കൊടുങ്കാറ്റ് മുറിച്ചുയരും
കൊടികൾ.!
കൊടികളിതെല്ലാം വിണ്ണിൽ മാറ്റൊലികൊള്ളും സമരോൽസുക ഗാഥകൾ.!
കൊടികളുയർത്തീ കയ്യുകൾ…
പാറക്കല്ലുകൾ ചുമലേറ്റും കയ്യുകൾ…
അവരുടെ കരവിരുതാൽ തീർത്തൂ വീരേതിഹാസം മൊഴിയും കൊടികൾ…
കോടികൾകൊയ്യും ബ്രേസ്ലെറ്റ് കയ്യുകൾ
പിന്നീടാക്കൊടികൾ സ്വന്തമാക്കീ…
ഞങ്ങളൊരുക്കിയ സ്വർണ്ണത്തറികളിലല്ലോ
ഇക്കൊടി നൂറ്റെന്നവരോതും
പേമാരിയിലാ കൊടികൾ കീറെ,
കണ്ണീരുപ്പാൽ കൊടികൾ നനയെ,
കൊടികീറിയ കയ്യുകൾ പറയും;
ഞങ്ങളുയർത്തീ ഇക്കൊടി!
നിങ്ങളഴിച്ചൂ ഇക്കൊടി..