തിരയുടെ
കിനാവ്
നിറമേത്
ഇന്നലെ വരച്ച
ജലച്ചായ ചിത്രത്തിലെ
ഒരു കടൽ
ഒരു തുള്ളിയായി
ചുരുങ്ങുന്നു
മീനുകൾ
കരയിലേക്കു
പലായനം ചെയ്യുന്നു
ഒരിക്കൽ
കടലിൽ മുങ്ങിക്കിടന്ന
ഉടലുകൾ
പരസ്പരം
മീൻമുറിവുകൾ
തേടുന്നു
തുള്ളിയായി മാറിയ
കടലിൽ
വളരെ മുമ്പുതന്നെ
അലിഞ്ഞു
പോയ ഞാൻ
ഒരു മൈക്രോ തുള്ളി.