കാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു;
കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി. സ്വപ്നപദ്ധതി ട്രാക്കിലായപ്പോൾ
മലയാളിയുടെ പതിവ് കലാപരിപാടികളും അരങ്ങേറി – കല്യാണത്തിന് ക്ഷണിച്ചില്ല, വിളിക്കാതെ വന്നവർ കയറി ഉണ്ടു, അടപ്രഥമന് ഉപ്പില്ല, ഉപ്പേരിക്ക് പുളിയില്ല ഇത്യാദി. സ്ഥിരംപംക്തികൾക്ക് എരിവു പോരാഞ്ഞ് കുഞ്ഞൂഞ്ഞ് ആന്റ് കോയുടെ സമാന്തര ഉദ്ഘാടനം. തിക്കിത്തിരക്കിയ ഗാന്ധിയന്മാരെല്ലാംകൂടി എസ്‌കലേറ്റർ തകർക്കുന്നു, മെട്രോ കമ്പനി കേസിനു പോകുന്നു. ചുരുക്കത്തിൽ, ലക്ഷണമൊത്ത അലമ്പ്. അലവലാതികൾ സംസ്ഥാനസമ്മേളനം നടത്തിയാൽ എന്തുണ്ടാവുമോ അതാണ്
കൊച്ചി കണ്ടത്.
കൊച്ചിയെ സിംഗപ്പൂരാക്കുമെന്ന ഭീഷണിയുടെ ആദ്യഗഡുവാണ് ഇക്കണ്ട രൂപം. ചെലവ് 6000 കോടി. ലോകൈക ഡയലോഗ് വിട്ടവർ വണ്ടി ഓടിത്തുട
ങ്ങാൻ നേരം ഒരു മുൻകൂർ ജാമ്യമിറക്കുന്നു – ദിവസം 3.8 ലക്ഷം പേർ ടിക്കറ്റെടുത്തു കയറിയില്ലെങ്കിൽ മെട്രോ നഷ്ടക്കച്ചോടമാവുമെന്ന്. നാളിതുവരെയുള്ള ഓട്ടക്കണക്കെടുത്താൽ ഒരു ദിവസം പോലും ഇത്രയും പേർ വണ്ടികയറിയിട്ടില്ല. പൂരമേളങ്ങൾ കഴിഞ്ഞ് മാധ്യമങ്ങളും സംഗതി വിട്ടു. ഇനി സിഎജിയുടെ കണക്കുപുസ്തകം വരുമ്പോഴാവും പുകില്. അതുവരേയ്ക്ക് മെട്രോമാഹാത്മ്യം വിളമ്പി നാട്ടാരെ നട്ടംതിരിക്കും. ഇതാണ് പ്രബുദ്ധകേരളം ആർജിച്ചിരിക്കുന്ന പ്രകൃതവൈഭവം – പിള്ളേരുകളി. ഒരുമാതിരിപ്പെട്ട സകല ഏർപ്പാടുകളിലും അതാണ് നാട്ടുനടപ്പെന്ന് പറഞ്ഞാൽ പെട്ടെന്നാരും വിശ്വസിക്കില്ല.
മെട്രോ മാഹാത്മ്യത്തിൽ നിന്നു
തന്നെ തുടങ്ങാം. കൊച്ചിനഗരത്തിലെ
ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഒറ്റ
മൂലിയെന്നു പറഞ്ഞായിരുന്നു പദ്ധതിയവതരണം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
ഫണ്ട് വീശിയതുകൊണ്ട് സൂപ്പർ
സോണിക് വേഗത്തിൽ സ്ഥലമെടുത്തു,
പണി കഴിച്ചു. നാലെണ്ണമൊഴിച്ച ് ഭൂമി
യിലെ സകല മെട്രോതീവണ്ടിപ്പരിപാടിയും
ഒന്നാംകിട വെള്ളാനകളാണെന്ന
കഥ നിൽക്കട്ടെ. കൊച്ചിയിലെ ഗതാഗതപ്രശ്‌നം
പരിഹരിക്കുന്നുണ്ടോ? വടക്ക്,
ആലുവയില നിന്ന് കൊച്ചിയിലേക്കാണ്
റെയിലിട്ടിരിക്കുന്നത്.
ഇതേ റൂട്ടിൽ ആറ്
റോഡുകളും രണ്ട് ജലപാതകളും രണ്ട്
തീവണ്ടിപ്പാതകളും നേരത്തേയുണ്ട്.
അപ്പോൾ പതിനൊന്നാമൻ മാത്രമാണ്
മെട്രോ. മാത്രമല്ല, മേപ്പടി റോഡുകളും
തീവണ്ടിപ്പാതകളും തെക്കോട്ടുചെന്ന്
കൊച്ചിയിൽ കയറി വീണ്ടും തെക്കോട്ടു
നീണ്ടുപോകുന്നവയാണ്. ആലുവ-കൊ
ച്ചി മെട്രോ നഗരത്തിൽ അവസാനിക്കു
ന്നതാണ്. ഇപ്പറഞ്ഞ ദീർഘമായ ഗതാഗതമാർഗങ്ങളെ
അവലംബിക്കുന്നവ
ർതന്നെവേണം മെട്രോ പിടിക്കാൻ.
രണ്ട്, കൊച്ചിക്കു പുറത്തുള്ളവരെ
ല്ലാം വണ്ടിയും വള്ളവും പുറത്തുവച്ചിട്ട്
ഈ ശകടത്തിൽതന്നെ സഞ്ചരിച്ചോ
ളണം എന്നൊരു പ്രപഞ്ചനിയമമില്ല.
പബ്ലിക് ട്രാൻസ്‌പോർട് സിസ്റ്റത്തിന്റെ
ഉപഭോക്താക്കളായി നല്ല മനുഷ്യരാ
കാൻ പ്രത്യേകിച്ചൊരു ഇൻസെന്റീവും
നാട്ടാർക്കു കൊടുക്കുന്നുമില്ല. ഇന്ത്യൻ
റെയി ൽ വെ, കെഎസ്ആർ ടി സി,
പ്രൈവറ്റ് ബസ് നിരക്കുകളേക്കാൾ
മുന്തിയ ടിക്കറ്റ്കൂലിയാണ് മെട്രോ തുട
ക്കത്തിലേതന്നെ വസൂലാക്കുന്നത്.
മൂന്ന്, എറണാകുളം നഗരത്തിന്റെ
ഹൃദയഭാഗങ്ങളെ കൂറ്റൻ തൂണുകളും ഇട
യ്ക്കിടെ സ്റ്റേഷനുകളും കൊണ്ട് വെട്ടിമുറിച്ച
പണിയാണ് മെട്രോ ചെയ്തിരിക്കുന്ന
ത്. ആലുവയിലും പാലാരിവട്ടത്തുമ
ല്ലാതെ ഒരിടത്തും പാർക്കിംഗ് സൗകര്യമി
ല്ല. സ്ഥലമുണ്ടായിട്ടുവേണ്ടേ അതൊരു
ക്കാൻ? ചുരുക്കത്തിൽ, മെട്രോ ഓടുന്ന
ദിക്കിലെല്ലാം കൂടുതൽ ട്രാഫിക്‌ഞെരു
ക്കം ഗാരണ്ടി. സ്വന്തം വണ്ടിയുള്ളവർ
പാർക്ക് ചെയ്യാൻ ഇടമില്ലാത്തതുകൊ
ണ്ട് ഈ ശകടം പിടിക്കുന്ന പ്രശ്‌നമില്ല. ഒരു
കൗതുകത്തിന് വല്ലപ്പോഴുമൊന്നു ചുറ്റി
യടിക്കാൻ നോക്കുമെന്നു മാത്രം.
ഇതിലൊക്കെ ഗംഭീരമായ കുഴപ്പമു
ണ്ടാവുന്നത് എറണാകുളം നഗരത്തിലെ
ചില്ലറ വ്യാപാരികൾക്കാണ്. മെട്രോ റൂട്ടി
ലാണ് ഈ വ്യാപാരമേഖലയുടെ ജീവനാഡി.
ആകാശം മറച്ചും റോഡു മുറിച്ചും
മെട്രോ പദ്ധതി വന്നതോടെ ആ നാഡി
നിലച്ചു. കച്ചോടങ്ങൾ കാലിയാവുന്നു.
അവിടങ്ങളിലെ തൊഴിലാളികളെ പിരി
ച്ചുവിടുന്നു. സ്ഥലം വിറ്റു തുലയ്ക്കാമെന്നു
വച്ചാൽ പോലും ഈ ഏടാകൂടങ്ങളിൽ
ഭൂമി എടുക്കാൻ ആളില്ല. മെട്രോ മുതലാളി
മാരും നഗര പിതാക്കളും തൊട്ട്
സംസ്ഥാന നേതാക്കൾ വരെ ചൂണ്ടു
ന്നത് മറ്റൊരു വഴിക്കാണ് – ഹൈപ്പർമാളുകൾ.
ലുലുമാൾ വന്ന് ചെറുകിട മാളുകളെ
നേരത്തേതന്നെ ഏതാണ്ട് വിഴു
ങ്ങി ക്ക ഴിഞ്ഞതാ ണ്. ഫലത്തി ൽ,
കൊച്ചിയെ ലുലുവിൽ തളയ്ക്കുകയാണ്
ഇംഗിതം. അഥവാ ഉപഭോ ഗത്തെ
ഹൈപ്പർമാളുകളിൽ കേന്ദ്രീകരിക്കുക.
കച്ചവടത്തിന്റെ ജനായത്തത്തിന് കർട്ടൻ.
ഈ അലമ്പെല്ലാം സഹിച്ചാലും
മെട്രോ നഷ്ടത്തിലാവുമെന്ന ഗാരണ്ടിയു
ള്ളതുകൊണ്ട് പദ്ധതിവീരന്മാർ അടുത്ത
ഗഡുവിറക്കുന്നു.
ഒന്ന്, ഉംത. നഗര
ത്തിലെ ഓട്ടോയും ടാക്‌സികളും ലൈൻ
ബസുകളും മെട്രോ അച്ചുതണ്ടാക്കി ഓടി
ക്കുന്ന സംവിധാനം. പാർക്കിംഗ്
പോയിട്ട് നിന്നുതിരിയാൻ ഇടമില്ലാത്ത
റോഡിനു മീതെയാണ് ഓരോ മെട്രോ
സ്റ്റേഷനും. അവിടങ്ങളിലേക്ക് ഇപ്പറ
ഞ്ഞ റോഡുവഴികളെല്ലാം കൂടി കേന്ദ്രീകരിച്ചാലുള്ള
അലമ്പ് ഊഹിക്കുക. നഗരസഭയുടെ
പഴയ പരിപാടിയായ വാട്ടർ
മെട്രോയെ മെട്രോപദ്ധതിക്കാർ റാഞ്ചി
യിട്ടുണ്ട്. ദ്വീപ് നിവാസികളെ പിടിക്കാനുള്ള
പരിപാടി. 38 റൂട്ടിൽ പുതിയ 78
ബോട്ടുകൾ, ചങ്ങാടജട്ടികൾ, അവി
ടൊക്കെ ഷോപ്പിംഗ് സൗകര്യം. 1000
കോടിയുടെ ഈ പദ്ധതി ഏല്പിച്ചുകൊടു
ത്തിരിക്കുന്നത് എയ്‌കോം കൺസോ
ർഷ്യം എന്ന ആഗോളഭീമന്. 102 കോടി
കേരളസർക്കാർ വക, ബാക്കി ജർമൻ
ബാങ്കിന്റെ വായ്പ. ബോട്ടുവാങ്ങൽ
തൊട്ട് നടത്തിപ്പു വരെ ഇപ്പറഞ്ഞ ഭീമൻ
സായ്പ് ചെയ്യും. നാട്ടുകാർക്ക് വായി
നോക്കി റോൾ.
അപ്പോഴും മെട്രോയുടെ
നഷ്ടം തീർക്കാൻ വകുപ്പാവുന്നില്ല. അതി
നാണ് കാക്കനാട്ടേക്ക് സംഗതി നീട്ടുന്ന
രണ്ടാംഗഡു – 2000 കോടി നീക്കിവച്ചുകഴിഞ്ഞു.
അതിന്റെ പണി തീരുമ്പോൾ
പുതിയ ജാമ്യങ്ങളെടുക്കും – പുതിയ
പദ്ധതി പ്രഖ്യാപിക്കും. അവയുണ്ടാ
ക്കുന്ന അലമ്പു തീർക്കാനെന്നു പറഞ്ഞ്
തുടർപദ്ധതികളിടുക. അങ്ങനെ ലക്കുംലഗാനുമില്ലാത്ത
പദ്ധതികളുടെ പളുങ്കുമറയിൽ
വികസനം വികസനം എന്നു
പെരുമ്പറ മുഴക്കുക. നാട്ടുകാരെ ആ
വായ്ത്താരി യിൽ മയക്കി നി ർത്തി
കോടികളുടെ പദ്ധതി നടപ്പാക്കുക.
ഇതാണ് കേരളം ദീർഘനാളായി വച്ചുപുലർത്തുന്ന
അഭ്യാസം. അതിന്റെ ദുരന്ത
ങ്ങൾ എല്ലാ നാട്ടിലും നഗരത്തിലുമുണ്ട്.
കൊച്ചിതന്നെയെടുക്കുക.
എ.കെ. ആന്റണി ഏറ്റവുമധികം തൊണ്ട കീറിയ
വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ
പദ്ധതി. ഇതൊന്നു വന്നുകിട്ടിയാൽ
കേരളത്തിന്റെ മുഖച്ഛായ മാറും, വ്യവസായം
കുതിക്കും എന്നൊക്കെയായി
രുന്നു വെടിക്കെട്ട്. പദ്ധതി വന്നു, മുഖ
ച്ഛായ മാറി – നാടിന്റെയല്ല; പദ്ധതി
പിടിച്ച ദുബായ് പോർട്ട് കമ്പനിയുടെ.
കേട്ടുകേൾവിയില്ലാത്ത മണ്ടത്തരമാണ്
വല്ലാർപാടം. കേടായ ഒരു ക്രെയ്ൻ
നന്നാക്കാൻ വിളിച്ചുവരുത്തിയതാണ് ടി
അറബിയെ. ഇത് നന്നാക്കാൻ അറിയു
ന്ന വർ ഇന്ത്യ യി ലി ല്ല ാഞ്ഞി ട്ട ല്ല.
അതൊരു സൂത്രപ്പണി യാ യി രുന്നു.
പഞ്ചറൊട്ടിക്കാൻ വന്ന അറബിക്ക്
വല്ലാർപ്പാടമങ്ങ് ഏല്പിച്ചുകൊടുക്കുന്നു.
അവനതു വച്ച ് കപ്പം പിരിക്കുന്നു.
ഏതാണ്ട് 600 കോടിയോളം. കൊച്ചിൻ
പോർട് ട്രസ്റ്റിന്റെ സ്ഥലം പാട്ടത്തിനെടു
ക്കുന്നു – ഇപ്പറഞ്ഞ 600 കോടിക്കും
താഴെ മാത്രം ചെലവിൽ. പോർട് ട്രസ്റ്റിന്
ഇതിലുള്ള ലാഭം പാട്ടക്കാശു മാത്രമല്ല,
13000 തുറമുഖ തൊഴിലാളികളെ ചുളുവിൽ
പിരിച്ചുവിട്ട് തടിതപ്പി. അവരിൽ
കഷ്ടി 1000 പേരിന് പുതിയ തുറമുഖത്ത്
പണികിട്ടി. ബാക്കിയുള്ളവർ വഴിയാധാരം.
സത്യത്തിൽ പോർട് ട്രസ്റ്റിന്റെ ഒരു
റിയൽ എസ്റ്റേറ്റ് കളിയും തൊഴിലാളി
കളെ ഒഴിവാക്കുന്ന ഗൂഢപദ്ധതിയും
മാത്രമായിരുന്നു വല്ലാർപാടം. മദർ
ഷിപ്പുകൾക്ക് അടുക്കാനാവാത്തിടത്ത്
എന്തു കുതിച്ചുചാട്ടം നടത്തുമെന്ന്
ആരും ചോദിച്ചില്ല. മാത്രമല്ല, കൊച്ചി
യിൽ നിന്ന് വൻകിട കണ്ടെയ്‌നറുക
ളിൽ അയയ്ക്കാനുള്ള കയറ്റുമതിയൊന്നുമില്ല.
മലഞ്ചരക്കുകൾ തൊട്ട് ചെമ്മീൻ
വരെ തൂക്കം കുറഞ്ഞ ഉരുപ്പടികൾ കയ
റ്റാൻ വൻകണ്ടെയ്‌നർ ആവശ്യമില്ല.
യന്ത്രസാമഗ്രികൾ പോലെ വ്യാപ്തി കൂടുതലുള്ള
ചരക്ക് കേരളത്തിലുണ്ടാക്കുന്നി
ല്ല. അയൽസംസ്ഥാനങ്ങൾക്ക് അതയ
യ്ക്കാനുണ്ടെങ്കിൽ അവിടങ്ങളിൽതന്നെ
തുറ മു ഖങ്ങളുണ്ട് – തമിഴ്‌നാടിന്
ചെന്നൈ, കർണാടകത്തിന് മംഗലാ
പുരം എന്നിങ്ങനെ. ചുമ്മാ മീൻകുട്ട കയ
റ്റാൻ ആഗോള ഷിപ്പിംഗ് ഭീമന്മാർ
കൊച്ചിക്ക് വണ്ടിവിടില്ലെന്നറിയാൻ മട്ടാഞ്ചേരിയിലെ
ചില്ലറവ്യാപാരിയുടെ മൂള
ധാരാളം മതി. ഇതാണ് ആദർശത്തിന്റെ
ബ്രോയ്‌ലർ വിളവന്മാരുടെ ആന്തരിക
ദാരിദ്ര്യം. അത് ഭംഗിയായി വസൂലാ
ക്കാൻ പദ്ധതിവീരന്മാർക്ക് എളുപ്പ
ത്തിൽ കഴിയും.
ഹൈക്കമാൻഡ് മൂപ്പ
ത്തിക്ക് തിരുത മീൻ കൊടുത്ത് സ്ഥിരമായി
പാർലമെന്റ് സീറ്റൊപ്പിക്കുന്ന ഒരു
എറണാകുളം ഗാന്ധിയനാണ് വല്ലാർ
പാടത്തിന് ചരടു വലിച്ചത്. കാരണം
സിമ്പിൾ. ടിയാന്റെ കുടുംബവും സന്ധി
ബന്ധുക്കളു മാണ് കരാറുകളുടെ
ലോക്കൽ സ്രാവുകൾ. ഒടുവി ൽ,
വലിയ കപ്പലുകൾ വല്ലാർപാടത്തെ
തിരിഞ്ഞുനോക്കുന്നില്ലെന്നായപ്പോൾ
ഇതേ കഥാപാത്രം മുൻകൈ എടുക്കു
ന്നു, അഡാനിയോട് വിഴിഞ്ഞം തീറെഴുതാൻ.
അതിനു വേണ്ടി, വിഴിഞ്ഞം
പദ്ധതി എന്ന ചെണ്ടമേളവുമായി ജനസമ്പർക്കവീരനിറങ്ങുന്നു
– ഉമ്മൻചാണ്ടി.
ഇതു കേ ട്ടാ ൽ തോന്നും കേര ള
ത്തിലെ കോൺഗ്രസുകാരാണ് വിഴി
ഞ്ഞം കണ്ടുപിടിച്ച തെന്ന്. ആയിരാജ
വംശം തെക്കൻ കേരളം വാഴുന്ന കാല
ത്തേ വിഴിഞ്ഞം വലിയ തുറമുഖമായിരു
ന്നു; അവരുടെ തലസ്ഥാനവും. ആ തുറ
വഹിച്ച വാണിജ്യപരമായ പങ്ക് ചരിത്ര
ത്തിലുടനീളമുണ്ട് – കൊടുങ്ങല്ലൂരും
കൊല്ലവും പോലെ. ഒടുവിൽ കൊടുങ്ങ
ല്ലൂരിനെ കടലെടുക്കുകയും പകരം
കൊച്ചി ഉടലെടുക്കുകയും ചെയ്തശേഷം
ചരിത്രം മെല്ലെ മാറിത്തുടങ്ങി. പറങ്കി
കൾ കൊച്ചിയെ കേന്ദ്രമാക്കി. പിന്നീട്
ലന്തക്കാർ തൊട്ട് ശീമക്കാർ വരെ
അതിനെ നവീകരിച്ചെടുത്തു. മറ്റു തുറമുഖങ്ങൾ
അതിൽ മങ്ങിയപ്പോൾ നാട്ടുരാ
ജ്യങ്ങൾ പ്രത്യേകിച്ചൊന്നും ചെയ്തില്ല.
ജനായത്തം വന്നതോടെ തുറമുഖങ്ങൾ
മൊത്തത്തിൽ ഒരു വഴിക്കായി. കാര
ണം, മീൻപിടിത്തക്കാരുടെ ഉപജീവന
ത്തിനുള്ള മേഖലയായി മാത്രം തുറകളെ
കാണുന്ന കണ്ണേ നമ്മുടെ ജനനേതാക്ക
ൾക്കുണ്ടായുള്ളൂ. അവരുടെ വിഭാവനയ്ക്ക്
താങ്ങാൻ കഴിയുന്ന വ്യവസായം ഒരെ
ണ്ണം മാത്രവും – കയറ്റിറക്കു തൊഴിലിന്റെ
പേരിലുള്ള ട്രേഡ് യൂണിയൻ വ്യവസായം.
അങ്ങനിരിക്കെയാണ് പദ്ധതിവീര
ന്മാരുടെ കണ്ണ് വിഴിഞ്ഞത്തു പതിയുന്ന
ത് . ഭ ൂമി യിലെ ഏറ്റവും വലിയ
കണ്ടെയ്‌നർ കപ്പലുകൾക്കും നേരെ
വന്നു കരയ്ക്കടുക്കാൻ പറ്റിയ തുറ. 24 മീറ്റർ
ആഴം. പൂഴിമണ്ണല്ല, പാറയാണ് അടിപടലം.
പോരെങ്കിൽ, അന്താരാഷ്ട്ര കടൽ
ഗതാഗതറൂട്ട് വിളിപ്പാടകലെ. വിഴിഞ്ഞം
വീണ്ടും ഉഷാറായി. എം.വി. രാഘവൻ
ഫിഷറീസ് വകുപ്പു മന്ത്രിയായിരിക്കെ
വിഴിഞ്ഞം തുറമുഖമുണ്ടാക്കാൻ ഒരു
പ്രത്യേക സെറ്റപ്പും റെഡിയാക്കി. ദുബായ്-സിംഗപ്പൂർ-കൊളംബോ
തുറമുഖലോബിയും ബദൽനീക്കങ്ങൾ ഉഷാറാ
ക്കി. കൂട്ടിന് തമിഴ്‌രാഷ്ട്രീയക്കാരും. കൊള
ച്ചൽ തുറമുഖം കെട്ടിപ്പൊക്കാൻ അവ
ർക്ക് പശയാവും, വിഴിഞ്ഞം. കാരണം,
വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറ ഉണ്ടെ
ങ്കിൽ ലങ്ക ചുറ്റി തമിഴകത്തേക്ക് കപ്പലു
പോകേണ്ട കാര്യമില്ല. അല്ലെങ്കിൽ
സേതുസമുദ്രം കടലിടുക്കു വിപുലപ്പെടു
ത്തണം. അപ്പോഴും വിഴിഞ്ഞത്തെ ഒഴി
വാക്കി കണ്ടെയ്‌നറുകൾ ബംഗാൾ ഉൾ
ക്കടലിലേക്കു തിരിയുന്ന പ്രശ്‌നമില്ല.
മാറി മാറി വന്ന കേന്ദ്രസർക്കാരുകളിൽ
എക്കാലവും സമുദ്രവകുപ്പ് കൃത്യമായി
കീശയിലിട്ടത് തമിഴനാണെന്നോർക്കു
ക – ഒന്നുകിൽ ഡിഎംകെ വേഷത്തിൽ,
അല്ലെങ്കിൽ അണ്ണാഡിഎംകെ വേഷ
ത്തിൽ. ആ പിടി വച്ചായിരുന്നു വിഴി
ഞ്ഞത്തെ കേന്ദ്രം മുക്കിനിർത്തിയത്.
കേരളത്തിൽ കളി വേറെയായിരു
ന്നു. ഏഷ്യർ പോർട്ട് ലോബിയുടെ
‘ബ്രീഫ്‌കേസ്’ ഒന്നു മുടങ്ങിയാലുടൻ
നമ്മുടെ ഫിഷറീസ് മന്ത്രി പത്രസമ്മേ
ളനം വിളിക്കും. ‘വിഴിഞ്ഞം ഇതാ ഉടൻ
തുടങ്ങുന്നു’ എന്ന വിളംബരമിറക്കും.
താമസംവിനാ ബ്രീഫ്‌കേസ് പുരയിലെ
ത്തും. അതോടെ പിന്നെ വിഴിഞ്ഞം പഴയപടി
കടലാസ് കപ്പലായി കിടക്കും.
ഇടതുപക്ഷം
വന്ന് ലേലം ക്ഷണിച്ചു. ആദ്യ
ലേലക്കാരനെ ചൈനീസ് കണക്ഷൻ
പറഞ്ഞ് കേന്ദ്രം തുരത്തി. പിന്നെ കണ്ടത്
ലേലം പിടിക്കാൻ ആളില്ലാത്ത അപൂർവ
സ്ഥിതിവിശേഷം. പോർട്ട് ലോബിയും
കേന്ദ്രസർക്കാരും ചേർന്ന് നടത്തിയ
ശ്രമദാനത്തിന്റെ ഫലം. എല്ലാമൊന്ന്
അടങ്ങിക്കിടക്കുമ്പോഴുണ്ട്, മൂന്ന് ലേല
ക്കാർ വരുന്നു. അതിൽ രണ്ടാൾ ചുമ്മാതങ്ങ്
പിൻവലിയുന്നു. സ്വാഭാവിക
മായും പുതിയ ലേലം അനിവാര്യമാകുമല്ലോ.
അത് പഴയ ശൈലി. അതിവേഗം
ബഹുദൂരം കാലത്ത് പുതിയ നമ്പർ –
ശേഷിച്ച മൂന്നാമനെ അങ്ങോട്ടു ചെന്നു
കണ്ട് പരവതാനി വിരിക്കുന്നു.
ദില്ലിയിൽ ഒരു സാദാ എം.പിയുടെ തീൻമുറിയിൽ
കേരളസർക്കാർ ഒന്നടങ്കം. മുമ്പിൽ കൺ
കണ്ട ദൈവമായി ഗൗതം അഡാനി.
എടുപിടീന്ന് കരാർ റെഡി. ഒരു നൂറ്റാണ്ട
ത്തേക്ക് അഡാനിക്ക് വിഴിഞ്ഞം കീശയി
ലിടാൻ പറ്റിയ കരാർ. 40 കൊല്ലത്തേക്ക്
കേരളത്തിന് കാലണയുടെ കാര്യമില്ല.
അതിലും കേമമായത്, പദ്ധതിപ്പണി
യുടെ കാൽപ്പണം അഡാനി മുതലാളി
മുടക്കിയാൽ മതിയെന്നാണ്. ബാക്കി
യൊക്കെ കേരളം നോക്കിക്കൊള്ളും.
ഇതിനായിരുന്നെങ്കിൽ ഇപ്പറഞ്ഞ കാൽ
പ്പണത്തിന് ഒരുത്തനെ കണ്ടെത്തി,
പണി കേരളം നടത്തിയാൽ പോരേ
എന്നു തോന്നും. അത്തരം തോന്നലുകൾ
മണ്ടന്മാർക്കു പറഞ്ഞിട്ടുള്ളതാണ്.
വികസന പദ്ധതി എന്നു പറഞ്ഞാൽ,
ചില പ്രത്യേക കൂട്ടർക്ക് വികസിക്കാ
നുള്ള പദ്ധതി എന്നാണർത്ഥം. അതറി
യാത്ത കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ
എന്ന തിരുമണ്ടൻ കയറി കണക്കെടു
ക്കുന്നു, ഫൗൾ വിളിക്കുന്നു. ഇനിയാണ്
വികസനബുദ്ധി പത്തിവിരിക്കുന്നത്.
സിഎജിക്ക് പ്രായോഗികബുദ്ധിയി
ല്ലെന്നായി കൂഞ്ഞൂഞ്ഞ്. പരിശോധി
ക്കാൻ കണക്കു കൊടുത്ത ഉദ്യോഗസ്ഥർ
ക്കിട്ടും കിട്ടി, കിഴുക്ക്. എങ്കിലും പൂച്ചു പുറ
ത്തായതിന്റെ ചെറിയൊരു ജാള്യത്തിന്
വകയുണ്ടായിരുന്നു. അപ്പോഴുണ്ട്, ഒരു
കൈ സഹായത്തിന് മറുപക്ഷമെത്തു
ന്നു – പിണറായിസംഘം. പദ്ധതി ഏതായാലും
നടത്തിയേ പറ്റൂ, വേറെ മാർഗമി
ല്ലെന്ന വൈരുദ്ധ്യാത്മക സാമുദ്രികം.
ചാണ്ടി പറഞ്ഞുനടന്നതും ഇതല്ലാതെ
മറ്റു മാർഗമില്ലെന്ന്, പ്രതിയോഗി പറ
ഞ്ഞുതുടങ്ങിയതും അതേ വായ്ത്താരി –
വിഴിഞ്ഞത്തിനുള്ള ലാസ്റ്റ് ബസ്.
ഒരു നിമിഷം… ഈ ലാസ്റ്റ് ബസ്
പ്രയോഗം മുമ്പെവിടെയോ മുഴങ്ങിക്കേ
ട്ടതല്ലേ? ലേശം റിവേഴ്‌സ് എടുക്കണം.
അതാ നിൽക്കുന്നു, വ്യവസായമന്ത്രിപദ
ത്തിലെ സകലകലാവല്ലഭൻ – പാണ
ക്കാടിന്റെ പ്രിയപ്പെട്ട കുഞ്ഞാപ്പ. ടിയാൻ
ആദ്യവട്ടം വ്യവസായവണ്ടിക്ക് സ്റ്റിയ
റിംഗ് പിടിച്ചപ്പോഴാണ് കേരളം സംഗതി
ആദ്യം കേൾക്കുന്നത്. കൊച്ചിയിൽ ദശലക്ഷങ്ങൾ
വീശി നടത്തിയ ജിം. നിക്ഷേ
പകസംഗമം. ആ വണ്ടി പോയാൽ
പ്പിന്നെ കേരളമില്ലെ ന്നായിരുന്നു ഭീഷണി.
ജിം മിനുക്കാൻ കണ്ണിൽക്കണ്ടവരുടെയെല്ലാം
മസിലു തടവി. പത്രക്കാർക്ക്
ലാപ്‌ടോപ് വരെ സൗജന്യം. ഒടുവിൽ
ജിം വഴി ചില്ലറ പച്ചക്കറിത്തോട്ടങ്ങൾ
ഭൂജാതമായി.
രണ്ടാംവട്ടം സ്റ്റിയറിംഗ് പിടിച്ചപ്പോൾ
പല്ലവി പഴയതുതന്നെ – അവസാന
വണ്ടി. വണ്ടിയുടെ പേരൊന്നു പരിഷ്‌ക
രിച്ചെന്നു മാത്രം – ‘എമർജിംഗ് കേരള’.
അതിന് കോടിയിലായിരുന്നു ഉത്സാഹച്ചെലവ്.
എന്നിട്ട് കേരളം എങ്ങോട്ടെ
ങ്കിലും മെർജ് ചെയ്‌തോ?
നിക്ഷേപകസംഗമം എന്ന മറക്കുടയിൽ
നാട്ടിലേറ്റവും വിലപിടിപ്പുള്ള ഉരു
പ്പടി സംഘടിപ്പിക്കാൻ കളമൊരുക്കുക –
ഭൂമി. പച്ചയ്ക്കു പറഞ്ഞാൽ റിയൽ എസ്റ്റേറ്റ്
കച്ചോടത്തിന് സർക്കാരിന്റെ മറ, ഏക
ജാലകസൗകര്യം, റെഡ് കാർപറ്റ്.
പ്രശ്‌നം, ഈ തട്ടിപ്പു വഴി സംസ്ഥാന ഖജ
നാവിനുണ്ടായ നഷ്ടം ആരും കണക്കാ
ക്കിയില്ലെന്നതാണ്. നാട്ടിൽ വന്ന
നിക്ഷേപമെത്രയെന്നു ചോദിച്ചാൽ
നമ്മുടെ ജിംമാഷുമാർ ഉരുണ്ടുകളിക്കും.
അതിനുവേണ്ടി പൂരം നടത്തിയതിന്റെ
കാശാണ് അതിൽ കൂടുതലെന്ന പരി
ഹാസ്യമായ വസ്തുത മിച്ചം കിടക്കും.
ഏതു വമ്പൻ പദ്ധതിയുടെയും അടി
സ്ഥാനലക്ഷ്യം ഭൂമിയാണെന്നതാണ്
കേരളത്തിന്റെ നവീന യാഥാർത്ഥ്യം.
സ്മാർട് സിറ്റി പദ്ധതിതന്നെയെടുക്കുക.
ഒരു ഐ.ടി. കമ്പനി നടത്താൻ
ഏറ്റവും കുറച്ചു വേണ്ട വിഭവമാണ് ഭൂമി.
എ ന്നാൽ കേരളത്തിൽ ഐ.ടി. വികസനത്തിന്
ഏറ്റവും കൂടുതൽ മറിച്ചുകൊടു
ക്കുന്ന വസ്തുവും മറ്റൊന്നല്ല. സ്മാർട്
സിറ്റി പദ്ധതി കൊട്ടിഘോഷത്തോടെ
കൊണ്ടുനടന്ന എൽഡിഎഫ്, യുഡി
എഫ് സർക്കാരുകൾ സംഗതിയത്ര വലി
ഞ്ഞുനീണ്ടതിൽ പരസ്പരം പഴിക്കും.
എന്നാൽ ദുബായ് കമ്പനിക്ക് ഭൂമിക്കുമേലുള്ള
അവകാശം സംബന്ധിച്ചു മാത്രമായി
രുന്നു തർക്കമെന്നോർക്കണം.
ഐ.ടി. ഹഹ് തുടങ്ങാൻ വേണ്ടതിന്റെ
പത്തിരട്ടി സ്ഥലമാണ് ദീർഘകാല
ത്തേക്ക് പാട്ടത്തിനു കൊടുത്തത്.
അതിൽ സ്ഥലം മറിച്ചുവിൽക്കാനുള്ള
അവകാശം കൂടി പാട്ടക്കാരന് കിട്ടും
വരെയായിരുന്നു തർക്കം. ഒടുവിൽ ഉദ്ഘാടനം
കഴിഞ്ഞപ്പോഴോ? ബാങ്കിന്റെ
ബ്രാഞ്ച്, ചായക്കട, പേരിന് മൂന്ന്
ഐ.ടി. കമ്പനിയും. വിട്ടുകൊടുത്ത
പൊതുഭൂമി ഇനി ദുബായ് കമ്പനി
കച്ചോടമടിക്കും. ഈ റിയൽ എസ്റ്റേറ്റ്
കച്ചോടത്തിനു പിടിക്കുന്ന മറയോ –
ഐ.ടി. വികസനം!
കറന്റ് എടുക്കുക. രണ്ടു മഴയും 44 പുഴയുമുള്ള
വകയിൽ ജലവൈദ്യുത പദ്ധതി
യുടെ ആറാട്ടാണ് കൊച്ചുകേരളത്തിൽ.
എന്നിട്ടും ഉപഭോഗത്തിന്റെ പറുദീസ
യിൽ കറന്റുദാഹത്തിന് ശമനം വരുന്ന
പ്രശ്‌നമില്ല. വ്യവസായം കുരുക്കാത്ത
മണ്ണിൽ ഗാർഹിക ഉപഭോഗമാണ് മുഖ്യ
ബകൻ. താപനിലയവും ഡീസൽനിലയവുമൊക്കെ
കെട്ടിയെങ്കിലും ഈ ഭോഗലാലസം
ശമിപ്പിക്കാൻ കഴിയുന്നില്ല.
ആണവ പ്ലാന്റ് വയ്ക്കാൻ പ്രബുദ്ധ മലയാളി
സമ്മതിക്കുന്ന പ്രശ്‌നമില്ല. അത്തരം
അപായങ്ങൾ അയൽക്കാരനിരിക്കട്ടെ;
അതുവച്ച് അവനുണ്ടാക്കുന്ന കറന്റ് മതി
നമുക്ക്. ഈ പോക്കിലാണ് സൈലന്റ്‌വാലിക്ക്
നറുക്കു വീണത്. അതങ്ങ
നെയാ – കെഎസ്ഇബിയുടെ എഞ്ചിനീ
യർ ശിരസുകൾക്ക് ഉണ്ടിരിക്കുമ്പോൾ
ഓരോ വിളി വരും. കൺസ്ട്രക്ഷൻ
മാഫിയയുടെ. ഉടനിറങ്ങും, പുതിയ പദ്ധ
തി. ഏതെങ്കിലുമൊരു പുഴയുടെ കഷ്ടി
യുള്ള ശിഷ്ടജീവിതം കൂടി കവരുക, ചുറ്റുമുള്ള
കാട് ബാക്കികൂടി വെളുപ്പിക്കുക.
സൈലന്റ്‌വാലിയെ രക്ഷിക്കാനിറങ്ങിയ
ഒരുകൂട്ടം മനുഷ്യരെ അവർ ചാപ്പയടിച്ചു –
മരക്കവികൾ, കാല്പനിക ഞരമ്പുരോഗി
കൾ. പക്ഷെ അവർ നിരത്തിയ കണ
ക്കിനും കാര്യത്തിനും മുമ്പിൽ എഞ്ചിനീ
യർ-കോൺട്രാക്ടർ ലോബിക്ക് നാവിറ
ങ്ങി. പകരം തൊട്ടടുത്ത് അടുത്ത പദ്ധതി
യിറക്കി – പാത്രക്കടവ്. അപ്പോഴേക്കും
മരക്കവികൾക്കും ഞരമ്പു രോഗിക
ൾക്കും ജനപിന്തുണയേറിയിരുന്നു.
അങ്ങനെ പാത്രക്കടവും കർട്ടനിട്ടു. ഈ
കളികളിലൊക്കെ ഉള്ളുപൊള്ളയായ
ഗാന്ധിയന്മാർ മാത്രമല്ല ചിന്തകരെന്ന്
സ്വയം കരുതുന്ന ഇടതുപക്ഷക്കാരും
റാൻമൂളികളായിരുന്നു എന്നോർക്കണം.
പാത്രക്കടവ് പദ്ധതിക്ക് അനുമതി നൽ
കിയ മന്ത്രിസഭയുടെ തലവന്റെ പേര്
വി.എസ്. അച്യുതാനന്ദൻ. ഈ പുമാനാണ്
മൂന്നാറിൽ പരിസ്ഥിതിയുടെ
അപ്പോസ്തലവേഷം കെട്ടിയാടുന്നത്.
അങ്ങനെ ജനങ്ങളുടെ കൈയാൽ
ബ്ലീച്ചടിച്ചിരുന്ന മേപ്പടി പദ്ധതിവീരന്മാർ
1979ൽ കണ്ടുപിടിച്ച കറന്റ്‌നിധിയാണ്
അതിരപ്പിള്ളി. ചാലക്കു ടിപ്പുഴയിൽ
വെള്ളച്ചാട്ടത്തിനു മുകൾപ്രദേശത്ത്
പുതിയൊരു ഇരട്ട അണക്കെട്ട് – 152
മെഗാവാട്ട് കറന്റുണ്ടാക്കുന്ന പദ്ധതി.
1982ൽ പദ്ധതിഘോഷമായി. അതി
നുള്ള എതിർപ്പിന്റെ ഘോഷവും. ആ
ടെസ്റ്റ്മാച്ച് 35 കൊല്ലമായിട്ടും അവസാനിച്ചിട്ടില്ല.
യുഡിഎഫ് സർക്കാരിന്റെ
പരിസ്ഥിതിവിരുദ്ധ നയങ്ങൾ എണ്ണിപ്പ
റഞ്ഞ് വോട്ടുപിടിച്ചവരാണ് ഇപ്പോൾ
അധികാരത്തിലിരിക്കുന്നത്. വയൽനി
കത്തൽ തൊട്ട് മെത്രാൻകായൽ വരെയുള്ള
തിരഞ്ഞെടുപ്പു വെടിക്കെട്ടുകൾ.
അധികാരമേറ്റയുടനെ പിണറായി വിജ
യൻ യാതൊരു പ്രകോപനവുമില്ലാതെ
അതിരപ്പിള്ളി എടുത്തിടുന്നു. ”പദ്ധതി
നടപ്പാക്കുകതന്നെ ചെയ്യും”. എതിർക്കു
ന്നവർക്ക് പുതിയ ചാപ്പയുമടിച്ചു. പര
സ്ഥിതി മൗലികവാദികൾ. പഴയ മരക്ക
വികളുടെ സ്ഥാനത്ത് വികസനവിരുദ്ധർ
എന്ന ലേബൽ തെല്ലുനേരത്തേ പതിച്ചുകഴിഞ്ഞതാണ്.
വിജയന്റെ ഈ ഭീഷണിയും
അത്യുത്സാഹവും ഇപ്പോൾ തുട
ങ്ങിയതല്ല. ടിയാൻ മുമ്പ് കറന്റുമന്ത്രിയായി
രി ക്കെയാണ് അതിരപ്പിള്ളിക്ക്
സംസ്ഥാന വനം-പരിസ്ഥിതി വകുപ്പ്
അനുമതി കൊടുക്കുന്നത്. വാട്ടർ ആന്റ്
പവർ കൺസൽറ്റൻസി (WAPCOS)േ
എന്ന ഏജൻസിയുടെ പാരിസ്ഥിതികാഘാതപഠനം
വച്ചായിരുന്നു ടി അനുമതി.
സംഗതി ഒരുഡായിപ്പാണെന്ന് തിരിച്ചറി
ഞ്ഞ ഹൈക്കോടതി പദ്ധതിയനുമതി
2006ൽ റദ്ദാക്കി, പദ്ധതിപ്രദേശവുമായി
ബന്ധപ്പെട്ട പബ്ലിക് ഹിയറിംഗിന് ഉത്ത
രവിട്ടു.
2011 ജനുവരിയിൽ ഗാഡ്ഗിൽ
കമ്മിറ്റി രംഗത്തിറങ്ങുന്നു. മേപ്പടി പഠനറിപ്പോർട്ട്
70 ശതമാനവും വ്യാജമാ
ണെന്ന് കണ്ടെത്തിയ കമ്മിറ്റി അതിര
പ്പിള്ളി സംസ്ഥാനത്തെ 18 പരിസ്ഥിതി
ദുർബല ദേശങ്ങളിലൊന്നായി പ്രഖ്യാപിച്ചു.
ഒരു കാരണവശാലും അവിടെ
നിർമാണപ്രവർത്തനം പാടില്ലെന്ന
ശുപാർശയും കേന്ദ്രത്തിനു കൊടുക്കു
ന്നു. അന്നത്തെ കേന്ദ്രപരിസ്ഥിതിമന്ത്രി
ജയറാം രമേശ് അത് സ്വീകരിച്ച്, പദ്ധതി
ക്കുള്ള അനുമതി സാദ്ധ്യമല്ലെന്ന നിലപാട്
പരസ്യമാക്കി.
ഈ പശ്ചാത്തലമിരിക്കെയാണ്
2016ൽ മുഖ്യമന്ത്രിയായ വിജയൻ കോടതിയുടെയും
ഗാഡ്ഗിലിന്റെയും കേന്ദ്ര
ത്തിന്റെയും കണ്ടെത്തലുകൾക്ക് പുല്ലുവില
കല്പിച്ച് പദ്ധതി നടപ്പാക്കുമെന്നു
പ്രഖ്യാപിക്കുന്നത്. ജനാഭിപ്രായത്തിന്
പുതിയ മുഖ്യന്റെ മുമ്പിൽ പുല്ലിനേക്കാൾ
താഴ്ന്ന വില. ഇത്രയും ജനാധിപത്യവി
രുദ്ധത കൂസലെന്യേ പ്രകടിപ്പിക്കുന്ന
നെഗളിപ്പ് നാട്ടിൽ കറന്റുണ്ടാക്കാനുള്ള
വികസനതത്പരതയാണെന്നാണ് പ്ര
ചാരണം. അവിടെയാണ് കറന്റുകളി
യുടെ കണക്ക് നോക്കേണ്ടത്.
2020-ാമാണ്ടെത്തു മ്പോൾ ഇന്ന
ത്തെ പോക്കനുസരിച്ച് കേരളത്തിലെ
ആളോഹരി കറന്റുപഭോഗം 5000
യൂണിറ്റ് വേണ്ടിവരുമെന്നാണ് സർക്കാർ
കണക്ക്. എന്നുവച്ചാൽ, 165,000 ദശ
ലക്ഷം യൂണിറ്റ് മൊത്തത്തിൽ വേണം.
നിലവിലുള്ളത് 23,000 ദശലക്ഷം യൂണിറ്റ്
മാത്രം. അതിരപ്പിള്ളി വഴി പരമാവധി
ഒപ്പിക്കാവുന്നത് 200 മെഗാവാട്ട്. ഫല
ത്തിൽ, ആവശ്യക്കടലിലേക്ക് രണ്ടു
തുള്ളി വെള്ളം കൂടി ചേർക്കുന്ന ഈ പുളു
ന്താൻ അഭ്യാസത്തിനാണ് കാടും
പുഴയും കുട്ടിച്ചോറാക്കുന്നത്. എതിർ
ക്കുന്ന നാട്ടുകാരെ ശത്രുക്കളായി കണ്ട്
വെല്ലുവിളിക്കുന്നത്. കെഎസ്ഇബി
യുടെ പ്രസരണനഷ്ടം വെറും 15% കുറ
ച്ചാൽ അതിരപ്പിള്ളി വഴി കിട്ടുന്നതിന്റെ
ഇരട്ടി കറന്റുണ്ടാവും. അതിന് അറ്റകുറ്റപ്പ
ണികൾ ചെയ്താൽ ടി പണിക്കുള്ള ചെലവിനം
അതിരപ്പിള്ളി പദ്ധതിയുടെ പത്തി
ലൊന്നു വരില്ല – സകല കരാറുകാരുടെയും
ആർത്തി നിവൃത്തിച്ചുകൊടു
ത്താൽപോലും. അത്തരം കണക്കും
വകതിരിവും പദ്ധതിബുജികൾക്ക് പഥ്യ
മല്ല. അതൊക്കെ തിരുവുള്ളക്കേടുണ്ടാ
ക്കും. ആ കേടിന്റെ അതിസാരപ്രദർശനമാണ്
വിജയന്റെ കോമരംതുള്ളൽ.
ഇതാണ് വികസനമറയിൽ കേരളം
വച്ചുപുലർത്തുന്ന പദ്ധതിയഭ്യാസങ്ങ
ൾ. 1950കളിൽ കുട്ടനാട്ടിലെ ഭക്ഷ്യോല്പാദനം
ഇരട്ടിപ്പിക്കാനാണെന്നു പറഞ്ഞിറ
ക്കിയ ലോകോത്തര മണ്ടത്തരമാണ്
തണ്ണീർമുക്കം ബണ്ട്. കടലും കായലും
തമ്മിലുള്ള ബന്ധം മുറിച്ചാൽ കുട്ടനാ
ട്ടിൽ വർഷം രണ്ടുവട്ടം നെല്ലിറക്കാമെ
ന്നായിരുന്നു പദ്ധതിബുജികളുടെ കണ്ടുപിടിത്തം.
ബണ്ട് കെട്ടിയതു മിച്ചം. ഫല
ങ്ങൾ നോക്കുക – വേമ്പനാട് കായലിൽ
മീനും സസ്യജാലങ്ങളും ക്ഷയിച്ചൊടു
ങ്ങി. കടൽവെള്ളം കയറി കായലിനെ
ശുദ്ധീകരിക്കുന്ന പ്രക്രിയ കർട്ടനിട്ടതോടെയാണ്
ഈ ദുരന്തം. അതിലും കേമമായത്,
ഇപ്പറഞ്ഞ ഇരുപ്പുകൃഷി ഗോപിവരച്ചതാണ്.
നെല്ലറയെത്തന്നെ ഒരു വഴി
ക്കാക്കി. എന്നിട്ടിപ്പോൾ പറഞ്ഞുതുട
ങ്ങിയിട്ടുണ്ട്, ബണ്ടാണ് പ്രതിയെന്ന്.
കുട്ടനാടിനെ കുളമാക്കിയ ശരിയായ
കുറ്റവാളികൾ രക്ഷപ്പെടുന്നു. കാലം
മാറുന്തോറും ഇമ്മാതിരി ക്രിമിനൽ മണ്ട
ത്തരങ്ങളുടെ തോതും വലിപ്പവും മാറി
വരും. ഇതിപ്പോൾ വലിപ്പത്തിലാണ്
കമ്പം: വലിയ വീട്, വലിയ കാറ്, വലിയ
മാള്…. വലിപ്പം കൂടിയിരുന്നാലേ ചെലവുതുകയുടെ
തോതും വിപുലമാവൂ.
എങ്കിലേ ബന്ധപ്പെട്ട ഉത്സാഹക്കമ്മിറ്റി
യുടെ വരായ്കയും വീർക്കൂ. 60 കൊല്ലം
മുമ്പ് തണ്ണീർമുക്കം ബണ്ട് പോലൊരു
പദ്ധതി വിഭാവന ചെയ്യാൻ കഴിഞ്ഞെ
ങ്കിൽ 21-ാം നൂറ്റാണ്ടിൽ അതിന്റെ പത്തി
രട്ടി വലിപ്പമെങ്കിലും വേണ്ടേ, വിഭാവന
യ്ക്ക്?
കേരളം റെഡി. പദ്ധതികൾക്ക്
ആനരൂപം കളഞ്ഞ് ഇപ്പോൾ ഐരാവതരൂപമാക്കിയിരിക്കുന്നു.
പദ്ധതിയുടെ
അക്കൽദാമതന്നെയായ കൊച്ചിയുടെ
തലമണ്ടയ്ക്ക് വീഴുന്ന പുതിയ വികസനമഹാമഹംതന്നെ
വളർച്ചയുടെ ഉത്തമ
മാതൃക – ഔട്ടർ ഹാർബർ പദ്ധതി.
അമ്പത് അടി ആഴമുള്ള തീരക്കടൽ
3200 ഏക്കർ മണ്ണിട്ടു നികത്തു ക.
കൊച്ചിൻ പോർട് ട്രസ്റ്റിന്റേതാണ് ഈ
പടുകൂറ്റൻ പദ്ധതി. തുറമുഖത്ത് മണ്ണിടി
ച്ചിൽ മൂലം ചളി നിറയുന്നു, അതു സമയാസമയം
വാരിക്കളയാൻ ചെലവുണ്ടാ
കുന്നു ഇത്യാദിയാണ് പുറമേയ്ക്കു പിടി
ക്കുന്ന ന്യായപ്പരിച. അതുകൊണ്ട് 8
കിലോമീറ്റർ ചുറ്റളവിൽ കടലു നികത്തി
കരയാക്കുക.
അപ്പോൾ ഈ പരിധിക്ക
പ്പുറത്തേക്കും മണ്ണിടിച്ചിലുണ്ടാവില്ലേ
എന്നു ചോദിക്കരുത്. അന്നേരം, അതിന
പ്പുറത്തേക്കും കടലു തേവി കര പിടിക്കാമ
ല്ലോ. എക്‌സ്റ്റൻഷൻ പണി യാ
ണല്ലോ ഏതു പദ്ധതിയുടെയും ജീവൻ.
തത്കാലം എട്ടു കിലോമീറ്ററിൽ മണ്ണ
ടിച്ചു കര പിടിക്കാം. അതിനുവേണ്ട
മണ്ണും കല്ലും എവിടുന്നു കിട്ടും? ആശങ്ക
വേണ്ട. അതിനല്ലേ കിഴക്കൻ മലകൾ?
എത്ര മലകൾ മൂടോടെ കൊച്ചിക്കു
കൊണ്ടുപോരണമെന്ന കണക്കുകൂട്ടലി
ലാണ് പദ്ധതിബുജികൾ. ഇനി, ഈ
ഐരാവത പദ്ധതി നടപ്പാക്കിക്കഴിയുമ്പോൾ
കടൽ നികത്തിയുണ്ടാക്കിയ
പുതിയ കരയിൽ എന്തു ചെയ്യും? പോർട്
ട്രസ്റ്റിന്റെ വെബ്‌സൈറ്റ് ഉത്തരം തന്നുകഴിഞ്ഞു
– പെട്രോളിയം ഇറക്കുമതിയോ,
മറ്റു വല്ല കയറ്റിറക്കുകൾക്കോ വേണ്ട
കൂറ്റൻ ഗോഡൗണുകൾക്ക് പറ്റിയ വേദി.
എന്നുവച്ചാൽ, പണ്ടകശാലകൾ കെട്ടാനുള്ള
ഭൂമിയൊരുക്കൽ. കൊച്ചിപട്ടണ
ത്തിൽ ഭൂമി കവരുന്നതിലും എത്രയോ
എളുപ്പമാണ് ആർക്കും തണ്ടപ്പേരി
ല്ലാത്ത കടലിൽ നിന്നു കര പിടിക്കൽ.
ഇതാണ് കടലു വച്ചുള്ള റിയൽ എസ്റ്റേറ്റ്
കച്ചോടം.
വലിയ കൊട്ടി ഘോഷത്തോടെ
ഓരോന്നു കൊണ്ടുവരും. കോടികളിട്ട്
അമ്മാനമാടും. വാഗ്ദത്ത വികസന
ത്തിന്റെ സമ്മോഹന ചിത്രങ്ങൾ ചുവരി
ലൊട്ടിക്കും. അതു കാട്ടി നാട്ടാരുടെ
നാവിൽ വെള്ളമൂറിക്കും. മറ്റുള്ള വല്ലതും
ചോദിക്കാൻ നാവിന് ടൈം കിട്ടാത്തത്ര
കൊതിയൂറൽ. അതാണ് നാടവടക്ക
ലിന് കണ്ടെത്തിയിട്ടുള്ള നവീനസൂത്രം.
പിന്നെ, പദ്ധതികൾ പ്രാബല്യത്തിലാവുമ്പോൾ
മാത്രം അലമ്പും അലശണ്ഠയും.
അന്നേരം പരിഹാരക്രിയകൾ
എന്ന പേരിൽ പുതിയ പദ്ധതികളിറ
ക്കും. അതങ്ങനെ തുടരും – പദ്ധതിയുടെ
ഘോഷയാത്ര. മെട്രോവണ്ടികളിൽ
സഞ്ചാരം തുടരുമ്പോൾ, ഇടയ്ക്കിടെ
കണ്ടുപോകാം, പഴയ പദ്ധതികളുടെ
സ്മാരകശിലകൾ. സാമാന്യമൂളയ്ക്ക് ഇത്രകണ്ടു
ദാരിദ്ര്യമുള്ള ഒരു ദേശത്തെ സ്വന്ത
മാക്കാൻ ദൈവത്തിനല്ലാതെ മറ്റാർക്കു
പറ്റും? ഏതായാലും, സാത്താൻ അത്ര
മണ്ടനല്ല.