മറാഠിഭാഷയിൽ ആത്മകഥാരൂപത്തിലുള്ള സാഹിത്യരചനാസമ്പ്രദായം ഒരു പ്രസ്ഥാനം പോലയാണ് തുടർന്നുവരുന്നത്. ഇത്തരം രചനകൾക്ക് വലിയ സ്വീകരണം വായനക്കാരിൽനിന്ന് ലഭിക്കുകയും ചെയ്യുന്നതിനാൽ അവ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചിലപ്പോഴൊക്കെ വിവാദങ്ങൾക്ക് വഴിയൊരുക്കുകയും
ചെയ്ത നിരവധി രചനകളിൽ ചിലതാണ് പ്രഭാകർ വാമൻ ഉർധ്വ രേഷെയുടെ ‘ഹർവലേലെ ദിവസ്’, ആനന്ദ് യാദവിന്റെ ‘സോംബി’, ഗംഗാധർ ഗാഡ്ഗിലിന്റെ ‘ഏകാ മുംഗീ ചെ മഹാഭാരത്’, ദയാപവാറിന്റെ ‘ബലൂത്ത’, ലക്ഷ്മൺ മാനെയുടെ ‘ഉപര’,
ശരൺ കുമാർ ലിംബാലെയുടെ ‘അക്കർമാശി’, ലക്ഷ്മൺ ഗെയ്ക്‌വാഡിന്റെ ‘ഉചല്യ’, കിഷോർ ശാന്താബായി കാലെയുടെ ‘കൊൽഹാട്ട്യാ ചെ ചോർ’, മല്ലിക അമർ ഷെയ്ക്കിന്റെ ‘മല ഉധ്വസ്ത് വ്ഹായ് ചെ’ തുടങ്ങിയവ.
ഇവിടെ പരാമർശ വിഷയമാകുന്നത് ‘മല ഉധ്വസ്ത് വ്ഹായ് ചെ’ എന്ന ആത്മകഥാപരമായ വിവാദ പുസ്തകത്തിന്റെ രചയിതാവും മറാഠി സാഹിത്യത്തിൽ കഥയും കവിതയും ഒരുപോലെ കൈകാര്യം ചെയ്തുവരുന്ന എഴുത്തുകാരിയുമായ മല്ലിക ഷെയ്ക്ക്
ആണ്.
പ്രശസ്ത മറാഠി ദളിത് കവിയും ഒരുകാലത്ത് ബാൽതാക്കറെയുടെ ശിവസേനയ്ക്കുള്ള മറുപടിയായി രൂപീകരിക്കപ്പെട്ട ദളിത് പാന്തർ എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനേതാവുമായ പത്മശ്രീ നാംദേവ് ധസ്സാളിന്റെ ഭാര്യ, സംയുക്ത മഹാരാഷ്ട്രാ
പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെയും മുൻ
നിരക്കാരിലൊരാളും പ്രശസ്ത ഷായറും കവിയും ഗായകനും നാടകപ്രവർത്തകനും
കമ്മ്യൂണിസ്റ്റുകാരനുമായിരുന്ന ഷാഹിർ അമർ ഷെയ്ക്കിന്റെ മകൾ എന്നീ വിശേഷണങ്ങളും മല്ലിക ഷെയ്ക്ക് എന്നു വിളിക്കപ്പെടുന്ന മല്ലിക അമർ ഷെയ്ക്കിനെ പരിചയപ്പെടുത്തുമ്പോൾ ആമുഖമായി സ്വീകരിക്കാവുന്നതാണ്. കാരണം, ആ
വിശേഷണങ്ങളും അവരുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്ന മറ്റൊരു പുറമാണ്.
വാളൂ ചാ പ്രിയകർ (മണ്ണുകൊണ്ടുള്ള കാമുകൻ), മഹാനഗർ
(മഹാനഗരം), ദേഹഋതു (ശരീരത്തിന്റെ ഋതു), മൂണുസ് പണാ ചാ
ഭിംഗ് ബദൽത്താനാ (മനുഷ്യത്വത്തിന്റെ കണ്ണാടിച്ചില്ല് മാറുമ്പോ
ൾ) എന്നീ കവിതാസമാഹാരങ്ങളും കോഹം കോഹം (ഞാൻ
ആരാകുന്നു), ഏക് ഹോത്ത ഉന്ദീർ (ഒരു എലിയുണ്ടായിരുന്നു),
ഝാഡ്പണാച്ചി ഗോഷ്ട് എന്നീ കഥാസമാഹാരങ്ങളും ഹാന്റിൽ
വിത്ത് കെയർ എന്ന നോവലെറ്റും മല ഉധ്വസ്ത് വ്ഹായ്‌ചെ എന്ന
ആത്മകഥയുമാണ് മല്ലികെ ഷെയ്ക്കിന്റെ പ്രസിദ്ധീകരിക്കപ്പെട്ട
കൃതികൾ. ഇങ്ങനെ ഒരു കവയിത്രിയായും കഥാകാരിയായും
മറാഠി സാഹിത്യരംഗത്ത് പ്രശസ്തയായ മല്ലിക ഷെയ്ക്കിന്റെ മല
ഉധ്വസ്ത് വ്ഹായ് ചെ എന്ന ആത്മകഥാംശപരമായ നോവൽ വളരെയേറെ
വിവാദങ്ങൾ ക്ഷണിച്ചുവരുത്തുകയുണ്ടായി. അതിനാ
ൽതന്നെ ആ പുസ്തകത്തിന് രണ്ടാമതൊരു എഡിഷൻ പുറത്തുവരികയുണ്ടായില്ലെന്ന്
മാത്രമല്ല, പുസ്തകം വിപണിയിൽനിന്ന് പിൻ
വലിക്കുകൂടി ചെയ്തുവെന്നുള്ളതാണ്. എങ്കിലും വ്യാപകമായി വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു പുസ്തകമാണത്. അലങ്കാരങ്ങളില്ലാതെ മലയാളത്തിൽ പറഞ്ഞാൽ ‘ഞാൻ നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നു’ എന്നതാണ് മല ഉധ്വസ്ത്
വ്ഹായ് ചെ എന്ന വിവാദ പുസ്തകത്തിന്റെ പേരുതന്നെ സൂചിപ്പിക്കുന്നത്. എന്നാൽ പുസ്തകത്തിലെ ഉള്ളടക്കം വെളിപ്പെടുത്തുന്ന ഒരു സാഹസത്തിനോ ധിക്കാരത്തിനോ ഈ ലേഖകൻ ഇവിടെ മുതിരുന്നില്ല. കാരണം കുറെകാലമായി ആർക്കും ഒരു അഭിമുഖത്തിന് വഴങ്ങിക്കൊടുക്കാതെ എഴുത്തിൽ മാത്രം ശ്രദ്ധയൂന്നിക്കഴിയുന്ന മല്ലിക ഷെയ്ക്ക് കർശനമായ ഒരു നിബന്ധനയോടെയാണ് കാക്കയ്ക്കു വേണ്ടി ഒരു കൂടിക്കാഴ്ച അനുവദിച്ചത്. യാതൊരു കാരണവശാലും തന്റെ വിവാദപുസ്തകത്തെക്കുറിച്ച് ഒന്നും ചോദിക്കരുതെന്നും എഴുതരുതെന്നുമായിരുന്നു ആ നിബന്ധന. ഗദ്ദറിനെപ്പോലെ ആയുധധാരികളായ അംഗരക്ഷകരോടൊപ്പം നടന്നിരുന്ന മറ്റൊരു കവിയും ആക്ടിവിസ്റ്റുമാണ് മല്ലിക അമർ ഷെയ്ക്ക് എന്ന എഴുത്തുകാരിയുടെ ഭർത്താവായ നാംദേവ് ധസ്സാൾ. ധസ്സാളിനൊപ്പമുള്ള ദാമ്പത്യജീവിതത്തിനിടയിലെ അനുഭവങ്ങളും സംഭവങ്ങളുമാണ് ‘മല ഉധ്വസ്ത് വ്ഹായ് ചെ’ എന്ന ആത്മകഥാംശപരമായ നോവലെഴുതാൻ മല്ലിക ഷെയ്ക്കിനെ പ്രേരിപ്പിച്ചത്. ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്ന നാംദേവ് ധസ്സാൾ രൂപീകരിച്ച ദളിത് പാന്തർ പ്രസ്ഥാനത്തോട് യോജിക്കാൻ കമ്മ്യൂണിസ്റ്റുകാരിയായ മല്ലികയ്ക്ക് കഴിയുമായിരുന്നില്ല. മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ പലതരം ക്രിമിനൽ കേസുകളിൽ പ്രതിയാക്കപ്പെട്ട (കെട്ടിച്ചമച്ചവപോലും) നാംദേവ് ധസ്സാളിനോടൊപ്പം
വേട്ടമൃഗങ്ങളെപ്പോലെ ഓടിയൊളിച്ച് കഴിയേണ്ടിവന്നതാണ് മല്ലികയുടെ ദാമ്പത്യജീവിതത്തിന്റെ നല്ലൊരു കാലഘട്ടം. മലരികളും ചുഴികളും നിറഞ്ഞ ആ ജീവിതത്തെക്കുറിച്ച് തുറന്നെഴുതിയതുകൊണ്ടാണ് ആ പുസ്തകം വിവാദമായിത്തീർന്നതെന്ന് ചുരുക്കിപ്പറയാം.
കൂടിക്കാഴ്ച അനുവദിക്കുന്നതിനു മുമ്പ് സ്വയം വരച്ച നിബന്ധ
നയുടെ ലക്ഷ്മണരേഖ ലംഘിക്കാതെതന്നെ മല്ലിക ഷെയ്ക്ക്
തന്റെ ഹൃദയത്തിന്റെ പുസ്തകം തുറക്കുകയാണിവിടെ:
‘മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലുള്ള ബാർഷിയി
ലാണ് ഞാൻ ജനിച്ചത്. പിതാവ് ഒരു മുസ്ലിം സമുദായക്കാരനും
മാതാവ് ഹിന്ദുമതക്കാരിയുമാണ്. കലാ-സാംസ്‌കാരിക രംഗങ്ങ
ളിലും വിപ്ലവ, രാഷ്ട്രീയ മേഖലകളിലും ഒന്നിച്ചു പ്രവർത്തിച്ചിരുന്ന
അവർ പരസ്പരം ജീവിതപങ്കാളികളായി. പിതാവിന്റെ യഥാർത്ഥ
പേര് സാഹിർ മെഹബൂബ് ഹസ്സൻ ഷെയ്ക്ക് എന്നും മാതാവിന്റെ
പേര് ജ്യോതിയെന്നുമാണ്. ലാൽബൗട്ട, കലാപഥക്, നവയുഗ്
കലാപഥക്, ഇപ്റ്റ എന്നീ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവ
ർത്തിച്ചിരുന്ന പിതാവ് സാമൂഹ്യപ്രതിബദ്ധതയുള്ള നാടകങ്ങൾ
രചിച്ച് അവയിൽ അഭിനയിക്കുന്നതോടൊപ്പം പാവങ്ങൾ
ചൂഷണം ചെയ്യപ്പെടുന്നതിനെതിരെയും ബ്രിട്ടീഷ്‌രാജിനെതി
രെയും ഷായരികൾ, കവിതകൾ, ഗാനങ്ങൾ എന്നിവ രചിക്കുകയും
സ്വയം പാടുകയും ചെയ്ത് ഗ്രാമഗ്രാമാന്തരങ്ങൾ സഞ്ചരിക്കുമായിരുന്നു.
അങ്ങനെ അദ്ദേഹം ഷാഹിർ അമർ ഷെയ്ക്ക് എന്ന
പേരിൽ പ്രസിദ്ധനായി. പിന്നീട് അദ്ദേഹം ഷാഹിർ അമർ
ഷെയ്ക്ക് കലാപഥക് എന്ന പേരിലും കലാസംഘടന രൂപീകരിച്ച്
പ്രവർത്തിച്ചുപോന്നു. അതിനാൽ കലാ-സാംസ്‌കാരിക രംഗങ്ങ
ളിലെയും രാഷ്ട്രീയരംഗങ്ങളിലെയും പ്രമുഖ വ്യക്തികളെ നേരിൽ
കാണുവാനും അവരുടെ സ്‌നേഹലാളനകളേറ്റുവാങ്ങാനും കഴി
ഞ്ഞു. പിതാവിൽനിന്ന് ഉൾക്കൊണ്ട പ്രചോദനത്തിൽ ഏഴാംവയ
സ്സിൽ കവിതയെഴുതാൻ തുടങ്ങിയപ്പോൾ എല്ലാവരും പ്രോത്സാഹിപ്പിച്ചു.
എന്നെ ഒരു എഴുത്തുകാരിയാക്കിയത് ആ ബാല്യമാണ്.
ഒരു എഴുത്തുകാരിയായില്ലായിരുന്നെങ്കിൽ?
അഭിനേത്രിയാകുമായിരുന്നു. ചെറുപ്പം മുതൽ അഭിനയ
ത്തിലും ഏറെ താൽപര്യമുണ്ടായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ
മുതൽ അഭിനയിക്കുമായിരുന്നു. മുതിർന്ന ശേഷവും അത് തുടർ
2013 മഡളമഠണറ ബടളളണറ 18 2
ന്നു. മുംബയിലെ ആവിഷ്‌കാർ തുടങ്ങിയ തിയേറ്റർ ഗ്രൂപ്പുകളുമായി
ബന്ധപ്പെട്ട് പ്രവർത്തിക്കുകയും നിരവധി നാടകങ്ങൾ
രചിച്ച് സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഒരു
സ്‌ക്രിപ്റ്റ് ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു. അത് സംവിധാനം
ചെയ്യാനാണ് പരിപാടി.
സാധാരണ എഴുത്തുകാരോട് ചോദിക്കാറുള്ള ഒരു ചോദ്യം ആവ
ർത്തിക്കട്ടെ, എന്തിനെഴുതുന്നു?
എല്ലാ എഴുത്തുകാർക്കും അവരവരുടേതായ അവകാശവാദ
ങ്ങളുണ്ടായിരിക്കാം. ഞാനെഴുതുന്നതിന് രണ്ടു കാരണങ്ങളുണ്ട്.
ഒന്ന്, എന്റെ അസ്തിത്വം അല്ലെങ്കിൽ ഐഡന്റിറ്റി വെളിപ്പെടു
ത്താൻ. മറ്റൊന്ന്, ഞാൻ ജീവിക്കുന്ന ചുറ്റുപാടുകളോട് റിയാക്ട്
ചെയ്യാൻ.
എന്താണ് ദളിത് എഴുത്തുകാരും മറ്റ് എഴുത്തുകാരും തമ്മിലുള്ള
ബന്ധം? ഒരു പ്രശസ്ത ദളിത് എഴുത്തുകാരന്റെയും ആക്ടിവിസ്റ്റി
ന്റെയും ഭാര്യ എന്ന നിലയിൽ താങ്കളുടെ എഴുത്തിനെ ഏതു വിഭാഗ
ത്തിൽ പെടുത്താം?
ദളിതൻ പീഡിതനാണ്. അവന്റെ പീഡാനുഭവങ്ങൾ അവന്
എഴുതാനുള്ള മെറ്റീരിയലാണ്. അനുഭവങ്ങൾ ആരുടെയും കുത്ത
കയല്ല. വ്യത്യസ്തങ്ങളായിരിക്കുമെന്നു മാത്രം. പക്ഷേ ഏതൊരു
എഴുത്തുകാരനും എഴുതുന്നത് അതാത് ഭാഷയിലെ അക്ഷരങ്ങളുപയോഗിച്ചാണ്.
ഭാഷയ്ക്കും അക്ഷരത്തിനും അവർണനെന്നോ
സവർണനെന്നോ ഉള്ള വ്യത്യാസമില്ല. എന്റെ പിതാവ് മുസ്ലിമും
മാതാവ് ഹിന്ദുവുമാണെന്ന് സൂചിപ്പിച്ചിരുന്നല്ലോ. അവർ ഇടപെ
ട്ടിരുന്ന മേഖലകളിലൊന്നും അവരെ വേർതിരിച്ചാരും കണ്ടിട്ടില്ല.
എന്റെ ഭർത്താവ് ഒരു ദളിത് വംശജനാണെന്ന് വച്ച് എന്റെ എഴു
ത്തിനെ ഏതെങ്കിലും കാറ്റഗറിയിൽ പെടുത്താൻ ഞാൻ സമ്മതി
ക്കുകയില്ല. അതേസമയം നല്ല സാഹിത്യം, ചീത്ത സാഹിത്യം
എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.
എങ്കിൽപിന്നെ പെണ്ണെഴുത്ത് എന്ന് പറയുന്നതിനോട് എങ്ങനെ
പ്രതികരിക്കും?
അങ്ങനെയും ഒരെഴുത്തില്ലെന്ന് ഞാൻ പറയും. പെണ്ണ് അവളെക്കുറിച്ചോ
അവളുടെ പ്രശ്‌നങ്ങളെക്കുറിച്ചോ എഴുതുന്നതുകൊ
ണ്ടാണോ ഈ പെണ്ണെഴുത്ത് എന്നൊക്കെ പറയുന്നതെന്ന് ഞാൻ
തിരിച്ചുചോദിക്കുന്നു. പെണ്ണിന്റെ കാര്യങ്ങൾ പെണ്ണല്ലാതെ
ആണാണോ എഴുതേണ്ടത്. ഈ പെണ്ണെഴുത്ത് എന്നു പറയുന്നത്
എഴുത്തുകാരായ ആണുങ്ങൾതന്നെയുണ്ടാക്കിയ ഒരു വേലിക്കെ
ട്ടാണ്. അതേസമയം പെണ്ണായാലും ആണായാലും ഒരേ സിസ്റ്റ
ത്തിന്റെ ബലിയാടുകളാണ് എന്ന കാര്യം വിസ്മരിക്കരുത്. അതി
നാൽ എനിക്കു പറയാനുള്ളതും ഞാൻ വിശ്വസിക്കുന്നതും എഴു
ത്തിൽ ലിംഗ, വർണ വിവേചനങ്ങളില്ലെന്നും അത് പാടില്ലെന്നുമാണ്.
നല്ല സാഹിത്യം, ചീത്ത സാഹിത്യം എന്നിവ ഏതാണെന്ന്
തിരിച്ചറിയുകയാണ് വേണ്ടത്. അത് പക്ഷേ എഴുത്തുകാരന്റെ
പണിയുമല്ല. മറിച്ച് വായനക്കാരുടേതാണ്. എഴുത്തുകാർ വാസ്ത
വത്തിൽ എപ്പോഴും ചൂഷിതരോടൊപ്പമാണ് നിൽക്കേണ്ടത്.
മല്ലിക അമർ ഷെയ്ക്ക് എന്ന എഴുത്തുകാരിയായി പേരെടുക്കാനോ
അംഗീകരിക്കപ്പെടാനോ വേണ്ടിവന്ന സംഘർഷങ്ങളെക്കുറിച്ച്?
അങ്ങനെയൊരനുഭവം എനിക്കുണ്ടായിട്ടില്ല. സ്വന്തം കഴിവിൽ
വിശ്വാസമുണ്ടെങ്കിൽ സംഘർഷങ്ങളെ നേരിടേണ്ടിവരില്ലെ
ന്നാണ് എന്റെ അനുഭവം. പണ്ടത്തേക്കാൾ പെട്ടെന്നുതന്നെ
പ്രതിഭ തിരിച്ചറിയപ്പെടുന്ന ഒരു കാലം കൂടിയാണിത്. എന്നാൽ
പ്രതിഭയുള്ളവർ പൊളിറ്റിക്‌സിന്റെ ബലിയാടുകളായിത്തീരുന്ന
സംഭവങ്ങൾ ഏതൊരു കാലഘട്ടത്തിലും നടന്നേക്കാം.
അവാർഡുകളോട് എങ്ങനെ പ്രതികരിക്കും?
അക്കാദമിതലത്തിലുള്ള അവാർഡുകളൊന്നും ഇതുവരെ
എനിക്ക് ലഭിച്ചിട്ടില്ല. അതിലെനിക്ക് സങ്കടവുമില്ല. പക്ഷേ വായനക്കാരുടെ
സ്‌നേഹാദരങ്ങൾ വേണ്ടുവോളം എനിക്ക് കിട്ടിക്കൊണ്ടി
രിക്കുന്നു. അവാർഡുകൾ പ്രോത്സാഹനങ്ങളായിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇന്നങ്ങനെയല്ല. അവാർഡ് എഴുത്തുകാരുടെ
ആർത്തി വർദ്ധിപ്പിക്കുകയാണ്. അതിനായി എന്തു ചെയ്യാനും മടി
ക്കാത്ത എഴുത്തുകാരുണ്ട് നമ്മുടെ രാജ്യത്തിൽ. വാസ്തവത്തിൽ
അവാർഡ് സമ്പ്രദായം നിർത്തലാക്കുകയാണ് വേണ്ടത്. പകരം
വാർദ്ധക്യകാലത്ത് ആശ്രയവും അസുഖം ബാധിക്കുമ്പോൾ ചികി
ത്സയുമാണ് എഴുത്തുകാർക്ക് നൽകേണ്ടത്. വേണമെങ്കിൽ എഴു
ത്തുകാർക്ക് ഇഷ്ടപ്പെട്ട രാജ്യങ്ങളിൽ സഞ്ചരിക്കാൻ അവസരം
നൽകുകയുമാകാം.
സ്വാധീനിച്ച എഴുത്തുകാർ അല്ലെങ്കിൽ പുസ്തകങ്ങൾ?
എന്റെ പിതാവിനെ മാറ്റിനിർത്തിയാൽ മറാഠിഭാഷയിൽ
എന്നെ സ്വാധീനിച്ച എഴുത്തുകാരൻ കുസുമാഗ്രജ് എന്ന വി.വി.
ഷിർവാഡ്കറും അദ്ദേഹത്തിന്റെ വിവിധ പുസ്തകങ്ങളുമാണ്.
ലോകസാഹിത്യത്തിൽ ടോൾസ്റ്റോയ്, ഗോർഖി, ഓസ്‌കാർ
വൈൽഡ്, ഒ. ഹെൻട്രി എന്നിവരാണ്. ടാഗോറിന്റെ കഥകളും
എനിക്കിഷ്ടമാണ്.
മാസ്റ്റർപീസുകൾ എന്ന് വിശേഷിപ്പിക്കാവുന്ന കൃതികൾ ഏതൊക്കെയാണ്
മറാഠിയിൽ എന്നു പറയാമോ?
മറാഠിയിൽ ഇതുവരെ മാസ്റ്റർപീസ് എന്നു പറയാവുന്ന ഒരു
കൃതി ഉണ്ടായിട്ടില്ലെന്നാണ് എന്റെ അഭിപ്രായം. മാസ്റ്റർപീസ്
എന്നത് സ്‌നേഹപൂർവം ആരെങ്കിലും വിളിക്കുന്ന ഒരു പേരല്ല. എല്ലാവരെയും
ഒന്നിച്ച് ഒരേ സമയം സ്പർശിക്കുന്നതും സ്വാധീനിക്കു
ന്നതുമായ ഒരു വർക്കാണ് മാസ്റ്റർപീസ്. അങ്ങനെ നോക്കുമ്പോൾ
മഹാഭാരതമാണ് ഏറ്റവും മഹത്തായ മാസ്റ്റർപീസ്.
അപ്പോൾ ഖാണ്ഡേക്കറുടെ ‘യയാതി’ ഒരു മാസ്റ്റർപീസ് വർക്കല്ലെ
ന്നാണോ?
‘യയാതി’യിൽ മാസ്റ്റർപീസിന്റെ അംശങ്ങളുണ്ടെന്നതൊഴി
ച്ചാൽ പൂർണമായും അതൊരു മാസ്റ്റർപീസ് വർക്കാകുന്നില്ല.
നിലവിലുള്ള ജാതിവ്യവസ്ഥകളോട് എങ്ങനെ പ്രതികരിക്കും?
ജാതിവ്യവസ്ഥയിൽനിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രയോ
ജനമുണ്ടെങ്കിൽ ജാതിക്ക് പ്രാധാന്യം കൊടുക്കാം. അല്ലെങ്കിൽ
ജാതി ഒരു പ്രശ്‌നമേ അല്ല. ഞാനൊരു സങ്കരജാതിയിൽ പെട്ടതി
നാൽ എന്നെ സംബന്ധിച്ചിടത്തോളം ജാതി കൊണ്ട് പ്രയോജനമൊന്നുമില്ല.
അതിനാൽ എനിക്ക് പ്രശ്‌നവുമില്ല. ജാതി ജനങ്ങളുടെ
സഹനഭാരം വർദ്ധിപ്പിക്കുന്നു. നിയന്ത്രണം ഇല്ലാതാക്കുന്നു. അതുകൊണ്ടാണ്
ജാതിയുടെ പേരിൽ കൊല്ലും കൊലയും കലാപ
ങ്ങളും നടക്കുന്നത്. അതിനാൽ ജനങ്ങളുടെ മാനസികത മാറ്റുന്ന
പ്രസ്ഥാനങ്ങളും ചലനങ്ങളും ഗ്രാമങ്ങളിൽനിന്നുതന്നെ ആരംഭി
ക്കണം. അല്ലെങ്കിൽ ദാഭോൽക്കർമാർ കൊല്ലപ്പെടുകയും
ആശാറാം ബാപ്പുമാർ പൂജിക്കപ്പെടുകയും ചെയ്യും. സർക്കാരും
പോലീസും ‘ആം ആദ്മി’ക്ക് നിഷ്പക്ഷമായ നീതി നൽകേണ്ടതാണ്.
കവിയും ആക്ടിവിസ്റ്റുമായ നാംദേവ് ധസ്സാളുമായുള്ള വിവാഹം
എങ്ങനെയായിരുന്നു?
അതൊരു ലവ് മാര്യേജ് ആയിരുന്നു എന്നു വേണമെങ്കിൽ പറയാം.
അദ്ദേഹത്തെ നേരിൽ കാണുംമുമ്പുതന്നെ ഞാൻ അദ്ദേഹ
ത്തിന്റെ കവിതകളെ പ്രണയിച്ചിരുന്നു. എന്നാൽ കണ്ടുമുട്ടുന്നതും
പരിചയപ്പെടുന്നതും വർഷങ്ങൾക്കു ശേഷമാണ്. അനിൽ
ബാർവെ എന്ന എന്റെ സഹോദരീഭർത്താവ് ലോണാവ്‌ലയിൽ
ഒരു പ്രസിദ്ധീകരണം നടത്തിയിരുന്നു. അദ്ദേഹവും ‘നാമ’യും
(നാംദേവ് ധസ്സാൾ) സുഹൃത്തുക്കളായിരുന്നു. ആ പ്രസിദ്ധീകരണ
ത്തിലേക്ക് ഒരു അഭിമുഖത്തിനായി നാമയെ വിളിച്ചുവരുത്തിയപ്പോൾ
ഞാനും അവിടെയുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാരനായ
നാമ ദളിത് പാന്തർ സ്ഥാപിച്ച ശേഷമായിരുന്നു അത്. അവി
ടെവച്ച് ഞങ്ങൾ കണ്ടു, പരിചയപ്പെട്ടു. പിന്നീട് വിവാഹിതരാവുകയാണ്
ചെയ്തത്.
കവിതകളിലൂടെ ‘നാമ’യെ പ്രണയിച്ച മല്ലിക ഷെയ്ക്ക് ഇന്നത്തെ
തലമുറക്കാരുടെ പ്രണയത്തെ എങ്ങനെ വീക്ഷിക്കുന്നു?
ഞങ്ങളുടെ കാര്യത്തിലല്ലെങ്കിലും പണ്ടൊക്കെ പ്രണയത്തിന്
നിരവധി എതിർപ്പുകളും കടമ്പകളും നേരിടേണ്ടിയിരുന്നു. അതുപോലെതന്നെ
പല അഗ്നിപരീക്ഷണങ്ങളും. ഇന്നത്തെ തലമുറയ്ക്ക്
അങ്ങനെയൊരു പ്രശ്‌നമില്ല. പ്രണയത്തിൽ അവരുടെ വിചാരഗതി
യാണ് ശരി എന്ന് എനിക്കു തോന്നുന്നു. അതായത് പ്രണയത്തിൽ
വിവാഹം ഒരു ലക്ഷ്യമല്ല. ലക്ഷ്യം ഒന്നല്ലെങ്കിൽ വേർപിരിയാം.
എന്നുവച്ച് എല്ലാവരും അങ്ങനെയാണെന്ന് ഞാൻ പറയുന്നില്ല.
വിലക്കപ്പെട്ട കനി ഭക്ഷിക്കാൻ ആർക്കും അഭിനിവേശം കാണുമല്ലോ.
അതിനാൽ ഇതുവരെ കാത്തുസൂക്ഷിച്ച നിബന്ധനയുടെ അതി
ർവരമ്പ് ലംഘിച്ചുകൊണ്ട് ചോദിക്കുകയാണ്, മല ഉധ്വസ്ത് വ്ഹായ്
എന്ന പുസ്തകം വിവാദമായിത്തീരാനുണ്ടായ കാരണമെന്താണ്?
സ്വന്തം ജീവിതം എങ്ങനെയായിരുന്നാലും മറ്റുള്ളവരുടെ ജീവി
തത്തിലേക്കും ഒളിഞ്ഞും തെളിഞ്ഞും എത്തിനോക്കാനും അതിന്
പല നിറങ്ങൾ നൽകാനും ഉള്ള സമൂഹത്തിന്റെ ആകാംക്ഷയാണ്
പുസ്തകം വിവാദമാക്കിത്തീർത്തത്. ആ നോട്ടം ജാതിപരമായിരു
ന്നു. പുസ്തകം വായിച്ച് നാമ എനിക്ക് ഡൈവോഴ്‌സ് തരുമെന്നു
കരുതി ഞാൻ സന്തോഷിച്ചു. പക്ഷേ മറിച്ചാണ് സംഭവിച്ചത്.
സ്വന്തം തെറ്റ് മനസ്സിലാക്കിയ അദ്ദേഹം എനിക്ക് കൂടുതൽ
സ്വാതന്ത്ര്യം അനുവദിച്ചുതന്നു. ജീവിതം ഒന്നേയുള്ളൂവെങ്കിലും
അതിന്റെ പ്രയോഗങ്ങൾ പലപ്പോൾ, പലവിധത്തിലായിരിക്കുമെ
ന്നതിന് തെളിവാണത്.