ചോർ ബസാർ – വിസ്മയങ്ങളാണ്ടു കിടക്കുന്ന നഗരത്തിൽ
ഇങ്ങനെയും പേരുള്ള ഒരു ചന്ത അല്ലെങ്കിൽ തെരുവുണ്ട്. ഏവരും
സംശയത്തോടെ മാത്രം വീക്ഷിക്കുന്ന വൃത്തികെട്ട ഒരു തെരുവ്!
ഏതാണ്ട് നാലുവർഷങ്ങൾക്കുശേഷമാണ് ചോർ ബസാറി
ലേക്ക് വീണ്ടുമൊരു സന്ദർശനത്തിന് ഇടയായത്. നാലുവർഷം
മുമ്പ് അവിടെ എത്തിയത് ചില ഗ്രാമഫോൺ റെക്കോഡുകൾ
വാങ്ങാനായിരുന്നെങ്കിൽ ഇത്തവണത്തെ സന്ദർശന ദൗത്യം ഒരു
ജോഡി നല്ല ഷൂസ് വാങ്ങാനായിരുന്നു. ഇഷ്ടപ്പെട്ട ഷൂസ് തിരഞ്ഞുനടക്കുമ്പോൾ
മുൻകാല ഗ്ലാമറെല്ലാം വാർന്നുപോയ ചോർ
ബസാർ ഒരുതരം ജീർണതയുടെ മുഖഭാവം പേറിനിൽക്കുന്നതായി
തോന്നി. എങ്കിലും കള്ളന്മാരുടെ ആ ചന്തയിൽ കച്ചവടം പൊടി
പൊടിക്കുകതന്നെയായിരുന്നു.
ചോർ ബസാറിനെക്കുറിച്ച് പറയാനൊരുങ്ങുമ്പോൾ ആമുഖമായി
ഓർമയിലോടിയെത്തുന്ന ഒരു കഥയുണ്ട്.
ഒരിക്കലൊരാൾ മുംബയിലെ പ്രശസ്തമായ ഭേണ്ടിബസാർ പരി
സരത്ത് തന്റെ കാറിലെത്തുകയുണ്ടായി.
കഥ തുടരുകയാണ്.
റോഡരികിലൊരിടത്ത് കാർ പാർക്ക് ചെയ്തശേഷം അയാൾ
കാറിൽനിന്നിറങ്ങി അടുത്തുള്ള ഹോട്ടലിലേക്ക് ഒരു ചായ കുടിക്കാനായി
കയറിപ്പോകുന്നു. നഗരവീഥികളിൽ ഇന്നത്തെപ്പോലെ
അത്രയധികം വാഹനഗതാഗതമൊന്നുമില്ലാതിരുന്നതിനാൽ അനധികൃത
പാർക്കിംഗ് നിയമങ്ങളൊന്നും അന്ന് ബാധകമായിരുന്നി
ല്ല. ചായ കഴിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ഹോട്ടലിൽനിന്ന്
പുറത്തിറങ്ങിവന്ന അയാൾ അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി.
കാരണം, റോഡരികിൽ പാർക്ക് ചെയ്തിരുന്ന അയാളുടെ കാർ
അവിടെയെങ്ങും കാണാനില്ലായിരുന്നു. തന്റെ കാറന്വേഷിച്ച് ആ
പ്രദേശത്തെല്ലാം ചുറ്റിത്തിരിഞ്ഞ അയാൾക്ക് ഒടുവിൽ കാണാൻ
കഴിഞ്ഞത് ഭേണ്ടി ബസാറിൽനിന്ന് ഒരു വിളിപ്പാടകലെ മാത്രമുള്ള
ഒരു തെരുവിലെ കൊച്ചുകൊച്ചു കടകൾക്കു മുന്നിൽ തന്റെ കാർ
തിരിച്ചറിയാനാവാത്തവിധം പല ഭാഗങ്ങളായി വേർപെടുത്തി
വില്പനയ്ക്കായി വച്ചിരിക്കുന്നതാണ്. ആ തെരുവാണ് അന്നും ഇന്നും
ചോർ ബസാർ എന്ന പേരിൽ അറിയപ്പെടുന്നത്.
ആ കഥ ഇവിടെ വച്ചു നിർത്താം. കാരണം പിന്നീടെന്തു സംഭവിച്ചുവെന്നതിന്
കഥയിൽ പ്രസക്തിയില്ല. എന്നാൽ റോഡരികിൽ
പാർക്കു ചെയ്തിരുന്ന കാർ ഒരു ചായ കഴിച്ച് വരുന്നതിനിടയിലെ
ഏതാനും നിമിഷങ്ങൾക്കകം അപ്രത്യക്ഷമായതും അത്രയും സമയവേഗത്തിനുള്ളിൽതന്നെ
ചോർബസാറിലെ വിവിധ കടകളിൽ
കാറിന്റെ ടയർ മുതൽ ബോഡിവരെയുള്ള ഓരോ ഭാഗവും
പ്രത്യേകം വില്പനയ്‌ക്കെത്തിയതുമാണ് കഥയുടെ പരിണാമഗുപ്തിക്ക്
അതിശയോക്തിയുടെ പരിവേഷം നൽകുന്നത്. ഇത് ചോർ
ബസാർ എന്ന കള്ളന്മാരുടെ ചന്തയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.
***
മുംബയ് നഗരത്തിന് ആഗോളതലത്തിൽ പ്രസിദ്ധി നേടിക്കൊടുത്ത
നിരവധി സ്ഥലങ്ങളുണ്ട്. എന്നാൽ ലോകതലത്തിൽതന്നെ
കുപ്രസിദ്ധിയാർജിച്ച ചില സ്ഥലങ്ങളിലൊന്നാണ് ഇവിടത്തെ
ചോർ ബസാർ. കാമാഠിപ്പുര, ധാരാവി എന്നീ സ്ഥലങ്ങളും കുപ്രസിദ്ധിയുടെ
ലിസ്റ്റിൽ പെടുന്നു.
ഭൂമിശാസ്ര്തപരമായി ദക്ഷിണ മുംബയിലെ ഭേണ്ടിബസാർ, നൽ
ബസാർ എന്നീ സ്ഥലങ്ങൾക്ക് തൊട്ടുപുറകിലായി സ്ഥിതിചെ
യ്യുന്ന ഏതാനും ഇടുങ്ങിയ തെരുവുകളാണ് ചോർ ബസാർ എന്ന
പേരിലറിയപ്പെടുന്നത്. ഇവിടത്തെ മട്ടൺ സ്ട്രീറ്റ് എന്ന തെരുവാണ്
വാസ്തവത്തിൽ ചോർ ബസാറിന്റെ സിരാകേന്ദ്രം എന്നു പറയാം.
ചോർ ബസാർ എന്നാൽ കള്ളന്മാരുടെ അല്ലെങ്കിൽ മോഷ്ടാക്ക
ളുടെ ചന്ത എന്നാണെന്ന് ആ പേരുതന്നെ അർത്ഥം ധ്വനിപ്പിക്കു
ന്നു. ഇങ്ങനെ കള്ളന്മാരുടെ ചന്ത എന്നു പറയുമ്പോൾ സ്വാഭാവി
കമായും അത് മോഷണവസ്തുക്കൾ വിൽക്കുന്ന ചന്തയാണെന്ന്
ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെയാണ് ഏവരും ആ
തെരുവിനെ എന്നും സംശയത്തോടെ വീക്ഷിക്കുന്നത്. എന്നാൽ
അവിടെയുള്ള കച്ചവടക്കാരാരുംതന്നെ കള്ളന്മാരോ മോഷ്ടാ
ക്കളോ അല്ലെന്നുള്ളതാണ് വാസ്തവം. എന്നിരുന്നാലും ആ തെരുവുകളിൽ
വിൽക്കപ്പെടുന്ന വസ്തുക്കളെല്ലാം ഒരുതരത്തിലല്ലെങ്കിൽ
മറ്റൊരുതരത്തിൽ മോഷ്ടിക്കപ്പെട്ടവതന്നെയാണെന്നുള്ള യാഥാർ
ത്ഥ്യവും നിരാകരിക്കാനാകാത്തതാണ്. ഇത്തരമൊരു യാഥാർ
ത്ഥ്യത്തിന്റെയും വിശ്വാസത്തിന്റെയും പശ്ചാത്തലത്തിലാണ്
ചോർ ബസാറിലേക്ക് കടന്നുചെല്ലാൻ ഇന്നും പലരും ഭയമോ
ആശങ്കയോ പ്രകടിപ്പിക്കുന്നത്.
ഇംഗ്ലീഷിൽ ‘പിൻ ടു പ്ലാന്റ്’ എന്നു പറയുംപോലെ ചോർ ബസാറിൽ
വിലയ്ക്കു വാങ്ങാൻ കിട്ടാത്ത വസ്തുക്കളില്ല. വിലമതിക്കാനാകാ
ത്തതും മറ്റെങ്ങും ലഭ്യമല്ലാത്തതുമായ അത്യപൂർവ വസ്തു
ക്കൾപോലും വൃത്തിയും വെടിപ്പുമില്ലാത്ത ആ തെരുവുകളിലെ
കടകളിൽ പരസ്യമായിതന്നെ ഉപഭോക്താക്കൾക്കായി തുറന്നുവ
ച്ചിരിക്കും. അവയിൽ പുതിയതും ഉപയോഗിച്ചതു(രണ്ടാംതരം)മായ
വസ്തുക്കൾ ഉൾപ്പെടുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ മുംബയിലെ ചോർ ബസാറിന്റെ
കുപ്രസിദ്ധിയിലേക്ക് വെളിച്ചം വീശുന്ന മറ്റു പല കഥകളും
നിലവിലുണ്ട്.
ആരുടെയെങ്കിലും ഏതെങ്കിലുമൊരു വസ്തു, ചുരുക്കിപ്പറ
ഞ്ഞാൽ ചെരിപ്പോ ഷൂസോപോലും, കാണാതായാൽ അവ ചോർ
ബസാറിൽ പോയി തിരഞ്ഞാൽ മതിയെന്ന് മുംബയ്‌നിവാസിക
ൾക്കിടയിൽ ഒരു ചൊല്ലുള്ളതുതന്നെ ചോർ ബസാറിന്റെ കുപ്രസി
ദ്ധിക്ക് അലങ്കാരം ചാർത്തുന്നതാണ്. അതിൽ വാസ്തവികത ഇല്ലാതില്ലതാനും.
ചോർ ബസാറിലെ കച്ചവടക്കാരാരും മോഷ്ടാക്കളല്ലെങ്കിലും
തങ്ങൾ വിൽക്കുന്ന വസ്തുക്കൾ മോഷ്ടിച്ചവയാണെന്ന യാഥാ
ർത്ഥ്യം അവർക്കും അറിവുള്ളതാണ്. എന്നാൽ ആ വസ്തുക്കൾ
ആര്, എവിടെനിന്ന്, എന്ന് മോഷ്ടിച്ചുവെന്നുള്ള കാര്യം അവർക്കും
അജ്ഞാതമാണ്. അവർ മോഷ്ടാക്കളല്ലെങ്കിൽ അവരെങ്ങനെ
മോഷണവസ്തുക്കൾ മാത്രം വില്പന നടത്തുന്നു, ഈ വസ്തുക്കൾ
എവിടെനിന്നെത്തുന്നു, പോലീസൊന്നും അവിടെ എത്താറില്ലേ
എന്നിങ്ങനെയുള്ള നിരവധി സംശയങ്ങൾ സ്വാഭാവികമായും ഉദി
ച്ചേക്കാം.
വാസ്തവത്തിൽ ചോർ ബസാറിൽ വിൽക്കപ്പെടുന്ന മോഷണവസ്തുക്കളിൽ
ഭൂരിഭാഗവും എത്തിച്ചേരുന്നത് മുംബയിലെ മറ്റൊരു
കുപ്രസിദ്ധ സ്ഥലമായ കാമാഠിപ്പുരയിലെ ചില ‘ഗല്ലി’കളിൽനിന്ന
ത്രെ. അവിടെയാണ് മോഷണവസ്തുക്കൾ മൊത്തവില്പനയ്ക്കായി
എത്തിച്ചേരുന്നത്. ആ തെരുവുകൾ വാഘ്‌രി ബസാർ എന്ന
പേരിൽ അറിയപ്പെടുന്നു. ഗുജറാത്തിൽനിന്നുള്ള വാഘ്‌രിവംശജ
രാണ് മോഷണവസ്തുക്കൾ അവിടെ മൊത്തവില്പനയ്ക്കായി കൊണ്ടുവരുന്നത്.
എല്ലാ വെള്ളിയാഴ്ചകളിലും പുലർച്ചെ നാലുമണി
യോടെ മോഷണവസ്തുക്കളുടെ കച്ചവടം ആരംഭിക്കുന്ന വാഘ്‌രി
ബസാറിൽ രാവിലെ എട്ടുമണിക്കു മുമ്പ് കച്ചവടം അവസാനിക്കുകയും
ചെയ്യുന്നു. ചോർ ബസാറിലെ കച്ചവടക്കാർ വാഘ്‌രി ബസാറിലെത്തി
ആ മോഷണവസ്തുക്കൾ മൊത്തമായി വിലയ്‌ക്കെടുത്തു
കൊണ്ടുവന്ന് ചോർ ബസാറിൽ വില്പന നടത്തുകയാണ് പതിവ്.
അതുകൊണ്ടുതന്നെയാണ് ചോർ ബസാറിലെ കച്ചവടക്കാരാരും
2011 മഡളമഠണറ ബടളളണറ 8 11
മോഷ്ടാക്കളല്ലാതായിത്തീരുന്നത്. വിൽക്കപ്പെടുന്നത് മോഷണവ
സ്തുക്കളാണെന്ന യാഥാർത്ഥ്യം പരസ്യമായ രഹസ്യമായി നിലനി
ൽക്കമ്പോഴും ആ വസ്തുക്കൾ പിടികൂടാൻ പോലീസ് എത്താത്ത
തിനും ഒരു കാരണമുണ്ട്. ഇത്തരം വസ്തുക്കൾ മോഷ്ടിക്കപ്പെട്ടതായുള്ള
പരാതികളൊന്നും പോലീസിന് ലഭിക്കാറില്ല. വാഘ്‌രി
ബസാർ വഴി ചോർ ബസാറിലെത്തിച്ചേരുന്ന വസ്തുക്കളിൽ ഭൂരിഭാഗവും
മുംബയ് നഗരത്തിനോ മഹാരാഷ്ട്രാ സംസ്ഥാനത്തിനു പുറ
ത്തുനിന്നോ മോഷ്ടിക്കപ്പെട്ടവയായിരിക്കും.
***
സാധാരണക്കാരന്റെ മാൾ അല്ലെങ്കിൽ ബിഗ് ബസാർ എന്നു
വിശേഷിപ്പിക്കാവുന്ന ചോർ ബസാറിൽ കപ്പലുകളുടെയും വിമാനങ്ങളുടെയും
യന്ത്രഭാഗങ്ങൾപോലും ലഭ്യമാണെങ്കിലും അവിടെ
ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് ചെരിപ്പ്, ഷൂസ്, വസ്ര്തങ്ങൾ,
ഇലക്‌ട്രോണിക് വസ്തുക്കൾ, വാഹനങ്ങളുടെ സ്‌പെയർപാർട്ടുകൾ,
വിവിധയിനം പണിയായുധങ്ങൾ, പുരാതനമായ ഗ്രാമഫോണുക
ൾ, അപൂർവഗാനങ്ങളുടെയും ഗായകരുടെയും ഗ്രാമഫോൺ
റെക്കോഡുകൾ, ഗ്രാമഫോൺ സൂചികൾ, പഴയകാല സിനിമാപോസ്റ്ററുകൾ,
മാരകായുധങ്ങൾ തുടങ്ങി കൗതുകവസ്തുക്കളായി
സൂക്ഷിക്കാവുന്ന മറ്റു പലതുമാണ്. ഇത്തരം വസ്തുക്കൾക്ക് വലിയ
വിലയായിരിക്കും കച്ചവടക്കാർ ആദ്യം പറയുക. എന്നാൽ ഒരു
വിലപേശലിലൂടെ അവയെല്ലാം നിസ്സാരവിലയ്ക്ക് സ്വന്തമാക്കാനാവും.
അവരോട് വിലപേശി പിണങ്ങാനുള്ള ഒരു തന്ത്രം വേണമെന്ന്
മാത്രം.
നഗരത്തിലെ ചേരികളിൽനിന്ന് മാത്രമല്ല, ഏറെ സുരക്ഷാസംവിധാനങ്ങളുള്ള
ഹൗസിംഗ് സൊസൈറ്റികളിൽനിന്നുപോലും
ഉണങ്ങാനിടുന്ന വസ്ര്തങ്ങൾ അപ്രത്യക്ഷമാകുന്നത് നഗരത്തിൽ
നിത്യസംഭവമാണ്. അതുപോലെതന്നെ ആരാധനാലയങ്ങ
ളുടെയും വീട്, ഓഫീസ് എന്നിവയുടെയും വാതുക്കൽനിന്ന് പാദരക്ഷകൾ
അപ്രത്യക്ഷമാകുന്ന സംഭവങ്ങളും കുറവല്ല. അവയെല്ലാം
എത്തിച്ചേരുന്നത് കാമാഠിപ്പുരയിലെ വാഘ്‌രി ബസാറിലും
അവിടെനിന്ന് അന്തിമമായി ചോർ ബസാറിലുമാണ്.
പേരുകൊണ്ട് കള്ളന്മാരുടെ ചന്തയാണെങ്കിലും ചോർ ബസാറിൽനിന്ന്
എന്തെങ്കിലും വസ്തു വാങ്ങി പുറത്തുവരുന്നവരെ
പോലീസ് പിടികൂടുകയില്ല. എന്നുവച്ചാൽ ആ ചന്തയിലെ ഒരു കച്ച
വടവും നിയമവിരുദ്ധമല്ലെന്നർത്ഥം. എന്നാൽ ആദ്യമായി
അവിടെയെത്തി എന്തെങ്കിലും വസ്തു വാങ്ങിവരുന്ന പാവത്താ
ന്മാരെ പിടികൂടി വിരട്ടി പണം പിടുങ്ങുന്ന വ്യാജപോലീസുകാരെയും
വ്യാജ സി.ഐ.ഡികളെയും കണ്ടേക്കാം. അവിടെനിന്ന്
വാങ്ങുന്ന വസ്തുക്കൾക്ക് ബില്ലോ അതുമല്ലെങ്കിൽ ആ വസ്തുവിന്റെ
ഗുണമേന്മയ്ക്ക് രോഖാമൂലമുള്ള ഗ്യാരന്റിയോ വാരന്റിയോ ലഭിക്കുകയില്ലെങ്കിലും
കച്ചവടക്കാരുടെ വാമൊഴികൾക്ക് അത്തരം ഗ്യാര
ന്റികളേക്കാൾ ഉറപ്പാണെന്നുള്ള കാര്യം അനുഭവം വ്യക്തമാക്കിത്ത
രും.
ചോർ ബസാറിന്റെ ഗല്ലികളിലും സമീപത്തുമായുള്ള കെട്ടിടങ്ങ
ളിൽ നിരവധി കുടുംബങ്ങൾ താമസിച്ചുവരുന്നതോടൊപ്പം മറ്റ് കച്ച
വടസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ചോർ ബസാറിന്റെ
പേരുദോഷമൊന്നും അവർക്ക് ബാധകമാകാറില്ല.
മറാഠികവി നാംദേവ് ഢസ്സാളിന്റെ പ്രശസ്തമായ ‘ഗോൾപീട്ട’,
‘ഗാണ്ടു ബഗീച്ച’ എന്നീ കവിതകളുടെ ശീർഷകത്തെ പ്രതിനിധീ
കരിക്കുന്ന ആ രണ്ട് സ്ഥലങ്ങളും ചോർ ബസാറിനോട് ചേർന്ന്
സ്ഥിതിചെയ്യുമ്പോൾ മുംബയിലെ കുപ്രസിദ്ധ ചുവന്ന തെരുവുകളിലൊന്നായ
ഫാക്‌ലാന്റ് റോഡും അതിനു തൊട്ടടുത്തുതന്നെ
യാണ് പ്രവർത്തിച്ചുവരുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചോർ ബസാറിൽ
ഇന്ന് വിൽക്കപ്പെടുന്നതെല്ലാം മോഷണവസ്തുക്കളാണെന്ന് തീർച്ച
കല്പിക്കാനാവുകയില്ല. വിദേശീയരടക്കമുള്ള നിരവധി ടൂറിസ്റ്റുകളെ
ഇവിടേക്കാകർഷിക്കുന്നത് ആ പേരാണ്.
മോഷണവസ്തുക്കൾ വിൽക്കുന്നതുകൊണ്ടാണ് ഇവിടത്തെ
തെരുവുകൾക്ക് ചോർ ബസാർ എന്ന പേര് ലഭിച്ചതെന്നുള്ള യാഥാ
ർത്ഥ്യം നിലനിൽക്കുമ്പോൾതന്നെ മറ്റൊരു ഐതിഹ്യവും ചോർ
ബസാറിന്റെ പേരിനെ ബന്ധപ്പെടുത്തി നിലവിലുണ്ട്.
പണ്ടൊക്കെ ആ തെരുവുകളിലെ വാണിഭക്കാർ ഉപഭോക്താക്ക
ളുടെ ശ്രദ്ധയാകർഷിക്കാനായി അവിടെനിന്ന് ഉച്ചത്തിൽ ഒച്ചവയ്ക്കുകയോ
വിളിച്ചുകൂവുകയോ ചെയ്യുമായിരുന്നു. കച്ചവടക്കാരുടെ ഈ
ഒച്ചയും ബഹളവും കാരണം ആ തെരുവുകളെ പലരും ‘ശോർ
ബസാർ’ എന്ന് വിളിക്കുകയും ആ പദം പിന്നീട് ചോർബസാറായി
ത്തീരുകയാണുണ്ടായതെന്നും പറയപ്പെടുന്നു. ഹിന്ദിയിൽ ‘ശോർ’
എന്നാൽ ഒച്ച, ബഹളം എന്നൊക്കെയാണ് അർത്ഥം.
മുംബയിൽ മാത്രമല്ല ഡൽഹി, കൊൽക്കത്ത, പൂനെ, ഹൈദരാബാദ്
തുടങ്ങി മറ്റ് ഇന്ത്യൻനഗരങ്ങളിലും ചോർ ബസാറുകൾ
പ്രവർത്തിച്ചുവരുന്നുണ്ട്. ആ ചോർ ബസാറുകളിൽ വിൽക്കപ്പെടു
ന്നതും മുംബയിലേതുപോലെ മോഷണവസ്തുക്കൾതന്നെ
യാണോ എന്ന കാര്യം സ്ഥിരീകരിക്കാനാവില്ല. എങ്കിലും വിലപി
ടിപ്പുള്ള വസ്തക്കൾ ഏറ്റവും തുച്ഛമായ വിലയ്ക്ക് വിറ്റുവരുന്നതിനാൽ
ഒരുപക്ഷേ അവയെയും ചോർ ബസാർ എന്ന് വിശേഷിപ്പിക്കുന്ന
തായിരിക്കാം.