അലോപ്പതിയെന്ന ഇംഗ്ലീഷ് വൈദ്യം പരശ്ശതം കോടി ഡോളർ
കൊള്ളലാഭം കൊയ്യുന്ന ഒന്നാന്തരം അറവുശാലയുമാണെന്നത്
ഇന്ന് എല്ലാവർക്കുമറിയാം. ആരോഗ്യചിന്താരംഗത്ത് വ്യാപരിക്കു
ന്നവരൊക്കെ ഇതു സമ്മതിച്ചുതരുന്നുമുണ്ട്. അലോപ്പതി ചികി
ത്സാ-മരുന്നുവ്യവസ്ഥ തങ്ങളുടെ പണം മാത്രമല്ല ആരോഗ്യവും
കവർന്നെടുക്കുകയാണെന്ന അവബോധം പുതിയ ബദൽ ചികി
ത്സാമാർഗങ്ങളെ കുറിച്ച് കാര്യക്ഷമമായ സജീവ അന്വേഷണ
ങ്ങളും പ്രയോഗങ്ങളും കണ്ടെത്തുവാൻ ജനങ്ങളെ പ്രേരിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
ആയുർവേദം, ഹോമിയോപതി, നാച്യുറോപതി/ഓർത്തോപതി,
കാന്തചികിത്സ, ഒറ്റമൂലിപ്രയോഗങ്ങൾ, ചൈനീസ് ഹെർബൽ
മെഡിസിൻ, അലോപ്പതിക്കു മുമ്പുള്ള യൂറോപ്യൻ നാട്ടുവൈദ്യം,
മെക്‌സിക്കൻ മുളകു ചികിത്സ എന്നിങ്ങനെ ലോകമെമ്പാടുമുള്ള
തദ്ദേശീയ ജനത പല ചികിത്സാരീതികളും ഇന്നു പരീക്ഷിച്ചുവരു
ന്നു. പാശ്ചാത്യമോ അമേരിക്കനോ പൗരസ്ത്യമോ എന്ന വിഭജനമില്ലാതെ
ഇത്തരം പ്രയോഗങ്ങൾ വർത്തമാനകാലത്ത് വ്യാപകമായി
നടന്നുവരുന്നുണ്ട്.
ചിലർ ‘ഡയറ്റിംഗി’ലാണെങ്കിൽ മറ്റു ചിലർ ‘ന്യുട്രീഷ്യനെ’ കണ്ടു
ഭക്ഷണങ്ങളിലെ പോഷണങ്ങളാണ് ക്രമീകരിക്കുന്നത്. ഇനിയും
ചിലർ ‘കലോറി’ സിദ്ധാന്തക്കാർ എന്നു സ്വയം വിളിക്കുന്നു. അവർ
ശരീര ഊർജം തനിക്ക് ഇത്ര കലോറി വേണമെന്ന് തീരുമാനിക്കുകയും
അവ ലഭിക്കുവാൻ ആവശ്യമായ ആഹരിക്കൽ നടത്തുകയും
ചെയ്യുന്നു. മറ്റു ചിലരാകട്ടെ പ്രോട്ടീൻ ഭക്ഷണക്കാരാണ്.
ഏഷ്യൻ രാഷ്ട്രങ്ങളിൽ ഇന്ത്യ, തായ്‌ലാന്റ് തുടങ്ങിയ ചുരുക്കം
രാജ്യങ്ങളിലാണ് പ്രകൃതിചികിത്സ പ്രചാരം നേടിയതെങ്കിൽ
യൂറോപ്പിലും അമേരിക്കയിലും പ്രകൃതിചികിത്സ – നാച്യുറോപതി/ഓർത്തോപതി
– ഇന്ന്, ഹെർബൽ മെഡിസിനുമായി കൂട്ടുചേരുന്ന
അവസ്ഥയിലാണ്. മരുന്നില്ലാതെ, വേവിച്ച ഭക്ഷണമി
ല്ലാതെ, ധാന്യമോ മാംസമോ ക്ഷീരപദാർത്ഥങ്ങളോ ഇല്ലാതെ,
വേവിക്കാത്ത പഴം, പച്ചക്കറികൾ, മുളപ്പിച്ച ചെടികൾ അഥവാ
റടശ തമമഢ – കഴിച്ചും ഉപവാസം, വെയിൽ, ജലം, വായു
എന്നിവയെ ആസ്പദമാക്കിയുമാണ് അമേരിക്കയിലും യൂറോപ്പിലും
നാച്യുറോപതി/ഓർത്തോപതി ചികിത്സ ഉടലെടുത്തത്.
എന്നാൽ, 1980-കൾക്കുശേഷം പൊതുവിലും 2000-ങ്ങളിൽ
വിശേഷിച്ചും രാസമരുന്നുകളുടെ വിഷവത്കരണത്തിനെതിരെ
ലോകവ്യാപകമായി ‘ഹെർബൽ ചികിത്സ’ പ്രചുര പ്രചാരം നേടി
യെടുക്കുകയുണ്ടായി. ആയുർവേദ ക്ലിനിക്കുകൾ ജപ്പാനിലും
സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽപോലും ഇന്ന് എത്തിയിരിക്കു
ന്നു.
പുതുയുഗ വൈദ്യം – ണ്രശ അഥണ ഛണഢധഡധഭണ – എന്ന പേരിൽ ഒട്ട
നവധി ചികിത്സാരീതികൾ യൂറോപ്പിലും അമേരിക്കയിലും ഇന്ന്
വ്യാപകമാണ്. ഇവയൊക്കെ നടത്തുന്ന അവകാശവാദം ഇവ
പൊതുവെ പാർശ്വഫലങ്ങൾ ഇല്ലാത്തവ എന്നതാകുന്നു. ആയു
ർവേദ ഉല്പന്നങ്ങൾ, ബദൽ ഉല്പന്നങ്ങൾ – പാർശ്വഫലമില്ലാത്ത
ഔഷധങ്ങൾ – ഇന്ന് ആഗോളാടിസ്ഥാനത്തിൽ വൻ വിറ്റുവരവുള്ള
ധനമൂലധനം ആർജിക്കുന്ന മുതലാളിത്ത ചരക്കുല്പാദനം
തന്നെയാണ് ഫലത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. സെമിനാറുകൾ,
പ്രഭാഷണങ്ങൾ, ക്യാമ്പുകൾ, ക്ലാസുകൾ എന്നിങ്ങനെ ബഹുവിധ
പ്രചാരണവുമായി അടിവേരിലേക്ക് (ഥറടലലറമമള) കിനിഞ്ഞിറങ്ങു
ന്ന ധനമൂലധന ബദൽ ചികിത്സ ഫലത്തിൽ ജനങ്ങളുടെ രോഗമുക്തിയെന്ന
പ്രത്യാശയെതന്നെയാണ് വ്യാപാരവത്കരിക്കുന്നത്.
മുതലാളിത്തത്തിന്റെ ചരക്കുവത്കരണത്തിലും കൊള്ളലാഭ
ത്തിലും ധനമൂലധനമാർജനത്തിനും – തധഭടഭഡണ ഡടയധളടഫ – പൊതുവിൽ
ഉൾപ്പെടാതെ നിൽക്കുന്ന ആധുനിക പ്രകൃതിചികിത്സ അതുകൊണ്ടുതന്നെ
മൗലികപ്രാധാന്യമർഹിക്കുന്നു.
ആധുനിക പ്രകൃതിചികിത്സ അതിന്റെ പ്രഥമ ഘട്ടത്തിൽ
1800-1950-കളിൽ ജീവച്ഛക്തിയെ ആസ്പദമാക്കി പൂർണമായും
ഔഷധങ്ങളോ വേവിച്ച ഭക്ഷണമോ ഇല്ലാതെ പ്രകൃതിയിൽ മറ്റു
ജന്തുജീവജാലങ്ങൾ എങ്ങിനെ രോഗം മാറ്റുന്നുവോ അതുപോലെയായിരുന്നു.
19, 20 നൂറ്റാണ്ടുകളിൽ അലോപ്പതിവൈദ്യത്തിൽ എം.ഡി.
ബിരുദമെടുത്തവർതന്നെയാണ് രാസവിഷചികിത്സയുടെ ജൈവവിരുദ്ധതയെ
നിഷേധിച്ചുകൊണ്ട് ജൈവചികിത്സയിലേക്ക്
സാങ്കേതികാർത്ഥത്തിൽ പ്രവേശിച്ചത്. ഓർത്തോപതി എന്ന്
അമേരിക്കയിലും നാച്യുറോപതി എന്ന് പൊതുവിലും അറിയപ്പെട്ട
ഈ ചികിത്സാരീതി, 1980-കൾക്കു ശേഷം ആഗോളാടിസ്ഥാന
ത്തിൽ അതിശക്തമായ ബദൽ ചികിത്സാപ്രചരണത്തോടൊപ്പം
വികസിച്ച വിവിധ രീതികളിലെ ‘ഹെർബൽ ചികിത്സ’യുമായി
ഇന്ന് കൂട്ടുചേർന്നിരിക്കുന്നു.
1920-കളോടെ പാശ്ചാത്യ ഭക്ഷ്യ സംസ്‌കരണം കുത്തക മുതലാളിത്ത
ശക്തികളിലേക്ക് പതുക്കെ പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു.
യന്ത്രവത്കരണവും പ്രചാരണവും മാധ്യമ പരസ്യ
ങ്ങളും ഒക്കെ ചേർന്ന് ആദ്യമാല ‘ബോൺവിറ്റ’ മുതൽ ഇപ്പോഴത്തെ
‘ഓട്‌സ്’ വരെ ഈ ശക്തികളുടെ പരസ്യങ്ങൾക്കപ്പുറം മറ്റ്
യാതൊരു ഗുണവുമില്ലാത്ത പൊള്ളവസ്തുക്കളാകുന്നു. ഭക്ഷ്യകുത്ത
കകൾക്കുതന്നെ മരുന്നുവ്യവസായത്തിലും രാസവളം-കീടനാശി
നി വ്യവസായത്തിലും യുദ്ധ-പടക്കോപ്പ് ഉല്പാദനത്തിലും ജനിതക
സാങ്കേതികവിദ്യയിലും ടി.വി. ഐ.ടി. കമ്പനികളിലും ഇന്ന് ഷെയറുകൾ
ഉണ്ട്. ഇപ്പോൾ, ഫുഡ് സപ്ലിമെന്റ് എന്ന പേരിൽ ഹെർബൽ
മെഡിസിൻ ഉല്പാദനത്തിലേക്ക് നാടനും അന്തർദേശീയവുമായ
മുതലാളിത്തം തങ്ങളുടെ നീരാളികരങ്ങൾ പടർത്തിവിട്ടിട്ടുണ്ട്.
1980-കൾക്കുശേഷം അതിനാൽതന്നെ ഹെർബൽ സ്വാധീന
ത്തിലേക്ക് പാശ്ചാത്യ പ്രകൃതിചികിത്സ വഴിമാറിയെങ്കിൽ, ഇന്ത്യ
യിൽ ആധുനിക പ്രകൃതി ചികിത്സ അതിന്റെ ആരംഭകാലത്തുതന്നെ
ഹെർബൽ മൂലികകൾ ഉപയോഗിച്ചുള്ള സങ്കരവൈദ്യമായാണ്
ജനിച്ചുവീണത്. ലോകചരിത്രം പിന്നീട് മഹാത്മാവായി
പ്രഖ്യാപിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയാണ് ആധുനിക പ്രകൃതിചികിത്സയുടെ
ഇന്ത്യയിലെ ആദ്യപ്രചാരകൻ എന്ന് പൊതുവിൽ
പറയാം.
1700-കളുടെ അവസാനം മുതൽ യൂറോപ്പിലെ വിവിധ രാജ്യങ്ങ
ളിൽ രാസവിഷ ചികിത്സ നടത്തിപ്പോന്ന ഭിഷഗ്വരന്മാർ കടുത്ത
ആശയക്കുഴപ്പത്തിലായിരുന്നു. ഗന്ധകം (ലഴഫയദണറ), അഞ്ജനക്കല്ല്
(ടഭളധബമഭസ) തുടങ്ങിയ നിരവധി കൊടുംവിഷവസ്തുക്കൾ ലേപനമായും
ഔഷധമായും ശരീരത്തിന് അകത്തും പുറത്തും രോഗിക
ൾക്ക് സേവിപ്പിച്ചതുകൊണ്ടുള്ള ദുരന്തങ്ങളായിരുന്നു അവരുടെ
പ്രശ്‌നങ്ങൾ. പലപ്പോഴും ഒരു അലോപ്പതി ഗുളികാസേവ ഇരുപതു
വരെ രോഗങ്ങൾ സൃഷ്ടിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ്
അബ്രഹാം ലിങ്കന്റെ 15 വയസുള്ള മകൻ മരണമടഞ്ഞത് നിരവധി
അലോപ്പതി വിദഗ്ദ്ധർ – സ്‌പെഷ്യലിസ്റ്റ് – നടത്തിയ വ്യാപകമായ
രാസവിഷ ചികിത്സയാലാണെന്നും 1865-ൽ എ.റ്റി. ത്രാൾ എന്ന
എം.ഡി. ബിരുദധാരിയായ അമേരിക്കൻ ഡോക്ടർ പ്രഖ്യാപിച്ചു.
തുടർന്ന് അദ്ദേഹം ‘മരുന്നില്ലാചികിത്സ’യിലേക്ക് പ്രവേശിക്കുകയുമുണ്ടായി.
ലൂയി പാസ്ചറുടെ അണുസിദ്ധാന്തം, എഡ്‌വേർഡ്
ജെന്നർ എന്ന മുറിവൈദ്യന്റെ രോഗാണു കുത്തിവച്ചുള്ള പ്രതിരോധചികിത്സ
തുടങ്ങിയ ഭ്രാന്തുകൾ കൂടിവന്നപ്പോൾ അലോപ്പതി
ചികിത്സയെന്ന ‘ഇംഗ്ലീഷ്‌വൈദ്യം’ ഫലത്തിൽ അന്ത:ഛിദ്രത്തെ
2012 മഡളമഠണറ ബടളളണറ 9 3
യാണ് നേരിട്ടത്.
രാസവിഷബാധ – ഡദണബധഡടഫ യമധലമഭധഭഥ – എന്ന വൻദുരന്ത
മാണ് 18, 19 നൂറ്റാണ്ടുകളിലെ അലോപ്പതി ചികിത്സയുടെ മുഖമുദ്രയെങ്കിൽ
20-ാം നൂറ്റാണ്ടിൽ അത് ജീവൻരക്ഷാ ഔഷധമെന്ന
ലേബൽ സ്വയമണിയുകയാണുണ്ടായത്. ഇതിന് രാസവിഷവൈദ്യത്തെ
സഹായിച്ചത് മുതലാളിത്തം ഔഷധ ഉല്പാദനം ഏറ്റെടുത്ത്
ലോകജനതയെ വിഷം തീറ്റിക്കുന്ന വ്യാപാരം കുത്തകാടിസ്ഥാന
ത്തിൽ ആരംഭിച്ചതോടെയാണ്.
ഗാന്ധിജി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പ്രകൃതി
ചികിത്സയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള കാരണങ്ങളിൽ
ഒന്ന് മേൽ പ്രസ്താവിച്ച മുതലാളിത്ത രാസവിഷമെന്ന ജീവവിരു
ദ്ധതയായിരുന്നുവെങ്കിൽ മൗലികമായ ദ്വിതീയ കാരണം, ആധുനിക
പ്രകൃതി ചികിത്സയുടെ പല സജീവ ആശയങ്ങളും പ്രയോഗങ്ങളും
ഇന്ത്യൻ ആയുർവേദവുമായും അതിന്റെ തത്വസംഹിതയുമായും
ബന്ധമുള്ളതാണെന്നതുമായിരുന്നു. പഴങ്ങൾ, പച്ചക്കറിക
ൾ, ജീവവായു, ജലം എന്നിവയായിരുന്നു ഗാന്ധിജിയെ ആകർ
ഷിച്ച പ്രധാന ഘടകമെങ്കിൽ മുഖ്യവസ്തുത നാച്യുറോപതി/ഓർ
ത്തോപതി ചികിത്സയിലെ ഉപവാസമാണെന്നു കരുതാം. ഇന്ത്യൻ
വൈദ്യസംഹിതകളിൽ ചരകനും വളരെ കാലം മുമ്പുതന്നെ അതി
പ്രാചീന ഇന്ത്യൻ യോഗയുടെ കാലത്തുതന്നെ, പ്രചുരപ്രചാരം
ലഭിച്ച ചികിത്സാവിധിയായിരുന്നു, ഉപവാസം.
എന്നാൽ, ഗാന്ധിജിക്ക് സംഭവിച്ച മൗലികമായ ചികിത്സാപരമായ
തെറ്റ് അദ്ദേഹം ആയുർവേദത്തിന്റെ അന്നാഹാര- കാർബോഹൈഡ്രേറ്റ്-ത്തിന്റെ
തടവുകാരനും ക്ഷീരപദാർത്ഥങ്ങൾ പോഷകപ്രദമാണെന്ന
ആയുർവേദത്തിന്റെ അടിസ്ഥാന സമീപനവും
ഔഷധങ്ങളായി മൂലികകൾക്കുള്ള – ദണറഠല – അനിഷേധ്യ ആയു
ർവേദ വേദം അതേപടി വിഴുങ്ങിയതുമായിരുന്നു. ആടലോടകം,
കൂവളം, ഞെരിഞ്ഞാൽ, തുളസി, കുറുന്തോട്ടി, ചെറുള, മുത്തിൾ,
ബ്രഹ്മി, ആര്യവേപ്പില തുടങ്ങി അസംഖ്യം മൂലികകൾ – ദണറഠല –
ഗാന്ധിജി ഉപയോഗിക്കുകയുണ്ടായി. കൂടാതെ പുളിയില്ലാത്ത
മോര്, പച്ചമുളക്, ആട്ടിൻപാൽ, മഞ്ഞൾ എന്നിത്യാദികളും ഉപയോഗിക്കപ്പെട്ടു.
ഇവിടെ പരിശോധനാർഹമായ വിഷയം
ഗാന്ധിജി കടമെടുത്തു പ്രചരിപ്പിച്ച ആധുനിക പ്രകൃതിവൈദ്യ
ത്തിന്റെ സൈദ്ധാന്തികരും പ്രയോക്താക്കളും യാതൊരുവിധ ‘വി
ഷസസ്യങ്ങളും’ മൃഗക്കൊഴുപ്പും ചികിത്സയിൽ ഉപയോഗിച്ചില്ലെ
ന്നതു മാത്രമല്ല, അവ, വിഷവസ്തുക്കളാണെന്നും അവയ്ക്ക് ജീവച്ഛ
ക്തിയുടെ പ്രവർത്തനത്തെ പ്രതിരോധിക്കുവാനേ കഴിയൂ എന്ന്
വാദിക്കുകയും തെളിയിക്കുകയും ചെയ്തുവെന്നതാണ്.
ബേസിൽ (ഠടലധഫ), ഓറിഗാനോ (മറണഥടഭമ), ബെഡ്‌റോക്ക്
(ഠണഢറമഡപ), റോസ്‌മേരി (റമലണബടറസ), തൈം (ളദസബണ), ആരോറൂട്ട്
(ടററമശറമമള) തുടങ്ങിയ യൂറോപ്യൻ മൂലികകളെയും ക്ഷീര-മാംസ
കൊഴുപ്പുകളെയും പരിപൂർണമായി അവർ പടിക്കുപുറത്തുതന്നെ
യായിരുന്നു നിർത്തിയിരുന്നത്. അതിനിശിതമായി അവർ വിമർ
ശിച്ചത് ഔഷധപ്രയോഗമെന്ന സിദ്ധാന്തത്തെയും പ്രയോഗത്തെ
യുമായിരുന്നു. ഹെർബട്ട് ഷെൽട്ടൻ, ജെ.എച്ച്. ടിൽഡൻ എന്നി
വരെ നാച്യുറോപതി/ഓർത്തോപതിയുടെ സൈദ്ധാന്തികരും
പ്രയോക്താക്കളുമായി ലോകം ഇന്നംഗീകരിക്കുന്നു. അവർ സന്ന
ന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത് ഔഷധചികിത്സ, അത് മൂലികകളോ
രാസവിഷമോ ആയിക്കോട്ടെ, രോഗകാരണങ്ങളായ മാലിന്യ
ത്തെ, വിഷപദാർത്ഥങ്ങളെ – ളമഷധഡ ശടലളണല – ശരീരത്തിനകത്തുതന്നെ
ഒതുക്കിവയ്ക്കുന്നുവെന്നും അതിനാൽ ഒരു രോഗത്തിൽ
നിന്നും പലവിധ രോഗങ്ങളിലേക്ക് ശരീരം പ്രവേശിക്കുന്നുവെന്നുമായിരുന്നു.
മനുഷ്യശരീരം, ഈ ഭൂമിയിലെ ജീവനുള്ള പദാർത്ഥമാണെന്നും
മറ്റു ജീവജാലങ്ങൾക്ക് ബാധകമായ പ്രകൃതിനിയമംതന്നെ
മനുഷ്യർക്ക് ബാധകമാണെന്നും അവർ പറഞ്ഞു. മറ്റു ജന്തു
ക്കൾ രോഗമില്ലാതെ ജീവിക്കുമ്പോൾ ബുദ്ധിയുള്ള മാനവർ രോഗി
കളും നിത്യരോഗികളുമാകുന്നതിന്റെ കാരണം, മനുഷ്യർ, വിഷപദാർത്ഥങ്ങൾ
വേവിച്ച് കഴിക്കുന്നതുകൊണ്ടാണെന്നും ഇങ്ങിനെ
ജീവനില്ലാത്ത പദാർത്ഥങ്ങൾ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങൾ ശരീ
രത്തിലെ ജീവച്ഛക്തി പുറംതള്ളുന്നുവെന്നും അവയെയാണ് നാം
ഭയത്തോടെ ‘രോഗം’ – ഢധലണടലണ – എന്നു വിളിക്കുന്നതെന്നും
അവർ വ്യക്തമാക്കി. യാതൊരുവിധ മൂലികകളും രാസ ഔഷധ
ങ്ങളും ഉപയോഗിക്കാതെ ജീവനുള്ള ഭക്ഷണം – റടശ തറഴധളല, വണഥണളടഠഫണല,
യഫടഭളല/ലയറമഴളല – അഥവാ പച്ചഭക്ഷണം രോഗിയിലെ
ജീവച്ഛക്തിയെ ഉജ്ജ്വലിപ്പിക്കുമെന്നും ഉപവാസം എന്ന ശക്തിവി
ശേഷം കെട്ടിക്കിടക്കുന്ന മാലിന്യങ്ങളെയും വിഷപദാർത്ഥങ്ങ
ളെയും പുറംതള്ളുമെന്നും ഇതിനു വിശ്രമമാണ് ആവശ്യമെന്നും
അവർ ശഠിച്ചു.
ചെറൂള, തുളസി, കുറുന്തോട്ടി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ
എല്ലാം വിശക്കുമ്പോൾ മൂന്നുനേരം ഭക്ഷിച്ചാൽ എന്തായിരിക്കും
നമ്മുടെ സ്ഥിതി? എത്ര ദിവസം ഇവ ഭക്ഷിക്കും നിങ്ങൾ? എത്ര
ദിവസങ്ങൾ?
ഇനി ആട്ടിൻപാലിന്റെ ഔഷധഗുണത്തെക്കുറിച്ചാണെങ്കിൽ
ഈ പദാർത്ഥം മൂന്നുനേരം ഒരാഴ്ച നിങ്ങൾക്ക് സേവിക്കാനാകുമെന്ന്
ആർക്കും കരുതാനാവില്ല. അങ്ങനെയായാൽ വയറ്റിൽ
വമ്പിച്ച വാതക സ്‌ഫോടന പരമ്പരയും കഫക്കെട്ടും തുടർന്ന് വയ
റ്റിളക്കവുമായിരിക്കും ഫലം. പുളിയില്ലാത്ത മോരിന്റെ കാര്യം പറയാനുമില്ല.
ഈ വിഷപദാർത്ഥങ്ങളുടെ സ്ഥാനത്ത് ഭക്ഷ്യയോഗ്യ
മായ പഴം, പച്ചക്കറികൾ, ദഹിക്കുന്നതും വയറ്റിൽനിന്ന് പുറത്തു
പോകുന്നതുമായ ചെറുസസ്യങ്ങൾ, കൂമ്പുകൾ, മുളകൾ, ഇലകൾ
എന്നിവ ഭക്ഷിക്കുകയാണെങ്കിൽ അവ ശരിയായി ദഹിക്കുകയും
ശോധന ലഭിക്കുകയും ചെയ്യും. മാത്രമല്ല, ഇവയിലുള്ള ജീവച്ഛക്തി
വേവിച്ച ഭക്ഷ്യപദാർത്ഥങ്ങളിൽനിന്നും ഉത്ഭവിച്ചതും കെട്ടിക്കിട
ക്കുന്നതുമായ മാലിന്യത്തെ പനി, കഫം, ചൊറി, വയറ്റിളക്കം,
മൂത്രം, ജലദോഷം, ഛർദി, ചുമ, തുമ്മൽ തുടങ്ങിയവയെ ‘പുറംത
ള്ളൽ’ മാർഗങ്ങളിലൂടെ പുറത്തുകളയുന്നു.
എന്തുകൊണ്ട് പഴം കഴിക്കുമ്പോൾ ജലദോഷമോ തൊണ്ടവേദനയോ
വരുന്നുവെന്നു ചോദിക്കുന്നവർക്കുള്ള വിശദീകരണ
ത്തിനു മുമ്പ് എന്താണ് ജീവഭക്ഷണമെന്നും എന്താണ് ചത്ത ഭക്ഷ
ണമെന്നും ആദ്യം പരിശോധിക്കേണ്ടതുണ്ട്.
ജീവഭക്ഷണത്തിൽനിന്നും രോഗംവരില്ലതന്നെ. കാരണം,
രോഗമെന്നത് നമ്മൾ മനുഷ്യർ ഭയം മൂലം നൽകിയ ഒരു സംജ്ഞ
മാത്രമാകുന്നു. വാസ്തവത്തിൽ മലശോധനപോലെയുള്ള ഒന്നാകു
ന്നു, മേല്പറഞ്ഞ രോഗാവസ്ഥകൾ. അവയിലൂടെ ശരീരം പുറന്തള്ളു
ന്നത് നിത്യേനയുള്ള മലമല്ലെന്നും മലശോധനയിലൂടെ നിത്യേന
പുറത്തുപോകാത്ത മാലിന്യങ്ങളാണെന്നും അവ തണുത്ത, ജീവനുള്ള
ജലം സ്പർശിക്കുമ്പോൾ പുറത്തുപോകുന്നുവെന്നും ഇവയൊക്കെ
രോഗമല്ലെന്നും അഴുക്കുകൾതന്നെയാകുന്നുവെന്നതുമാണ്
പ്രകൃതിചികിത്സയുടെ കാതൽ.
ജീവഭക്ഷണം
ഭൂമിയിൽ 84 ലക്ഷം ജീവി ഇനങ്ങൾ – ലയണഡധണല – ഉണ്ടെന്നാണ്
കണക്ക്. പുഴു മുതൽ പൂമ്പാറ്റ മുതൽ പട്ടി, പിടിയാന, കുഴിയാനകൾ
വരെയും ബാക്ടീരിയ മുതൽ തിമിംഗലം വരെയും മണ്ണിര
മുതൽ മനുഷ്യൻ വരെയും. ചുരുക്കത്തിൽ, മനുഷ്യദൃഷ്ടിക്കും
മൈക്രോസ്‌കോപ്പിനും ഗോചരമായവ മാത്രമാണിവ. നമ്മൾ ഇവയിൽ
ഒന്നു മാത്രമാകുന്നു! എന്നാൽ, ഇവയ്‌ക്കൊന്നും രോഗമില്ല!
2012 മഡളമഠണറ ബടളളണറ 9 4
എന്തുകൊണ്ട്? എന്തുകൊണ്ട് മനുഷ്യർക്കും നമ്മൾ പോറ്റുന്ന
ആട്, പശു, ആന, കുതിര, പൂച്ച ഇത്യാദികൾക്കും മാത്രം രോഗം
വരുന്നു?
കാട്ടിൽ എന്തുകൊണ്ടാണ് വെറ്റിനറി ഡോക്ടർമാരുടെ സേവനം
ആവശ്യമില്ലാതെവരുന്നത്? അല്ലെങ്കിൽ കാട്ടിൽ ജീവിക്കുന്ന
ആന്തമാനിലെ ജാർവകർ എന്ന മനുഷ്യർക്കും മറ്റു കാട്ടുവാസിക
ൾക്കും എന്തുകൊണ്ട് രോഗമില്ല? കാട്ടിൽ പ്രതിരോധശക്തി ഉണ്ടെ
ന്നാണ് അലോപ്പതിശാസ്ര്തം പറയുന്നത്. ഇതൊരു പൊളിവാക്കായതിനാൽ
വിശ്വസിക്കേണ്ടതില്ല.
കാരണം പ്രമേഹം, കൊളസ്‌ട്രോൾ, ഹെർണിയ, വൃക്കരോഗ
ങ്ങൾ, ആസ്തമ, ഹാർട്ട് ബ്ലോക്കുകൾ എന്നിവയൊക്കെ മൃഗക്കൊഴുപ്പും
ധാന്യക്കൊഴുപ്പും ചേർന്ന ഭക്ഷണത്തിൽനിന്നാണ്
വരുന്നതെന്ന് എല്ലാവരും ഇന്നു സമ്മതിക്കുന്നുണ്ട്. അതിനാൽ,
പ്രതിരോധ ശക്തി (ധബബഴഭധളസ) സിദ്ധാന്തം അകാല ചരമമടയുവാൻ
വിധിക്കപ്പെട്ട പൊളിവാകുന്നു.
കാടും നാടും തമ്മിലുള്ള മൗലിക വ്യത്യാസമെന്നാൽ നാട്ടിൽ
വേവിച്ചാണ് തീറ്റ. കാട്ടിൽ പച്ചയ്ക്കും. അതെ, അത്രമാത്രം. കൂടാതെ,
തങ്ങൾക്ക് രുചിയും മണവും ദഹിക്കുന്നതുമായ പദാർത്ഥങ്ങ
ളാണ് കാട്ടുഭക്ഷണമെന്നാൽ, നാട്ടിൽ പച്ചയ്ക്ക് തിന്നുവാൻ കഴിയുന്ന
തക്കാളി, കാരറ്റ്, വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികൾ പോലും വേവി
ച്ചാണ് നമ്മൾ അകത്താക്കുന്നത്. പോരാത്തതിന് ഉപ്പ് എന്ന ഒന്നാ
ന്തരം കെമിക്കലും ചേർക്കുന്നു. തീർന്നു, ഇത്തരം പദാർത്ഥങ്ങളി
ലുള്ള ജീവന്റെ ഗതി. നല്ല വാഴപ്പഴം വരെ പുഴുങ്ങി, കൊന്നു കഴി
ക്കുന്ന ദുശ്ശീലം മനുഷ്യർക്ക് ഉണ്ടായത് കുറെ മനുഷ്യരെ അടിമകളാക്കിയോ
കുടിയാനാക്കിയോ കുടിലചൂഷണം നടത്തിയതു
മുതൽ വളർന്നുവന്ന സാമൂഹ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ
ദുർനടപ്പു മൂലമാണ്. പഴയ നാടുവാഴി/ജന്മി സവർണ ഗൃഹങ്ങ
ളിലെ സ്ഥിരം ഭക്ഷണമായിരുന്നു പുഴുങ്ങിയ നേന്ത്രപ്പഴം.
പച്ചത്തക്കാളി മണ്ണിലേക്ക് എറിഞ്ഞാൽ, മഴ പെയ്താൽ തക്കാളിച്ചെടികൾ
മുളയ്ക്കാറുണ്ട്. തിളപ്പിച്ചാറിയ വെള്ളത്തിൽ ജീവനുള്ള
മത്സ്യത്തെ ഇട്ടാൽ അത് ചത്തുപോകുന്നു. തിളപ്പിച്ച ജലത്തിൽ
ജീവനില്ല. വേവിച്ച തക്കാളിക്കുരുവിന് പൊട്ടിമുളയ്ക്കാനാവില്ല;
രണ്ടും ചത്തതാകുന്നു. നിത്യേന ജീവച്ഛക്തിയെ (ഫധതണ തമറഡണ)
കാലപുരിയിലേക്കയച്ച് നമ്മൾ നടത്തുന്ന ആചരിക്കൽതന്നെ
യാണ് രോഗങ്ങൾക്കുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്.
രണ്ടാമത്തേത്, വേവിച്ചുകഴിക്കുമ്പോൾ അരി, ഗോതമ്പ്, കടല,
പയർ, പരിപ്പ് തുടങ്ങിയ കിളികളുടെ ഭക്ഷണം നമുക്ക് കഴിക്കാമെ
ന്നുവരുന്നു. എന്താണിതിന്റെ ദൂഷ്യം? ധാന്യാഹാരത്തിൽനിന്ന്
പ്രമേഹം വരുന്നു. കടല, പരിപ്പ് ഇത്യാദികളിൽനിന്നും ഗ്യാസും
വയർകമ്പനവും മൂലക്കുരുവും വരെ ഉണ്ടാകുന്നു.
ഇതിന്റെകൂടെ മാംസം, മീൻ, മുട്ട, പാൽ, മോര്, തൈര് തുട
ങ്ങിയ മൃഗക്കൊഴുപ്പുകൾ കൂടി ചേർന്നാൽ, അതെ, പാശ്ചാത്യ
ഭക്ഷ്യ സംസ്‌കരണ കുത്തകകളും അവരുടെ ഗവേഷണ പടുക്കളും
പ്രചരിപ്പിച്ച പ്രോട്ടീൻ, വൈറ്റമിൻ, മിനറൽ ഘടകങ്ങൾ, ഹെർ
ണിയ മുതൽ കൊളസ്‌ട്രോൾ വരെയും ഹാർട്ട് അറ്റാക്ക് മുതൽ
കാൻസർ വരെയും വരുത്തുന്നു.
അപ്പോൾ, പാശ്ചാത്യ പോഷകഘടകങ്ങൾക്കും
ക്ഷീര-അജ-കുക്കുട മാംസാദി ആയുർവേദാദികൾക്കും വലിയ
കേടുണ്ടെന്നുവരുന്നു. ഇതല്ലേ സത്യം.
ധാന്യഭക്ഷണത്തിന്റെ കുഴപ്പങ്ങൾ
അരി, ഗോതമ്പ്, ധാന്യം വെന്തുകഴിഞ്ഞാൽ സംഭവിക്കുന്നത്
വൻരാസമാറ്റമാണ്. പഞ്ചസാര, ഗ്ലൂക്കോസ് തുടങ്ങിയ പേരിലറി
യപ്പെടുന്ന വിഷമാണ് ഉല്പാദിതമാകുന്നത്. ഇവയ്ക്ക് വൻ കലോറി
നൽകാനാവും. അതുകൊണ്ട് അടിമകാലഘട്ടത്തിൽ, ഉടമകൾക്ക്,
ദാവീദ് മുതൽ അലക്‌സാണ്ടർ വരെയും ഫാറോവാൻ മുതൽ ഇൻ
കൾവരെയും ഗുപ്തസാമ്രാജ്യം മുതൽ മിങ് ഡൈനാഡിവരെയും
എല്ലാവർക്കും പ്രജകളെ കൊടും ചൂഷണം നടത്താൻ കഴിഞ്ഞു.
സർവത്ര ഉല്പാദനവർദ്ധനവിനു നൽകിയ കലോറിയായിരുന്നു
ധാന്യം. ഇപ്രകാരം 10 ലക്ഷം ചൈനക്കാരെ കുരുതി കൊടുത്ത് ‘വ
ൻമതിൽ’ പണിഞ്ഞു. 35 ടൺ ഭാരമുള്ള ഓരോ പെരുങ്കല്ലു പൊക്കി
ബുദ്ധിശൂന്യമായ പിരമിഡുകൾ പണിഞ്ഞു. ഭാര്യാപ്രേമം നടിച്ച്
20,000 കൈത്തൊഴിലുകാരെ നിരത്തി ദശകങ്ങൾകൊണ്ട്
താജ്മഹൽ പടുത്തുയർത്തി!
ധാന്യം വരുത്തുന്ന വിന
എന്നാൽ, ധാന്യം വെന്ത പഞ്ചസാരയെ മനുഷ്യശരീരത്തിലെ
ജീവച്ഛക്തി, അതിന്റെ കോശബുദ്ധി (ഡണഫഫഴഫടറ ധഭളണഫഫധഥണഭഡണ), അതുമല്ലെങ്കിൽ
ജീവബോധം (ഡമഭലഡധമഴലഭണലല മത ഫധതണ) കൊഴുപ്പായി പരി
വർത്തിപ്പിക്കുന്നു. ഈ കൊഴുപ്പാക്കി മാറ്റുന്ന പരിവർത്തനമില്ലെ
ങ്കിൽ നമ്മൾ മൂന്നു നേരം ചമ്മന്തിയും അച്ചാറും മീൻകറിയും
സാമ്പാറും കൂട്ടി കഴിക്കുന്ന ദോശയും ഇഡ്ഡലിയും മുതൽ ചോറു
വരെയുള്ള ധാന്യഭക്ഷണത്താൽ, ഏഴുദിവസംകൊണ്ട്, ശരീര
ത്തിൽ പഞ്ചസാര കൂടി മരിച്ചുവീഴുമായിരുന്നു.
കൊഴുപ്പ് ധാന്യത്തിൽനിന്നും
ധാന്യത്തിൽ തവിടുണ്ടാകുമ്പോൾ പഞ്ചസാര ഉല്പാദനം കുറയുകയോ,
അല്ലെങ്കിൽ പഞ്ചസാരയുണ്ടാക്കുന്ന കൊഴുപ്പിനെ
തവിടിലെ നാരുകൾ മലത്തോടൊപ്പം പിടിച്ചുവലിച്ചുകൊണ്ടുപോവുകയോ
ചെയ്യുന്നു. തവിട് കുത്തിയ, പുഴുക്കലരി ഭംഗിക്കുവേണ്ടി
പോളിഷ് ചെയ്തുകഴിഞ്ഞാൽ മോശം പഞ്ചസാരയും മോശം
കൊഴുപ്പുമാകുന്നു. ഈ കൊഴുപ്പ് മാംസപേശികളിൽ കെട്ടിനി
ന്നാൽ വാതമാകുന്നു. നെഞ്ചകത്തു കിടന്നാൽ കഫമാകുന്നു. മഴ
ക്കാലത്തോ, ജീവജലം തട്ടുമ്പോഴോ, പഴമെന്ന ജീവവസ്തു ഭക്ഷി
ക്കുമ്പോഴോ ചത്തുകിടക്കുന്ന ഈ ധാന്യക്കൊഴുപ്പിനെ ശരീരം പുറ
ന്തള്ളുന്നു. നമ്മളതിനെ ജലദോഷമെന്ന് വിളിക്കുന്നു. ധാന്യഭക്ഷ
ണത്തിൽ ചേർക്കുന്ന രാസപദാർത്ഥമായ ഉപ്പ്, ഇവ രണ്ടുമുണ്ടാ
ക്കുന്ന വിഷമാലിന്യം നേത്രസിരകളിൽ (മയളധഡടഫ ഭണറവണ) കെട്ടിനി
ന്നാൽ കാഴ്ച കുറയുന്നു. കണ്ണിന്റെ ലെൻസിൽ പോയി അടി
ഞ്ഞാൽ കാഴ്ച നശിക്കുന്നു. നേത്രസിരകളിൽ അധികകാലം
കെട്ടിക്കിടന്നാൽ അവയ്ക്ക് ക്ഷയം സംഭവിക്കുന്നു (ഢണഥണഭണറടളധമഭ
മത മയളധഡടഫ ഭണറവണ).
ഇതിന്റെകൂടെ പാൽ, മാംസക്കൊഴുപ്പുകൾ ഇവ നെഞ്ചിൽ
കെട്ടിനിന്നാൽ വലിവും ഹൃദയധമനികളിൽ ഇളകാതെ കൂടിയാൽ
ഹാർട്ട് ബ്ലോക്കും ഹൃദയസ്തംഭനവും രക്തത്തിൽ ഈ കൊഴുപ്പുകൾ
വർദ്ധിച്ചാൽ കൊളസ്‌ട്രോളും ഉണ്ടാവുന്നു. ഇവയെ നമ്മുടെ
അജ്ഞത മൂലം നാം രോഗം (ഢധലണടലണ) എന്നു വിളിക്കുന്നു. അതുകൊണ്ടാണ്
ആധുനിക പ്രകൃതിവൈദ്യത്തിന്റെ വിശിഷ്ട പ്രചാരകർ
വിപ്ലവകരമായ പ്രഖ്യാപനം 19, 20 നൂറ്റാണ്ടുകളിൽ നിരന്തരം
മുഴക്കിയത്. ജീവനുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കൂ. ജീവചേ
തന മൃതമാലിന്യങ്ങളെ അടിച്ചുപുറത്താക്കും. രോഗമെന്നത്, ശരീ
രത്തിൽ കെട്ടിനിൽക്കുന്ന മലിനവസ്തുക്കളെ നമ്മുടെ ജീവച്ഛക്തി
പുകച്ചു പുറത്തുചാടിക്കുന്നതാകുന്നു. ഇതിന്, മൂലികകൾ വേണ്ട,
യാതൊരു ഔഷധവും വേണ്ട; കുറച്ചു ദിവസം പച്ചഭക്ഷണമോ,
കുറച്ചുദിവസം ലംഘനം/ഉപവാസമോ മതിയാവും.
(മേല്പറഞ്ഞ ചികിത്സാരീതിയിലൂടെയായിരുന്നു ഹൃദയധമനി
യിൽ മൂന്നു ബ്ലോക്കും പ്രമേഹവുമുള്ള പാലക്കാട്ടുകാരനായ പരമൻ
എന്ന മുൻ വില്ലേജ് ഓഫീസറുടെ രോഗം ആറ് ആഴ്ചകൊണ്ട്
ഈ ലേഖകൻ ക്ലാസുകൾ നൽകുന്ന മണ്ണാർക്കാട്ടുള്ള ‘അനുഗ്രഹ
പ്രകൃതിചികിത്സാകേന്ദ്ര’ത്തിൽനിന്ന് മാറ്റാനായത്. ഇതിന് ചന്ദ്ര
നിൽ പോകുന്ന ശാസ്ര്തം ആവശ്യമില്ല).
കൊഴുപ്പ് മാംസഭക്ഷണത്തിൽ മാത്രമല്ല, പിന്നെയോ പരിപ്പ്,
പയർ, കടല, മുതിര പ്രകൃതിക്കാരുടെ ഇഷ്ടഭോജനമായ നഗി
എന്ന മുത്താറി, ഞവരക്ഷരി, കർക്കിടകക്കഞ്ഞി തുടങ്ങി സർവ
വേവിച്ച ഭക്ഷണത്തിൽനിന്നും ഉണ്ടാവുന്നുണ്ട്.
ഓട്‌സും ഭക്ഷ്യകുത്തകകളും
ഇപ്പോൾ, ഹൃദയരോഗത്തിനും പ്രമേഹത്തിനും കൈക്കൊണ്ട
ഔഷധമായി ഭക്ഷ്യകുത്തകകളും പൗരസ്ത്യ-പാശ്ചാത്യ മാധ്യമ
ങ്ങളും അല്പബുദ്ധികളുമായ ഗവേഷകരും വാഴ്ത്തുന്ന ഒരു വൃത്തി
കെട്ട ആഹാരമാണ് ഓട്‌സ്. ടിന്നിലടിച്ചുവരുന്ന ഈ ചരക്ക് വൻ
കൊള്ളലാഭത്തിന്റെ ദുഷ്ടസന്താനമാകുന്നു. പല ആഫ്രിക്കൻ
രാഷ്ട്രങ്ങളിലെയും പൗരസ്ത്യരാജ്യങ്ങളിലെയും ദരിദ്ര കർഷകർക്ക്
തുച്ഛവില നൽകി, അവരുടെ കാർഷികവൃത്തിയൊക്കെ ഉപജീവനമാർഗത്തിൽനിന്നും
എന്നെന്നേക്കുമായി ആട്ടിപ്പായിച്ച് വൻയന്ത്രവത്കൃത
ഉല്പാദനത്തിലൂടെ (ബടലലധവണ ബണഡദടഭധഹണഢ യറമഢഴഡളധമഭ).
ലോക കുത്തക മുതലാളിത്തം കീടനാശിനിയും കളനാശി
നിയും അന്തകജനിതകവിത്തും ഒക്കെയുമായി ഉല്പാദിപ്പിക്കുന്ന
ഒന്നാന്തരം ആഗോള കമ്പോള ചരക്കാണ് ഓട്‌സ്. ഇതും തവിടുള്ള
അരിയും ഗോതമ്പും നൽകുന്ന ഗുണമോ ദോഷമോ ഒന്നുതന്നെ.
കുത്തകകളുടെ ഗവേഷണസ്ഥാപനങ്ങൾ കാലാകാലങ്ങളിലായി
‘പുറത്തുവിടുന്ന ആരോഗ്യപോഷകവിവരങ്ങൾ’ (ദണടഫളദ ഭഴളറധളധമഭ
ധഭതമ) കുത്തകകളുടെതന്നെ ദൃശ്യ-അച്ചടി മാധ്യമങ്ങൾ വഴി
വാർത്തയും പരസ്യവുമാകുന്നു. തുടർന്ന് പോഷക ക്ലാസുകളിൽ
(ഭഴളറധളധമഭ ഡമഴറലണ) പാഠപുസ്തകവുമാകുന്നു. മുതലാളിത്തത്തിന്റെ
ഈ വ്യാജ പോഷകശാസ്ര്തം.
വ്യാജപോഷകശാസ്ര്തവും പ്രകൃതിചികിത്സകരും
1980-കൾ മുതൽ പാശ്ചാത്യരാജ്യങ്ങളിലും ഇരുപതാം നൂറ്റാ
ണ്ടിന്റെ ആദ്യദശകങ്ങളിൽ ഗാന്ധിജിയാൽ ഉദ്ഘാടനം ചെയ്യപ്പെട്ട
ഇന്ത്യൻ പ്രകൃതിചികിത്സയിലും സർവത്ര കണ്ടുകഴിഞ്ഞ ഒന്നാണ്
പോഷകസിദ്ധാന്തം. അതുപ്രകാരം ധാന്യമാണ് പോഷകങ്ങളുടെ
വൻസ്രോതസുകളിൽ ഒന്ന്. മറ്റൊന്ന്, പാശ്ചാത്യ അമേരിക്കൻ
ഭക്ഷ്യകുത്തകകൾ 1920-30 കാലത്ത് വികസിപ്പിച്ചെടുത്ത ജീവക-ധാതു
സിദ്ധാന്തവും (വധളടബധഭല, ബധഭണറടഫല) ജീവഭക്ഷണമെന്ന
പച്ചഭക്ഷണത്തെ, വേവിക്കാത്ത പഴം, പച്ചക്കറി, സസ്യ-മുളകളെ
ഏറെക്കുറെ അപ്രസക്തമാക്കിയിരിക്കുന്നു.
സാധാരണ പ്രകൃതിവൈദ്യന്മാർ കലോറിസിദ്ധാന്തത്തെ പരസ്യമായി
എതിർക്കുകയും രഹസ്യമായി പുൽകുകയും ചെയ്യുന്നുണ്ടെന്നുവേണം
അനുമാനിക്കാൻ. കാരണം, പ്രകൃതിചികിത്സ
യിൽ ഹ്രസ്വകാലയളവിൽ, രണ്ടോ മൂന്നോ ആഴ്ചകൾ, ധാന്യഭ
ക്ഷണം നിർത്തിക്കളഞ്ഞാൽ, പിന്നെ ആധിയായി അവർക്ക്.
രോഗികൾക്ക്, മൂന്നാം ആഴ്ച മുതൽ ധാന്യമൊരു നേരമെങ്കിലും
നൽകിയില്ലെങ്കിൽ ഉറക്കം കെടുന്ന അവസ്ഥ അവരിൽ പലരും
പ്രദർശിപ്പിക്കുന്നു.
ഇവരെഴുതുന്ന പ്രകൃതിചികിത്സാഗ്രന്ഥങ്ങളൊക്കെയും ഇന്ന്
പോഷകപദാർത്ഥം, ധാതുക്കൾ, ജീവകങ്ങൾ എന്നിത്യാദി വാക്കുകളെക്കൊണ്ട്
കുത്തിനിറച്ചിരിക്കുന്നു.
വാസ്തവത്തിൽ എന്താണ് ഈ പോഷക-ജീവക-ധാതു
സിദ്ധാന്തം?
അത് മറ്റൊന്നുമല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ
വരെ അമേരിക്കൻ കുത്തകകൾ ഭക്ഷ്യ-ക്ഷീര സംസ്‌കരണ വ്യവസായത്തിൽ
വലിയ ശ്രദ്ധയൊന്നും നൽകിയിരുന്നില്ല. ന്യൂയോർ
ക്ക്, ഷിക്കാഗോ തുടങ്ങിയ വടക്കു-കിഴക്കൻ അമേരിക്കൻ പ്രദേശങ്ങളിൽ
കുടിയേറിയ ജർമൻ, പോളിഷ്, ഉക്രൈൻ തുടങ്ങിയ
യൂറോപ്യന്മാർ, വികസിപ്പിച്ചെടുത്ത ചെറുകിട ഉല്പാദന ഭക്ഷ്യ
സംസ്‌കരണ യൂണിറ്റുകളിൽനിന്നും നഗരങ്ങളിലെ ഒഴുകുന്ന ജനതയുടെ
(തഫമടളധഭഥ യമയഴഫടളധമഭ) തിരക്കുപിടിച്ച ജീവിതത്തിലെ
ആഹാരാവശ്യങ്ങൾക്കുവേണ്ടി ബർഗർ, ഹോട്ട്-ഡോഗ്, ചീസ്
ബർഗർ, കുപ്പിപ്പാൽ, വെണ്ണ എന്നിവ വിൽക്കപ്പെടുകയുണ്ടായി.
ജനസംഖ്യാപെരുപ്പവും തിരക്കും പ്രധാന മുദ്രയായ നഗരജീവിത
ത്തിന് ഇത്തരം മാംസ-ക്ഷീര ഭക്ഷണം വീട്ടിൽ പാചകം
ചെയ്യാതെതന്നെ ജോലിക്കു പോകുമ്പോൾ കടയിൽനിന്നും
വാങ്ങിത്തിന്ന് വിശപ്പടക്കുവാൻ കഴിഞ്ഞത്, തെല്ലൊരാശ്വാസമായി.
കുത്തക മുതലാളിത്തത്തിന്റെ ലാഭക്കൊതിയുള്ള കണ്ണുകൾ
ഈ മേഖലയിലേക്ക് തിരിയാൻ അധികകാലം വേണ്ടിവന്നില്ല.
ഫലം, 1930-കളിൽ, അമേരിക്കൻ കുത്തകകൾ വൻതോതിൽ
ഭക്ഷ്യസംസ്‌കരണം വ്യവസായത്തിലേക്ക് ഇടിച്ചുകയറി. യൂറോ
പ്പിലും ഇതേ പ്രതിഭാസം ആവർത്തിക്കപ്പെട്ടു. മൃഗക്കൊഴുപ്പും
ബീൻസ് എന്ന പയറും കാപ്പിയും പാലും ചോക്കലേറ്റും, കൂടെ
ബിവറേജസ് എന്ന കോളകളും ബിയറും ഇതിനോടൊപ്പം ചേർ
ന്നപ്പോൾ പുതിയൊരു ‘ഭക്ഷണനാഗരികത’ ഭൂമിയിൽ ജനിക്കുകയായിരുന്നു.
എന്നാൽ, ചില ദോഷൈകദൃക്കുകളായ മുടക്കുവാദി
കാലം മൃഗപോഷണങ്ങളിലെ കേടുകളെക്കുറിച്ച് പതിവുചർച്ച
കൾ നടത്തി ആശങ്കാവാദം പ്രചരിപ്പിച്ചിരുന്നു. ആയതിനാൽ,
ധാന്യം-മാംസം-പാൽ എന്ന ത്രിത്വം പിതാവ്-പുത്രൻ-പരിശുദ്ധാ
ത്മാവിനുശേഷം ക്രൈസ്തവലോകം പുതുതായി കണ്ടെത്തി. പഴയ
നിയമത്തിലെ ചില പ്രധാന സൂക്തങ്ങൾ വരെ പരസ്യങ്ങളിൽ
വന്നുചേർന്നു. പോരാത്തതിന് ശാസ്ര്തീയ വിശ്വാസ്യത ജനിപ്പിക്കുവാൻ
കോടിക്കണക്കിന് ഡോക്ടർ ചെലവിട്ട് ഗവേഷണസ്ഥാപനങ്ങൾ
സൃഷ്ടിച്ചു.
ഇവയിൽ പ്രവർത്തിക്കുന്ന കൂലിക്കാരായ ഗവേഷകർക്ക്
മാംസ-ക്ഷീര-ധാന്യ-മുട്ട-പയർ ഉല്പന്നങ്ങളിലെ ഗുണങ്ങൾ
വാഴ്ത്തുവാനായി ലക്ഷക്കണക്കിന് ഡോളർ ശമ്പളം നൽകി ഈ
വ്യാജ പ്രവാചകർ പടച്ചുവിട്ട ഒന്നാന്തരം വ്യാജ ശാസ്ര്തമാണ്
പോഷക-ജീവ-ധാതു-കലോറി സിദ്ധാന്തങ്ങൾ.
ഇവയ്ക്ക് താമസിയാതെ അന്താരാഷ്ട്ര അവാർഡുകളും ഏർപ്പാടാക്കി.
ദൃശ്യ-അച്ചടി മാധ്യമങ്ങൾ കയ്യടക്കിയ കുത്തകകൾ
ഇവയെ ഭൂമിയിലാകെ പ്രചരിപ്പിച്ചു. ഭരണകൂടങ്ങൾ കുത്തകയാൽ
ഭരിക്കപ്പെട്ടതിനാൽ ഈ വ്യാജശാസ്ര്തം ഗവൺമെന്റിന്റെ ആരോഗ്യ
നയവും തീറ്റനയവുമായിത്തീർന്നു. പോരാത്തതിന് നാടുനീളെ
പോഷകകോളേജും (ഭഴളറധളധമഭ ഡമഫഫണഥണ) പാഠപുസ്തകങ്ങളും പട
ച്ചുവിടപ്പെട്ടു.
ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ഇരുപതാം നൂറ്റാണ്ടിലെ
ആരോഗ്യശാസ്ര്തമായി വ്യാജപോഷകശാസ്ര്തം അംഗീകരിക്കപ്പെട്ടു.
ഇന്നുമത് സർവശക്തിയോടെ തേരോട്ടം നടത്തുന്നു. ഈ മസ്തിഷ്‌ക
പ്രക്ഷാളനത്തിന് അകമ്പടിയായി ലബോറട്ടറികൾ സ്ഥാപിക്കപ്പെ
ട്ടു. നിങ്ങളുടെ രക്തം/മാംസം/മജ്ജ ഇവയിലെ പോഷക-ജീവക-ധാതു-സാന്നിദ്ധ്യം
അളക്കപ്പെട്ടു! ഇവയുടെ കുറവ് പരിഹരി
ക്കാൻ മേല്പറഞ്ഞ ഭക്ഷ്യപദാർത്ഥങ്ങൾ വിഴുങ്ങുവാൻ ഡോക്ടർ
മാർ കല്പിച്ചു. അല്ലെങ്കിൽ അവരോട് ഔഷധ കുത്തകകൾ പറ
ഞ്ഞു.
1960-കൾ ആയപ്പോഴേക്കും വ്യാജപോഷകശാസ്ര്തത്തിന്റെ
ലക്ഷണമൊത്ത ഇരകൾ ആശുപത്രികളിലെത്തിക്കഴിഞ്ഞിരുന്നു.
പിന്നെയും ഒരു ദശകം വേണ്ടിവന്നു, 1970-കളിൽ,
മാംസ-ക്ഷീര-മുട്ട-ഭക്ഷണത്തിന്റെ ദുരന്തം വാർത്തയാകുവാൻ.
കൊളസ്‌ട്രോൾ, ഹാർട്ട് അറ്റാക്ക്, വൃക്ക തകരാറുകൾ, വൃക്കനാശം,
കാൻസർ, കരൾരോഗങ്ങൾ എന്നിവ ഗ്രീക്ക്കഥയിലെ ‘പണ്ടാരപ്പെട്ടി’
തുറന്നു പുറത്തുവന്ന ക്ഷുദ്രജീവികളായി മനുഷ്യശരീര
ത്തിൽ കുടിയേറി.
ധാന്യസംസ്‌കരണവും പഞ്ചസാര ഊർജവും
ഇതിന് സമാനന്തരമായിത്തന്നെ ഭക്ഷ്യ കുത്തകകൾ വികസി
പ്പിച്ചെടുത്ത മറ്റൊരു വ്യാജശാസ്ര്തമാണ് പഞ്ചസാര സിദ്ധാന്തം.
നമ്മുടെ കോശത്തിലെ പ്രധാന മോട്ടോർ/ജനറേറ്റർ ‘മൈറ്റോകോൺട്രിയ’
ആണെന്നും അതിന്റെ ഇന്ധനം പഞ്ചസാരയാണെന്നും
ആയതിനാൽ ധാന്യം പരമാവധി ചവയ്ക്കണമെന്നുമാണ്
ഈ സിദ്ധാന്തത്തിന്റെ കാതൽ. കോശവികസനത്തിന് മൃഗപോഷണവും
കോശ ഊർജത്തിന് കലോറിക്ക് നല്ലത് ധാന്യപഞ്ചസാരയാണെന്നും
അതിനാൽ ചോളം, ഗോതമ്പ്, ബാർലി അരി തുട
ങ്ങിയവയെ അടിസ്ഥാനമാക്കി ‘സീരിയൽ’ എന്ന ബേക്കറിയും
റൊട്ടിയും ഭക്ഷ്യനാഗരികതകൾ ഉല്പാദിപ്പിച്ചുവിറ്റു. ഗോതമ്പുപൊടിയിൽ
തവിടു കളഞ്ഞ് സെൻസോയിൻ പെരോക്‌സൈഡ് എന്ന
രാസവിഷം കയറ്റി, ക്ലോറിൻ കയറ്റി വെളുപ്പിച്ച് മൃദുലമാക്കി
(ഠഫണടഡദ) സൃഷ്ടിച്ചെടുത്ത ശദധളണ തഫമഴറ എന്ന മൈദപ്പൊടിയിൽ
റൊട്ടികളും ബണ്ണുകളും പൊറോട്ടകളും സൃഷ്ടിക്കപ്പെട്ടു. ഇതിന്റെ
ദുരന്തം 1920-കളോടെ മറ നീക്കി പുറത്തുവന്നു. ആമാശയത്തിൽ
കാൻസർ. പൊതുവിതരണത്തിനുള്ള പൈപ്‌വെള്ളത്തിൽ
ക്ലോറിൻ കലക്കി 1930 മുതൽക്ക് അണുക്കളെ നശിപ്പിച്ച മുതലാളിത്ത
രാസവ്യവസായം മാനവരാശിക്ക് പുതിയൊരു രോഗവും
സമ്മാനിച്ചു; 1980-കളിൽ മൂലത്തിൽ കാൻസർ വരാനുള്ള
കാരണം പൈപ്‌വെള്ളമാണെന്ന് പ്രഖ്യാപിച്ചു.
രാസവളകീടനാശിനികളും ഭക്ഷ്യകുത്തകകളും
വൻചരക്കുല്പാദന മേഖലയിലെ പരമ്പരാഗത മാർഗങ്ങളായ
പെട്രോൾ, ഖനിജനങ്ങൾ, കൽക്കരി, പരുത്തി, പെയിന്റ്, പ്ലാസ്റ്റി
ക്, മോട്ടോർ വാഹനങ്ങൾ എന്നിവയുടെ പട്ടികയിലേക്ക്
1930-കളുടെ ഭക്ഷ്യസംസ്‌കരണവും ഉൾപ്പെട്ടതോടെ ധനമൂലധനശക്തികൾക്ക്
(തധഭടഭഡണ ഡടയധളടഫ) ലാഭം കൊയ്യാൻ എല്ലാ ധാന്യ
ങ്ങളും വൻവിളകൾ നൽകണമെന്ന ശാഠ്യവും വന്നു.
1920-30കളിൽ അമേരിക്കൻ കുത്തകയായ ഡ്യൂപോണ്ട് (ഢഴയമഭള),
ജർമൻ കുത്തകയായ ബെയർ (ഠടസണറ) എന്നിവർ കീടനാശിനി
ഉല്പാദനം ആരംഭിച്ചു. രാസവള നിർമാണം ഈ കാലഘട്ടത്തിൽ
തന്നെ ആരംഭിച്ചുവെങ്കിലും രണ്ടാംലോകയുദ്ധത്തിൽ ബാക്കി
വന്ന ബോംബുകളിൽനിന്നും ‘റോക്കഫെല്ലർ’ എന്ന പെട്രോൾ
കുത്തക നൈട്രജൻ എന്ന രാസവളം നിർമിച്ചു! ഇവരെല്ലാവരും
ചേർന്ന് ലാഭം, പരമാവധി ലാഭം, കൊള്ളലാഭം തികച്ചും ‘പ്രകൃതി
പരമായ ധർമ’ത്തെ മുൻനിർത്തി വിപണിയിലിറക്കിയ രാസധാന്യങ്ങളും
ഉല്പന്നങ്ങളും ഇന്ന് ‘ഓട്‌സി’ൽ എത്തിനിൽക്കുന്നു.
യൂറോപ്പ്-അമേരിക്കൻ കമ്പോളങ്ങളിൽ 1930 മുതൽക്കും ഇന്ത്യ
യിൽ 2000 മുതൽക്കും കണ്ടുവരുന്ന ധാന്യ സ്‌നാക് ആയ സീരിയൽ
മുതൽ ലീവർ ബ്രദേഴ്‌സിന്റെ മോഡേൺ റൊട്ടി വരെയും
ബിഗ്മാക് മുതൽ എലൈറ്റ് റൊട്ടി വരെയും ഈ രാസഭക്ഷണം
വളർന്നിരിക്കുന്നു. ഡവ്വ് കണ്ടീഷണർ, എമൂൾസിഫയർ, ഇ280, 460
തുടങ്ങിയ 16 തരം രാസവിഷങ്ങളാൽ തയ്യാറാക്കപ്പെടുന്ന റൊട്ടി/
ബിസ്‌കറ്റ്/പൊരിയലുകൾ സർവത്ര മാരകരോഗമാണ് ലോക
ത്തിനു നീട്ടിനൽകിയത്. മുട്ട-ക്ഷീര-മാംസ-ധാന്യ മൊത്ത ഭക്ഷ്യ
കച്ചവടത്തിന് ആധാരമാക്കിയ പോഷക-ജീവക-ധാതു വ്യാജശാസ്ര്തങ്ങൾ
ലോക ആരോഗ്യരംഗത്തെയും അതിന്റെ ജീവഭക്ഷണശാസ്ര്തത്തെയും
നശിപ്പിച്ചുകഴിഞ്ഞുവെന്ന് ഏറെക്കുറെ ഇന്ന് സംശയലേശമന്യേ
പറയാമെന്നു തോന്നുന്നു.
പ്രകൃതിചികിത്സകരുടെ അടിസ്ഥാന തകരാറുകൾ
ദൗർഭാഗ്യവശാൽ, ജീവഭക്ഷണ-ജീവച്ഛക്തി പ്രസ്ഥാനത്തിന്റെ
നാച്യുറോപതി/ഓർത്തോപതി എന്ന ആധുനിക പ്രകൃതിചികി
ത്സാപ്രസ്ഥാനങ്ങളും ‘വിവര വിസ്‌ഫോടന’മസ്തിഷ്‌കപ്രക്ഷാളന
ത്തിൽ ശിഥിലമാക്കപ്പെട്ടുവെന്നുവേണം കരുതാൻ.
ഒരു ഭാഗത്ത് യൂറോപ്പ്-അമേരിക്കൻ പ്രകൃതിചികിത്സകർ മൂലി
കകൾ തേടി അലയുമ്പോൾ മറുവശത്ത് പോഷക-ധാതു-ജീവക
ഭ്രാന്തും അവരെ നയിക്കുന്നു.
അമേരിക്കയിൽ നാച്യുറോപതിയിൽ പി.എച്ച്.ഡി. എടുത്തുകൊണ്ടിരിക്കുന്ന
റോസ് ബയറൻ എന്ന യുവതി ലേഖകനുമായുള്ള
എഴുത്തുകുത്തുകളിൽ അവർ ഹെർബൽ മെഡിസിൻ നല്ല
രീതിയിൽ ചികിത്സയിൽ പ്രയോഗിക്കുന്നതായി അറിയിച്ചു. പോരാ
ത്തതിന് മരുന്നില്ലാചികിത്സ പഠിക്കുവാൻ ലേഖകനെ കാണുവാൻ
തീരുമാനിക്കുകയും ചെയ്തു.
കഠിനരോഗങ്ങളായ വൃക്ക-കരൾ-പ്രമേഹ രോഗങ്ങൾ
മരുന്നും മൂലികകളുമില്ലാതെ ഉജ്ജ്വലമായി മാറ്റിയ ഷെൽട്ടൻ, ടിൽ
ഡൻ എന്നീ ദാർശനികരുടെ നാട്ടിൽനിന്നുള്ള ഇവരുടെ ചികിത്സാപരമായ
അജ്ഞത വാസ്തവത്തിൽ ഞെട്ടിക്കുന്നതായിരുന്നു.
വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും പ്രദാനം ചെയ്യുന്ന
സവിശേഷ ധാന്യസസ്യഭക്ഷണങ്ങൾ തേടുന്ന ഈ വ്യാജപോഷകശാസ്ര്തത്തോളം
പഴക്കം മാത്രമേ അമേരിക്കയിൽ ഉള്ളൂവെങ്കിൽ,
ഇന്ത്യൻ പ്രകൃതിചികിത്സകരിൽ അത് ആയുർവേദത്തോളമോ
സിദ്ധവൈദ്യത്തോളമോ പഴക്കമേറും.
അതിനാലാണ് ഗാന്ധിജി മുതൽ സി.ആർ.ആർ. വർമ
വരെയും ആഗ്രകോർ മുതൽ അഖിലേന്ത്യ പ്രകൃതി വൈദ്യ പരിഷദ്
ഡിപ്ലൊമക്കാരും ബിരുദമില്ലാത്ത സാധാരണ പ്രകൃതിവൈദ്യ
ന്മാരും വരെയും ഔഷധ-ധാന്യ പ്രയോഗങ്ങളുടെ വക്താക്കളായി
മാറിയത്.
ജീവച്ഛക്തിയും ധാന്യഭക്ഷണവും
ലൂയി കൂനി മുതൽ പാതിരിയായ സിൽവസ്റ്റർ ഗ്രഹാം വരെയും
ഹെർബർട്ട് ഷെൽട്ടൻ, ജെ.എച്ച്. ടിൽസൻ എന്നീ പ്രകൃതിചികി
ത്സയുടെ ലക്ഷണമൊത്ത ദാർശനികരും ഇന്ത്യൻ പ്രാചീനകാല
മതേതരത്തിന്റെ വക്താക്കളായ കണാദമുനി മുതൽ ശാക്യമുനി-ബുദ്ധൻ
വരെയുള്ളവർ മുറുകെ പിടിച്ച സിദ്ധാന്തമാകുന്നു പച്ച
ഭക്ഷണമെന്ന ജീവഭക്ഷണ സിദ്ധാന്തം. ജീവച്ഛക്തിയുടെ ഉത്ഭവത്തെക്കുറിച്ച്
ഇവർക്കാർക്കും അന്വേഷണമോ എന്നവസാനിക്കുമെന്ന
ആശങ്കയോ അന്നില്ലായിരുന്നു.
കേവലം ദൃഷ്ടിഗോചരമായ വിശ്വാസദർശനത്തിൽ വളഞ്ഞുപോയ
അലോപ്പതിയും മോഡേൺ മെഡിസിനും ജീവച്ഛക്തി
വിശേഷത്തെ അംഗീകരിച്ചിട്ടില്ല. എന്നാൽ, ഈ അലോപ്പതിവാദത്തിന്റെ
പാപ്പരത്തം താഴെ പറയുന്ന വസ്തുത വായിക്കുന്നവ
ർക്ക് ഉടനെ ബോദ്ധ്യപ്പെടുവാൻ കഴിയും. വൈദ്യുതി എന്ന പ്രതി
ഭാസം ഇന്നുവരെ ലേഖകന്റെ അറിവിൽ ഇലക്‌ട്രോ മാഗ്‌നറ്റിക്
മൈക്രോസ്‌കോപ്പിൽ പോലും ഗോചരമായിട്ടില്ല. ആധുനിക
വൈദ്യശാസ്ര്തമുൾപ്പെടെയുള്ള സമകാലിക ശാസ്ര്തലോകം ഒന്ന
ടങ്കം അംഗീകരിക്കേണ്ടിവന്നിരിക്കുന്നു വിദ്യുച്ഛക്തിയുടെ ഈ
അസാന്നിദ്ധ്യസാന്നിദ്ധ്യം! എന്നിട്ടും നാച്യുറോപതി/ഓർത്തോപതിക്കാരുടെ
ജീവച്ഛക്തിവാദത്തെ നിരാകരിക്കുന്നത് കുത്തകമരു
ന്നുമുതലാളിത്തത്തിന്റെ ലാഭക്കൊതിയിൽ തഴച്ചുവളർന്ന
മോഡേൺ മെഡിസിന്റെയും അവരുടെ പോഷക-ജീവക-ധാതുശാസ്ര്തത്തിന്റെയും
വൻകിട ആശുപത്രി വ്യവസായത്തിന്റെയും
അടിസ്ഥാനാവശ്യമാണെന്ന് ആർക്കും തിരിച്ചറിയാനാകും.
ജീവവസ്തുവും അചേതനവസ്തുവും
അചേതന പദാർത്ഥങ്ങളായ മല, മണൽ, അല്ലെങ്കിൽ
ലോഹം, പ്ലാസ്റ്റിക് ഇവയിലെ ശക്തിവിശേഷത്തെ വൈദ്യുതി
എന്നു പൊതുവിൽ പറയാം.
ജീവജാലകങ്ങളിൽ ഇതിനു പകരമായല്ല, ഇതിനു പൂരകമായി
കണ്ടുവരുന്ന ഒന്നാകുന്നു ജീവച്ഛക്തി. തീർച്ചയായും ഇതിൽ
വൈദ്യുതി ഒരു പങ്കു വഹിക്കുന്നുണ്ട്. എന്നാൽ, ജീവച്ഛക്തിക്ക്
സ്വന്തം ശരീരത്തെ കേടുപാടുകൾ തീർത്ത് മാറ്റിപ്പണിയാനുള്ള
കഴിവ് വിശേഷമായി ഉണ്ട്. ഒരു മോട്ടോർ വാഹനത്തിനു വരുന്ന
കേടുകൾക്ക് മെക്കാനിക്ക് ആവശ്യമായി വരുമ്പോൾ, ജന്തുക്ക
ളുടെ അവയവങ്ങൾക്ക് സംഭവിക്കുന്ന മുറിവിൽ രക്തമൊലിക്കു
ന്നത് രക്തം കട്ട പിടിക്കുന്ന (ഡഫമളളധഭഥ) പ്രവൃത്തിയിലൂടെ റിപ്പയർ
ചെയ്യപ്പെടുന്നു.
മലം, മൂത്രം, വിയർപ്പ് എന്നിവയിലൂടെ നിരന്തരം ശരീരമാലി
ന്യങ്ങൾ പുറംതള്ളിക്കൊണ്ടാണ് ഒരു വിഭാഗം ജീവിവർഗങ്ങൾ
ദൈനംദിനേയുള്ള റിപ്പയർ ജീവച്ഛക്തി നടന്നുവരുന്നതെന്നും
കാണാം.
ഇതിനായി, കണ്ണുനീർ വരുന്ന സുഷിരം മുതൽ മലദ്വാരം വരെയുള്ള
നവദ്വാരങ്ങളാണ് പ്രധാനമായും ജീവച്ഛക്തി ആശ്രയിക്കുന്ന
തെങ്കിലും നമ്മുടെ ത്വക്ക് മുഴുവൻ ദ്വാരങ്ങളാകുന്നു. വിയർപ്പിലൂടെയും
വൻ മാലിന്യനിർമാർജനം നടത്തുന്നതുവഴി ശരീരം നവ
ജീവനമാണ് വാസ്തവത്തിൽ ആർജിക്കുന്നത്.
ചുരുക്കത്തിൽ, കാട്ടിലുള്ള ജീവജാലങ്ങൾ മരുന്നില്ലാതെ ജീവി
ക്കുന്നത് ഇങ്ങിനെയുള്ള മാലിന്യനിർമാർജനം നല്ല രീതിയിൽ നട
ക്കുന്നതിനാലാകുന്നു. ഇതിന്നവരെ പ്രാപ്തരാക്കുന്നത് അവർക്ക്
പച്ചയായി ദഹിക്കുന്ന ജീവനുള്ള ഭക്ഷണവുമാകുന്നു. ഇതാണ്
പ്രകൃതിനിയമത്തിലെ ആരോഗ്യാവസ്ഥ.
സർവനാശത്തിലേക്കുള്ള വഴി
ഇന്നാർക്കും കാട്ടിലെ ജീവിതം സാദ്ധ്യമല്ലെന്ന ഒരു തടസ്സവാദം
നാം കേൾക്കാറുണ്ട്. അതിനാൽ, പരമാവധി നിലവിലുള്ള ഭക്ഷ
ണരീതിയുടെ അതുല്യമായ രുചിഭേദങ്ങളിൽ രമിക്കുക എന്ന
ഭോഗാസക്തിയാണ് പൊതുവിൽ കാണുന്ന കാഴ്ച.
പ്രകൃതിചികിത്സ ഇതിൽനിന്നൊരു വിച്ഛേദനമാണ് പ്രയോഗി
ക്കുന്നത്. നാട്ടിലാവുമ്പോൾതന്നെ നാം പ്രകൃതിനിയമങ്ങൾക്കക
ത്താണ് ജീവിക്കുന്നതെന്ന വാസ്തവം മാനുഷികാഹന്ത മൂലം നഷ്ട
പ്പെടുന്നുവെന്നതാണ് സത്യം. മഴ വീഴുമ്പോൾ, സൂര്യകിരണങ്ങൾ
പതിക്കുമ്പോൾ, കാറ്റ് വീശുമ്പോൾ, അല്ലെങ്കിൽ നിങ്ങൾ നാസാരന്ധ്രത്തിലൂടെ
ഒരു മിനിറ്റിൽ ശരാശരി 18 തവണ ശ്വാസമെടുക്കുമ്പോൾ
നിങ്ങൾ നാട്ടിലാണെങ്കിലും പ്രകൃതിനിയമങ്ങൾക്കകത്തുതന്നെയാണെന്ന്
ഓർമിക്കുക!
ഭൗതികശാസ്ര്തത്തിലും രസതന്ത്രത്തിലും സൃഷ്ടിച്ച കണ്ടുപിടി
ത്തങ്ങളും അവയെ ആസ്പദമാക്കിയ ‘പുരോഗതി’യും വാസ്തവ
ത്തിൽ അതിമഹത്തായ ഒന്നാണെന്ന് ഇന്നാർക്കും തോന്നുവാൻ
ഇടയില്ല. കാരണം, ഓസോൺപാളിയുടെ തകർച്ച ഭൂമിയെതന്നെ
നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ആഗോളതാപനവും കൂടിയാകുമ്പോൾ
വികസനം സമം പുരോഗതി എന്നതിനു പകരം വികസനം
സമം നാശം എന്ന പുതിയ സമവാക്യമാകുന്നു നിലവിലുള്ള
യാഥാർത്ഥ്യം.
ഭൂമുഖത്തെ 84 ലക്ഷം ജീവിവർഗങ്ങൾ ഇന്ന് അഭിമുഖീകരി
ക്കുന്ന മൗലിക പ്രതിസന്ധി രോഗം മാത്രമല്ല, സർവനാശമാണെന്നു
കാണാം. ലഭ്യമായ വിവരമനുസരിച്ച് 84 ലക്ഷം ജീവിവർ
ഗങ്ങളിൽ 50,000 ഇനങ്ങൾ പ്രതിവർഷം ഭൂമുഖത്തുനിന്നും എന്നെ
ന്നേക്കുമായി തിരോഭവിക്കുന്നു. ഈ നിലയ്ക്ക് ഇന്ന് സർവനാശത്തി
ലേക്ക് കേവലം 150 മുതൽ 170 വർഷം മാത്രമേ ദൂരമുള്ളൂ. രാസവളം,
കീടനാശിനി, പെട്രോ കെമിക്കലുകൾ, ആണവ വികിരണങ്ങ
ൾ, വ്യവസായപ്പുക, മോട്ടോർവാഹന വിഷവാതകങ്ങൾ, സകല
ഫാക്ടറികളും പുറപ്പെടുവിക്കുന്ന വികസന പുരോഗതിയുടെ പര
ശ്ശതം കോടി കുഴലുകൾ, ഡിറ്റർജന്റുകൾ, ഇംഗ്ലീഷ് മരുന്നുകൾ,
കുത്തിവയ്പുകൾ, പോഷകഭക്ഷണങ്ങൾ തുടങ്ങിയവ നമ്മെ സർ
വനാശത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്.
‘ഒഴബടഭധളസ ധല യമധലണഢ ളമശടറഢല ലയണഡളടഡഴഫടറ ബടലലധവണ ലഴധഡധഢണ’
എന്നു പണ്ട് വി.കെ. കൃഷ്ണമേനോൻ പറഞ്ഞതാണ് ഓർ
മവരുന്നത്.
ധാന്യഭക്ഷണമെന്ന ചത്തഭക്ഷണം
മനുഷ്യരെല്ലാം ധാന്യഭക്ഷണം കഴിക്കാറുണ്ട്. തവിടുള്ള അരി/
ഗോതമ്പാണ് ഇന്ത്യയിൽ പ്രകൃതിജീവനക്കാർ പൊതുവിൽ കഴി
ക്കാറുള്ളത്. എന്നാൽ, അവരിൽ പലരും രണ്ടും മൂന്നും നേരം ധാന്യ
ത്തെതന്നെ ആശ്രയിക്കുന്നു. കൂടെ പാചകം ചെയ്ത പച്ചക്കറികളും.
ഫലത്തിൽ, കുറെ കലോറി ലഭിക്കുന്നുവെന്നല്ലാതെ, പരമ്പരാഗതമായി
ആർജിച്ച രുചിബോധത്തെ തൃപ്തിപ്പെടുത്തുന്നതിന്റെയ
പ്പുറം ജീവച്ഛക്തിക്ക് രോഗമില്ലാതെയിരിക്കുന്നതിനും മൂന്നു
നേരത്തെ ധാന്യഭക്ഷണം, അത് ജൈവകൃഷിയിലൂടെയുള്ളതാണെങ്കിലും,
പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യുന്നില്ല. തീർച്ചയായും
ഇത്, കീടനാശിനി/രാസവളത്തിൽനിന്ന് പാരിതോഷികമായി
മനുഷ്യർക്ക് ലഭിക്കുന്ന അർബുദം/ട്യൂമർ രോഗങ്ങളിൽനിന്ന് ഏറെ
ക്കുറെ മാറ്റിനിർത്തുന്നു. പക്ഷെ ജലദോഷം/പനി, മുട്ടുവേദന,
കാഴ്ചക്കുറവ്, വാതം, സന്ധിവേദന തുടങ്ങിയ നിരവധി രോഗ
ങ്ങൾ മൂന്നുനേരത്തെ ധാന്യഭക്ഷണത്തിൽനിന്ന് ഏറെക്കുറെ
നമുക്ക് ഉറപ്പുവരുത്താം.
എല്ലാ ആഹാരവും പാചകം ചെയ്തു കഴിക്കുമ്പോൾ അതിലെ
ജീവച്ഛക്തി നശിക്കുന്നു. ചത്ത ഊർജം മൂലം ചത്ത ബുദ്ധി അല്ലെ
ങ്കിൽ നാശത്തിന്റെ ബുദ്ധി ഉണ്ടാകുന്നു എന്നുപറഞ്ഞാൽ ചിലർ
ക്കത് അതിശയോക്തിയായി തോന്നാം. പ്രകൃതിയിൽ പാചകം
ചെയ്ത ചത്ത ഭക്ഷണം കഴിക്കുന്ന ഏകജീവി നമ്മളാണെന്നു
തോന്നുന്നില്ല. ബാക്ടീരിയകൾ ചത്തതെന്തും കഴിക്കുന്നവരാണ്.
എന്നാൽ, ആ ഒരു വിഭാഗത്തെ മാറ്റി നിർത്തിയാൽ, ഏറെക്കുറെ
മറ്റെല്ലാ ജന്തുക്കളും കുരങ്ങൻ മുതൽ ആന വരെയും പൊതുവിൽ
ഭക്ഷിക്കുന്നത് ജീവനുള്ള ആഹാരമാകുന്നു.
ചിതൽ നിർജീവമായ മരം ഭക്ഷിക്കാറുണ്ട്. ഉറുമ്പ് പ്രകൃതിയിൽ
ചത്ത ജന്തുക്കളിൽ അരിച്ചുപടരുന്നതും കാണാം. ഷഡ്പദങ്ങളിൽ
ചിലത് ചത്ത കോശങ്ങളിൽ വന്നിരുന്നു ചലം കുടിക്കുന്നതും
കണ്ടിട്ടുണ്ട്. അതിനാൽ, പ്രകൃതിയിൽ സർവ ചരാചരങ്ങളും ജീവനുള്ളവ
മാത്രം ഭക്ഷിക്കുന്നുവെന്നു പറയാനാകില്ലെങ്കിലും സസ്ത
നികൾ മൊത്തത്തിൽ ജീവനുള്ള ഭക്ഷണത്തിലെ ജീവച്ഛക്തിയെ
ആധാരമാക്കി ജീവിക്കുന്നവയാണ്.
സിംഹം, പുലി എന്നീ വന്യമൃഗങ്ങൾ ഇരകളെ കൊന്ന് പച്ചയ്ക്ക്
ഭക്ഷിക്കുന്നു. വയർ നിറഞ്ഞു കഴിഞ്ഞാൽ മറ്റൊരു ഇര മുന്നിൽ
വന്നു നൃത്തമാടിയാലും തൊടില്ല. അവർക്ക് മാംസം പച്ചയ്ക്ക്
എന്നും കഴിച്ചാലും ഹൃദയരോഗമോ വൃക്കരോഗങ്ങളോ വരില്ല.
കാരണം മാംസം, അവരുടെ ഭക്ഷണമാകുന്നു. മാൻ, പശു, മുയൽ,
പോത്ത്, ആന, കുരങ്ങ്, മനുഷ്യൻ തുടങ്ങിയ സസ്തനികൾ മിശ്രഭു
ക്കുകളല്ല, സസ്യഭുക്കുകളാകുന്നു. മനുഷ്യർ മിശ്രഭുക്കാണെങ്കിൽ
എന്തുകൊണ്ട് മാംസഭക്ഷണം കഴിച്ചാൽ ഹൃദയരോഗവും
കൊളസ്‌ട്രോളും ഉണ്ടാവുന്നു. രക്തത്തിൽ കൊഴുപ്പടിഞ്ഞ് സർവരോഗങ്ങളും
മാംസഭക്ഷണത്തിൽനിന്ന് മനുഷ്യർക്ക് വരുന്നു. മാത്രവുമല്ല,
മാംസം വേവിക്കാതെ കഴിക്കാൻ എത്രപേർക്കാവും?
അഥവാ കഴിച്ചാൽ എത്രപേർക്ക് അത് ദഹിക്കും? മൂലക്കുരുവിന്റെ
യഥാർത്ഥ കാരണം, മാംസാഹാരമാണെന്ന് ഖണ്ഡിതമായി പറയാനാവില്ലെങ്കിലും
ധാന്യ-പയർ വിഭാഗത്തേക്കാൾ മാംസം
ഇതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. മീൻ കഴുകാതെ പച്ചയ്ക്ക്
തിന്നുന്ന ഒരവസ്ഥ വിശക്കുമ്പോഴൊക്കെ വന്നുചേർന്നാൽ നമുക്കെന്തു
പറ്റുമെന്ന കാര്യം ആലോചിക്കുക. നാം മിശ്രഭുക്കല്ല,
സസ്യഭുക്കാണെന്നതിന്റെ കാരണം ഇതൊക്കെയാണ്.
ആനയും മാനും കുരങ്ങും കാട്ടുപോത്തുമൊക്കെ ഇലയും
കായും ഒക്കെ കഴിച്ച് കാടു കുലുക്കി ബലവാന്മാരായി ജീവിക്കുന്നു.
കാട്ടാനയെ കുത്തിയോടിക്കുന്ന കാട്ടുപോത്തിന്റെ ഭക്ഷണം
പുല്ലാണ് എന്ന വിചിത്രസത്യംതന്നെ ആലോചിച്ചുനോക്കൂ. പുല്ലി
ൽനിന്ന് നിങ്ങൾക്കുവേണ്ട ജീവച്ഛക്തി ലഭിക്കുന്നുവെന്ന സത്യം
പഴത്തിൽനിന്നും പച്ചക്കറികളിൽനിന്നും ലഭിക്കുന്നുവെന്നുകൂടി
കരുതുക. ആന്തമാനിലെ മനുഷ്യഗോത്രമായ ജാർവകൾ ‘പരിഷ്‌കാരികൾ’
കാട് കയ്യേറി അവരുടെ ആവാസവ്യവസ്ഥയുടെ
പരിധി ചുരുക്കിയതിനുശേഷം മാത്രമായിരുന്നു. ഭക്ഷണദൗർലഭ്യത്താൽ
ഉടുമ്പിനെ ചുട്ടു തിന്നാൻ തുടങ്ങിയത്. പരിഷ്‌കാരികളുടെ
മാംസ തീറ്റയും അവരെ സ്വാധീനിച്ചുകാണണം.
പ്രാകൃത മനുഷ്യരും മാംസാഹാരവും
മനുഷ്യൻ അമ്പും വില്ലും കണ്ടുപിടിച്ചത് മാംസാഹാരം നേടാൻ
മാത്രമായിരുന്നില്ല, മറിച്ച് വന്യമൃഗങ്ങളിൽനിന്നും രക്ഷ നേടാനായിരുന്നുവെന്നതാണ്
വാസ്തവം. അട്ടപ്പാടിയിലെ ഗോത്രങ്ങൾ, വർ
ഷത്തിലൊരിക്കൽ മാത്രമാണ് മുമ്പ് കാട്ടുപന്നിയെ വേട്ടയാടി
ഭക്ഷിച്ചിരുന്നത്. അതവർ ഉത്സവകാലത്തിന്റെയോ ആഹ്ലാദാവസരത്തിന്റെയോ
ഭാഗമായി മാത്രം അനുഷ്ഠിച്ച ഒരു ചടങ്ങായിരുന്നു.
ചേര, ചോള പാണ്ഡ്യന്മാരുടെയും ടിപ്പുസുൽത്താന്റെയും പടയോട്ടകാലത്തെ
മാംസാഹാരഭക്ഷണം അവർ കണ്ടിരിക്കും.
പാശ്ചാത്യവിദ്യാഭ്യാസം നൽകിയ ഒരു മുൻവിധിയെന്തെന്നാൽ
കാട്ടുമനുഷ്യർ അമ്പും വില്ലും ഉപയോഗിച്ചത് കാട്ടുമൃഗങ്ങളെ
കൊന്നുതിന്നുവാനായിരുന്നുവെന്നതാണ്. ഈ വാദം ചോദ്യം
ചെയ്‌തേ മതിയാകൂ. കാരണം, യൂറോപ്പിനെ മുൻനിർത്തിയാണ്
പാശ്ചാത്യർ ഇത്തരമൊരു വാദഗതി മുന്നോട്ടുവച്ചത്. അതിനവ
ർക്ക് തത്കാലം ന്യായമുണ്ടെന്നു സമ്മതിച്ചും നൽകാം. എന്നാൽ
ഇത് വാസ്തവമാണോ എന്നാണ് ഇന്ന് പരിശോധിക്കേണ്ടത്.
യൂറോപ്യന്മാർ മാംസഭുക്കുകളോ?
മനുഷ്യരുടെ സംഘടിതമായ ഉല്പാദനപ്രവർത്തനം മൂലം ഭൂമി
യിലെ കാലാവസ്ഥ അട്ടിമറിക്കപ്പെടുന്ന വസ്തുത ഇന്ന് എല്ലാവർ
ക്കുമറിയാവുന്ന ഒരു സത്യമാണ്. എന്നാൽ, അതിനും മുമ്പ്, ലക്ഷ
ക്കണക്കിന് വർഷങ്ങളിൽ, തീർത്തും പ്രകൃതിപരമായ കാരണങ്ങ
ളാൽ കാലാവസ്ഥകൾ മാറിമറിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്,
ഇന്ന് പെട്രോളിയം ഉല്പന്നങ്ങൾ കുഴിച്ചെടുക്കുന്ന ഏത് ഭൂപ്രദേശവും
മുമ്പ് വനനിബിഡമായ ഭൂമിയായിരുന്നു. മരുഭൂവത്കരണ
ത്തിനു മുമ്പ് ഇവിടെയുള്ള പ്രദേശം ഉഷ്ണമേഖലാപ്രദേശങ്ങൾ
വരെ ആയിരുന്നുവെന്നാണ് ‘ഫോസിൽ ഫ്യൂവൽ’ കണ്ടുപിടിത്ത
ങ്ങൾ തെളിയിച്ചിട്ടുള്ളത്. അറേബ്യയും തെക്കൻ അമേരിക്കൻ മരുഭൂമിയും
എന്തിനേറെ, അലാസ്‌കയും സൈബീരിയയും ഒരുകാലത്ത്
കാടുകളായിരുന്നു.
യൂറോപ്പിൽ ഐസ് യുഗത്തിനു മുമ്പ് ഇന്നത്തെപ്പോലെ തണു
ത്തുറഞ്ഞിരുന്നില്ലായെന്നും ജൈവവൈവിധ്യത്താൽ സമൃദ്ധമായിരുന്നുവെന്നും
ആ കാലത്ത് മനുഷ്യരോ അവരുടെ പരിണാമ
പൂർവ ജീവിവർഗങ്ങളോ സസ്യഭുക്കുകൾ ആയിരുന്നുവെന്നും
ഇന്ന് നിരീക്ഷിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
ഐസ് യുഗത്തോടെ യൂറോപ്പിൽ സസ്യലതാദികളുടെ
ശോഷണം (വണഥണളടളധമഭ) സംഭവിക്കുകയും മാനവർക്ക് ആവശ്യ
മായ കായ്കനികൾക്കു പകരം ഐസ് മൂടിയ, ഹിമവത്കരണം
ആരംഭിക്കുകയും മനുഷ്യർ മൃഗഭക്ഷണത്തെ ആശ്രയിക്കുകയും
ചെയ്തു എന്നതാണ് പരിണാമത്തിലെ സുപ്രധാനമായ വഴിത്തിരി
വുകളിൽ ഒന്ന്.
എന്നാൽ, മദ്ധ്യേഷ്യയിലും പൂർവേഷ്യയിലുമൊക്കെ സസ്യാധി
ഷ്ഠിതമായ ഭക്ഷണക്രമം നിലനിന്നു. അതിനാൽതന്നെ കാമസൂത്രത്തിന്റെ
നാടുകളായ ഇന്ത്യ, അറേബ്യ, ചൈന തുടങ്ങിയ രാജ്യ
ങ്ങളിലെ അന്ത:പുരങ്ങളിൽ നിറഞ്ഞാടിയ വേശ്യകൾക്കും
അവരെ പ്രാപിച്ചവർക്കും സിഫിലിസ്, ഗൊണേറിയ തുടങ്ങിയ
ലൈംഗികരോഗങ്ങൾ ഒരിക്കൽപോലും വന്നിരുന്നില്ല.
1500-കളിൽ പോർച്ചുഗീസുകാർ ഇന്ത്യയിലേക്കും സ്‌പെയിൻ
കാർ അമേരിക്കയിലേക്കും കുടിയേറിയപ്പോൾ മാത്രമാണ്
ഇത്തരം രോഗങ്ങൾ തദ്ദേശീയർക്ക് ലഭിച്ചത്. യൂറോപ്യൻകാർ
ഐസ്‌യുഗത്തിലേക്ക് കടന്നതിനുശേഷം നഷ്ടപ്പെട്ട ജൈവവൈവിധ്യവും
ഹിമവത്കരണവും അവരെ ഒന്നടങ്കം മാംസാഹാരികളാക്കുകയും
ഇതുവഴി മനുഷ്യകോശങ്ങളിൽ അടിഞ്ഞുകൂടിയ മൃഗമാംസ്യം
(ടഭധബടഫ യറമളണധഭ) സൃഷ്ടിച്ച ഋണാത്മകമായ മാംസ്യം
അതിന്റെ ഋണാത്മകമായ കോശഘടന(ഭണഥടളധവണ യറമളണധഭ ടഭഢ
ഭണഥടളധവണ യറമളണധഭ ലളറഴഡളഴറണ)യുമാണ് മനുഷ്യകോശങ്ങളിൽ വിഷസങ്കലനം
നടത്തിയതെന്നും ഇവ പാരമ്പര്യത്തിലൂടെ അവരുടെ
ജനിതകഘടനയെ വിഷലിപ്തമാക്കുകയും അതുവഴി സിഫിലിസ്,
ഗൊണേറിയ പോലുള്ള ഋണാത്മകമായ കോശഘടന അവരിൽ
സൃഷ്ടിക്കപ്പെടുകയുമുണ്ടായി എന്ന വാദം മുന്നോട്ടുവയ്ക്കുന്നതിൽ
തെറ്റില്ല.
ഏഷ്യയിൽ മാംസാഹാരമുണ്ടായിരുന്നുവെങ്കിലും മുഖ്യാഹാരം
മാംസമല്ലായിരുന്നു. കായ്കനികളും ധാന്യവുമായിരുന്നു. മാംസം
അതിഥിയായിരുന്നു എപ്പോഴും. അതിനാലായിരിക്കണം
ലൈംഗിക പേക്കൂത്തുകളുടെയും വേശ്യാവൃത്തിയുടെയും സംഘടിതപ്രവൃത്തി
ഉണ്ടായിട്ടുപോലും നമുക്ക് ഗുഹ്യരോഗങ്ങളെ
സാദ്ധ്യമാക്കുന്ന ഋണാത്മക മാംസ്യം (ഭണഥടളധവണ യറമളണധഭ) ഇല്ലാതെപോയത്.
മറ്റൊരർത്ഥത്തിൽ, മാംസാഹാരം ഏഷ്യയിൽ ഉണ്ടായിരുന്നുവെങ്കിലും
യൂറോപ്പിനെ അപേക്ഷിച്ച് അത് തുലോം കുറവായിരുന്നു.
പാശ്ചാത്യർ ആഹരിക്കുന്ന മാംസാഹാരത്തിന്റെ
അളവ് ഞെട്ടിക്കുന്നതാണ്. (എന്നാൽ ഇന്ന് സസ്യാഹാരത്തിന്റെ
പനി അവിടങ്ങളിൽ പടർന്നുപിടിക്കുന്നതിന്റെ കാരണം ആരോഗ്യ
പരമാകുന്നു).
ധാന്യാഹാരം വെന്തുകഴിഞ്ഞാൽ സൃഷ്ടിക്കപ്പെടുന്ന ഗുണമി
ല്ലാത്ത പഞ്ചസാരയും ക്ഷീര-മാംസ പദാർത്ഥങ്ങളും വേവിച്ചതായതിനാലും
മനുഷ്യർക്ക് വേവിക്കാതെ ദഹിപ്പിക്കാനാകാത്തതി
നാലും ജീവച്ഛക്തി നശിച്ചവയാകുന്നു. ഇവയിൽനിന്ന് ഉത്ഭവി
ക്കുന്ന ഋണാത്മകമായ ഊർജം മനുഷ്യരെ മാത്രമല്ല, മനുഷ്യചിന്ത
യിലൂടെ ഭൂമിയിൽ ആഗോളതാപനത്തിനും ഓസോൺപാളിയുടെ
തകർച്ചയ്ക്കും വഴിതുറക്കുകയും സർവനാശത്തിലേക്ക് നമ്മെ
കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്നു. ചക്രത്തിന്റെ കണ്ടുപി
ടിത്തം മുതൽ ആറ്റം വിഭജനം വരെ കപ്പലോട്ടം മുതൽ ആവി
യന്ത്രം വരെ സ്വകാര്യസ്വത്തിനെ ആസ്പദമാക്കിയ ഒരു ചൂഷണവ്യ
വസ്ഥയുടെയും അതിന്റെ വെട്ടിപ്പിടിത്തങ്ങളുടെയും മഹായുദ്ധങ്ങ
ളുടെയും സൃഷ്ടിയായിരുന്നുവെന്നതാണ് സത്യം. ചത്തഭക്ഷണം/
ജീവനില്ലാത്ത ഭക്ഷണം കലോറി നൽകുന്നു. ചൂഷകർക്ക് ആവശ്യവും
അതുതന്നെ എന്നതിനപ്പുറം പ്രകൃതിയുടെ സന്തുലിതാവ
സ്ഥയോ കോശാത്മകതയോ നിലനിർത്താനോ സംരക്ഷി
ക്കാനോ അല്ല.
മൃഗങ്ങളുടെ ധിഷണയും ജീവച്ഛക്തിയും
മനുഷ്യർ വിവേകശക്തിയുള്ള ജന്തുവർഗമാണെന്ന ധാരണയും
മൃഗങ്ങൾ ‘മൃഗീയ’വും അപരിഷ്‌കൃതരുമാണെന്നതും
നമ്മൾ കണ്ടുപിടിച്ച ഏറ്റവും വലിയ നുണയോ തെറ്റായ ദർശനമോ
ആകുന്നു. കാരണം, കാട്ടിലെ ഒറ്റ ജന്തുപോലും ആഗോളതാപനത്തിനോ
ഓസോൺപാളിയുടെ നാശത്തിനോ രാസ/കീടനാശിനിപ്രയോഗത്തിനോ,
പെട്രോ കെമിക്കൽ വ്യവസായ
ത്തിനോ മലിനീകരണത്തിനോ ഉത്തരവാദികളല്ല.
അവർക്ക് ആഹാരം കഴിഞ്ഞാൽ ധ്യാനമോ മനനമോ എന്ന
ഐന്ദ്രിയപ്രവൃത്തിയാണ് മുഖ്യം. ധ്യാനാത്മകത മാനവർക്ക്
എന്നെന്നേക്കുമായി നഷ്ടപ്പെടുവാനുള്ള കാരണം, ചൂഷണവും
അതിന്റെ ഭക്ഷണവ്യവസ്ഥയുമായ വേവിച്ച ആഹാരവും അതിനായുള്ള
സംഘടിത മാംസ-ധാന്യകൃഷിയുമാകുന്നു.
പ്രകൃതിചികത്സയുടെ നേരായ വഴി
ഇത്തരമൊരു ചരിപ്രതപരമായ ബോധത്തിനകത്ത് നിൽക്കു
ന്നവർ പ്രകൃതിജീവന/പ്രകൃതിചികിത്സകരാകണം. എന്നാൽ
ബഹുഭൂരിപക്ഷം ജനങ്ങളും ധാന്യാഹാരവും മാംസസംസ്‌കരണ
വ്യവസായവും അതിന്റെ മൂലധന താൽപര്യങ്ങളും പടച്ചുവിട്ട
ഊർജ പോഷക-ജീവക-ധാതു ശാസ്ര്തമെന്ന വ്യാജശാസ്ര്തത്തിൽ
പെട്ടുപോയിരിക്കുന്നു.
ഉദാഹരണത്തിന്, കേരളത്തിലെ പ്രമുഖരായ പല പ്രകൃതിചി
കിത്സകരും പുറത്തിറക്കുന്ന ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന പ്രകൃതിഭക്ഷണരീതിയിൽ
മൃഗക്കൊഴുപ്പായ തൈര്, മോര് എന്നിവ
യ്ക്കുള്ള പ്രാധാന്യം ശ്രദ്ധിക്കേണ്ടതുണ്ട്. അടിസ്ഥാന ഭക്ഷണം
വേവിച്ച ധാന്യംതന്നെയാണവർക്ക്. കടുക് എന്ന വിഷവസ്തു എത്ര
പേർക്ക് മൂന്നുനേരം പച്ചഭക്ഷണമായി/ജീവഭക്ഷണമായി കഴിക്കാനാകും?
കഴിയില്ല. വായ പൊള്ളും. ഇഞ്ചി, പച്ചമുളക് എന്നിത്യാദികളും
മഞ്ഞളും ഉലുവയും എല്ലാം ഇതേ ഗണത്തിൽ പെടുന്നു.
പ്രകൃതിചികിത്സകർ മേല്പറഞ്ഞ വിഷവസ്തുക്കളെ ആശ്രയിക്കു
ന്നതും അതുവഴി ലഭ്യമാകുന്ന ചത്ത ബുദ്ധിയുമാണ് അവർക്ക്
ഹെർണിയ, തൈറോയ്ഡ് രോഗങ്ങൾ മാറ്റുന്നതിനെ അസാദ്ധ്യ
മാക്കുന്ന ഭീതിയുടെ കാരണങ്ങളിൽ മുഖ്യം.
ഉപവാസം
നമ്മുടെ വീട്ടിൽ വളർത്തുന്ന നായ, പൂച്ച എന്നിവ രോഗബാധിതമായാൽ
4-5 ദിവസം ഒന്നും കഴിക്കാതെ ഇരിക്കുന്നത് കണ്ടി
ട്ടുണ്ടാവും. അവർ ഉപവാസത്തിലൂടെ കെട്ടിക്കിടക്കുന്ന കേടുകൾ
പുറംതള്ളുകയാണ്. എന്തുകൊണ്ടവർക്ക് ചത്തുപോകുമെന്ന ഭീതി
ഇല്ല? അതാണവരുടെ പ്രകൃതിബോധം, അവരുടെ ഐന്ദ്രിയക്ഷ
മത, ചോദന – ധഭലളധഭഡള. മനുഷ്യർ അത് നശിച്ചുപോകാനുള്ള
കാരണം വേവിച്ച ഭക്ഷണത്തിലെ ജീവസാന്നിദ്ധ്യമില്ലായ്മയാകു
ന്നു. പോളാർ കരടികൾ, ശൈത്യരാജ്യങ്ങളിലെ വൃക്ഷങ്ങൾ എന്നീ
ജീവജാലങ്ങൾ മഞ്ഞുകാലത്ത് ആറു മാസം വരെ ഉപവസിച്ചുകൊണ്ട്
ഊർജസംരക്ഷണം നടത്തുന്നത് ഇന്നെല്ലാവരും അംഗീ
കരിക്കുന്ന വസ്തുതയാണ്.
ഇന്ത്യ/കേരളത്തിലെ പ്രകൃതിചികിത്സകർ നാലഞ്ചു ദിവസത്തെ
പച്ചവെള്ളത്തിലുള്ള ഉപവാസം കഴിഞ്ഞാൽ രോഗിക്ക്
പഴനീരോ ഇളനീരോ നൽകിയാണ് ഉപവാസം മുന്നോട്ടുകൊണ്ടുപോകുന്നത്.
തികഞ്ഞ ഭീരുത്വമാർന്ന ഈ ചികിത്സ മൂലമാണ് ചിലയിനം
പ്രമേഹങ്ങൾ, വൃക്കരോഗം, കരൾരോഗങ്ങൾ, ഹെർണിയ,
തൈറോയ്ഡ് തുടങ്ങിയവ അവർക്ക് ചികിത്സിച്ചു പൂർണമായും
മാറ്റാൻ കഴിയാത്തത്. ഉപവാസകാലത്ത് നമ്മുടെ ആമാശയ
ത്തിന് ജോലിയില്ല. അതിനാൽ ദഹനത്തിനുപയോഗിക്കുന്ന വൻ
ഊർജം ജീവച്ഛക്തി ശരീരത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ
പുറന്തള്ളുവാനായി ഉപയോഗിക്കുന്നു. പഴം, പച്ചക്കറി എന്നിവയി
ലൂടെ രോഗിക്ക് കുറച്ചുകാലം ജീവഭക്ഷണം നൽകിക്കൊണ്ട് പ്രാഥമികമായി
മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിക്കുകയും
ദ്വിതീയ ഘട്ടമായി ഉപവാസ ദിവസങ്ങൾ വർദ്ധിപ്പിക്കുകയുമാണ്
ഓർത്തോപതി/നാച്യുറോപതി ചികിത്സയുടെ ശാസ്ര്തകാര
ന്മാരായ ഹെർബർട്ട് ഷെൽട്ടനും ജെ.എച്ച്. ടിൽഡനും 19-ാം നൂറ്റാ
ണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങ
ളിലും ചെയ്തുവന്നത്. പഴനീര് ഉപവാസകാലത്ത് അശേഷം പാടില്ല
എന്നവർ നിഷ്‌കർഷിക്കുവാനുള്ള കാരണവും മാലിന്യങ്ങളെ പുറ
ന്തള്ളുന്ന പ്രവൃത്തിക്ക് ആവശ്യമായ ജീവച്ഛക്തി ഇത്തരം പാനീ
യങ്ങൾ ദഹിപ്പിക്കുവാനും ശരീരത്തിലേക്ക് ആഗിരണം ചെയ്യാനുമായി
ഉപയോഗപ്പെടുത്തുന്ന ജീവച്ഛക്തി നഷ്ടംവരുന്നതിനാലാകു
ന്നു.
പ്രകൃതിചികിത്സയിൽ ഗാന്ധിജി പുലർത്തിയ സങ്കരവൈദ്യംതന്നെയാണ്
ഇന്ത്യൻ പ്രകൃതിചികിത്സയെ ഇന്നും നയിക്കുന്നത്.
”ഗാന്ധിജി മഹാനാണ്, അദ്ദേഹത്തിന് തെറ്റു പറ്റില്ല” എന്ന
യാഥാസ്ഥിതികബോധമാണ് ഇന്ത്യൻ പ്രകൃതിചികിത്സയുടെ
അടിസ്ഥാന കുഴപ്പം.
ഞെരിഞ്ഞൽ, തുളസി, ഇഞ്ചി, പച്ചമഞ്ഞൾ തുടങ്ങിയ വിഷപദാർത്ഥങ്ങൾ
ഔഷധപ്രയോഗത്താൽ അകത്തെത്തുമ്പോൾ
ഒന്നുകിൽ അവ മാലിന്യത്തെ, പലപ്പോഴും കഫത്തെ ഉള്ളിലേക്ക്
തള്ളിമാറ്റുന്നു. രോഗലക്ഷണം ശമിക്കുന്നു. മാലിന്യം അകത്തുതന്നെ
കിടക്കുന്നു. അല്ലെങ്കിൽ ഇവയിലെ വിഷപദാർത്ഥങ്ങൾ
ഗ്രന്ഥികളെയും കലകളെയും കൃത്രിമമായി ഞെക്കിപ്പിഴിഞ്ഞ്,
ഉത്തേജിപ്പിച്ചുകൊണ്ട് വിരേചനമുണ്ടാക്കുന്നു. കാലക്രമത്തിൽ
അത്തരം ഗ്രന്ഥികളും അവയവങ്ങളും സിരാക്ഷീണത്തിനു വിധേയമാകുന്നു.
ഒരുഭാഗത്ത് ധാന്യ-ക്ഷീര പദാർത്ഥങ്ങൾക്ക് നൽകുന്ന പ്രകൃതിവിരുദ്ധമായ
പ്രാധാന്യവും മറുഭാഗത്ത് ഇവ മൂലം ഉല്പാദിതമാകുന്ന
മാലിന്യത്തെ പുറംതള്ളുവാൻ ഉപയോഗപ്പെടുത്തുന്നു. മേല്പ
റഞ്ഞ വിഷപദാർത്ഥങ്ങളും പല രോഗങ്ങളെയും പൂർണമായും
സുഖപ്പെടുത്താതെ ഭാഗികമായി മാത്രം മാറ്റുന്നു.
ഉദാഹരണത്തിന് കേരളത്തിലെ ഒരു ശൃംഖലാ പ്രകൃതിചികി
ത്സാലയത്തിൽ (ഡദടധഭ) ഞെരിഞ്ഞൽ എന്ന വിഷവസ്തു മൂത്രതടസ്സം
നീക്കുവാനായി പതിവായി ഉപയോഗിക്കാറുണ്ട്. ഫലം,
മൂത്രം ആദ്യം നന്നായി പോകുന്നു. ഞെരിഞ്ഞിലിലുള്ള രാസഘടകം,
വിഷവസ്തു, കൃത്രിമമായി വൃക്കയെയോ മൂത്രസഞ്ചിയെയോ
കഠിനമായി ഉത്തേജിപ്പിക്കുന്നു.
ആദ്യഘട്ടത്തിൽ മൂത്രം നന്നായി പോകുന്നു. രണ്ടാംഘട്ടത്തിൽ
ഗ്രന്ഥികൾക്കോ ബന്ധപ്പെട്ട അവയവങ്ങൾക്കോ വിഷപദാർത്ഥ
ങ്ങളാൽ ക്ഷതമേൽക്കുന്നു. രോഗം മാറുവാൻ ബുദ്ധിമുട്ട് തുടരുന്നു.
യഥാർത്ഥ പ്രകൃതിചികിത്സയിലേക്കുള്ള മടക്കം
ഇതിനാദ്യം വേണ്ടത് പ്രകൃതിചികിത്സകരും പ്രകൃതിചികിത്സാലയങ്ങളും
വാക്കും പ്രവൃത്തിയും രണ്ടായി മാറുന്ന ഇന്നത്തെ
ആത്മവഞ്ചനാപരമായ പ്രവർത്തനം അവസാനിപ്പിക്കലാണ്.
ഒരു ഭാഗത്ത് കീടനാശിനി/രാസവളത്തിന് എതിരെ ഘോരമായി
പ്രസംഗിക്കുക, എഴുതുക; മറുഭാഗത്ത് സ്വന്തം ചികിത്സാലയ
ത്തിൽ ഇവതന്നെ രോഗികൾക്ക് പച്ചയ്ക്കും വേവിച്ചും നൽകുക.
ജൈവഭക്ഷണ പ്രാധാന്യം ചികിത്സയിൽ
ജൈവകൃഷിക്കാരെ കണ്ടുകൊണ്ടും അവർക്ക് പണം മുൻകൂർ
നൽകിയും അല്ലെങ്കിൽ അവരുടെ ഉല്പന്നങ്ങൾ വാങ്ങിയും ജൈവപഴങ്ങളും
പച്ചക്കറികളും മാത്രം നൽകിക്കൊണ്ട് തത്വാധിഷ്ഠിതമായ
ചികിത്സ നടത്താത്തതാണ് കേരളത്തിലെയും ഇന്ത്യയി
ലെയും പ്രകൃതിചികിത്സയുടെ പ്രധാന കുഴപ്പത്തിനു കാരണം.
മറ്റൊന്ന്, ആയുർവേദത്തിന്റെ വിഷപദാർത്ഥചികിത്സയുടെ
ആത്മാവ് കടംകൊണ്ട പ്രകൃതിചികിത്സകരുടെ മൂലികകളെ പൂർ
ണമായും നിരാകരിക്കുക എന്നതാണ്. അതായത്, ഇഞ്ചിയും തുളസിയും
വിഷപദാർത്ഥങ്ങളും, അവ മൂന്നു നേരവും ഭക്ഷണമായി
കഴിക്കാൻ കഴിയാത്തവയാണല്ലോ. മറ്റ് വിഷസസ്യങ്ങളും പൂർണമായും
നിർത്തലാക്കുക.
മൂന്നാമത്തേത് ധാന്യാഹാരത്തിനു നൽകുന്ന പ്രാധാന്യം
വാസ്തവത്തിൽ ശരീരത്തിനു ക്ഷീണം തട്ടാതെ നോക്കണമെന്ന
അന്ധവിശ്വാസത്താലാണ് വരുന്നത്. കേടുകൾ തള്ളിമാറ്റുവാൻ
ഇത്തരം ചത്ത ഭക്ഷണത്തിന് കഴിയുന്നില്ല. ചികിത്സയിൽ അവ
പൂർണമായും നിർത്തലാക്കുക.
നാലാമതായി, ഉപവാസകാലത്ത്
സ്വന്തം ഭീരുത്വം മൂലം രോഗികൾക്ക് ഇളനീർ, പഴനീര് എന്നിവ
നൽകി ജീവച്ഛക്തിയുടെ ശ്രദ്ധയും പ്രവർത്തനവും ദഹനത്തി
ലേക്കും തുടർന്നുള്ള ആഗിരണ പ്രവർത്തനങ്ങളിലേക്കും തിരിച്ചുവിടാതിരിക്കുക.
ഉപവാസത്തിനു പച്ചവെള്ളം മാത്രമാക്കുക.
അഞ്ചാമതായി സെമിനാറുകൾ, പ്രഭാഷണങ്ങൾ, പ്രശസ്തി
എന്നിവയുടെ പിറകെ വല്ലാതെ ഓടിക്കൊണ്ട് ചികിത്സയുടെ
ആത്മാവിൽനിന്ന് ചികിത്സകർ അഹംബോധത്തിന്റെ വ്യാജസ
ത്തയിലേക്ക് പരക്കംപായാതിരിക്കുക.
ആറാമതായി നിലവിൽ രോഗി കഴിക്കുന്ന മരുന്നുകൾ, അലോ
പ്പതി ഉൾപ്പെടെ നാലുദിവസംകൊണ്ട് നിർത്തുക. ഇതിനായി
രോഗികൾക്ക് പ്രതേ്യക ശിക്ഷണങ്ങൾ നിരന്തരം നടത്തുക. ഇല്ലെ
ങ്കിൽ, രോഗി വിഷ മരുന്നുകൾ മൂലം രോഗമുക്തിയിലേക്ക്
എത്താതെ പാതി വെന്ത ചികിത്സയുടെ പാതിഗുണമായി മടങ്ങേ
ണ്ടിവരുന്നു.
ഏഴാമതായി പേസ്റ്റ്, സോപ്പ്, കൃത്രിമ പരിമളങ്ങൾ എന്നിവ
ചികിത്സാലയത്തിൽനിന്ന് പൂർണമായും ഒഴിവാക്കുക.
ശാസ്ര്തീയമായ പ്രകൃതിചികിത്സാനിയമങ്ങൾ പാലിക്കുന്ന
കേരളത്തിലെ ആദ്യത്തെ സമ്പൂർണ പ്രകൃതിചികിത്സാകേന്ദ്ര
മാണ് മണ്ണാർക്കാട്ടുള്ള അനുഗ്രഹ പ്രകൃതിചികിത്സാകേന്ദ്രം അതി
നാൽതന്നെ അനുഗ്രഹ പ്രകൃതിചികിത്സാകേന്ദ്രത്തിൽ കഠിനരോഗങ്ങളായ
തൈറോയ്ഡ്, വൃക്കരോഗങ്ങൾ, ഹെർണിയ തുടങ്ങി
എല്ലാ രോഗങ്ങളും ഇന്ന് പൂർണമായും സുഖപ്പെടുത്താനാകുന്നു
ണ്ട്.
സംഘടിത ജൈവകൃഷി
ജീവച്ഛക്തിയുടെ നിയമങ്ങളിൽ സസ്തനികൾക്ക് വേവിക്കാത്ത
ആഹാരമാണ് ശാസ്ര്തം. രോഗം വരുമ്പോഴെങ്കിലും ഇവ ഉപയോഗിക്കേണ്ടിയിരിക്കുന്നു.
ഇതിനായി അടുക്കളത്തോട്ടം എന്ന
വ്യക്തിഗത-സ്വാർത്ഥതയ്ക്കപ്പുറം നാലോ അഞ്ചോ വ്യക്തികൾ
ചേർന്നു നടത്തുന്ന സംഘടിത ജൈവകൃഷി ഒരു രാഷ്ട്രീയബോധമായി
വികസിപ്പിക്കുക, ജൈവ ഉല്പന്നങ്ങളുടെ വില്പനകേന്ദ്ര
ങ്ങൾ പടുത്തുയർത്താതെ വിഷകീടനാശിനിക്കെതിരെയും വിഷമരുന്നുകൾക്കെതിരെയുമുള്ള
യഥാർത്ഥ ബദൽ സൃഷ്ടിക്കാനാവി
ല്ല. ചുരുക്കത്തിൽ, ജൈവജീവിതമെന്ന രാഷ്ട്രീയബോധം വളർ
ത്താതെ പ്രകൃതിചികിത്സയെ രണ്ടു കാലിൽ നടത്താനാവില്ല.
അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന കേരള കമ്മ്യൂൺ പ്രവർത്തകർ
ഇന്ന് ഇത്തരമൊരു സംഘടിത രാഷ്ട്രീയപ്രവർത്തനമാണ്
കുത്തക ഔഷധ-ഭക്ഷണ വ്യവസ്ഥയ്ക്ക് എതിരെ പടുത്തുയർത്തു
ന്നത്. കേവല സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങൾ അടി
സ്ഥാന മാറ്റത്തിന് ഉപയുക്തമാകാതെ പോകുന്നത്, അത്,
ഇന്നിന്റെ അടിയന്തിരാവശ്യമായ കുത്തക വിരുദ്ധ ജൈവജീവിതത്തെ
വളർത്താൻ കഴിയാത്തതിനാലാണ്.
കേരള കമ്മ്യൂണിന്റെ പ്രവർത്തകർ നടത്തിയ ഉറച്ചതും ദിശാബോധമുള്ളതുമായ
രാഷ്ട്രീയബോധം കേരളത്തിൽ ഒരു പ്രകൃതി
ചികിത്സാകേന്ദ്രത്തെ എങ്കിലും കീടനാശിനിമുക്തമാക്കുന്നതിലും
യഥാർത്ഥമായ നാച്യുറോപതി/ഓർത്തോപതി പ്രയോഗത്തിലും
അധിഷ്ഠിതമായ ചികിത്സ പ്രയോഗിക്കുന്നതിലും സഹായിച്ചുവെ
ന്നത് ചെറിയൊരു നേട്ടം മാത്രമാണ്. എങ്കിലും ജൈവചിന്ത കേരളത്തിനും
ഇന്ത്യൻ പ്രകൃതിചികിത്സയ്ക്കും ശാസ്ര്തീയമായൊരു ദിശാബോധം
നൽകുമെന്നും ഇതുമൂലം ജൈവജീവിതമെന്ന വസ്തുത
ഒരു രാഷ്ട്രീയമായി വികസിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.