കേരളത്തിന്റെ പുതുതലമുറയിലെ ശ്രദ്ധേയയായ ചിത്രകാരി
പി.എസ്. ജലജയുടെ രചനകളിലെല്ലാം ആൾക്കൂട്ടം നിറഞ്ഞുനിൽക്കുന്നുണ്ട്.
എന്നാൽ ഇവിടെ ഓരോ വ്യക്തിയിലും വ്യതി
രിക്തമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുംവിധം വ്യത്യസ്തരാണ്
ആൾക്കൂട്ടത്തിലെ ഓരോരുത്തരും. ഇറ്റലിയിലെ പോലീസുകാരനും,
കൊച്ചിയുടെ പോലീസുകാരനും, കൂട്ടുകാരും, ചുറ്റും
കാണുന്നവരും, അനിയത്തിയും, കൂട്ടുകാരനും, കുഞ്ഞുണ്ണിമാഷും,
കൃഷ്ണപിള്ളയും, നാരായണഗുരുവും, മത്സ്യവില്പനക്കാരികളും
എല്ലാമടങ്ങുന്ന ആൾക്കൂട്ടം മാറുന്നു അത്!!!
ചിത്രകല കേരളത്തിൽ നിന്ന് പഠിക്കേണ്ടിവരുന്ന ഏത്
പെൺകുട്ടിയും അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളിൽ
പ്രധാനം ആൾക്കൂട്ടത്തെ നേരിട്ട് വരയ്ക്കാനായി തെരുവുകളിൽ
അലയാൻ ഒരു ആൺകുട്ടിയുടെ അത്രയും സ്വാതന്ത്ര്യം തനി
ക്കില്ല എന്നതാണ്. ഇതിനൊപ്പം നഗ്നശരീരം പഠനത്തിനായി
വരയ്ക്കാൻ സമൂഹം അനുവദിക്കില്ല എന്നതുകൂടി ചേരുമ്പോൾ
കേരളത്തിൽ നിന്ന് ചിത്രകല അഭ്യസിക്കുക എന്നത് ജീവിതം
കൊണ്ടുള്ള ഒരു വലിയ വെല്ലുവിളിയായിത്തീരുന്നു ചിത്രകാരി
ക്ക്. ഇത്തരം വെല്ലുവിളികളെ കലാപ്രവർത്തനങ്ങൾ കൊണ്ട്
നേരിടുന്ന വർത്തമാനമാണ് കേരളത്തിൽ നിന്നുതന്നെ ധൈര്യ
പൂർവം കലാപ്രവർത്തനങ്ങൾ തുടരുന്ന പി.എസ്. ജലജയുടെ
ജീവിതം.
ബി.കോമിൽ നിന്ന് ബി.എഫ്.എ. വഴി കലിലേക്ക്
1983ൽ പെരുമ്പാവൂരിനടുത്ത് കീഴില്ലം എന്ന ഗ്രാമത്തിൽ
ശശിധരൻ ആശാരിയുടെയും രാധയുടെയും നാലു മക്കളിൽ
മൂന്നാമത്തവളായി ജലജ പിറന്നു. ആശാരിപണിക്കാരനായ
അച്ഛൻ ഫർണീച്ചർ ഡിസൈനുകൾ ചെയ്യുമ്പോൾ ഒപ്പം പോയി
രുന്നു കുട്ടി ജലജ. പതുക്കെ പതുക്കെ അച്ഛനെ സഹായിക്കുമായിരുന്ന
അവളോട് അച്ഛനും തച്ചുപണിശാസ്ര്തത്തിന്റെ ബാലപാഠങ്ങൾ
പറഞ്ഞുകൊടുത്തു. മക്കളെ ഏറെ സ്‌നേഹിക്കുന്ന പിതാവ്
തന്നെയാണ് ജലജയെ പിന്നീട് ആർട്‌സ് കോളേജിൽ കൊണ്ടുപോയി
ചേർക്കുന്നതും. ചേച്ചിയും ചേട്ടനും ചിത്രങ്ങൾ വരയ്ക്കുകയും
ശില്പങ്ങൾ നിർമിക്കുകയും ചെയ്യുമായിരുന്നു എന്ന് ജലജ
ഓർമിക്കുന്നു. പക്ഷെ ജലജയും അനിയത്തി ജയയുമാണ് പൂർ
ണസമയ കലാപ്രവർത്തനത്തിൽ എത്തിച്ചേർന്നത്.
സ്‌കൂളിലെ കലാമത്സരങ്ങളിൽ ചിത്രംവരയ്ക്ക് സമ്മാനങ്ങൾ
വാരിക്കൂട്ടിയ പെൺകുട്ടിക്ക് പടം വരയ്ക്കുമ്പോൾ വലിയ
സന്തോഷം ലഭിക്കുന്നുണ്ടായിരുന്നെങ്കിലും ജോലി കിട്ടാൻ എളു
പ്പമുള്ള ബി.കോമിന് ഏതൊരു സാധാരണ മലയാളി പെൺകു
ട്ടിയെയും പോലെ ജലജയും എത്തിച്ചേർന്നു. എന്നാൽ ചിത്രംവരയിലാണ്
മകൾക്ക് താൽപര്യം കൂടുതൽ എന്ന് തിരിച്ചറിഞ്ഞ
പിതാവ് ശശിധരൻ തന്നെ തൃപ്പുണിത്തുറയിലെ ആർ.എൽ.വി.
കോളേജിൽ ജലജയെ കൊണ്ടുപോയി ചേർത്തു. കോളേജ് പഠനകാലത്താണ്
കലാപ്രവർത്തനം ഗൗരവം നിറഞ്ഞ ഒന്നാണെന്ന്
തിരിച്ചറിഞ്ഞതെന്ന് ജലജ. ജലജയ്ക്ക് തന്റെ ജീവിതവഴി
പതുക്കെ തെളിഞ്ഞുവരികയായിരുന്നു. പഠനത്തിന്റെ ഭാഗമായി
ആളുകളുടെ ഛായാചിത്രം വരയ്ക്കുന്നതിലായിരുന്നു ജലജയ്ക്ക് കൂടുതൽ
താൽപര്യം.
തെരുവുകളിലും ആളുകൾ കൂട്ടം ചേരുന്ന മറ്റ് പൊതുസ്ഥല
ങ്ങളിലും തത്സമയ ചിത്രകലാപഠനത്തിനായി പെൺകുട്ടികളടങ്ങുന്ന
വിദ്യാർത്ഥികൾ ആവേശപൂർവം ചുറ്റിനടന്നിട്ടുണ്ടെ
ങ്കിലും രാത്രിയിൽ റെയിൽവെസ്റ്റേഷനുകളിലും
ബസ്സ്റ്റാന്റിലും പോയി ചിത്രം വരച്ചു വന്ന ആൺകുട്ടികളുടെ
സ്വാതന്ത്ര്യം അല്പമെങ്കിലും ലഭിച്ചത് സഹപാഠിയും പിന്നീട്
ജീവിതപങ്കാളിയുമായിത്തീർന്ന ജാസീന്റെ കൂട്ടാണെന്ന് ജലജ
ഓർമിക്കുന്നു. ജാസും ജലജയും യാത്ര ചെയ്ത് ചിത്രം വരച്ചു. രസകരമായ
ഈ യാത്രകളിൽ കുറച്ച് സുഹൃത്തുക്കളും ചേർന്ന
തോടെ കലയെ സ്‌നേഹിക്കുന്ന ഒരു കൊച്ചു കൂട്ടായ്മയായി അത്
മാറി. ശില്പി രഘുമാഷിന്റെയും ചിത്രകാരനായ ഉപേന്ദ്രനാഥ്,
ലിയോൺ എന്നിവരുടെയും സ്റ്റുഡിയോ സന്ദർശനങ്ങളും കഥകളും
ആവേശം കൊള്ളിച്ചു. ഈ കൂട്ടായ്മയെ കലാശാലയുടെ
പരിമിതികളെ ജീവിതയാത്രകൾ കൊണ്ട് വെല്ലുവിളിച്ചു ഈ
കൂട്ടായ്മ. RAY (Radiant Artist Yield) എന്ന പേരിൽ 20 പേരുൾ
പ്പെടുന്ന ഈ കലാവിദ്യാർത്ഥിസംഘം സജീവമായി കലാപ്രവ
ർത്തനരംഗത്തെ കൂട്ടായ്മയായി മാറി. 2007ൽ ജലജയുടെ ഒരു
സോളോ ഷോ ദർബാർ ഹാളിൽ സംഘടിപ്പിക്കാനായി ശ്രമ
ങ്ങൾ ആരംഭ;ിച്ചു. കപട സദാചാരബോധം കൊടികുത്തിവാഴുന്ന
കേരളത്തിലെ ഒരു കലാശാലയിൽ നഗ്നശരീരപഠനം
അസാദ്ധ്യമായിരുന്നു. എന്നാൽ ശരീരത്തെക്കുറിച്ചുള്ള പഠനം
കലാപഠനത്തിലെ പ്രധാനപ്പെട്ട ഒന്നാണുതാനും. അതുകൊണ്ട്
നഗ്നശരീരം വരയ്ക്കുന്നതിനെ കേവലം ഒരു കലാവിദ്യാഭ്യാസ
പ്രവർത്തനം മാത്രമായി കാണാനാകില്ല. അതിന് സാമൂഹിക
രാഷ്ട്രീയ സാംസ്‌കാരിക ചരിത്ര മാനങ്ങളുണ്ട്.
ജലജ ഇങ്ങനെ എഴുതുന്നു, എക്‌സിബിഷനെക്കുറിച്ച്:
”എക്‌സിബിഷനെക്കുറിച്ചുള്ള ചർച്ച പുരോഗമിക്കവേ,
ഞാൻ ഡ്രോയിങ് ചെയ്യുന്നത് ചിത്രീകരിക്കുന്ന ഒരു വീഡിയോ
പ്രദർശനം കൂടി ഗ്രൂപ്പിലുള്ളവർ പ്ലാൻ ചെയ്തു. നൂഡ് സ്റ്റഡി കൂടി
അതിൽ ഉൾപ്പെടുത്തണം എന്ന ആശയം ഇതിനിടയിൽ കടന്നുവന്നു.
അതിന് കാരണമുണ്ടായിരുന്നു. ശരീരത്തെ പഠിക്കുക
മാത്രമായിരുന്നില്ല ഉദ്ദേശ്യം. മാധ്യമ പൊതുചർച്ചകളിലും, ഞങ്ങ
ൾക്കിടയിൽത്തന്നെയും ഉണ്ടായിരുന്ന ‘മലയാളികളുടെ കപട
സദാചാരബോധം’, നഗ്നതയുമായി ബന്ധപ്പെട്ട ഒരേയൊരു
പദം ‘അശ്ലീലം’ എന്നു മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു.
ഇതുപോലുള്ള വിഷയങ്ങൾ കൂടി ഇത്തരം ഒരു പ്രദർശനം വഴി
കൈകാര്യം ചെയ്യാനാവുമെന്ന് ഞങ്ങൾക്കു തോന്നി. നഗ്‌നതയുടെ
അശ്ലീല വിചാരത്തെ ശ്ലീലമാക്കി മാറ്റുന്ന കാഴ്ച, വരയി
ലൂടെ അവതരിപ്പിക്കാം എന്ന ചിന്തകൂടിയായിരുന്നു വീഡിയോ
പ്രദർശനം.
നൂഡ് സ്റ്റഡി ചിത്രീകരിക്കുന്നതിനായി സ്ര്തീവേദിയുടെ
ഓഫീസ് തന്നെയാണ് തിരഞ്ഞെടുത്തത്. അതിന് പല കാരണ
ങ്ങൾ ഉണ്ടായിരുന്നു. ആ കെട്ടിടത്തിൽതന്നെയാണ് കൊച്ചിൻ
ഫിലിം സൊസൈറ്റിയും പ്രവർത്തിച്ചിരുന്നത്. എഴുതുന്നതിനും
മറ്റുമായി രണ്ടു പത്രപ്രവർത്തകർ അവിടെ ദിവസവും എത്തി
യിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അവിടം വളരെ സുര
ക്ഷിതമായിരുന്നു. എന്നാൽ, നൂഡ് സ്റ്റഡിക്കു വേണ്ടി ഒരു മോഡലിനെ
അന്വേഷിക്കുമ്പോഴാണ് അതൊരു നിസ്സാരമല്ലാത്ത സംഭവമായി
മാറിയത്. വരയ്ക്കുന്നതിനായി മോഡൽ ഇരിക്കാം എന്ന്
ചില സുഹൃത്തുക്കൾ പറഞ്ഞെങ്കിലും വീഡിയോ ചിത്രീകരണത്തെക്കുറിച്ചറിഞ്ഞപ്പോൾ
അവരെല്ലാം പിന്മാറി. അതിനിടയിൽ
നൂഡ് സ്റ്റഡി വേണ്ട എന്ന അഭിപ്രായം ഗ്രൂപ്പിൽ നിന്ന് മൂന്നുപേർ
ഉന്നയിച്ചു. മറ്റുള്ളവർ ഇത്തരം ഒരു സംഭവത്തെ എങ്ങനെ വിലയിരുത്തും,
വീട്ടുകാരുടെ പ്രതികരണങ്ങൾ, സമൂഹത്തിൽ മറ്റു
വിഭാഗക്കാരുടെ കാഴ്ചപ്പാട് മുതലായവയായിരുന്നു എതിരഭി
പ്രായത്തിനു കാരണമായി അവർ പറഞ്ഞത്. ഇത് എന്നെ വളരെയധികം
വിഷമിപ്പിച്ചു. മറ്റ് അംഗങ്ങളെയും ഇത് ബാധിച്ചു.
നൂഡ് സ്റ്റഡി വേണ്ടെന്നു വയ്ക്കുന്ന ഘട്ടം വരെയെത്തി.
ഇത്തരം അശ്ലീല ചിന്തകൾ ഇന്നത്തെ കാലഘട്ടത്തിൽ പോലും
പൊതുവായി ഇന്ത്യയിലെ ഫൈൻ ആർട്‌സ് വിദ്യാർത്ഥികളട
ക്കമുള്ളവരിലുള്ളതാണെന്നും, ഫൈൻ ആർട്‌സ് പഠനത്തിന്റെ
ഭാഗമായി നിലനിൽക്കുന്ന ഒരു വിഷയം എങ്ങനെ മാറ്റിമറിക്ക
പ്പെട്ട് അശ്ലീലം എന്ന വിചാരത്തിലേക്കെത്തിച്ചേർന്നു എന്നും
ഞങ്ങളുടെ ഗ്രൂപ്പ് ചർച്ച ചെയ്തു. ഒടുവിൽ വീഡിയോ പ്രദർശനം
വേണമെന്ന ഉറച്ച തീരുമാനത്തിലെത്തി. അതേതുടർന്ന് ഇതി
നെതിരെ വാദഗതി ഉന്നയിച്ച മൂന്നുപേരും ഗ്രൂപ്പിൽ നിന്ന് പിന്മാറി.
ഗ്രൂപ്പ് അംഗമായ സുഹിൽ മോഡൽ ഇരിക്കുവാൻ സമ്മതി
ച്ചതുകൊണ്ട് ഛടഫണ ഛമഢണഫന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. എണബടഫണ
ഛമഢണഫനെ കണ്ടെത്തുന്നതിനായി ഏറെ അന്വേഷണങ്ങൾ നടത്തേണ്ടിവന്നു.
ഒടുവിൽ, മോഡലാവാൻ സമ്മതം പ്രകടിപ്പിച്ച
ഒരു സ്ര്തീയെയും കൂട്ടി എന്റെ സുഹൃത്ത് സ്റ്റുഡിയോയിലേക്കു
വന്നു. അവർ ഒരു ലൈംഗിക തൊഴിലാളിയായിരുന്നു. വീഡിയോ
പ്രദർശനത്തെ സംബന്ധിച്ച ചില എതിരഭിപ്രായങ്ങൾ അവ
ർക്കും ഉണ്ടായിരുന്നു. ഭർത്താവും രണ്ടു കുട്ടികളും ഉള്ളതിനാൽ
ഇത് തന്റെ കുടുംബത്തെ ബാധിക്കുമെന്നും കുട്ടികൾ നഗര
ത്തിലെ ഏതോ സ്‌കൂളിൽ പഠിക്കുകയാണെന്നും ഭർത്താവിന്
തന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒന്നും അറിയില്ല എന്നും അവർ
പറഞ്ഞു. പക്ഷെ, പ്രതിഫലം കിട്ടുന്നതുകൊണ്ടും ആവശ്യം
വെറും ചിത്രംവര മാത്രമാണെന്നതിനാലും അവർക്ക് മോഡൽ
ഇരിക്കുവാൻ ഇഷ്ടംതന്നെയായിരുന്നു. മുഖം വീഡിയോയിൽ മനസിലാവാത്ത
രീതിയിൽ മറയ്ക്കണം എന്നതായിരുന്നു അവരുടെ
ഒരേയൊരു ആവശ്യം. ഞങ്ങൾ കൂടിയാലോചിച്ച് കാർഡ്‌ബോ
ർഡ് പെട്ടിയോ തുണിയോ ഉപയോഗിച്ച് മുഖം മറയ്ക്കാനായി തീരുമാനിച്ചു.
എന്നാൽ, മുറിയിലുണ്ടായിരുന്ന കലം തലയിൽ
കമിഴ്ത്തി മുഖം മറച്ചാൽ മതിയെന്ന് അവർ പറഞ്ഞു. സ്ര്തീകളുടെ
അവസ്ഥ വരയ്ക്കുന്നതിന് കഞ്ഞിക്കലത്തേക്കാൾ മെച്ചപ്പെട്ട
മറ്റെന്ത് വസ്തുവാണുള്ളതെന്ന് അവർ ചോദിച്ചു. അത് വളരെ
യാഥാർത്ഥ്യബോധമുള്ള ഒരു പ്രസ്താവനയായി എനിക്കു
തോന്നി. കലം വച്ച് മുഖം മറയ്ക്കുവാൻ തന്നെ തീരുമാനിച്ചു.
മോഡൽ ഇരിക്കുന്ന സമയത്തിനിടയിൽ അവരുടെ കഥകളൊക്കെ
എന്നോട് പറഞ്ഞുകൊണ്ടിരുന്നു. യു.പി. സ്‌കൂളിൽ പഠി
ക്കുന്ന കുട്ടികളെക്കുറിച്ചും, ഒരപകടത്തിൽപ്പെട്ടതിനുശേഷം
വയ്യാതായ ഭർത്താവിനെക്കുറിച്ചും, പട്ടിണി, താമസിക്കുവാനുള്ള
ഇടം നഷ്ടപ്പെട്ടത് അങ്ങനെ ഒരുപാട് കാര്യങ്ങൾ. വരയ്ക്കുന്ന
സമയത്ത് ഈ കഥകൾ എന്നിൽ ഒട്ടേറെ അസ്വസ്ഥതകൾ
ഉണ്ടാക്കി. നഗ്നത, അതിന്റെ കറുപ്പും കനവും എന്നിങ്ങനെ ഉറസ
ൂടലളണഫന്റെ ചിത്രസാദ്ധ്യതയുമായി വരയ്ക്കുമ്പോൾ രൂപാന്തരം
പ്രാപിച്ചു. ആറ് അടി നീളവും നാല് അടി വീതിയുമുള്ള രണ്ട്
ഡ്രോയിംഗുകൾ വ്യത്യസ്ത നിലകളിൽ വരച്ചു. അതിനുശേഷം
ആൺമോഡൽ ഇരുന്നത് എന്റെ സുഹൃത്തായിരുന്നു. മുഖം മറ
യ്ക്കുന്നതിനായി അവൻ ബക്കറ്റാണ് തെരഞ്ഞെടുത്തത്.
ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യാനെത്തിയത് കേരള
ത്തിലെ പ്രശസ്ത ചിത്രകാരി സജിതാശങ്കർ ആയിരുന്നു. പ്രദർ
ശനത്തിന് വളരെ നല്ല പ്രതികരണമാണുണ്ടായത്. വീഡിയോ
പ്രദർശനം എല്ലാവർക്കും ഇഷ്ടപ്പെട്ടു. സീനിയറായ പല ചിത്രകാരന്മാരും
എന്നോട് നേരിട്ട് സംസാരിച്ചു. കലാസമൂഹത്തിൽ,
പഠനത്തിന്റെ ഭാഗം മാത്രമായ പ്രത്യേകതയില്ലാത്ത ഒരു കാഴ്ച
യാണിതെങ്കിലും കലാവിദ്യാർത്ഥികൾക്കും കലാസ്വാദകരായ
സാധാരണക്കാർക്കും പുതിയ കാഴ്ചാനുഭവം തന്നെയാണിത്
നൽകുകയെന്നും അവരെല്ലാം അഭിപ്രായപ്പെട്ടു. നഗ്‌നത അശ്ലീ
ലമാകാതെ കല ഇടപെടുമ്പോൾ ശ്ലീലമായിത്തീരുന്ന ഒരു രൂപാ
ന്തരം പ്രദർശന ദിവസങ്ങളിൽ എല്ലാവർക്കും അനുഭവപ്പെട്ടു.
എക്‌സിബിഷൻ കാണുന്നതിനായി വന്ന ആളുകളൊക്കെ
ത്തന്നെ ഗൗരവത്തോടെയാണ് ഇതിനെ സമീപിച്ചത്. എനിക്ക്
സന്തോഷം തോന്നിയ സംഭവങ്ങളിലൊന്ന് മുതിർന്ന ചിത്രകാരനായ
ടി. കലാധരൻ മകനെയും ഭാര്യയെയും കൂട്ടി പ്രദർശന
ത്തിനെത്തിയതാണ്. വരച്ചുതുടങ്ങിയ മകന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ്
നൽകുവാൻ കൊണ്ടുവന്നതാണെന്നാണ് അദ്ദേഹം ചിരി
ച്ചുകൊണ്ട് പറഞ്ഞത്. ചിത്രകാരനായ രാജൻ എം. കൃഷ്ണനും
രേണു രാമനാഥനും പ്രദർശനത്തിൽ നിന്ന് രണ്ടു ഡ്രോയിംഗുകൾ
വാങ്ങി. ഇന്ത്യൻ കലയിലെ റാഡിക്കൽ പെയിന്റേഴ്‌സ് ആന്റ്
സ്‌കൾപ്‌ച്ചേഴ്‌സ് ഗ്രൂപ്പിലെ അംഗമായിരുന്ന ശില്പി കെ. രഘുനാഥന്റെ
സാന്നിദ്ധ്യം ഞങ്ങൾക്ക് മറ്റൊരനുഭവമായിരുന്നു”.
ഇതിനിടയിൽ കേരള ലളിതകലാ അക്കാദമിയുടെ ചിത്രകലാപ്രദർശനത്തിൽ
2008ൽ പ്രത്യേക പരാമർശവും 2009ൽ
സംസ്ഥാന അവാർഡും ജലജയെ തേടിയെത്തി. ലളിതകലാ
അക്കാദമിയുടെ ചിത്രപ്രദർശനത്തിലെ വ്യത്യസ്തമായ ചിത്ര
ത്തിന്റെ സൃഷ്ടാവിനെ തേടി അതിനിടയിൽ ബോസ് കൃഷ്ണമാചാരി
എത്തി. ബോസിനെ കണ്ടുമുട്ടിയത് തന്റെ ജീവിത
ത്തിലെ പ്രധാന വഴിത്തിരിവുകളിലൊന്നായി ജലജ കരുതുന്നു.
ജലജയുടെ കലാപ്രവർത്തനത്തെക്കുറിച്ച്, എന്തുകൊണ്ട്
തന്നെ അത് ആകർഷിച്ചു എന്നതിനെക്കുറിച്ച് പിന്നീട് ബോസ്
കൃഷ്ണമാചാരി ഇങ്ങനെ പറഞ്ഞു: ”ഇന്ത്യയിലെ വളർന്നുവരുന്ന
വനിതാ ചിത്രകാരികളിൽ ഏറ്റവും ശക്തയായ സ്ര്തീയാണ്
ജലജ. വരകളിലെ ധീരതയും വാക്കുകൾക്കപ്പുറത്തേക്ക് നീളു
ന്ന ഇമേജുകളും അവരുടെ ക്യാൻവാസിനെ തീക്ഷ്ണമാക്കു
ന്നു”.
ബോസിന്റെ സഞ്ചരിക്കുന്ന കലാപ്രദർശനമായ ാടവടയും
ഉമഴഠഫണ ഋഭഢണറലഉം കേരളത്തിലെ കലാവിദ്യാർത്ഥികൾക്ക്
വലിയ ആവേശമായിരുന്നു എന്നും ജലജ ഓർമിക്കുന്നു. പുതുതലമുറ
കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹി
പ്പിക്കുന്ന ബോസ് 2010ൽ ബോംബെയിൽ സംഘടിപ്പിക്കപ്പെട്ട
ചിത്രകാരികളുടെ ഗ്രൂപ്പ് മേളയിൽ (Her Work in Never Done
II) ജലജയുടെ ചിത്രങ്ങളും ഉൾപ്പെടുത്തി. തുടർന്നു നടന്ന BMB
Picks ഷോയിലും ജലജയുടെ ചിത്രങ്ങൾ ഇടംപിടിച്ചു. 2013ൽ
കൊൽക്കത്തയിലെ CIMA ഗ്യാലറിയിൽ സംഘടിപ്പിക്കപ്പെട്ട
Between Darkness & Magic ഗ്രൂപ്പ് ഷോയിലും 2013ൽ തന്നെ
ഗ്യാലറി മെർച്ചന്ദാനിയുടെ Art for Young Collectors ഗ്രൂപ്പ്
ഷോയിലും ജലജയുടെ രചനകൾ ഇടം നേടി.
2010ൽ ദക്ഷിണ കൊറിയയിൽ ആർട്ട് ഗ്യാങ് ജുവിൽ ഏഷ്യ
യിൽ നിന്നുള്ള ശ്രദ്ധേയരായ പുതിയ കലാകാരന്മാരുടെ പ്രദർ
ശനത്തിലേക്ക് ജലജ തെരഞ്ഞെടുക്കപ്പെട്ടു. 2011ൽ പ്രാഗ്
ബിനാലെയുടെ ഇന്ത്യൻ പവലിയനിലേക്കും തെരഞ്ഞെടുക്ക
പ്പെട്ടു ജലജ.
2012ൽ കൊച്ചി-മുസിരിസ് ബിനാലെയിൽ തെരഞ്ഞെടുക്ക
പ്പെട്ടത് പുതിയ ഒരു വഴിത്തിരിവാണ് ഈ പുതുതലമുറ ചിത്രകാരിയുടെ
കലാജീവിതത്തിൽ. ബിനാലെയെ സംരക്ഷിക്കാൻ
തെരുവിലിറങ്ങിയ കലാവിദ്യാർത്ഥിസംഘത്തിൽ സജീവമായി
ഇടപെടുകയും തൃപ്പുണിത്തുറയിലെ തന്റെ സ്റ്റുഡിയോയിൽ
രാവും പകലും നീളുന്ന ചിത്രരചനയിൽ സജീവവുമായ കലാപ്രവർത്തനകാലം.
കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശി
പ്പിക്കപ്പെട്ട ജലജയുടെ Tug of War ശ്രദ്ധേയമായിരുന്നു.
‘നിരന്തരം ആവർത്തിക്കപ്പെടുന്ന വയലൻസ്’ ഏറ്റവുമധികം
ആഘാതങ്ങൾ സൃഷ്ടിക്കുന്നത് കുട്ടികളിലാണ്. യുദ്ധങ്ങളുടെ
യഥാർത്ഥ ഇരകൾ കുട്ടികൾതന്നെ. സ്‌കൂളിൽ ചരിത്രപാഠപു
സ്തകത്തിന്റെ താളുകളിൽ അധികാരം നഷ്ടപ്പെട്ടവരുടെയും നേടി
യവരുടെയും ഛായാചിത്രങ്ങൾ വരച്ചിട്ട ചിത്രകാരിക്ക് ‘ചരിത്രം’
എന്നും കൗതുകം നിറഞ്ഞ ഒരു വിഷയംതന്നെയാണ്. തന്റെ
പ്രധാന ആശയങ്ങളും ഭാവനകളും ഒക്കെ താൻ കാണുന്ന മാധ്യ
മങ്ങളിലൂടെയും കാണുന്ന മനുഷ്യരുടെ ജീവിതങ്ങളിൽ നിന്നും
ജനക്കൂട്ടങ്ങളിൽ നിന്നും സമകാലിക ചരിത്രത്തിൽ
നിന്നുമാണെന്ന് ജലജ സൂചിപ്പിക്കുന്നു. എല്ലാ യുദ്ധവാർത്ത
കളും ചിത്രകാരിയെ ഉലയ്ക്കുന്നു. മറ്റെവിടെയോ നടക്കുന്ന ഒരു
യുദ്ധമായിട്ടല്ല, തന്റെതന്നെ അനുഭവങ്ങളായിട്ടാണ് ചിത്രകാരി
അവയെ സമീപിക്കുന്നത്. മനുഷ്യരിൽ, ജനക്കൂട്ടത്തിൽ താൽ
പര്യമുള്ള ചിത്രകാരിക്ക് ഇവയൊക്കെ ചേർന്ന സമകാലിക ചരി
ത്രത്തെ വരയ്ക്കുന്നതിലാണ് കൂടുതൽ താൽപര്യം. ഗ്യാങ് ജുവിൽ
പ്രദർശിപ്പിക്കപ്പെട്ട (Lesson Series)’പാഠ’ങ്ങളിൽ വിവിധ ദേശവാസികളും
നിറവ്യത്യാസവുമുള്ള ആളുകൾ തമ്മിലുള്ള വികാര
പ്രകടനങ്ങൾ ആണെങ്കിൽ ആധളളണറ ശേണണള ഒധലളമറസയിൽ വിവിധ
കാലങ്ങളിൽ മനുഷ്യനെ നയിച്ച മഹാന്മാരുടെ ചിത്രങ്ങൾ
സ്വന്തം മുഖത്തിനു നേരെ പിടിച്ചിരിക്കുന്ന ജനക്കൂട്ടത്തെ നാം
കാണുന്നു.
ഇതിനിടെയാണ് ‘സ്രൈ്തണ കാമസൂത്രം’ എന്ന കാമസൂത്ര
ത്തിന്റെ സ്ര്തീപക്ഷ രചനയ്ക്ക് രേഖാചിത്രണത്തിനായി ജലജയെ
തേടി പുസ്തകപ്രസാധകർ എത്തുന്നത്. കേരളത്തിലെ കപട
സദാചാരത്തിനെതിരെ ഉയർത്താൻ ലഭിക്കുന്ന ചെറിയ അവസരങ്ങളെയൊന്നും
ഒഴിവാക്കാൻ താൽപര്യമില്ലാത്ത ജലജ
ആവേശപൂർവം ഈ അവസരത്തെ ഉപയോഗിച്ചു. ഒരു സ്ര്തീചി
ത്രകാരി വരച്ച കാമസൂത്ര പൊസിഷനുകളടങ്ങുന്ന ചിത്രണത്തോടെ
മലയാളിയുടെ കപട സദാചാരത്തിനു നേരെ
കെ.ആർ. ഇന്ദിരയുടെ ‘സ്രൈ്തണ കാമസൂത്രം’ ഇന്ന് ഉയർന്നുനിൽക്കുന്നു.
കൊച്ചി-മുസിരിസ് ബിനാലെയ്ക്കുശേഷം ഏറെ പുതിയ അവസരങ്ങൾ
ഈ ചിത്രകാരിയെ തേടിയെത്തി. അതിലേറ്റവും
പ്രധാനപ്പെട്ടതായിരുന്നു ‘ആർടിസ്റ്റ് റെസിഡൻസി’ പദ്ധതിയുടെ
ഭാഗമായി ഇറ്റലി സന്ദർശിക്കാൻ അവസരം ലഭിച്ചത്. വെനീസ്
ബിനാലെയും ആദ്യമായി സന്ദർശിക്കാൻ കഴിഞ്ഞത് വലിയ
ഭാഗ്യമായി ജലജ കരുതുന്നു. ഈ സന്ദർശനത്തിൽ വരച്ച ചിത്രം
ഉൾപ്പെടുത്തിക്കൊണ്ട് People without money is people
without future എന്ന ആശയത്തിൽ സുമേഷ് ശർമയും
സെറീൻ ദിൻചെറോയും സംയുക്തമായി ക്യുറേറ്റ് ചെയ്ത് ഒരു പ്രദ
ർശനം ഇറ്റലിയിൽ അവതരിപ്പിക്കുകയും ചെയ്തു. 2013ൽ പ്രശ
സ്തമായ എഒ്ര കോൺഫറൻസിൽ തന്റെ കലാപ്രവർത്തനത്തെ
കുറിച്ച് സംസാരിക്കാനുള്ള അവസരവും ജലജയെ തേടിയെ
ത്തി.
‘പഠന’ത്തിന്റെ ഒരു തുടർച്ചയിൽ എതിർചേരിയിൽ നിൽക്കു
ന്നവർക്കു നേരെ തോക്കു ചൂണ്ടുന്ന ജനക്കൂട്ടത്തെയും നാം
കാണുന്നു. ഏതൊരു ജനക്കൂട്ടത്തിന്റെയും വളരെ പെട്ടെന്ന് ഉയി
രെടുക്കുന്ന ‘വയലൻസി’നെ നാം വളരെ പെട്ടെന്ന് ഇവിടെ തിരി
ച്ചറിയപ്പെടുന്നു. പരസ്പരം ബലം പരീക്ഷിക്കുന്ന ജനക്കൂട്ടത്തെ
ചിത്രീകരിച്ചിരിക്കുന്ന ൗഴഥ മത കടറലും കാഴ്ച വ്യത്യസ്തമല്ല.
കശി ആർട് ഗ്യാലറിയിൽ (കൊച്ചി) മൂന്നു മാസം നീണ്ടുനിന്ന
തന്റെ ആദ്യ സോളോ ഷോയ്ക്കു (ബോസ് കൃഷ്ണമാചാരി
യുടെ ക്യൂററ്റേറിയൽ മേൽനോട്ടത്തിൽ) ശേഷം വീണ്ടും നിരന്തര
ചിത്രരചനാസപര്യയിലാണ് ജലജ.
ജലജ ഒരു വലിയ യാത്രയ്ക്കായി തയ്യാറെടുക്കുകയാണിപ്പോ
ൾ. കൂടുതൽ ആളുകളെ, ജീവിതത്തെ, ജനക്കൂട്ടത്തെ
കാണാനും അറിയാനും വരയ്ക്കാനുമുെള്ള ഒരു യാത്ര. ഈ യാത്രയിലൂടെ
തന്നെത്തന്നെ തനിക്കു കൂടുതൽ തിരിച്ചറിയാനാകുമെന്ന്
ചിത്രകാരി പ്രതീക്ഷിക്കുന്നു. തൃപ്പുണിത്തുറയിലെ തന്റെ
സ്റ്റുഡിയോയിൽ അനിയത്തിയും ചിത്രകാരിയുമായ ജയയ്ക്കും
ചിത്രകാരനും ജീവിതപങ്കാളിയുമായ ജാസിന്ദറിനുമൊപ്പം
രാവും പകലും നീളുന്ന ചിത്രരചനയുമായി ജലജയുണ്ട്.