ഇന്ത്യൻ കവിതയ്ക്ക് സ്വതന്ത്രഭാരതത്തിൽ സംഭവിച്ച പരിവർത്ത
നത്തിന് രണ്ടു ദിശകളുണ്ട്. ആധുനികീകരണവും ജനാധിപത്യവത്കരണവും.
ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതൽ
ഇന്ത്യൻ കവിതയുടെ ഭാവുകത്വത്തിലും രൂപശൈലികളിലും സംഭവിച്ച
സംക്രമണമാണ് ആധുനീകരണം. ജനങ്ങളുടെ ഭാഗധേയത്തെ
നാടോടിരീതികളിലും ദൈനംദിനഭാഷയുമുപയോഗിച്ചു
സംബോധന ചെയ്യുന്ന സമ്പ്രദായത്തെ ജനാധിപത്യവത്കരണമെന്നു
പറയാം. രണ്ടു പ്രക്രിയകളും സമാന്തരമായിത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു,
രണ്ടും പരിണാമത്തിന്റെ പല പടവുകളി
ലൂടെ കടന്നുപൊയ്‌ക്കൊണ്ടുമിരിക്കുന്നു.
‘ആധുനിക കവിത’ എന്ന് മലയാളത്തിലും ‘നയീ കവിതാ’
എന്ന് ഹിന്ദിയിലും ‘നവ്യ’ എന്നു കന്നഡത്തിലും ഇവയുടെ പര്യായങ്ങളാൽ
മറ്റു ഭാഷകളിലും പൊതുവെ അറിയപ്പെട്ട പരിണാമം
പല ഭാഷകളിലും പല സാഹചര്യങ്ങളിലാണ് സംഭവിച്ചത്.
അവയ്ക്കു പൊതുവായി പക്ഷേ ചിലതുണ്ടായിരുന്നു. നിലനിന്ന
കാല്പനികകവിതയെ നവീകരിക്കയോ നിഷേധിക്കയോ ചെയ്യാനുള്ള
നീക്കം, നഗരവത്കരണത്തിന്റെ പശ്ചാത്തലത്തിൽ ജീവി
തത്തെക്കുറിച്ചുണ്ടായ പുതിയ സങ്കീർണദർശനത്തെ ആവിഷ്‌കരി
ക്കാൻ പര്യാപ്തമായ ഒരു ഭാഷയ്ക്കായുള്ള അന്വേഷണം ഇവയായി
രുന്നു അവയിൽ പ്രധാനം. ഇതേകാലത്ത് നാടകം, ചലച്ചിത്രം,
ചിത്ര-ശില്പകലകൾ, വാസ്തുശില്പം തുടങ്ങിയ മേഖലകളിലും നവസമ്പ്രദായങ്ങൾ
വികസിച്ചുകൊണ്ടിരുന്നു. ഈ കലകളും സാഹി
ത്യവും തമ്മിലുള്ള കൈമാറ്റവും നടന്നിരുന്നു. ഗ്രാമീണജീവിത
ത്തിന്റെ അപചയം, പൊതുജീവിതത്തിൽ ഗാന്ധിയൻ മൂല്യങ്ങ
ളുടെ തിരോധാനം, നാട്ടിൻപുറങ്ങളിലെ തൊഴിലില്ലായ്മ മൂലം
നഗരങ്ങളിലേക്ക് ഗ്രാമീണജനതയുടെ പ്രവാഹം, ഇന്ത്യാവിഭജനം
ബംഗാളിലും പഞ്ചാബിലും വിശേഷിച്ചും ഉണ്ടാക്കിയ മുറിവുകൾ,
ഗ്രാമീണജനതയുടെ ദരിദ്രവത്കരണം, കൊളോണിയൽ വിദ്യാഭ്യാസം
സൃഷ്ടിച്ച വിഭക്തമനസ്‌കത, നഗരജനതയുടെ അന്യതാബോധവും
വേരുകൾ പറിഞ്ഞുപോകുന്നതിന്റെ അന്ത:ക്ഷോഭവും,
ദൈവമില്ലാത്ത പുതുലോകത്തിന്റെ ആഹ്ലാദവും ഉത്കണ്ഠയും
ഇവയെല്ലാം ഇഴചേർന്നുണ്ടായതായിരുന്നു ഇന്ത്യയിലെ
ആധുനികാനുഭവം. സംഘപ്രത്യയശാസ്ര്തങ്ങൾക്ക് ആദ്യകാലത്തെ
ആകർഷണം നഷ്ടപ്പെട്ടിരുന്നു. ‘പുരോഗമന’ത്തെക്കുറിച്ചുള്ള ലളി
തസങ്കല്പവും ചോദ്യംചെയ്യപ്പെടുകയായിരുന്നു. ദേശീയവാദ
ത്തിനും സ്വാതന്ത്ര്യസമരകാലത്തുണ്ടായ പ്രഭാവം നഷ്ടപ്പെട്ടിരു
ന്നു. പുതുകവിതയിൽ നാം കണ്ട പൊതുവായ വിശ്വാസലോപ
ത്തിന്റെ സന്ദർഭം ഇതാണ്. 1920കൾ മുതൽതന്നെ കാല്പനികം
എന്നറിയപ്പെട്ട (കന്നഡത്തിലെ ‘നവോദയ’, തെലുങ്കിലെ ‘ഭാവകവിത’,
ഹിന്ദിയിലെ ‘ഛായാവാദ്’) പ്രസ്ഥാനം സ്വാത്മകേന്ദ്രിതമായ
കവിതയ്ക്കു തുടക്കം കുറിച്ചുകഴിഞ്ഞിരുന്നു. ഈ വ്യക്തിവാദ
ത്തിന്റെ തുടർച്ചയും നവീകരണവുമായിരുന്നു ആധുനികതയിൽ
സംഭവിച്ചതെന്നതുകൊണ്ട് ‘ആധുനിക കവിത’ നവകാല്പനിക
കവിതയെന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
1940കളിൽതന്നെ പാശ്ചാത്യ ആധുനിക കവിത ഇന്ത്യയിലെ
ത്തിയിരുന്നു, വിശേഷിച്ചും ഇംഗ്ലീഷ് അദ്ധ്യാപകരിലൂടെ. ആധുനിക
കവിതയുടെ അഗ്രദൂതർ പലരും ഇംഗ്ലീഷ് അദ്ധ്യാപകരോ
വിദ്യാർത്ഥികളോ ആയിരുന്നുവെന്നത് യാദൃച്ഛികമല്ല. നവജീവിത
ത്തിന്റെ സങ്കീർണതകൾ തിരിച്ചറിയുകയും അത് ആവിഷ്‌കരിക്കാനാവശ്യമായ
നൂതനരീതികൾ തേടുകയും ചെയ്തുകൊണ്ടിരുന്ന ഈ
കവികളെ പാശ്ചാത്യ നവകവിത, വിശേഷിച്ചും ഫ്രഞ്ചിലും ഇംഗ്ലീ
ഷിലും ഉയർന്നുകൊണ്ടിരുന്ന നവരീതികൾ, പ്രചോദിപ്പിച്ചത്
സ്വാഭാവികമായിക്കരുതാനും ഇത്തരം ബാഹ്യപ്രചോദനങ്ങൾ
സാഹിത്യപരിവർത്തനത്തിന്റെ ഘട്ടങ്ങളിലെല്ലാം ഉണ്ടായിരുന്ന
തായിക്കാണാം. നോവലിന്റെയും ചെറുകഥയുടെയും പിറവി,
കാല്പനികപ്രസ്ഥാനം, പുരോഗമനസാഹിത്യം തുടങ്ങിയവ ഉദാഹരണം.
ഇതിനെ സാംസ്‌കാരികമായ ഒരു ഒട്ടിച്ചുചേർക്കൽ (യടലളധഡദണ)
ആയി കാണുന്നത് തെറ്റായിരിക്കും. നമ്മുടെതന്നെ കാവ്യച
രിത്രത്തിൽനിന്ന് ഉയർന്നുവന്നതായിരുന്നു മാറ്റത്തിനായുള്ള ഈ
ആവശ്യം കാല്പനികതയുടെ ദൗർബല്യങ്ങളിലും അപര്യാപ്തതകളി
ലുമാണ് ആധുനിക കവിതയുടെ ജന്മഹേതുക്കൾ തിരക്കേണ്ടത്.
ഈയിടെ ഒരു മുതിർന്ന കവി പുതുകാവ്യരീതികളെ ‘ഫാഷനു’കളായി
വിശേഷിപ്പിച്ചു കണ്ടതുകൊണ്ടാണ് ഈ അംഗീകൃതസത്യം
ആവർത്തിക്കേണ്ടിവരുന്നത്. അങ്ങനെ ചിന്തിച്ചാൽ നമുക്ക് ചങ്ങ
മ്പുഴയുടെ ഇടയവിലാപകാവ്യത്തെയും ആശാന്റെയും നാലപ്പാടന്റെയും
വിലാപകാവ്യങ്ങളെയും പല കവികളും രചിച്ച ‘ഗീതക’ങ്ങ
ളെയും മയക്കൊഫ്‌സ്‌കിയുടെയും മറ്റും പ്രചോദനമുൾക്കൊണ്ട
പുരോഗമന കവിതയെയും – നോവലും കഥയും നാടകവും നിരൂപണവും
മറന്നാലും – ‘ഫാഷനു’കൾ ആയി കാണേണ്ടിവരും.
‘നവം നവം’ എന്ന് പ്രാചീന കാവ്യമീമാംസകർപോലും കവിതയുടെ
മൗലികഗുണത്തെ ഉദ്‌ഘോഷിച്ചിട്ടുണ്ടെന്നിരിക്കെ പുതിയതിനോടു
പുറംതിരിഞ്ഞിരിക്കുന്നവർക്ക് പുതുതെന്നപോലെ പഴയതും
അറിയില്ലെന്നേ മനസ്സിലാക്കേണ്ടതുള്ളൂ.
ആധുനിക ഇന്ത്യൻ സാഹിത്യത്തിന്റെ ആദ്യത്തെ ഇംഗ്ലീഷ്
സമാഹാരമെന്നു വിശേഷിപ്പിക്കാവുന്ന ‘വിഭാവ’ എന്ന കൃതി
യുടെ മുഖവുരയിൽ യു.ആർ. അനന്തമൂർത്തി, ഡി.ആർ. നാഗരാ
ജ് എന്നിവർ ആധുനികർ പ്രാഥമികമായും ‘പിതൃഹന്താക്കളാ’യി
രുന്നു എന്നു പറയുന്നുണ്ട്. ആധുനികർ നശിപ്പിക്കാനാഗ്രഹിച്ചതി
നെയെല്ലാം ചേർത്ത് ‘ടാഗോർ സിൻഡ്രം’ എന്ന സംജ്ഞയാണ്
അവർ ഉപയോഗിക്കുന്നത്. ഈശ്വരനിലും മനുഷ്യനിലും പ്രകൃതി
യിലുമുള്ള വിശ്വാസമായിരുന്നു ടാഗോർവംശത്തിലെ കവികളുടെ
പൊതുസവിശേഷത. കൃത്യമായും ഈ മൂന്നു വിശ്വാസവും നഷ്ട
പ്പെട്ടവരായിരുന്നു ആധുനികർ. ബംഗാളിയിൽതന്നെ ബുദ്ധദേവ്
ബസു, സുധീന്ദ്രനാഥ് ദത്ത, ബിഷ്ണദേ, സുനിൽ ഗംഗോപാ
ദ്ധ്യായ തുടങ്ങിയ കവികൾ – ‘കല്ലോൽ’ എന്ന കവിസംഘവും ‘ക
ത്തിബാസ്’ എന്ന മാസികയും – ടാഗോറിന്റെ നിഴലിൽനിന്നു
രക്ഷപ്പെട്ട് കവിതയെ പുതുവഴികളിൽ നയിച്ചവരായി ഉണ്ടായിരു
ന്നു. മലയാളത്തിൽ വള്ളത്തോളിനും ഗുജറാത്തിൽ ഉമാശങ്കർ
ജോഷിക്കും കന്നഡത്തിൽ വി.കെ. ഗോകക്കിനും ഹിന്ദിയിൽ
സുമിത്രാനന്ദൻ പന്തിന്നും അക്കാലത്ത് കഠിനവിമർശനമേൽക്കേ
ണ്ടിവന്നുവല്ലോ. മറാഠിയിൽ ബി.എസ്. മർഡേക്കർ എലിയറ്റി
ന്റെയും പൗണ്ടിന്റെയും മറ്റും പ്രചോദനത്തിൽ കവിതയുടെ
രൂപവും ശൈലിയും മാറ്റിമറിച്ചു. കന്നഡത്തിൽ ഗോപാലകൃഷ്ണ
അഡിഗ, മലയാളത്തിൽ അയ്യപ്പപണിക്കർ, എൻ.എൻ. കക്കാട്,
തമിഴിൽ കാ.നാ. സുബ്രഹ്മണ്യം, ജ്ഞാനക്കുന്നൻ, തെലുങ്കിൽ ശ്രീ
ശ്രീ, അജന്ത, ഗുജറാത്തിയിൽ ലാഭ്ശങ്കർ ഠാക്കേ, സീതാംശു
യശശ്ചന്ദ്ര, ആസ്സമീയയിൽ നവകാന്ത ബറുവ, നീൽമണി ഫൂക്ക
ൻ, ഒറിയയിൽ സച്ചി മെത്‌റായ്, സീതാകാന്ത് മഹാപത്ര, ഹിന്ദി
യിൽ എസ്.എച്ച് വാത്സ്യായൻ, മുക്തിബോധ് – ഇങ്ങനെ ഒരുപറ്റം
കവികൾ അവരുടെ വീക്ഷണവൈജാത്യങ്ങളോടുകൂടിത്തന്നെ
കാവ്യശൈലിയും സമീപനവും നവീകരിച്ചവരാണ്. ഹിന്ദി, മറാഠി,
ഉർദു, തെലുങ്ക് ഭാഷകളിൽ, മലയാളത്തിലും തമിഴിലും കന്നഡയിലും
നിന്നു വ്യത്യസ്തമായി, ‘പുരോഗമന’വും ‘ആധുനികത’യും
പരസ്പരപൂരകമായാണ് വർത്തിച്ചത്. ഹിന്ദിയിലെ മുക്തിബോധ്,
തെലുങ്കിലെ ശ്രീശ്രീ, മറാഠിയിലെ വിന്ദാ, കരൺഡികർ, ഉർദുവിലെ
ഫൈസ് അഹമ്മദ് ഫൈസ്, സഹീർ ലുധിയാൻവി, അലി
സർദാർ ജാഫ്രി തുടങ്ങിയവർ മാർക്‌സിസത്തോട് ആഭിമുഖ്യമുള്ള
2011 അയറധഫ ബടളളണറ 006 2
വരായിരുന്നു.
1965 ആയപ്പോഴേക്കും പല കാലങ്ങളും ഒന്നിച്ചുനിൽക്കുന്ന,
യുക്തിയും ആദ്ധ്യാത്മികതയും സന്ധിക്കുന്ന, യാഥാർത്ഥ്യവും
അതിയാഥാർത്ഥ്യവും ഇടകലരുന്ന, ഇന്ത്യൻയാഥാർത്ഥ്യത്തെ
ഞെട്ടിപ്പിക്കുന്ന ബിംബങ്ങളിലും അനിയതതാളങ്ങളിലും പിടിച്ചെ
ടുക്കാൻ ശ്രമിക്കുന്ന, സ്ഥല-കലാപങ്ങൾ കൂട്ടിക്കലർത്തുന്ന,
നാടോടിയും ക്ലാസിക്കലുമായ ശൈലികളും മിത്തുകളുടെ പുനരാഖ്യാനങ്ങളും
ആദിരൂപങ്ങളുടെ സമകാലീനാവതാരങ്ങളും ദേശീ
യവും വിദേശീയവുമായ പ്രചോദനങ്ങളും ഉദാത്തഭാഷയും
ദൈനംദിന ഭാഷയുമെല്ലാം നിറഞ്ഞ ഒരു പുതിയ കാവ്യസമ്പ്ര
ദായം ഇന്ത്യയിലെ മുഖ്യഭാഷകളിലെല്ലാം രൂപപ്പെട്ടു എന്നു പറയാം.
ഇതിന്റെ ചില ഉത്തമസാക്ഷ്യങ്ങളാണ് കുരുക്ഷേത്രം (അയ്യ
പ്പപണിക്കർ), ജെജൂരി (അരുൺ കൊലാത്കർ), ജടായു
(സീതാംശു യശശ്ചന്ദ്ര), കൃഷ്ണന്റെ മരണം (സീതാകാന്ത് മഹാപത്ര),
ഭൂമിഗീത (ഗോപാലകൃഷ്ണ അഗിഡ), അന്ധേരേ മേം
(മുക്തിബോധ്) തുടങ്ങിയ കവിതകൾ. ദേശം ഭരണകൂടത്തിനു
വഴിമാറിയ സ്വതന്ത്രഭാരതത്തിലെ മനുഷ്യരുടെ അന്യവത്കരണവും
സ്വത്വനഷ്ടവും രോഗാതുരതയും മനുഷ്യത്വനഷ്ടവും രേഖപ്പെടുത്താനുള്ള
പുതിയ വഴികൾ തേടുന്നതിൽ യാഥാസ്ഥിതികരും
വിപ്ലവകാരികളും ഒത്തുചേർന്നു. പാശ്ചാത്യമാതൃകകൾ കൂടി
പ്രചോദനമായിത്തീർന്നെങ്കിലും പടിഞ്ഞാറിന്റെ കല്പനയെന്നതി
നേക്കാൾ കിഴക്കിന്റെ അനിവാര്യതയായിരുന്നു ആധുനികത.
നമ്മുടെ കാവ്യചരിത്രംതന്നെയാണ് അതിന്റെ സൗന്ദര്യശാസ്ര്തപരമായ
നിയോഗങ്ങൾ തീരുമാനിച്ചത്. പല ഭാഷാവിതാനങ്ങളുടെ
(റണഥധലളണറല) ഉപയോഗത്തിലൂടെ പല വർഗങ്ങൾ തമ്മിലുള്ള ഒരു
സംവാദവും അതു തുടങ്ങിവച്ചു. ഈ സംവാദം ഫലപ്രദമാകുന്നത്
തുടർന്നുള്ള ദശാബ്ദങ്ങളിലെ കവിതകളിലാണെന്നു പറയാം.
2
ഇന്ത്യൻ കവിതയുടെ ജനാധിപത്യ പാരമ്പര്യം ഗോത്രകവിതകളും
നാടോടികവിതകളും ഇതിഹാസങ്ങളും സംഘകാലകവി
തയും ബുദ്ധ-ജൈന കവിപാരമ്പര്യവും ഭക്തി-സൂഫി പാരമ്പ
ര്യവും സാമ്രാജ്യത്വവിരുദ്ധകവിതയും പുരോഗമന കവിതയുമെല്ലാം
ഉൾപ്പെട്ടതാണ്. നവകവിതയിൽ ഈ ജനാധിപത്യ
പാരമ്പര്യം പൂവിടാനാരംഭിക്കുന്നത് കഴിഞ്ഞ എഴുപതുകളിലാണെന്നു
പറയാം. ആധുനികതയ്ക്കുശേഷം വരുന്നത് എന്ന അർത്ഥ
ത്തിൽ ഈ പുതുകവിതാപ്രസ്ഥാനങ്ങളെ ‘ഉത്തര-ആധുനികം’
എന്നു വിശേഷിപ്പിക്കാമെങ്കിലും തികച്ചും ദേശീയ/പ്രാദേശിക
സ്വഭാവമുള്ളവയാണ് ഇവ. കവിതയിലെ ബദൽദേശസങ്കല്പങ്ങ
ളായി ഒരു ലേഖനത്തിൽ ഞാൻ ഇവയെ വിശേഷിപ്പിച്ചിട്ടുണ്ട് (
‘അഫളണറഭടളധവണ ട്രളധമഭദമമഢല ധഭ ഛമഢണറഭ എഭഢധടഭ ൂമണളറസ’: ‘അഴളദമറല, ൗണഷളല,
എലലഴണല’ എന്ന പുസ്തകത്തിൽ). ഭിന്നജനവിഭാഗങ്ങൾ നടത്തുന്ന വർ
ഗപരവും സ്വത്വപരവുമായ വിമോചന പ്രക്ഷോഭങ്ങളിൽനി
ന്നാണ് ഇവ ഊർജം നേടുന്നത്. വികേന്ദ്രീകരണം, സാംസ്‌കാരിക
വൈജാത്യം, സാമുദായികനവോത്ഥാനം, ലിംഗരീതി, പരിസ്ഥിതി
സംരക്ഷണം തുടങ്ങിയ പ്രമേയങ്ങളാണ് ഇവയുടെ കേന്ദ്രത്തിലു
ള്ളത്. ദൈനംദിന ജീവിതത്തിൽ വിപണിയുടെ നുഴഞ്ഞുകയറ്റം,
ക്ഷേമരാഷ്ട്രസങ്കല്പത്തിന്റെ തിരോധാനം, ആഗോളീകരണവും
ബഹുദേശീയ മൂലധനവും സൃഷ്ടിക്കുന്ന സാംസ്‌കാരികമായ അടി
ച്ചുനിരത്തൽ, ഭാഷകളുടെ അപചയം, വീട്ടിലും പുറത്തും ഒരുപോലെ
കരുത്തുകാട്ടുന്ന പുരുഷാധിപത്യം, ദേശങ്ങളുടെ സ്വയംഭരണത്തിന്റെ
ദുർബലാവസ്ഥ, സ്വാതന്ത്ര്യം വില്പനവസ്തുക്കൾ
തെരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ സ്വാതന്ത്ര്യം മാത്രമായി
ചുരുങ്ങുന്ന ദുരവസ്ഥ, ഭരണകൂടത്തിന്റെ വർദ്ധിച്ചുവരുന്ന സമഗ്രാധിപത്യവാസനയും
തദ്ഫലമായ മനുഷ്യാവകാശധ്വംസനങ്ങളും,
പല നിറങ്ങളിലുള്ള വർഗീയതയുടെയും മതമൗലികവാദങ്ങളുടെയും
വ്യാപനം, യുദ്ധങ്ങളുടെ കയറ്റിറക്കുമതി, മത്സരാധിഷ്ഠിതമായ
നിയോ-ലിബെറൽ സദാചാരം ഇതെല്ലാം ചേർന്ന് പാർശ്വ
വത്കരിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുടെ ചെറുത്തുനില്പിനെ പ്രതി
ഫലിപ്പിക്കുന്നതാണ് ഇന്ത്യയിലെ ഉത്തര-ആധുനിക കവിത.
യാഥാസ്ഥിതികമായ ‘പുരോഗമന സാഹിത്യ’ത്തിൽനിന്നും ‘പ്രതി
ജ്ഞാബദ്ധസാഹിത്യ’ത്തിൽനിന്നും വ്യത്യസ്തമായ ഒരു പ്രതിപക്ഷ
സാഹിത്യം രൂപപ്പെടുന്നത് നാമിവിടെ കാണുന്നു.
സൗകര്യത്തിനുവേണ്ടി ഈ നവപരിണാമങ്ങളെ ഇങ്ങനെ
സംഗ്രഹിക്കാം:
സാമൂഹികോത്കണ്ഠയുള്ള ആധുനിക കവിത: ഇവിടെ
ഉദ്ദേശിക്കുന്ന കവികൾ ഏതെങ്കിലും ഒരു പാർട്ടിയിലോ പ്രസ്ഥാനത്തിലോ
മാത്രം ഉൾപ്പെട്ടവരല്ല. ഗാന്ധിയന്മാരും ലോഹ്യാവാദി
കളും മാവോയിസ്റ്റുകളും മനുഷ്യാവകാശത്തിൽ വിശ്വസിക്കുന്ന
ഹ്യൂമനിസ്റ്റുകളും അവരിലുണ്ട്. വർഗാടിസ്ഥാനത്തിലുള്ള അസമത്വങ്ങളെക്കുറിച്ചുള്ള
ബോധത്തോടൊപ്പം ആധുനിക മനുഷ്യാവ
സ്ഥയുടെ സങ്കീർണതയെക്കുറിച്ചുള്ള അറിവും ഇവർക്കുണ്ട്. ‘പുരോഗമന
സാഹിത്യം’ ഉപയോഗിച്ചിരുന്ന, പലപ്പോഴും കാല്പനികമായ
കാവ്യഭാഷയല്ല ഇവരുപയോഗിക്കുന്നത്. ഹിന്ദിയിലെ നാഗാ
ർജുൻ, സർവേശ്വർ ദയാൽ സാക്‌സേന, കുംവർ നാരായൺ,
കേദാർനാഥ് സിങ്, ധൂമിൽ മംഗ്‌ളേഷ് ദബ്രാൽ, വിനോദ് കുമാർ
ശുക്ല, പഞ്ചാബിയിലെ സുർജിത് പാത്തർ, കന്നഡയിലെ ചന്ദ്രശേഖര
കമ്പാർ, ചന്ദ്രശേഖര പാട്ടീൽ, പി. ലങ്കേഷ്, തെലുങ്കിലെ ‘ദി
ഗംബര’ കവികളും വി.ര.സം (വിപ്ലവരചയിതലുസംഘം) കവികളും,
മലയാളത്തിലെ കടമ്മനിട്ട രാമകൃഷ്ണൻ, കെ.ജി. ശങ്കരപ്പി
ള്ള, ഉർദുവിലെ ജാവേദ് അഖ്തർ, നിദാ ഫസ്‌ലി, മറാഠിയിലെ
ഹിന്ദു കരൺഡികർ, ദിലീപ് ചിത്രേ, ചന്ദ്രകാന്ത് പാട്ടീൽ, ഒറിയയിലെ
സച്ചീ റൗത് റായ്, കേദാർ, ബംഗാളിയിലെ സുബോധ് സർ
ക്കാർ, ബീരേന്ദ്ര ചതോപാദ്ധ്യായ തുടങ്ങിയ കവികളുടെ രചനകൾ
ഉദാഹരണങ്ങളായി പറയാം. ഇവരിൽ ഗദ്ദറിനെയും കടമ്മനിട്ട
യെയും കമ്പാറ്റയെയുംപോലുള്ളവർ പലപ്പോഴും ഗ്രാമീണ കവി
താപാരമ്പര്യങ്ങളെയും ശൈലികളെയും വിളിച്ചുണർത്തുമ്പോൾ
ധൂമിൽ, വിനോദ്, കുമാർ ശുക്ല, ലങ്കേഷ്, ശങ്കരപ്പിള്ള തുടങ്ങിയവർ
നാഗരികമായ ഒരു നവശൈലി കണ്ടെത്തുന്നു. സ്ഥിതവ്യവസ്ഥ
യോട് പല രീതികളിൽ കലഹിക്കുകയും ഒപ്പം കവിതയെന്ന
സ്ഥാപനത്തെതന്നെ വിമർശനവിധേയമാക്കുകയും ചെയ്യുന്നതുകൊണ്ട്
ഈ കവികളു, പുറകേ പറയാൻ പോകുന്നവരും പൂർണാ
ർത്ഥത്തിൽ ‘അവാന്ദ്-ഗാദ്’ ആണെന്നു പറയാം.
സ്ര്തീകവിത: ബുദ്ധസന്യാസിനികളായിരുന്ന സുമംഗലമാതായും
ഉബ്ബിരിയും മുതൽതന്നെ ഒരു ദീർഘപാരമ്പര്യം ഇന്ത്യയിൽ
സ്ര്തീകവിതയ്ക്കുണ്ട്. എന്നാൽ വർത്തമാനകാലത്തെ ആൺ
കോയ്മയ്‌ക്കെതിരെ സംസാരിക്കുകയും ലിംഗത്തെ സാഹിത്യ
ത്തിന്റെ ഒരു സംഘടനാതത്ത്വമാക്കുകയും പുരാണകഥകളെ
സ്ര്തീയുടെ കാഴ്ചപ്പാടിൽ മാറ്റിയെഴുതുകയും പുരുഷഭാഷാഘടനയെ
ചെറുക്കുന്ന ഒരു ‘മാതൃ’ഭാഷ കണ്ടെത്താൻ ശ്രമിക്കുകയും
ചെയ്യുന്ന കവിത ഇന്ത്യയിൽ ആരംഭിക്കുന്നത് അമൃതാ പ്രീതം,
കമലാദാസ്, കവിതാസിൻഹ, നബനീതാ ദേവ്‌സെൻ, ഗൗരീ
ദേശ്പാണ്ഡെ തുടങ്ങിയവരിൽനിന്നാണെന്നുപറയാം. ഇന്ന് മല്ലി
കാസെൻഗുപ്തയും അനാമികയും പ്രവാസിനി മഹാകുസ്സും മുതൽ
കുട്ടിരേവതിയും പ്രതിഭാനന്ദകുമാറും വിജയലക്ഷ്മിയും അനിതാത
മ്പിയും സാവിത്രി രാജീവനും വി.എം. ഗിരിജയും വരെ ഒട്ടേറെ കവി
കൾ എല്ലാ ഇന്ത്യൻ ഭാഷകളിലും സ്ര്തീശരീരത്തിനും സ്ര്തീമനസ്സിനും
ആവിഷ്‌കാരം നൽകുന്ന രചനകളിലേർപ്പെട്ടിരിക്കുന്നു. ഭാഷയുടെ
ഘടനകൾ പൊളിച്ചുപണിയുന്നതിലൂടെ ലോകത്തെയും
2011 അയറധഫ ബടളളണറ 006 3
പുതുക്കി നിർമിക്കാമെന്ന വിശ്വാസമാണ് അവരെ നയിക്കുന്നത്.
പലപ്പോഴും ഭക്തികാലത്തെ സ്ര്തീകവികളെയും പ്രാദേശിക പാര
മ്പര്യങ്ങളെയും അവർ വിളിച്ചുണർത്തുന്നു.
ദളിതകവിത: നമ്മുടെ നാടോടികവിതകളിലും പത്തൊൻ
പതാം നൂറ്റാണ്ടിലെ ചില സാമൂഹ്യ പരിഷ്‌കർത്താക്കളിലും ദളിതകവിതയുടെ
തുടക്കമുണ്ട്. കേരളത്തിൽ കെ.പി. കറുപ്പന്റെയും
പൊയ്കയിൽ അപ്പച്ചന്റെയും രചനകൾ ചില ആദ്യമാതൃകകളായി
എടുക്കാം. ഭക്തകവികളിൽ ഗോര, റായ്ദാസ്, ചൊഖാമേള, കർമമേള
തുടങ്ങി ഒട്ടേറെ ദളിത് കവികളുണ്ടായിരുന്നു. കേശവസുതൻ
(മറാഠി), ഗംഗാധർ മെഹെർ (ഒറിയ) തുടങ്ങിയവരും ചില അഗ്രദൂതർതന്നെ.
എന്നാൽ പുതിയ ദളിതാവബോധം ആരംഭിക്കുന്നത്
മറാഠി ദളിത് പാന്തർ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കവികളിലൂടെയാണെന്നു
പറയാം. നാംദേവ് ഢസാൽ, നാരായൺ സുർവെ,
രാജാ ഢാലേ, ദയാപവാർ, വാമൻ നിംബാൾകർ, അർജുൻ
ഡാംഗ്‌ളേ തുടങ്ങിയ കവികൾ ദളിതജീവിതത്തെ സംബോധന
ചെയ്തുകൊണ്ടെഴുതുക മാത്രമല്ല ചെയ്തത്. യാഥാസ്ഥിതിക കാവ്യ
മീമാംസയെ വെല്ലുവിളിക്കുന്ന പുതിയൊരു ഉശിരൻ ശൈലി കവി
തയ്ക്കു നൽകി. ഗ്രാമം, ച്യുത സംസ്‌കാരം, അശ്ലീലം എന്നിങ്ങനെ
പഴയ കാവ്യചിന്ത വിലക്കിയിരുന്ന വിഭാഗങ്ങളിലെ വാക്കുകളും
പ്രയോഗങ്ങളുമെന്നപോലെ സമുദായഭാഷയും തെരുവുശൈലി
യുമെല്ലാം കവിതയിലുപയോഗിച്ചു ഈ കവികൾ. തുടർന്നു വന്ന
രണ്ടു തലമുറകൾ കൂടി ഇന്ന് മറാഠിയിലുണ്ട്. ഇന്ന് ഗുജറാത്തി,
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, പഞ്ചാബി, ഒറിയ ഭാഷകളിൽ
വ്യക്തമായ ദളിത് സാന്നിദ്ധ്യം കവിതയിലുണ്ട്. ആദ്യകാല
ദളിത് കവിതയുടെ രോഷവും സങ്കടവും കൂടുതൽ പക്വമായ,
ദളിത്മൂല്യങ്ങൾ ആഘോഷിക്കുന്നതും സവർണ മൂല്യങ്ങളെ പരി
ഹസിക്കുന്നതുമായ സമീപനങ്ങളിലേക്ക് മാറിയിരിക്കുന്നു.
പ്രാദേശിക കവിത: എല്ലാ കവിതയും ഒരർത്ഥത്തിൽ പ്രാദേശികംതന്നെയെങ്കിലും
ഇന്ത്യൻ ഭരണകൂടത്തിന്റെ അമിതമായ ഉദ്ഗ്രഥനോത്സാഹവും
നവഹൈന്ദവവാദികളുടെ സാംസ്‌കാരിക
സമീകരണവും ചെറുക്കുവാനായി പ്രാദേശിക സംസ്‌കൃതിയെ ഉയ
ർത്തിപ്പിടിക്കുന്നത് ബോധപൂർവമായ ഒരു രാഷ്ട്രീയചേഷ്ടയായിക്ക
രുതണം. ‘ദേശീവാദ്’ എന്നറിയപ്പെടുന്ന ഈ പ്രാദേശിക സാഹി
ത്യപ്രസ്ഥാനം ആരംഭിക്കുന്നത് മറാഠി-ഗുജറാത്തി ഭാഷകളി
ലാണ്. ഭാൽചന്ദ്ര നെമാഡേ, കാഞ്ചി പട്ടേൽ തുടങ്ങിയവർ ഈ
പ്രസ്ഥാനത്തിന് നിർവചനവും ദിശാബോധവും നൽകി. മുകളിൽ
നിന്നടിച്ചേല്പിക്കുന്ന ഉദ്ഗ്രഥനത്തെ പ്രതിരോധിച്ച് സംസ്‌കാര
ബഹുലത ആഘോഷിക്കുകയാണ് പ്രാദേശികവാദികൾ. ‘ഇന്ത്യ’
യെക്കുറിച്ച് പാശ്ചാത്യപണ്ഡിതർ നിർമിച്ചുവച്ച ‘ഓറിയന്റലിസ്റ്റ്’
വാർപ്പുമാതൃകയുടെ നിഷേധംകൂടിയാണിത്. തമിഴിലെ വല്ലിക്ക
ണ്ണനും പിച്ചമൂർത്തിയും ജ്ഞാനക്കൂത്തനും മറ്റും ‘തമിഴത്തം’ ഉയ
ർത്തിപ്പിടിക്കുന്നവരാണ്. മലയാളത്തെ ആവുന്നത്ര സംസ്‌കൃതമു
ക്തമാക്കാൻ എം. ഗോവിന്ദനും എൻ.എൻ. കക്കാടും (അന്ത്യഘട്ട
ത്തിൽ) ശ്രമിക്കുകയുണ്ടായി. ആറ്റൂരിന്റെ ‘പാണ്ടി’, കെ.ജി. ശങ്കര
പ്പിള്ളയുടെ ‘കടമ്പനാട്ടു കടമ്പില്ല’, ‘കൊച്ചിയിലെ വൃക്ഷങ്ങൾ’
തുടങ്ങിയ കവിതകളിൽ പ്രാദേശിക സ്വത്വത്തിന്റെ ആവിഷ്‌കാരവും
അതു നഷ്ടപ്പെടുകയോ വികൃതമാവുകയോ ചെയ്യുന്നതിനെക്കുറി
ച്ചുള്ള ഉത്കണ്ഠയുമുണ്ട്. ഡി. വിനയചന്ദ്രന്റെ ‘വീട്ടലേക്കു മടക്കം’
തുടങ്ങിയ കവിതകളും എടുത്തുപറയാം. കന്നഡത്തിലെ അഡി
ഗയ്ക്കുശേഷമുള്ള കവിതയിൽ ശൂദ്രരുടെ സാംസ്‌കാരിക സ്മൃതികൾ
തോറ്റിയുണർത്താനുള്ള ശ്രമമുണ്ട്. പഴയ ലിപിയിലേക്കു മടങ്ങാനുള്ള
മണിപ്പൂരിക്കാരുടെ ശ്രമവും ‘ഒൽച്ചികാ’ എന്ന പുതിയ
പൊതുലിപി നിർമിക്കാനുള്ള സന്താളികളുടെ ശ്രമവും വടക്കുകി
ഴക്കൻ ഇന്ത്യയിൽ മിസോ, ഗാരോ, ആവോ, അംഗാമി തുടങ്ങിയ
ഭാഷകളുടെ പുനരുത്ഥാന യത്‌നങ്ങളുമെല്ലാം ഈ പശ്ചാത്തല
ത്തിൽ കാണാവുന്നതാണ്. ഇവയിലെല്ലാം കവിതയുടെ പങ്ക് വലുതാണ്.
ബംഗാളിയിൽ അമിതാഭാഗുപ്തയുടെയും മറ്റും ‘ഉത്ത
ര-ആധുനിക’ പ്രസ്ഥാനവും ഗ്രാമീണഭാഷയിലും സംസ്‌കാരത്തി
ലുമാണ് ഊന്നുന്നത്.
ആദിവാസികവിത: ആദിവാസിഗാനങ്ങൾ നൂറ്റാണ്ടുകളായി
നിലനിന്നുപോന്നിട്ടുണ്ടെങ്കിലും ആധുനിക വിദ്യാഭ്യാസം ലഭിച്ച
ആദിവാസികൾ പുതിയ രീതികളിൽ കവിതയെഴുതാനാരംഭിക്കു
ന്നത് അടുത്തകാലത്തുമാത്രമാണ്. പ്രതിരോധപ്രസ്ഥാനങ്ങൾ
പലതും ഇന്ന് പാഠ്യപദ്ധതികളുടെ ഭാഗമായിക്കഴിഞ്ഞു. ദളിത്കവി
തയ്ക്കുപോലും മാന്യത കൈവന്നു. ഓക്‌സ്‌ഫോർഡ് യൂണി
വേഴ്‌സിറ്റി പ്രസ്സും പെൻഗ്വിൻ ഇന്ത്യയും മറ്റും മത്സരിച്ച് ദളിത്
സാഹിത്യത്തിന്റെ ഇംഗ്ലീഷ് സമാഹാരങ്ങൾ പ്രസിദ്ധീകരിക്കുന്നു.
സ്ര്തീകവിതയാകട്ടെ മിക്ക സർവകലാശാലകളിലെയും സ്ര്തീപഠന
ത്തിന്റെ ഭാഗമായിരിക്കുന്നു. നൂറുകണക്കിന് ഗവേഷകർ ആ
രംഗത്തു പ്രവർത്തിക്കുന്നു. സമാഹാരങ്ങളും തുരുതുരാ ഇറങ്ങു
ന്നു. ഈ സാഹചര്യത്തിൽ ഇന്നത്തെ പ്രതിരോധകവിതയുടെ
കുന്തമുന ആദിവാസികവിതതന്നെ. പ്രകൃതിനഷ്ടത്തിന്റെയും
ചൂഷണമൂർഛയുടെയും ധനാർത്തിയുടെയുമായ ഈ കാലം ആദി
വാസിയുടെ പ്രപഞ്ചദർശനത്തിന് സവിശേഷമായ പ്രസക്തി
നൽകിയിട്ടുണ്ട്. ആദ്യത്തെ കവിയും ചിത്രകാരനും ശാസ്ര്തജ്ഞനും
മിത്തുനിർമാതാവും കഥാകാരനും തത്വചിന്തകനുമായ ആദിവാസിയുടെ
അനുക്രമമായ പാർശ്വവത്കരണത്തിന്റെ കഥയായി ചരി
ത്രത്തെ വായിക്കാനാവും. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ
പോരാട്ടത്തിന്റെ ഒരു ദീർഘചരിത്രമുണ്ട് ഇന്ത്യയിലെ ആദിവാസി
കൾക്ക്. കേരളത്തിലെ കുറിച്യർ, ഗുജറാത്തിലെ ഭീലുകൾ, ബീഹാറിലും
ബംഗാളിലുമുള്ള സന്താൾ വംശക്കാർ ഇവരൊക്കെ സാമ്രാ
ജ്യവിരുദ്ധ സമരത്തിൽ ആയുധമേന്തിയവരാണ്. ബിർസാ മുണ്ട,
സിദ്ധു കാനു, തിലക് മാഝി ചാന്ദ് ഭൈരവ്, താന്തിയാ ഭീൽ,
ഖാജ്യാനായക്, റൂമാല്വാ നായക് ഇവരുടെയൊന്നും പേരുകൾ
ലിഖിത ചരിത്രത്തിൽ കാണില്ലെങ്കിലും സ്വന്തം ഗോത്രപ്പഴമകളിൽ
ഇവർ ഇതിഹാസപുരുഷന്മാരാണ്. വിനായക് തുംറാമിന്റെ ഭാഷയിൽ
അവരുടെ കവിത ”ആദിവാസിയുടെ അംഗഭംഗം വന്ന ജീവി
തത്തിന്റെ ആദിവിഷാദത്തെ പാർശ്വീകരിക്കുന്നു”. വർണവ്യവ
സ്ഥയ്ക്കും ചൂഷണത്തിനുമെതിർനിൽക്കുന്ന അഹിംസോന്മുഖവും
സമത്വാധിഷ്ഠിതവുമായ ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നം ഈ
എഴുത്തുകാർ മുന്നോട്ടുവയ്ക്കുന്നു. ഏകലവ്യന്റെ തള്ളവിരൽ ഗുരുദ
ക്ഷിണയായി ആവശ്യപ്പെട്ടവരെ നിരാകരിക്കുന്നു. പ്രകൃതിയും
സംസ്‌കൃതിയും ചരിത്രവുമാണ് തങ്ങളുടെ പ്രചോദന പ്രഭാവ
ങ്ങൾ എന്ന് ഇവർ പറയുന്നു. ആദിവാസിയുടെ മിഥക നിർമാണ
ക്ഷമമായ കാവ്യഭാവന (ബസളദമയമണധഡ) ഇവരിൽ ഉണർന്നിരിക്കുന്നു.
സന്താളി, മൈത്തേയ്, ലെപ്ച്ചാ, ഭീലി, മുണ്ടാരി, ഗാരോ,
ബോധോ, മിസോ, ടെനിഡൈ, കോക്ബറോയ്, ഗഡ്‌വാളി, ആദി,
ആവോ, അംഗാമി, ഹോ, ഗാമിറ്റ് തുടങ്ങിയ ഭാഷകളിൽ ധാരാളം
രചനകൾ ഉണ്ടാവുന്നുണട്. ഭരത് മാഝി, വിനായക് തും റാം,
അനിൽ ബോഡോ, ഭുജംഗ് മേഷ്‌റാം, പോൾ ലിങ്‌സോ, നിർമലാ
പുതുൽ, രാംദയാൽ മുണ്ടാ, കിംഫാം നോങ്കിൻറീ, ഡെസ്‌മോണ്ട്
വെർമോഫ്‌ളാങ് തുടങ്ങിയവ എടുത്തുപറയേണ്ട പേരുകളാണ്.
കവിത ബാഹ്യലോകവുമായി ബന്ധപ്പെടുന്നത് പലവിധത്തി
ലാണ്. സൂചനകളിലും പ്രതിനിധാനങ്ങളിലും കൂടി, കവിയുടെ
ജീവിതത്തിലും രചനകളിലും കൂടി, വായനക്കാരുടെ ഓർമകളിലും
ഭാവനകളിലും കൂടി, കവിതയ്ക്ക് ഭൗതികരൂപം നൽകുകയും പ്രചരി
പ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളിലും കൂടി, അതതു ഭാഷക
2011 അയറധഫ ബടളളണറ 006 4
ളിലെ നിയമങ്ങളും സമ്പ്രദായങ്ങളും സ്വീകരിച്ചും നിരാകരിച്ചും ഒരു
സാഹിത്യ പാരമ്പര്യത്തിന്റെ ഭാഗമാകുന്നതിൽകൂടി, ദേശീയവാദം,
പുരോഗമനവാദം, ആധുനികത, ഗ്രാമ-നഗര പശ്ചാത്തലം,
ബാഹ്യസ്വാധീനങ്ങൾ, കവിയുടെ പാരമ്പര്യവും സ്ഥാനവും ഇവയുടെയെല്ലാം
സന്ദർഭത്തിൽ കവിത പഠനവിധേയമാക്കാവുന്നതാണ്.
ഇവിടെ മിക്കവാറും സാമൂഹ്യശാസ്ര്തപരമായ ഒരു കാഴ്
ചപ്പാടാണ് ഞാൻ സ്വീകരിച്ചത്. ഇവയാകട്ടെ സൗന്ദര്യശാസ്ര്തപരമായ
പരിണാമങ്ങളുമായി ബന്ധപ്പെട്ടുമിരിക്കുന്നു. ചില സവിശേഷ
പ്രവണതകളെക്കുറിച്ച് എടുത്തുപറഞ്ഞുവെങ്കിലും ഇവയിലൊതു
ങ്ങാത്ത എത്രയോ കവികളും കാവ്യസമ്പ്രദായങ്ങളും ഭാവനാരീ
തിളും ഇന്ത്യൻ കവിതയിൽ ഇന്നുണ്ട്. പൊതുവെ പറഞ്ഞാൽ
ബഹുസ്വരവും ഭിന്നദിശകളിൽ സഞ്ചരിക്കുന്നതും വ്യത്യാസ
ങ്ങളെ ആഘോഷിക്കുന്നതും പലതരം ലോകങ്ങൾ തമ്മിലുള്ള
ബന്ധങ്ങൾ അന്വേഷിക്കുന്നതും ഭാഷയെ ദൈനംദിന രീതികളോട്
അടുപ്പിക്കുന്നതും ഉയർന്നത്, താണത്, ആധുനികം, പുരോഗമനപരം
തുടങ്ങിയ വിഭജനങ്ങളെയും ആധുനിക നാഗരികതയുടെയും
ശാസ്ര്തത്തിന്റെയും അവകാശവാദങ്ങളെയും സംശയിക്കു
ന്നതുമാണ് ഇന്ന് വികസിച്ചുവരുന്ന ഇന്ത്യൻ കവിത. ബ്ലോഗുകൾ
പോലുള്ള പുതിയ സാങ്കേതിക സാദ്ധ്യതകളെയും അത് കവിതയുടെ
ജനാധിപത്യവത്കരണത്തിന്നുപയോഗിക്കുന്നു. പിതൃസ്വരൂപങ്ങൾ
ഇല്ലാതാവുന്നതോടെ കവിത വൈവിധ്യത്തിന്റെ മഹോ
ത്സവമായി മാറുകയാണ്.
Related tags :