ജീവിതമെന്ന പുസ്തകത്തിന്റെ രണ്ടു വ്യത്യസ്ത പുറങ്ങളാണ് ജനനവും മരണവും. ജനനം ഒരു പ്രക്രിയയാണെങ്കിൽ മരണം ഒരേസമയം ഒരു പ്രതിഭാസവും പ്രഹേളികയും കൂടിയാണ്. ജന്മമെടുത്ത
എല്ലാ ജീവജാലങ്ങൾക്കും മരണം അനിവാര്യമാണെന്നിരിക്കെ മരണത്തിന് പലവിധ നിർവചനങ്ങളാണ് നൽകപ്പെടുന്നത്. ശാസ്ര്തീയമായും യുക്തിപരമായും സാങ്കല്പികമായും രചിക്കപ്പെട്ടതാണ് ആ
നിർവചനങ്ങൾ. എന്നിരുന്നാലും ജീവന്റെ അന്ത്യം അല്ലെങ്കിൽ ഒടുക്കമാണ് മരണമെന്ന് വളച്ചുകെട്ടില്ലാതെ പറയാം. കരഞ്ഞുകൊണ്ട് ജനിച്ചുവീഴുന്ന മനുഷ്യൻ തുടർന്നുള്ള ശാബ്ദികവും ചലനാത്മകവുമായ
തന്റെ ഭൗതിക ജീവിതനിയോഗം പൂർത്തിയാക്കി, ഒടുവിൽ നിശബ്ദതയിലേക്കും നിശ്ചലതയിലേക്കും ആണ്ടുപോകുന്ന ഒരവസ്ഥയാണത്. ആ അവസ്ഥയിൽ ധനികനും ദരിദ്രനും രാജാവും പ്രജയും ശത്രുവും മിത്രവുമൊക്കെ സമാനരാണ്. അതായത്, വെറും ജഡം അല്ലെങ്കിൽ മൃതദേഹം മാത്രം.
എത്രതന്നെ പ്രിയപ്പെട്ടവരുടേതായാലും പക്ഷിമൃഗാദികളുടെ
ജഡങ്ങൾ സ്റ്റഫ് ചെയ്ത് കാഴ്ചവസ്തുക്കളായി വയ്ക്കുന്നതുപോലെ
മനുഷ്യജഡങ്ങൾ ആരും സൂക്ഷിച്ചുവയ്ക്കാറില്ല. പകരം അവ കുഴിച്ചുമൂടുകയോ
ദഹിപ്പിച്ചുകളയുകയോ ആണല്ലോ ലോകമെമ്പാടും
ചെയ്തുവരുന്നത്. അതിനായി പല ആചാരാനുഷ്ഠാനങ്ങളാണ്
സ്വീകരിച്ചുപോരുന്നത്. ഈ ആചാരാനുഷ്ഠാനങ്ങൾ മരിച്ച വ്യക്തി
പ്രതിനിധീകരിക്കുന്ന മതത്തിന്റെയും കുടുംബത്തിന്റെയും പരമ്പ
രാഗത വിശ്വാസപ്രമാണങ്ങളുടെ ചുവടു പിടിച്ചുകൊണ്ടുള്ളതാണ്.
ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കുമൊക്കെ ഇങ്ങനെ അവരുടേതായ
ആചാരാനുഷ്ഠാനങ്ങളുണ്ട്. മുസ്ലിം, ക്രിസ്ത്യാനി മതവിഭാഗക്കാർ
മൃതദേഹങ്ങൾ കുഴിച്ചുമൂടുമ്പോൾ നമ്മുടെ രാജ്യത്ത് മൃതദേഹങ്ങൾ
ദഹിപ്പിക്കുന്ന രീതി ഹിന്ദുക്കൾക്കിടയിലാണ്.
ഓരോ മതവിഭാഗക്കാർക്കും ശവസംസ്കാരത്തിനായി അവരുടേതായ
പ്രത്യേക ശ്മശാനങ്ങൾ നിലവിലുണ്ട്. അതേസമയം
വിവിധ ദേശഭാഷക്കാരും മതവിശ്വാസികളും തിങ്ങിപ്പാർക്കുന്ന
ഒരു കോസ്മോപൊളിറ്റൻ നഗരമായ മുംബയിലും സർക്കാർതല
ത്തിലുള്ള ശ്മശാനങ്ങൾക്കു പുറമെ ഓരോ മതവിഭാഗക്കാർക്കുമായി
പ്രത്യേക ശ്മശാനങ്ങളുമുണ്ട്. ഇതിൽ സർക്കാരിന്റേതായി
(നഗരസഭയുടെ) 36 സാധാരണ ശ്മശാനങ്ങൾ(ചുടുകാട്)ക്കു
പുറമെ പത്ത് ഇലക്ട്രിക് ശ്മശാനങ്ങളും ഒരു ഗ്യാസ്/ഡീസൽ
ശ്മശാനവുമാണുള്ളത്. കൂടാതെ സ്വകാര്യതലത്തിലുള്ള
130-ൽപരം ശ്മശാനങ്ങൾ വേറെയുമുണ്ട്. ഇതിൽതന്നെ പ്രത്യേക
ക്രിസ്ത്യൻ സെമിത്തേരികളും മുസ്ലിം കബറസ്ഥാനുകളും ഉൾപ്പെടു
ന്നു.
ബോറിവ്ലി ബഭായ് ശ്മശാനം, സാന്താക്രൂസ് ഹിന്ദു ശ്മശാനം,
ഭാണ്ടൂപിലെ സോനാപൂർ ശ്മശാനം, മലാഡ് ശ്മശാനം,
മറൈൻലൈൻസിലെ ചന്ദൻവാഡി ശ്മശാനം എന്നിവയ്ക്കു പുറമെ
സെവ്രിയിലെ ക്രിസ്ത്യൻ സെമിത്തേരിയും മറൈൻലൈൻസിലെ
ബഡാ കബറസ്ഥാനും വർളിയിലെ ജൂത ശ്മശാനവും അവയിൽ
പ്രധാനങ്ങളാണ്.
ഇതിൽനിന്നെല്ലാം വ്യത്യസ്തമായി എല്ലാ മതവിഭാഗക്കാർക്കും
വേണ്ടി ഒരു പൊതുശ്മശാന ഓഷിവാരയിലുണ്ട്. ഓഷിവാര
ബ്രിഡ്ജ് ശ്മശാനം എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.
എന്നാൽ ശ്മശാനങ്ങളെക്കുറിച്ച് നിലവിലുള്ള പൊതുസങ്കല്പ
ങ്ങൾക്ക് വിരുദ്ധമായി, വിസ്മയമുണർത്തുന്നതും ടൂറിസ്റ്റുകളുടെ
ആകർഷണകേന്ദ്രവും കൂടിയായ ഒരു ശ്മശാനം മുംബയിലെ മലബാർ
ഹില്ലിനടുത്ത് തലയുയർത്തി നില്പുണ്ട്.
‘ടവർ ഓഫ് സൈലൻസ്’ അഥവാ നിശബ്ദതയുടെ ഗോപുരം
എന്ന പേരിലറിയപ്പെടുന്ന അതിപുരാതനമായ ഈ ശ്മശാനം
നഗരത്തിലെ പാർസി വംശജർക്കു വേണ്ടിയുള്ളതാണ്.
പാർസികളിൽതന്നെ രണ്ടു വിഭാഗക്കാരുണ്ട്. അവയിലൊന്ന്
സൊറോസ്ട്രിയൻ മതവിഭാഗത്തിൽപെട്ടവരും മറ്റൊന്ന് ഇറാനി
കളെന്ന് അറിയപ്പെടുന്നവരുമാണ്. ഇതിൽ സൊറോസ്ട്രിയൻ
വിഭാഗത്തിൽപെട്ടവരുടെ ശ്മശാനമാണ് ടവർ ഓഫ് സൈലൻസ്
അഥവാ നിശബ്ദതയുടെ ഗോപുരം.
അഭയാർത്ഥികളായി പണ്ട് ഗുജറാത്തിലെത്തിയ പാർസികൾ
കൂടെ തങ്ങൾ ആരാധിക്കുന്ന ‘വിശുദ്ധ അഗ്നി’യും കൊണ്ടുവരികയുണ്ടായി.
പിന്നീട് ഇവർ പല അഗ്നിക്ഷേത്രങ്ങളും സ്ഥാപിച്ചു. ‘അഗ്യാരി’
എന്ന പേരിലാണ് ഇവരുടെ അഗ്നിക്ഷേത്രങ്ങൾ അറിയപ്പെടുന്നത്.
എങ്ങും കൂട്ടത്തോടെ താമസിച്ചുവരുന്ന ഇവരുടെ
കോളനികൾ പാർസി കോളനി എന്ന പേരിലും അറിയപ്പെടുന്നു.
അഗ്നിയോടൊപ്പം ഭൂമി (മണ്ണ്), വായു, ജലം എന്നിവയെയും
ആദരിക്കുന്നവരാണ് സൊറോസ്ട്രിയൻ മതവിഭാഗക്കാർ. അതി
നാൽതന്നെ ഇവർക്കിടയിൽ മരണമടയുന്നവരുടെ മൃതദേഹ
ങ്ങൾ മറ്റുള്ളവരെപ്പോലെ മണ്ണിൽ കുഴിച്ചുമൂടുകയോ അഗ്നിയിൽ
ദഹിപ്പിക്കുകയോ ചെയ്യുന്ന ഏർപ്പാടില്ല. കാരണം അതുവഴി മണ്ണും
ജലവും അഗ്നിയും വായുവും മലിനീകരിക്കപ്പെടുകയോ നശിപ്പിക്ക
പ്പെടുകയോ ചെയ്യുമെന്ന് ഇവർ കരുതുന്നു. അതുകൊണ്ടുതന്നെ
പാർസികൾ മൃതദേഹങ്ങൾ സാധാരണ ശ്മശാനങ്ങളിലോ ചുടുകാട്ടിലോ
കൊണ്ടുപോയി സംസ്കരിക്കാറില്ല. പകരം മൃതദേഹ
ങ്ങൾ ശവംതീനിപ്പക്ഷികൾക്ക് (പ്രത്യേകിച്ചും കഴുകന്മാർക്ക്) ഇരയായി
നൽകാറാണ് പതിവ്.
ഇങ്ങനെ പാർസികളുടെ മൃതദേഹങ്ങൾ കഴുകന്മാർക്ക് ഇരയായി
വച്ചുകൊടുക്കുന്ന ഇടമാണ് നേരത്തെ സൂചിപ്പിച്ച ടവർ
ഓഫ് സൈലൻസ് അഥവാ നിശബ്ദതയുടെ ഗോപുരം.
1672-ൽ ബ്രിട്ടീഷുകാർ മലബാർ ഹിൽ പരിസരത്ത് പാർസിക
ൾക്ക് ദാനമായി നൽകിയ ഭൂമിയിലാണ് മുംബയിലെ ടവർ ഓഫ്
സൈലൻസ് പണ്ടുമുതൽക്കേ നിലകൊള്ളുന്നത്.
അന്ന് ഈ ഗോപുരം നിർമിച്ചത് സേഠ് മോസിഹിർജി എന്ന
പാർസി വ്യവസായിയാണത്രെ.
ടവർ ഓഫ് സൈലൻസ് എന്നു പറയുമ്പോൾ അത് ഏതെങ്കി
ലുംതരത്തിലുള്ള ഒരു കെട്ടിടമായിരിക്കാമെന്ന് തെറ്റിദ്ധരിച്ചേക്കാം.
എന്നാൽ പ്രകൃതിരമണീയമായ മലബാർഹില്ലിലെ തികച്ചും
ശാന്തവും നിശബ്ദവുമായ കുന്നിൻമുകളിൽ ശില്പചാതുര്യത്തിന്റെ
സൗന്ദര്യം പ്രകടമാക്കിക്കൊണ്ട് ഗോപുരംപോല മുകളിലോട്ടുയർ
ന്നുനിൽക്കുന്ന വൃത്താകൃതിയിലുള്ള ഒരുതരം കിണറാണിത്.
അതിനുമുകളിലാണ് പാർസികളുടെ മൃതദേഹങ്ങൾ അന്ത്യവിധി
കൾക്കുശേഷം കഴുകന്മാർക്ക് ഭക്ഷണമായി വച്ചുകൊടുക്കുന്നത്.
ഇവിടെത്തന്നെ പുരുഷന്മാരുടെയും സ്ര്തീകളുടെയും കുട്ടികളുടെയും
മൃതദേഹങ്ങൾ വച്ചുകൊടുക്കാൻ വെവ്വേറെ ഇടങ്ങളുണ്ട്.
ഈ മൃതദേഹങ്ങളിലെ മാംസം കഴുകന്മാർ കൊത്തിവലിച്ച് തിന്ന
ശേഷം ബാക്കിയാകുന്ന അസ്ഥികൾ ടവറിന്റെ മദ്ധ്യത്തിലുള്ള
ഗഹ്വരതയിലേക്ക് വീഴുകയും ചെയ്യുന്നു. ഈ സ്ഥലം ദഖ്മ
അഥവാ ദോഖ്മ എന്നീ പേരുകളിലും അറിയപ്പെടുന്നു. മരിച്ചവർ
ക്കുവേണ്ടിയുള്ള സ്ഥലം എന്നാണതിനർത്ഥം.
സമീപകാലത്ത് ഇവിടത്തെ കഴുകന്മാരിൽ പലതും അപ്രത്യ
ക്ഷമായതിനാൽ ജഡങ്ങൾ ദിവസങ്ങളോളം വയ്ക്കേണ്ടിവരുന്ന
പ്രശ്നവും സംജാതമാവുകയുണ്ടായി. ഈ പ്രശ്നത്തിന് പരിഹാരമായി
പാർസി പഞ്ചായത്തും ബോംബെ നാച്യുറൽ ഹിസ്റ്റോറിക്
സൊസൈറ്റിയും ചേർന്ന് ബോറിവ്ലി നാഷണൽ പാർക്കിൽ കഴുകന്മാരെ
വളർത്തുന്ന പരിപാടിക്ക് തുടക്കംകുറിച്ചിട്ടുണ്ട്.
പാർസി സ്ര്തീകൾ മറ്റ് സമുദായത്തിൽപ്പെട്ടവരെ വിവാഹം
കഴിച്ച് സൊറോസ്ട്രിയൻ പേര് മാറ്റി വേറെ പേര് സ്വീകരിച്ചാൽ
അത്തരം സ്ര്തീകളുടെ മൃതദേഹങ്ങൾ ഇവിടെ സംസ്കരിക്കാൻ
അനുവദിക്കുകയില്ലെന്ന് ബോംബെ പാർസി പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു.
മുംബയ് നഗരത്തിന്റെ കോസ്മോപൊളിറ്റൻ ഭാവശുദ്ധിയുടെ
മറ്റൊരു പ്രതീകം കൂടിയായ ഈ ടവർ ഓഫ് സൈലൻസ് കാണാൻ
നിരവധി ടൂറിസ്റ്റുകൾ ഇവിടെ എത്താറുണ്ടെങ്കിലും അത് ദൂരെനിന്ന്
നോക്കിക്കാണാമെന്നല്ലാതെ പാർസികൾ അല്ലാത്ത മറ്റാ
ർക്കും അതിനടുത്തേക്ക് പ്രവേശനം അനുവദിക്കാറില്ല.
ടവർ ഓഫ് സൈലൻസിൽ ഇങ്ങനെ മൃതദേഹങ്ങൾ തുറന്നുവയ്ക്കുന്നത്
പരിസ്ഥിതിസൗഹാർദത്തിന്റെ ഏറ്റവും നല്ല മാർഗമായിട്ടാണ്
കരുതിപ്പോരുന്നത്.
മരണമടയുന്ന പാർസികളുടെ ആത്മാക്കളോടുള്ള ആദരവ്
പരിഗണിച്ചും, അതുപോലെതന്നെ ഇവിടെ സഹവാസമുള്ള കഴുകന്മാർക്ക്
ശല്യമാകാതിരിക്കാനും ഈ പരിസരത്തെ ആകാശത്തുകൂടി
വിമാനങ്ങൾ പറത്താറില്ല. ഈ സ്ഥലത്തെ ചൂഴ്ന്നുനിൽ
ക്കുന്ന അപാര നിശബ്ദതതന്നെയാണ് അക്ഷരാർത്ഥത്തിൽ
അതിനെ നിശബ്ദതയുടെ ഗോപുരമാക്കിത്തീർക്കുന്നത്.
ഈ വംശനാശം വിവാഹം മറന്നതുമൂലം: ജഹാംഗിർ പട്ടേൽ
”പാർസികൾക്ക് വംശനാശം സംഭവിക്കുമെന്നത് ഒരു യാഥാ
ർത്ഥ്യംതന്നെയാണ്. ഇപ്പോഴത്തെ തലമുറ കൂടി കഴിഞ്ഞാൽ എത്രപേർ
ആ മതത്തിൽ ഉണ്ടാകുമെന്ന് പറയാനാവില്ല” മുംബയിൽ
നിന്നും പ്രസിദ്ധീകരിക്കുന്ന പാർസിയാന ദ്വൈവാരികയുടെ പത്രാധിപരായ
ജഹാംഗിർ ആർ. പട്ടേൽ പറഞ്ഞു.
പ്രധാനമായും രണ്ടു കാരണങ്ങളാണ് പാർസിജനസംഖ്യ കുറയാൻ
കാരണം, പട്ടേൽ വിശദീകരിച്ചു. അതിൽ ഏറ്റവും പ്രധാനമാണ്
ലേറ്റ് മാര്യേജ്. പ്രായം ഏറെ കഴിഞ്ഞിട്ടുള്ള വിവാഹം ഓരോ
പാർസി കുടുംബത്തിലും ഒന്നോ രണ്ടോ കുട്ടികൾ മാത്രമുണ്ടാവാൻ
കാരണമാകുന്നു. മറ്റൊരു പ്രധാന കാരണമാകട്ടെ, കല്യാണംതന്നെ
വേണ്ടെന്നുവയ്ക്കലാണ്. തങ്ങൾക്ക് ഒരിക്കലും വിവാഹിതരാകേണ്ടെന്ന്
ശാഠ്യം പിടിച്ച് അച്ഛനമ്മമാരോടൊപ്പം ജീവിതം മുഴുവൻ
കഴിഞ്ഞുകൂടുന്ന പാർസി വംശജർ ധാരാളമുണ്ട്. ഇതിൽ
സ്ര്തീകളേക്കാളേറെ പുരുഷന്മാരാണെന്നതാണ് മറ്റൊരു പ്രത്യേകത്.
പാർസികൾ വിദ്യാഭ്യാസപരമായി വളരെ മുൻപന്തിയിലാണ്.
ഇവിടെ മുംബയിൽതന്നെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പാർസികളുടെ വകയായുണ്ട്. ഏഷ്യയിലെതന്നെ നാലാമത്തെ
പഴക്കം ചെന്ന ദിനപത്രമായ ഗുജറാത്ത് സമാചാർ പാർസികളാണ്
ആരംഭിച്ചത്. ”സ്ര്തീകൾക്കിടയിൽ വിദ്യാഭ്യാസത്തിനു ലഭിച്ച
പ്രാധാന്യം അവരെ ഉദ്യോഗങ്ങൾക്ക് പ്രാപ്തരാക്കി. അതോടെ
വിവാഹത്തിനേക്കാൾ പ്രാധാന്യം ജോലിക്കായി. വിവാഹം മറന്ന
തുമൂലം വംശഭീഷണി നേരിടുന്ന അപൂർവതയാണ് പാർസികൾ
ക്കിടയിൽ കാണുന്നത്”, പട്ടേൽ പറഞ്ഞു.
1940-ലെ സെൻസസ് പ്രകാരം 1,14,890 പാർസി മതവിശ്വാസി
കളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. 1881-ൽ നടന്ന സെൻസസി
ലുണ്ടായിരുന്ന 85,397-ൽനിന്ന് വളരെ വലിയ ഒരു വളർച്ചയായി
രുന്നു അത്. എന്നാൽ 2001-ൽ അത് വെറും 69,601 ആയി ചുരുങ്ങി.
ഈ വർഷത്തെ ഏറ്റവും പുതിയ സെൻസസ് പ്രകാരം അത്
വീണ്ടും കുറഞ്ഞ് 61,000-ത്തിനടുത്തെത്താനാണ് സാദ്ധ്യത. ഈ
കണക്കുകൾ നിരത്തിയാണ് പാർസി മതാനുയായികൾ അടുത്ത
ഒരു നൂറ്റാണ്ടിനകം മിക്കവാറും ഈ ഭൂമുഖത്തുണ്ടാകാൻ സാദ്ധ്യതയില്ലെന്ന്
ജഹാംഗിർ പട്ടേൽ കണക്കാക്കുന്നത്.
രാജ്യത്തിനെന്നും അഭിമാനിക്കാവുന്ന പ്രതിഭാധനരായ പാർ
സികളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ട്. ദാദാഭായ് നവറോജി,
ഫാലി മേജർ, സോളി സൊറാബ്ജി, ജനറൽ സാം മനേക്ഷ,
രാജീവ്ഗാന്ധി, സുബിൻ മേത്ത, ടാറ്റാ, ഗോദ്റെജ് തുടങ്ങി പ്രമുഖരും
പ്രശസ്തരുമായ പാർസികൾ ഇന്ത്യയുടെ സാമൂഹ്യ-സാംസ്കാരിക-കച്ചവട
രംഗങ്ങളിൽ വേരുറപ്പിച്ചിട്ടുണ്ട്.
പക്ഷെ, ഓരോ വർഷം കഴിയുന്തോറും കുറഞ്ഞുവരുന്ന അംഗസംഖ്യയ്ക്ക്
ഒരുത്തരം നൽകാൻ ആർക്കും കഴിയുമെന്നു തോന്നുന്നില്ല.