കെ.ആർ. മോഹനൻ വഹിച്ച പങ്ക് വലുതാണ്.
ചലച്ചിത്രോത്സവത്തെ കേരള
സാംസ്‌കാരിക രംഗത്ത് ഒരു സവിശേഷ
അനുഭവമാക്കി മാറ്റാൻ അദ്ദേഹത്തി
ന്റെ കൂട്ടായ് മയ്ക്കായി. ഇന്ത്യൻ സം
സ്ഥാനങ്ങളിൽ ആദ്യമായി അന്താരാഷ്ട്ര
ഹ്രസ്വ, ഡോക്യുമെന്ററി ചലച്ചിത്രോത്സ
വം ആരംഭിക്കാനും കെ.ആർ. മോഹനന്റെ
ദീർഘവീക്ഷണത്തിനായി. അക്കാദമി
ചെയർമാൻ സ്ഥാനം ഒഴിഞ്ഞതിനു
ശേഷം, ഫെഡറേഷൻ ഓഫ് ഫിലിം
സൊസൈറ്റീസ് ഓഫ് ഇന്ത്യ (കേരളം)
വൈസ് പ്രസിഡന്റായി ഗൗരവ-സിനി
മാപ്രവർത്തനത്തിൽ അദ്ദേഹം ഉറച്ചു
നിന്നു. കഴിഞ്ഞ വർഷം പുന:സംഘടി
പ്പിക്കപ്പെട്ട ചലച്ചിത്ര അക്കാദമിയുടെ
എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മരണപ്പെടുമ്പോൾ
അദ്ദേഹം.

സിനിമ എന്ന കലാരൂപത്തോട് അഗാധമായ
പ്രതിബന്ധത നിലനിർത്തി
യതോടൊപ്പം, താൻ ജീവിക്കുന്ന സമൂഹത്തോടും
അഗാധമായ ബന്ധം മോഹനേട്ടൻ
പുലർത്തി. പ്രതികരിക്കേണ്ട
ഓരോ അവസരത്തിലും മോഹനേട്ടൻ
നീതിക്കൊപ്പം ചേർന്നുനിന്നു. മുഖ്യധാരാസിനിമയുടെ
ശബ്ദ-വർണ ധാടികൾ
ക്ക് കെ.ആർ. മോഹനൻ എന്നും അപരി
ചിതനായിരുന്നു. പ്രമുഖ സിനിമാസംവി
ധായകൻ പ്രിയനന്ദനൻ എന്ന ശിഷ്യ
നെ മലയാള സിനിമാലോകത്തിന് സ
മ്മാനിക്കാനും അദ്ദേഹത്തിനായി.
തിരുവനന്തപുരത്തായിരുന്നു സ്ഥി
രതാമസമെങ്കിലും തൃശ്ശൂരിൽ മണിലാലിന്റെ
സൗഹൃദക്കൂട്ടായ് മകളിൽ ഒരു
നിറസാന്നിദ്ധ്യമായിരുന്നു മോഹനേ
ട്ടൻ.

Related tags : Ima BabuKR MohananMike

Previous Post

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

Next Post

കലഹം

Related Articles

mike

അക്കിത്തം: എന്നും വെളിച്ചത്തെ ഉപാസിച്ച കവി

mike

സവർക്കറിസത്തിന്റെ വ്യാപനമാണ് പുസ്തകത്തിനാധാരം: ഗോപീകൃഷ്ണൻ

mike

ടി.ഡി. എഴുത്തിന്റെ സംവേദനത്തിന്റെയും പുതിയ ദ്വീപ്

mike

ടി.എന്‍.ജോയ്: ലോകത്തെ സൗന്ദര്യപ്പെടുത്താന്‍ ശ്രമിച്ചയാള്‍

mike

പ്രിയനന്ദനനൻ: ജീവിതാനുഭവങ്ങളുടെ സർവകലാശാല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഇമ ബാബു

അക്കിത്തം: എന്നും വെളിച്ചത്തെ...

ഇമ ബാബു 

'വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം' എന്ന വരികൾ അക്കിത്തത്തിന്റേതാണെങ്കിലും എന്നും വെളിച്ചത്തെ ഉപാസിച്ച കവിയാണ്...

ബിനോയ് വിശ്വം: പുതുവഴിയിൽ...

ഇമ ബാബു 

എന്നും പുതുവഴിയിൽ സഞ്ചരിക്കാനും ഭാവികാലത്തിനായുള്ള ഉല്ക്കണ്ഠകൾ വിളിച്ചു പറയാനുമുള്ള ആർജവം കാട്ടുന്നുവെന്നതാണ് ബിനോയ് വിശ്വം...

പ്രിയനന്ദനനൻ: ജീവിതാനുഭവങ്ങളുടെ സർവകലാശാല

ഇമ ബാബു 

ജീവാതാനുഭവങ്ങളുടെ സർവകലാശാലയാണ് ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്റെ ജീവിതം. തന്റെ സിനിമയിൽ പ്രതിരോധ രാഷ്ട്രീയത്തെ...

പി.കെ. മേദിനി: വിപ്ലവ...

ഇമ ബാബു 

കേരളത്തിലെ പ്രശസ്തയായ വിപ്ലവ ഗായിക, നാടകനടി, പുന്നപ്ര-വയലാർ സ്വാതന്ത്ര്യ സമരസേനാനി, കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക...

ടി.എന്‍.ജോയ്: ലോകത്തെ സൗന്ദര്യപ്പെടുത്താന്‍...

ഇമ ബാബു 

പ്രമുഖ സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.എന്‍.ജോയ് എന്ന നജ്മല്‍ എന്‍. ബാബു ലോകത്തെ...

ടി.ഡി. എഴുത്തിന്റെ സംവേദനത്തിന്റെയും...

ഇമ ബാബു 

എഴുത്തിന്റെയും സംവേദനത്തിന്റെയും പുതിയ ദ്വീപ് കണ്ടെ ത്തിയ എഴുത്തുകാരനാണ് ടി.ഡി. രാമകൃഷ്ണൻ. ദക്ഷിണ റെയിൽവേ...

കെ.ആർ. മോഹനൻ: മാനവികതയുടെ...

ഇമ ബാബു 

മാനവികതയ്ക്ക് ഒരു സിനിമാമുഖമുണ്ടെങ്കിൽ മോഹനേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന കെ.ആർ. മോഹനനോടാണ് അതിന് ഏറെ...

എം. ടി. വാസുദേവൻ...

ഇമ ബാബു 

താൻ കടന്നുപോയ എല്ലാ വഴിയിലും വസന്തം വിരിയിച്ച പ്രതിഭ. അദ്ധ്യാപകൻ, പത്രാധിപർ, നോവലിസ്റ്റ്, ചെറുകഥാകൃത്ത്,...

വി. കെ. ശ്രീരാമൻ...

ഇമ ബാബു 

മലയാളിയുടെ എല്ലാ ഇണക്കളുമായി ചേർത്തുവയ്ക്കാൻ കഴിയുന്ന ഒരാളാണ് വി.കെ. ശ്രീരാമൻ. നടൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ...

ആര്‍ടിസ്റ്റ് നമ്പൂതിരി നവതിയിലെത്തുമ്പോള്‍

ഇമ ബാബു 

കേരളീയകലാപാരമ്പര്യത്തെ നമ്പൂതിരി എന്ന പേരിലേക്ക് ആവാഹിച്ച കലാകാരനാണ് കെ.എം. വാസുദേവന്‍ നമ്പൂതിരി അഥവാ ആര്‍ടിസ്റ്റ്...

അക്ബര്‍ കക്കട്ടില്‍: സൗഹൃദത്തിന്റെ...

ഇമ ബാബു 

സൗഹൃദം എന്നും പൂത്ത മാമരമായിരുന്നു അക്ബര്‍ കക്കട്ടില്‍. നല്ലൊരു സുഹൃത്തായിരുന്നു എന്നും ആര്‍ക്കും അക്ബര്‍....

Ima Babu

ഇമ ബാബു 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven