കേരളത്തിലെ പ്രശസ്തയായ വിപ്ലവ
ഗായിക, നാടകനടി, പുന്നപ്ര-വയലാർ
സ്വാതന്ത്ര്യ സമരസേനാനി, കമ്യൂണിസ്റ്റ്
പാർട്ടി പ്രവർത്തക എന്ന് ഏത് കോള
ത്തിലേക്കും പി.കെ. മേദിനിയെ ചേർ
ക്കാം. എങ്കിലും പോയകാലത്തിന്റെ
ഊർജത്തിൽ നിന്നും സമരകാലങ്ങളെ
തിരിച്ചുപിടിക്കുകയാണ് മേദിനി.
ആലപ്പുഴയിലെ ചീരഞ്ചിറയിൽ പു
ത്തൻപുരയ്ക്കൽ വീട്ടിൽ കങ്കാളിയുടെയും പാപ്പിയുടെയും പന്ത്രണ്ടു മക്കളിൽ
ഏറ്റവും ഇളയവളായി ജനിച്ച മേദിനി. പന്ത്രണ്ടു വയസിൽ തുടങ്ങുന്നതാണ് കമ്യൂണിസ്റ്റ് പാർടിയുമായുള്ള ബന്ധം. കമ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതത്തെ കുട്ടി
യായ മേദിനി അത്ഭുതത്തോടെയും
കൌതുകത്തോടെയും നോക്കിനിൽക്കുക മാത്രമല്ല, അവരുടെ ജീവിതത്തിൽ ഇടപെടുകയും ചെയ്തു. പുന്നപ്ര-വയലാർ സമര നേതാക്കളായ ടി.വി. തോമസ്, കെ.ആർ. ഗൗരിയമ്മ, ആർ. സുഗതൻ തുടങ്ങിയ നേതാക്കൾക്ക് നൽകിയി
രുന്ന സ്വീകരണപരിപാടികളിൽ സ്ഥിരം
ഗായികയായിരുന്നു മേദിനി. പ്രസംഗ
ത്തേക്കാൾ ജനങ്ങളെ ആകർഷിക്കാൻ
പാട്ടിനു കഴിയുമെന്ന് മനസ്സിലാക്കി ഒട്ടുമിക്ക പൊതുസമ്മേളനങ്ങളിലും പ്രസംഗങ്ങൾക്കിടയിൽ മേദിനിയുടെ പാട്ടു
കൾ പതിവായി. ഉച്ചഭാഷിണികൾ സാധാരണമല്ലാതിരുന്ന അക്കാലത്ത് പരി
പാടികളുടെ നോട്ടീസിൽ ‘മേദിനിയുടെ
പാട്ടും ഉച്ചഭാഷിണിയും ഉണ്ടായിരിക്കുന്നതാണ്’ എന്ന അറിയിപ്പ് ആളുകളെ
ആകർഷിക്കുന്നതിനായി പ്രത്യേകമായി
ചേർക്കുമായിരുന്നു. കേരളത്തിന്റെ മു
ക്കിലും മൂലയിലും മേദിനിയുടെ വിപ്ലവഗാനങ്ങൾ മുഴങ്ങി.
അതിനിടെ കെടാമംഗലത്തിന്റെ കൂടെ ഇരുനൂറോളം സ്റ്റേജുകളിൽ ‘സന്ദേശം’ എന്ന നാടകം അവതരിപ്പിച്ചു. കർ
ഷക സ്ത്രീയായിട്ടായിരുന്നു വേഷം.
പി.ജെ. ആന്റണിയുടെ കൂടെ ‘ഇങ്ക്വിലാബിന്റെ മക്കൾ’ എന്ന നാടകത്തിലെ
റോസിയുടെ വേഷവും ഏറെ ശ്രദ്ധിക്ക
പ്പെട്ടു.
പ്രശസ്ത തിരക്കഥാകൃത്ത് ശാരംഗപാണിയുടെ സഹോദരിയാണ് മേദിനി.
പതിനാറാം വയസുമുതൽ അരലക്ഷ
ത്തിലധികം വേദികളിൽ പടപ്പാട്ടിന്റെ
കൊടുങ്കാറ്റ് വീശി യുവതലമുറയുടെ വി
പ്ലവബോധത്തെ ആളിക്കത്തിച്ച അവർ,
പഠനം പാതിവഴിയിൽ നിർത്തി സജീവ
കലാപ്രവർത്തകയായി. തൊഴിലാളി
സാംസ്കാരിക കേന്ദ്രത്തിന്റെ കീഴിൽ നൃ
ത്തം, പാട്ട്, തെരുവുനാടകം എന്നിവ
സംഘടിപ്പിച്ചു. പാട്ടു പാടിയതിന്റെ പേരിൽ പോലീസ് അറസ്റ്റു ചെയ്ത സംഭവവും മേദിനിയുടെ ജീവിതത്തിലുണ്ട്. പതിനേഴാം വയസിൽ ഒരു സമ്മേളന
ത്തിൽ കോട്ടയത്ത് പാടിയപ്പോഴായിരുന്നു അത്. ഇപ്പോഴും മേദിനി സജീവമായി രംഗത്തുണ്ട്. മേദിനിയുടെ പാട്ടുകൾ
ക്ക് കേരളത്തിന്റെ കാതുകൾ ഇന്നും കാ
ത്തിരിക്കുന്നു.
ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത്
പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസി
ഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തി
ച്ചു. സിപിഐ ജില്ലാ കമ്മിറ്റി അംഗം,
എൻഎഫ്ഐഡബ്ല്യുവിന്റെ ദേശീയ
നിർവാഹക സമിതി അംഗം, ഇപ്റ്റയുടെ
പ്രവർത്തക എന്നീനിലകളിൽ പ്രവർ
ത്തിക്കുന്നു.
കേരള സംഗീത നാടക അക്കാദമി
അവാർഡ്, ടി എൻ കുമാരൻ സ്മാരക
പുരസ്കാരം, ജനകീയ ഗായികാ അ
വാർഡ്, കാമ്പിശ്ശേരി പുരസ്കാരം എന്നീപുരസ്കാരങ്ങൾ പി.കെ. മേദിനിയെ
തേടിയെത്തിയിട്ടുണ്ട്. സജിത മഠത്തിൽ
മേദിനിയെക്കുറിച്ച് ‘മാറ്റത്തിന്റെ പാട്ടുകാരി’ എന്ന ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.
മൊബൈൽ: 09288109153