(ചക്കപ്പഴങ്ങളെ കുറിച്ചുള്ള ശോശാ രചനകളിൽ നിന്ന് പ്രചോദനം
ഉൾക്കൊണ്ട് എഴുതിയ ‘കായ്ച്ച പടി’ എന്ന കവിതയിൽ
നിന്ന്)
കേരളത്തിനകത്തുനിന്ന് മുഴുവൻ സമയ കലാപ്രവർത്തനം
നടത്തുക എന്ന വെല്ലുവിളിയേക്കാൾ വലുതാണ് പുരുഷകേന്ദ്രീ
കൃതമായ കലാലോകത്തും, കേരളീയ പൊതു ഇടത്തും (പബ്ലിക്
സ്‌പേസ്) ഗൗരവതരമായ കലാപ്രവർത്തനം നടത്തുന്ന സ്ത്രീ
ആയിരിക്കുന്നു എന്നത്. ശോശയുടെ കലാജീവിതം അതിനാൽ
തന്നെ ഒരു വലിയ പോരാട്ടമാണ്.
മട്ടാഞ്ചേരി ബസാർ റോഡിൽ വർഷങ്ങളായി ജീവിക്കുന്ന
ശോശാജോസഫ് കൊച്ചിയുടെ സമകാലിക ചരിത്രരചനകളാണ്
നടത്തിവരുന്നത്. സ്വന്തം ചുറ്റുപാടുകളിൽ നിന്ന് കണ്ടെടുക്കുന്ന
‘നിശബ്ദരായി’പ്പോയ മനുഷ്യരുടെ ചരിത്രവത്കരിക്കപ്പെടാത്ത
ജീവിതാവസ്ഥകളുടെ നിശബ്ദമായ സാന്നിദ്ധ്യമാണ് സോസയുടെ
ചിത്രങ്ങളിലുടനീളം. നിരന്തരമായ പരീക്ഷണങ്ങളിലൂടെ പുതുമ
തേടുന്ന രചനാരീതിയാണ് ഈ ചിത്രകാരിയുടേത്. അനുഭവങ്ങ
ളിലൂടെ, ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ വൈവിധ്യത്തി
ലൂടെ സ്വയം നവീകരിക്കപ്പെടുന്നു ശോശയുടെ ക്യാൻവാസുകൾ.
2012-ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ എത്തുമ്പോഴേക്ക്
നരച്ച നിറങ്ങളും, പർദയിട്ട സ്ത്രീകളും, മട്ടാഞ്ചേരിയിലെ ആടുകളും,
നിറയുന്ന ക്യാൻവാസുകളെ ഒരുകാലത്ത് ശ്രദ്ധേയമാക്കി
യത് ചക്കപ്പഴങ്ങളും അടുക്കളാനുഭവങ്ങളും ‘കാറ്റ് വാക്കുകളുമായിരുന്നു’.
പത്തനംതിട്ടയ്ക്കടുത്തൊരു കൊച്ചുഗ്രാമത്തിൽ നിന്ന്,
മാവേലിക്കര ഫൈൻ ആർട്‌സ് കോളേജിലൂടെ, ബറോഡയിലൂടെ,
തിരുവനന്തപുരത്തുകൂടെ കൊച്ചിയിലേക്ക് മുഴുവൻ സമയ കലാ
ജീവിതത്തിലേക്ക് പ്രതിബന്ധങ്ങൾക്കിടയിലൂടെ ഈ സ്ര്തീ നട
ത്തിയ (കൊണ്ടിരിക്കുന്ന) യാത്ര ‘ചിത്രം വരയ്ക്കുന്ന മലയാളി
സ്ത്രീ’ എന്ന ക്ലീഷേ ബിംബത്തിനോടുള്ള വെല്ലുവിളിയാണ്.
സ്വന്തം ജീവിതം കൊണ്ടുള്ള വെല്ലുവിളി.
കൊച്ചി ചിത്രകലാലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്ന
പ്രക്രിയ തുടങ്ങും മുമ്പേ, ശോശാ മട്ടാഞ്ചേരി ബസാർ റോഡിലെ
ഇടുങ്ങിയ കച്ചവട തെരുവുകൾ അടുത്തുള്ള സ്റ്റുഡിയോയിലേക്ക്
വന്നിരുന്നു. മട്ടാഞ്ചേരിയിലെ മനുഷ്യരും ആടുകളും ജീവിതവും
കണ്ട്, വരച്ച്, ശോശ ഇവിടെയുണ്ടായിരുന്നു. ഈ തെരുവുകൾക്ക്
സുപരിചിതയാണ് ശോശ എന്ന ചിത്രകാരി.
കമ്മ്യൂണിസ്റ്റുകാരനും നാടകപ്രവർത്തകനും നിരീശ്വരവാദിയുമായ
ജോസഫിന്റെയും, പ്രാർത്ഥനയും പള്ളിയും സഭയുമായും
അടുത്ത ബന്ധം പുലർത്തുന്ന മേരിയുടെയും പുത്രിയായി
സോസയുടെ അമ്മൂമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ‘അന്ത്യക്രിസ്തു
‘വായി 1971 ഡിസംബർ 23-ാം തീയതി (ക്രിസ്തു ജനിച്ചതിന് ഒരു
ദിവസം നേരത്തെ) പരുമലയിൽ ജനനം. ‘അന്ത്യക്രിസ്തു’ എന്ന്
അമ്മൂമ്മ വിളിച്ചതിനു പിന്നിൽ ഒരു ചരിത്രമുണ്ട്. പ്രാർത്ഥനകളെയും
ബൈബിൾ വായനയെയും തടസ്സപ്പെടുത്തുക, ചോദ്യ
ങ്ങൾ ചോദിക്കുക എന്നത് ചെറുപ്പം മുതലേ ശോശയുടെ വിനോദമായിരുന്നു.
ചോദ്യങ്ങൾ ചോദിക്കുന്ന പെൺകുട്ടി പലതിന്റെയും
അന്ത്യത്തെ കുറിക്കുന്നു, അല്ലെങ്കിൽ പലതിന്റെയും തുടക്കമാകു
ന്നു. ‘മരംകേറി’യെന്നോ, ‘തലതെറിച്ചവൾ’ എന്നോ പുരുഷകേന്ദ്രീകൃത
സമൂഹം അടയാളപ്പെടുത്തി ചതുരപ്പെട്ടികളിൽ അടക്കും
മുമ്പേ ‘അന്ത്യക്രിസ്തു’ ക്യാൻവാസുകളിലേക്ക് കയറിനിന്നു. ചോദ്യ
ങ്ങളും അനുഭവങ്ങളും ഒരു വ്യക്തി എന്ന നിലയിൽ താൻ അനുഭവിക്കുന്ന
രാഷ്ട്രീയ, സാമൂഹിക, മത, പ്രകൃതി ലോകവും അവൾ
വരച്ചുതുടങ്ങി. ഏകാന്തമായിരുന്നു ചോദ്യങ്ങൾ ചോദിക്കുന്ന
പെൺകുട്ടിയുടെ യൗവനം. പ്രീഡിഗ്രിക്കു ശേഷം എന്ത് എന്ന
ചോദ്യത്തിനുത്തരമായി ഒരകന്ന ബന്ധു അമ്മാവനാണ് വര പഠി
ക്കാനായി കുട്ടിയെ മാവേലിക്കരയിലെ വര പഠിപ്പിക്കുന്ന കോളേ
ജിലേക്ക് അയയ്ക്കാൻ നിർദേശിക്കുന്നത്.
മതവുമായി അടുത്ത ബന്ധം പുലർത്തുന്ന അമ്മയ്‌ക്കോ, നാട്ടുകാർക്കോ
സങ്കല്പിക്കാവുന്നതിനപ്പുറമുള്ള ഒരു ‘ചെറുവിപ്ലവ’മായിരുന്നു
ശോശായുടെ കലാപഠനയാത്ര! പല പഠിക്കുന്നതേ
മോശം! അതും ഒരു പെൺകുട്ടി?!! ഇതായിരുന്നു സമൂഹത്തിന്റെ
ആശങ്ക. എന്നാൽ മകളുടെ ആഗ്രഹങ്ങൾക്കൊപ്പം സ്‌നേഹത്തോടെ
വഴങ്ങിയ ഒരമ്മയായി മേരി, സ്‌കെച്ച് ചെയ്യാൻ മീൻമാർ
ക്കറ്റിൽ വരെ തനിക്ക് പിന്നെ കൂട്ടുവന്നിരുന്നത് ശോശ സന്തോഷപൂർവം
ഓർമിക്കുന്നു. മാവേലിക്കരയിലെ അഞ്ചുവർഷം നീണ്ട
കലാപഠനം ഭാവനയുടെ ഒരു പുതിയ ലോകം ശോശയ്ക്കു
മുമ്പിൽ തുറന്നു. 1995-ൽ ഡിപ്ലോമ പൂർത്തിയാക്കി ഉന്നത പഠന
ത്തിനായി ബറോഡയിലേക്ക്. ഇതിനിടയിൽ മാവേലിക്കരയിലെ
പഠനകാലത്തുതന്നെ ഗ്ലാസ് പെയിന്റിംഗിന്റെ ഒരു ഗ്രൂപ്പ് ഷോയിൽ
പങ്കെടുത്തു. അവിടെ വച്ച് പരിചയപ്പെട്ട ചിത്രകലാ അദ്ധ്യാപകനും
ചിത്രകാരനുമായ മോഹൻദാസ് പിന്നീട് ജീവിതപങ്കാളി
യായി മാറി. കുറച്ചുകൂടി വിശാലമായ ഇന്ത്യൻ ചിത്രകലാപരിസരത്തെ
അനുഭവിക്കാനുള്ള അവസരമായിരുന്നു ശോശയ്ക്ക്
ബറോഡ. ജീവിതം ഗൗരവതരമായ ചിത്രകലാപ്രവർത്തനങ്ങ
ളിൽ ഏർപ്പെടുന്ന മുഴുവൻ സമയ ചിത്രകാരന്മാരെ നേരിട്ടു കാണാനും,
അനുഭവങ്ങൾ പങ്കുവയ്ക്കാനും കഴിഞ്ഞത് തന്റെ കലാജീവി
തത്തെ ഏറെ സ്വാധീനിച്ചുവെന്ന് ശോശ ഓർമിക്കുന്നു.
1998-ൽ ബറോഡയിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലൊമ പഠനത്തി
നുശേഷം തിരുവനന്തപുരത്തേക്ക് തിരിച്ചുവന്നു ശോശ. ഇതി
നിടെ മകൾ ‘പാർവതി’യുടെ ജനനം. കേരളത്തിനകത്തെ മറ്റേ
തൊരു മലയാളിചിത്രകാരന്റെയും അതിജീവനത്തിന്റെ (ലഴറവധവടഫ)
ഒരേയൊരു ആശ്രയമായിരുന്ന രേഖാചിത്രണം (ധഫഫഴലളറടളധമഭ)
ശോശയ്ക്കും ആരംഭിക്കേണ്ടിവന്നു. കുട്ടിക്ക് രണ്ടു മാസം പ്രായമായപ്പോൾ
മുതൽ വിവിധ മാസികകൾക്കും പുസ്തകങ്ങൾക്കും
വേണ്ടി രേഖാചിത്രങ്ങൾ വരച്ചുതുടങ്ങി. സക്കറിയയുടെ ‘ഇതാണെന്റെ
പേര്’, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഗസൽ’ എന്നീ
പുസ്തകങ്ങൾക്കായി ശോശ വരച്ച ഇല്ലസ്‌ട്രേഷനുകൾ ശ്രദ്ധേയമായിരുന്നു.
ശ്രീ ചിത്ര ആർട് ഗ്യാലറിയിൽ ദിവസ വേതന
ജോലിയും പരീക്ഷിച്ചു. ഇതിനിടയിൽ മറ്റേതെങ്കിലും ജോലി
ചെയ്ത് ‘ഒതുങ്ങാൻ’ മുഴുവൻ സമയ ചിത്രകാരിയാവുക, സ്വാതന്ത്ര്യം
തേടുക എന്ന ലക്ഷ്യവുമായി ജീവിക്കുന്ന ശോശയ്ക്ക് കഴിയുമായിരുന്നില്ല.
പ്രീഡിഗ്രിക്കുണ്ടായിരുന്ന പാബ്ലോ പിക്കാസോയുടെ
പാഠം വായിച്ച് കലയിലുള്ള സ്വാതന്ത്ര്യ സാദ്ധ്യതകൾ തിരിച്ചറി
ഞ്ഞ, ചിത്രകാരിക്ക് പ്രത്യേകിച്ച് ‘ഞാനാണ് രാജാവ്’ എന്ന്
സ്വന്തം നെറ്റിയിലെഴുതിയ പിക്കാസോയുടെ സ്വാതന്ത്ര്യം
ശോശയെ ഏറെ ആകർഷിച്ചിരുന്നു. ”നമുക്ക് നമ്മുടെ ഒരു ലോകം
നിർമിക്കാൻ കഴിയുന്ന സ്വാതന്ത്ര്യ”മാണ് ചിത്രകാരിയാവാനുള്ള
തീരുമാനത്തിലേക്ക് വഴി തുറന്നതെന്ന് ശോശ സാക്ഷ്യപ്പെടുത്തു
ന്നു. അച്ഛന്റെ കൈ പിടിച്ച് പത്മിനിയുടെ ചിത്രങ്ങൾ കാണാൻ
എറണാകുളത്ത് വന്നതും, ബാലകൃഷ്ണ കുറുപ്പ് എന്ന അദ്ധ്യാപകൻ
‘അമൃത ഷെർഗലി’ന്റെ ഒരു കാറ്റലോഗ് പഠനകാലത്ത്
സമ്മാനിച്ചതുമെല്ലാം ‘സ്വാതന്ത്ര്യമോഹങ്ങളി’ലേക്കുള്ള പ്രചോദനങ്ങളായി
മാറി.
കൊച്ചിയിലേക്ക്
കൊച്ചിയെ കലാലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുന്ന വലിയ
പ്രക്രിയയ്ക്ക് തുടക്കം കുറിച്ചത് അനൂപും ഭാര്യ ദോറിയും
സ്ഥാപിച്ച കാശി ആർട് ഗ്യാലറിയിലൂടെയാണ്. മുഴുവൻ സമയ
കലാപ്രവർത്തനം തുടരുക എന്ന ആഗ്രഹവുമായി ശോശ കൊച്ചി
യിലെത്തി സ്റ്റുഡിയോ സ്ഥാപിച്ചതും കാശി ഗ്യാലറിക്കരികിൽ
ആയിരുന്നു. ചിത്രകലയെയും കലാകാരന്മാരെയും ഏറെ
സ്‌നേഹിക്കുന്ന ദോറി തന്റെ കലാജീവിതത്തിൽ ഏറെ സ്വാധീനി
ച്ചിട്ടുണ്ടെന്ന് ശോശ നന്ദിപൂർവം ഓർമിക്കുന്നു. 2005-ൽ കാശി
ആർട് ഗ്യാലറിയിൽ ശോശയുടെ ആദ്യ ഏകാംഗ പ്രദർശനം!’Tenacity
of the moon’ സംഘടിപ്പിക്കപ്പെട്ടു. ചക്കപ്പഴവും പ്ലാവും
നിറഞ്ഞ കവർചിത്രമുള്ള കാറ്റലോഗിൽ ദോറി ശോശയുടെ
കലയെ കുറിച്ച് ഇങ്ങനെ കുറിച്ചു:
”ബഹുഭൂരിപക്ഷം മലയാളിസ്ര്തീകളും തങ്ങളെ അടിച്ചമർ
ത്തുന്ന ഈ സാമൂഹിക വ്യവസ്ഥയ്ക്ക് സ്വയം സമർപ്പിച്ച് ജീവിച്ചു
തീർക്കുന്നിടത്താണ്, പക്വതയുള്ള ഒരു സ്ര്തീ, ഈ വ്യവസ്ഥയുടെ
അടരുകളെ ധൈര്യപൂർവം പൊളിച്ചെടുക്കുന്നത്”.
ശോശയുടെ ക്രിസ്ത്യൻ/കമ്മ്യൂണിസ്റ്റ് പശ്ചാത്തലവുമായി
ബന്ധപ്പെട്ടാണ് കുരിശുകളും ചുവപ്പും നക്ഷത്രങ്ങളും രചനകളിൽ
ആവർത്തിച്ചുവരുന്നതെന്നും ദോറി നിരീക്ഷിച്ചിട്ടുണ്ട്.
”അമ്മദൈവങ്ങൾക്കും ഭഗവതിമാർക്കും ഏറെ ശക്തിയും
പ്രാധാന്യവും കൊടുക്കുന്ന, ചരിത്രപരമായി സ്ര്തീകൾക്ക് സമൂഹ
ത്തിൽ ഉന്നതസ്ഥാനം നിലനിന്നിരുന്ന കേരളം എപ്പോഴാണ് പുരുഷകേന്ദ്രീകൃതമായ
ഒരു സമൂഹമായി രൂപാന്തരപ്പെട്ടത്? എന്താണ്
സ്ര്തീകൾ ജനസംഖ്യയിലും കൂടുതലുള്ള ഈ സമൂഹത്തിൽ
സ്ര്തീകൾ ദുർബലരായിരിക്കുന്നത്?” ഈ സാമൂഹിക/ചരിത്ര
പശ്ചാത്തലം കൂടി ശോശാരചനകളെ സമീപിക്കുമ്പോൾ ശ്രദ്ധി
ക്കേണ്ടിയിരിക്കുന്നു.
നരച്ച നിറങ്ങൾ, നിശബ്ദമായ ശബ്ദങ്ങൾ!
“I painted my own reality” – Frida –
ചുറ്റും കാണുന്ന അനുഭവിക്കുന്ന ‘സമീപ ചരിത്ര’ത്തെയാണ്
സോസ അടയാളപ്പെടുത്തുന്നത്. അതിന്റെ നിറമില്ലാത്ത, നിശബ്ദതകളാണ്
ക്യാൻവാസുകളിൽ ഇന്ന് നിറയുന്നത്.
കൊച്ചി-മുസിരിസ് ബിനാലെ ദിനങ്ങളിൽ ദർബാർ ഹാളിന്റെ ഒരു
മുറിയിൽ ശോശയുടെ ‘what are we’ നിശബ്ദമായി എന്തൊക്കെയോ
പറയാതെ പറഞ്ഞുകൊണ്ട് നമ്മെ നോക്കിനിന്നിരുന്നു.
ഇവിടെ ‘complexity’ വ്യക്തമില്ലാത്ത/ഉത്തരം കിട്ടാതെ
നമ്മൾതന്നെ നമ്മളോട് നിരന്തരവും, ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ
സ്വയവും ചോദിക്കുന്ന, ചോദ്യമാണ്. എന്താണ് ശരി?
എന്താണ് തെറ്റ്? എന്താണ് ധാർമികത? അധാർമികത? തുടങ്ങി
നാം നമ്മോട് നിരന്തരം ചോദിക്കുന്ന ഉത്തരം കിട്ടാത്ത, ഉത്തരംതന്നെ
മറ്റൊരു ചോദ്യമാവുന്ന ‘ഡമബയഫണഷധളസ’യെയാണ് സോസയുടെ
ബിനാലെ രചന അടയാളപ്പെടുത്തുന്നത്.
ഈ ചിത്രങ്ങളിൽ ആവർത്തിച്ചുവരുന്ന പർദയിട്ട മുഖങ്ങൾ
സമകാലിക കേരളീയ മുസ്ലിം സ്ര്തീകളുടെ സമത്വ (identity) പ്രതി
സന്ധിയെയാണ് വരച്ചിടുന്നത്. മട്ടാഞ്ചേരിയിലെ ആടുകൾ മനുഷ്യർക്കൊപ്പം
തന്നെ ഇവിടെ പ്രാധാന്യമുള്ളവരാകുന്നു.
നേരത്തെ എവിടെയോ കൊല്ലാൻ വിധിക്കപ്പെട്ട നിശ്ചയിക്കപ്പെട്ട
ജീവിതാവസ്ഥയാണ് ആടുകളുടേത് എന്ന് സോസ. പാർശ്വവതകരിക്കപ്പെട്ട
(marginalised) മലയാളിസ്ര്തീകളിൽ അതിലും പാർ
ശ്വവത്കരിക്കപ്പെട്ടിരിക്കുന്ന മുസ്ലിം സ്ര്തീയാണ് സോസയുടെ
പെണ്ണുങ്ങൾ. വിഭിന്ന സംസ്‌കാര സംഗമഭൂമികയായ കൊച്ചിൻ
തീരത്തെ സമകാലിക ചരിത്ര യാഥാർത്ഥ്യം എന്നതിനപ്പുറത്ത്
ഇത് സങ്കീർണമാണ് (complex). സ്ര്തീസ്വത്വ വിഷയം കേരളീയ
പരിസരത്ത് എന്ന ബ്രഹദാഖ്യാന(meganarrative) മാണ്
സോസ സൃഷ്ടികൾ തുറക്കുന്നത്. അതേസമയം, ‘സ്ര്തീയുടെ സ്വത്വം
കമ്പോളവത്കരിക്കപ്പെട്ട കാലത്ത്’ ‘ (women identity at consumer
society’s time) എന്ന ആഗോളവിഷയമാണ് സോസയുടെ
മട്ടാഞ്ചേരിയുടെ ഇടുങ്ങിയ തെരുവുചിത്രങ്ങൾ
വരയ്ക്കുന്നചത്. പോസ്റ്റ് കൊളോണിയൽ കാലത്ത് കൊച്ചിൻ
അവസ്ഥയിൽ (കൊളോണിയൽ ഓർമകളെ ടൂറിസ്റ്റ് വിപണനം
ചെയ്യുന്ന കാലത്ത്) മറ്റൊരു കാലത്ത് ജീവിക്കേണ്ടിവരുന്ന ‘ആടു
ജീവിതങ്ങൾ’ (ബെന്യാമിന്റെ ആടുജീവിതം) സോസ എന്ന കേരളത്തിൽ
ജീവിച്ചുകൊണ്ടു വരയ്ക്കുന്ന അപൂർവം സ്ര്തീകളിലൊരാൾ
വരയ്ക്കുന്നതിന് ഒരാഗോളരാഷ്ട്രീയം ഉണ്ട്.
ചരിത്രത്തിൽ നിശബ്ദരാക്കപ്പെട്ടവരുടെ നരച്ച ജീവിതങ്ങൾ
വരയ്ക്കുന്നതിലൂടെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഒരാഗോള രാഷ്ട്രീ
യമാണ് സോസയുടെ കല ചർച്ച ചെയ്യുന്നത്.
ഉർവരത, പ്രകൃതി, സ്ര്തീ
‘Fruits and seeds’ എന്ന ചിത്രത്തിൽ ചക്കപ്പഴവുമേന്തിയ ഒരു
നിറമുള്ള യുവതിയെയും മതിലിനപ്പുറത്ത് നിൽക്കുന്ന, നിലത്തു
വീണ് തെറിച്ചുകിടക്കുന്ന ചക്കയിൽ നിന്ന് ഉർവരതയുടെ ചിഹ്ന
ങ്ങൾ എന്നപോലെ ചക്കച്ചുളകളെയും നാം കാണുന്നു. ചക്ക മറ്റു
പലതിന്റെയും പ്രതീകമാണ്. ‘വേണമെങ്കിൽ ചക്ക വേരിലും
കായ്ക്കും’ എന്ന ഉർവരതയുടെ പ്രതീകത്തിനപ്പുറം ആഗോളീകരണകാലത്ത്
ചക്ക എങ്ങനെയാണ് പ്രതിരോധത്തിന്റെ കൂടി
ചിഹ്നമാകുന്നതെന്ന് കൊച്ചി-മുസിരിസ് ബിനാലെയിൽ പങ്കെ
ടുത്ത തൃശൂർ നാടകസംഘത്തിന്റെ ‘ചക്ക’ എന്ന നാടകം കാട്ടി
ത്തരുന്നു. കേരളത്തിന്റെ മണ്ണിൽ ഒരു ഗ്രാമത്തിലിരുന്ന്, തന്റെ
ലോകത്തിരുന്ന്, തന്റെ ഇഷ്ടഫലമായ ചക്കയിലേക്ക്, അതിന്റെ
വിശാലമായ ദൃശ്യാനുഭവ സാദ്ധ്യതകളിലേക്ക് ബ്രഷ് നീട്ടുന്ന
ശോശായുടെ കലാപ്രവർത്തനം അതുകൊണ്ടുതന്നെ അത്ര ലളി
തമല്ല; ചിത്രകാരി അവകാശപ്പെടുംപോലെ. ”ഒരു ഫെമിനിസ്റ്റോ
സ്ര്തീപക്ഷ ചിത്രകാരിയോ അല്ല ഞാൻ, ഒരു വ്യക്തി എന്ന നിലയിലുള്ള
എന്റെ കാഴ്ചാനുഭവങ്ങൾ മാത്രമാണിത്” എന്ന് കള്ളി
കളിൽ പെടാനാഗ്രഹമില്ലാത്ത ശോശ വ്യക്തമാക്കുന്നുമുണ്ട്. ‘ഡടള
ശടഫപ’ എന്ന രചനയിലാകട്ടെ ഒരു മതിലിനു മുകളിലൂടെ നടക്കുന്ന
വെളുത്ത പൂച്ചയും മതിലുകൾക്കിടയിൽ നടത്തം നിലച്ചുപോയ
കുറെ സ്ര്തീകളുടെ തലകളും നാം കാണുന്നു. ‘ഡഫമശഭ’ൽ എത്തുമ്പോഴാകട്ടെ
അടുക്കളയിലെ ഗ്യാസ്‌കുറ്റികൾക്കും മുകളിൽ പുട്ടുകുറ്റിയും
ചട്ടിയും കലവും ശരീരത്തിന്റെതന്നെ ഭാഗമായി മാറിയി
രിക്കുന്ന സ്ര്തീയാണ് ‘കോമാളി’ (clown) ആയി മാറുന്നത്.
‘ടയയണടറണഭഡണ’, ‘appearence’ എന്നീ ചിത്രങ്ങളും അതിന്റെ ലളിതമെന്ന്
തോന്നിയേക്കാവുന്ന ആഖ്യാനങ്ങൾക്കപ്പുറത്ത് മറ്റു ചില കാര്യ
ങ്ങൾ കൂടി സംസാരിക്കുന്നുണ്ട്. പിതാവുമായി ഏറെ അടുപ്പമുണ്ടായിരുന്ന
ഒരു മകളുടെ ദൃശ്യാനുഭവ ചരിത്രമാണ്, അച്ഛന്റെ മരണദിനത്തിന്റെ
(17th of March)പേരിൽ വരച്ച ചിത്രം.
നിരന്തരമായ യാത്രകളിലാണ് ശോശ. സോഫ്റ്റ് പേസ്റ്റവലിൽ
തുടങ്ങി വാട്ടർ കളറിലൂടെ ഇപ്പോൾ ഓയിൽ കളറിൽ എത്തിനി
ൽക്കുന്നു ശോശയുടെ യാത്രകൾ. നിരന്തരമായ സ്വാതന്ത്ര്യാന്വേ
ഷണങ്ങളാണ് ശോശയുടെ എല്ലാ യാത്രകളും. വിവിധ മാധ്യമ
ങ്ങളും വിവിധ രൂപങ്ങളും അതിന്റെ വഴികളും.
2014 ഫെബ്രുവരിയിൽ ബോംബെയിൽ സംഘടിപ്പിക്കുന്ന
തന്റെ ഏകാംഗ പ്രദർശനത്തിനായുള്ള ചിത്രങ്ങളുടെ പണിപ്പുരയിലാണ്
ശോശയിപ്പോൾ. സ്റ്റുഡിയോയിൽ രാവും പകലും
നീളുന്ന ചിത്രരചനയിൽ കൂട്ടിനായി എപ്പോഴും രണ്ടു പൂച്ചക്കുട്ടി
കളും നരച്ച നിറമുള്ള ക്യാൻവാസുകളും മാത്രം.
മൺചട്ടിയിൽ നിറഞ്ഞ മീനുകളും പ്ലാസ്റ്റിക് വള്ളികൾ
മെടഞ്ഞ വൃത്താകൃതിയിലുള്ള പഴയ കസേരകളും വീട്ടുപകരണ
ങ്ങളും അടുക്കളയും ചായക്കപ്പുകളും അടങ്ങുന്ന സമീപ ചരിത്ര
ത്തിന്റെ ബിംബങ്ങൾ അങ്ങനെ ക്യാൻവാസുകളിൽ കയറി നിൽ
ക്കുന്ന. ലളിതമെന്ന് തോന്നിയേക്കാവുന്ന നിഷ്‌കളങ്കതയോടെ
ചിലതെല്ലാം പറഞ്ഞുകൊണ്ടവ നമ്മെ നോക്കി നിൽക്കുന്നു. ചിലനേരങ്ങളിൽ
നാം അവരെയും.
മീനുകളും വലയും ജലവും വലയ്ക്കുള്ളിൽ കുടുങ്ങിയ ‘സാദ്ധ്യ
തകളുടെ’ മീൻലോകവും ‘ഫധബധളല മത ഴഭഢണറലളടഭഢധഭഥ’ പോലുള്ള
രചനകളിൽ നമ്മെ കാത്തിരിക്കുന്നു.
”ശോശാജോസഫിന്റേത് ഒരേസമയം വ്യക്തിപരവും ആഗോളപരവുമായ
ഉള്ളടക്കമുള്ള കലാപ്രവർത്തനമാണ്” എന്ന് കമല
കപൂർ നിരീക്ഷിച്ചിട്ടുണ്ട്. ചുറ്റിനും കാണുന്ന, അറിയുന്ന പ്രകൃതിയും
നിത്യജീവിതത്തിൽ കണ്ടുമുട്ടുന്നതുമെല്ലാം ശോശ സന്തോഷത്തോടെ
ക്യാൻവാസുകളിലേക്ക് കൈ പിടിച്ചു നടത്തുന്നു.