ഉത്തരമറിയാത്ത ചോദ്യശരങ്ങൾ
ഉരുൾ പൊട്ടിയൊഴുകുന്നു.
പെയ്‌തൊഴിയാത്ത മഴമേഘങ്ങൾ
പൊരിയുന്ന തീനാളങ്ങളായാകാശത്ത്.
കടലിരമ്പലിൽ മൗനമാകും രോദനങ്ങൾ,
കാറ്റിനോടു കഥ മെനയും മർമരങ്ങൾ.
എത്ര സൂര്യോദയങ്ങളെത്ര അസ്തമയസന്ധ്യകൾ,
എനിയ്ക്കജ്ഞാതമാകുമെത്ര മൗനവാചാല നിമിഷങ്ങൾ.
പേമാരിയിൽ കുതിരാത്ത മൺകൂനകൾ!
പൊരിവെയിലിലലിയാത്ത മഞ്ഞുകണങ്ങൾ!
മുറിവേറ്റ ബധിരന്റെ രോദനം കണക്കെ,
മനമുരുകി, മിഴിയൊഴുക്കി,
മനമതിൽ മായാത്ത മുറിവേറ്റി,
മണ്ടുന്നു ഞാനെന്നുമൊരു ജീവഛവമായി,
കാലത്തിൻ ഗർത്തത്തിൽ വീണുഴറുമീ ജീവിതത്തിൽ
കോലങ്ങൾ കെട്ടി ഞാനലയുന്നൊരജ്ഞാതനായ്.
അറിയില്ല, എനിക്കറിയില്ല!
അറിയില്ല, എനിെക്കാന്നുമറിയില്ല!