ഇന്ത്യൻ അധികാര രാഷ്ട്രീയത്തിൽ മുന്നണിപരീക്ഷണം
കെ. കരുണാകരന്റെ സംഭാവനയാണ്. മാർക്സിസ്റ്റു പാർട്ടി
യുടെ ആൾബലത്തോട് പിടിച്ചുനിൽക്കാൻ കേരളത്തിലെ
മധ്യ, വലതു കക്ഷികൾക്ക് നിവൃത്തിയില്ലാതായപ്പോൾ
ടിയാന്റെ ബുദ്ധിയിലുദിച്ച രാഷ്ട്രീയപോംവഴിയാണത്. ചിതറി
ക്കിടക്കുന്ന പരാജയങ്ങൾക്കിടയിൽ ഓരോ കക്ഷിയും ഒറ്റയ്ക്കു
പയറ്റുന്ന പക്ഷം ഭൂരിപക്ഷം മണ്ഡലങ്ങളിലും സിപിഎമ്മി
നാണ് അന്നും ഇന്നും മേൽക്കൈ. ആ സ്ഥിതിവിശേഷത്തി
നുള്ള ബലാബല ബദലായി മുന്നണിക്കളി. മുപ്പതു
കൊല്ലത്തെ പരീക്ഷണം വഴി ടി സംവിധാനം കേരള രാഷ്ട്രീ
യത്തിനു ചെയ്ത സംഭാവനകൾ പലതുണ്ട്. സിപിഎമ്മി
നെയും കോൺഗ്രസിനെയും അച്ചുതണ്ടാക്കി നാട്ടിലെ ഏതു
ചിന്നനും ചുണ്ടെലിയും അധികാരത്തിൽ പങ്കു നേടാം എന്ന
അവസരസാദ്ധ്യതയാണ് ഒന്ന്. ഇതേ സാദ്ധ്യത പക്ഷെ
മറ്റൊരു വഴിക്ക് ശരിയായ രാഷ്ട്രീയതയ്ക്ക് എണ്ണം പറഞ്ഞ
പാരയുമായി. കാരണം, ദ്വിമുന്നണി ബലാബലത്തിൽ
പുതിയ രാഷ്ട്രീയാശയങ്ങൾക്കോ നവരാഷ്ട്രീയത്തിനോ തരി
മ്പും സ്ഥലം കിട്ടാതായി. രണ്ടു മുന്നണികൾക്കിടയിലായി
കേരളത്തിന്റെ അധികാര രാഷ്ട്രീയം കൊട്ടിയടച്ചപ്പോൾ നിലവിലെ
കളിക്കാരത്രയും അയ്യഞ്ചു കൊല്ലം കൂടുമ്പോഴുള്ള
തേർതലിനു വേണ്ടി മാത്രമുള്ള മല്ലന്മാരായി. അഥവാ
ഇലക്ടറൽ രാഷ്ട്രീയം മാത്രമായി നാട്ടിലെ രാഷ്ട്രീയം ചുരുങ്ങി.
അതിപ്പോ, പ്രത്യയശാസ്ര്തവിരുതന്മാരായ ഇടതുപക്ഷമായാലും,
പ്രത്യയശാസ്ര്തഭാരമില്ലാത്ത കോൺഗ്രസായാലും. ഈ
അടഞ്ഞ വ്യവസ്ഥിതി സാമൂഹിക പരിണാമങ്ങൾക്കും തദനുസാരിയായ
മാർഗങ്ങൾക്കുമുള്ള നാടിന്റെ സ്വാഭാവിക വെമ്പ
ലിന് കനത്ത തടസ്സമായി. പാർശ്വവത്കൃത ജനത തൊട്ട്
പുത്തൻ യുവത വരെ കാലഹരണപ്പെട്ട മുന്നണിപരീക്ഷണ
ത്തിൽ വിമ്മിട്ടപ്പെട്ടു നിൽക്കുന്നു. തങ്ങളുടെ സെൻസിബിലി
റ്റിക്ക് നിരക്കാത്ത ആരെയും ഒന്നിനെയും കടന്നുവരാൻ സമ്മ
തിക്കാത്ത വിലങ്ങുതടിയായി മുപ്പതു കൊല്ലം മുമ്പത്തെ
അനിവാര്യ പോംവഴി എന്നു ചുരുക്കും. സ്വാഭാവികമായും
അത് ജീർണതയിൽ നിന്ന് ജീർണതയിലേക്കു വഴുതാതെ തരമില്ല.
രാഷ്ട്രീയ പരിണാമത്തിന്റെ ഭാഗമാണ് ഈ ജീർണിക്കൽ
പ്രക്രിയ. അഴുകിയഴുകി അത് ഇനിയെന്തന് വളമാകും
എന്നത് കാലത്തിനു മാത്രം കാട്ടിത്തരാവുന്ന കാര്യമാണ്.
ഈ ജീർണതയുടെ ഉച്ചസ്ഥായിയിലേക്കുള്ള പ്രയാണപാതയിലാണ്
നമ്മളിപ്പോൾ സോളാറും ബാർകോഴയുമൊക്കെ
അനുഭവിച്ചറിയുന്നത്. അല്ലെങ്കിൽപ്പിന്നെ തനി തട്ടിപ്പുകാരി
യായ ഒരു പെൺപിറന്നോരുടെ അരക്കെട്ടിലെ താക്കോൽക്കൂ
ട്ടമായി ചുരുങ്ങിപ്പോവുമായിരുന്നോ നാട്ടിലെ ഘടാഘടിയന്മാരായ
രാഷ്ട്രീയമല്ലന്മാരൊക്കെ? സരിത എസ്. നായർ ഒരുമ്പെ
ട്ടാൽ തെറിച്ചുപോവുന്ന മൂക്കാണ് ഒരു ബലമുന്നണിയുടേത്.
മുഖ്യമന്ത്രി തൊട്ട് താഴോട്ടും വശത്തോട്ടുമുള്ള യുഡിഎഫ്
പ്രമുഖർ പലരും ഈ സൈസ് മൂക്കുമായി നടക്കുന്നു.
സോളാർ കേസ് എന്ന സാമ്പത്തിക തട്ടിപ്പിലൂടെ സെന്റർ
സ്റ്റേജിലെത്തിയ ഈ ചെങ്ങന്നൂർക്കാരി ഒന്നര കൊല്ലത്തി
നകം രാഷ്ട്രീയത്തിൽ രാഷ്ട്രീയക്കാരിയാകാതെ തന്നെ ഒരു
റൗണ്ട് പൂർത്തിയാക്കി അടുത്ത റൗണ്ടിലേക്ക് കടന്നിരിക്കുകയാണ്.
നാട്ടുകാർക്ക് സോളാർ പാനൽ വച്ചുകൊടുക്കാമെന്ന
വാഗ്ദാനവുമായി ലക്ഷങ്ങൾ തട്ടിയ സംഘത്തിന്റെ മുഖ്യ
കങ്കാണിയെ രംഗവേദിയിൽ എത്തിച്ചത് പി.സി. ജോർജാണെന്നു
പറയാം. മന്ത്രി ഗണേശ്കുമാറിനെ പുകച്ചുപുറത്താ
ക്കാൻ ജോർജ് എടുത്ത ആയുധമായിരുന്നു തുടക്കത്തിൽ
സരിത. അതു പിന്നെ മുഖ്യമന്ത്രിക്കുതന്നെ പാരയായി വികസിച്ചപ്പോൾ
കേരളാപോലീസിനെക്കൊണ്ട് ഒരു സാമ്പത്തിക
തട്ടിപ്പു മാത്രമാക്കി കേസ് ലഘൂകരിച്ചെടുത്തു. അപ്പോഴും ഒരു
മുഖ്യമന്ത്രിയുടെ ഓഫീസിനെ മുച്ചൂടെ തന്റെ സാരിത്തുമ്പിൽ
കൊരുത്തിടാൻ ഒരു പെണ്ണിനെങ്ങനെ കഴിഞ്ഞു എന്ന
ചോദ്യം മിച്ചം കിടക്കുന്നു. ആയതിന്റെ മിച്ചമൂല്യമാണ് ധനമന്ത്രിയുടെ
പുന്നാരമോനെ രക്ഷിച്ചെടുക്കാൻ ഇതേ സാരിത്തു
മ്പത്ത് ബാറുകാരുടെ കോഴപ്പണം വച്ചുകെട്ടിക്കൊടുത്ത
പുതിയ കഥ. പി.സി. ജോർജിന്റെ എല്ലില്ലാത്ത നാവിലൂടെ
സരിത അങ്ങനെ ഒരു രാഷ്ട്രീയ കടങ്കഥ പൂരിപ്പിച്ചുതരികയാണ്.
അതായത്, ബജറ്റു വിറ്റ് കീശ വീർപ്പിക്കുന്ന ധനമന്ത്രി
എന്ന ബഹുമതിക്കു പിന്നിൽ നാട്ടിലെ തലമുതിർന്ന രാഷ്ട്രീ
യനേതാവും അതുവഴി വ്യവസ്ഥാപിത രാഷ്ട്രീയവും
ഏതൊക്കെ തരത്തിൽ ‘വികസിച്ചി’രിക്കുന്നു എന്ന കഥാസാരം.
പെണ്ണും പണവും നെയ്യുന്ന ഊടിലും പാവിലുമായി ദ്വിമു
ന്നണി രാഷ്ട്രീയത്തിലെ ഒരു പ്രബല മുന്നണി നഗ്നവാനരന്മാരായി
തെരുവിൽ നിൽക്കെ മറുമുന്നണി നാവു നൊട്ടുകയാണ്
– വീണ്ടുമൊരു വോട്ടെടുപ്പു വരുന്നു. തങ്ങൾ ഒന്നും ചെയ്യണ്ട,
ബമ്പർ ലോട്ടറി താനേയിങ്ങ് പോന്നോളുമെന്ന മട്ട്. ദോഷം
പറയരുതല്ലോ, സരിത മേജർ സെറ്റ് അഭ്യാസത്തിലേക്ക്
ഗ്രാജ്വേറ്റ് ചെയ്യും മുമ്പായിരുന്നു കഴിഞ്ഞ ലോട്ടറി അടിച്ചതും
അഞ്ചുകൊല്ലം തികച്ചതും. തുടർന്ന് മുന്നണി രാഷ്ട്രീയ
ത്തിന്റെ നൈസർഗിക പ്രക്രിയ പ്രകാരം കസേരയിൽ ആളുമാറ്റമുണ്ടായി.
അങ്ങനെ തത്കാലം മാലിന്യനിക്ഷേപമത്രയും
സ്വന്തം മേനിയിൽ നിന്ന് ഒഴിഞ്ഞുകിട്ടിയ ഇടതുമുന്നണി
ഇപ്പോൾ പ്രതിയോഗിപാളയത്തിലെ ചിന്നൻമാരുടെയെല്ലാം
ആകർഷണകേന്ദ്രമാകുന്നു. എന്നുകരുതി, രായ്ക്കുരാമാനം
മറുകണ്ടം ചാടാനൊക്കുമോ? പറഞ്ഞുനിൽക്കാൻ ഒരു ന്യായം
വേണം, ചാടിപ്പോകാൻ ഒരു പഴുതും. കേരളാ കോൺഗ്രസ്
തൊട്ട് ആർഎസ്പി വരെ ഈ പ്രലോഭനീയതയിൽ വ്രീളാവി
വശതയിൽ നിൽക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മുഖ്യമന്ത്രിപദം
കാട്ടി സാക്ഷാൽ മാണിയെ പ്രലോഭിപ്പിച്ച് ഒരു വഴി
ക്കാക്കിയ ശേഷം ആർഎസ്പി, ജനതാദൾ പ്രഭൃതികൾക്ക്
ചൂണ്ടയെറിഞ്ഞിരിക്കയാണ് സഖാക്കൾ. എല്ലാവർക്കും ഇഷ്ട
ഫലപ്രാപ്തിക്ക് തത്കാലം കല്ലുകടി ‘മുന്നണിമര്യാദ’ എന്ന
അശരീരി മാത്രം. സത്യത്തിൽ ഈ വിമ്മിട്ടം തന്നെ മുന്നണി
രാഷ്ട്രീയം എന്ന പരീക്ഷണത്തിന്റെ കാലഹരണപ്പെടൽ വിളി
ഒടടപപട അയറധഫ 2015 ഛടളളണറ 20 2
ച്ചോതുന്നതാണ്.
അടഞ്ഞ സംവിധാനത്തെ എങ്ങനെ തുറന്നെടുക്കാമെന്ന
ല്ല, മറിച്ച് അടച്ചിട്ട തട്ടകങ്ങളിൽത്തന്നെയുള്ള ട്രപ്പീസും മാറാ
ട്ടവുമാണ് നടീനടന്മാർ പയറ്റിനോക്കുന്നത്. സ്വാഭാവികമായും
കുതന്ത്രങ്ങളുടെ വേലിയേറ്റം ഫലം. ആത്യന്തികമായി ജീർ
ണിച്ചുപോയ അഥവാ പ്രവർത്തനായുസ് അവസാനിച്ചുകഴിഞ്ഞ
ഒരു സംവിധാനത്തിൽ നിന്ന് ഇതല്ലാതെ മറ്റൊന്നും
നിവൃത്തിയുമില്ല. ഈ നിവൃത്തികേടിന്റെ ബഹിർസ്ഫുരണ
ങ്ങളാണ് ഏറ്റവുമൊടുവിൽ കേരളാകോൺഗ്രസിൽ സംഭവി
ക്കുന്നതും. സത്യത്തിൽ കെ.എം. മാണിയും പി.സി. ജോർജും
തമ്മിലുള്ള ഗുസ്തിക്കു പിന്നിലെ രാഷ്ട്രീയമെന്താണ്?
ബജറ്റു വില്പനക്കാരൻ എന്ന ആരോപണം മാണിക്കു കിട്ടി
യിട്ട് മാസങ്ങളായി. ടി പട്ടികയിൽ ഔദ്യോഗികമായി നിയമവഴിക്കു
തിരിഞ്ഞുപോയ ആരോപണമാണല്ലോ ബാർ കോഴ.
അതിന്മേലുള്ള രാഷ്ട്രീയപ്പോര് രണ്ടു മുന്നണിയും അഭംഗുരം
തുടരുന്നുമുണ്ട്. മാധ്യമങ്ങൾ ചിഞ്ചിലമടിച്ചു പ്രോത്സാഹിപ്പി
ക്കുകയും. ഈ സന്ദർഭത്തിലാണ് മന്ത്രിസ്ഥാനം രാജിവച്ച്
മാണി സ്വന്തം പാർട്ടിക്കും മുന്നണിക്കുമുണ്ടായിരുന്നു
ദുഷ്പേര് ഒന്നടക്കുകയും ദേഹശുദ്ധി വരുത്തി പുനരവതരി
ക്കുകയും ചെയ്യുന്നത് ധാർമികമായി ഉചിതമാവുമെന്ന്
ജോർജ് പറയുന്നത്. പാർട്ടിക്കുള്ളിൽ ഇതുസംബന്ധിച്ച ചർച്ച
നടത്തണമെന്ന ആവശ്യം പക്ഷെ പ്രതി തന്റെ ആധിപത്യ
ശേഷി വച്ച് തടയുന്നു. കേസത്രയും തനിക്കെതിരായ ഗൂഢാലോചനയാണെന്ന്
പ്രഖ്യാപിക്കുകയും അതു കണ്ടുപിടി
ക്കാൻ ഒരുൾപ്പാർട്ടി കമ്മീഷനെ നിയോഗിക്കുകയും ചെയ്ത
പുള്ളിയാണ് പ്രതി. എന്നാൽ, രണ്ടേ രണ്ടു വട്ടം മാത്രം കൂടി ടി
ഡിറ്റക്ടീവ് സംഘം നാളിതേവരെ പേരിനുപോലും ഒരു
റിപ്പോർട്ട് കൊടുത്തിട്ടില്ല. ഇനി കൊടുത്താൽതന്നെ അത് പരസ്യപ്പെടുത്തില്ലെന്നാണ്
പ്രതി നാട്ടാർക്കു തരുന്ന വാഗ്ദാനം.
ഒപ്പം, വിജിലൻസ് കേസിൽ കുറ്റപത്രം സമർപ്പിച്ചാലും താൻ
രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന മറ്റൊരു വാഗ്ദാനവും! ഇത്ര
പച്ചയായ ജനാധിപത്യനിഷേധത്തിന്റെയും അധികാരഹുങ്കി
ന്റെയും പശ്ചാത്തലത്തിലാണ് ജോർജിന്റെ പ്രതികരണ
ങ്ങൾ വരുന്നത്. സത്യത്തിൽ, അവയൊക്കെ ജനസമക്ഷം
കൂടുതൽ കൂടുതൽ മ്ലേച്ഛമായിക്കൊണ്ടിരിക്കുന്ന ഭരണ മുന്ന
ണിയുടെ പ്രതിച്ഛായയുടെയും അടുത്തുവരുന്ന തെരഞ്ഞെടു
പ്പിൽ അവരെ തുറിച്ചുനോക്കുന്ന പരാജയത്തിന്റെയും പേരി
ലുണ്ടായതാണ്. മാണി ഈ രണ്ടു യാഥാർത്ഥ്യങ്ങളെയല്ല,
മറിച്ച് അത് ചൂണ്ടിക്കാണിക്കുന്ന സ്വന്തം പാർട്ടിക്കാരനെ
നേരിടാനാണ് തുനിഞ്ഞത്. ജോർജിന്റെ ‘ധിക്കാര’ങ്ങൾക്ക്
ശിക്ഷയായി ടിയാന്റെ ചീഫ് വിപ്പ് സ്ഥാനവും, മുന്നണിയുടെ
അമരപ്പടയിലെ കസേരയും തെറിപ്പിക്കുന്നു. അതേസമയം
പാർട്ടിയിൽ നിന്നു പുറത്താക്കുന്നുമില്ല. കൂറുമാറ്റ നിയമക്കുരു
ക്കിൽ ജോർജിനെ തളച്ചിടുന്ന സാങ്കേതികമായ കുതന്ത്രം.
ഇക്കാര്യത്തിൽ ഒത്തുതീർപ്പിനും പോംവഴിക്കും ശ്രമിച്ച
മുന്നണിനേതാക്കളോട് സാങ്കേതികത്വ മര്യാദ പാലിക്കാനാണ്
മാണി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്ക് അതിനു വഴങ്ങേ
ണ്ടിയും വന്നു. കോഴക്കേസിൽ പ്രതിയായ മന്ത്രി രാജി
വയ്ക്കേണ്ട കാര്യമില്ല എന്ന സാങ്കേതികത്വ ന്യായമാണ് മാണി
മുമ്പും അവലംബിച്ചത്. നിയമമന്ത്രി കൂടിയാകുമ്പോൾ ടി
കസേരയിൽ നിന്ന് മാറ്റുക എന്ന പൊതുമര്യാദ മുഖ്യമന്ത്രിയും
പാലിച്ചില്ല. അവിടെയും ഇരുവരും ഉയർത്തിപ്പിടിച്ചത് സാങ്കേ
തികത്വമാണ്. ബജറ്റുകച്ചോടക്കാരൻ എന്ന ലേബലുള്ളയാൾ
തന്നെ ബജറ്റവതരിപ്പിക്കണമെന്ന ഇരുവരുടെയും ശാഠ്യ
ത്തിനു പിന്നിലും ഇതേ വകുപ്പുതന്നെയായിരുന്നു – ധനമന്ത്രി
യുടെ ഭരണഘടനാബാദ്ധ്യത നിർവഹിക്കുക എന്ന സാങ്കേ
തികന്യായം. എന്നാൽ, മാണിക്ക് മുഖ്യമന്ത്രിയും മന്ത്രിസഭയും
പരസ്യമായി പ്രഖ്യാപിച്ച പിന്തുണയ്ക്ക് ഇപ്പറയുന്ന സാങ്കേതികന്യായമല്ല
ആധാരം. ”മാണിസാർ നിരപരാധിയാണ്” എന്ന
തികച്ചും ആത്മനിഷ്ഠമായ നിലപാടാണ്. അധികാരം നിലനിർത്താനുള്ള
കണ്ണടച്ചിരുട്ടാക്കൽ എന്ന വലിയ നേര് മാറ്റിവ
ച്ചുനോക്കിയാൽ പോലും ഇത് വ്യക്തിപരമായ വിശ്വാസം,
ചങ്ങാത്തം, സാമാന്യമര്യാദ ഇത്യാദിയുടെ ഫലമാണെന്നു
വരുന്നു. വിജിലൻസ് കേസിനും നിയമവഴിക്കും ഇപ്പറയുന്ന
വൈയക്തികതകളില്ല. ഒരുവഴിക്ക് കേസ് മുന്നോട്ടുനീങ്ങുകയും
മറുവഴിക്ക് പ്രതി പാടേ നിരപരാധിയാണെന്ന് അധികാരികൾ
തന്നെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ
സാങ്കേതികത്വവും സ്വാർത്ഥതാൽപര്യവും രണ്ടു വഴിക്കായി
എഴുന്നുവരുന്നു. അധികാരത്തിലിരിക്കുന്നത് പ്രതിക്കുവേണ്ടി
വാദിക്കുന്നവരാകയാൽ ഇതിൽ രണ്ടര ഘടകം വിജയിക്കുമെന്നും
സാങ്കേതികത്വം വെള്ളത്തിലാവുമെന്നും ആർക്കാണറിയാത്തത്?
അപ്പോൾ തന്റെ രക്ഷയ്ക്കായി മാണി സാങ്കേതികത്വത്തെ
ഉയർത്തിപ്പിടിക്കുകയും മറ്റുള്ളവരിൽ നിന്ന് സാങ്കേ
തികമല്ലാത്ത സാമാന്യ മര്യാദകൾ ആവശ്യപ്പെടുകയും ചെയ്യു
ന്നു. പാടേ ജനാധിപത്യവിരുദ്ധമായ ഈ തോന്ന്യാസത്തിന്
കീഴടങ്ങിക്കൊടുക്കുകയാണ് മറ്റുള്ളവരെല്ലാം.
ജോർജിന്റെ കാര്യമോ? മാണി ഒന്നു പുറത്താക്കാനിരു
ന്നാൽ സ്വന്തം പഴയ പാർട്ടി പുനരുജ്ജീവിപ്പിച്ച് മുന്നണിയിൽ
തലയുയർത്തി നിൽക്കാം. എംഎൽഎ സ്ഥാനം പോകാതെ
കാക്കാം. കൂറുമാറ്റ നിയമത്തിന്റെ കെണിയിൽപ്പെടുത്തിയി
രിക്കെ മാണിയെ പരമാവധി തെറി വിളിച്ച് ഡിസ്മിസൽ ഓർ
ഡർ വരുത്തിക്കുകയേ പോംവഴിയുള്ളൂ. അത് നടക്കുന്ന
പക്ഷം മറ്റൊരു മലിനീകരണം കൂടി നമ്മുടെ രാഷ്ട്രീയത്തിൽ
അരങ്ങേറും. കേരളാകോൺഗ്രസിലെന്നല്ല, ഏതൊരു പാർട്ടി
യിലും തുടരാൻ കഴിയാത്തവർക്ക് പുറത്തുവന്ന് വേറെ പാർ
ട്ടിയുണ്ടാക്കിയിട്ട് അതേ അധികാരത്തിൽ തുടരാം എന്ന
കീഴ്വഴക്കം. കൂറുമാറ്റ നിരോധന നിയമത്തെ കുറുകെ
വെട്ടുന്ന പുതിയ പഴുത്. ഇത്ര കഷ്ടപ്പെടുന്നത് എന്തിനുവേണ്ടി
എന്നതാണ് ചോദ്യം.
രണ്ടാം യുപിഎയുടെ സമാനവിധി അടുത്ത കൊല്ലം യുഡി
എഫിനെ കാത്തിരിക്കുന്നു എന്നതാണ് പൊതുവിലുള്ള
അന്തരീക്ഷ യാഥാർത്ഥ്യം. സ്വാഭാവികമായും ജയസാദ്ധ്യത
മുറ്റിനിൽക്കുന്ന തണ്ടിയിലേക്ക് അധികാരതൽപരർക്കുള്ള
ആകർഷണം കൂടിവരും. ജോർജ് ആയതിന്റെ മുന്നൊരുക്കം
നടത്തുകയാണ്. അഴിമതിവിരുദ്ധത എന്ന മുദ്രാവാക്യം
അതിന്റെ മുഖാവരണം മാത്രമാണ്. അല്ലാതെ അടിസ്ഥാനപരമായി
അങ്ങനൊരു പ്രത്യയശാസ്ര്തനിലപാടൊന്നും ടിയാനുമില്ല.
മുഖ്യമന്ത്രിക്ക് ഏറ്റവുമൊടുവിൽ കൊടുത്ത കത്തിൽ
ഒടടപപട അയറധഫ 2015 ഛടളളണറ 20 3
12-ാം ബജറ്റിൽതന്നെ മാണി അഞ്ചു കോടിയുടെ കച്ചോടം
നടത്തിയെന്ന് എഴുതിയ കഥാപാത്രം നാളിതുവരെ അതിനെ
പ്പറ്റി മിണ്ടാതിരുന്നതെന്ത്? ജോർജ് കളിക്കുന്നതും ടിപ്പിക്കൽ
കേരള കോൺഗ്രസ് രാഷ്ട്രീയംതന്നെ എന്നു സാരം.
ഇവിടെ വച്ചാണ് പൊതുവേദിയിൽ ശബ്ദപ്രപഞ്ചം സൃഷ്ടി
ക്കുന്ന ഇമ്മാതിരി കോലാഹലങ്ങളുടെ ശരിയായ രാഷ്ട്രീയം
തിരിച്ചറിയേണ്ടത്. പ്രത്യയശാസ്ര്തരഹിതരായ കക്ഷികൾക്ക്
പേരിനെങ്കിലും അവകാശപ്പെടാനുള്ളത് പ്രാതിനിധ്യ രാഷ്ട്രീ
യത്തിന്റെ ആവരണമാണ്. ചില പ്രത്യേക ജനവിഭാഗങ്ങളുടെ
പ്രാതിനിധ്യം. പ്രത്യയശാസ്ര്തരഹിതരിൽ ഇക്കാര്യത്തിലുള്ള
അപവാദമാണ് കോൺഗ്രസ്. പാൻ-ഇന്ത്യൻ കക്ഷി എന്ന ഒഴു
ക്കൻ ലേബലിൽ സർവാശ്ലേഷിയായ പാർട്ടി എന്ന ഭാവവപ്രകടനമാണ്
അവർ നടത്തിപ്പോന്നത്. സ്വാതന്ത്ര്യപ്രസ്ഥാന
ത്തിനായി ഗാന്ധി അവലംബിച്ച അക്കോമൊഡേറ്റീവ് രാഷ്ട്രീ
യത്തിന്റെ വിദൂരഛായയിലുള്ള ഒരടവുനയം. കോൺഗ്രസ്
ആരെ/എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നു ക്ലിഷ്ടതയോടെ
പറയാൻ കഴിയില്ല. ആരെയുമാവാം എന്നേ പറയാനാവൂ.
ഈ തുറന്ന സന്ദിഗ്ദ്ധതയാണ് ആ പാർട്ടിയുടെ പ്രത്യ
യശാസ്ര്തശൂന്യതയ്ക്കുള്ള പകരംവയ്പ്. സത്യത്തിൽ അത്
ആരെയും പ്രതിനിധാനം ചെയ്യുന്നില്ല എന്നതാണ് വസ്തുനി
ഷ്ഠനേര്. അധികാരത്തിലേക്ക് ‘ആക്സസി’ന് സമീപിക്കാൻ
തുറന്നുവച്ചിരിക്കുന്ന ഡിപ്പാർട്മെന്റ് സ്റ്റോർ എന്നു പറയാം.
ഈ അധികാരലബ്ധിക്കു പക്ഷെ വ്യക്തമായ സംവരണമു
ണ്ട്. കടയുടെ തലപ്പത്തുള്ള സ്ഥിരം കുടുംബത്തിന്റെ കയ്യി
ലാണ് മേപ്പടി. ആക്സസിനുള്ള ടിക്കറ്റ്. സംസ്ഥാനങ്ങളിലും
അവരുടെ സിൽബന്തികളും അനുയായികളും സംഗതി നിശ്ച
യിക്കുന്നു.
ഈ അരാഷ്ട്രീയ സന്ദിഗ്ദ്ധതയുടെ ചെലവിലാണ് കേരളാകോൺഗ്രസ്
തൊട്ട് മുസ്ലിംലീഗ് വരെയുള്ള മിനിയേച്ചറുകൾ
ജീവസന്ധാരണം നടത്തുന്നത്. മലയോര കർഷകരെ പ്രതി
നിധാനം ചെയ്യുന്നു എന്ന് വഴുക്കൻ മട്ടിൽ പറയുന്ന കേരളാകോൺഗ്രസിന്
അങ്ങനെയൊരു വസ്തുനിഷ്ഠ കർഷകപ്രാതി
നിധ്യമൊന്നുമില്ല. മറിച്ച്, കത്തോലിക്കാപള്ളിയുടെ രാഷ്ട്രീയമുഖംമൂടി
മാത്രമാണത്. പള്ളിക്ക് ഭൂമി, സമ്പത്ത്, സാമ്പത്തി
കാധികാരം എന്നിവയ്ക്കുമേൽ ശക്തി പുലർത്താനുള്ള അധി
കാരരാഷ്ട്രീയ പങ്കാണ് ഈ പാർട്ടിയുടെ ദൗത്യം. കേരള
ത്തിലെ ദ്വിമുന്നണി രാഷ്ട്രീയത്തിൽ അത് സമർത്ഥമായി പുല
ർത്താനുള്ള അടവുനയം മാത്രമാണ് ‘വളരുന്തോറും പിളരുകയും
പിളരുന്തോറും വളരുകയും ചെയ്യുന്ന പ്രതിഭാസം’ എന്ന
കേരളാകോൺഗ്രസിയൻ ഗീർവാണം. ഈ പുകമറയ്ക്കു
പിന്നിലെ ഒരു കണ്ണിതന്നെയാണ് പി.സി. ജോർജും.
ചുരുക്കിയാൽ, പ്രത്യയശാസ്ര്തരഹിതമായ ആൾക്കൂട്ടപ്ര
സ്ഥാനങ്ങൾ പൊതുവെ കരുതുമ്പോലുള്ള പൊതു ആൾക്കൂ
ട്ടങ്ങളല്ല. സാമ്പത്തികാധിപത്യത്തിൽ സ്ഥിരം പങ്ക് ഉറപ്പിക്കാനുള്ള
വ്യക്തമായ ആളുകളും അവരുടെ പിന്നണിക്കൂടാരങ്ങ
ളുമാണ്. മാണി മല്ലിടുന്നത് ഈ മുഖംമൂടി തനിക്കുശേഷം
പുത്രനിലേക്ക് കൈമാറാൻ വേണ്ടിയുള്ള വൈയക്തിക
പോരാട്ടത്തിലാണ്. അതിനെ എതിർക്കുന്നു എന്ന പേരിൽ
ജോർജ് ശ്രമിക്കുന്നത് ഏതാണ്ടുറപ്പായിക്കഴിഞ്ഞ അധികാരമാറ്റത്തിൽ
സുരക്ഷിതമായ മുന്നണിലാവണത്തിനുവേണ്ടി
യാണ്. മാണിക്കെതിരെ ജോർജ് എടുത്ത നിലപാടിന് ഇപ്പ
റഞ്ഞ വൈയക്തികതയ്ക്കപ്പുറം കാലണയുടെ ജനായത്ത
രാഷ്ട്രീയപ്രസക്തിയില്ല. മാണി മറുത്ത് അവലംബിക്കുന്ന
നിലപാടിനും. ഫലത്തിൽ, അധികാരരാഷ്ട്രീയത്തിലെ
നിക്ഷിപ്ത താൽപര്യങ്ങളുടെ വൈയക്തിക പോരാട്ടത്തിന്
അഴിമതി വിരുദ്ധതയുടെ ജനാധിപത്യമാനം കല്പിക്കുന്നതിൽ
പരം ഫലിതമുണ്ടോ? ഭരണത്തിൽ മുന്നണി ഏതു വന്നാലും
യഥാർത്ഥ സാമ്പത്തിക കൂടാരങ്ങളുടെ മുഖംമൂടികൾ
മാറിയും തിരിഞ്ഞും അധികാരത്തിലുണ്ടാവും. അതാണ്
നമ്മുടെ മുന്നണിരാഷ്ട്രീയത്തിലെ കറുത്ത ഫലിതം.
എംബഡഡ് കളികളും അടവുനയങ്ങളും ചക്കളത്തിപ്പോരാട്ടങ്ങളുമൊക്കെയായി
മൂന്നു പതിറ്റാണ്ട് ജീവസന്ധാരണം
ചെയ്ത മുന്നണിരാഷ്ട്രീയം ഉത്തരം പൊത്താറായ ജീർണകൂടാരമാണെന്ന
പരമാർത്ഥമാണ് ഈ ഫലിതങ്ങൾക്കിടയിലൂടെ
പൗരാവലിയുടെ മുഖത്തടിക്കുന്ന നേര്. കട പുഴകുന്ന ഒരു
പരീക്ഷണമാതൃകയ്ക്ക് ഇപ്പോഴും വാതുവയ്ക്കുന്നവർ ധാരാളമു
ണ്ട്. അതൊരു മധ്യവർഗ പ്രകൃതമാണ്. കീഴ്-മേൽ വർഗങ്ങൾ
മാറ്റത്തിന് സദാ സന്നദ്ധരായിരിക്കെ, സ്റ്റാറ്റസ്കോ വിട്ടു കളി
ക്കാൻ മടിക്കുകയും അതേസമയം മാറ്റത്തിനു മുറവിളി നട
ത്തുകയും ചെയ്യുന്നതാണ് മധ്യവർഗരീതി. ജനസംഖ്യയിൽ
89% പേരും ഈ വർഗത്തിൽപ്പെടുന്ന കേരളത്തിൽ അതുകൊ
ണ്ടുതന്നെ ജീർണകൂടാരങ്ങൾ പൊളിച്ചുമാറ്റാൻ ജനം തുനിയുമെന്ന
പ്രതീക്ഷ വേണ്ട. കൂടാരങ്ങളുടെ തകർച്ച അവയ്ക്കുള്ളി
ൽനിന്നുതന്നെ വരണം. അപ്പോൾ നമുക്ക് പിൻനോട്ടത്തിൽ
അപഗ്രഥന വിശാരദന്മാരാകാം, അതാണല്ലോ കേരളീയശീലം.
Related tags :