വ്യവസായവിപ്ലവത്തോടെ പ്രകൃതിയെന്നാൽ യന്ത്രങ്ങളുടെയും
വ്യവസായ ഉല്പന്നങ്ങളുടെയും സഹായത്തോടെ മനുഷ്യന്
ചൂഷണം ചെയ്യാനുള്ള ഒരു ഉല്പന്നം മാത്രമായി ചുരുങ്ങിപ്പോയി.
നാടൻകഥകൾ, അറിവുകൾ, പാട്ടുകൾ, ആചാരങ്ങൾ, മിത്തുകൾ,
ചിത്രവേല, ശില്പവേല എന്നിവയുൾക്കൊണ്ടിരുന്ന ഒരു വൈവിധ്യ
മാർന്ന സംസ്കാരവും അതിന്റെ തനിമയും നഷ്ടമാവുകയും ഏകതാനമായൊരു
ശാസ്ര്തസാങ്കേതിക നാണ്യസംസ്കാരം വളർന്നുവരികയും
ചെയ്തു. അതോടെ പ്രകൃതിയെന്നാൽ കണ്ണിന് ഇമ്പമുള്ള
കാഴ്ചകളാണ് എന്ന ദൃശ്യാനുഭവം മാത്രമായി ചുരുങ്ങിപ്പോയി.
സ്പർശഗന്ധമാനങ്ങളിലൂടെ പ്രകൃതിയുമായുള്ള സഹജീവനം
നഷ്ടമായ ഈ അന്യവത്കരണത്തെയാണ് മാർക്സ് വെഞ്ചർ
എന്ന സാമൂഹ്യശാസ്ര്തജ്ഞൻ ഡിസ്എൻചാന്റ്മെന്റ് (ഉധലണഭഡദടഭളബണഭള)
എന്നു വിളിച്ചത്. ഇത്തരം ഒരു അകൽചയുടെ ബാക്കി
യാണ് ആധുനിക പാരിസ്ഥിതിക പ്രതിസന്ധിയും.
1962-ൽ പ്രസിദ്ധീകരിച്ച റേച്ചൽ കാഴ്സന്റെ (ടെഡദണഫ ഇടറലമഭ)
സൈലന്റ് സ്പ്രിങ് (ധേഫണഭള യേറധഭഥ) എന്ന ഗ്രന്ഥമാണ് പാശ്ചാത്യ
ലോകത്ത് പരിസ്ഥിതി ചർച്ചകൾക്ക് തുടക്കം കുറിച്ചതെങ്കിൽ
1970-കളിലെ സൈലന്റ്വാലി പ്രക്ഷോഭത്തോടെയാണ് കേരള
ത്തിലേക്ക് ഒരു പാരിസ്ഥിതികാവബോധം കടന്നുവരുന്നത്. വരളുന്ന
നദികളായി, ദൂഷിത വായുവായി, പുതിയതരം രോഗങ്ങളായി,
വീര്യം നശിച്ച മണ്ണായി പാരിസ്ഥിതിക പ്രതിസന്ധി നമ്മെ
ചൂഴ്ന്നുനിൽക്കുന്ന അനുഭവമായി മാറിയിരിക്കുന്നു. അതിനെതിരെ
ജൈവകൃഷിരീതികളും ഭക്ഷണശീലത്തിലെ വ്യതിയാന
ങ്ങളും ഊർജ ഉപഭോഗത്തിലെ ബദലുകളും കൊണ്ട് മറ്റൊരു ജീവി
തരീതിക്കായുള്ള ചലനങ്ങളും നടക്കുന്നു. അതുകൊണ്ട് പരിസ്ഥി
തിദർശനം എല്ലാ ദർശനങ്ങളുടെയും അടിസ്ഥാനമാവുന്നു.
ഭാഷയും സംസ്കാരവും പ്രകൃതിക്കു ജീവനും ജീവിതവും നശി
ച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിലേക്ക് ശ്രദ്ധയുടെ ഒരു
പുതിയ സദാചാരം കൊണ്ടുവരികയാണ് പാരിസ്ഥിതിക കല
ചെയ്യുന്നത്. മലയാളസാഹിത്യത്തിൽ ഇത്തരമൊരു വ്യതിയാനം
ശക്തമായി പ്രതിഫലിച്ചത് ചെറുകഥയിലാണ്. ഈ വ്യതിയാനത്തെ
കഥയും പരിസ്ഥിതിയും എന്ന ഗ്രന്ഥത്തിൽ ജി. മധുസൂദനൻ
റി എൻചാന്റ്മെന്റ് (ണെ ണഭഡദടഭളബണഭള) എന്നു വിളിക്കുന്നു.
കഴിഞ്ഞ അമ്പതു വർഷമായി നാം നിരന്തരമായി കേട്ടുകൊ
ണ്ടിരിക്കുന്ന വാക്കാണ് വിസനം. അതിൽനിന്നുളവാകുന്ന പുരോഗതിയാണ്
നമ്മുടെ ലക്ഷ്യം. നമ്മുടെ നാടിന് മാറ്റമുണ്ടായി. ജീവി
തസൗകര്യങ്ങൾ വർദ്ധിച്ചു. ഈ സൗകര്യങ്ങൾ നാമൊക്കെ ഉപയോഗിക്കുകയും
ചെയ്യുന്നുണ്ട്. പാർശ്വഫലങ്ങളെക്കുറിച്ച് ചിന്തി
ക്കാത്ത ഇത്തരം വികസനക്കുതിപ്പിന്റെ അവസാനം എന്തായിരി
ക്കും എന്ന സന്ദേഹം പരിസ്ഥിതി കഥകളിൽ ഉയർന്നുനിൽക്കുന്നു.
ഭൂതകാലത്തിന്റെ നന്മകളെ ഓർമപ്പെടുത്തിക്കൊണ്ട് വർത്തമാനകാലത്തെക്കുറിച്ചുള്ള
ഉത്കണ്ഠകൾ പങ്കുവച്ച് ഭാവിയുടെ ദുരന്ത
ങ്ങളെ പരിചയപ്പെടുത്തുന്നു. അങ്ങനെ അത് ഭാവിയിലേക്കുള്ള
ഒരു ചൂണ്ടുവിരലാകുന്നു. ആത്മവിമർശനാത്മകമായ ചില തലങ്ങ
ളിലേക്ക് ഇത്തരം രചനകൾ വായനക്കാരെ എത്തിക്കേണ്ടതുണ്ട്.
ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ പങ്കുവയ്ക്കുന്നതോടെ അതൊരു
പ്രവചനസ്വഭാവത്തിലെത്തുന്നു. (കുറ്റിപ്പുറം പാലത്തിൽ നിന്നുകൊണ്ട്
ഇടശ്ശേരി നിളയെ ഓർത്തു ചിരിച്ചത് അമ്പതു വർഷം
മുമ്പായിരുന്നു. ഇന്ന് നിള അതേ അവസ്ഥയിൽ എത്തിച്ചേർന്നിട്ടു
ണ്ട്). ഭാവിയെപ്പറ്റിയുള്ള, ഈ മണ്ണിനെയും ഇതിലെ ജൈവവൈവിധ്യത്തെയും
പറ്റിയുള്ള ഉത്കണ്ഠകൾ നിരന്തരമായി തന്റെ
കൃതികളിലൂടെ വായനക്കാരനിലേക്ക് പകർന്നുതരുന്ന എഴുത്തുകാരനായ
മഹാദേവൻ തമ്പിയുടെ പരിസ്ഥിതിദർശനം ഉൾക്കൊ
ള്ളുന്ന ഏഴു കഥകളുടെ സമാഹാരമാണ് ‘കണ്ടൽക്കാട്’.
ഏഴു കഥകളും ഏഴു മേഖലകളാണ് നമ്മെ പരിചയപ്പെടുത്തു
ന്നത്. അവയിൽ അഞ്ചു കഥകളിലും പൂർവകാലത്തെ കേരള
ത്തിന്റെ ജലസമൃദ്ധി, വനസമ്പത്ത്, ജൈവവൈവിധ്യം എന്നിവയുടെ
കൃത്യമായ അവതരണമുണ്ട്. ‘അധിനിവേശം’ മണ്ണ് എപ്രകാരമാണ്
ഭൂമാഫിയയുടെ കയ്യിൽ ഊഹക്കച്ചവടത്തിനെ്റ ചരക്കാവുന്നതെന്ന്
കാണിച്ചുതരുന്നു. ‘കുമ്പസാരക്കൂട്ടിലെ കൊതുകാ’
വട്ടെ കേരളത്തിൽ പടർന്നുപിടിച്ച ചിക്കൻഗുനിയ എന്ന മാരകരോഗത്തിന്റെ
ഒരു മറുപുറം കാണിച്ചുതരുന്നു. മാറിയ സാഹചര്യ
ങ്ങളിലെ മാറിയ മനുഷ്യരുടെ ചിന്തകൾ, പ്രവൃത്തികൾ ഇവ എങ്ങ
നെയും മാറാം എന്നൊരു ഓർമപ്പെടുത്തൽ എല്ലാ കഥകളുടെയും
അടിസ്ഥാനമായി നിൽക്കുന്നു.
കണ്ടൽക്കാടുകൾ ഭൂമിയുടെ ശ്വാസകോശങ്ങളും ജൈവവൈവിധ്യത്തിന്റെ
കലവറകളുമാണ്. അവ വെറുതെ അങ്ങനെ കിടക്കു
ന്നതുകൊണ്ട് എന്തു പ്രയോജനം, അതൊക്കെ വെട്ടി മണ്ണിട്ടു മൂടി
നല്ല ടൗൺഷിപ് പണിയാമെന്ന ഉഗ്രൻ ആശയം നമ്മുടെ ഭരണാധികാരികളെ
കടന്നുപിടിച്ചത് വളരെ പെട്ടെന്നായിരുന്നു. അവർ
പറഞ്ഞപ്പോൾ പൊതുസമൂഹത്തിനും അതു സ്വീകാര്യമായിരുന്നു.
കാരണം അവർക്കും അതു പാഴ്ഭൂമിയായിരുന്നു. ഭൂമിയിൽ ഒരിടവും
പാഴ്ഭൂമിയല്ലെന്നും ഒരു ചെടിയും പാഴ്ചെടിയല്ലെന്നും ഓർമപ്പെ
ടുത്തുകയാണ് കണ്ടൽക്കാട് എന്ന കഥ. അവയ്ക്കോരോന്നിനുമുള്ള
ഔഷധമൂല്യങ്ങൾ ആധുനിക വൈദ്യശാസ്ര്തത്തിനും അതിന്റെ
നേട്ടങ്ങൾക്കും മുന്നിൽ നിസ്സാരമായിരിക്കാം. പക്ഷേ പണം എത്രയുണ്ടായാലും
പരിഹരിക്കാനാവാത്ത ചിലതിനെക്കുറിച്ചാണ്
മഹാദേവൻ എന്ന കഥാപാത്രത്തിലൂടെ കഥാകൃത്ത് നമ്മെ ഓർ
മപ്പെടുത്തുന്നത്. ഭാവിയൊരു ഭൂതമായ് നോക്കുന്നു എന്ന അയ്യപ്പ
പണിക്കരുടെ കവിവാക്യം അന്വർത്ഥമാവുകയാണ് ഈ കഥയിലൂടെ.
എത്ര മണ്ണിട്ടു മൂടിയാലും ഭൂമിക്കൊരു വിത്തിനെയും ഒരു
വരാൽ കുഞ്ഞിനെയും സൂക്ഷിച്ചുവയ്ക്കുന്നു എന്ന അറിവും ഈ കഥ
നമുക്ക് തരുന്നു. അനുകൂല സാഹചര്യങ്ങളിൽ അവയെ ഈ നന്ദി
കെട്ട സമൂഹത്തിന് തിരികെത്തരാൻ വേണ്ടി! ഈ അടുത്തകാലത്ത്
അത്തരമൊരു കാഴ്ചയ്ക്ക് സാക്ഷിയായി. ഇരുപത്തിയഞ്ചു
വർഷം പ്രായമായ ഒരു റബ്ബർതോട്ടം വെട്ടിക്കഴിഞ്ഞപ്പോൾ ബാല്യ
കാലത്ത് കണ്ട അനേകം ചെടികൾ, കളകൾ, പുല്ലുകൾ അവ ആ
പ്രദേശത്തെതന്നെ മൂടിക്കിടന്നു. അത്രയും കാലം സർവംസഹയായ
ഭൂമി ഈ വിത്തുകളെ സൂക്ഷിച്ച് സംരക്ഷിച്ചിരുന്നു എന്ന ഓർ
മപ്പെടുത്തൽ നമ്മെ നടുക്കിക്കളയുന്നു.
‘ശ്മശാനത്തിലെ പൂക്കൾ’ കേരളത്തിലെ നെൽകൃഷിയുടെ
ചരിത്രമാണ്. എത്രയോ തരം നെൽവിത്തുകൾ നമുക്കുണ്ടായിരു
ന്നു. ഓരോ പാടത്തിന്റെയും സ്വഭാവത്തിനനുസരിച്ച് വിത്തുകളും
മാറിയിരുന്നു. ശാസ്ര്തീയ കൃഷിരീതികൾ. കാർഷിക വിപ്ലവം, ഹരി
തവിപ്ലവം എന്നിവയിലൂടെ അവയത്രയും അപരിഷ്കൃതമാക്കി.
കൃഷി ലാഭകരമല്ലാതെയായി മണ്ണ് തവിടായി മാറിയ കേരള
ത്തിന്റെ കഥയാണത്. അരി വരാൻ തമിഴ്നാട്ടിലെയും ആന്ധ്രയി
ലെയും ലോറികളെ കാത്തിരിക്കുന്ന ദുരന്തം പൂർണമാവുന്നത്
താമരവയൽ ലോട്ടസ് ഗാർഡനാവുന്നതോടെയാണ്. പാടങ്ങളിൽ
നെൽവിത്തെറിയാൻ മിടുക്കനായിരുന്ന നെല്ലുപോറ്റി എന്ന ഓമനപ്പേരുണ്ടായിരുന്ന
കഥാഖ്യാതാവിനെ പുതിയ മുതലാളി
ആയുധം കടത്താനായി ഉപയോഗിക്കുന്നയിടത്താണ് കഥയുടെ
പരിണാമം. അതെ, നാം കാണുന്ന വികസനപദ്ധതികളുടെ മറുപുറമായി
ഇത്തരം വ്യവസായങ്ങളും കൊഴുക്കുന്നുണ്ട്. നാമൊക്കെ
എങ്ങനെയും ഉപയോഗപ്പെടാൻ സാദ്ധ്യതയുമുണ്ട്. നമ്മുടെ കുടി
യിരിപ്പുകൾക്കുമേൽ എപ്പോൾ വേണമെങ്കിലും വികസനത്തിന്റെ
പേരിൽ ഭൂമാഫിയയും അവരുടെ ഗുണ്ടകളും പിടിമുറുക്കാമെന്ന
അവസ്ഥയുണ്ടെന്ന ഓർമപ്പെടുത്തലാണ് ‘അധിനിവേശ’വും ‘ക
ണ്ടൽക്കാടുകളും’.
‘കുട്ടനാട്’, നെൽവയലുകൾക്കു പിന്നാലെ റിസോർട്ടുകളായി
മാറിക്കൊണ്ടിരിക്കുന്ന കുട്ടനാടൻ പാടങ്ങളുടെ സമകാലസ്ഥിതി
യാണ്. തന്റെ നാട്ടിലെ ശുദ്ധജലത്തെപ്പറ്റി, കുളിർകാറ്റിനെപ്പറ്റി,
മത്സ്യസമ്പത്തിനെപ്പറ്റി, ശുദ്ധവായുവിനെപ്പറ്റി, സ്വാദിഷ്ടമായ
അരിഭക്ഷണത്തെപ്പറ്റി ഒരുപാട് അഭിമാനിക്കുന്ന ഒരു കർഷകന്റെ
വാക്കുകളാണ് കഥ. പാടം നികത്താൻ കിഴക്കുനിന്ന് മലയിടിച്ചുവരുന്ന
മണ്ണിനൊപ്പം വരുന്ന മലയണ്ണാൻകുഞ്ഞാണ് കഥാപാത്രം.
സ്വന്തം ഇടങ്ങൾ നഷ്ടപ്പെടുന്ന ഇത്തരം ചെറുജീവികൾക്ക് ടൂറി
സവും അതുവഴി നേടാൻ പോവുന്ന വിദേശനാണ്യവും ചേർത്തുവയ്ക്കുമ്പോൾ
പ്രസക്തിയൊന്നും ഇല്ലായിരിക്കാമ. പക്ഷേ ജീവന്റെ
വലിയ വല പരസ്പരാശ്രിതത്വത്തിന്റേതാണ് എന്ന മറവിക്ക്
വലിയ വില നൽകേണ്ടിവരും. ടൂറിസം വികസനത്തിന്റെ മറവിൽ
സെക്സ് ടൂറിസമാണ് വികസിക്കുന്നതെന്ന സത്യവും കഥയിലു
ണ്ട്. വയനാട്ടിലെ കൃഷിയിടങ്ങൾ, കടക്കെണിയിലായ കർഷകർ,
അവരെ ചൂഷണം ചെയ്യുന്ന പലിശക്കാർ എന്ന ത്രികോണാവസ്ഥ
യുടെ നേർചിത്രമാണ് ‘വയനാട്’ എന്ന കഥ. മണ്ണാണ് വിഷം
എന്ന പൂർവസങ്കല്പത്തെ മാറ്റിക്കൊണ്ട് മനുഷ്യന്റെ ദുരയാണ് പ്രതി
സന്ധികൾക്ക് കാരണമെന്ന് ഓർമപ്പെടുത്തുന്നു. ”മണ്ണിലെ വിള
മനസ്സിൽ കണ്ട് ഇനി പലിശയ്ക്ക് പണം വാങ്ങരുത്” എന്ന് സെബാ
സ്റ്റ്യനോട് അപ്പൻ പറയുന്ന വാക്കുകളിൽ ഇതേ സത്യമുണ്ട്.
മണ്ണിനും കൃഷിക്കും ഊഹക്കച്ചവടം പോലെതന്നെ രോഗത്തിനും
മരുന്നിനും അതാവാം എന്നതൊരു മറുപുറക്കാഴ്ചയാണ് ‘കുമ്പ
സാരത്തിലെ കൊതുക്’. ചിക്കൻഗുനിയ, ഡെങ്കിപ്പനി ഇവയൊക്കെ
നിർമിതരോഗങ്ങളാണെന്നതും അതിന്റെ പിന്നി
ലൊക്കെ അന്താരാഷ്ട്രതലത്തിലെ ഇടപെടലുകൾ ഉണ്ടെന്ന
സത്യവും നാം അറിയേണ്ടതുണ്ട്. അതെ, നാം ഈ മൂന്നാംലോക
ക്കാർ വികസന സ്വപ്നങ്ങളാൽ ഭരണാധികാരികൾ സംതൃപ്തിപ്പെടു
ത്തുന്നവർ ഇരകളുമാണ്.
കാടിന്റെ മക്കളായ ആദിവാസികളെ മുഖ്യധാരയിലേക്ക്
കൊണ്ടുവരാനും വികസനത്തിൽ കണ്ണിചേർക്കാനുമുള്ള ശ്രമം
തുടങ്ങിയിട്ട് കുറെക്കാലമായി. അവരും കാടുമായുള്ള ജൈവബന്ധം
ഈ വികസനവാദികൾക്ക് മനസിലാവില്ല. കാട് കുറെ മര
ങ്ങൾ കൂടിനിൽക്കുന്ന സ്ഥലമല്ല. അത് പരസ്പരാശ്രിതത്വത്തിന്റെ
വലിയ ഒരു ലോകമാണ്. ഇത്തരം വികസനവാദികളോടാണ്
എനിക്കെന്റെ കാടു തരാനാവുമോ എന്ന് ഉടയോൻ കാടച്ചൻ
ചോദിക്കുന്നത് മുഖ്യധാരാസമൂഹത്തോടാണ്. ഇവർക്കൊക്കെ
സർക്കാർ എന്തെല്ലാം കൊടുത്തിട്ടും തൃപ്തിയില്ല എന്ന് പുച്ഛിക്കുന്ന
നമ്മളോടുതന്നെയാണ്. ഈ കഥയ്ക്ക് ‘ആകാശത്തിന്റെ അവകാശി
കൾ’ എന്നാണ് കഥാകൃത്ത് പേരിട്ടത്. ആകാശവും ഊഹക്കച്ചവടത്തിന്റെ
ഭാഗമാവാൻ ഇനിയെത്ര കാലം. ആകാശനഗരം, സ്വപ്ന
നഗരം അങ്ങനെയങ്ങനെ….
മഹാദേവൻ തമ്പിയുടെ കഥകൾ ഓരോ വിഷയത്തെപ്പറ്റി
അനേകം പുത്തൻ അറിവുകൾ നൽകുന്നുണ്ട്. നെൽവിത്തുകൾ,
പാടശേഖരങ്ങൾ, വിവിധയിനം കണ്ടലുകൾ, മൺമറഞ്ഞ മത്സ്യ
ങ്ങൾ, കേരളത്തിന്റെ ഭൂതകാല ഭൂപ്രകൃതി, സസ്യജാലങ്ങളെ
സംബന്ധിച്ച വിശദമായ അറിവുകൾ എന്നിങ്ങനെ ഓരോ രച
നയ്ക്കു പിന്നിലും ഒരുപാട് ഗവേഷണങ്ങൾ അദ്ദേഹം നടത്തുന്നു.
പക്ഷേ കഥാഖ്യാനത്തിൽ അത്തരം വിവരണങ്ങൾ ഒരു ഭാരമോ
വച്ചുകെട്ടോ ആവുന്നില്ല. അവ തീർച്ചയായും നമ്മെ ആത്മവിമർ
ശനത്തിലേക്ക് നയിക്കേണ്ടതുണ്ട്. എല്ലാ കഥകളും ഓരോ ദു:സ്വപ്ന
ത്തിൽ അവസാനിക്കുന്നതായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്.
അതെ, ഇത്തരം ഭ്രാന്തു നിറഞ്ഞ വികസനപോക്കിനവസാനം
നമുക്കു ബാക്കിയാവുന്നത് ദുസ്വപ്നങ്ങളായിരിക്കും. പിതൃക്രിയക
ൾക്ക് അരി യാചിച്ചും വെള്ളം യാചിച്ചും നമ്മുടെ മക്കൾ അലഞ്ഞേ
ക്കാം. ഡോളറും യെന്നും മാർക്കുമൊന്നും അതിന് പോരാതെ
വരും. വരുംതലമുറയ്ക്ക് നല്ല സ്വപ്നങ്ങൾ നൽകാനെങ്കിലും ഈ ജീവി
തരീതിയും കാഴ്ചപ്പാടുകളും സമൂലം മാറേണ്ടതുണ്ട് എന്ന ഓർമപ്പെടുത്തലാണ്
ഈ കഥകൾ.