ആദിവാസി വർഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വരേണ്യ
വർഗക്കാരായി അഹങ്കരിക്കുന്ന നമ്മുടെയെല്ലാം മനസ്സിൽ അല്ലെങ്കിൽ
ഭാവനയിൽ തെളിയുന്ന ചില ചിത്രങ്ങളുണ്ട്. ആ ചി
ത്രങ്ങൾ അവരുടെ രൂപഭാവങ്ങൾ, ജീവിതശൈലി, വസ്ത്രധാരണം,
ഭാഷ എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും. ആദിവാസികൾ
മൊത്തത്തിൽ നേരിടുന്ന പ്രശ്‌നങ്ങളും ഏതാണ്ട് ഒരുപോലെതന്നെ.
ദാരിദ്ര്യം, ചൂഷണം, കുടിയൊഴിപ്പിക്കൽ, അന്യ
വത്കരണം, നിരക്ഷരത, അനാരോഗ്യം എന്നിവ അവയിൽ
പ്രധാനമത്രെ. ജാർഖണ്ഡ്-ഒഡീഷ അതിർത്തിയിലെ മനോഹർപൂരിലെ
ഖുദ്‌പോസ് എന്ന ആദിവാസി ഗ്രാമത്തിലെ പ്രശ്‌നങ്ങളും
വ്യത്യസ്തമല്ല. അങ്ങനെയുള്ള ആ ആദിവാസി ഗ്രാമത്തിലെ
ഒരു കുടുംബത്തിൽ ജനിച്ച് സംഘർഷഭരിതമായ
ബാല്യകൗമാരങ്ങളെ വെല്ലുവിളികളോടെ നേരിട്ട് വിദ്യാഭ്യാസം
നേടിയ ശേഷം മാധ്യമ പ്രവർത്തകയായും ആക്ടിവിസ്റ്റായും
സമൂഹത്തിന്റെ പൊതുധാരയിൽ തുടരുമ്പോൾ തന്നെ ലോക
തലത്തിൽ പ്രശസ്തയായിത്തീർന്ന ഒരു എഴുത്തുകാരിയാണ് ജ
സീന്ത കെർകേട്ട. ജസീന്തയുടെ ‘അംഗോർ’ (തീക്കനൽ), ‘ജ
ഡോം കി സമീൻ’ (വേരുകളുടെ ഭൂമി) എന്നീ കവിതാസമാഹാരങ്ങളാണ്
എഴുത്തുകാരിയെന്ന നിലയിൽ അവരെ ഇന്ത്യയ്ക്കകത്തും
പുറത്തും പ്രശസ്തയാക്കിയത്. ഈ വർഷം സ്വിറ്റ്‌സർ
ലന്റിൽ അംഗോർ എന്ന സമാഹാരത്തെ കേന്ദ്രീകരിച്ചു നടക്കാനിരിക്കുന്ന
സെമിനാറിലും ഇറ്റലി ബുക്ക് ഫെയറിലും അതുപോലെതന്നെ
ആസ്ട്രിയ അടക്കം മറ്റു പല വിദേശ രാജ്യങ്ങളി
ലും തന്റെ കവിതകളുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കാനുള്ള
തയ്യാറെടുപ്പിലാണ് ജസീന്ത.
ഒരു സ്ത്രീയെന്ന നിലയിൽ സ്വന്തം മാതാവ് ഹൃദയത്തിൽ
സൂക്ഷിച്ച മൗനനൊമ്പരങ്ങളുടെയും തേങ്ങലുകളുടെയും ധ്വനി
കൾക്കു പുറമെ ഭരണതലങ്ങളിലെ ഭാവശൂന്യത, സ്ത്രീകൾക്കെ
തിരെയുള്ള അക്രമങ്ങൾ, വിശപ്പ്, കാടിന്റെയും പുഴയുടെയും മരണം,
അനധികൃത ഖനനം മുതൽ വികസനത്തിന്റെ പേരിൽ ആദിവാസി
ഗ്രാമങ്ങൾ ബലിയർപ്പിക്കപ്പെടുന്നതുവരെയുള്ള വിവി
ധ സാമൂഹിക പ്രശ്‌നങ്ങളാണ് ജസീന്തയുടെ മിക്ക കവിതകളും
കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ എന്ന് കാണാം.
ഇന്ത്യൻ സാഹിത്യത്തിലെ സ്ത്രീശക്തിയെ വിഷയവും പ്രതീകവുമാക്കിക്കൊണ്ട്
ഫെബ്രുവരിയിൽ കാക്ക മാസികയും പാഷൻ
ഫോർ കമ്മ്യൂണിക്കേഷനും മുംബൈയിൽ സംഘടിപ്പിച്ച
നാലാമത് ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിൽ സംബന്ധിക്കാനെത്തിയ
ജസീന്ത കെർകേട്ടയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന്:
ഒരു എഴുത്തുകാരിയും മാധ്യമപ്രവർത്തകയും
ആക്ടിവിസ്റ്റുമായിത്തീരാൻ പിന്നിട്ട യാത്രാവഴികളി
ലേക്കൊന്ന് തിരിഞ്ഞു നോക്കാമോ?
ആദിവാസി വർഗത്തിൽപെട്ട ഞാൻ ദന്തഗോപുരവാസിയായ
ഒരെഴുത്തുകാരിയല്ല. ബീഹാർ പോലീസിൽ ഏറ്റവും കുറഞ്ഞ
ശമ്പളത്തിൽ ജീവനക്കാരനായിരു ന്നു എന്റെ പിതാവ്. മദ്യപാനായിരുന്ന
അദ്ദേഹത്തെ പലപ്പോഴും സസ്‌പെന്റ് ചെയ്യുമായിരുന്നു.
പിതാവിന്റെ ക്രൂരതകൾ കണ്ടും അനുഭവിച്ചുമാണ് ഞാനും
എന്റെ സഹോദരങ്ങളും വളർന്നത്. നാലാംക്ലാസിൽ പഠിക്കുമ്പോൾ
പിതാവ് കുടുംബം ഉപേക്ഷിച്ചു പോയി. എനിക്ക് പഠി
ക്കാൻ വളരെ താത്പര്യമായിരുന്നു. അമ്മ വളരെ കഷ്ടപ്പെട്ട് ഇന്റർ
മീഡിയറ്റ് വരെ പഠിപ്പിച്ചു. തുടർന്ന് പഠിക്കാൻ വഴിയില്ലാതായപ്പോൾ
ഒരു തുണ്ട് ഭൂമിയുണ്ടായിരുന്നത് പണയം വച്ച് അമ്മ എന്നെ
റാഞ്ചിയിലയച്ചു. അവിടത്തെ സെന്റ് സേവിയേഴ്‌സ് കോളേജിൽ
ഹിന്ദിയിൽ സർഗാത്മക ലേഖനമെഴുതി മാസ് കമ്മ്യൂണി
ക്കേഷന് പ്രവേശനം നേടി. എന്നാൽ ഫീസിനും താമസത്തി
നും ഭക്ഷണത്തിനും മറ്റുമായി പണമില്ലാതായി. അമ്മയോട് പറഞ്ഞു,
എങ്ങനെയെങ്കിലും കുറച്ചു പണം കൂടി തരപ്പെടുത്തിത്ത
രാൻ. എന്നാൽ അമ്മ നിസ്സഹായയായിരുന്നു. നിവൃത്തിയില്ലാതായപ്പോൾ
ട്രെയിനിലും മറ്റും ഭിക്ഷ യാചിക്കുന്നവർ ചെയ്യാറുള്ളപോലെ
സ്വന്തം ദയനീയാവസ്ഥയെക്കുറിച്ചെഴുതിയ നോട്ടീസുമായി
കോളേജിലേക്കുള്ള യാത്രയ്ക്കിടയിൽ വഴിപോക്കരോട് പണം
ഇരന്നു. ചിലരൊക്കെ തന്നു. എന്നാൽ പലരും ലൈംഗികമായി
ചൂഷണം ചെയ്യാൻ ശ്രമിച്ചപ്പോൾ യാചന നിർത്തി. അങ്ങ
നെ പഠിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ഒരു സ്ഥാപനത്തിനു വേണ്ടി
സെയിൽസ് ഗേളായി ചുറ്റി നടന്ന് അഗ്‌നിശമന യന്ത്രങ്ങൾ
വിറ്റു. സെക്യൂരിറ്റി ഗാർഡുകളുടെ കൺസൾട്ടൻസി ഏജൻസിയി
ലും പാർട് ടൈം ആയി ജോലി ചെയ്തു. ലോക്കൽ ടിവി ചാനലിൽ
ജോലി ചെയ്തു. എന്നാൽ മൂന്നു മാസമായിട്ടും ശമ്പളം ലഭി
ക്കാതെ പട്ടിണി കിടക്കേണ്ടി വന്നപ്പോൾ ആ ജോലി വിട്ടു. അതി
നിടയിൽ ഇളയ സഹോദരി പത്ത് പാസായി. അവളെ പഠിപ്പി
ക്കാനുള്ള ഉത്തരവാദിത്വവും എന്റെ ചുമലിലായി. എന്ത് ചെയ്യ
ണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോൾ ഫെയ്‌സ് ബൂക്കിലൂടെ
ഒരാളുമായി പരിചയം നേടി. മുംബൈയ്ക്കടുത്ത് താനെയിലുള്ള
ആളായിരുന്നു. അയാൾ എന്നെക്കുറിച്ചു ചോദിച്ചപ്പോൾ ഞാനെന്റെ
അവസ്ഥകൾ വെളിപ്പെടുത്തി. അന്നേരം അയാൾ സഹതാപത്തോടെ
സഹായവാഗ്ദാനം നൽകി. അപ്പോഴും പേടി
തോന്നി. എങ്കിലും സാഹചര്യങ്ങളുടെ സമ്മർദം മൂലം അയാളാദ്യമായി
അയച്ചുതന്ന കുറച്ചു പണം സ്വീകരിച്ചു. പക്ഷെ ഞങ്ങ
ളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ രൂക്ഷമായി തുടർന്നു. അയാൾ
പിന്നെയും പല തവണകളായി ധാരാളം പണം തന്ന് സഹായി
ച്ചു. എന്നാൽ ഞങ്ങളൊരിക്കലും നേരിട്ട് കണ്ടുമുട്ടുകയുണ്ടായി
ല്ല. എനിക്കദ്ദേഹത്തെ കണ്ട് നേരിട്ടൊരു നന്ദിവാക്ക് പറയണമെന്നുണ്ടായിരുന്നു.
അതിനായി ഞാൻ പലവട്ടം ശ്രമിച്ചെങ്കിലും കഴി
ഞ്ഞില്ല. ഒടുവിലാ മനുഷ്യൻ ഫെയ്‌സ് ബൂക്കിൽനിന്ന് അപ്രത്യ
ക്ഷനായി. ഒരു പക്ഷെ ആശ്രയമറ്റ ഞങ്ങളെ സഹായിക്കാൻ
ദൈവം ഫെയ്‌സ് ബുക്കിലെ സുഹൃത്തായി വന്നതായിരിക്കുമോ
എന്ന് ഞാൻ ഇപ്പോൾ സംശയിക്കുന്നു.
ഇങ്ങനെയുള്ള ജീവിത സാഹചര്യത്തിൽ എഴുത്തും
വായനയും എങ്ങനെ ശീലമാക്കി?
പ്രൈമറി വിദ്യാഭ്യാസക്കാലത്തുതന്നെ വായന ശീലമാക്കി
യിരുന്നു. വീട്ടിൽ തനിച്ചിരിക്കുമ്പോൾ കയ്യിൽ കിട്ടിയതെല്ലാം
വായിച്ചു. വായിച്ചില്ലെങ്കിൽ ഒരുതരം വീർപ്പുമുട്ടലനുഭവപ്പെടും.
അപ്പോഴെല്ലാം അടുത്ത വീടുകളിലെ കുട്ടികളിൽനിന്ന് പുസ്തകങ്ങൾ
വാങ്ങി വായിക്കും. വല്ലപ്പോഴും കാശ് കിട്ടിയാൽ മിഠായിയും
പലഹാരങ്ങളും വാങ്ങാതെ പുസ്തകം വാങ്ങും. എന്നാൽ
എഴുത്ത് തുടങ്ങിയത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു.
സ്‌കൂൾ മാഗസിനിൽ ഒരു കവിതയെഴുതിക്കൊണ്ട്. അന്നുമുത
എന്റെ ടീച്ചർ ലൂസിയ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. അവരെനിക്ക്
ലൈബ്രറി കാട്ടിത്തന്നു. കൂടാതെ പേന, പേപ്പർ എന്നിവയും
വാങ്ങിത്തന്ന് എഴുതാൻ പ്രേരിപ്പിച്ചു. തുടർന്ന് സോഷ്യൽ
മീഡിയയിൽ കവിതകളെഴുതി ശ്രദ്ധേയയായി. പിന്നീട് ബനാറ
സ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ശ്രീപ്രകാശ് ശുക്ല എന്ന അധ്യാപകൻ
എന്റെ എട്ട് കവിതകൾ പരിചയ് എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ചു.
അതിനുശേഷം ഡൽഹിയിലെ ഭാരതീയ ജ്ഞാനപീഠത്തിന്റെ
നയാ ജ്ഞാനോദയത്തിൽ അഞ്ച് പുതിയ കവിതകൾ
കൂടി പ്രസിദ്ധീകരിച്ചു. പിന്നീട് പല പ്രസിദ്ധീകരണങ്ങളി
ലും കവിതകളെഴുതി. 2010-ൽ ബനാറസ് ഹിന്ദു യൂണിവേഴ്‌സി
റ്റി 35 വയസിനു താഴെയുള്ളവരുടെ സമഗ്ര സംഭവനയ്ക്കു നൽ
കി വരുന്ന രവിശങ്കർ ഉപാധ്യായ് സ്മൃതി പുരസ്‌കാരം ലഭിച്ചു.
അങ്ങനെ എഴുത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ആദിവാസി ഭാഷയ്ക്ക് പകരം ഹിന്ദിയിലെഴുതാൻ
കാരണം?
എന്റെ മാതൃഭാഷ കുഡുക്ക് ആണ്. ഉറാംവ് എന്നും പറയും.
ആദിവാസി സമൂഹത്തിലെ രണ്ടാം തലമുറക്കാരിയായ ഞാനാണ്
ഞങ്ങളുടെ കുടുംബത്തിൽനിന്ന് സ്‌കൂളിൽ പോകാൻ തുടങ്ങിയത്.
സർക്കാർ ആദിവാസി ഭാഷയെ പ്രോത്സാഹിപ്പിച്ചില്ലെ
ന്നു മാത്രമല്ല സ്‌കൂളുകളിൽ പാഠ്യഭാഷയായി ഉൾപ്പെടുത്തുകയും
ചെയ്തില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഞങ്ങൾക്ക് ഉപജീ
വനത്തിനായി ഉതകുന്ന ഭാഷ ഏതായിരിക്കുമെന്ന് എന്റെ മാതാപിതാക്കൾ
സംശയിച്ചു. അതിനാലവർ ഒരിക്കലും മക്കളോട് മാതൃഭാഷയിൽ
സംസാരിച്ചില്ല. അങ്ങനെ ഹിന്ദിയിൽ സംസാരിച്ചും
പഠിച്ചും വളർന്നതിനാലാണ് ഞാൻ ഹിന്ദിയിലെഴുതുന്നത്. അതേസമയം
ഇപ്പോൾ ഞാൻ മാതൃഭാഷ പഠിച്ചുവരികയാണ്. എന്നു
മാത്രമല്ല, ആദിവാസികൾക്ക് ഹിന്ദി മനസിലാകും. അതേസമയം
മറ്റുള്ളവർക്ക് ഞങ്ങളുടെ മാതൃഭാഷ വശമില്ലാത്തതിനാൽ
ഹിന്ദിയിൽ ഞാനെഴുതുന്നത് അത്തരക്കാർക്കു കൂടി മനസിലാക്കാൻ
കഴിയും.
ജസീന്ത കെർകേട്ട എന്ന എഴുത്തുകാരിയെ പുറംലോകം
അറിഞ്ഞതെങ്ങനെ?
കൊൽക്കത്തയിലെ ആദിവാണി പബ്ലിക്കേഷൻ 2016-ൽ എന്റെ
ആദ്യത്തെ കവിതാസമാഹാരമായ ‘അംഗോർ’ ഹിന്ദിയിലും
ഇംഗ്ലീഷിലുമായി പുറത്തിറക്കിയിരുന്നു. അതോടെയാണ് പുറംലോകം
എന്നെ അറിഞ്ഞത്. ആ വർഷംതന്നെ ജർമനിയിലെ
ദ്രൗപതി വേർലാഗ് ‘ഗ്ലൂട്ട്’ എന്ന പേരിൽ അതിന്റെ ജർമൻ പതി
പ്പും ഇറക്കി. അതിന്റെ പശ്ചാത്തലത്തിൽ ജർമനി സന്ദർശി
ക്കാനും അവിടത്തെ നാലു യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥി
കൾക്കിടയിൽ കവിത അവതരിപ്പിക്കാനും ചർച്ചയിൽ പങ്കെടുക്കാനും
അവസരം ലഭിച്ചു. ഈ വർഷം അതിന്റെ രണ്ടാം പതി
പ്പും ഇറങ്ങുകയുണ്ടായി. രണ്ടാമത്തെ സമാഹാരമായ ‘ജഡോം
കി സമീൻ’ ഹിന്ദിയിലും ാടഭഢ മത ളദണ മെമളല എന്ന പേരിൽ ഇംഗ്ലീ
ഷിലും ൗധണഭണ കഴറഹണഫഭ എന്ന പേരിൽ ജർമനിലും ഒരേസമയം
പുറത്തിറങ്ങി. ഡൽഹിയിലെ ഭാരതീയ ജ്ഞാനപീഠം പബ്ലിക്കേ
ഷനും ജർമനിയിലെ ദ്രൗപതി വേർലാഗുമാണ് പ്രസാധകർ.
കൂടാതെ, ഡൽഹിയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ്
2017-ൽ പുറത്തിറക്കിയ ഹാർമണി എന്ന പുസ്തകത്തിൽ
എന്റെ ‘ബാന്ദ് സെ ബന്ദി ധാൻ കി ബാലിയാം’ എന്ന കവിതയും
വാക്കിംഗ് ബുക്ക് ഫെയേഴ്‌സ് ഇന്ത്യയിലെയും വിദേശങ്ങളി
ലെയും കവികളെ ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ പുസ്തകത്തിൽ
‘പഹാഡി ബാംസോം കാ രഹസ്യ’ എന്ന കവിതയും
ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് ചേർത്തിട്ടുണ്ട്. ഈ വർ
ഷം മെയ് മാസത്തിൽ അംഗോർ എന്ന സമാഹാരത്തിന്റെ ഇറ്റാലിയൻ
പരിഭാഷയുടെ പ്രകാശനം നടക്കും.
പത്രപ്രവർത്തന രംഗം തിരഞ്ഞെടുക്കാൻ കാരണം?
അതിനു പിന്നിലൊരു പ്രേരണയുണ്ട്. ഞാൻ എട്ടാംക്ലാസിൽ
പഠിക്കുന്ന കാലം. എന്റെ ഇളയച്ഛൻ നാട്ടിൽ രാജാധികാരമുള്ള ഭൂവുടമയുടെ
കീഴിൽ കർഷകനായി ജോലി ചെയ്യുകയായിരുന്നു. ഒരുദിവസം
ആരോ ഒരു പെണ്ണിനെ വയലിൽ വച്ച് ബലാത്സംഗം
ചെയ്ത് കൊലപ്പെടുത്തുകയുണ്ടായി. നാട്ടുകാർ തടിച്ചു കൂടി. ഇളയച്ഛൻ
വയലിൽ ചെന്നപ്പോൾ അദ്ദേഹമാണത് ചെയ്തതെന്നും
പറഞ്ഞ് ആദിവാസിയല്ലാത്ത ഭൂവുടമയുടെ ആൾക്കാർ അദ്ദേഹത്തെ
ആക്രമിച്ച് കൊലപ്പെടുത്തി. എന്നാൽ ഞങ്ങളുടെ കുടുംബക്കാർതന്നെ
ഇളയച്ഛനെ ബലി കൊടുത്തതാണെന്നാണ്
യഥാർത്ഥ സംഭവത്തെക്കുറിച്ചന്വേഷിക്കാതെ കുറ്റവാളികളെ രക്ഷിക്കാൻ
വേണ്ടി പത്രങ്ങൾ വർത്തയെഴുതിയത്. ചുരുങ്ങിയപക്ഷം
ഞങ്ങളുടെ മൊഴി റിപ്പോർട്ട് ചെയ്യാനുള്ള പത്രധർമം പോലും
അവർ കാട്ടിയില്ല. ആ സംഭവമാണ് പത്രപ്രവർത്തന രംഗം
തിരഞ്ഞെടുക്കാൻ എനിക്ക് പ്രേരണയായത്. റാഞ്ചിയിൽ നി
ന്ന് പ്രസിദ്ധീകരിച്ചിരുന്ന ദൈനിക് ജാഗരൺ എന്ന പത്രത്തിൽ
തുടർച്ചയായി മൂന്നു വർഷം ജോലി ചെയ്ത ശേഷമാണ് അത്
വിട്ടത്. കാരണം കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ
തന്നെ. ആ മൂന്ന് വർഷത്തിനിടയിൽ വിവാദം സൃഷ്ടിച്ച പല റി
പ്പോർട്ടുകളും എഴുതി. അവയിലൊന്നാണ് അവിടത്തെ ഒരു സ്‌കൂളിൽ
ജോലിക്കു ഹാജരാകാതെത്തന്നെ ശമ്പളം പറ്റിയിരുന്ന ഒരു
ടീച്ചറെക്കുറിച്ചെഴുതിയ റിപ്പോർട്ട്. എന്റെ റിപ്പോർട്ടിനെ തുടർ
ന്ന് ആ ടീച്ചർക്കെതിരെ അന്വേഷണം നടക്കുകയും അവരെ സസ്‌പെന്റ്
ചെയ്ത് സ്‌കൂളിൽ പുതിയൊരു ടീച്ചറെ നിയമിക്കുകയും
ചെയ്തു.
പത്രപ്രവർത്തനം നിർത്തിയ ശേഷം?
പത്രസ്ഥാപനം വിട്ടെന്നേയുള്ളൂ. പത്രപ്രവർത്തനം നിർത്തി
യിട്ടില്ല. ഇപ്പോഴും ഞാനൊരു സ്വതന്ത്ര പത്രപ്രവർത്തകയാണ്.
എന്നാൽ ദൈനിക് ജാഗരൺ വിട്ടശേഷം സംയുക്ത രാഷ്ട്ര
ങ്ങളുടെ വികസന പരിപാടികളുമായി (ംഉ്രൂ) ബന്ധപ്പെട്ട ഫെലോഷിപ്പിന്
അർഹയാകാൻ കഴിഞ്ഞു. അതിൽനിന്ന് ലഭിച്ച പണം
വലിയൊരാശ്വാസമായി. അതിനിടയിൽ ചില റിസർച്ച് പണികളും
കിട്ടി. അതുകൊണ്ട് മറ്റ് സഹോദരിമാരെയും പഠിപ്പി
ക്കാൻ കഴിഞ്ഞു.
ഇപ്പോഴെന്തു ചെയ്യുന്നു?
ജർമനി സന്ദർശിച്ച് തിരിച്ചുവന്നശേഷം 2016 മുതൽ കൊൽ
ക്കത്തയിലെ കുചീന ഫൗണ്ടേഷന്റെ ഫെലോഷിപ്പിൽ കഴിഞ്ഞ
വർഷം ജാർഖണ്ഡിൽ പുതുതായി രൂപീകരിക്കപ്പെട്ട ഖുന്തി ജില്ല
യിലുള്ള കഛാബരി ഗ്രാമത്തിൽ ‘ബിഹിൻ’, ‘ആദിവാസി ഏകതാ
മഞ്ച്’ എന്നീ സംഘടനകൾക്കുവേണ്ടി പ്രവർത്തിച്ചുവരികയാണ്.
അവിടത്തെ പ്രവർത്തനങ്ങളെന്തൊക്കെയാണ്?
ബിൻ എന്നുവച്ചാൽ അടുത്ത കൃഷിക്കാലത്തേക്ക് സൂക്ഷി
ച്ചുവയ്ക്കുന്ന വിത്ത് എന്നാണർത്ഥം. ഗ്രാമത്തിലെ ആദിവാസി
പെൺകുട്ടികൾക്ക് വിദ്യാഭ്യാസ മേഖലയിലും കലാസാംസ്‌കാരിക
മേഖലകളിലും പ്രോത്സാഹനവും ബോധവത്കരണവും
നൽകുന്ന സംഘടനയാണ് ബിഹിൻ. സ്വന്തം
ഭാഷ, സാംസ്‌കാരിക പൈതൃകം എന്നിവയുടെ മൂല്യങ്ങളെക്കുറിച്ചും
അവ കാത്തുസൂക്ഷിക്കേണ്ടുന്നതിന്റെ അനിവാര്യതയെക്കു
റിച്ചും ബോധവത്കരണം നടത്തുകയും പഠിപ്പിക്കുകയും ചെ
യ്യുന്നതോടൊപ്പം ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിഭക്തരാകാതിരിക്കാനും
ഗ്രാമവാസികളെ ഉത്‌ബോധിപ്പിക്കുന്ന മറ്റൊരു
സംഘടനയാണ് ആദിവാസി ഏകതാ മഞ്ച്.
എഴുത്തുകാരിയും പത്രപ്രവർത്തകയും ആക്ടിവി
സ്റ്റുമെന്ന നിലയിൽ ജീവിതത്തെ എങ്ങനെ വീക്ഷി
ക്കുന്നു?
ഇതൊക്കെയാണെങ്കിലും അടിസ്ഥാനപരമായി ഞാനൊരു
ആദിവാസിയാണ്. രാജ്യത്ത് ആദിവാസികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്
ഒരു വിവരണത്തിന്റെ ആവശ്യമില്ലല്ലോ. അങ്ങനെയുള്ള
പ്രശ്‌നങ്ങൾ പലതും ഞാൻ നേരിട്ടനുഭവിക്കുകയും വളരെ
അടുത്തുനിന്ന് കാണുകയും ചെയ്യുന്നുണ്ട്. ആദിവാസികൾ
ആരെയും ഉപദ്രവിക്കാൻ പോകാറില്ല. മറിച്ച് ഉപദ്രവങ്ങൾ അവരെത്തേടി
എത്തുകയാണ്. കാടിന്റെ മക്കളാണെങ്കിലും അവർ
ക്കും പല സങ്കല്പങ്ങളും വിശ്വാസപ്രമാണങ്ങളുമുണ്ട്. അപ്രകാരം
ജീവൻ അഥവാ പ്രാണനാണ് ഇവിടെ കേന്ദ്രസ്ഥാനം നൽ
കേണ്ടത്. അല്ലാതെ മനുഷ്യനല്ല. ഭൂമിയിൽ ജീവനോടെ കഴിയുന്ന
അവസ്ഥ അല്ലെങ്കിൽ അസ്തിത്വത്തെയാണല്ലോ ജീവിതംകൊണ്ടുദ്ദേശിക്കുന്നത്.
അത് ഒരു പൂവിന്റെയോ കാടിന്റെയോ മലയുടെയോ
കല്ലിന്റെയോ പാമ്പിന്റെയോ മനുഷ്യന്റെ തന്നെയോ
ആയിക്കോട്ടെ. അതുകൊണ്ടാണ് ആദിവാസി ഓരോ ജീവനും
വില കല്പിക്കുന്നത്. മനുഷ്യൻ കേന്ദ്രസ്ഥാനത്തിരുന്നാൽ അവനാൽ
ജീവൻ നശിപ്പിക്കപ്പെടും. നമ്മുടെ മുഖ്യധാരയിൽ കഥിത
വികസനത്തിന്റെ പേരിൽ നടക്കുന്നതും അതുതന്നെയാണ്.
ഒരു ആദിവാസി എഴുത്തുകാരിയും പത്രപ്രവർത്ത
കയുമായതിന്റെ പേരിൽ നേരിടേണ്ടി വന്നിട്ടുള്ള അനുഭവങ്ങൾ?
എഴുത്തുകാരിയും പത്രപ്രവർത്തകയുമായതിന്റെ പേരിലാണ്
പലയിടത്തും തന്റേടത്തോടെ തലയുയർത്തിനിൽക്കാൻ കഴി
ഞ്ഞിട്ടുള്ളത്. എന്നാൽ ഒരു ആദിവാസിയായതുകൊണ്ട് എനിക്ക്
ലഭിച്ച അംഗീകാരങ്ങളെ പലരും പുച്ഛിച്ചു തള്ളിയിട്ടുണ്ട്. അവ അംഗീകാരങ്ങളല്ലെന്നും
മറിച്ച് ഔദാര്യങ്ങളും സഹതാപ സഹായങ്ങളുമാണെന്നുവരെ
അക്കൂട്ടർ പ്രചരിപ്പിച്ചു. മുടി മുറിച്ചുകളഞ്ഞ്
ജീൻസും ടി ഷർട്ടും ധരിച്ചുനടക്കുന്ന ഞാൻ ആദിവാസിയല്ലെന്നുപോലും
ഇനിയൊരു കൂട്ടർ പറഞ്ഞു പരത്തി.
ആദിവാസിയാണെന്നതിലുള്ള അപകർഷബോധമാണോ
ഇങ്ങനെയൊരു വസ്ത്രധാരണം സ്വീകരി
ക്കാൻ പ്രേരണ?
ഒരിക്കലുമല്ല. എഴുത്തുകാരിയാണെന്നതിനു പുറമെ തൊഴിൽ
പരമായി ഞാനൊരു പത്രപ്രവർത്തകയും സാമൂഹിക പ്രവർത്ത
കയുമാണ്. അതിനാലെനിക്ക് പല സ്ഥലത്തും ഒറ്റയ്ക്ക് യാത്ര
ചെയ്യേണ്ടതായുണ്ട്. അപ്പോഴെല്ലാം സൗകര്യത്തിനു വേണ്ടിയാണ്
ഒന്നാമതായി ഈ വേഷം തിരഞ്ഞെടുത്തത്. പിന്നെ ഒരു പെണ്ണ്
ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് നമ്മുടെ രാജ്യത്ത് എത്രമാത്രം സുരക്ഷിതമാണെന്നുള്ളത്
എന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണല്ലോ.
അതിനാൽ ഈ വേഷം എനിക്കൊരു സുരക്ഷാ കവച
മാണ്. എങ്ങനെയെന്നുവച്ചാൽ ഈ വേഷത്തിൽ ഞാനൊരു
പെണ്ണാണോ ആണാണോ അതോ ഭിന്ന ലിംഗക്കാരിയാണോ
എന്ന സംശയത്തിൽ ആരും എന്നെ തൊടാൻ പെട്ടെന്ന് ധൈര്യം
കാട്ടിയെന്ന് വരില്ല. പുരുഷന്മാരുടെ ഈ മന:ശാസ്ത്രമാണ്
ഈയൊരു വസ്ത്രധാരണ തന്ത്രം സ്വീകരിക്കാൻ എന്നെ പ്രേരി
പ്പിച്ചത്. അതെനിക്ക് കൂടുതൽ ആത്മവിശ്വാസവും ധൈര്യവും
പ്രദാനം ചെയ്യുന്നുവെന്നതിനു പുറമെ സുഖമായി ബൈക്കോടി
ക്കാനും വേഗത്തിലോടാനും തെരുവുകളിൽ തലയുയർത്തി നടക്കാനും
സ്വാതന്ത്ര്യം നൽകുന്നു. മുമ്പൊക്കെ ഞാൻ സാൽവാറും
കുർത്തയുമാണ് ധരിച്ചിരുന്നത്. അന്നെന്നെ എല്ലാവരും നല്ല
പെൺകുട്ടിയായി കണ്ടിരുന്നു. എന്നാൽ ഇപ്പോഴത്തെ വേഷമണിയാൻ
തുടങ്ങിയപ്പോൾ അവരാ സർട്ടിഫിക്കറ്റ് പിൻവലിച്ചു.
പരമ്പരാഗത വസ്ത്രധാരണ രീതിയെക്കുറിച്ച്?
പരമ്പരാഗത വസ്ത്രധാരണരീതി നല്ലതു തന്നെ. എന്നാൽ
മനസ്സിൽനിന്ന് പാരമ്പര്യം ചോർന്നു പോയവർ പരമ്പരാഗത വസ്ത്രംകൊണ്ട്
ശരീരം പൊതിഞ്ഞിട്ടെന്ത് കാര്യം? ഓരോ പാരമ്പര്യത്തിനും
അതിന്റെതായ ആന്തരിക മൂല്യങ്ങളുണ്ട്. ആ മൂല്യ
ങ്ങളാണ് വാസ്തവത്തിൽ സംരക്ഷിക്കപ്പെടേണ്ടത്.
മുംബൈ ഗേറ്റ് വെ ലിറ്റ് ഫെസ്റ്റിനെക്കുറിച്ച്?
വേറിട്ടൊരു അനുഭവമായിരുന്നു മുംബൈ ഗേറ്റ് വെ ലിറ്റ് ഫെസ്റ്റ്
നൽകിയത്. സാഹിത്യത്തിന്റെയും പത്രപ്രവർത്തനത്തിന്റെ
യും വിവിധ തലങ്ങളിലുള്ളവർക്കു പുറമെ തിയേറ്റർ, സിനിമ തുടങ്ങി
നിരവധി കലാരംഗങ്ങളിലുള്ളവരും ആസ്വാദകരുമായി ഒത്തുചേരാനും
മനസ് പങ്കുവയ്ക്കാനും കഴിഞ്ഞതാണ് അതൊരു
വേറിട്ട അനുഭവമാക്കിത്തീർത്തത്.