ഉണ്ണീരി മുത്തപ്പൻ ചന്തയ്ക്കു പോയി” എന്ന് കല്ലിലെഴുതിയതും
കണ്ട് മുമ്പോട്ടും പുറകോട്ടും വശങ്ങളി
ലേക്കും നീങ്ങിയ കാഴ്ചക്കാരൻ, ലിയോൺ കെ.എൽ.
എന്ന സമകാലിക കലാകാരന്റെ മൈക്രോസ്കോ
പിക് കാഴ്ചകളുടെ ‘തട്ടക’ത്തിലാണ് ബിനാലെ നേര
ങ്ങളിൽ കയറി നടന്നത്. കൊച്ചി-മുസിരിസ് ബിനാലെയുടെ
രണ്ടാംപതിപ്പ് ആരംഭിക്കുന്നതിന് ഏഴു മാസങ്ങൾക്കു മുമ്പ് പെപ്പർ ഹൗസിൽ തുടക്കം കുറിച്ച ‘”The Custodian of Dy(E)ing’ സൂക്ഷ്മ നിരീ
ക്ഷണ പട’ങ്ങളുടെ ഒരു കലാതുടർച്ചയാണ്. രക്ത
സാക്ഷി മണ്ഡപങ്ങൾ മുതൽ, കണ്ണാടിപ്രതിഷ്ഠയും
ശ്രീനാരായണഗുരുവും കെട്ടിവച്ച കച്ചിയും വിഷം
തെളിക്കുന്ന പമ്പും മട്ടാഞ്ചേരിയിലെ ആടുകളും മീനും
ബാൻഡും സെന്റ് സെബാസ്റ്റ്യൻ പുണ്യാ ളനും കള്ളുചെത്തുകാരന്റെ കുടവും പണിയായുധങ്ങളും
ചക്കയും വാക്കത്തിയു
മെല്ലാം നിറയുന്ന ഈ ക്യാൻവാസുകൾ
ഒരുതരത്തിൽ ‘ഇമേജു’കളുടെ ഒരു ചരി
ത്രരേഖാരചനയാണ്. സമകാലിക
ചിത്ര/ചരിത്ര രചന. ആർക്കൈവിങ്
എന്ന ഒരു രീതിയേ നിലവിലില്ലാത്ത ഒരു
ദേശത്തു നിന്നാണ് ഒരു ചിത്രമെഴുത്തുകാരൻ
ഈ ദൗത്യം ക്യാൻവാസുകളിലെഴുതി
നിറവേറ്റുന്നത്. ഇവിടെ അയാ
ൾക്കു ചുറ്റും, അയാളെ ചുറ്റിയും നിൽക്കു
ന്നതിനെ ഇമേജുകളുടെ ഒരു വലിയ
മിശ്രണത്തിലേക്ക് ലിയോൺ പകർത്തു
ന്നു. ഇത് സമകാലികതയിലേക്കുള്ള
സൂക്ഷ്മ നോട്ടങ്ങള മാത്രമല്ല സ്വയം ഒരു
ചരിത്ര രേഖയാകുന്നതിനൊപ്പം ദേശ
ത്തിന്റെ ചരിത്രത്തിലേക്ക് കൂടി ക്യാൻ
വാസ് കാഴ്ചയെ നീട്ടുന്നുമുണ്ട്. കലാകാരന്റെ,
അവന്റെ ദേശത്തിന്റെ, ഇന്ന്
നിൽക്കുന്ന ഇടത്തിന്റെ കൂടി
ചിത്ര/ചരിത്ര രചനയാകുന്നു ലിയോ
ണിന്റെ പല ചിത്രങ്ങളും.
അത്ര നിഷ്കളങ്കമായല്ല താൻ ഏഴുമാസം
കൊണ്ട് പൂർത്തിയാക്കിയ സൃഷ്ടി
യുടെ തുടക്കത്തിൽ തന്നെ ‘ഉണ്ണീരിമൂ
പ്പൻ ചന്തയ്ക്കുപോയി’ എന്ന് എഴുതിയത്
എന്ന് ലിയോൺ ഓർമിക്കുന്നു. കോവി
ലന്റെ ‘തട്ടകം’ സംഭവിക്കുന്ന കണ്ടാണശ്ശേരിയിൽ
തന്നെയാണ് ലിയോൺ എന്ന സമകാലിക കലാകാരന്റെയും ‘തട്ടകം’.
യാഥാർത്ഥ്യവും മിത്തും ഇടകല
ർന്ന കോവിലന്റെ രചനാരീതി ഏറെ
സ്വാധീനിച്ചിട്ടുണ്ടെന്ന് ലിയോൺ വ്യക്ത
മാക്കുന്നുണ്ട്. ഉണ്ണീരിമുത്തപ്പൻ എന്ന
മിത്തിനെ, യാഥാർത്ഥ്യവുമായി കൂട്ടിയി
ണക്കി നിർമിച്ച ‘തട്ടകം’ കണ്ടാണശ്ശേരി
ക്കാരുടെ ചരിത്രപുസ്തകമാണ്. ഇങ്ങനെ
ചരിത്രവും മിത്തും ഇടകലർന്ന ‘ലാ
ൻഡ്സ്കേപ്’ ആണ് ക്യാൻവാസിൽ
തീർക്കുന്നത് എന്ന് ലിയോൺ സാക്ഷ്യം
ചെയ്യുന്നു. കെട്ടുകഥകളും ദുരൂഹതകളും
എല്ലാം ചേർന്ന നിഗൂഢതയാണീലാ
ൻഡ്സ്കേപ്. ഈ ലാൻഡ്സ്കേപ് വര
യ്ക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്,
ആ വെല്ലുവിളിയാണ് കെ.എൽ.
ലിയോൺ എന്ന കണ്ടാണശ്ശേരിക്കാരൻ
ഏറ്റെടുത്തിരിക്കുന്നത്. കണ്ടാണശ്ശേരി
യിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്കുള്ള
യാത്രയിൽ കണ്ടുമുട്ടുകയും കണ്ടെടുക്കുകയും
ചെയ്യപ്പെട്ട കീഴടക്കൽ ചരിത്രങ്ങ
ൾ, സാംസ്കാരികമായ കൂടിച്ചേരലുകൾ,
ചില സൂചനകൾ ഇവയൊക്കെയും കൂടി
ചിത്രമെഴുത്തിന്റെ ഭാഗമായി മാറുന്നു.
കേരളത്തിലെ ക്രിസ്ത്യാനിചരിത്രവും
അതിന്റെ ചിഹ്നങ്ങളും ലിയോണിന്റെ
രചനകളിൽ ആവർത്തിച്ചുവരുന്നതായി
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുറച്ചുകൂടി
കൃത്യമായി അടയാളപ്പെടുത്തുകയാ
ണെങ്കിൽ ലിയോൺ കേരളത്തിന്റെ സമകാലിക
ചരിത്രവും ഭൂതവുംതന്നെയാണ്
എഴുതുന്നത്.
ചരിത്രമുറങ്ങുന്ന കണ്ടാണശ്ശേരി
യിലെ പ്രത്യേകതയുള്ള ചുവന്ന കല്ലുകള
ു െട സൂക്ഷ് മ മ ാ യ ഭ ൂ പ ട ങ്ങൾ
ലിയോൺ പിന്നീട് ക്യാൻവാസുകളിൽ
എഴുതിയിട്ടു. കല്ലിന്റെ ഉൾക്കാമ്പുകളിൽ
അയാൾ കണ്ടെത്തിയ ചുവന്ന ഞരമ്പുകൾ,
പേരറിയാവഴികൾ, ‘Throbbing Soil’ (2011), Land of Meristen’ (2011)
തുടങ്ങിയ പെയിന്റിംഗുകളിൽ കണ്ടെടു
ക്കാനാവുന്നതാണ്.
കണ്ടാണശ്ശേരിയിൽ നിന്ന്
കണ്ടാണശ്ശേരിയിൽ ലോനകുട്ടി,
റോസിലി ദമ്പതികളുടെ മൂത്ത മക
നായി ഒരു ഇടത്തരം കുടുംബത്തിൽ
1974-ൽ ജനനം. ബോട്ടണിയിൽ തൽപരനും
പഠനത്തിൽ മിടുക്കനുമായതി
നാൽ ഏത് സാധാരണ ഇടത്തരം കുടുംബത്തിലെ
കുട്ടി യെയും പോലെ പ്രീഡിഗ്രി (സയൻസ്), പിന്നീട് ബോട്ട
ണിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി
യിൽ നിന്ന് ആദ്യബിരുദം. ചെടികളുടെ
സുരക്ഷാഞരമ്പുകളിലേക്ക് നടത്തിയ
മൈക്രോസ്കോപിക് ദർശനങ്ങൾക്കിടയിലെവിടെയോ
വച്ച് ലിയോൺ തന്റെ യഥാർത്ഥ താൽപര്യം കലയാണെന്ന്
കണ്ടെത്തുന്നു.
തിരുവനന്തപുരം ഫൈൻ ആർട്സ്
കോളേജിൽ നിന്ന് റാങ്കോടു കൂടി പെയി
ന്റിംഗ് ബിരുദം 2001-ൽ കരസ്ഥമാക്കുന്ന
തിലേക്ക് ആ കണ്ടെത്തൽ കൊണ്ടുചെ
ന്നെത്തിച്ചു. പിന്നീട് ഹൈദരാബാദ്
സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന്
പെയിന്റിംഗിൽ തന്നെ ഗോൾഡ് മെഡലോടെ
(2003) ബിരുദാനന്തരബിരുദവും
കരസ്ഥമാക്കിയ ലിയോൺ മുഴുവൻ
സമയ ചിത്രരചനയിലേക്ക് തിരിഞ്ഞു.
നാട്ടിൽ തിരിച്ചെത്തി, കണ്ടാണശ്ശേ
രിയിൽതന്നെ സ്റ്റുഡിയോ സ്ഥാപിച്ച ്
മുഴു വൻ സമയ ചിത്ര ര ച ന യിൽ
മുഴുകിവരുന്നതിനിടയിലാണ് സ്കോള
ർഷിപ്പോടുകൂടി 2005-ൽ കനോറിയ
സെന്റർ ഫോർ ആർട്സിൽ (അഹമ്മദാബാദ്)
റെസിഡൻസി ആർടിസ്റ്റായി
ക്ഷണം ലഭിക്കുന്നത്. 2005 മുതൽ 2007
വരെ കനോറിയയിൽ തുടർന്ന ലിയോണിനെ
കാശി ആർട് ഗ്യാലറി, റെസിഡ
ൻസിയും, തുടർന്ന് നടന്ന സോളോ
എക്സിബിഷനുമായി കൊച്ചിയിലേക്ക്
ക്ഷണിക്കുന്നു. ലിയോണിന്റെ ചിത്രങ്ങ
ളുടെ പ്രദർശനം 2007-ൽ ‘ടെറാ ഫെർ
മാ’ എന്ന പേരിൽ കാശി ആർട് ഗ്യാലറി
യിൽ സംഘടിപ്പിക്കപ്പെട്ടു.
ലിയോണിന്റെ ആ സോളാ
എക്സിബിഷനും സംഘടിപ്പിക്കപ്പെട്ട
ത് കൊച്ചി യി ൽ ത ന്നെ. 2000 -ൽ
ദർബാർ ഹാൾ ആർട്
ഗ്യാലറിയിലായിരുന്നു അത്. 2007 മുതൽ
കൊച്ചിയിൽ താമസിച്ച് കലാപ്രവർത്ത
നത്തിൽ ഏർപ്പെട്ടുവരുന്ന ലിയോൺ
2009-ൽ സുവോളജി അദ്ധ്യാപികയായ
ജിഫിയെ ജീവിതസഖിയാക്കി. രണ്ടു
പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക് –
ആത്മിക (4), നൈതിക (2 മാസം).
അവനവനിലേക്ക് തുറക്കുന്ന
സൂക്ഷ്മ പാതകൾ
തുടക്കത്തിൽ പേസ്റ്റലും പേപ്പറുമാണ്
ലിയോണിനെ കൂടുതൽ ആകർഷി
ച്ചത്. 2007-ലെ പേസ്റ്റൽ രചനകളിൽ
(ഒരു സൂക്ഷ്മദർശിനിയിലൂടെ മാത്രം
കണ്ടെടുക്കാനാവുന്ന) നമ്മുടെ ഉൾരൂപ
ങ്ങളും (internal forms), സൂക്ഷ്മമായ
സെല്ലുകളുടെ രൂപമാറ്റങ്ങളും രൂപാന്തര
ങ്ങളും ചലനങ്ങളും പേപ്പറിൽ നിറഞ്ഞി
രുന്നു. ആന്തരികമായ സൂക്ഷ്മരൂപങ്ങളുടെ
രൂപാന്തരങ്ങളിലൂടെ ലിയോൺ ജനനമെന്ന
മരണത്തിലേക്കുള്ള വളർച്ച
യും, മരണമെന്ന ജനനത്തിലേക്കുള്ള
വളർച്ചയുമാണ് അന്വേഷിച്ചുപോയത്.
അഥവാ മരണം, ജനനം എന്ന ദ്വന്ദ്വത്തി
നിടയിലെവിടെയോ രൂപമാറ്റം സംഭവി
ക്കുന്ന സെല്ലുകളുടെ ആഴങ്ങളിലായിരു
ന്നു ലിയോണിന്റെ ‘തട്ടകം’. 2008-ലെ
‘ധഭഡധലധമഭ1’ൽ ഏതോ ഒരു കോശത്തെ
ഓർമിപ്പിക്കുന്ന രൂപത്തിനു ചുറ്റും നമ്മുടെ
ചുവന്ന കല്ലുകളുടെ ഉൾക്കാമ്പുകളി
ലെ ഞരമ്പുകളും വള്ളികളും പൂക്കളും
ക ാണു ന്നു . എന്നാ ൽ 2008 – െല
Incision-1’ലാകട്ടെ ഒരു ചേനയുടെ
വിശദാംശങ്ങൾ ഒരു സൂക്ഷ്മദർശിനിയി
ൽ എന്നവണ്ണം നമുക്ക് കണ്ടെടുക്കാനുമാകുന്നു.
പിന്നീട് Embryonic-3 (2010)ൽ
എത്തുമ്പോഴേക്ക് കണ്ടാണശ്ശേരിക്കാരന്റെ/
മല യ ാ ള ി യ ു െട ‘ Internal Landscape’ ലേക്ക് കൂടി അത് പടരുന്നു.
കാഴ്ചക്കാരനെ അത് അദൃശ്യതയുടെ ആഴങ്ങളിലേ
ക്ക് വലിച്ചെറിയുന്നുമുണ്ട്. ഒരു മരത്തി
ന്റെ വേരിന്റെ അഗാധതയിലേക്ക് നമ്മെ
വലിച്ചെറിയുമ്പോൾതന്നെ, അവനവ
ന്റെ തന്നെ അദൃശ്യമായ ആഴങ്ങളിലേ
ക്ക് കൂടി അവ നമ്മെ കൈപിടിച്ചു നടത്തു
ന്നു. ‘Embryonic’ സീരിസിലെ മിക്ക
ചിത്രങ്ങളും ഈ സൂക്ഷ്മപാതകളാൽ
സമ്പന്നരാണ്. നമ്മുടെതന്നെ ആഴങ്ങളി
ലേക്ക് വലിച്ചെറിയുന്ന സൂക്ഷ്മപാതക
ൾ. 2013-ലെ ‘specimen’ സീരിസിലേക്ക്
കട്കുമ്പോഴേക്കും മലയാളിസംസ്കാര
ത്തിന്റെ വിഭിന്ന ‘രൂപങ്ങ’ളിലേക്ക്
സൂക്ഷ്മമായി ലിയോൺ നമ്മെ കൂട്ടി
ക്കൊണ്ടുപോകുന്നു. മലയാളി സംസ്കാര
ചിഹ്നങ്ങളെ, രൂപങ്ങളെ ഒരു ആർക്കി
യോളജിസ്റ്റിന്റെ വിരുതോടെ, ബയോള
ജിസ്റ്റിന്റെ സൂ ക്ഷ്മതയോടെ ലിയോൺ
ക്യാൻവാസുകളിൽ എണ്ണച്ചായത്തിൽ
പകർത്തുന്നു.
My father was a hero
മദ്ധ്യവർഗ സ്വീകരണ മുറികൾ നമ്മുടെ
ഭൂതകാലങ്ങളെ ഷോക്കേസിൽ അടു
ക്കി വാഴ്ത്തപ്പെട്ടവയാക്കുന്നു, ആഘോഷിക്കുന്നു,
അഭിമാനിക്കുന്നു. ‘ഭൂതകാലം
‘ മാത്രമാണ് ശരിയെന്നും, അഭിമാനിക്കാനുള്ളതെന്നും
അത് കൃത്രിമമായി വാശി
പിടിക്കുന്നു. ഷോക്കേസ് ചെയ്യപ്പെട്ട ആ
ഭൂത(പാസ്റ്റ്)ത്തെയാണ് മറ്റൊരു രീതി
യിൽ തന്റെ ബിനാലെ രചനയിൽ
ലിയോൺ സമീപിച്ചിരിക്കുന്നത്. അയാ
ൾ പല രൂപങ്ങളും നിറങ്ങളും തനിക്കു
ചുറ്റിൽനിന്നും അയാളുടെതന്നെ തിരിച്ച
റിയപ്പെടാതെ അദൃശ്യമായ ആഴങ്ങളിൽ
നിന്നും കണ്ടെടുത്ത് ഒരു മ്യൂസിയം
പോലെ അവതരിപ്പിക്കുന്നു. ഇവിടെ
ഒരേസമയം അടുപ്പവും അതേസമയംതന്നെ
അകലവും നിറഞ്ഞ ഒരു ബന്ധമാണ്
ഈ മ്യൂസിയത്തിലെ എല്ലാ കണ്ടെടു
ക്കപ്പെട്ട വസ്തുക്കളോടും കലാകാരന്.
സെല്ലുകളുടെ സൂക്ഷ്മതകളെ ഓർ
മിപ്പിക്കുന്ന രൂപങ്ങൾക്കൊപ്പം ചില ഫല
ങ്ങളും അവയുടെ ഉൾക്കാമ്പുകളും ചെങ്ക
ല്ലിന്റെ ഞരമ്പുകളും വെളിവാകുന്നു.
കലാകാരന്റെ തന്നെ അദൃശ്യമാ
യ/തിരിച്ചറിയപ്പെടാത്ത ചില ഭാഗങ്ങ
ൾ അയാൾ വരച്ചുപോകുന്നതാണെന്ന്
ലിയോൺതന്നെ സാക്ഷ്യം ചെയ്യുന്നുമു
ണ്ട്. ഒരേസമയം യാഥാർത്ഥ്യമാകുമ്പോഴും
അമൂർത്തവുമാണ് രൂപങ്ങളും നിറവും
സൂക്ഷ്മതകളുമെല്ലാം. അതിന്
സംസ്കാരവുമായും കലാകാരൻ ഇടപെടുന്ന
‘രൂപ’ങ്ങളുമായും അദൃശ്യമായ
ഒരു ബന്ധമുണ്ട്. ചരിത്രവും വർത്തമാനവും
ഉൾച്ചേർന്ന ചോദനകൾ കണ്ടാണശ്ശേരിക്കാരന്റെ
പ്രാചീനമായ ഞര
മ്പുകളിലൂടെ നിറങ്ങളിലേക്ക് ഒഴുകിയി
റങ്ങുന്നു, ഇവിടെ.
ഈ കലായാത്രകളിൽ ചിലേപ്പാൾ
പഴയ രചനകളിൽ അയാൾ തുടർസന്ദർ
ശനങ്ങളും (revisit) നടത്താറുണ്ട്.
അങ്ങനെയാണ് ഒരു മുൻരചനയുടെ
പേരായ ‘ഛസ തടളദണറ ധല ട ദണറമ’ എന്നത്
ബിനാലെ രചനയിൽ ഒരു ഇമേജായി
കടന്നുവരുന്നത്. ലിയോണിന്റേത് ്രഭമ
ത്തിലുള്ള ഒരു യാത്രയല്ല, സമയംപോലെ
അത് വളവുകളും തിരിവുകളും തിരി
ച്ചുവരവുകളും വിട്ടുപോകലുകളും നിറ
ഞ്ഞ ഒരു കലാപാതയാണ്.