കല്ല് മൂന്നും ഇണ്ടയിറ്റ് എന്തനാ കാര്യം
നായ്ക്കരി മണി ഇല്ലെങ്കില്.
പാറ്റിയ തട്പരെ മൂലക്ക് പൊടിഞ്ചരി.
കോയിക്ക് നായിക്ക് നാങ്ക ക്ക്
ബേണിയും നരയും കുരുണ്ടും
പൂങ്കണും പൈപ്പ് മാറുവാ.
കല്ല് മൂന്ന് കൊള്ളി നാല്
മക്ക കണ്ണെണ്ണി ചോരെ ചോരെ.
ഏടെന്ത് എന്തനാ മക്കടെ നാവ്ങ്ക് നീര്..
മലയാളം
കല്ല് മൂന്ന് ഉണ്ടായിട്ട് എന്താ കാര്യം
ഒരു മണി അരി പോലും ഇല്ലെങ്കിൽ.
പാറ്റിയെടുത്ത മുറത്തിന്റെ മൂലയിൽ പൊടിയരി.
കോഴിക്ക് കാവൽ നായ കുട്ടികൾക്ക്
ഞങ്ങൾക്കും.
ബേണിയും നരയും കുരുണ്ടും
ഇവ പുഴുങ്ങണം വിശപ്പ് മാറ്റുവാൻ.
മൂന്ന് കല്ല് വിറക് നാല്
മക്കൾ കൺമിഴിച്ച് ചുവച്ചു വന്ന് എവിടുന്ന് എന്ത്
മക്കളുടെ വിശപ്പ് നാവിന് ഒരു തുള്ളി നീര്.