കശ്മീരിനെപ്പറ്റി ഒരിന്ത്യക്കാരൻ ഇന്ത്യയിലിരുന്ന് എഴുതുമ്പോൾ
പ്രഥമ കാഷ്വാലിറ്റിയാണ് വിവേകം. കാരണം, ദേശാഭി
മാനം തലയ്ക്കു പിടിക്കാതെ, വെളിവോടെ ആലോചന നടത്തി
യാൽ ദേശദ്രോഹക്കുറ്റം ചുമത്തി അഴിയെണ്ണിക്കാം. അതുകൊ
ണ്ട്, വകതിരിവുള്ളവർ സംഗതി മടക്കി കീശയിലിടും. അതില്ലാ
ത്തവർ ഭരണകൂട കോറസിൽ ചേർന്ന് ജയ്ഹിന്ദ് വിളിക്കും.
ഇതാണ് 66 കൊല്ലംകൊണ്ട് സ്വന്തം പ്രജകൾക്ക് ഇന്ത്യൻ യൂണി
യൻ പകർന്ന ഞരമ്പുദീനം. ഒരു പതിനഞ്ചു മിനിറ്റ് ടി സൂക്കേട്
അവധിക്കു വച്ചാൽ, ബാക്കി വായിക്കാം.
കശ്മീർപ്രശ്‌നത്തെപ്പറ്റി എങ്ങനൊക്കെ ചിന്തിക്കാം?
പൊതുവെ കാണപ്പെടുന്നത് മൂന്നിനങ്ങളാണ് – ഇന്ത്യൻ പക്ഷ
ത്തുനിന്ന്, പാകിസ്ഥാൻ പക്ഷത്തുനിന്ന്, പിന്നെ ഇതു രണ്ടും
മനസിൽ വച്ച് സായ്പുമാർ നടിക്കുന്ന മാതിരി ‘സ്വതന്ത്ര’മായി.
ഇന്ത്യൻ പക്ഷത്തുനിന്ന് നോക്കിയാൽ, കശ്മീർ ഇന്ത്യയുടെ
അവിഭാജ്യഘടകമാണ്. അതിൽ ജമ്മു കാശ്മീർ ഒരു ഇന്ത്യൻ
സംസ്ഥാനം. അതിന്റെ ശിഷ്ടഭാഗം പാകിസ്ഥാൻ കയ്യടക്കിവച്ചി
രിക്കുന്നു. എന്നിട്ട് ജമ്മുകാശ്മീരിനെക്കൂടി അടിച്ചുമാറ്റാൻ
അവിടെ കയറി അലമ്പുണ്ടാക്കുന്നു. പാകിസ്ഥാനും ആഗോള
മുസ്ലിം ഭീകരന്മാരും ചേർന്നു നടത്തുന്ന ഈ വിഘടന പരിപാടിക്ക്
ചൈനയുടെ ഒത്താശയുണ്ട്. ഇങ്ങനെ പോകുന്നു ഇന്ത്യൻ
ഭരണകൂടത്തിന്റെ ചിരപുരാതന സ്റ്റഡിക്ലാസ്, ദേശാഭിമാനി
യായ ശരാശരി ഇന്ത്യക്കാരന്റെ കറകളഞ്ഞ വിശ്വാസം.
ഇതിന്റെ വിപരീതപദമായി വരും, പാക് പക്ഷം. അതായത്,
കശ്മീർ ഒരു മുസ്ലിംദേശമാണ്. അവിടുത്തുകാർക്ക് ഇന്ത്യയിൽ
താൽപര്യമില്ല, പാകിസ്ഥാനാണ് അവരുടെ സ്വർഗരാജ്യം. അതു
സമ്മതിക്കാതെ ഇന്ത്യൻ ഭരണകൂടം പട്ടാളത്തെ വച്ച് അന്നാട്ടുകാരെ
അടിച്ചമർത്തി കാൽക്കീഴിൽ നിർത്തുന്നു. ഈ അക്രമ
ത്തിനെ ലോകരാഷ്ട്രങ്ങൾ എതിർക്കണം. കശ്മീരിനെ മൊത്ത
ത്തിൽ മോചിപ്പിക്കാനുള്ള ധാർമിക ചുമതലയുള്ളതുകൊ
ണ്ടാണ് ഇടപെടുന്നതും ‘സ്വാതന്ത്ര്യ’പ്പോരാട്ടത്തെ സഹായിക്കു
ന്നതും. പാകിസ്ഥാനിൽ ഈ നിലപാടിന് പിന്തുണ കൂട്ടാൻ
പാക് ഭരണകൂടം മറ്റൊരു വൈകാരിക തുറുപ്പു കൂടി ഇറക്കാറുണ്ട്
– കിഴക്കൻ പാകിസ്ഥാനെ വെട്ടിക്കയറ്റി ബംഗ്ലാദേശാക്കിയ
ഇന്ത്യൻ ചതിക്കുള്ള പ്രതികാരം കൂടിയാണ് ഈ കശ്മീർ നയം.
സായപിന്റെ ‘സ്വതന്ത്ര’ലൈൻ പ്രകാരം ഇന്ത്യയും പാകി
സ്ഥാനും കളിക്കുന്ന അതിർത്തിരാഷ്ട്രീയമാണ് കശ്മീർപ്രശ്‌നം.
1947ൽ മുഹമ്മദലി ജിന്ന പാക് അതിർത്തിയിലെ പത്താന്മാരെയും
ഗോത്രവർഗക്കാരെയും ഇളക്കിവിട്ട് കശ്മീരിന്റെ ഒരു
കഷണം കവർന്നു. അന്നത്തെ കശ്മീർ രാജാവ് ഹരിസിംഗ്
പേടിച്ചു പനി പിടിച്ച് ജവഹർലാലിനോട് രക്ഷ യാചിച്ചു. ടിയാൻ
ഉടനെ ഇന്ത്യൻ പട്ടാളത്തെ വിട്ട് ജമ്മുകാശ്മീരിനെ പാക് ആക്രമണത്തിൽ
നിന്ന് രക്ഷിച്ചു. അടികലശലിൽ ഇടപെട്ട ഐക്യ
രാഷ്ട്രസഭയ്ക്ക് ഇന്ത്യ ഒരു വാഗ്ദാനം വച്ചു – കശ്മീരിൽ ജനഹിത
പരിശോധന നടത്താം, അതനുസരിച്ച് കശ്മീരികൾ തീരുമാനി
ക്കട്ടെ ഏതു രാജ്യത്തിന്റെ ഭാഗമാകണമെന്ന്. ജവഹർലാൽ
വാഗ്ദാനം പാലിച്ചില്ല, തുടർന്നുവന്ന ഇന്ത്യൻ ഭരണാധികാരി
കളും. പകരം ജനാധിപത്യവത്കരണം എന്ന പേരിൽ സ്റ്റേറ്റ്
സ്‌പോൺസേർഡ് പട്ടാളക്കളി എന്ന ഉഡായിപ്പു കാട്ടുന്നു.
തങ്ങൾ പിടിച്ചെടുത്ത കഷണത്തിൽ പാകിസ്ഥാനും ഇതേ
അടവ് വച്ചുപുലർത്തുന്നു. രണ്ടുകൂട്ടരും ചേർന്ന് തെക്കനേഷ്യയെ
ആണവയുദ്ധത്തിന്റെ മുൾമുനയിൽ നിർത്തുന്നു. പുറമേയ്ക്ക്
നിഷ്പക്ഷത നടിക്കുന്ന സായ്പുമാർ അവരവരുടെ താൽ
പര്യം സംരക്ഷിക്കാൻ തരംപോലെ ഇന്ത്യൻ പക്ഷമോ പാക്
പക്ഷമോ പിടിക്കും. ടി പക്ഷപാതം സൗകര്യംപോലെ മാറ്റിമറി
ക്കുകയും ചെയ്യും. അതാണല്ലോ പടിഞ്ഞാറൻ നിഷ്പക്ഷതയുടെ
രാഷ്ട്രീയംതന്നെ.
ഇപ്പറഞ്ഞ മൂന്നു ചിന്താഗതികളിലും സംഗതമായ അസാന്നി
ദ്ധ്യമാണ് സാക്ഷാൽ കശ്മീരികളുടെ പക്ഷം. ആറര പതിറ്റാ
ണ്ടായി സ്ഥിരം യുദ്ധാന്തരീക്ഷത്തിൽ സ്വന്തം ജന്മനാട്ടിൽ കഴി
യുന്നവന്റെ അവസ്ഥ, പുറത്തുള്ളവർ സുഖമായിരുന്ന് വാചകമടിക്കുമ്പോലല്ല.
നിങ്ങളുടെ വീട്ടുപടിക്കൽ രണ്ട് പട്ടാളക്കാർ
സ്ഥിരം കാവലുണ്ടെങ്കിൽ അതറിയാം. നമുക്ക് ബന്തവസ് നൽ
കുകയല്ലേ, കൊള്ളാം എന്നൊക്കെ ആദ്യം തോന്നും. പോകപ്പോകെ
അവന്മാരറിയാതെ പുരയ്ക്കുള്ളിൽ ഒരീച്ച പറക്കില്ലെന്നാവുമ്പോൾ
നിങ്ങൾക്ക് ചൊറിഞ്ഞുതുടങ്ങും. സ്വന്തം പര്യമ്പുറത്ത്
ഒന്നു മുള്ളണമെങ്കിൽ മുൻകൂർ അനുമതി വേണം. പീടികയിൽ
പോകാൻ നേരം ഐ.ഡി. കാർഡ് കാണിക്കണം. അടുക്ക
ളയിൽ തീപ്പെട്ടി ചോദിച്ചുവന്നത് പെണ്ണുങ്ങളെ കയറിപ്പിടിക്കു
ന്നതിലേക്ക് കാവൽക്കാരൻ പുരോഗമിക്കുമ്പോൾ നിങ്ങൾ
ഹാലിളകും. അതോടെ മറ്റവൻ കഴുത്തിന് തുപ്പാക്കി വയ്ക്കും.
ഇങ്ങനെ ഗൺപോയിന്റിൽ നടക്കുന്ന സ്വകാര്യജീവിതം അത്ര
സുഖമുള്ള ഏർപ്പാടായി കരുതണമെങ്കിൽ ആത്മാഭിമാനം
ആമാടപ്പെട്ടിയിൽ വച്ചുപൂട്ടണം. ഈ കളി നാലഞ്ചു തലമുറകളായി
തുടരുമ്പോൾ അടിമകളുടെ ചോരയാവും പൗരാവലിയുടെ
സിരകളിലൊഴുകുക. ചവിട്ടും കുത്തും മാനക്കേടും പെരുകിവരുമ്പോൾ
ഏതടിമയും തിരിച്ചടിക്കാൻ പഴുതുനോക്കും.
അതോടെ കാവൽക്കാരൻ ലൈൻ മാറ്റും – സ്ഥലം കാലിയാക്കി
പോവുകയല്ല, ബന്തവസ് കൂടുതൽ കടുപ്പിക്കും. അടിമയ്ക്ക് ‘വി
ധ്വംസകൻ’ എന്ന ലേബലൊട്ടിക്കും. ഈ എരണംകെട്ട ചുറ്റുപാടിൽ
കഴിയുന്നവന്റെ നിലപാട് ആരെങ്കിലും തിരക്കാറുണ്ടോ?
അവന് ഒരു നിലപാടുണ്ടെങ്കിൽതന്നെ കാവൽപ്പടയും മറ്റു തൽ
പരകക്ഷികളും കയറി എടങ്ങേറുണ്ടാക്കി അത് തമസ്‌കരിക്കും.
കശ്മീരി സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ഇന്ത്യയ്ക്കും പാകി
സ്ഥാനും ഒരുപോലെ പേടിയാണെന്നർത്ഥം. കാരണം,
അതോടെ രണ്ടു തൽപരകക്ഷികളുടെയും അജണ്ടകൾ പൊളി
യാം. അതുകൊണ്ട് ഇരുപക്ഷത്തിന്റെയും ആവശ്യവും നയവും
കശ്മീരിയുടെ വാ പൊത്തലാണ്. ഇതാണ് സംഘർഷ രാഷ്ട്രീ
യത്തിലെ ശരിയായ ഊളത്തരം. കാരണം, ഇത്തരം പ്രമേയങ്ങ
ളിൽ ശാശ്വത പരിഹാരത്തിനുവേണ്ട മിനിമം ആവശ്യമാണ്
പ്രശ്‌നദേശത്തെ ആളുകളുടെ നിലപാട്. ആറന്മുളയിൽ സ്വകാര്യ
വിമാനത്താവളം വേണോ വേണ്ടയോ എന്നു തീരുമാനിക്കേ
ണ്ടത് ആറന്മുളക്കാരല്ല, കെജിഎസ് കമ്പനിക്കാരും സോണിയാഗാന്ധിയുമാണെന്നു
വന്നാൽ എങ്ങനിരിക്കും? സംഘർഷ
ത്തിന്റെ യഥാർത്ഥ സ്രോതസിനെ തമസ്‌കരിക്കുന്ന ഏത് പരി
ഹാര ചട്ടക്കൂടും പരാജയപ്പെടും എന്നതാണ് കാശ്മീരിന്റെ ഇതുവരെയുള്ള
ചരിത്രം തരുന്ന ലളിതപാഠം. കശ്മീരിയുടെ നിലപാട്
എന്തെന്നറിയാൻ മനസു വച്ചാൽ ആ പാഠം മനസിലാവും,
പരിഹാരത്തിനുള്ള അന്തരീക്ഷം തെളിയും.
ഒന്നാമത്, കശ്മീർ പ്രശ്‌നത്തിൽ എഴുന്നള്ളിക്കപ്പെടുന്ന ചരി
ത്രാഖ്യാനം കശ്മീരിലുണ്ടായതല്ല, കശ്മീരികളുടേതുമല്ല.
1947-ലെ ഇന്ത്യാവിഭജനത്തോടെയാണ് ഈ പ്രശ്‌നം ഉടലെടുത്തതെന്ന
പ്രചരണം തന്നെ നുണക്കഥയാണ്. 1930-കളിൽ
കശ്മീരിൽ ഉയർന്നുവന്ന അവകാശപ്രസ്ഥാനത്തിലാണ് ഈ
പ്രമേയത്തിന്റെ പ്രത്യയശാസ്ര്തപരമായ തുടക്കം. തദ്ദേശജനതയുടെ
അവകാശ രാഷ്ട്രീയത്തെ രണ്ടു രാഷ്ട്രങ്ങളുടെ അതിരുതർ
ക്കമായി മാറ്റിക്കളയുകയാണ് ഇന്ത്യവിഭജനം ചെയ്തത്. ടി തർക്ക്
ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കപ്പെട്ടതോടെ പാകിസ്ഥാനിലെ
വക്രബുദ്ധികൾ ശരിപ്രമേയത്തെ കുറെക്കൂടി ലഘൂകരിച്ചു –
ഇന്ത്യയിൽ ചേരണോ, പാകിസ്ഥാനിൽ ചേരണോ? ഇന്ത്യയാകട്ടെ
വാഗ്ദത്ത റഫറൻഡം നടത്താതിരിക്കാൻ പുതിയ ന്യായം
കണ്ടുപിടിച്ചു – സ്വതന്ത്ര തീരുമാനമെടുക്കാൻ വേണ്ട ശാന്തമായ
അന്തരീക്ഷമാണ് കശ്മീരിൽ ആദ്യം വേണ്ടത്, പാകിസ്ഥാൻ
അതിനു തടസ്സം നിൽക്കുന്നു, അതുകൊണ്ട് ടി അന്തരീക്ഷസൃഷ്ടി
നടത്തുംവരെ റഫറൻഡമില്ല. അഥവാ അത്തരമൊരു അന്തരീ
ക്ഷമുണ്ടാക്കാൻ വേണ്ടിയാണ് ഇന്ത്യൻ പട കശ്മീരിൽ നിൽക്കു
ന്നതെന്ന്. പട്ടാളക്കാവലിലെ ശാന്തിയന്തരീക്ഷം ‘വിരോധാഭാസ’ത്തെ
ഉദാഹരിക്കാൻ ഭാഷാശാസ്ര്തവിദ്യാർത്ഥികൾക്ക്
കൊള്ളുമെന്ന ഇന്ത്യൻ നയത്തിന്റെ കാപട്യം മറയ്ക്കാനൊന്നും
ഗുണപ്പെടില്ല. ചുരുക്കത്തിൽ, കശ്മീരികളുടെ സ്വയംനിർണയാവകാശത്തെ
മറ്റെല്ലാവരും ചേർന്ന് സമർത്ഥമായി മുക്കി. ഇന്ത്യാവിഭജനത്തിന്റെ
അടിസ്ഥാന വ്യവസ്ഥകളിലൊന്നുതന്നെ നാട്ടുരാജ്യങ്ങൾക്ക്
ഇപ്പറഞ്ഞ രണ്ടു രാഷ്ട്രങ്ങളിലൊന്നിൽ ചേരുകയോ
സ്വതന്ത്രമായി നിലകൊള്ളുകയോ ആവാം എന്നതായി
രുന്നു. എഭലളറഴബണഭള മത അഡഡണലലധമഭൽ സ്വയംനിർണയാവകാശം
എന്ന വ്യവസ്ഥ വച്ചിരുന്നതുതന്നെ ഇപ്പറഞ്ഞ വഴികളിലൊന്ന്
തിരഞ്ഞെടുക്കാൻ വേണ്ടിയാണ്. കശ്മീരികൾക്ക് അതിനുള്ള
അവകാശം കൂളായി നിരാകരിച്ചു. ഇന്ത്യയും പാകിസ്ഥാനുമായി
അവരുടെ സ്വയം പ്രഖ്യാപിത ഉടമസ്ഥർ.
പക്ഷെ ഇന്ത്യ-പാക് സംഘർഷത്തിൽപ്പെട്ട് കശ്മീരികളുടെ
അവകാശപ്രസ്ഥാനം ആവിയായിപ്പോയൊന്നുമില്ല. ഇരുപക്ഷ
ത്തുനിന്നുമുള്ള അടിച്ചമർത്തലും ചവിട്ടിക്കൂട്ടും നടക്കുമ്പോൾ
തന്നെ അത് ശക്തിപ്പെട്ടും ക്ഷയിച്ചും കിടന്നു. ഈ ഘടകത്തെ
യാണ് ഇന്ത്യയും പാകിസ്ഥാനും യഥാർത്ഥത്തിൽ പേടിക്കുന്ന
ത്. 1990-കളിലെ സായുധ വിഘടനവാദകാലത്ത് അതിനെ
അടിച്ചൊതുക്കാൻ എളുപ്പമായിരുന്നു. അവകാശത്തെപ്പറ്റി മുരടനക്കുന്നത്
രാജ്യദ്രോഹമായി കശാപ്പു ചെയ്യും. നമ്മളെല്ലാം
അഹിംശയുടെ അപ്പോസ്തലന്മാരാണല്ലോ – അഹിംസയ്ക്കുവേണ്ടി
പീരങ്കിയെടുക്കാനും മടിയില്ലാത്തവർ. വിഘടനവാദം പത്തി
താഴ്ത്തുകയും ബുള്ളറ്റ് വിപ്ലവകാരികൾ പലരും രായ്ക്കുരാമാനം
‘ജനാധിപത്യ’വാദികളാവുകയും ചെയ്ത മുറയ്ക്ക് കശ്മീരി
അവകാശപ്രസ്ഥാനം പുതിയ രീതിയിൽ വീണ്ടും ജീവൻ വച്ചു.
21-ാം നൂറ്റാണ്ടിലാണ് സംഗതി ഇപ്പോൾ കാര്യമായ സജീവത
നേടിയിരിക്കുന്നത്. കാരണം, കശ്മീരിലെ വിദ്യാഭ്യാസമുള്ള യുജ
നവും, മാധ്യമപ്രവർത്തകരും, നവീനമായ വിനിമയ സൗകര്യ
ങ്ങളുടെ ലോകവ്യാപകത്വവും, മനുഷ്യാവകാശ ചിന്തയുടെ
ആഗോളപ്രവർത്തനവും. ഈ പുതിയ ചുറ്റുപാടിൽ കശ്മീർ
പൗരാവലി പഴയ അവകാശപ്രസ്ഥാനസ്രോതസുകൾ തിരിച്ച
റിയുന്നു. ഇത് ജമ്മുകാശ്മീരിലെ സ്ഥിതിയാണ്. പാകിസ്ഥാന്റെ
കൈവശമുള്ള കഷണത്തിൽ ഒരു പുനരുജ്ജീവന സാദ്ധ്യതപോലും
വിദൂരമാണ്. ജമ്മുകാശ്മീരിൽ ഇങ്ങനൊരു നവാന്തരീ
ക്ഷമുണ്ടാകാൻ ഒരു കാരണം പാകിസ്ഥാൻ നേരിടുന്ന ആഭ്യന്തര
അലമ്പുകളാണ്. താലിബാനും പ്രാദേശിച ഛിദ്രതകളും
ചേർന്ന് പാക് ഭരണകൂടത്തിനും അവിടുത്തെ മതഭ്രാന്തന്മാർ
ക്കും പിടിപ്പത് പണി കൊടുത്തിട്ടുണ്ട്. കശ്മീർ കേസുകെട്ട്
അവർ അവധിക്കു വച്ചിരിക്കുകയാണ്. രണ്ട്, ഇന്ത്യയ്ക്കുള്ളിലെ
കശ്മീർ സമീപനത്തിൽ വന്നിട്ടുള്ള മാറ്റം. ദില്ലിയുടെ ആഖ്യാന
ത്തിനുള്ള കുഴപ്പം കാര്യബോധമുള്ള ഇന്ത്യൻ പൗരന്മാർ പലരും
തിരിച്ചറിയുന്നു. വിഘടനം, അഖണ്ഡത, രാജ്യദ്രോഹം ഇത്യാദി
സ്ഥിരം പല്ലവി വച്ചുള്ള പുകമറയിൽ വിള്ളൽ വീഴുന്നു. മാത്രമല്ല
കശ്മീരിനുവേണ്ടി അര നൂറ്റാണ്ടായി തുലയ്ക്കുന്ന സഹസ്രകോടികൾ
മനുഷ്യർ ഗൗരവത്തിലെടുക്കാൻ തുടങ്ങിയിരിക്കുന്നു.
ഇന്ത്യ, പാക്, ചൈന അതിർത്തിയിൽ കശ്മീരിനുള്ള തന്ത്ര
പ്രധാന സ്ഥാനം പറഞ്ഞാണ് ഇന്ത്യൻ ഭരണകൂടം ഖജാന
ഗംഭീര തോതിൽ പൊടിച്ചുവരുന്നത്. എന്നിട്ടോ? സിൽക്ചുരം
വഴി കറാച്ചി വരേയ്ക്കുള്ള ഹൈവേ പണിയുന്നു എന്ന പേരിൽ നിർ
ണായകമായ ഇന്ത്യനതിർത്തി പ്രവിശ്യ തന്നെ ചൈനയ്ക്ക് പാകി
സ്ഥാൻ വിട്ടുകൊടുത്തിരിക്കുകയാണ്. മരാമത്തിന്റെ മറയിൽ
ചൈനയാണ് ഇപ്പോൾ ടി പ്രദേശത്തിന്റെ അധികാരി. ലഡാ
ക്കിന്റെ തൊട്ടു വടക്കുപുറമാകട്ടെ ഔദ്യോഗികമായിത്തന്നെ
ചൈനയുടെ കയ്യിൽ. പാകിസ്ഥാൻ കയ്യടക്കിയ കാർഗിൽ
കഷണം അവരുടെ സ്വന്തം സംസ്ഥാനം. ചുരുക്കത്തിൽ ഇന്ത്യ
കാശു തുലച്ചത് എന്തിനുവേണ്ടിയോ കാലണയുടെ ഗുണം ആ
വഴിക്ക് ഇന്നോളമില്ല. സ്വന്തം കക്ഷത്തിലുള്ള കശ്മീർ കഷണ
ത്തിലാകട്ടെ പട്ടാളക്കാരെക്കൊണ്ടുള്ള മുടിവും തൊന്തരവും
വേറെ. ഇതൊക്കെ സഹിച്ചാലും ജമ്മുകാശ്മീരിലെ ജനങ്ങളെ
വിശ്വാസത്തിലെടുക്കാൻ ഇന്നും കഴിയുന്നില്ല. തങ്ങളെ ഇന്ത്യ
ക്കാരായി അവർ നിരുപാധികം സമ്മതിക്കുന്നില്ല. ഇതാണ്
മസൂറി ഗുമസ്തന്മാർക്ക് തല വച്ചുകൊടുത്താലുള്ള ആപത്ത്.
മാറിമാറി വരുന്ന രാഷ്ട്രീയനേതൃത്വങ്ങളെ ഈ ഗുമസ്തപ്പട സ്വന്തം
വകതിരിവില്ലായ്മയുടെ ചുമടെടുപ്പുകാരാക്കുന്നു. ഇന്റലിജൻസ്
എന്ന മറ്റൊരു പടയുണ്ട്. പരമ്പരാഗത മുൻവിധികളും ഹോൾ
സെയിൽ വക്രതയും കൊണ്ട് ഈ രണ്ടുകൂട്ടർ വച്ചു നടത്തുന്ന
പമ്പര വിഡ്ഢിത്തത്തിന് ഒരു തലക്കെട്ടും ചാർത്തിക്കൊടുത്തി
ട്ടുണ്ട് – നയതന്ത്രം! അബദ്ധജടിലമായ നയം വച്ച് എന്തു തന്ത്ര
മിറക്കിയാലും ഭവിഷ്യത്ത് എന്താവുമെന്ന് മനസിലാക്കാൻ
സാമാന്യബുദ്ധി മതി. എന്നാൽ, സാമാന്യബുദ്ധി ഒട്ടും സാമാന്യ
മല്ലെന്നതിന്റെ തെളിവാണ് ഇന്ത്യയുടെ കശ്മീർ നയവും തന്ത്രങ്ങളും.
പ്രശ്‌നം പരിഹരിക്കാനാണെങ്കിൽ, ആത്യന്തികമായി ആയുസുള്ള
പോംവഴി വരേണ്ടത് ദില്ലിയിൽനിന്നോ ഇസ്ലാമാബാദിൽ
നിന്നോ അല്ല, കശ്മീരിൽനിന്നാണ്. ഇന്ത്യൻ രാഷ്ട്രീയക്കാരിൽ
ഒരുകൂട്ടർക്കും അങ്ങനൊരു കാഴ്ചപ്പാടില്ല. ഉള്ളവർ മിണ്ടാറില്ല.
ന്യായയുക്തിക്കും യാഥാർത്ഥ്യബോധത്തിനും വില വയ്ക്കുന്ന
സമീപനമാണ് എടുക്കുന്നതെങ്കിൽ കശ്മീരിജനതയുടെ അവകാശങ്ങൾക്കും
തീരുമാനങ്ങൾക്കുമാണല്ലോ മുൻതൂക്കം കിട്ടുക.
അത് പറഞ്ഞാലുടൻ ദേശദ്രോഹത്തിന്റെ റെട്ടറിക്ക് കൊണ്ട്
വായടപ്പിക്കും. ഈ ഞരമ്പുരോഗത്തിൽ നിന്ന് ഇന്ത്യയോ പാകി
സ്ഥാനോ മുക്തിയില്ല. അതേസമയം ശക്തിപ്രയോഗം തുടരുവോളം
കശ്മീരികൾ മനസാ അകന്നുകൊണ്ടുമിരിക്കും. ഈ
വിഷമവൃത്തത്തിൽ മറ്റൊരു സമീപനം അവലംബിക്കാൻ
ഇന്ത്യയ്ക്ക് പക്വതയുണ്ടാവുമോ എന്നതാണ് ചോദ്യം. (ഇന്നും
യഥാർത്ഥത്തിൽ ഒരു രാഷ്ട്രം ആയിട്ടില്ലാത്ത പാകിസ്ഥാനിൽ
നിന്ന് ആരും അത് പ്രതീക്ഷിക്കുന്നില്ല). ആ പക്വതയുടെ പ്രാഥമിക
നടപടി കശ്മീരിയുടെ സ്വന്തം നിലപാടിന് നിരുപാധികമായി
കാശ് കൊടുക്കുക എന്നതാണ്.
സ്വകീയമായ ഒരു ജനാധിപത്യക്രമത്തെപ്പറ്റി കശ്മീരിൽ
ആദ്യമുയർന്ന ആഖ്യാനം 1934-ൽ മൗലവി അബ്ദുള്ളാ വക്കീൽ
പ്രകടമാക്കിയ നിലപാടാണ്. അന്നത്തെ പ്രജാസഭയിൽ അംഗമായിരുന്ന
ടിയാൻ അതിനുള്ളിലെ മുസ്ലിം അംഗങ്ങളുടെ
വരേണ്യ കുത്തകയെ നേരിടാനാണ് സഭാപ്രവർത്തനത്തിന്
ജനകീയമുഖം വേണമെന്നു വാദിച്ചത്. വരേണ്യരായ മുസ്ലീങ്ങ
ളുടെ ഇച്ഛയല്ല കശ്മീരിൽ നടക്കേണ്ടതെന്ന് അദ്ദേഹം ശഠിച്ച
പ്പോൾ അതൊരു ജനായത്തബോധം പടർത്തി. തുടർന്നുണ്ടായ
വ്യത്യസ്ത സംവാദങ്ങളുടെ ഫലമാണ് അവകാശപ്രസ്ഥാനം.
കശ്മീരിലെ രാഷ്ട്രീയം എത്തരത്തിലാവണം എന്നതിന്മേൽ
ക്ലിഷ്ടമായ ഒരുത്തരത്തിലേക്ക് നാട്ടുകാരെ കൊണ്ട് കൊളുത്തി
യിട്ടില്ലെങ്കിലും, ബഹുസ്വരതയുടെ അയഞ്ഞ ചട്ടക്കൂടാണ് അത്
സൃഷ്ടിച്ചത്. മൗലാനാ മസൂദിയെപ്പോലുള്ള മതപണ്ഡിതർ
1953-ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുകപോലുമുണ്ടായത്
അതിന്റെ ഫലമാണ്. പ്ലെബിസൈറ്റ് മുന്നണിയോട് സഹകരിച്ച്
ടിയാൻ അന്ന് തിരഞ്ഞെടുപ്പു ഗോദയിലിറങ്ങിയത് ദില്ലി
യുടെ അതിരു കടന്ന സ്വാധീനം കശ്മീരിനുമേൽ ഉണ്ടാവുന്നത്
തടയാനാണ്. പ്ലെബിസൈറ്റ് മുന്നണിയുടെ അമിത സ്വാധീനം
ചെറുക്കാൻ ജമാ അത്ത് വരെ വോട്ടെടുപ്പിൽ പങ്കെടുക്കു
ന്നതാണ് പിൽക്കാലത്തു കണ്ടത്. വ്യത്യസ്തങ്ങളും പരസ്പരവി
രുദ്ധങ്ങളുമായ ഈ ചലനങ്ങളെല്ലാം കശ്മീരിനുള്ളിലെ ജനകീ
യമായ ബഹുസ്വരതയുടെ ബലാബലം വ്യക്തമാക്കുന്നു.
അല്ലാതെ ഇന്ത്യ ഭയപ്പെടുന്ന മാതിരി അവിടം മതഭ്രാന്തർക്ക്
കീശയിലിടാവുന്ന ദേശമോ, പാകിസ്ഥാൻ കൊതിക്കുന്ന
പോലെ ഇന്ത്യൻപിടി വിട്ടാലുടൻ റാഞ്ചാവുന്ന ഉരുപ്പടിയോ
അല്ല.
കശ്മീരികളുടെ ഈ തനത് ആഖ്യാനത്തിന്റെ ആന്തരിക
സൂക്ഷ്മതകളും രണ്ടു രാജ്യങ്ങളുടെ അതിർത്തിരാഷ്ട്രീയവും
തിരിച്ചറിയുന്ന ഒരു കശ്മീരി നേതൃത്വം ഉയർന്നുവരുമോ എന്ന
താണ് പ്രസക്തം. കാരണം, അവരാണ് ഈ ആഖ്യാനത്തെ
മാനേജ് ചെയ്യേണ്ടവർ – അകത്തും പുറത്തും. ഒമർ അബ്ദുള്ള
കളും മെഹബൂബാ മുഫ്തികളും ആ ദൗത്യത്തിന് യോഗ്യതയും
ശേഷിയുമില്ലാത്തവരാണെന്ന് സ്വയം തെളിയിച്ചുകഴിഞ്ഞു.
കശ്മീരി ആഖ്യാനത്തിൽ അടിയുറച്ചതും ആഗോള രാഷ്ട്രീയ
ത്തിൽ വഴക്കമുള്ളതുമായ രാഷ്ട്രീയനേതൃത്വമാണ് മർമം. സ്വാഭാവികമായും
അവർക്ക് വോട്ടുരാഷ്ട്രീയത്തിൽ പയറ്റേണ്ടിവരും.
അല്ലാതെ തോക്കെടുത്ത് നെഞ്ചു വിരിച്ചാൽ ആളെ കിട്ടില്ല.
സാധാരണ കശ്മീരിയുടെ മനസോടു ചേർന്നാലേ ഇപ്പറയുന്ന
വോട്ടും കിട്ടൂ. മൂന്ന് പ്രധാന പ്രശ്‌നങ്ങളാണ് ഇത്തരം സമീപനമെടുക്കുന്നവർക്ക്
ഇന്ന് നേരിടാനുള്ളത്. ഒന്ന്, ഇമ്മാതിരി ജനകീ
യസംഘർഷങ്ങളിൽ സ്വാധീനമുണ്ടാക്കാൻ പറ്റിയ സോഷ്യൽ
മീഡിയ ശൃംലകളുടെ അഭാവം. ഈജിപ്തിലും മറ്റും കണ്ടപോലുള്ള
അക്രമരഹിത സംഘാടനത്തിന് കശ്മീരിന്റെ രണ്ടു
കഷണത്തിലും തത്കാലം ജനകീയ മാധ്യമങ്ങളില്ല. രണ്ട്, സാമൂഹ്യസുരക്ഷ
ഉറപ്പാക്കാൻ യോഗ്യമായ ഭരണസംവിധാനമി
ല്ലായ്മ. ഇന്ത്യൻ പട്ടാളത്തിന്റെ വകയാണല്ലോ നിലവിലുള്ള
സുരക്ഷാ ഏർപ്പാടുകൾ. ദീർഘകാലമായി പ്രയോഗിച്ച് വിശ്വാസ്യത
നഷ്ടപ്പെട്ട വാടകസംവിധാനമാണ് അതെന്ന് എല്ലാവർ
ക്കുമറിയാം. കശ്മീരികളുടെ സ്വന്തം ഭരണ, രാഷ്ട്രീയ ഘടനകളാണ്
ഉണ്ടാവേണ്ടത്. മൂന്ന്, വഹാബി മതരാഷ്ട്രീയത്തിന്റെ
വെല്ലുവിളി. അറേബ്യൻ ഗൾഫ് അച്ചുതണ്ടുണ്ടാക്കി ഏഷ്യയിൽ
മതരാഷ്ട്രീയം വ്യാപിപ്പിച്ചെടുക്കാനുള്ള സമ്പന്ന വഹാബിയുടെ
പദ്ധതിയാണ് പാകിസ്ഥാന് പ്രാരംഭകാലക്ഷതങ്ങൾക്കുശേഷം
കശ്മീർ കാര്യത്തിൽ വീണ്ടും കരുത്തേകിയത്.
സിയാ-ഉൾ-ഹക്കിന്റെ ഭരണകാലത്ത് അഫ്ഗാൻ, പാകിസ്ഥാ
ൻ, കശ്മീർ (രണ്ടു കഷണങ്ങളും) എന്നീ പ്രദേശങ്ങൾ ചേർത്ത്
വിശാല മതരാഷ്ട്രം പ്ലാൻ ചെയ്യുകയും സൈനിക നീക്കങ്ങൾ
വഴി നടപ്പാക്കാൻ ശ്രമം തുടങ്ങുകയുമുണ്ടായി. ടി ഗൂഢനീക്ക
ത്തിന്റെ ഏറ്റവും വലിയ ഇരകളായത് ജമ്മുകാശ്മീരിലെ മനുഷ്യരാണെന്നത്
സമീപചരിത്രം. വഹാബികളുടെ പെട്രോഡോളറിനൊപ്പം
താലിബാന്റെ പോപ്പിപ്പണവും ചാവേർപ്പടയും ചേർ
ന്നാൽ സംഗതി കെങ്കേമം.
തനത് ആഖ്യാനത്തിന്റെ പേരിൽ ഇന്നു നടക്കുന്ന ചവിട്ടുനാടകങ്ങൾ
കാണാതിരുന്നുകൂടാ. കശ്മീരികളുടെ ശരിയായ പിന്തുണയില്ലാത്ത
ട്രോജൻ കുതിരകളാണ് അവിടുത്തെ പൊതുരാഷ്ട്രീയരംഗം
നിറയെ. ഇന്ത്യൻ പക്ഷത്തുനിന്ന് നോക്കുന്നവർക്ക്
ഇത് ഇന്ത്യയ്ക്ക് ഗുണകരമാണെന്നു പെട്ടെന്നു തോന്നാം. ഇവിടെയാണ്
പാകിസ്ഥാന് കയറിക്കളിക്കാനുള്ള കളം ഒത്തുകിട്ടുക.
ഇപ്പോഴത്തെ തത്കാല ശാന്തിക്ക് കർട്ടൻ വീഴാൻ അധികകാലം
വേണ്ടിവരില്ല. അഫ്ഗാനിൽനിന്ന് അമേരിക്കൻ പട
വൈകാതെ ഇറങ്ങിപ്പോകും. താലിബാനുമായുള്ള സായ്പിന്റെ
ചർച്ചകൾ ഒളിഞ്ഞും തെളിഞ്ഞും നടക്കുകയാണ്. ലോക
പോലീസിന്റെ മാനം കാക്കുന്ന ഒരു നാടകത്തിനാണ് പരിശ്രമം.
അത് സാധിക്കുന്നതോടെ പാകിസ്ഥാന്റെ ശ്രദ്ധ വീണ്ടും കശ്മീ
രിലേക്കു തിരിയും. കൂട്ടിന് സർവതന്ത്ര സ്വതന്ത്രരായ താലി
ബാനും ഒളിസഹായത്തിന് ചൈനയും. ജനാധിപത്യം എന്ന
ആശയത്തെ കലശലായി പേടിക്കുന്നവരാണ് ഈ മൂന്നു കൂട്ട
രും. അവരുടെ തുരപ്പൻ പണി പുരോഗമിക്കുമ്പോൾ സാക്ഷാൽ
ജനാധിപത്യ ഇന്ത്യ കശ്മീർ നയം കഠിനതരമാക്കും. കടുത്ത
ജനാധിപത്യ വിരുദ്ധത കശ്മീരികളുടെ പുറത്തിറക്കും. അത്ര
യ്ക്കുള്ള വകതിരിവല്ലേ നമ്മുടെ മസൂറി ഗുമസ്തർക്കും അവരുടെ
തലയ്ക്ക് അടിയറവു പറയുന്ന ദേശീയരാഷ്ട്രീയക്കാർക്കുമുള്ളൂ?
ഈ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട തൽപരകക്ഷികളുടെയെല്ലാം
ട്രോജൻ കുതിരകളാവും കളത്തിലിറങ്ങി കളിക്കുക.
ചുരുക്കിയാൽ, രണ്ടു രാഷ്ട്രങ്ങൾക്കിടയിലെ ശത്രുതയും ഇരുപക്ഷത്തുമുള്ള
മതഭ്രാന്തരും വലതുപക്ഷ രാഷ്ട്രീയക്കാരും
ചേർന്ന് കശ്മീരിയുടെ ജീവിതം വീണ്ടും കുട്ടിച്ചോറാക്കാൻ
സാദ്ധ്യത വളരെ കൂടുതലാണ്. ഇതിനിടെ കശ്മീരിയുടെ നിലപാടിന്
ആര് കാത് കൊടുക്കും? അഥവാ കൊടുത്തുപോയാൽ
അത് പൊളിറ്റിക്കലായി കറക്ടല്ലാതാവും, ദേശദ്രോഹത്തിന്
അഴിയെണ്ണിക്കും. ആയതിനാൽ, മനുഷ്യനും മാൻജാതിയുമി
ല്ലാത്ത സിയാച്ചിനിൽ തുലയ്ക്കുന്ന കോടികൾക്ക് ജയ്ഹിന്ദ് വിളി
ക്കുക. അഎൂേഅയ്ക്കും എൻകൗണ്ടർ കൊലകൾക്കും ജയ്ജവാൻ
വിളിക്കുക. ഇത്രയും എഴുതിയത് അൽഷിമേഴ്‌സിന്റെ അസ്‌ക്യത
കൊണ്ടാണെന്ന് ഒരു മുൻകൂർ ജാമ്യം എടുക്കുന്നു. ഡെമൻഷ്യ
യുടെ അക്കൗണ്ടിൽ സ്വയം പെടുത്തി വായനക്കാരും തടിതപ്പി
ക്കൊള്ളുക. ജയ്ഹിന്ദ്.