2002-ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ സ്ത്രീകൾ, വിശേഷിച്ചും
ക്രൂരപീഡനങ്ങൾക്കിരയായി എന്ന് പരിതപിച്ചവരോട്
‘ബലാത്സംഗവും മറ്റും ഇന്ത്യയിൽ ആദ്യമായി നടക്കുന്നതാണോ?’
എന്ന് പ്രതികരിച്ച ഒരു കേന്ദ്രമന്ത്രി ഇന്ത്യാരാജ്യത്തി
നുണ്ടായിരുന്നു. അദ്ദേഹം സോഷ്യലിസ്റ്റ് പാർട്ടിയുടെ പാരമ്പ
ര്യമുള്ള ആളായിരുന്നു. 2012 ഡിസംബർ 16-ന്റെ ദൽഹി കൂട്ട
ബലാത്സംഗത്തിനും അതിനെ പിന്തുടർന്ന വമ്പിച്ച പ്രതിഷേധങ്ങൾക്കുമിടയിൽ
മറ്റൊരു തലത്തിൽ നിന്ന്, ഇന്ത്യാരാ
ജ്യത്ത് ബലാത്സംഗങ്ങൾ നിത്യസംഭവങ്ങളായിരിക്കെ ദൽഹി
യിലേതു മാത്രം രാജ്യവ്യാപകമായ പ്രതിഷേധത്തിന് വഴിച്ച
തെന്തുകൊണ്ടെന്ന് ചോദിക്കാനും വിശകലനം ചെയ്യാനും
ശ്രമിച്ചവരുമുണ്ടായിരുന്നു. ജന്മി-നാടുവാഴിത്തത്തിന് കീഴിൽ
നഗ്നമായ അധികാരപ്രയോഗത്തിലൂടെയും വ്യാവസായിക
നാഗരികതയ്ക്കു കീഴിൽ പ്രഛന്നമായ പ്രലോഭനങ്ങളും ഭീഷണികളും
വഴിയും നടക്കുകയും സമകാലീനാവസ്ഥയിലും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ബലാത്സംഗങ്ങളിൽ നിന്ന്
വ്യത്യസ്തമായ ഒരു ഘടകം ദൽഹി സംഭവത്തിലുണ്ടായിരുന്നു.
അവിടെ ഉന്നതജാതിയിലോ വർഗത്തിലോ പെട്ട ആളുകളായിരുന്നില്ല
അക്രമണകാരികൾ; നിമ്ന്ന വർഗത്തിൽ പെട്ടവളായിരുന്നില്ല
ഇര. വിദ്യാഭ്യാസമുള്ള, മദ്ധ്യവർഗക്കാരിയായ
ഒരു യുവതിയാണ് സമൂഹത്തിലെ ഏറ്റവും താഴ്ന്ന നിരയിൽ
പെട്ടവർ എന്നുതന്നെ പറയാവുന്ന യുവാക്കളുടെ ക്രൂരതയ്ക്ക്
വിധേയമാകേണ്ടിവന്നത്. നാഷണൽ ക്രൈം റെക്കോർഡ്
ബ്യൂറോയുടെ കണക്കനുസരിച്ച് 2012-ൽ ഇന്ത്യയിലെ വിവിധ
സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 24,923
ബലാത്സംഗങ്ങളാണ് നടന്നത്. പ്രതിദിനം ശരാശരി 65ൽ
കൂടുതൽ എന്നർത്ഥം. ഗ്രാമീണ ഇന്ത്യയിൽ നിരക്ഷരരായ
കീഴ്ജാതി സ്ര്തീകൾക്കെതിരായ പീഡനങ്ങൾ പലതും കുറ്റാന്വേഷണ
ഘട്ടത്തിൽ പോലുമെത്താതെ വിസ്മൃതമായിത്തീ
രുന്ന അവസ്ഥയുണ്ടെന്നു കൂടി കൂട്ടിവായിക്കുമ്പോൾ ദൽഹി
യിൽ നടന്ന പ്രതിഷേധത്തിന്റെ പ്രാധാന്യത്തോടൊപ്പം പരി
മിതി കൂടി വ്യക്തമായിത്തീരുന്നുണ്ട്. പൊതുസമൂഹത്തിലെ
അഭിപ്രായരൂപീകരണത്തിനും പ്രതികരണത്തിനും നവീന
മദ്ധ്യവർമഗത്തിന് ലോകമാസകലം കൈവന്നിട്ടുള്ള നിർണായകമായ
സ്ഥാനം ഇന്ത്യയിലും യാഥാർത്ഥ്യമായിരിക്കുന്നു
എന്നാണ് ദൽഹിയിലും തുടർന്ന് ചെറുതും വലുതുമായ നിരവധി
ഇന്ത്യൻ നഗരങ്ങളിലും ഉയർന്ന പ്രതിഷേധ ബാനറുകൾ
തെളിയിച്ചത്.
ദൽഹി നഗരം പ്രതിഷേധത്തിൽ തിളച്ചുമറിഞ്ഞുകൊണ്ടി
രുന്നപ്പോഴും സുരക്ഷിതമായ തങ്ങളുടെ നഗരത്തെക്കുറിച്ച്
മുംബയ്‌നിവാസികളായ ഏറിയ പങ്കും ഒരുപക്ഷെ അഭിമാനംകൊണ്ടിരുന്നു.
എന്നാൽ സുരക്ഷിതത്വത്തെക്കുറിച്ച് തങ്ങൾ
സൂക്ഷിച്ച സംതൃപ്തി അലസമായ ഒന്നായിരുന്നോ എന്ന സംശയത്തിലേക്ക്
മുംബയ് നിവാസികളെ ഉണർത്തിയത് 2013
ആഗസ്റ്റിൽ – അതായത് ദൽഹി സംഭവം കഴിഞ്ഞ് ഏതാണ്ട്
എട്ടുമാസത്തിനുശേഷം – നഗരത്തിലെ ശക്തി മിൽ വളപ്പിൽ
നടന്ന കൂട്ടബലാത്സംഗമായിരുന്നു. പത്രഫോട്ടോഗ്രാഫറായ
ഒരു യുവതി ഇരയായിത്തീർന്ന ഈ സംഭവത്തെ പിന്തുടർന്ന്
മൃതാവസ്ഥയിലായിരുന്ന പല പഴയ കേസുകളും പുനരുജ്ജീ
വിപ്പിക്കപ്പെടുകയും, മുംബയ് നഗരത്തിൽ സ്ര്തീസുരക്ഷ അധി
കൃതവൃത്തത്തിലടക്കം ചർച്ചാവിഷയമാവുകയും ചെയ്തു.
എന്നാൽ അപ്പോഴും ദൽഹിയുമായി താരതമ്യം ചെയ്യുമ്പോൾ
ഇവിടെ കാര്യങ്ങൾ ഭേദമാണ് എന്നുതന്നെ ചിലർ പറഞ്ഞുകൊണ്ടിരുന്നു.
അത് ശരിയാണുതാനും. കാരണം നാഷണൽ
ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെതന്നെ കണക്കുകൾ
കാണിക്കുന്നത് 2012-ൽ ഇന്ത്യയിൽ വലുതും ചെറുതുമായ 53
നഗരങ്ങളിൽ നടന്ന ബലാത്സംഗങ്ങളുടെ 19.34 ശതമാനമാണ്
ഡൽഹിയിൽ സംഭവിച്ചതെങ്കിൽ മുംബയിൽ അത് 7.67
ശതമാനമായിരുന്നുവെന്നാണ്. രാജ്യത്ത് മൊത്തം നടക്കുന്ന
സംഭവങ്ങളുടെ അനുപാതത്തിൽ പറഞ്ഞാൽ ഡൽഹിയി
ലേത് 14.18 ശതമാനവും മുംബയിലേത് 4.86 ശതമാനവുമായിരുന്നു.
ഇവിടെ പ്രസക്തമായ മറ്റൊരു കാര്യം കൂടിയുണ്ട്.
ബലാത്സംഗങ്ങളും മാനഭംഗശ്രമങ്ങളുമെല്ലാം വർദ്ധിക്കുകയാണ്,
കുറയുകയല്ല മുംബയിലും എന്ന കാര്യം. 2011ൽ
മൊത്തം നടന്നവയേക്കാൾ പത്തു ശതമാനം കൂടുതൽ സമഭവങ്ങൾ
2012 ജനുവരി മുതൽ ഒക്‌ടോബർ വരെയുള്ള മാസ
ങ്ങളിൽതന്നെ സംഭവിച്ചുകഴിഞ്ഞുവെന്ന് 2012 ഡിസംബർ
മാസത്തിൽ മാദ്ധ്യമങ്ങൾ അധികൃതരെ ഉദ്ധരിച്ചുകൊണ്ട്
റിപ്പോർട്ട് ചെയ്തിരുന്നു (എക്‌സ്പ്രസ് ന്യൂസ്‌ലൈൻ, ഡിസം.
17, 2012). ഈ റിപ്പോർട്ട് വന്ന വേളയിൽ പോലും ദൽഹിയി
ലേതു പോലൊരു കൂട്ടബലാത്സംഗം മുംബയിൽ സംഭാവ്യമല്ല
ന്ന ധാരണ നിലനിന്നിരുന്നു. ശക്തി മിൽ സംഭവത്തോടെയാണ്
അത് തകർക്കപ്പെട്ടത്. ഡൽഹിയിലെ വൈറ്റ്‌ലൈൻ
ബസിൽ സംഭവിച്ചതുപോലെ മുംബയിലെ ‘ബെസ്റ്റ്’ ബസിൽ
സംഭവിക്കുകയില്ല എന്നു കരുതുന്നത് ഇപ്പോഴും അടിസ്ഥാനരഹിതമല്ലായിരിക്കാം.
ഒരു പൊതുമേഖലാസ്ഥാപനമെന്ന
നിലയിൽ ബെസ്റ്റ് സൂക്ഷിക്കുന്ന സവിശേഷതകൾ, നഗര
ത്തിലെ കൃത്യമായ ട്രാഫിക് സിഗ്നലുകൾ, വ്യാപകമായ
പോലീസ് പട്രോളിംഗ് എന്നിങ്ങനെ പല ഘടകങ്ങളും
ഇവിടെ ചൂണ്ടിക്കാണിക്കാനും കഴിയും. 1951-ൽ മഹീന്ദ്രാ
യുജീൻ സ്റ്റീൽ കമ്പനിയുമായുള്ള തർക്കത്തെ തുടർന്ന് പൂട്ടി
യിടപ്പെട്ട ശ്രീശക്തി മിൽ പരിസരമാണ് തന്റെ സഹപ്രവർത്ത
കനോടൊപ്പം ജോലി നിർവഹണത്തിനെത്തിയ ഫോട്ടോഗ്രാഫർ
യുവതിയുടെ ബലാത്സംഗത്തിനു വേദിയായത്. ഇരുപ
ത്തിയഞ്ചായിരം ചതുരശ്ര മീറ്റർ വരുന്ന മിൽ വളപ്പ് ഇപ്പോൾ
അനാഥമായി കിടക്കുന്നതിനാൽ സാമൂഹ്യവിരുദ്ധപ്രവർത്ത
നങ്ങളുടെ കേന്ദ്രമാണെന്നത് പോലീസിന് അജ്ഞാതമായ
കാര്യമായിരുന്നില്ല എന്നാണ് ബലാത്സംഗ വാർത്ത തലക്കെട്ടു
പിടിച്ചുപറ്റിയതിനു ശേഷമുണ്ടായ വെളിപ്പെടുത്തലുകളിൽനിന്ന്
തെളിഞ്ഞുവന്നത്. ഈ ബലാത്സംഗത്തിന് പിടി
യിലായ പ്രതികൾ തങ്ങൾ മുമ്പ് ഇതേ വളപ്പിൽ നടത്തിയ
കൃത്യങ്ങൾ പോലീസിനോട് വെളിപ്പെടുത്തിയതും, മുമ്പ് ഇവരുടെ
കയ്യിൽ ബലാത്സംഗവിധേയയായെങ്കിലും പരാതി
കൊടുക്കാൻ മടിച്ചിരുന്ന മധ്യവർഗക്കാരിയായൊരു സ്ര്തീ
പരാതി പറയാൻ മുന്നോട്ടുവന്നതുമെല്ലാം അനാസ്ഥയിൽ മരവിച്ചുകിടന്ന
ഭരണയന്ത്രങ്ങളെ അല്പമെങ്കിലും പ്രവർത്തന
ക്ഷമമാക്കാൻ സഹായിച്ചുവെന്നു പറയാം. തങ്ങങൾ ഇതേ
മിൽ വളപ്പിൽ റടഥ യധഡപണറല (പഴയതും ഉപയോഗശൂന്യവുമായ
വസ്തുക്കൾ പെറുക്കിയെടുത്ത് വിറ്റ് ഉപജീവനം കഴിക്കുന്നവ
ർ) ആയ സ്ര്തീകളെ സ്ഥിരമായി ബലാത്സംഗം ചെയ്യാറുണ്ട്
എന്നതായിരുന്നു പ്രതികളുടെ മറ്റൊരു വെളിപ്പെടുത്തൽ.
മദ്ധ്യവർഗ സ്ര്തീകളുടെ ബലാത്സംഗത്തിനെതിരെ വലിയ
പ്രതിഷേധങ്ങളുയരുന്ന അവസ്ഥ സാവധാനത്തിലാണെ
ങ്കിലും സംജാതമായെങ്കിലും കീഴാളസ്ര്തീകൾക്കെതിരായ
ആക്രമണങ്ങൾ നിയമനടപടികൾപോലുമില്ലാതെ കടന്നുപോകുന്ന
സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ലെന്നു ചുരുക്കം.
ദൽഹിയിലെ സംഭവം വ്യാപകമായി വികാരമുണർത്താൻ
കാരണമായത് സമാനതകളില്ലാത്ത രൂപത്തിൽ അതിൽ
പ്രയോഗിക്കപ്പെട്ട ക്രൂരതകൾ കൊണ്ടു കൂടിയാണെന്ന കാര്യ
ത്തിൽ തർക്കമുണ്ടാകാനിടയില്ല. എന്നാൽ അത്തരത്തിൽ
ക്രൂരമായ പീഡനങ്ങൾ ദൽഹിയിലേതിനോടുകൂടി അവസാനിച്ചുവെന്നോ,
അ്വസാനിപ്പിച്ചില്ലെങ്കിൽതന്നെ ഉണ്ടാകുന്ന
സമാന സംഭവങ്ങൾ വലിയ വാർത്തകളാകുന്ന സ്ഥിതി
ഇപ്പോഴുണ്ടെന്നോ കരുതുന്നത് മൗഢ്യമായിരിക്കും. ഉദാഹരണത്തിന്
ഇക്കഴിഞ്ഞ ഡിസംബർ 23ന്റെ ടെലഗ്രാഫ് പത്ര
ത്തിൽ പശ്ചിമ ബംഗാളിലെ മാൽഡയിൽ നിന്നുള്ള ഒരു
റിപ്പോർട്ട് നോക്കുക:
”14 വയസുള്ള മാൽഡക്കാരിയായ ഒരു പെൺകുട്ടിയെ ഒരു
കർഷകതൊഴിലാളി ബലാത്സംഗം ചെയ്തതായും അതിനുശേഷം
തൊണ്ടയിൽ ഇരുമ്പുദണ്ഡ് തള്ളിക്കളയറ്റി സംസാരശേഷി
നഷ്ടപ്പെട്ട അവസ്ഥയിൽ ഉപേക്ഷിച്ചതായും ആരോപണങ്ങളുയർന്നിരിക്കുന്നു.
ചൂടുകുപ്പായങ്ങളും സൈക്കിളും
വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇയാൾ കുട്ടിയെ വശീകരിച്ചതത്രെ.
മാൽഡ മെഡിക്കൽ കോളേജിലാണ് പെൺകുട്ടി ഇപ്പോ
ൾ. ശബ്ദനാളി തകരാറിലാണെന്ന് ഡോക്ടർ പറയുന്നു.
കഴിഞ്ഞ വർഷം ദേശവ്യാപകമായ പ്രതിഷേധമുണർത്തിയ
കൂട്ടബലാത്സംഗത്തിലേതിന് സമാനമായ പൈശാചികതയാണ്
ഈ സംഭവത്തിൽ പ്രകടമായിരിക്കുന്നത്…”
മുംബയിലെ ശക്തി മിൽ വളപ്പിലെ ബലാത്സംഗ വാർത്ത
യിലേക്കുതന്നെ മടങ്ങുക. അത് സൃഷ്ടിച്ച ബഹളം അന്ത
രീക്ഷം ചൂടാക്കിയ വേളയിൽ ഒരു ഉന്നതപോലീസുദ്യോഗ
സ്ഥൻ നഗരത്തിലെ പ്രസ് ക്ലബിൽ പത്രസമ്മേളനം വിളിച്ച്
വെളിപ്പെടുത്തിയത്, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി
സ്ര്തീകൾ ആക്രമിക്കപ്പെടാൻ സാദ്ധ്യതയുള്ള ഇരുനൂറ്റിയെഴുപതു
സ്ഥലങ്ങൾ (സ്‌പോട്ടുകൾ) പോലീസ് തിരിച്ചറിഞ്ഞി
ട്ടുണ്ട് എന്നായിരുന്നു. ശക്തി മിൽ വളപ്പുപോലെ മയക്കുമരുന്നു
കച്ചവടക്കാർ, അധോലോകബന്ധമുള്ളവർ,
മോഷണം തൊഴിലാക്കിയവർ എന്നീ വിഭാഗക്കാരുടെ വിഹാരരംഗങ്ങളോ,
ഒളിത്താവളങ്ങളോ ആണ് ഈ സ്‌പോട്ടുകൾ.
ഇത്തരം സ്ഥലങ്ങളിൽ ഭാവിയിൽ കൂടുതൽ ജാഗ്രത പുലർ
ത്തുമെന്ന വാഗ്ദാനവും ഈ പോലീസുദ്യോഗസ്ഥൻ നൽകുകയുണ്ടായി.
കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ഏതാണ്ട് എഴുനൂറ്
ബലാത്സംഗ കേസുകളും ആയിരത്തിയെഴുനൂറ് മാനഭംഗകേസുകളുമാണ
നഗരത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. സുര
ക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന ലോക്കൽ വണ്ടികളിൽ പോലും
ചിലപ്പോൾ സ്ര്തീകൾ ആക്രമണവിധേയരാകുന്നു എന്നത് ഒരു
സമീപകാല പ്രതിഭാസമാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ
മഹാലക്ഷ്മിക്കും ലോവർ പരേലിനും ഇടയിൽ വച്ച് ആക്രമണവിധേയയായ
നേഴ്‌സും ആഗസ്റ്റിൽ ചർണിറോഡിനും
മറൈൻലൈൻസിനുമിടയിൽ വച്ച് മുഖത്തും കഴുത്തിലും
കയ്യിലും ബ്ലേഡുകൊണ്ട് മുറിവേല്പിക്കപ്പെട്ട അമേരിക്കൻ
വനിതയും ഈ പുതിയ ആക്രമണരീതിയുടെ പ്രതീകമായി
നഗരമനസ്സിലുണ്ട്. സ്ര്തീകൾ ആക്രമിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന്
പോലീസധികാരികൾ തന്നെ തിരിച്ചറിയുന്ന
പ്രത്യേക സ്‌പോട്ടുകളുടെ ആവിർഭാവം, അതോടൊപ്പംതന്നെ
സുരക്ഷിതമെന്നു കരുതപ്പെട്ടിരുന്ന പൊതുസ്ഥലങ്ങ
ളിൽപോലും ആക്രമണങ്ങൾ നടക്കുന്ന അവസ്ഥ എന്നി
ങ്ങനെ രണ്ടു ഘടകങ്ങൾ സമകാലീന മുംബയ് നഗരത്തിൽ
സ്ര്തീകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ സഞ്ചാരങ്ങളെ
തടസപ്പെടുത്തുന്നു എന്നാണ് നിരീക്ഷിക്കാൻ സാധിക്കുക.
പുതിയ മുംബയ്
മധ്യറെയിൽവെ റൂട്ടിൽ ബൈക്കുള മുതൽ ദാദർ വരെയും
പശ്ചിമ റെയിൽവെ റൂട്ടിൽ മഹാലക്ഷ്മി മുതൽ എൽഫിൻ
സ്റ്റൻ റോഡ് വരെയും പരന്നുകിടന്ന ആയിരം ഏക്കറോളം
വരുന്ന ഭൂതലം – അതായിരുന്നു ഒരുകാലത്ത് ഗിറൻഗാവ്
എന്നറിയപ്പെട്ടിരുന്ന മിൽ മേഖല. അവിടെ രാപ്പകൽ വ്യത്യാസമില്ലാതെ
പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികൾ
നഗരജീവിതത്തിന്റെ സ്വഭാവം നിർണയിക്കുന്നതിൽ നിർണായക
പങ്കാണ് വഹിച്ചിരുന്നതെന്ന് മുംബയ് നഗരത്തിന്റെ ജനകീയ
ചരിത്രകാരന്മാർ അടിവരയിട്ട് പറയുന്നുണ്ട്. (ഉദാ: മിനാമേനോൻ,
നീരാ അഡാർകർ). മുഖ്യമായും മിൽതൊഴിലാളി
കളെ ആശ്രയിച്ചു പ്രവർത്തിച്ച ചായക്കടകൾ, മറുക്കാൻകടകൾ,
മറ്റ് അവശ്യവസ്തു വിപണനകേന്ദ്രങ്ങൾ എന്നിവ മറ്റ
നേകായിരം കുടുംബങ്ങളുടെയും ഉപജീവനത്തിന്റെ ആധാരമായിരുന്നു.
മൂന്നു ഷിഫ്റ്റുകളിലായി പണിയെടുത്തുകൊണ്ടി
രുന്ന തൊഴിലാളികളും അവരെ ആശ്രയിച്ച അനുബന്ധസംഭവങ്ങളുടെ
നടത്തിപ്പുകാരും നഗരത്തിന്റെ പകലുകളെ മാത്രമല്ല
രാത്രികളെയും സചേതനങ്ങളാക്കി. രാജ്യത്തിന്റെ സാമ്പ
ത്തിക തലസ്ഥാനം, ഒരിക്കലുമുറങ്ങാത്ത നഗരം എന്നി
ങ്ങനെ ആലങ്കാരിക പ്രയോഗങ്ങൾ വഴി പഴയ ബോംബെ
നഗരം വിശേഷിപ്പിക്കപ്പെട്ടതിന്റെ പിന്നിൽ അതിനു കാരണ
ക്കാരനായ ഈ സാധാരണ മനുഷ്യരാണുണ്ടായിരുന്നത്. ജനനിബിഡമായ
തെരുവുകളും വഴിയോരങ്ങളും പല അസൗകര്യങ്ങളും
സൃഷ്ടിക്കുന്നവയാകാം. എന്നാൽ ഈയടുത്തകാലത്ത്
വർദ്ധിച്ചുവരുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്ന
മാനഭംഗശ്രമങ്ങൾക്ക് തടയിടാൻ ജനനിബിഡതയ്ക്ക് കഴി
യും. ഈ നഗരത്തെ സ്ര്തികളെ സംബന്ധിച്ചിടത്തോളം സുര
ക്ഷിതമാക്കി നിലനിർത്തിയതിൽ ഈ ജനനിബിഡത
വഹിച്ച പങ്ക് നിസ്സാരമല്ല.
1851-ലാണ് ആദ്യത്തെ ടെക്സ്റ്റയിൽ മിൽ ബോംബെയിൽ
പ്രവർത്തനമാരംഭിച്ചത്. 1880കളാകുമ്പോഴേക്കും മില്ലുകൾ
വ്യാപകമായി. അതോടെ സ്ര്തീകളും തൊഴിലാളികളായി
ടെക്സ്റ്റയിൽ മേഖലയിലേക്ക് കടന്നുചെല്ലാൻ തുടങ്ങി.
1851ൽ തന്നെ 32 മില്ലുകളിലായി അന്നത്തെ ബോംബെ നഗരത്തിൽ
31,351 സ്ര്തീതൊഴിലാളികളുണ്ടായിരുന്നു. 1931 ആകുമ്പോഴേക്കും
മിൽതൊഴിലാളികളിൽ സ്ര്തീകളുടെ അനുപാതം
ഇരുപത്തിയഞ്ചു ശതമാനമായി ഉയർന്നു. ആ വർഷത്തി
ലാണ് രാത്രി ഷിഫ്റ്റുകൾ ആരംഭിച്ചത്. രാത്രി ജോലിയിൽ
സ്ര്തീകൾക്ക് വിലക്കുണ്ടായിരുന്നതിനാൽ തൊഴിലാളികളുടെ
എണ്ണത്തിൽ സ്ര്തീകളുടെ അനുപാതം പിന്നീട് വർദ്ധിച്ചില്ല.
എങ്കിലും അവഗണിക്കാനാകാത്ത എണ്ണത്തിൽ സ്ര്തീതൊഴി
ലാളികൾ ഈ മേഖലയിൽ തൊഴിൽ ചെയ്തുപോന്നു. രണ്ടാമത്തെ
ഷിഫ്റ്റ് കഴിഞ്ഞ് അർദ്ധരാത്രികളിൽ പോലും
ലോക്കൽ വണ്ടികളിൽ കൂസലില്ലാതെ കയറിപ്പറ്റി യാത്ര
ചെയ്ത സ്ര്തീതൊഴിലാളികളാണ് സ്ര്തീകൾ സുരക്ഷിതരായ
നഗരം എന്ന ഖ്യാതി ബോംബെ നഗരത്തിന് നേടിക്കൊടുത്ത
ത്. പിൽക്കാലത്ത് ദേശീയപ്രസ്ഥാനത്തിലും ട്രേഡ് യൂണി
യൻ രംഗത്തും സജീവരായ നിരവധി സ്ര്തീകൾ അവർക്കിടയിൽ
നിന്നും ഉയർന്നുവന്നു. ഒറ്റപ്പെട്ട മാനഭംഗശ്രമങ്ങൾ നട
ന്നിരുന്നെങ്കിൽതന്നെ സാമൂഹ്യപ്രവർത്തനം വഴി ആർജിച്ചി
രുന്ന ബോധത്തിലൂന്നി സംഘടിതമായി അത്തരം ശ്രമങ്ങളെ
ചെറുക്കാൻ സ്ര്തീകൾക്ക് സാധിച്ചിരുന്നു. ഇരുപതാംനൂറ്റാ
ണ്ടിന്റെ അവസാനമാകുമ്പോഴേക്കും – കൃത്യമായി പറ
ഞ്ഞാൽ 1980കളോടെ – ടെക്സ്റ്റയിൽ മേഖലയുടെ അധോഗതിക്കും
ക്രമത്തിൽ നാശത്തിനും തന്നെ നഗരം സാക്ഷിയായി.
ഈ കാലയളവാകുമ്പോഴേക്കും തൊഴിലാളികളും അവരുടെ
കുടുംബങ്ങളുമുൾപ്പെടെ പത്തു ലക്ഷം പേരുടെ നിലനി
ല്പിനാധാരമായി മാറിക്കഴിഞ്ഞിരുന്ന മേഖലയാണിങ്ങനെ
നശിക്കാനിടവന്നതെന്നോർക്കുക. ഈ ദു:സ്ഥിതിയുണ്ടാക്കി
യത് ദത്താസാമന്താണെന്ന് ഒരുകൂട്ടർ പറയും. അതേ വികാരവായ്‌പോടെ,
അഹമ്മദ്ബാദിൽ ദത്താസാമന്തുണ്ടായിരു
ന്നില്ലെങ്കിലും ടെക്സ്റ്റയിൽ മേഖലയ്ക്ക് ഇതേ അനുഭവമു
ണ്ടായില്ലേ എന്ന ഒരു ചോദ്യവുമുണ്ടാകും. ഇവിടെ പരാമർശ
വിഷയം തകർച്ചയുടെ കാരണങ്ങളല്ല, അതിന്റെ അനന്തരഫലങ്ങളാണ്.
നഗരത്തിലെ രാഷ്ട്രീയദിശയും സാംസ്‌കാരിക
മുന്നേറ്റങ്ങളും നിർണയിച്ചിരുന്ന ഗിരൻഗാവ് മേഖല ദുരിതങ്ങ
ളുടെയും അരങ്ങായി മാറി എന്നത് ഒന്നാമത്തെ കാര്യം. ഏറെ
ത്താമസിയാതെ ആഗോളവത്കരണ നയങ്ങളുടെ വേലിയേ
റ്റകാലത്ത് ഉല്പാദനത്തേക്കാൾ ഉപഭോഗത്തിന് മാന്യത
കൈവന്നതോടെ ടെക്സ്റ്റയിൽ മില്ലുകളെ തകർത്ത് അവ
നിലനിന്ന ഭൂമിയിൽ ഷോപ്പിംഗ് മാളുകളും, കോൾ സെന്ററുകളുമായി
ബഹുനില കെട്ടിടങ്ങളുടെ വരവ് രണ്ടാമത്തെ കാര്യം.
ഇവയ്‌ക്കെല്ലാമാവശ്യം ഏറ്റവും ചുരുങ്ങിയ തൊഴിലാളികളെയായിരുന്നു.
ടാക്‌സിഡ്രൈവർമാരടക്കമുള്ള മറ്റു തൊഴിലാളികളാകട്ടെ
ദൂരങ്ങളിലുള്ള ഉപഗ്രഹ നഗരങ്ങളിലേക്ക് താമസം
മാറ്റാൻ നിർബന്ധിതരായി. കാരണം അവർക്ക് താങ്ങാൻ കഴി
യുന്ന വാടകയ്ക്ക് താമസസ്ഥലങ്ങളൊന്നും തന്നെ വൻനഗര
ത്തിൽ ലഭ്യമായിരുന്നില്ല. താരതമ്യേന ഉയരം കുറഞ്ഞ കെട്ടി
ടങ്ങളെ തകർത്ത് ആകാശചുംബികളായവ ഉയർന്നുവന്ന
തോടൊപ്പം മാന്യവസ്ര്തങ്ങളില്ലാത്ത മനുഷ്യരും ദൂരങ്ങളി
ലേക്ക് വലിച്ചെറിയപ്പെട്ടു. നഗരം മാന്യന്മാരുടേത് മാത്രമായി.
മുംബയ് നഗരത്തെ സിങ്കപ്പൂരാക്കാൻ ചേരികളും ചേരിനിവാസികളും
മാത്രമല്ല, വഴിക്കച്ചവടക്കാരും തടസ്സമായിരുന്നു.
ഇവയെയെല്ലാം തട്ടിനീക്കാനുരുണ്ടെത്തിയ സൗന്ദര്യവത്കരണത്തിന്റെ
രഥചക്രങ്ങൾക്ക് ഒരു മേധാപാട്കറിനോടോ
അതുപോലെ വിരലിലെണ്ണാവുന്നവരോടൊപ്പമോ അണിചേ
ർന്ന് ദുർബല മനുഷ്യർക്ക് തടുക്കാൻ കഴിയുന്നതിനേക്കാൾ
വേഗതയുണ്ടായിരുന്നു. ഏതായാലും തിരക്കും ബഹളങ്ങളും
നിലവാരമില്ലാത്ത മനുഷ്യരുമെല്ലാം ഒഴിഞ്ഞുകിട്ടണമെന്നും
സുന്ദര കെട്ടിടങ്ങളുടെ സമുച്ചയമാകണം നഗരമെന്നുമൊക്കെ
ആഗ്രഹിച്ചവർക്ക് സ്വച്ഛജീവിതത്തിന് വഴിയൊരുങ്ങി.
എന്നാൽ അതോടൊപ്പം മാനഭംഗങ്ങൾക്കും കമന്റടികൾക്കുമെല്ലാം
സ്ഥലവും സൗകര്യവും ലഭ്യമായി എന്നാണ് നഗര
ത്തിൽ നിന്ന് ഇപ്പോൾ വരുന്ന പിൻകുറിപ്പുകൾ കാണിക്കുന്ന
ത്. അതുകൊണ്ടുമാത്രം നഗരത്തിന്റെ മോടിവത്കരണം
അവസാനിപ്പിക്കാനാകില്ല എന്ന വാദഗതി ശക്തമാണ്.
പക്ഷേ പുതിയ നഗരസംവിധാനങ്ങളുടെ രൂപകല്പനയിൽ
സ്ര്തീസുരക്ഷിതത്വം എന്ന സങ്കല്പം എങ്ങിനെ ഉൾച്ചേർക്കപ്പെ
ടുന്നു എന്നത് ഒരു ചോദ്യമായി ഉയരാൻ സാദ്ധ്യതയേറുകയാണ്.
ബലാത്സംഗം വധശിക്ഷയർഹിക്കുന്ന കുറ്റമായി പരിഗണിക്കാനാവശ്യമായ
നിയമനിർമാണത്തിന് വേണ്ടിയുള്ള മുറവിളിയാണ്
ഡൽഹി സംഭവത്തെ തുടർന്ന് ഇന്ത്യയുടെ എല്ലാ
കോണുകളിൽനിന്നുമുയർന്നത്. അതോടൊപ്പംതന്നെ
നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഒരു കൂട്ടർ; നിയമം
ഇല്ലാത്തതല്ല അത് കാര്യക്ഷമമായി പ്രയോഗിക്കാത്തതാണ്
തകരാറെന്ന് മറ്റൊരു കൂട്ടർ. ഇപ്പറഞ്ഞ രണ്ട് ന്യൂനതകളും
മറ്റേതു നിയമത്തിന്റെ കാര്യത്തിലുമുണ്ട് എന്ന കാര്യമാണ്
വിസ്മരിക്കപ്പെട്ടത്. പണബലവും അധികാരവുമുള്ളവരുടെ
ഇംഗിതത്തിനൊത്ത് ദുരുപയോഗം ചെയ്യപ്പെടാൻ നിയമങ്ങ
ളില്ല എന്നിരിക്കെ സ്ര്തീപീഡ വിരുദ്ധ നിയമങ്ങളുടെ കാര്യ
ത്തിൽ മാത്രം പ്രകടിപ്പിക്കപ്പെടുന്ന ദുരുപയോഗത്തെ കുറി
ച്ചുള്ള ആശങ്ക സ്ര്തീവിരുദ്ധ മനോഭാവം സാമാന്യബോധ
ത്തിൽ അലിഞ്ഞുചേർന്ന അവസ്ഥയിൽ നിന്നാണ് രൂപംകൊ
ള്ളുന്നത് എന്ന വാദഗതി എളുപ്പത്തിൽ തള്ളിക്കളയാൻ പറ്റി
ല്ല. ”ഇങ്ങിനെ പോയാൽ മിക്കവാറും പുരുഷന്മാരെല്ലാം ജയി
ലഴിക്കുള്ളിലാകും, നമ്മളൊക്കെ പുരുഷന്മാരല്ലേ” എന്ന് പാർ
ലമെന്റിൽ സഭാംഗങ്ങൾ പറയുന്നിടത്തോളം വ്യാപ്തിയുണ്ട്
ഈ മനോഭാവത്തിന് എന്ന് എല്ലാവരും കാണുകയും ചെയ്ത
താണ്. ഇത്തരം മനോഭാവമുള്ളവർ നിയമനടത്തിപ്പ്
കൈകാര്യം ചെയ്യുന്ന പുരുഷാധിപത്യ വ്യവസ്ഥയിൽ, കുറ്റവാളികൾ
ശിക്ഷിക്കപ്പെടുന്ന നിരക്കും വളരെ താഴ്ന്നതാണ്
എന്നു വരുന്നത് സ്വാഭാവികമാണ്.
പുരുഷാധിപത്യത്തിലധിഷ്ഠിതമായ പിതൃമേധാവിത്വവ്യ
വസ്ഥ സ്ര്തീകൾക്കുമേൽ അക്രമം (വയലൻസ്) പ്രയോഗിക്കു
ന്നതിനെയും ന്യായീകരിക്കുന്നുണ്ട്. തലമുറകളായി കൈമാറിവരുന്ന
പല ചൊല്ലുകളും ഭാഷാപ്രയോഗങ്ങളും പുരുഷന്റെ
പേശീബലത്തെ ഉദാത്തവത്കരിക്കുകയാണല്ലോ ചെയ്യുന്ന
ത്! അക്രമപ്രയോഗത്തിലൂടെ പോലും ”ആണത്തം” തെളി
യിക്കുന്ന പുരുഷനാണ് പരമ്പരാഗത സങ്കല്പത്തിലെ കുടുംബനായകൻ
എന്നു പറയുന്ത് അതിശയോക്തിയാകില്ലെന്നു
തോന്നുന്നു. ഇവിടെ, പെണ്ണിനെ ‘ഇരുത്തേണ്ടിടത്ത് അടിച്ചി
രുത്താൻ’ കെല്പില്ലാത്തവൻ ‘ആണത്തം’ എന്ന ഗുണമില്ലാ
ത്തവനാണ്. ഇങ്ങിനെ അധീശ ആശയസംഹിത അനുവദി
ച്ചിട്ടുള്ള അക്രമം അഥവാ ഹിംസയാണ് സ്ര്തീകൾക്കു നേരെ
പ്രയോഗിക്കപ്പെടുന്നത്. അത് കുടുംബത്തിനകത്താകാം,
വെളിയിലാകാം. (അക്രമത്തിനു സാദ്ധ്യതയുള്ള സ്ഥലങ്ങ
ളിൽ സ്ര്തീകൾ പോകരുത് എന്ന് നിർദേശിക്കുന്നവർതന്നെ,
അക്രമണവാസനയുള്ള ഭർത്താവിനോടൊപ്പം കുടുംബത്തി
ൽതന്നെ നിൽക്കണമെന്നുപദേശിക്കുന്നത് അപൂർവസംഭവമല്ല
എന്നുകൂടി ഓർക്കുന്നത് ഈയവസരത്തിൽ പ്രധാനമാണ്).
ഓരോ സാഹചര്യത്തിലും അക്രമപ്രയോഗത്തിന്റെ കാരണങ്ങൾ
വ്യത്യസ്തമായിരിക്കും. പക്ഷെ തന്റെ ലിംഗപരമായ
മേധാവിത്വം ഉറപ്പിക്കുകയാണ് സ്ര്തീക്കെതിരെയുള്ള ഏതാക്രമണം
വഴിയും പുരുഷൻ ചെയ്യാൻ ശ്രമിക്കുന്നത് എന്നു കരുതാം.
എന്റെ മേധാവിത്തം നഷ്ടപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോഴാണല്ലോ,
അത് ആവർത്തിച്ചുറപ്പിക്കാനുള്ള ആവശ്യ
മനുഭവപ്പെടുന്നത്. അതുകൊണ്ടാകണം ബലാത്സംഗം
എന്നത് കാമപൂർത്തീകരണത്തിന്റെയല്ല, അധികാരപ്രയോഗത്തിന്റെ
പ്രശ്‌നമായി കാണണമെന്ന് പല സാമൂഹ്യമന:ശാസ്ര്തജ്ഞരും
പറയുന്നത്. സ്ര്തീയെപ്പറ്റി ഒരു കമന്റ് പറയു
ന്നതുപോലും ചിലപ്പോൾ നിരധികാരത്തെക്കുറിച്ചുള്ള (powerlessness)
തോന്നലിൽനിന്നാകാം. ഒരു സാമൂഹ്യഗവേഷകൻ
പറയുന്ന അനുഭവം നോക്കുക. അദ്ദേഹം
യാത്രയ്‌ക്കൊരുങ്ങുന്ന റിക്ഷയ്ക്കരികിലൂടെ ജീൻസും ടീഷ
ർട്ടും ധരിച്ച് അത്യാകർഷകയായ ഒരു യുവതി കടന്നുപോകു
ന്നു. അപ്പോൾ റിക്ഷാഡ്രൈവർ പറയുന്നു: ”ഇത് ബോംബാണ്.
തൊട്ടാൽ പൊട്ടും”. ഈ കമന്റിന്റെ പ്രഭവസ്ഥാനമായി
ഗവേഷകൻ മനസിലാക്കുന്നത് യുവതി പ്രസരിപ്പിക്കുന്ന
ലൈംഗികതയിൽ ബലഹീനനായി മാറുന്ന ഡ്രൈവറുടെ നിരധികാരബോധമാണ്
(Rohit Chowdhary, EPW 7th Dec.
’13).
സ്ത്രീയുടെ ‘സുരക്ഷിതത്വം’ ചർച്ച ചെയ്യുമ്പോഴും പ്രതികരണങ്ങൾ
പുരുഷമേധാവിത്വത്തിന്റെ ആശയസംഹിതയിൽ
നിന്ന് പുറത്തുകടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതല്ലേ? മുകളിൽ
നേരത്തെ സൂചിപ്പിച്ചതുപോലെ ആക്രമണത്തിനു മുതി
രുന്ന ഭർത്താവിനോടൊപ്പം കുടുംബത്തിൽതന്നെ തങ്ങാൻ
ഒരു സ്ര്തീയെ ഉപദേശിക്കുന്നവർതന്നെ ഒരു പൊതുസ്ഥലത്ത്
അവരുടെ സുരക്ഷിതത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ
അവകാശത്തിന്റെയും അവകാശമില്ലായ്മയുടെയും പ്രശ്‌ന
മാണ് ആവിർഭവിക്കുന്നത്. കുടുംബത്തിൽ സ്ര്തീക്ക് അവകാശമുള്ളതുകൊണ്ട്
ഏത് സാഹചര്യത്തിലും അവിടെ നിൽ
ക്കാം. എന്നാൽ പൊതുസ്ഥലത്ത് അത്തരം അവകാശമുണ്ടോ,
ഇല്ലെങ്കിൽ അത് ഉറപ്പാക്കുകയല്ലേ വേണ്ടത് എന്നതി
ലല്ല ആലോചനകൾ കേന്ദ്രീകരിക്കുന്നത്. ശക്തി മിൽ ബലാ
ത്സംഗം നടന്നപ്പോൾ മഹാരാഷ്ട്രയിലെ ആഭ്യന്തരമന്ത്രി
പാട്ടീൽ പറഞ്ഞത് വനിതാജേർണലിസ്റ്റുകൾക്ക് പോലീസ്
സംരക്ഷണം നൽകും എന്നു മാത്രമാണ്. ഡൽഹിയിൽ ഒരു
ഷോപ്പിംഗ് മാളിൽ ആക്രമണമുണ്ടായപ്പോൾ രാത്രി എട്ടുമണി
ക്കശേഷം സ്ര്തീകളെ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കി
ക്കൊണ്ടാണ് ഗവൺമെന്റ് പ്രതികരിച്ചത്. മറ്റൊരു രൂപത്തി
ലുള്ള പ്രതികരണം കൂടി ഇക്കാര്യത്തിൽ കാണാവുന്നതാണ്.
ഉദാഹരണത്തിന് സൗമ്യ വിശ്വനാഥൻ എന്ന പത്രപ്രവർ
ത്തക ഡൽഹിയിൽ കൊലചെയ്യപ്പെട്ടപ്പോൾ (2008) മുഖ്യമന്ത്രിയായിരുന്ന
ഷീല ദീക്ഷിത് പറഞ്ഞത് ”അത്ര സാഹസബുദ്ധി
പാടില്ലായിരുന്നു” എന്നാണ്. രാത്രിനേരത്ത് ജോലി
ക്കാര്യത്തിനാണെങ്കിൽപോലും സഞ്ചരിക്കുന്നത് സാഹസബുദ്ധി
എന്ന് വിലയിരുത്തപ്പെടുമ്പോൾ പൊതുസ്ഥലങ്ങ
ളിൽ സ്ര്തീകൾക്കുള്ള അവകാശംതന്നെയാണ് ചോദ്യം ചെയ്യ
പ്പെടുന്നത്. ദൽഹിയിലെ നിർഭയയെ ബലാത്സംഗം ചെയ്തവർ
ആദ്യം ചോദിച്ചതായി പറയപ്പെടുന്നത്, ”ഈ നേരത്തെ
ന്താണ് ഒരാൺകൊച്ചന്റെ കൂടെ പരിപാടി?” എന്നാണ്. ഒരു
യുവതിയുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് നേരത്തിന്റെയും
സ്ഥലത്തിന്റെയും വിലക്കുകൾ ഉണ്ടെന്ന് നിരക്ഷരരായ ആ
അക്രമികൾ ധരിച്ചുവച്ചത് വിവരക്കേടുകൊണ്ടെന്നു പൊറു
ക്കാം. പക്ഷേ സ്ര്തീകൾക്കും പൊതുസ്ഥലങ്ങളിൽ പുരുഷനോടൊപ്പം
തുല്യാവകാശമുറപ്പുവരുത്താൻ ബാദ്ധ്യസ്ഥരായവർ
ജോലി കഴിഞ്ഞ് രാത്രി മടങ്ങിവരുന്നത് സാഹസബുദ്ധിയായി
കാണുമ്പോൾ അധീശ ആശയ വ്യവസ്ഥയുടെ അടിവേരുകൾ
എത്ര ആഴത്തിലാണെന്നാലോചിക്കാനേ കഴിയൂ.
ഏതെങ്കിലും ആളൊഴിഞ്ഞ കോണുകളിലല്ല, പൊതുസ്ഥ
ലമായി പരിഗണിക്കപ്പെടുന്ന തുറസ്സുകളിൽതന്നെ സ്ര്തീകൾ
ക്കെതിരായ ആക്രമണസാദ്ധ്യതകളുണ്ട് എന്ന് അംഗീകരിച്ചുകൊണ്ടാണ്
കാര്യങ്ങൾ നീങ്ങുന്നത് എന്നാണ് മനസിലാ
ക്കാൻ കഴിയുക. അപ്പോൾ ചോദ്യം ആരാണ് ഈ അക്രമകാരികൾ
എന്നതാകും. പഴയകാലങ്ങളിലെ ‘കള്ളൻ’ എന്ന
സങ്കല്പം പോലെ ഇപ്പോൾ അജ്ഞാതനായ ഒരു ‘ബലാത്സംഗി’
സ്ര്തീയുടെ മനസിൽ പ്രതിഷ്ഠിക്കപ്പെടുകയാണ്. സമീപകാലങ്ങളിൽ
വൻപ്രതിഷേധങ്ങൾക്ക് വേദിയൊരുക്കിയത് മദ്ധ്യ
വർഗസ്ര്തീകൾക്കെതിരെ നടന്ന ബലാത്സംഗങ്ങളും ക്രൂരതകളുമാണ്
എന്ന യാഥാർത്ഥ്യത്തിന്റെ വെളിച്ചത്തിൽ കൂടി
വേണം ഈ ബലാത്സംഗി ചിത്രത്തെ പരിശോധിക്കുവാൻ,.
ഈ ക്രൂരതകളിലെല്ലാം പ്രതിസ്ഥാനത്തുള്ളത് സമൂഹ
ത്തിലെ ഏറ്റവും അടിത്തട്ടിൽ ജീവിക്കുന്നവരാണ്. ഈ വർ
ഗങ്ങൾക്കെതിരെ മദ്ധ്യവർഗങ്ങളിൽപ്പെട്ട സ്ര്തീപുരുഷന്മാർ
വച്ചുപുലർത്തുന്ന അവജ്ഞയും കൂടിക്കലർന്ന് ശത്രുതാപരമായിത്തീരുന്ന
രീതിയിൽ ബലാത്സംഗിയുടെ ചിത്രം അവരുടെ
മനസ്സിൽ സ്ഥായീകരിക്കപ്പെടുന്നു. ‘നമ്മളും’ ‘അവരും’
എന്ന വേർതിരിവ്, കടന്നാക്രമിക്കുന്ന അവരിൽ നിന്നും ‘നമ്മെ’
രക്ഷിക്കുവാൻ ഹിംസ പ്രയോഗിക്കുന്നതിലും തെറ്റില്ല
എന്ന സ്വാഭാവിക നിഗമനത്തിലേക്ക് നയിക്കുകയും ചെയ്യും.
ഏറ്റവും അപമാനവീകരിക്കപ്പെട്ട സാഹചര്യങ്ങളിൽ ജനിച്ചു
വളർന്നവരായതുകൊണ്ടുതന്നെ ബലാത്സംഗത്തിനു തുനി
യുന്ന ഈ അടിയാള യുവാക്കൾ അങ്ങേയറ്റത്തെ ക്രൂരത
കാണിക്കാൻ മടിയില്ലാത്തവരാണ്. അത്തരക്കാരെ അവരുടെ
പാതകങ്ങളുടെ ശിക്ഷയായി വധശിക്ഷയ്ക്ക് വിധേയമാ
ക്കണമെന്ന മുറവിളി മദ്ധ്യവർഗങ്ങളുടെ ഭാഗത്തുനിന്നും
ഉണ്ടായതിനും ഉണ്ടായിക്കൊണ്ടിരിക്കുന്നതിനും സമകാലീന
ചരിത്രംതന്നെയാണ് സാക്ഷി. അപ്പോൾ പൊതുസ്ഥലങ്ങ
ളിൽ സ്ര്തീകളടക്കം ലിംഗ-ജാതി-വർഗ വിവേചനങ്ങളില്ലാതെ
സഞ്ചാര-വിഹാര സ്വാതന്ത്ര്യമുണ്ടായിരിക്കണം എന്ന സങ്ക
ല്പത്തിൽ നിന്നു തുടങ്ങുന്നതിനു പകരം, പൊതുസ്ഥലങ്ങളി
ലെല്ലാം സ്ര്തീകൾ ആക്രമിക്കപ്പെടാൻ സാദ്ധ്യതയുണ്ട് എന്ന
വിധിയിൽ നിന്നാരംഭിക്കുന്ന ഭരണനടപടികൾക്ക് താങ്ങും
തണലും തീർക്കുന്നത് സമകാലീന സമൂഹത്തിലെ
വർഗ-ജാതി വിവേചനങ്ങളിൽ അധിഷ്ഠിതമായ ‘നമ്മ
ൾ-അവർ’ എന്ന ദ്വന്ദ്വമാണ്. സ്ര്തീകളുടെ വർത്തമാനാവ
സ്ഥയ്ക്ക് കാരണമായ പിതൃമേധാവിത്വ വ്യവസ്ഥിതിയെയോ
ക്രൂരരായ ബലാത്സംഗികളും മോഷണക്കാരുമായി അടിയാളരിൽ
ഒരു വിഭാഗത്തെ മാറ്റിത്തീർക്കുന്ന ചൂഷണശ്രമങ്ങ
ളെയോ സ്പർശിക്കതെ ഒരു വശത്ത് പൈശാചികതയും മറുവശത്ത്
പ്രതികാരദാഹവും പതഞ്ഞുപൊങ്ങുന്നത് എന്തുകൊണ്ടെന്ന്
മനസിലാക്കാൻ കഴിഞ്ഞെന്നുവരില്ല.
മദ്യപാനികളും സംസ്‌കാരശൂന്യരും ഭാര്യാമർദകരുമായ
കീഴാളവർഗ പുരുഷന്മാരെക്കുറിച്ചുള്ള ചിത്രം അധീശമനോവ്യ
വഹാരങ്ങളിൽ ഏറെക്കാലമായി നിലനിൽക്കുന്നതാണ്.
വിരോധാഭാസമായി തോന്നാമെങ്കിലും ഈ പരമ്പരാഗത
ധാരണയെ പല രീതികളിലും സ്വാംശീകരിക്കുന്ന ഒന്നാണോ
ആഗോളവത്കരണകാലത്തെ നഗരവികസന സങ്കല്പങ്ങൾ
എന്ന് സംശയിക്കാതിരിക്കാൻ കഴിയില്ല. ഗ്രാമങ്ങളിൽനിന്നും
അഭയാർത്ഥികളായി വൻനഗരങ്ങളിലേക്ക് ചേക്കേറുന്നവർ
വികസന പ്രക്രിയയിൽ ഉപയോഗിക്കപ്പെടാനും ആവശ്യം
കഴിഞ്ഞ് വലിച്ചെറിയപ്പെടാനും മാത്രമുള്ള ജീവികളാണ്.
സഭ്യവും മാന്യവുമായ നഗരത്തിന്റെ ഭദ്രതയെ ഇവർ അപകടത്തിലാക്കുന്നു
എന്നുതന്നെയാണിപ്പോഴും അധീശധാരണ.
ദൽഹി ബലാത്സംഗത്തിനെതിരായ ബഹളമയമായ അന്തരീ
ക്ഷത്തിൽ പ്രധാനമന്ത്രി മൻമോഹൻസിംഗ് പോലീസിനോട്
നിർദേശിച്ചത് കാലിടറി അലയുന്ന അഭയാർത്ഥികളെ ശ്രദ്ധി
ക്കണം എന്നായിരുന്നു. മാന്യരായ സ്ര്തീകളുടെ സുരക്ഷയ്ക്ക് ഭീഷണിയായി
മനസ്സിലാക്കപ്പെടുന്ന കീഴാളവിഭാഗങ്ങളിലെ പുരുഷന്മാരുടെ
പട്ടികയിൽതന്നെയാണ് ഈ അഭയാർത്ഥികളും
എണ്ണപ്പെടുന്നത്. അതോടൊപ്പംതന്നെ ‘സദാചാരമൂല്യങ്ങൾ
സൂക്ഷിക്കാത്ത’ സ്ര്തീകളും മാന്യസ്ര്തീകൾക്ക് ഭീഷണിയായി
ത്തന്നെ പരിഗണിക്കപ്പെടുന്നു. തങ്ങളുടെ പുരുഷന്മാരെ വശീ
കരിക്കാനും വഴിതെറ്റിക്കാനും സാദ്ധ്യതയുള്ളതുകൊണ്ടുതന്നെയാണ്
വേശ്യകൾ, ബാർനർത്തകികൾ തുടങ്ങി
ബഹിഷ്‌കൃത വഭാഗങ്ങളിൽ പെടുന്ന സ്ര്തീകൾ ശത്രുപട്ടികയിൽ
വരുന്നത്. നേരത്തെ സൂചിപ്പിച്ച വികസന സങ്കല്പങ്ങ
ളിൽ എന്നപോലെ ഈ കാര്യത്തിലും ഭരണകൂടത്തിന്റെ ധാരണകൾ
ബഹിഷ്‌കൃത വിഭാഗങ്ങളെ ശത്രുപക്ഷത്ത് നിർത്തു
ന്നതുതന്നെയാണെന്ന് വ്യക്തമായിത്തീർന്ന അവസരങ്ങളുമുണ്ടായിട്ടുണ്ട്.
അവയിലൊന്നായിരുന്നു മഹാരാഷ്ട്രയിലെ
ബാറുകളിൽ നൃത്തം നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർ
ക്കാരിന്റെ ഉത്തരവ്. (ഒടുവിൽ സുപ്രീംകോടതിയാണ് ഈ
ഉത്തരവ് ഒഴിവാക്കിയത്). എന്തുകൊണ്ട് നിരോധനം എന്ന
തിന് നർത്തകിമാർ സമൂഹത്തെ ദുഷിപ്പിക്കുന്നത് തടയാൻ
എന്നായിരുന്നു സർക്കാരിന്റെ മറുപടി. നർത്തകിമാരായ
സ്ര്തീകൾ ചൂഷണം ചെയ്യപ്പെടുന്നുവെന്ന കാരണവും ഉന്നയി
ക്കപ്പെട്ടിരുന്നു. ഇങ്ങിനെ വാദിച്ച സർക്കാർ തന്നെ നക്ഷത്ര
ഹോട്ടലുകളിൽ സ്ര്തീകൾ മദ്യം വിളമ്പുന്നതിലോ നൃത്തം
ചെയ്യുന്നതിലോ തെറ്റു കണ്ടില്ല. പരസ്യമായി പറഞ്ഞില്ലെങ്കി
ലും, ടൂറിസം വ്യവസായം വികസിപ്പിക്കുന്നതിന് നക്ഷത്ര
ഹോട്ടലുകളിൽ ഇത് ആവശ്യമാണ് എന്ന് അധികൃതർ കരുതുന്നു
എന്ന കാര്യം രഹസ്യമല്ല. ആഗോളവത്കരണകാലത്തെ
വികസന സിദ്ധാന്തങ്ങൾക്കനുസരിച്ച് നഗരവി
കസനം മുന്നോട്ടുകൊണ്ടുപോകുമ്പോഴും ‘പരമ്പരാഗത
സാംസ്‌കാരിക മൂല്യങ്ങളെ’ മുറുകെ പിടിക്കാനും ‘ചാരിത്ര്യഹീ
നരായ’ സ്ര്തീകളുടെ സ്വാധീനത്തിൽ നിന്ന് ‘ശുദ്ധരായ’ പുരുഷന്മാരെ
രക്ഷിക്കാനുമുള്ള ഈ അഭിനിവേശം ഒരർത്ഥ
ത്തിൽ പരിഹാസ്യമായിത്തീരുന്നുണ്ട്. വ്യഭിചാരത്തിനുള്ള
എല്ലാ പ്രലോഭനങ്ങളും സാഹചര്യങ്ങളും ഒരുക്കിയതിനുശേഷം
അതിലേർപ്പെടുന്ന സ്ര്തീകളെ സമൂഹത്തിൽനിന്ന്
ബഹിഷ്‌കൃതരായി പരിഗണിക്കുന്ന ഏർപ്പാട് പോലെയാണ്
ഈ സമീപനം.
തെരുവുകളിൽ സ്ര്തീകൾക്കു മേൽ നടക്കുന്ന കടന്നാക്രമണ
ങ്ങൾ പുരുഷൻ സ്ര്തീയുടെ മേൽ പ്രയോഗിക്കുന്ന ഹിംസ എന്ന
ഏകദാന വീക്ഷണത്തിൽ നിന്നല്ല, സമകാലീന സമൂഹ
ത്തിൽ നിലനിൽക്കുന്ന ആധിപത്യ-അധികാര വ്യവസ്ഥകളിൽ
നിന്നുത്ഭവിച്ച് ലിംഗ-ജാതി-വർഗ വ്യത്യാസങ്ങളുടെ
സവിശേഷതകളുമായി കൂടിക്കലർന്ന് പ്രകടമാകുന്ന ബഹഉമാനപ്രതിഭാസമെന്ന
നിലപാടുതറയിൽ നിന്നാണ് വിശകലനം
ചെയ്യപ്പെടേണ്ടത് എന്നു തോന്നുന്നു. ഒരു സ്ര്തീ ആക്രമി
ക്കപ്പെട്ട വിവരമറിഞ്ഞാലുടൻ, എന്തിന് അവരവിടെ പോയി
എന്നന്വേഷിക്കുന്നതും, എന്തെങ്കിലും പഴുതുണ്ടെങ്കിൽ ആക്രമണവിധേയയായ
സ്ര്തീ സദാചാരഭ്രംശം സംഭവിച്ചവളാണ്
എന്നു കണ്ടെത്തി അർഹിച്ചതാണ് കിട്ടിയത് എന്ന് വിധിയെഴുത്തു
നടത്തുന്നതും ഏറ്റവും പ്രതിലോമപരമായ ലിംഗമേധാവിത്വവീക്ഷണങ്ങളാണെന്ന്
നമ്മുടെ പുരോഗമന പ്രസ്ഥാന
ങ്ങൾപോലും ഇനിയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.
സ്ര്തീയുടെ സുരക്ഷയെന്നാൽ സ്ര്തീകൾക്ക് ‘ആവശ്യമുള്ളിടങ്ങ
ളിലേക്ക്’ പോകാൻ പോലീസ് സംരക്ഷണം നൽകൽ എന്നല്ല
അർത്ഥം. പുരുഷനെപ്പോലെതന്നെ ഏതു സ്ര്തീക്കും എവി
ടെയും ഏതു നേരവും സഞ്ചരിക്കാനുള്ള അവകാശമുണ്ട്
എന്ന ഉറച്ച ബോധ്യം പലരും ഇനിയും ആർജിച്ചുകഴിഞ്ഞിട്ടില്ല
എന്ന് നമ്മുടെ ചർച്ചകളും വിവാദങ്ങളും ശ്രദ്ധിച്ചാൽ വ്യക്ത
മാകുന്ന കാര്യമാണ്. നഗരങ്ങൾ സൃഷ്ടിക്കുമ്പോഴും നിലവി
ലുള്ള നഗരങ്ങൾക്ക് പുതിയ അടിസ്ഥാന സൗകര്യങ്ങളൊരു
ക്കുമ്പോഴും ഈ അവകാശത്തെയും സ്വാതന്ത്ര്യത്തെയും കുറി
ച്ചുള്ള സങ്കല്പങ്ങളാണ് മുൻതൂക്കം നേടേണ്ടത്. എല്ലാ വിഭാഗം
ജനങ്ങളെയും ഉൾക്കൊള്ളുന്ന രൂപകല്പനകൾ വിവേചന
ങ്ങളെ അതിജീവിക്കുന്നവയാകണം എന്ന് പ്രത്യേകം പറയേ
ണ്ടതില്ല. ജനസഞ്ചാരം ചുരുക്കിയും ഭരിപക്ഷത്തെ
ബഹിഷ്‌കൃതരാക്കിയുമല്ല, എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടും
തെരുവുവെളിച്ചവും സുഗമമായ യാത്രാസൗകര്യങ്ങ
ളുമടങ്ങുന്ന ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധിച്ചുകൊണ്ടുമാണ്
സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിയുക. പഴംസാമഗ്രികൾ
ശേഖരിച്ച് ഉപജീവനം കഴിക്കുന്ന സ്ര്തീകളോ, കർഷകതൊഴിലാളി
സ്ര്തീകളോ ബലാത്സംഗം ചെയ്യപ്പെടുമ്പോൾ
സംജാതമായിത്തീരുന്ന ചെകിടടപ്പിക്കുന്ന മൗനങ്ങളെ ഭേദി
ച്ചുയരാൻ മദ്ധ്യവർഗ പ്രതിഷേധങ്ങളിലൂടെ രൂപപ്പെടുന്ന
പുതിയ രാഷ്ട്രീയത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുക.
എങ്കിൽ മറ്റു പല കാര്യങ്ങളിലുമെന്നപോലെ സ്ര്തീസുരക്ഷ
യുടെ കാര്യത്തിലും വ്യത്യസ്തമായൊരു സമീപനത്തിന്
സാദ്ധ്യത ഒരുങ്ങിയേക്കാം.