സ്വന്തം നാട്ടിൽ അന്നത്തിന് വഴിയില്ലാഞ്ഞിട്ടാണ് ഓരോരുത്തരും അന്യനാടുകളിൽ അഭയാർത്ഥികളെപ്പോലെ
എത്തിയത്. ഇങ്ങനെ അന്നം തേടിപ്പോയവർ ഈ ലോകത്ത് നിരവധിയാണ്. ഇപ്പോഴും ആ പോക്ക്
തുടരുന്നു. അതിൽ മലയാളിയും പെടുന്നുവെന്ന് മാത്രം. ആ പോക്ക് പക്ഷേ മലയാളിയുടെ മാത്രം കുത്തകകയായിരുന്നില്ല. ആംസ്രേ്ടാങ് ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അയാൾക്ക് മുേമ്പ അവിടെ എത്തി ചായക്കട നടത്തി വന്നിരുന്ന മലയാളിയെ കണ്ടുമുട്ടുകയുണ്ടായെന്ന തമാശ നാം തന്നെ പറയാറുണ്ടല്ലോ.
മറ്റുള്ളവർക്ക് മുമ്പേ തന്നെ അന്യദിക്കുകളിൽ അന്നം തേടിപ്പോയവർ മലയാളിയാണെന്നും അങ്ങനെ
മലയാളി ചെന്നെത്താത്ത ഇടമില്ലെന്നുമാണ് ആ ഒരു തമാശകൊണ്ടുദ്ദേശിക്കുന്നത്. എന്നുവച്ച് ലോകത്തിൽ
ആദ്യം അന്യനാട്ടിലേക്ക് അന്നം തേടി പോയവർ മലയാളിയാണെന്നുള്ളതിന് തെളിവൊന്നുമില്ല.
മലയാളി ഐക്യത്തെ ചൊല്ലി വേഴാമ്പലിനെപ്പോലെ വിലപിക്കുന്ന അവന്റെ ഐക്യമില്ലായ്മയുടെ സ്മാരകങ്ങളാണ് ഇന്ന് ഇവിടെയുള്ള എണ്ണിയാൽ തീരാത്ത മലയാളി സംഘടനകൾ. ശരാശരി മലയാളിയെ സ്വാധീനിക്കാത്ത ഈ സംഘടനകൾ ആരുടെയൊക്കെയോ താൽപര്യങ്ങൾ സംരക്ഷിക്കുന്ന മറക്കുടകളാണ്. ദശമൂലാരിഷ്ടത്തിനും മദനമോഹന ലേഹ്യത്തിനും പുറമേ പൊന്നാടയും ആസ്ഥാനപട്ടങ്ങളുമൊക്കെ അവിടങ്ങളിൽ നിന്ന് വിലയ്ക്കു വാങ്ങാം. ഇവിടത്തെ കലാസാംസ്‌കാരിക നായകരായി വേഷം കെട്ടുന്നത് കലയും സംസ്‌കാരവും തൊട്ടുതീണ്ടിയിട്ടില്ലാത്ത പുത്തൻപണക്കാരായ ചില മുതലാളിമാരാണ്. മലയാള പത്രങ്ങളുടെ മൂന്നാം പേജ് നിർത്തലാക്കിയാൽ മേല്പറഞ്ഞ സംഘടനകളേയും സാംസ്‌കാരിക നായകരേയും മഷിയിട്ട് നോക്കിയാൽ പോലും കാണുകയില്ല.
അതേസമയം കേരളത്തിലെ ജനസംഖ്യയുടെ നല്ലൊരു ഭാഗം ഇന്ന് അന്യനാടുകളിൽ തന്നെയാണ് എന്ന വസ്തുതയും തള്ളിക്കളയാനാവില്ല. അങ്ങനെ പോയവരെയെല്ലാം ഇന്ന് പ്രവാസിമലയാളി എന്നാണു വിളിക്കുന്നതും അറിയപ്പെടുന്നതും. ആ പ്രയോഗം അക്ഷരാർത്ഥത്തിൽ എത്രമാത്രം ശരിയും അനുയോജ്യവുമാണെന്ന കാര്യം ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. എങ്കിലും പ്രവാസി മലയാളി
എന്ന് പറഞ്ഞുകൊണ്ട് തന്നെ തുടരട്ടെ.
പറഞ്ഞുവരുന്നത് മുംബൈയിലെ പ്രവാസി മലയാളിയെക്കുറിച്ചാണ്. മുംബൈ(ബോംബെ)യിലെ ആദ്യത്തെ
പ്രവാസി മലയാളി എന്ന് വ്യക്തമായി ചൂണ്ടിക്കാട്ടാൻ പറ്റിയ പേരൊന്നും രേഖകളിലുണ്ടെന്നു തോന്നുന്നില്ല.
ഉണ്ടെങ്കിൽ തന്നെ അതല്ല ഇവിടെ പരാമർശ വിഷയം. മറിച്ച്, ഇവിടത്തെ പ്രവാസജീവിതത്തിനിടയിൽ മലയാളിക്ക് അറിഞ്ഞോ അറിയാതെയോ സംഭവിച്ച അവസ്ഥാന്തരങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുക
മാത്ര മാണ്. ഓട്ടൻതുള്ളലിൽ പറയുംപോലെ അതുകൊണ്ടാർക്കും പരിഭവമരുത്.
മലയാളിയുടെ ഉയർച്ച
കള്ളവണ്ടി കേറി വന്നവനാണ് താനെന്ന് ഒരു കുമ്പസാരം പോലെ ചില പഴയകാല മലയാളികൾ പറഞ്ഞിരുന്നത് പിന്നീട് നഗരവുമായുള്ള തെന്റ ബന്ധവും സ്വാധീനവുമൊക്കെ ഉയർത്തിക്കാട്ടാൻ വേണ്ടി പലരും ഉപയോഗിച്ചു തുടങ്ങിയപ്പോൾ ആ ഡയലോഗിെന്റ പ്രസക്തി നഷ്ടപ്പെട്ടു. യഥാർത്ഥത്തിൽ പ്രവാസ ജീവിതത്തിന്റെ കയ്പുനീർ കുടിച്ചവർ ആ പഴയകാല മലയാളികൾ തന്നെ. അവരും അവരിവിടെ
വെട്ടിത്തെളിച്ച വഴികളുമാണ് പിന്നീട് മറ്റുള്ളവർക്കും പ്രവാസത്തിന് പ്രചോദനമായത്. എന്നുവച്ച് മുംബൈ മലയാളി ഇന്ന് പണ്ടത്തെപ്പോലെയൊന്നുമല്ല. ഇവിടെ അവനിന്ന് സ്വന്തമെന്നു പറയാൻ ഉദ്യോഗം, വ്യവസായം, ഫ്‌ളാറ്റ്, ബംഗ്ലാവ്, സ്വത്ത്, വാഹനം, നിക്ഷേപം, സ്ഥാനമാനങ്ങൾ എന്നിങ്ങനെ പലതുമുണ്ട്. കള്ളവണ്ടിയുടെ അർത്ഥം പോലും മറന്ന അവർ വിദേശ മലയാളിയെ അനുകരിച്ച് ഫ്‌ളൈറ്റിലാണ്
ഇപ്പോൾ നാട്ടിലേക്കുള്ള പോക്കും തിരിച്ചു വരവും. ഇവിടെയിരുന്നുകൊണ്ടുതന്നെ വേൾഡ് മലയാളി ലിസ്റ്റിൽ ഇടം നേടിയ അവന്റെ മാതാപിതാക്കളും ഇന്ന് വൃദ്ധ സദനങ്ങളിലുണ്ട്. വായനയും ചിന്തയുമൊക്കെ എന്നോ വെടിഞ്ഞ അവനിവിടെ എന്നും ഉത്സവാഘോഷത്തിമിർപ്പിലാണ്. അവനിനി ഇവിടെ നേടാൻ ഒന്നും ബാക്കിയില്ല. എന്നിരുന്നിട്ടും തനിക്കു തന്നെ വ്യക്തമല്ലാത്ത എന്തൊക്കെയോ എത്തിപ്പിടിക്കാനുള്ള തിടുക്കത്തിലും ആവേശത്തിലുമാണവർ. അതിനിടയിൽ ഒരു സ്വകാര്യം കൂടി. അതായത് അവന്റെ അരയിൽ ഇന്ന് തോക്കുമുണ്ട് കേട്ടോ. ആരോടും പറയേണ്ട. എന്ന് മാത്രമല്ല, കൂടെ അംഗരക്ഷകനെ കണ്ടാലും അത്ഭുതപ്പെടേണ്ട. അതെല്ലാം അവന്റെ പൊങ്ങച്ചത്തിന്റെ,
ക്ഷമിക്കണം, ഉയർച്ചയുടെ പ്രതീകങ്ങൾ മാത്രം.
ഐഡന്റിറ്റി
മുംബൈ മലയാളിയുടെ പുതിയ തലമുറ ‘മല്ലു’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. മലയാളിക്കിവിടെ
സ്വന്തവും വ്യക്തവുമായ ഒരു ഐഡന്റിറ്റിയില്ലാത്തതാണ് ഇതിനു കാരണം . പൊതുവേ ‘മദ്രാസി’
ഗണത്തിൽ പെടുന്നവനാണല്ലോ മലയാളി ഇവിടെ. യഥാർത്ഥ മദ്രാസിയായ തമിഴനും പിന്നെ തെലുങ്കനും കർണാടകക്കാരനുമൊക്കെ ഇടത്തോട്ട് മുണ്ടുടുക്കുേമ്പാൾ അവർക്കിടയിൽ മലയാളിയെ തിരിച്ചറിയാൻ സഹായിച്ചിരുന്നത് അവന്റെ വലത്തോട്ടുള്ള മുണ്ടുടുപ്പാണ്. എന്നാൽ 60-കളിൽ മണ്ണിന്റെ മക്കൾ
വാദമുയർത്തിക്കൊണ്ട് ദക്ഷിണേന്ത്യക്കാർക്കെതിരെ ശിവസേന അഴിച്ചുവിട്ട കുന്നായ്മകളോട് മുണ്ടുടുത്തുകൊണ്ടുതന്നെ തമിഴനും കർണാടകക്കാരനും ശക്തമായി പ്രതികരിച്ചപ്പോൾ തന്ത്രത്തിൽ മണ്ടിയ
മലയാളി അന്നു തന്നെ താനുടുത്തിരുന്ന മുണ്ടുരിഞ്ഞ് കളയുകയാണ് ചെയ്തത്. അതിനു ശേഷം ഇന്നും
അവന് മുണ്ടുടുത്താൽ കുത്തുറയ്ക്കാറില്ല. വീടിനു തൊട്ടു മുന്നിലുള്ള കടയിൽ നിന്ന് കഞ്ഞിയിലിടാൻ ഉപ്പു
വാങ്ങാൻ പോലും അവനിന്ന് പാന്റ്‌സിനുള്ളിൽ ഇറങ്ങണം. ഒരു കാലത്ത് മലയാളിയുടെ പേരിന്റെ
അറ്റത്തുള്ള ‘ൻ’ എന്ന ചില്ലക്ഷരവും അവന്റെ ഐഡന്റിറ്റിയുടെ ഒരു ഭാഗമായിരുന്നു. ഉദാഹരണമായി ശങ്കരൻ, ഗോപാലൻ, കുമാരൻ എന്നിങ്ങനെ. പിന്നീടെന്നോ ആ ചില്ലക്ഷരം മുറിച്ചു കളഞ്ഞ ശങ്കരൻ ഇപ്പോൾ ശങ്കറും ഗോപാലൻ ഗോപാലും കുമാരൻ കുമാറുമാണ്.
എവിടെ ചെന്നാലും അവിടത്തെ ഭാഷ ആത്മാർത്ഥമായി സ്വായത്തമാക്കാൻ മലയാളി ശ്രമിക്കാറില്ലെന്നുള്ളതിനു വ്യക്തമായ ഉദാഹരണമാണ് വർഷങ്ങളായി മുംബൈയിൽ കഴിയുന്ന അവന്
ഒരു വരി മറാഠി പോലും പറയാനോ കേട്ടാൽ മനസ്സിലാക്കാനോ കഴിയുന്നില്ലെന്നുള്ളത്. മറാഠി ഭാഷയെ ഒരുതരം പുച്ഛത്തോടും പേടിയോടും കൂടി മാത്രമേ അവൻ എന്നും വീക്ഷിച്ചിട്ടുള്ളൂ എന്ന കാര്യവും >മറച്ചു വയ്ക്കാനാവില്ല. ഇന്നും അങ്ങനെതന്നെ. ഹിന്ദി ഇവിടത്തെ പ്രധാന വിനിമയ ഭാഷയായതുകൊണ്ടാണ്
അങ്ങനെ സംഭവിച്ചുപോയതെന്ന് അവൻ ന്യായീകരിക്കാറുണ്ട്.
മലയാളികളെല്ലാം നായർ ആണെന്നാണ് ഇന്നും ഇവിടത്തുകാരുടെ ധാരണ. അതിൽ വ്യാജനായന്മാർ ഉള്ള കാര്യം അവരുണ്ടോ അറിയുന്നു? എന്നാൽ ആ വ്യാജനായന്മാർ ഇന്നും പിടി കൊടുക്കാതെ വിലസുകയാണിവിടെ. യഥാർത്ഥനായരോടൊപ്പം ആ വ്യാജന്മാരും ഇവിടെ ‘നായർസാബ്’ അല്ലെങ്കിൽ
‘നായർഭായ്’ തന്നെ. ഇങ്ങനെ വേഷം കെട്ടാൻ അവരെ പ്രേരിപ്പിച്ചത് ഒരുപക്ഷേ നിലനില്പിന്റെ പ്രതികൂല സാഹചര്യങ്ങളായിരുന്നിരിക്കാം. സ്വന്തം ജാതിയെ ചൊല്ലിയുള്ള അപകർഷതയുമാകാം. അതുമല്ലെങ്കിൽ സ്റ്റാറ്റസ് സിംബലായി പേരിനൊപ്പം നായർ ചേർത്തതുമാകാം. എന്നു വച്ച് തറവാട്ടിൽ പിറന്ന ഒറിജിനൽ നായന്മാർക്ക് ഏതെങ്കിലും തരത്തിൽ പാരയോ പ്രശ്‌നമോ ആകുന്നില്ല ആ വ്യാജന്മാർ.
കൂട്ടായ്മ
സമരങ്ങളുടെ നാട്ടിൽ നിന്നെത്തി ഇവിടത്തെ പല സംഘടിത സമരങ്ങളിലും ഭാഗഭാക്കായ മലയാളി കൂട്ടായ്മയുടെ കാര്യത്തിൽ മറ്റുള്ളവർക്ക് മാതൃകയായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്നിവിടെ അവൻ ഒറ്റപ്പെട്ടവനാണ്. മലയാളി ഐക്യത്തെ ചൊല്ലി വേഴാമ്പലിനെപ്പോലെ വിലപിക്കുന്ന അവന്റെ ഐക്യമില്ലായ്മയുടെ സ്മാരകങ്ങളാണ് ഇന്ന് ഇവിടെയുള്ള എണ്ണിയാൽ തീരാത്ത മലയാളി സംഘടനകൾ. ശരാശരി മലയാളിയെ സ്വാധീനിക്കാത്ത ഈ സംഘടനകൾ ആരുടെയൊക്കെയോ താൽപര്യങ്ങൾ
സംരക്ഷിക്കുന്ന മറക്കുടകളാണ്. ദശമൂലാരിഷ്ടത്തിനും മദനമോഹന ലേഹ്യത്തിനും പുറമേ പൊന്നാടയും
ആസ്ഥാനപട്ടങ്ങളുമൊക്കെ അവിടങ്ങളിൽ നിന്ന് വിലയ്ക്കു വാങ്ങാം. ഇവിടത്തെ കലാസാംസ്‌കാരിക നായകരായി വേഷം കെട്ടുന്നത് കലയും സംസ്‌കാരവും തൊട്ടുതീണ്ടിയിട്ടില്ലാത്ത പുത്തൻപണക്കാരായ ചില മുതലാളിമാരാണ്. മലയാള പത്രങ്ങളുടെ മൂന്നാം പേജ് നിർത്തലാക്കിയാൽ മേല്പറഞ്ഞ സംഘടനകളേയും
സാംസ്‌കാരിക നായകരേയും മഷിയിട്ട് നോക്കിയാൽ പോലും കാണുകയില്ല.
സ്വാതന്ത്ര്യം
മുംബൈ നഗരത്തിൽ പ്രവാസികളായ മറ്റു ദേശ ഭാഷക്കാരെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ, അമിതമെന്നുതന്നെ പറയാം, സ്വാതന്ത്ര്യം കാട്ടുന്നത് മലയാളി തന്നെയാണെന്നതിൽ സംശയമില്ല. അതിനാൽ
എന്നെങ്കിലുമിവിടെ ഇനിയുമൊരു 60-കൾ ആവർത്തിക്കുകയാണെങ്കിൽ അതിനുത്തരവാദി മലയാളി മാത്രമായിരിക്കും.അന്ന് പക്ഷെ തമിഴനും കർണാടകക്കാരനും രക്ഷയ്ക്കുണ്ടാവില്ല.
ഏറ്റവും വലിയ നന്ദികേട്
മുംബൈ നഗരത്തിൽ ദീർഘകാലം പ്രവാസിയായി വിരമിച്ചവനും ഇപ്പോൾ തുടർന്ന് വരുന്നവനുമായ (ഇവിടെ ജനിച്ചു വളർന്ന പുതിയ തലമുറയൊഴികെ) മലയാളി ഈ നഗരത്തോട് കാട്ടിയ ഏറ്റവും വലിയ ഒരു നന്ദികേടുണ്ട്. അമിതസ്വാതന്ത്ര്യമുപയോഗിച്ച് ഇവിടത്തെ പലതും സ്വന്തമാക്കിയിട്ടും നാട്ടുഭാഷയായ മറാഠി സ്വായത്തമാക്കാതിരുന്നതാണ് ആ നന്ദികേട്. എവിടെ ചെന്നാലും അവിടത്തെ ഭാഷ ആത്മാർത്ഥമായി
സ്വായത്തമാക്കാൻ മലയാളി ശ്രമിക്കാറില്ലെന്നുള്ളതിനു വ്യക്തമായ ഉദാഹരണമാണ് വർഷങ്ങളായി മുംബൈയിൽ കഴിയുന്ന അവന് ഒരു വരി മറാഠി പോലും പറയാനോ കേട്ടാൽ മനസ്സിലാക്കാനോ കഴിയുന്നില്ലെന്നുള്ളത്. മറാഠി ഭാഷയെ ഒരുതരം പുച്ഛത്തോടും പേടിയോടും കൂടി മാത്രമേ അവൻ
എന്നും വീക്ഷിച്ചിട്ടുള്ളൂ എന്ന കാര്യവും മറച്ചുവയ്ക്കാനാവില്ല. ഇന്നും അങ്ങനെതന്നെ. ഹിന്ദി ഇവിടത്തെ
പ്രധാന വിനിമയഭാഷയായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചുപോയതെന്ന് അവൻ ന്യായീകരിക്കാറുണ്ട്. എന്നാൽ ഹിന്ദിഭാഷതന്നെ കഷ്ടിച്ച് പറയാനേ അവന് കഴിയുന്നുള്ളൂ എന്ന കാര്യവും ആ ന്യായീകരണത്തിൽ മുഴച്ചു നിൽക്കുന്നത് കാണാം. വാസ്തവത്തിൽ മറാഠി ഭാഷയോടുള്ള മലയാളിയുടെ സമീപനവും അത് സ്വായത്തമാക്കാനുള്ള സന്മനസ്സില്ലായ്മയും കഴിവുകേടുമാണ് അതിനു കാരണം എന്ന് കണ്ടെത്താൻ പാഴൂർ പടി വരെയൊന്നും പോകേണ്ടതില്ല. (കേരളത്തിൽ നിന്ന് മാസ്റ്റർ ബിരുദവും ബാച്ചിലർ ബിരുദവുമൊക്കെയെടുത്ത് എത്തിയവരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം തന്നെ മലയാളിയുടെ
കഴിവിന്റെ പരിമിതികൾക്ക് ഉദാഹരണമാണ്).
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടുക്കഷണം തിന്നണമെന്ന ഒരു ചൊല്ലുള്ളതുപോലെയാണ് ഏതൊരു നാട്ടിൽ ചെല്ലുന്നവനും അവിടത്തെ ഭാഷ സംസാരിക്കാനെങ്കിലും സ്വായത്തമാക്കണമെന്നുള്ളത്. കാരണം ഭാഷ സംസ്‌കാരത്തിെന്റ ഭാഗമാണ്. ഭാഷയിലൂടെ മാത്രമേ ഒരാൾക്ക് അയാൾ ചെന്നെത്തുന്ന നാട്ടിലെ സംസ്‌കാരവുമായി ഇഴുകിച്ചേരാൻ കഴിയൂ. ഭക്ഷണത്തിന്റെ കാര്യത്തിലും ഇക്കാര്യം
ആപേക്ഷികമാണ്. നിരവധി ഉത്തരേന്ത്യക്കാർക്ക് പുറമേ വിദേശീയർ പോലും കേരളത്തിലെത്തി സംസാരിക്കാനെങ്കിലും മലയാളം പഠിച്ച് അവിടത്തെ സംസ്‌കാരവുമായി ഇണങ്ങി ജീവിക്കുന്നുണ്ടെന്നുള്ളത്
കേരളീയർക്കുതന്നെ സുപരിചിതമായ ഒരു യാഥാർത്ഥ്യമാണ്. എന്നിട്ടുപോലും മുംബൈ മലയാളി മറാഠി
ഭാഷയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്നത് തികച്ചും അക്ഷന്തവ്യമായ ഒരപരാധമാണ്.
ഇത്തരമൊരു സാഹചര്യത്തിൽ ഇവിടെ ഇപ്പോഴുള്ള മലയാളിയുടെ സന്തതികളെങ്കിലും ഇവിടെ തന്നെ വിദ്യാഭ്യാസം നേടി മറാഠി പഠിച്ചുവരുന്നത് ആശ്വാസകരമായി കരുതാം. ഈയൊരു യാഥാർത്ഥ്യം നിലനിൽക്കുമ്പോൾതന്നെ ഇവിടെ ചിലർ മറാഠി സാഹിത്യത്തെക്കുറിച്ചും മറാഠി നാടക-സിനിമകളെ ക്കുറി
ച്ചുമൊക്കെ പ്രസംഗിക്കുന്നത് കേൾക്കുമ്പോൾ കോരിത്തരിച്ചുപോകും.
ഇത്രയും പറഞ്ഞത് ഒരു ആമുഖം മാത്രം. പറയാൻ അതിലിരട്ടി ബാക്കിയുണ്ട്.